23/04/2026

നെഞ്ചോട് : ഭാഗം 31

രചന – കൃഷ്ണ

ജാനു റൂമിലേക്ക് വരുമ്പോൾ അച്ചു കാൾ ചെയ്ത് തിരിഞ്ഞതും ഒരുമിച്ചായിരുന്നു…
അവന്റെ മുഖം അത്ര തെളിച്ചമില്ലന്ന് അവൾ ശ്രെദ്ധിച്ചു…

അവൻ അവൾക്കടുക്കലേക്ക് വന്നു നിന്നു…

എനിക്ക് ഇന്നൊരു കോൺഫറൻസ് മീറ്റിംഗ് ഉണ്ട്… മാറ്റി നിർത്താൻ പറ്റില്ല… ഇല്ലേൽ ഞാൻ എന്റെ ജാനുമ്മയെ ഒറ്റക്കാക്കി പോകില്ലായിരുന്നു…

അത് സാരമില്ല… ഞാൻ ഇവിടെ നിന്നോളം… നിങ്ങൾ ഓഫീസിലേക്ക് പോകാൻ നോക്ക്…

എനിക്ക് തോന്നിയതായിരുന്നു…
അച്ചു പറഞ്ഞത് കേട്ട് ജാനു മുഖം ചുളിച്ചു കൊണ്ടവനെ നോക്കി…

എന്ത്…?

അല്ല… ഈ കൊച്ചു ഹൃദയത്തിനുള്ളിൽ എന്നോട് ഒരു ഇഷ്ടമൊക്കെ തോന്നി തുടങ്ങിയെന്നത് എനിക്ക് തോന്നിയതായിരുന്നെന്ന്…

ജാനു അച്ചുവിനെ നോക്കി…

തോന്നലല്ല താന്തോന്നി… ഇപ്പോ ഈ ഹൃദയത്തിനുള്ളിൽ നിങ്ങളോട് പ്രണയമാണ്… പ്രണയം…
അവൾടെ ഉള്ളം ഉറക്കെ പറഞ്ഞു…

ഹാമ്… ഞാൻ ഒത്തിരി സന്തോഷിച്ചിരുന്നു…
അച്ചു ജാനുവിനെ പാളി നോക്കി പറഞ്ഞത് കേട്ട് അവൾക്ക് ചിരി വന്നു പോയി…

ഞാൻ പറഞ്ഞോ മനസ്സിൽ ഓരോന്നും ചിന്തിച്ചു കൂട്ടാൻ… വെറുതെ സമയം കളയാതെ റെഡിയായി ഓഫീസിൽ പോകാൻ നോക്ക്…
ജാനു ചിരി കടിച്ചു പിടിച്ച് കൊണ്ട് അതും പറഞ്ഞ് തിരിഞ്ഞു നടക്കാനൊരുങ്ങിയതും കൈയ്യിൽ അച്ചുവിന്റെ പിടിത്തം വീണു… നിമിഷങ്ങൾക്കകം അവൾ അവന്റെ കൈക്കുള്ളിലും ഒതുങ്ങി…

ജാനു ഒരു പിടച്ചിലോടെ അവനെ നോക്കി…

ഞാൻ ചിന്തിച്ചു കൂട്ടും… ചിന്തിച്ചു കൂട്ടിയതൊന്നും നേരെ ചൊവ്വേ നടത്താനോ എന്റെ ഭാര്യ സമ്മതിക്കില്ലല്ലോ… ആമ്… ഒരു ദിവസം എന്റെ കൈയ്യിൽ കിട്ടും… അപ്പോ എല്ലാം കൂടി ചേർത്ത് ഞാൻ തരുന്നുണ്ട്… നോക്കിയിരുന്നോ…
അച്ചുവിന്റെ പതിഞ്ഞ ശബ്ദതത്തിനൊപ്പം അവന്റെ നിശ്വാസം കാതോരം തട്ടിയതും പൊള്ളി പിടഞ്ഞു പോയി ജാനു…

വി… വിട്…
വാക്കുകൾ വിറച്ചു പോയി…

ആമ്… വന്നല്ലോ… എന്റെ ജാനുമ്മയ്ക്ക് വിക്ക് വന്നല്ലോ… ഇത് ഡോക്ടർനെ കാണിക്കാതെ പറ്റില്ല… ഇല്ലേൽ ഞാൻ കുറെ വേർക്കേണ്ടി വരും…

അച്ചു പറഞ്ഞത് കേട്ട് ജാനു അവന്റെ കൈക്കുള്ളിൽ നിന്ന് കുതറി മാറി കൊണ്ട് അവനെ നോക്കി…

എനിക്ക് വിക്കൊന്നുമില്ല…
ജാനു പറഞ്ഞു…

അല്ലേലും എന്നോട് ചാടി കേറുമ്പോൾ എന്റെ കൊച്ചിന് വിക്കില്ലല്ലോ… ഞാനൊന്ന് സ്നേഹിക്കാൻ അടുത്തേക്ക് വരുമ്പോഴല്ലേ ഈ വിക്കുള്ളു…

അച്ചു പറഞ്ഞത് കേട്ട് അവൾ ഒന്ന് പരുങ്ങി നോട്ടം മാറ്റി…

മമ്… നോട്ടം മാറ്റിക്കോ… എന്റെ കൈയ്യിൽ വൈകാതെ കിട്ടും… ഈ വിക്ക് ഞാൻ തന്നെ മാറ്റും…
അവൻ അവളെ നോക്കി ചുണ്ടിന്റെ കോണിൽ തത്തിയ പുഞ്ചിരിയോടെ ഡ്രസിങ് റൂമിലേക്ക് നടക്കാൻ തിരിഞ്ഞു…

പെട്ടന്ന് അച്ചു അവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് ജാനുവിന്റെ കവിളിൽ ചുണ്ടമർത്തി ചുമ്പിച്ചു കൊണ്ട് വിട്ട് മാറി ഡ്രസിങ് റൂമിലേക്ക് കേറി…

ജാനു കവിൾ കൈ ചേർത്ത് കൊണ്ട് അവൻ പോയിടം നോക്കി…

കള്ള താന്തോന്നി…
അവൾ പുഞ്ചിരിയോടെ പറഞ്ഞു…

®®®®®®®®®®®®®®®®®®®

ജാനുമ്മ ഞാൻ ഓഫീസിൽ നിന്ന് വേഗം വരാൻ നോക്കാം…
സിറ്റ് ഔട്ടിലേക്ക് ഇറങ്ങേ ജാനുവിന് നേരെ തിരിഞ്ഞു കൊണ്ട് അച്ചു പറഞ്ഞു…

മമ്… അവൾ ഒന്ന് മൂളി…

വീട്ടിൽ പോണോ…?

അച്ചുവിന്റെ ചോദ്യം കേട്ടതും ജാനുവിന്റെ മുഖം വിടർന്നു… അവൾ ആവേശത്തിൽ അവനെ നോക്കി…

അയ്യാ… എന്താ എന്റെ കൊച്ചിന്റെ മുഖത്തെ തിളക്കം… എന്നാലെ ആവേശം വേണ്ട… ഞാൻ ചോദിച്ചന്നേയുള്ളു… അങ്ങോട്ട് വിടാൻ പോണില്ല…
അവൻ പറഞ്ഞത് കേട്ട് ജാനു കൂർപ്പിച്ചനെ നോക്കി…

അച്ചോടാ സോ ക്യൂട്ട്…
ജാനുവിന്റെ കവിളിൽ വലിച്ച് വിട്ട് കൊണ്ട് അച്ചു കൊഞ്ചലോടെ പറഞ്ഞു…

ജാനു മുഖം വീർപ്പിച്ച് കൊണ്ട് നോട്ടം മാറ്റി…

എന്റെ ജാനുമ്മയെ അളിയന്റടുക്കലേക്ക് വിട്ട് കഴിഞ്ഞാൽ നിന്റെ ഈ പാവം താന്തോന്നി ഒറ്റക്കാകില്ലെടി… പിന്നെ ഞാൻ അങ്ങനെ ചോദിച്ചു കൊതിപ്പിച്ചതിന് സോറി…
അച്ചു ഇരു ചെവിയിൽ കൈ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞതും ജാനു അവനെ നേരെ നോക്കി…

അവൾക്ക് പാവം തോന്നിപ്പോയി…
അവന്റെ നിൽപ്പും പ്രവർത്തിയും അവളിൽ വാത്സല്യം തോന്നിപ്പിച്ചു…

ഇനിയും നിന്നാൽ ഓഫീസിൽ എത്താൻ വൈകും… ചെല്ല്…
അവൾ പറഞ്ഞു…

അച്ചു അവളെ നോക്കി… പിന്നെ ചിരിച്ചു കൊണ്ട് കാറിനടുക്കലേക്ക് നടന്നു…

കാറിൽ കേറി അവൻ അവളെ നോക്കി…

ലവ് യൂ ഡി ജാനുമ്മേ…
ജാനുവിനെ നോക്കി പറഞ്ഞ് ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഉമ്മ കൊടുത്ത് കാർ മുന്നോട്ടെടുത്തു…

ജാനു ഒരു ചിരിയാലെ അച്ചുവിന്റെ കാർ മാളികയ്ക്കൽ വീടിന്റെ ഗേറ്റ് കടന്ന് പോകുന്നത് നോക്കി അവിടെ നിന്നു…

®®®®®®®®®®®®®®®®®®®®®®®

അച്ചു പോയി കഴിഞ്ഞതും ജാനു ഒറ്റക്കായി…
അവൾ അവനെ കുറിച്ചോർത്ത് ഒരു ചിരിയാലെ ഹെഡ് ബോർഡിലേക്ക് ചാരിയിരിക്കെയാണ് അവൾടെ ഫോൺ റിങ് ചെയ്തത്… ടേബിളിൽ കിടന്നടിക്കുന്ന ഫോൺ കൈയ്യെത്തി എടുത്തു… സ്‌ക്രീനിൽ ആര്യ എന്ന് തെളിഞ്ഞു കണ്ടതും ജാനു കാൾ അറ്റന്റ് ചെയ്ത് കാതോരം അടുപ്പിച്ചു…

ഹലോ… ആര്യമ്മേ…
ജാനു തുടക്കമിട്ടു…

ഹാമ്… എന്നെ മറന്നില്ലല്ലോ… സന്തോഷം…
മറു വശത്ത് നിന്നും മറുപടി വന്നു…

അതെന്താ നീ അങ്ങനെ പറഞ്ഞത് ആര്യമ്മേ…?

പിന്ന… അന്ന് നിന്റെ താന്തോന്നി uk യിൽ നിന്ന് വരുന്ന ദിവസം നിന്നെ വിളിച്ച് സംസാരിച്ചിരിക്കെ ഒന്നും പറയാതെ കാൾ കട്ടാക്കി പോയില്ലേ… തിരിച്ചു വിളിച്ചിട്ട് കാൾ പോകുന്നുമില്ല…

ആര്യ പറഞ്ഞത് കേട്ട് ജാനുവിന്റെ മനസിലേക്ക് അന്നത്തെ ദിവസം തെളിഞ്ഞു വന്നു… നിമിഷങ്ങൾക്കകം ചുണ്ടിൽ പുഞ്ചിരി തത്തി…

അ… അത് പിന്നെ ഫോൺ കൈയ്യിൽ നിന്ന് വഴുതി താഴെ വീണു…

അതെന്താ പെട്ടന്ന് ഫോൺ കൈയ്യിൽ നിന്ന് താഴെ വീഴാൻ… നിന്റെ താന്തോന്നിയെ കണ്ടിട്ടായിരുന്നോ…?

ഹേ… നി… നിനക്ക് എങ്ങനെ അത്…
ജാനു ഒന്ന് ഞെട്ടി നിവർന്നിരുന്നു കൊണ്ട് ചോദിച്ചു…

ആമ്… അത് പറ… അല്ലാതെ നിന്റെ കൈയ്യിൽ നിന്ന് പെട്ടന്ന് ഫോൺ വഴുതി താഴെ വീഴാൻ വഴിയില്ലല്ലോ…

അന്ന് നമ്മൾ സംസാരിച്ചു നിക്കെ താന്തോന്നി എന്റെ പിന്നിൽ വന്നു നിൽക്കുന്നുണ്ടായിരുന്നു… സംസാരിച്ചു നിൽക്കുന്നതിനിടെ ആ സാമിഭ്യം മനസിലാക്കി തിരിഞ്ഞു നോക്കിയപ്പോൾ പെട്ടന്ന് മുന്നിൽ കണ്ടതിന്റെ ഞെട്ടലിൽ ഫോൺ കൈയ്യിൽ നിന്നും താഴെ വീണു പോയി…

ഓ… അത് ശെരി… മമ്… അല്ല ജാനു അപ്പോ അന്ന് നമ്മൾ സംസാരിച്ചതൊക്കെ നിന്റെ താന്തോന്നി കേട്ട് കാണില്ലേ…?

മമ്… കേട്ട് കാണും…

അപ്പോൾ നീ അന്ന് എന്നോട് താന്തോന്നിയോടുള്ള ഇഷ്ട്ടം പറഞ്ഞത് കേട്ടിട്ടുണ്ടാകും… ല്ലേ ജാനു…

അതിന് ഞാൻ അന്ന് നിന്നോട് താന്തോന്നിയെ ഇഷ്ടമാണെന്ന രീതിയിൽ സംസാരിച്ചിരുന്നില്ലല്ലോ…

ഏഹ്… അപ്പോ നിനക്ക് നിന്റെ താന്തോന്നിയെ ഇഷ്ടമല്ലേ…?

ഇഷ്ട്ടമല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ നിന്നോട്…

അപ്പോ ഇഷ്ടമാണോ…?

ആ ചോദ്യം കേട്ട് ജാനുവിന്റെ നെഞ്ചകം ഉറക്കെ മിടിക്കാൻ തുടങ്ങി… അവൾടെ ഹൃദയം അതിന് മറുപടി കൊടുക്കുന്നത് പോലെ…

എന്താ ജാനു… നീ ഒന്നും പറയാതെ… നിനക്ക് ഇഷ്ട്ടമല്ലേ ഹർഷേട്ടനെ…

ഇല്ലന്ന് പറഞ്ഞാൽ കള്ളമായി പോകും… എന്റെ ഉള്ളിൽ ഇപ്പോ ആ താന്തോന്നി മാത്രമേ ഉള്ളു… കണ്ണടച്ചാൽ പോലും ആ മുഖം മാത്രം… താന്തോന്നിയുടെ സാമിഭ്യം അടുത്തറിയുമ്പോൾ എന്നിൽ വല്ലാത്തൊരു പിടിച്ചിലാണ്… ആ നെഞ്ചിലെ താളം പോലും എന്നിൽ മാറ്റങ്ങൾ ശ്രീഷ്ട്ടിക്കുന്നു… താന്തോന്നിയുടെ ചിരിയും സംസാരവും ഓരോ നോട്ടം പോലും എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങും പോലെ…
അറിയില്ല ആര്യ… എനിക്ക് ഇപ്പോ എന്റെ താന്തോന്നിയുടെ സാമിഭ്യമില്ലാതെ പറ്റില്ലെന്ന പോലെ…

എന്റെ ജാനൂട്ടി… നിന്റെ താന്തോന്നി നിന്നിൽ വെരുറപ്പിച്ചല്ലോ… കക്ഷിയെ അസ്ഥിക്കു പിടിച്ച കണക്കെയാണോല്ലോ…
ജാനുവിന്റെ വാക്കുകൾ കേട്ട് മറു വശത്ത് നിന്ന് ആര്യ പറഞ്ഞു…

നീ പറഞ്ഞത് ശരിയാ ആര്യമ്മേ… ഞാൻ എന്റെ താന്തോന്നിയെ പ്രണയിക്കുന്നു… ഒത്തിരി ഒത്തിരി ഒത്തിരി……
പറയുന്നതിനൊപ്പം അവൾടെ മനസ്സിൽ അച്ചുവിന്റെ മുഖവും തെളിഞ്ഞു വന്നു…

മോളെ ജാനു എനിക്ക് സന്തോഷമായി… മുന്നേ നീ വെറുപ്പാണ് ഇഷ്ട്ടമല്ല എന്നൊക്കെ പറഞ്ഞു നടന്നതായിരുന്നു… ഇപ്പോ ഈ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നുന്നുണ്ട്…

ആര്യ പറഞ്ഞത് കേട്ട് ജാനുവിന്റെ നെഞ്ചോന്ന് വിങ്ങി… വെറുപ്പോടെയും ദേഷ്യത്തോടെയും മാത്രമേ നോക്കിയിരുന്നുള്ളു… വാക്കുകൾ കൊണ്ട് ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്… എല്ലാം മനസിലേക്ക് തികട്ടി വന്നതും അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി…

എന്റെ തെറ്റ്… അറിയാൻ ശ്രെമിച്ചില്ല… നീയും എന്തിന് എന്റെ ഏട്ടൻ പറഞ്ഞിട്ട് പോലും… ആ മനസ് കാണാൻ ഞാൻ താമസിച്ചു പോയി…

കഴിഞ്ഞത് കഴിഞ്ഞു… ഇനി അത് ഓർക്കേണ്ട നീ… ആമ്… ഇനി നമ്മളൊക്കെ വിളിച്ചാൽ ഫോൺ എടുക്കാൻ തന്നെ സമയം കിട്ടുവോ എന്തോ…?
അവൾടെ വാക്കുകളിൽ വേദന മനസിലായ ആര്യ പറഞ്ഞു…

ആര്യയുടെ പറച്ചിൽ കേട്ട് ജാനു അറിയാതെ ചിരിച്ചു പോയി…

ഒന്ന് പോയെ ആര്യേ… അല്ല അതൊക്കെ ഇരിക്കട്ടെ അവിടെ എന്താ വിശേഷം…?

ഓ… ഇവിടെ എന്ത് വിശേഷം ജാനുവേ… ഇവിടെ ഞാൻ വീട്ട് കാരെ വെറുപ്പിച്ചും അവരുടെ കൈയ്യിൽ നിന്നും മേടിച്ചും അങ്ങ് പോകുന്നു…

മമ്… നന്നായി…
ജാനു ചിരിയോടെ പറഞ്ഞു…

അല്ല… അവിടെ എന്താ വിശേഷം…?
ആര്യയുടെ ചോദ്യത്തിന് അമ്മാമ്മയ്ക്ക് വയ്യാതെ ദേവനും സുധയും വയനാട്ടിലേക്ക് പോയ കാര്യം പറഞ്ഞു…
പിന്നെയും രണ്ടാളും ഓരോന്ന് സംസാരിച്ചിരുന്നു കാൾ നീണ്ടു…

®®®®®®®®®®®®®®®®®®®®®®®®®®®

മീറ്റിംഗ് കഴിഞ്ഞ ഉടൻ തന്നെ അച്ചു ഓഫീസിൽ നിന്നും മാളികയ്ക്കലേക്ക് തിരിച്ചു…

🎶 എൻ വിണ്ണിലെ താരമേ…
എന്നുമെൻ നെഞ്ചിലെ ശ്വാസമേ… 🎶

സ്റ്റീരിയലിൽ നിന്നും കാറിനുള്ളിൽ പാട്ട് പടർന്നു കേൾക്കാം…

പാട്ടിലെ വരികൾ കേട്ട് അച്ചുവിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…
അവന്റെ മനസിലേക്ക് ജാനുവിന്റെ മുഖം കൂടുതൽ ശക്തിയിൽ തെളിഞ്ഞു വന്നു…

അവന് അവൾടെ ശബ്‌ദം കേൾക്കാൻ കൊതി തോന്നി… ഒരു കൈ കൊണ്ട് സ്റ്റിയറിങ്ങിൽ ബാലൻസ് ചെയ്ത് പിടിച്ച് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ജാനുവിന്റെ നമ്പറിലേക്ക് കാൾ ചെയ്തു… എന്നാൽ അവൾടെ നമ്പർ ബിസി എന്ന് കേട്ടതും അച്ചു മുഖം ചുളിച്ചു കൊണ്ട് ഫോണിലേക്ക് നോക്കി…

ഈ പെണ്ണ് ഇതാരെ വിളിച്ചോണ്ടിരിക്കുവാ…
അച്ചു സ്വയം പറഞ്ഞ് കൊണ്ട് കാൾ കട്ടാക്കി ഗിയർ മാറ്റി ആക്ക്സിലേറ്റർ ചവിട്ടി വിട്ടു…

അൽപ്പ സമയത്തിനുള്ളിൽ അവന്റെ കാർ മാളികയ്ക്കൽ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്ത് വന്നു നിന്നു… കാറിൽ നിന്ന് അച്ചു വേഗം ഇറങ്ങി… മുൻവശത്തെ ഡോർ തുറന്ന് കിടക്കുവായിരുന്നു…

അവൻ അകത്തേക്ക് കേറി ഹാളിലും കിച്ചണിലേക്കും നോട്ടം കൊടുത്തു… ജാനുവിനെ അവിടെ കണ്ടില്ല…

അച്ചു നേരെ റൂമിലേക്ക് നടന്നു…
ഡോർ ചാരി കിടക്കുവായിരുന്നു…
അവൻ അകത്തേക്ക് കേറാനൊരുങ്ങേ ജാനുവിന്റെ സംസാരം കേട്ട് അച്ചു ഡോറിനടുക്കൽ തന്നെ നിന്നു…

എന്റെ താന്തോന്നി നിങ്ങള് എന്റെ ഹൃദയത്തിൽ ഇങ്ങനെ വേരുറക്കുമെന്ന് ഞാൻ ചിന്തിച്ചു പോലുമില്ല… നോട്ടം കണ്ടില്ലേ… കള്ള തിരുമാലി…

ജാനു പറഞ്ഞത് കേട്ട് അച്ചുവിന്റെ നെഞ്ചകം തുടി കൊട്ടി… അവന് ആ നിമിഷം ഓടി ചെന്ന് അവളെ ഒരുകെ പുണരാൻ തോന്നി… മുഖം മുഴുക്കെ ചുമ്പനങ്ങളാൽ മൂടാൻ തോന്നി…

അച്ചു ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കേറി…

ജാനു ബെഡിൽ ചരിഞ്ഞിരിക്കുന്നത് കൊണ്ട് അച്ചുവിനെ കാണാൻ സാധിക്കില്ലായിരുന്നു…

അവൻ അവളെ ഒന്ന് ഏങ്ങി നോക്കി… കൈയ്യിൽ അച്ചുവിന്റെ ഫ്രേയിം ചെയ്ത ഫോട്ടോയിൽ നോക്കിയാണ് സംസാരമെന്ന് അവന് മനസിലായി…
അച്ചു കൈ രണ്ടും പിണച്ചു കെട്ടി ബെഡിനരികിലായുള്ള ടേബിളിൽ ചാരി ഇരുന്നു കൊണ്ട് അവളെ നോക്കി…

ജാനു കൈയ്യിലിരുന്ന ഫോട്ടയുമായി തിരിഞ്ഞതും കാണുന്നത് തന്നെ തന്നെ നോക്കി നിക്കുന്ന അച്ചുവിനെ…
അവനെ കണ്ടതും ജാനു ശെരിക്കും ഞെട്ടി…

ഈശ്വരാ… ഈ താന്തോന്നി എപ്പോ വന്നു… ഞാൻ പറഞ്ഞത് എന്തേലും കേട്ട് കാണുവോ…
അവൾ മനസിലോർത്തു കൊണ്ട് അവനെ നോക്കി…

അച്ചു ജാനുവിന്റെ കൈയ്യിലേക്ക് നോക്കി…
അവന്റെ നോട്ടം കണ്ട് അവൾടെ കൈയ്യിലിരുന്ന അച്ചുവിന്റെ ഫോട്ടോ മെല്ലേ പിന്നിലേക്ക് നീക്കി പിടിച്ചു…
അത് കണ്ട് അച്ചുവിന് ചിരി വന്നു പോയി…

അവൻ നിന്നിടത് നിന്നും മെല്ലേ നടന്ന് ജാനുവിനടുക്കലേക്ക് വന്നു നിന്നു…

അവന്റെ സാമിഭ്യം അവളിൽ പരവേശമുണർത്തി… ഹൃദയം ശരവേഗത്തിൽ മിടിക്കാൻ തുടങ്ങി… ശ്വാസം വിടാൻ ബുദ്ധിമുട്ടി…

അച്ചു അവൾടെ കണ്ണുകളിലേക്ക് നോക്കി ഞൊടിയിടയിൽ അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് ഇറുകെ പുണർന്നു…
അവൾ ഒന്ന് ഞെട്ടിയെങ്കിലും ഞൊടിയിടയിൽ ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു…

ഐ ലവ് യൂ ഡി ജാനുമ്മേ…
അവന്റെ ശബ്‌ദം വളരെ പതിഞ്ഞിരുന്നു…

അച്ചുവിന്റെ വാക്കുകൾ അവളിൽ ആഴത്തിൽ പതിഞ്ഞു… ഹൃദയം ആഞ്ഞു കുതിച്ചു…

ഇനിയും മറച്ചു പിടിക്കണോ… ഈ കുഞ്ഞ് ഹൃദയത്തിനുള്ളിൽ എന്നോടുള്ള ഇഷ്ട്ടം പറഞ്ഞൂടെ…

അവളിൽ നിന്നും അടർന്ന് മാറി കൊണ്ട് അച്ചു ചോദിച്ചു…

ജാനു പരുങ്ങി… അവനിൽ നിന്നും നോട്ടം മാറ്റി…

ഞ… ഞാൻ കു… കുടിക്കാൻ എടുക്കാം…
അവൾ വേഗം അവനെ കടന്ന് റൂം വിട്ട് പുറത്തേക്ക് പോയി… അച്ചു ജാനു പോയിടം നോക്കി ഒന്ന് നിന്നു പിന്നെ ചിരിയാലെ ബെഡിലേക്ക് വീണു…

എന്റെ താന്തോന്നിയോടുള്ള എന്റെ പ്രണയം ഞാൻ പറയും… ഉടൻ തന്നെ…

ജാനു മുറിക്ക് വെളിയിൽ ഭിത്തിയോട് ചാരി നിന്നു കൊണ്ട് മെല്ലേ പറഞ്ഞു…

തുടരും…