രചന – കൃഷ്ണ
ഈവെനിംഗ് തന്നെ ഫങ്ക്ഷൻ സെറ്റ് ചെയ്തിരുന്നു… വീട്ടിൽ തന്നെ വെച്ച്…
ഈവെനിംഗ് ഫങ്ക്ഷൻ തുടങ്ങി…
മുറ്റത്ത് തന്നെ സ്റ്റേജ് അറേഞ്ച് ചെയ്തിരുന്നു…
ലൈറ്റ് പിംങ്ക് കളർ സ്റ്റോൺ വർക്ക് ലഹങ്ക ആയിരുന്നു പാറുവിന്റെ വേഷം… Wavy ചിങ്നോൻ സ്റ്റൈലിൽ മുടി കെട്ടിയിരിക്കുന്നത്… പിരിക കൊടികൾക്കിടയിൽ പിംങ്ക് സ്റ്റോൺ പൊട്ട് കണ്ണുകൾ കറുപ്പിച്ചെഴുതിയിട്ടുണ്ട് കഴുത്തിൽ താലി മാലയ്ക്കൊപ്പം ഒരു നെക്ലെയസും സീമന്ത രേഖയിലെ ചുമപ്പും മാത്രം…
അതി മനോരിയായി തോന്നിച്ചു…
പാറുവിന്റെ ഡ്രെസ്സിന് മാച്ച് കണക്കെ ലൈറ്റ് പിംങ്ക് കളർ കുർത്തിയും വൈറ്റ് പയ്ജമയുമാണ് കാർത്തിയുടെ വേഷം…
അവനും ഒട്ടും മോശമായിരുന്നില്ല…
ഫങ്ക്ഷൻ നല്ല രീതിയിൽ പോയി കൊണ്ടിരുന്നു…
ആൾ കൂട്ടവും ശബ്‌ദവുമൊക്കെ ആയി കുഞ്ഞി പെണ്ണ് അലമ്പ് തുടങ്ങിയിരുന്നു…
കുഞ്ഞാപ്പി ജാനുവിന്റെ തോളിൽ തന്നെ കിടപ്പായിരുന്നു… ആർക്കടുക്കലേക്കും പോകുന്നില്ല…
പല വട്ടം ജാനുവിന്റെ ബ്ലൗസിനു സൈഡിലൂടെ വിരൽ കടത്തി വാശി പിടിച്ചു… ഒരു വിധം പറഞ്ഞ് സമാധാനിപ്പിച്ച് നിക്കെ അച്ചു അടുത്തേക്ക് വന്ന് കുറുമ്പിയെ കൈയ്യിലേക്ക് എടുത്തു…
ഫങ്ക്ഷൻ നല്ല രീതിയിൽ കഴിഞ്ഞു… ദേവനും സുധയും രാത്രിയിൽ തന്നെ മാളികയ്ക്കലേക്ക് തിരിച്ചിരുന്നു…
അച്ചുവും ജാനുവും പിറ്റേന്നെ മാളികയ്ക്കലേക്ക് പോകു…
സെറ്റ് സാരിയൊക്കെ ഉടുപ്പിച്ച് കൈയ്യിൽ പാൽ ഗ്ലാസ് കൊടുത്ത് കാർത്തിയുടെ റൂമിലേക്ക് ജാനു തന്നെയായിരുന്നു പറഞ്ഞ് വിട്ടത്…
പാറു വിറച്ചു കൊണ്ടായിരുന്നു റൂമിലേക്ക് കേറിയത്…
വല്ലാതെ വെപ്രാളം ഉടലെടുക്കും പോലെ…
മുറിയിലേക്ക് വന്നപ്പോഴേ കണ്ടു ബെഡിൽ ഹെഡ് ബോർഡിലേക്ക് ചാരി ഇരിക്കുന്ന പ്രിയപ്പെട്ടവനെ…
കാർത്തിയെ ഒന്ന് നോക്കി പാറു ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞതും തൊട്ട് മുന്നിൽ വന്ന് നിന്നവനെ കണ്ട് അവൾ ഒന്ന് ഞെട്ടി രണ്ട് ചുവട് പിന്നിലേക്ക് വെച്ച് പോയി… അതിന്റെ പ്രേതിഫലമെന്നൊണം കൈയ്യിലെ ഗ്ലാസിൽ നിന്നും അൽപ്പം പാല് തൂകി പോയി…
പേടിച്ച് പോയോ എന്റെ പാറു…?
പിന്നെ പേടിക്കാതെ… ഒന്നും മിണ്ടാതെ പിന്നിൽ വന്ന് നിന്നാൽ പേടിച്ച് പോകില്ലേ കിച്ചുവേട്ട…
അച്ചോടാ… സോറി എന്റെ പാറൂസേ… കുറച്ച് നേരമായേ ഞാൻ എന്റെ ഭാര്യയെ നോക്കി ഇരിക്കുന്നു… സെറ്റ് സാരിയൊക്കെ ഉടുത്ത് സുന്ദരിയായി വന്നത് കണ്ടപ്പോൾ പിടിച്ചു നിൽക്കാൻ പറ്റിയില്ല…
കാർത്തി പറഞ്ഞത് കേട്ട് പാറു നാണത്തിൽ കലർന്ന ചിരിയോടെ മുഖം താഴ്ത്തി…
അപ്പോ എങ്ങനെയാ തുടങ്ങിയാലോ…?
കാർത്തി ചോദിച്ചത് കേട്ട് പാറു മുഖമുയർത്തി അവനെ നോക്കി…
ആൾടെ മുഖത്ത് ചിരി വിരിഞ്ഞു നിൽപ്പുണ്ട്…
ആ ചിരിയിൽ പോലും പ്രണയം കലർന്നിരുന്നു…
എന്താ പാറൂസേ…
അവൻ വീണ്ടും ചോദിച്ചു കൊണ്ട് അവളെ അവനിലേക്ക് പിടിച്ചടുപ്പിച്ചു…
പാറു പിടഞ്ഞു കൊണ്ട് കാർത്തിയെ നോക്കി…
കാൽ പാതത്തിൽ നിന്നും ഒരു വിറയൽ ഉയർന്നു പൊങ്ങി…
ഇതാദ്യമായിട്ടല്ല തന്റെ പ്രിയപ്പെട്ടവന്റരികിലേക്ക് ചേർന്നു നിൽക്കുന്നത്… പക്ഷെ ഇപ്പോ ശരീരം തളരും പോലെ… ആ സാമിഭ്യം നോട്ടം ചിരി എല്ലാം തന്നെ മറ്റൊരാനുഭൂതിയിലേക്ക് കൊണ്ടു പോകും പോലെ…
ഇങ്ങനെ വിറച്ച് ഉള്ള പാല് കൂടി തുളുമ്പി കളയുവാണല്ലോ പെണ്ണേ…
ഇങ്ങനെ വിറയ്ക്കാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ എന്റെ പാറുവേ…
ചിരിയോടെയാണ് പറഞ്ഞത്…
അവൾ ഒന്നും മിണ്ടിയില്ല…
മമ്… എന്തായാലും ആദ്യം പാലിൽ നിന്നും തുടങ്ങാം… എന്റെ കൊച്ച് ഇവിടം വരെ പിടിച്ചോണ്ട് വന്നതല്ലേ…
പറഞ്ഞ് കൊണ്ട് കാർത്തി പാറുവിന്റെ കൈയ്യിൽ നിന്നും പാൽ ഗ്ലാസ് മേടിച് അവളെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ ചുണ്ടോട് ചേർത്ത് കുറച്ച് കുടിച്ചു…
ഗ്ലാസിൽ ബാക്കി വന്ന പാല് കാർത്തി പാറുവിന്റെ ചുണ്ടോട് ചേർത്തു കൊടുത്തു… അവൾ അൽപ്പം കുടിച്ച് അവന്റെ കണ്ണുകളിലേക്ക് നോക്കി…
ആദ്യ ചുവട് കഴിഞ്ഞ സ്ഥിതിക്ക് ബാക്കി കാര്യങ്ങളിലേക്ക് കടന്നാലോ പാറൂട്ടി…
ഗ്ലാസ് കൈ നീട്ടി ടേബിളിന് മേലേക്ക് വെച്ച് പാറുവിനെ ഒന്ന് കൂടി അവനോട് ചേർത്ത് പിടിച്ചു കൊണ്ട് ഒരു കള്ള ചിരിയോടെ ചോദിച്ചതും അവൾടെ മുഖം നാണത്താൽ ചുമന്ന് പോയി…
കാർത്തി പാറുവിന്റെ നെറുകയിൽ അമർത്തി മുത്തി വിട്ട് അവളെ ഇരുകൈകളിലും കോരിയെടുത്തു ബെഡിലേക്ക് കിടത്തി അവൾക്ക് മേലെ അമർന്നു…
സ്വന്തമാക്കുവാണ് എന്റെ ഈ പാറുവിനെ…
സീമന്ത രേഖയിൽ ചുമ്പിച്ചു കൊണ്ട് കാർത്തി പാറുവിലേക്ക് അലിഞ്ഞു തുടങ്ങി…
ഒരേ സമയം നാവും ചുണ്ടും പല്ലും അവളിൽ കുസൃതി കാട്ടിയും സുഖവും വേദനയും നിറച്ച് മുന്നേറി കൊണ്ടിരുന്നു…
പാറുവിൽ നിന്നുയരുന്ന കിച്ചേട്ടാ എന്ന വിളിയിൽ അവനിലെ ആണിനെ ശക്തമായി ഉയർത്തി കൊണ്ടിരുന്നു…
നിമിഷങ്ങൾ കടന്നു പോയി… വസ്ത്രങ്ങൾ അഴിച്ചെറിയപ്പെട്ടു… രാത്രിയുടെ ഏതോ യാമത്തിൽ ചെറു നോവ് സമ്മാനിച്ചു കൊണ്ട് കാർത്തി അവന്റെ പെണ്ണിനെ പൂർണ്ണമായും സ്വന്തമാക്കി…
®®®®®®®®®®®®®®®®®®®®®®®®®®®®®
അച്ചു ഫ്രഷ് ആയി ഇറങ്ങുമ്പോൾ കാണുന്ന കാഴ്ച കുഞ്ഞി പെണ്ണിന് പാല് കൊടുക്കുന്ന ജാനുവിനെയാണ്…
ജാനു ബെഡിൽ ചരിഞ്ഞു കിടക്കുന്നു… കുഞ്ഞി പെണ്ണ് മാറിലേക്ക് ചേർന്ന് പാല് നുണയുന്നതിനോടൊപ്പം ഒരു കാല് ജാനുവിന്റെ വയറിന് മേലേക്ക് കേറ്റി വെച്ചിരിക്കുന്നു…
പേരിന് ഒരു കുട്ടി ട്രൈസർ മാത്രമേ ആൾടെ ദേഹത്തുള്ളൂ…
അച്ചു ചുണ്ടിൽ ഊറിയ ചിരിയോടെ ടവ്വൽ സ്റ്റാൻഡിലേക്ക് ഇട്ട് ബെഡിൽ വന്നിരുന്നു…
അച്ഛേടെ കുമ്പിയെ…
കുഞ്ഞി പെണ്ണിന്റെ നെറുകയിലൂടെ കവിളിൽ തലോടി കൊണ്ട് അച്ചു വിളിച്ചു…
ഉറക്കം പിടിച്ചു വന്ന കക്ഷി അച്ഛേടെ കൊഞ്ചിയുള്ള വിളികേട്ടതും മാറിൽ നിന്നും വിട്ട് മാറി മുഖം ചരിച്ചു നോക്കി…
കുഞ്ഞി പെണ്ണ് അച്ഛയെ നോക്കി ചിരിച് വീണ്ടും മാറിലേക്ക് ചേർന്നു…
വയസ്സ് രണ്ടായി പെണ്ണിന്… പാല് കുടിക്ക് ഒരു കുറവും വന്നിട്ടില്ല കുറുമ്പിക്ക്…
ജാനു പറഞ്ഞ് കൊണ്ട് അച്ചുവിനെ നോക്കി…
എന്റെ കൊച്ച് കുടിക്കട്ടെടി ജാനുമ്മേ… എപ്പോ നിർത്തുന്നോ അത് വരെ ഇത് തുടർന്നോട്ടെ…
അച്ചു ഒരു ചിരിയാലെ പറഞ്ഞ് കൊണ്ട് കുഞ്ഞി പെണ്ണിന്റെ ചെന്നിയോരം മുത്തി ജാനുവിനെ നോക്കി കണ്ണ് ചിമ്മി…
അവൾടെ ചുണ്ടിലും ഒരു പുഞ്ചിരി തത്തി…
എനിക്ക് ഒരാളെ വിളിക്കാനുണ്ട്… ഇപ്പോ വരാം…
അച്ചു പറഞ്ഞ് ടേബിളിൽ ഇരുന്ന അവന്റെ ഫോണും എടുത്ത് കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു…
ജാനു അവൻ പോയത് നോക്കി ശേഷം നോട്ടം
കുഞ്ഞി പെണ്ണിലേക്ക് നീണ്ടു…
ആള് അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു…
ടോപ്പ് നേരെ ഇട്ട് ഉറക്കം തട്ടാതെ കുഞ്ഞി പെണ്ണിനെ മെല്ലേ നേരെ കിടത്തി ഇരു വശവും പില്ലോ വെച്ച് ബെഡിൽ നിന്നും എണീറ്റു…
പിന്നെ നേരെ ബാൽക്കണിയിലേക്ക് നടന്നു…
അച്ചു റൈയിലിങ്ങിൽ ചാരി മുന്നിലെ ഇരുട്ടിലേക്ക് നോട്ടം കൊടുത്തു നിൽക്കുവായിരുന്നു…
ആഹാ… ഫോൺ വിളിക്കാൻ വന്നയാള് ഇവിടെ വന്ന് ഇരുട്ടത്ത് നോക്കി നിക്കാണോ…?
ജാനു അച്ചുവിനരികിലേക്ക് വന്ന് നിന്നു കൊണ്ട് ചോദിച്ചു…
വിളിക്കാനുള്ള ആളെയൊക്കെ വിളിച്ച് കാര്യം പറഞ്ഞേൽപ്പിച്ചു കഴിഞ്ഞു എന്റെ ജാനുമ്മേ…
അവൾക്ക് നേരെ നോക്കി അച്ചു പറഞ്ഞു…
കാര്യം പറഞ്ഞേൽപ്പിച്ചന്നോ…? എന്ത് കാര്യം…?
ജാനു സംശയത്തോടെ അവനെ നോക്കി…
എന്താണ് കാര്യമെന്ന് നാളെ അറിയാം… കിട്ടോടി ഭാര്യയെ…
ചുണ്ടിൽ നിറഞ്ഞ ചിരിയോടെ അവൻ അവൾടെ കവിൾ പിടിച്ച് വലിച്ച് വിട്ടു കൊണ്ട് പറഞ്ഞു…
മമ്…
ജാനു പുഞ്ചിരിയോടെ മൂളി…
എന്റെ കൊച്ച് ഉറങ്ങിയോ…?
ആമ്… കുഞ്ഞി പെണ്ണിനെ കിടത്തി സൈഡിൽ പില്ലോയും അഡ്ജസ്റ്റ് ചെയ്ത് വെച്ച് കൊടുത്തിട്ടാ എന്റെ ചെക്കനെ നോക്കാൻ ഇങ്ങു വന്നത്…
അച്ചു ഒരു ചിരിയോടെ ജാനുവിനെ നോക്കി അവൾടെ തോളിലൂടെ കൈയ്യിട്ട് അവനോട് ചേർത്ത് പിടിച്ചു…
അവന്റെ നെഞ്ചോട് ഒതുങ്ങി അവളും നിന്നു…
എനിക്ക് ഇപ്പോഴാ അച്ചുവേട്ടാ ഉള്ള് നിറഞ്ഞ സന്തോഷമായത്… ഏട്ടന് താങ്ങും തണലുമായി ഇപ്പോ ഒരു പാതിയുണ്ട്… ഏട്ടൻ ഒറ്റക്കാണല്ലോ എന്ന ചിന്ത എന്നെ അലട്ടിയിരുന്ന ഒന്നായിരുന്നു… കല്യാണ കാര്യം പറയുമ്പോൾ ഏട്ടൻ ഒഴിഞ്ഞു മാറാറായിരുന്നു പതിവ്… പക്ഷെ കാരണം എന്തെന്ന് അറിയില്ലായിരുന്നു… പിന്നെ ഏട്ടന്റെ മനസ്സിൽ ഒരു പെണ്ണ് കേറി പറ്റിയെന്ന് അച്ചുവേട്ടൻ പറഞ്ഞപ്പോൾ സന്തോഷമായിരുന്നു… ഒരു പ്രാർഥന മാത്രമേ എനിക്കുണ്ടായിരുന്നുള്ളു എന്റെ ഏട്ടനെ മനസിലാക്കുന്ന സ്നേഹിക്കുന്ന ഒരാൾ ആയിരിക്കണമെന്ന്…
അതെന്തായാലും സാധിച്ചു… എന്റെ ഏട്ടന് എന്തുകൊണ്ടും യോജിക്കുന്ന പെണ്ണാണ് പാറു ഏട്ടത്തി…
അച്ചു അവൾക്ക് കാതോർക്കുകയായിരുന്നു… അവൾടെ ഏട്ടനോടുള്ള ആഴമേറിയ സ്നേഹം…
അവൻ അവളെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു പിടിച്ചു…
നിങ്ങളെ പോലെ ഈ ലോകത്ത് നിങ്ങൾ മാത്രമേയുള്ളു ജാനുമ്മേ… എന്റെ ജാനുമ്മയ്ക്ക് കാർത്തിയോടുള്ള സ്നേഹവും കാർത്തിക്ക് തിരിച്ച് എന്റെ കൊച്ചിനോടുള്ള സ്നേഹവും എനിക്ക് വ്യെക്തമായി അറിയാം…
ഏട്ടനെന്നതിനേക്കാൾ ഒരുപടി മുന്നിൽ അച്ഛനെന്ന ഭാവമായിരുന്നു കാർത്തിയിൽ ഞാൻ കണ്ടിട്ടുള്ളത്…
എനിക്ക് ബഹുമാനം തോന്നിയിട്ടുള്ള വ്യക്തി…
നിനക്കറിയോ ജാനുമ്മേ അന്ന് ആളറിയാതെ ഞാൻ റോട്ടിൽ വെച്ച് കാർത്തിയെ തല്ലിയത്…
അച്ചു ചോദിച്ചതും ജാനു മുഖമുയർത്തി അവനെ നോക്കി…
ആ കാര്യം ഓർമ്മിപ്പിക്കല്ലേ അച്ചുവേട്ടാ…
അവനെ കൂർപ്പിച്ചു നോക്കിയായിരുന്നു അവളത് പറഞ്ഞത്…
ഇങ്ങനെ കൂർപ്പിച്ചു നോക്കി പേടിപ്പിക്കല്ലെടി പെണ്ണേ…
അച്ചു അവൾടെ മൂക്കിൻ തുമ്പിൽ മുത്തി കൊണ്ട് പറഞ്ഞു…
അവൾ ചിരിച്ചു പോയി…
അല്ല ഇപ്പോ എന്താ ആ കാര്യം പറയാൻ…?
ജാനു അവനെ നോക്കി കൊണ്ട് ചോദിച്ചു…
ആ ഇൻസ്‌ഡന്റിന് ശേഷം രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞാൻ കാർത്തിയെ കണ്ടിരുന്നു…
ജാനുവിന്റെ മുഖത്ത് ആചര്യം നിറഞ്ഞു… ഇതിനെ കുറിച്ച് ഏട്ടൻ പറഞ്ഞിരുന്നില്ല…
ഏട്ടൻ പറഞ്ഞിരുന്നില്ലല്ലേ… ഞാൻ വിചാരിച്ചു പറഞ്ഞിട്ടുണ്ടാകുമെന്ന്…
അന്നത്തെ കൂടി കാഴ്ചയിൽ ഞാൻ മനസിലാക്കിയിരുന്നു കാർത്തിയെന്ന വ്യക്തിയെ കുറിച്ച് അവന് അവന്റെ പെങ്ങളോടുള്ള സ്നേഹത്തെ കുറിച്ച്… ഓരോ വാക്കിലും നിറഞ്ഞിരുന്നത് കരുതലും സ്നേഹവും മാത്രമായിരുന്നു…
കണ്ട ആ നിമിഷത്തിൽ തന്നെ എന്റെ ഹൃദയത്തിൽ കൂടി പെണ്ണായിരുന്നു എന്റെ ഈ ജാനു കൊച്… അന്നത്തെ നിമിഷം ഊറ്റി ഉറപ്പിക്കുകയായിരുന്നു ഈ ജന്മം എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് എന്റെ ജാനുമ്മയുടെ കൂടെ തന്നെയായിരിക്കുമെന്ന്…
അവൻ ചിരിയോടെ അവൾടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു…
ജാനു അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു നിന്നു…
ഉള്ളിൽ ഏട്ടന്റെ മുഖം തെളിഞ്ഞു… കുട്ടിക്കാലം മുതൽക്കെയുള്ള ഏട്ടനോപ്പമോടെയുള്ള നിമിഷങ്ങൾ നിറവോടെ മനസിലേക്ക് വന്നു…
കുറച്ച് നിമിഷം കടന്നു പോയി…
ഏട്ടനെ ഓർത്തിരിക്കുവാണോ പെണ്ണേ…?
മമ്…
നേർത്തൊരു മൂളൽ മാത്രം…
എന്നാലെ എനി ഏട്ടനെ കുറിച്ചുള്ള ചിന്ത തൽക്കാലം മാറ്റി വെച്ചേരെ… അതിനുള്ള ആള് വന്നു കഴിഞ്ഞു… ഇപ്പോ എന്നെ കുറിച്ചും എന്റെ കൊച്ചിനെ കുറിച്ചും മാത്രം ചിന്തിച്ചാൽ മതി…
ജാനു മുഖമുയർത്തി അവനെ നോക്കി…
കുശുമ്പൻ…
അവൾ ചിരിയോടെ പറഞ്ഞു…
അതേല്ലോ… നിന്റെ കാര്യത്തിൽ ഞാൻ കുശുമ്പനാണടി ഭാര്യയെ…
ജാനുവിന്റെ ചിരി ഉയർന്നു…
ഇങ്ങനൊരു ചെക്കൻ…
പറഞ്ഞു കൊണ്ടവൾ അവന്റെ കവിളിൽ പിടിച്ചു വലിച്ച് വിട്ടു…
ഔച്… എനിക്ക് വേദനിച്ചു പെണ്ണേ…
കവിൾ തിരിമ്മി കൊണ്ട് അച്ചു പറഞ്ഞു…
അച്ചോടാ…
ജാനു കൊഞ്ചിച്ചു കൊണ്ട് അച്ചുവിന്റെ കവിളിൽ അമർത്തി മുത്തി വിട്ടു…
ഇപ്പോ വേദന മാറിയോ എന്റെ ചെക്കന്റെ…
മ്മ്ഹ്ഹ്…
അച്ചു ഒരു കള്ള ചിരിയോടെ അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു കൊണ്ട് ഇല്ലന്ന് തല ചലിപ്പിച്ചു…
മോനെ താന്തോന്നി… എൻ…
ബാക്കി പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ജാനുവിന്റെ ചുണ്ടുകൾ അച്ചു കവർന്നിരുന്നു…
അവൾ ഒന്ന് പിടഞ്ഞു കൊണ്ട് അവനിലേക്ക് അമർന്നു നിന്നു…
ഇളം തെന്നൽ ഇരുവരെയും തട്ടി തലോടി കടന്നു പോയി…
®®®®®®®®®®®®®®®®®®®®®®®®®®®®
പിറ്റേന്ന് കൗസല്യയോടും കാർത്തിയുടെയും പാറുവിനോടും യാത്ര പറഞ്ഞു കൊണ്ട് അവർ യാത്ര തിരിച്ചു…
തുടരും…

by