The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
ജാനു മെല്ലേ കണ്ണ് ചിമ്മി തുറന്നു…
അവൾക്ക് തൊട്ടരികിലായി അച്ചുവും ദേവനും സുധയും ഉണ്ട്…
അവരുടെ മുഖം പതിവിലും സന്തോഷം തിങ്ങി തിരഞ്ഞിരുന്നു…
പെട്ടന്നാണ് താൻ കിടക്കുന്നിടം അവൾ ശ്രെദ്ധിച്ചത്… ഹോസ്പിറ്റൽ റൂമിലാണെന്ന് മനസ്സിലാകുന്നത്…
അമ്മയോട് എന്തോ പറഞ്ഞിരിക്കെ പെട്ടന്ന് കണ്ണിലേക്ക് ഇരുട്ട് വന്ന് മൂടി നിലത്തേക്ക് വീണത് മാത്രമേ ഓർമ്മയുള്ളു…
നല്ലൊരു ദിവസമായിട്ട് താൻ കാരണം ഇല്ലാതായതോർത്തു വിഷമം തോന്നി…
സോ… സോറി… ഞാൻ കാരണം നിങ്ങൾ…
അമ്മേടെ പൊന്ന് മോള് എന്തിനാ സോറി പറയുന്നേ…
സുധ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞ് അതിയായ വാത്സല്യത്തോടെ സ്നേഹത്തോടെ അവൾടെ നെറുകയിൽ തലോടി കൊണ്ട് മുത്തി…
ഞങ്ങളെ ആദ്യമൊന്ന് പേടിപ്പിച്ചു… പക്ഷേ ആ പേടി സന്തോഷമായിരിക്കുവാ…
ദേവൻ പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് ജാനു സംശയത്തോടെ നോക്കി…
ഞങ്ങൾ ഒന്ന് ഡോക്ടർനെ കണ്ടിട്ട് വരാട്ടോ… അച്ചു…
ദേവൻ ജാനുവിനോട് പറഞ്ഞ ശേഷം അച്ചുവിനോട് പറഞ്ഞ് ദേവിയെയും കൊണ്ട് പുറത്തേക്കിറങ്ങി…
അച്ചു ജാനുവിനോട് ഒന്ന് കൂടി ചേർന്നിരുന്നു കൊണ്ട് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു…
താന്തോന്നി…
അവന്റെ നെഞ്ചിലേക്ക് പതിഞ്ഞു കൊണ്ട് അവൾ വിളിച്ചു…
എന്തോ……
വാത്സല്യത്തോടെ അതിലുപരി സന്തോഷത്തോടെ സ്നേഹത്തോടെ വിളി കേട്ടൂ…
സോറി താന്തോന്നി…
ജാനു പറഞ്ഞത് കേട്ട് അച്ചു അവളെ അവനിൽ നിന്നും അടർത്തി മാറ്റി അവന് നേരെ പിടിച്ചു നിർത്തി…
എന്തിനാ സോറി.. ഹേ… തൊട്ട് മുന്നേയും സോറി പറഞ്ഞിരുന്നല്ലോ…
അത് ഇന്ന് നല്ലൊരു ദിവസമായിട്ട് നിങ്ങളെയൊക്കെ ഞാൻ ടെൻഷൻ അടിപ്പിച്ചില്ലേ… എനിക്ക് മനസിലാകും… പ്രേത്യേകിച് എന്റെ ഈ ചെക്കൻ എത്രമാത്രം പേടിച്ചിട്ടുണ്ടാകുമെന്ന്…
ജാനു അച്ചുവിന്റെ കവിളിൽ കൈ ചേർത്തു കൊണ്ട് പറഞ്ഞതും അവൻ പുഞ്ചിരിയോടെ അവൾടെ കൈകൾക്ക് മേലെ കൈ ചേർത്തു…
പേടിച്ചിരുന്നു… ശരീരം മരവിച്ച അവസ്ഥയായിരുന്നു ഇങ്ങോട്ടേക്ക് കൊണ്ട് വരുന്നത് വരെ… പക്ഷേ ഇപ്പോ ഇല്ല…
അത് പറയുമ്പോൾ അവന്റെ നെഞ്ചം തുടികൊട്ടി…
എങ്കിലും ഒരു സങ്കടം കൂടിയുണ്ട് എന്റെ മനസ്സിൽ…
എന്തെന്ന ഭാവത്തിൽ അച്ചു അവളെ നോക്കി…
ഞാൻ ഒരു കുഞ്ഞു ഗിഫ്റ്റ് മേടിച്ചു വെച്ചിരുന്നു… പക്ഷേ തരാൻ പറ്റിയില്ലല്ലോ…
ആര് പറഞ്ഞു എന്റെ ജാനുമ്മ എനിക്ക് ഗിഫ്റ്റ് തന്നില്ലന്ന്… മറ്റെല്ലാത്തിനേക്കാളും ഏറ്റവും വലിയ ഗിഫ്റ്റ് എനിക്ക് തന്നു കഴിഞ്ഞു എന്റെ പെണ്ണ്… ദാ… ഇവിടെ ഈ കുഞ്ഞുദരത്തിലുണ്ട് നിന്റെ താന്തോന്നിക്ക് കിട്ടിയ ഗിഫ്റ്റ്…
അച്ചു ജാനുവിന്റെ ഉദരത്തിൽ കൈ ചേർത്ത് കൊണ്ട് പറഞ്ഞതും ജാനുവിന്റെ ഹൃദയം കുതിച്ചുയർന്നു… സന്തോഷം കൊണ്ട് അവൾടെ കണ്ണുകൾ നിറഞ്ഞു…
ജാനുവിന്റെ കൈ ഉദരത്തിലമർന്ന അച്ചുവിന്റെ കൈകൾക്ക് മേൽ അമർന്ന്…
തന്റെ പ്രാണനെ പ്രണയം തന്റെ ഉദരത്തിൽ…
അ… അച്ചുവേട്ടാ… സ… സത്യമാണോ… ന… നമ്മുടെ വാവ എന്റെ ഉ… ഉദരത്തിൽ…
അവൾടെ വാക്കുകൾ വിറ കൊണ്ടു…
ഹാടാ… നമ്മുടെ വാവ… എന്റെ പ്രേണയത്തിൽ എന്റെ ജാനുമ്മയിൽ ജന്മം കൊണ്ട നമ്മുടെ കുഞ്ഞ്…
അച്ചു അവളെ അണച്ചു പിടിച്ചു കൊണ്ട് പറഞ്ഞതും ജാനു സന്തോഷം കൊണ്ട് കരഞ്ഞു പോയി… അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു…
അവൻ അവളെ പൊതിഞ്ഞു പിടിച്ച് നെറുകയിൽ ചുണ്ട് ചേർത്തു മുത്തി…
അവർ പരസ്പരം പുണർന്നു കൊണ്ടിരിക്കെയാണ് ഡോർ തുറന്ന് കാർത്തി ധൃതിയിൽ അകത്തേക്ക് കേറി വന്നത്…
അകത്തേക്ക് വരുമ്പോൾ കണ്ട കാഴ്ച്ചയിൽ കാർത്തി ഒന്ന് സ്റ്റക്ക് ആയിപ്പോയി… എങ്കിലും കേട്ട വാർത്തയുടെ സന്തോഷത്തിലായിരുന്നു അവന്റെ മനസ്… തന്റെ മോള് ഒരമ്മയാകാൻ പോകുന്നു… താൻ ഒരു മാമ ആകാൻ പോകുന്നു…
ശബ്‌ദം കേട്ട് രണ്ടാളും തിരിഞ്ഞു നോക്കുമ്പോൾ അവരെ നോക്കി നിക്കുന്ന കാർത്തിയെ കണ്ടതും ഇരുവരും വിട്ട് മാറി…
ഏട്ടാ…
അവൾ വിളിച്ചു തീർന്നതും കാർത്തി പാഞ്ഞു വന്ന് അവളെ നെഞ്ചോട് ചേർത്തു…
സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു… അവൻ തന്റെ പെങ്ങളെ മുടിയിഴകളിൽ തലോടി കൊണ്ട് വലം നെറ്റിയിൽ മുത്തി…
ജാനു ഏട്ടന്റെ നെഞ്ചിൽ ചേർന്നു നിന്നു…
എ… എന്റെ മോള് അമ്മയാകാൻ പോകുന്നു… ഞ.. ഞാൻ മാമയാകാൻ പോകുവാ…
കാർത്തി സന്തോഷത്തിൽ പറയുന്നതിനൊപ്പം കണ്ണുകൾ നിറഞ്ഞു…
ഏട്ടന്റെയും പെങ്ങടെയും സ്നേഹത്തിൽ കലർന്ന കാഴ്ച നിറഞ്ഞ മനസോടെ കാണുകയായിരുന്നു അച്ചു…
കാർത്തി ജാനുവിൽ നിന്ന് വിട്ട് മാറി അച്ചുവിന് നേരെ തിരിഞ്ഞു…
കോൺഗ്രസ് അളിയാ… ദേൻ ഹാപ്പി ബർത്ത് ഡേ…
കാർത്തി അച്ചുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു…
താങ്ക്സ് കാർത്തിയളിയാ…
കാർത്തിയെ തിരികെ പുണർന്നു കൊണ്ട് അച്ചുവും പറഞ്ഞു…
ഡോക്ടർനെ കണ്ട് ദേവനും സുധയും റൂമിലേക്ക് തിരിച്ചുവരുമ്പോൾ കാർത്തിയുടെയും അച്ചുവിന്റെയും നടുക്കിരിക്കുന്ന ജാനുവിനെയാണ് കാണുന്നത്… രണ്ട് പേരും പരസ്പരം നോക്കി പുഞ്ചിരിയോടെ അവർക്കടുക്കലേക്ക് ചെന്നു…
കാർത്തി മോൻ എപ്പോ വന്നു…?
ദേവൻ ആയിരുന്നു…
ഞാൻ കുറച്ച് മുന്നേ എത്തിയതേയുള്ളു അംങ്കിൾ… അച്ചു കാര്യം വിളിച്ചു പറഞ്ഞപ്പോൾ തന്നെ വീട്ടിൽ നിന്ന് ഇങ്ങോട്ടേക്ക് തിരിച്ചിരുന്നു…
പിന്നെ അമ്മാമ്മ വീട്ടിൽ വന്നിട്ടുണ്ട്…
അമ്മാമ്മ വന്നോ…
കാർത്തി പറഞ്ഞത് കേട്ട് ജാനു ചോദിച്ചു…
ഹാമ്… ജാനൂട്ടി…
അമ്മാമ്മ ഇന്ന് രാവിലെയാ വന്നത്… പാർവതിയുടെ കാര്യം ഞാൻ അമ്മാമ്മയെ വിളിച്ചു പറഞ്ഞിരുന്നു… അപ്പോ അവളെ ഒന്ന് നേരിൽ കാണാനും മറ്റ് കാര്യങ്ങൾക്കും കൂടി വന്നതായിരുന്നു… അപ്പോഴാണ് അച്ചു വിളിച്ചു പറഞ്ഞ കാര്യം കൂടി അറിഞ്ഞത്…
പിന്നെ നിങ്ങൾക്ക് ഒന്നും തോന്നില്ലങ്കിൽ…
എന്തിനാ കാർത്തി ഒരു മുഖ വര…
കാർത്തിയുടെ പറഞ്ഞത് കേട്ട് അച്ചു ചോദിച്ചു…
അത്… അച്ചു ഈ സമയത്ത് ചോദിക്കാമോ എന്നറിയില്ല… എങ്കിലും ഞാൻ ചോദിക്കുവാണ്… ജാനൂട്ടിയെ ഒരു ദിവസത്തേക്ക് എന്റെ കൂടെ വീട്ടിലേക്ക് അയക്കാമോ…
അമ്മാമ്മയ്ക്ക് ചെറിയൊരു ആരോഗ്യപ്രേശ്നമുണ്ട് മാത്രവുമല്ല ബൈക്കിൽ ഇപ്പോൾ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുമുണ്ട് അതാ ഹോസ്പിറ്റലിലേക്ക് കൊണ്ട് വരാൻ പറ്റാതിരുന്നത്… ജാനൂട്ടിയെ കാണാൻ അമ്മാമ്മയ്ക്ക് വല്ലാത്ത ആഗ്രഹമുണ്ട്…
അച്ചുവിനെ നോക്കിയായിരുന്നു കാർത്തി പറഞ്ഞത്…
അവൻ പറഞ്ഞു തുടങ്ങിയപ്പോഴേ അച്ചുവിന്റെ മുഖഭാവം മാറിയിരുന്നു…
കാർത്തിയുടെ മാത്രമല്ല ജാനുവിന്റെയും ദേവന്റെയും സുധയുടെയും നോട്ടം പോലും അച്ചുവിൽ ആയിരുന്നു…
അച്ചുവിന്റെ മുഖഭാവത്തിൽ നിന്നും പറ്റില്ല എന്നായിരിക്കും പറയുക എന്നായിരുന്നു കരുതിയത്…
എന്നാൽ അവൻ ഒരു പുഞ്ചിരിയോടെ ജാനുവിനെ നോക്കിയ ശേഷം കാർത്തിയിലേക്ക് തിരിഞ്ഞു…
ഒക്കെ… പക്ഷേ ഒരൊറ്റ ദിവസം മാത്രം…
മതി… അതിലെങ്കിലും സമ്മതിച്ചല്ലോ… അത് തന്നെ വളരെ സന്തോഷം…
ഞാൻ സമ്മതിച്ചത് അമ്മാമ്മയുടെ കാര്യം പറഞ്ഞത് കൊണ്ട് മാത്രമാണ്… ഞാൻ ഇവിടെ നോ പറഞ്ഞിരുന്നെങ്കിൽ എന്റെ ജാനുമ്മയെ അത് വല്ലാത്ത വേദനിപ്പിക്കും…
അച്ചു പറഞ്ഞത് കേട്ട് ജാനു അവനെ നോക്കി…
തന്റെ മനസ് മനസിലാക്കി അവൻ പറഞ്ഞത് അവളിൽ വല്ലാതെ സന്തോഷമുണ്ടാക്കി…
നാളെ രാവിലെ ഞങ്ങൾ രണ്ടാളും കൂടി അങ്ങോട്ട് വരാം…
അച്ചു പറഞ്ഞു…
മതി… അത് മതി…
കാർത്തി പറഞ്ഞു…
അന്ന് ഉച്ചയോടു കൂടി അവർ ഹോസ്പിറ്റലിൽ നിന്നും മാളികയ്ക്കലേക്ക് തിരിച്ചു… കാർത്തി വീട്ടിലേക്കും…
®®®®®®®®®®®®®®®®®®®®®®®®®®
മാളികയ്ക്കയിൽ എത്തിയതും ജാനുവിനെ വളരെ കരുതലോടെ ആയിരുന്നു അച്ചു അകത്തേക്ക് കൊണ്ട് പോയത്…
ചെക്കൻ ഇപ്പോഴേ ഒരച്ഛനായി മാറിയത് പോലെ… അല്ലെ ദേവേട്ടാ…
ജാനുവിനെ കൂട്ടി അകത്തേക്ക് കേറി പോകുന്ന അച്ചുവിനെ നോക്കി പുഞ്ചിരിയോടെ സുധ പറഞ്ഞു…
അതെ സുധേ… അവൻ എന്റെ ചെക്കൻ തന്നെ…
മമ്… ആ പറഞ്ഞത് ശരിയാണ്…
ദേവനെ നോക്കി സുധ പറഞ്ഞു…
അയ്യാൾ ചിരിയോടെ അവരെ ചേർത്തു പിടിച്ചു…
സ്റ്റേയർ കേറാനൊരുങ്ങിയ ജാനുവിനെ അച്ചു തടഞ്ഞു…
അവൾ എന്തെന്നാണെന്ന കണക്കെ അവനെ നോക്കി…
അവൾക്ക് മറുപടിയായി അച്ചു അവളെ ഇരുകൈകളിലും പൊക്കിയെടുത്തു…
എന്താ താന്തോന്നി ഇത്… എനിക്ക് കുഴപ്പമൊന്നുമില്ല… ഞാൻ സ്റ്റേയർ കേറിക്കോളാം…
അത് വേണ്ട… എന്റെ ഭാര്യയെയും കുഞ്ഞിനേയും ദേ ഇങ്ങനെ ഞാൻ റൂമിലേക്ക് കൊണ്ടുപൊക്കോളാം…
ഈ കാഴ്ചയും കണ്ട് കൊണ്ടായിരുന്നു ദേവനും സുധയും ഹാളിലേക്ക് വന്നത്…
എന്താ അച്ചു ഇത്… മോൾക്ക് നടക്കുന്നതിനു കുഴപ്പമൊന്നുമില്ലടാ…
സുധ പറഞ്ഞു…
എന്റെ ഭാര്യയെ ഞാൻ എടുത്തോണ്ട് റൂമിലേക്ക് പോകുന്നതിൽ എന്താ കുഴപ്പം…
എന്റെ ദൈവമേ… ഈ ചെക്കൻ… ഞാൻ ഒന്നും പറഞ്ഞില്ല…
സുധ പറഞ്ഞു പോയി…
ജാനു അച്ചുവിന്റെ കൈയ്യ് ക്കോരം പതിയെ തല്ലി…
ചുമ്മാതാടി ജാനുമ്മേ…
അച്ചു അവളെ നോക്കി കണ്ണ് ചിമ്മി കാട്ടി കൊണ്ട് തിരിഞ്ഞ് സുധയെ നോക്കി ചിരിച്ചു കൊടുത്ത് അവളെയും കൊണ്ട് റൂമിലേക്ക് നടന്നു…
ഇങ്ങനൊരു ചെക്കൻ
അച്ചു പോയിടം നോക്കി സുധ പറഞ്ഞു…
തനിക്ക് വല്ല ആവിശ്വമുണ്ടായിരുന്നോ…
ദേവൻ ചിരിയാലെ സുധയെ നോക്കി…
®®®®®®®®®®®®®®®®®®®®®®®®®®®®
അച്ചു ജാനുവിനെയുമായി റൂമിലേക്ക് കേറി ഡോർ കാല് കൊണ്ട് ചാരി നേരെ ബെഡിനരികിലേക്ക് വന്ന് വളരെ സൂക്ഷിച്ച് അവളെ ബെഡിലേക്ക് ഇരുത്തി…
ജാനു അച്ചുവിന്റെ പ്രേവർത്തി നോക്കി കാണുവായിരുന്നു…
മമ്… എന്താടി ജാനുമ്മേ ഇങ്ങനെ നോക്കുന്നേ…? നിന്റെ ഈ താന്തോന്നിയെ ആദ്യമായിട്ട് കാണുന്ന പോലെ…?
ശെരിയാ… എന്റെ ചെക്കന്റെ ഈ ഒരു മുഖം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്…
എന്റെ ഈ മുഖം കാണാൻ ജാനുമ്മ ഇന്നല്ലേ അവസരം തന്നത്…
അച്ചു പറഞ്ഞത് കേട്ട് അവളിൽ നാണത്തിൽ കലർന്ന പുഞ്ചിരി മൊട്ടിട്ടു…
നിനക്കറിയോ ജാനുമ്മേ ഞാൻ ഇന്ന് എത്രത്തോളം സന്തോഷവാനാണെന്ന്… പറഞ്ഞറിയിക്കാൻ പറ്റുന്നില്ലടി… നെഞ്ചം വിങ്ങുവാണ് സന്തോഷം കൊണ്ട്…
എനിക്കും അതെ അവസ്ഥ തന്നെയാണ് അച്ചുവേട്ടാ… നമ്മുടെ വാവ ദാ എന്റെ ഈ ഉദരത്തിൽ…
ജാനു വലം കൈ അവൾടെ ഉദരത്തിൽ ചേർത്തു വെച്ചു കൊണ്ട് പറഞ്ഞു…
അച്ചു പുഞ്ചിരിയോടെ അവൾടെ ഉദരത്തിലേക്ക് നോട്ടം കൊടുത്തു…
ജാനുമ്മേ എനിക്ക് കാണണം…
അതിന് എന്റെ അനുവാതത്തിന്റെ ആവശ്യകതയുണ്ടോ താന്തോന്നി…
അവന്റെ കവിളിൽ കൈ ചേർത്തു കൊണ്ട് അവൾ ചോദിച്ചു…
ജാനു അവളെ നോക്കിയ ശേഷം വീണ്ടും ഉദരത്തിലേക്ക് നോട്ടം കൊടുത്തു…
ഉദരത്തെ മറച്ചിരുന്ന സാരിതലപ്പ് അച്ചു പയ്യേ നീക്കി…
നഗ്നമായ അവളുടെ ഉദരം വെക്തമായി…
അച്ചുവിന്റെ കൈകൾ ഒരു വിറയലോടെ അവിടം പതിഞ്ഞു…
സന്തോഷത്താൽ കൺ കോണിൽ നനവ് പടർന്നു…
അച്ഛേടെ വാവേ…
അവനിലെ അച്ഛൻ ഉണർന്നത് പോലെയായിരുന്നു ആ നിമിഷം…
അച്ചുവിന്റെ ചുണ്ടുകൾ കൊതിയോടെ വാത്സല്യത്തോടെ സ്നേഹത്തോടെ അവൾടെ ഉദരത്തിൽ അമർന്നു…
ജാനു പുഞ്ചിരിയോടെ അച്ചുവിന്റെ മുടിയിഴകളിൽ തലോടി അവനിൽ നോട്ടം കൊടുത്തു കൊണ്ട് അവന് വിദേയമായി ഇരുന്നു…
®®®®®®®®®®®®®®®®®®®®®®®®®®®
അച്ചു ഒന്ന് ഫ്രഷ് ആയി പുറത്തേക്കിറങ്ങുമ്പോൾ ജാനു അവനെ കാത്തെന്ന പോലെ ബെഡിൽ ഇരിപ്പുണ്ടായിരുന്നു…
അവൻ അവളെയൊന്ന് നോക്കി കൈയ്യിലെ ടവ്വൽ സ്റ്റാൻഡിലേക്ക് ഇട്ടുണ്ട് കൊണ്ട് അവൾക്കടുക്കലേക്ക് വന്ന് തൊട്ടരികിലായി ഇരുന്നു…
മമ്… എന്താണ്…?
അച്ചു ചോദിച്ചതും ജാനു സൈഡിൽ വെച്ചിരുന്ന ഒരു ഗിഫ്റ്റ് പൊതി അവന് നേരെ നീട്ടി…
അവൻ അവൾടെ കൈയ്യിലെ ഗിഫ്റ്റ് പൊതിയെയും അവളെയും മാറി മാറി നോക്കി…
എന്റെ ഗിഫ്റ്റ്…
എനിക്ക് ആൾറെഡി ഏറ്റവും വലിയ ഗിഫ്റ്റ് കിട്ടിയതല്ലേ എന്റെ ജാനുമ്മയുടെ കൈയ്യിൽ നിന്ന്…
ആ വലിയ ഗിഫ്റ്റിന്റെ കൂടെ ദേ ഈ ചെറിയൊരു ഗിഫ്റ്റ് കൂടി…
ജാനു പറഞ്ഞത് കേട്ട് അച്ചു പുഞ്ചിരിയോടെ ഗിഫ്റ്റ് കൈയ്യിൽ മേടിച്ചു
തുറന്ന് നോക്ക്…
അവൾ പറഞ്ഞു…
അച്ചു ഗിഫ്റ്റ് പൊതി തുറന്നു…
ഒരു മയിലിന്റെ ക്രിസ്റ്റൽ ആയിരുന്നു… കാണാൻ ഒരു പ്രേത്യേക ഭംഗി തോന്നിച്ചു അതിന്…
താങ്ക്സ് ഡി ജാനുമ്മേ…
അച്ചു അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളെടെ ചുണ്ടിൽ മെല്ലേ മുത്തി വിട്ടു…
ജാനു പുഞ്ചിരിയോടെ അവനെ നോക്കി…
തുടരും…