രചന – കൃഷ്ണ
അച്ചു ബൈക്ക് മതിലിനോരം ചേർത്ത് നിർത്തിയിറങ്ങി… ചുറ്റുമൊന്നു നോക്കിയ ശേഷം അവൻ മതിൽ ചാടി അപ്പുറം കടന്ന് ഒട്ടും സമയം കളയാതെ ബാൽക്കണി വഴി
ജാനുന്റെ മുറിക്കുള്ളിലേക്ക് കേറി…
എന്റെ കണ്ണുകൾ ബെഡിലേക്ക് നീണ്ടു…
ഒരു പൂച്ച കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി കിടന്നുറങ്ങുന്ന തന്റെ പെണ്ണിനെ അരണ്ട വെളിച്ചത്തിൽ കണ്ടതും മനസിനുള്ളിൽ ഒരു തണുപ്പേറ്റത് പോലെ…
ഞാൻ മെല്ലെ അവൾക്കടുക്കൽ വന്ന് ബെഡിന് ഓരം ചേർന്നിരുന്നു…
പെണ്ണിന്റെ കിടപ്പ് കണ്ടിട്ട് ഇങ്ങനെ തന്നെ പൊക്കിയെടുത്ത് വീട്ടിലേക്ക് കൊണ്ടു പോകാനാ തോന്നുന്നേ…
എന്ത് ക്യൂട്ടാ ജാനുമ്മ… കെട്ടിപ്പിടിച്ചൊരു ഉമ്മ തരാൻ തോന്നുന്നു…
പെട്ടന്ന് എന്റെ മനസിലേക്ക് ഇന്ന് രാവിലത്തെ കിസ്സ് ഓർമ്മ വന്നു…
ദേഷ്യത്തിന്റെ പുറത്ത് ചെയ്ത് പോയതാണെങ്കിലും എന്റെ പെണ്ണിന് ഞാൻ വേദനയോടെ കൊടുത്ത ആദ്യ ചുമ്പനം…
അച്ചു മനസ്സിൽ പറഞ്ഞു കൊണ്ട് ജാനുന്റെ ചുണ്ടിൽ മെല്ലെ തൊട്ടു…
അവന്റെ കൈ തട്ടിയതും ജാനു ഒന്ന് കുറുകി…
അച്ചു വേഗം തന്നെ കൈ പിൻവലിക്കാനൊരുങ്ങേ അവനെ തന്നെ ഞെട്ടിച്ചു കൊണ്ട് ജാനു ആ കൈകളിൽ പിടുത്തമിട്ട് നെഞ്ചോട് ചേർത്ത് പിടിച്ചു കിടന്നു…
അറിഞ്ഞോണ്ടല്ലങ്കിൽ പോലും തന്റെ കൈ ആ നെഞ്ചോരം ചേർത്ത് പിടിച്ചത് കണ്ട് അവന് വല്ലാത്ത സന്തോഷം തോന്നി…
നീ എന്നെ ഇതുപോലെ ഇഷ്ടത്തോടെ ചേർത്തു പിടിച്ചിരുന്നെങ്കിൽ ഞാൻ എത്രമാത്രം സന്തോഷിച്ചേനെ…
നിന്നോട് ഞാൻ കാണിക്കുന്ന അധികാരം നീ എന്റെ പെണ്ണാണെന്നുള്ളത് കൊണ്ടല്ലേ… ഞാൻ നിന്നെ അത്രയേറെ പ്രേണയിക്കുന്നത് കൊണ്ടല്ലേ… അതെന്താ നീ മനസിലാക്കാൻ ശ്രെമിക്കാത്തെ ജനനി…
ഇന്ന് തന്നെ നീ എന്നോട് അങ്ങനെ പറഞ്ഞത് കൊണ്ടല്ലേ ദേഷ്യം വന്ന് ഞാൻ അടിച്ചത്… സോറിടാ…
അച്ചു അതും പറഞ്ഞ് അവൾടെ കവിളിൽ കുഞ്ഞ് മുത്തം കൊടുത്തു…
ആ മുഖത്തേക്ക് നോക്കി കുറച്ച് നിമിഷം അവൻ അങ്ങനെ ഇരുന്നു… ഇനിയും അധികനേരം ഇരുന്നാൽ ശരിയാകില്ലന്നോർത്ത് അച്ചു മെല്ലെ അവന്റെ കൈ ജാനുനിൽ നിന്നയച്ചെടുത്ത് ഒരു വട്ടം കൂടി ആ മുഖത്തേക്കിയ ശേഷം അവിടെ നിന്ന് തിരിച്ചു…
……………………
അച്ചു ഇത് വരെയായിട്ട് എണീറ്റില്ലേ സിന്ധു…
ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരിക്കെ ദേവൻ ചോദിച്ചു…
എവിടന്ന്… അല്ലങ്കിലെ ചെക്കൻ നേരുത്തെ എണീറ്റ് ശീലമുണ്ടോ…
ദേവന്റെ പ്ലേറ്റിലേക്ക് ഇഡലി ഇട്ട് കൊടുത്തു കൊണ്ട് സിന്ധു പറഞ്ഞു…
അല്ല ഇന്നെന്തേ അച്ചു എണീറ്റില്ലേയെന്ന് എടുത്തു ചോദിക്കാൻ കാരണം…
സിന്ധു സംശയം ചോദിച്ചു…
എന്താണ് രണ്ടാളും കൂടി രാവിലെ തന്നെ എന്നെക്കുറിച്ചൊരു ചർച്ച… എന്താ അപ്പേ…
അച്ചു ദേവനടുക്കൽ ചെയർ വലിച്ചിട്ടു കൊണ്ടിരുന്നു ചോദിച്ചു…
നീ ഇത് വരെയായിട്ട് എണീറ്റില്ലേയെന്ന് തിരക്കിയതാ നിന്റെ അപ്പ..
(സിന്ധു )
ഓ… അതായിരുന്നോ… ഇന്നെലെ കുറച്ച് ലേറ്റ് ആയിട്ടാ അപ്പേ കിടന്നത്…
അത് പറയുമ്പോൾ അച്ചുന്റെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി തത്തിയിരുന്നു…
പിന്നെ അല്ലങ്കിൽ എന്റെ പൊന്ന് മോൻ നേരുത്തെ കാലത്ത് എണീക്കുന്ന പോലെയല്ലേ…
സിന്ധു അച്ചുന് കഴിക്കാൻ വിളമ്പി കൊടുത്തു കൊണ്ട് പറഞ്ഞു…
അതെന്താ അച്ചു… നീ ഇന്നലെ രാത്രി എവിടെയെങ്കിലും പോയോ…
അച്ചുനെ പാളി നോക്കി കൊണ്ട് ദേവൻ ചോദിച്ചു…
ദേവന്റെ പെട്ടന്നുള്ള ആ ചോദ്യം കേട്ട് അച്ചു ഒന്ന് പരുങ്ങി…
ഏയ്… ഞാൻ നൈറ്റ് എവിടെ പോകാൻ…
അച്ചു ഒപ്പിച്ചു കൊണ്ട് പറഞ്ഞു…
അതിന് ഇവൻ പാതി രാത്രി എവിടെ പോകാനാ… ജ്യൂസ് ഗ്ലാസ്സിലേക്കൊഴിച്ചു കൊണ്ട് സിന്ധു ചോദിച്ചു…
പോയത് എവിടാണെന്ന് പോയവർക്കറിയാം… ല്ലേ അച്ചു…
ഞാൻ ഇന്നലെ നൈറ്റ് പോകുന്നതെങ്ങാനും അപ്പ കണ്ട് കാണുവോ… അല്ലങ്കിൽ ഇപ്പോ ഇങ്ങനെ ചോദിക്കില്ലല്ലോ…
എന്താ അച്ചു ആലോചിക്കുന്നേ…
(ദേവൻ )
ഏഹ്… ഒന്നുല്ല അപ്പേ…
അച്ചു അതും പറഞ്ഞ് വേഗം എണീറ്റു…
അവൻ പോകുന്നത് കണ്ട് ദേവന് ചിരി വന്നു…
ഇന്നലെ രാത്രി ഓഫീസിലെ തന്റെ pa ഒന്ന് രണ്ട് ഇമ്പോർട്ടന്റ് ഫയൽസിനെ കുറിച്ച് പറയാൻ വിളിച്ച് ബാൽക്കണിയിൽ നിന്ന് സംസാരിക്കുമ്പോഴാണ് ഒരാള് ബൈക്കും തള്ളിക്കൊണ്ട് പമ്മി പമ്മി ഗേറ്റ് കടന്ന് പോകുന്നത് കണ്ടത്…
ദേവൻ പുഞ്ചിരിയോടെ ഓർത്തു…
……………………
ശേ… അപ്പ കണ്ടന്ന് തോന്നുന്നു… എന്നാലും അപ്പ ആ സമയത്ത് ഉറങ്ങിയില്ലായിരുന്നോ…
അച്ചു നേരെ റൂമിലേക്ക് വന്ന് ദേവൻ ചോദിച്ച കാര്യം ചിന്തിക്കുവാണ്…
അതെ അപ്പ ഉറങ്ങിയില്ലായിരുന്നു…
ദേവന്റെ ശബ്‌ദം കേട്ട് അച്ചു നോക്കിയതും വാതിലിനടുക്കെ ചാരി നിക്കുവാണ്…
ഇന്നലെ ശബ്ദമൊന്നുമുണ്ടാക്കാതെ ബൈക്കും തള്ളിക്കൊണ്ട് പോകുന്നത് ഞാൻ കണ്ടിരുന്നു… എവിടെക്കായിരുന്നു… എന്റെ ഭാവി മരുമകളുടെ വീട്ടിലേക്കായിരുന്നോ…?
ദേവൻ അച്ചുനടുക്കലേക്ക് വന്നിരുന്ന് കൊണ്ട് കളിയാലേ ചോദിച്ചു…
അച്ചു മുഴിച്ചു കൊണ്ട് ദേവനെ നോക്കി…
മമ്… അപ്പോ ഞാൻ പറഞ്ഞത് കറക്റ്റ് ആണല്ലേ…
അച്ചുന്റെ നോട്ടം കണ്ട് ദേവൻ പറഞ്ഞു…
അപ്പയ്ക്ക് എങ്ങനെ…?
അച്ചു സംശയത്തോടെ ചോദിച്ചു…
നിന്റെയല്ലേടാ അപ്പ…
ദേവൻ ചിരിയാലേ പറഞ്ഞത് കേട്ട് അച്ചുവും ചിരിച്ചു…
……………………..
ജാനു നീ എന്താടി ഒന്നും മിണ്ടാതെ…?
ബസിൽ പോകെ ഒന്നും മിണ്ടാതെ പിറത്തേക്കും നോക്കിയിരിക്കുന്ന ജാനുനോട് ആര്യ ചോദിച്ചു…
ഒന്നുല്ല… ജാനു പറഞ്ഞു…
അത് ചുമ്മാതാ… ഇന്നലെ ഞാൻ അങ്ങനെ ചെയ്തത് കൊണ്ടാണോടാ… എങ്കിൽ സോറി…
ആര്യ കൊഞ്ചി കൊണ്ട് പറഞ്ഞത് കേട്ട് ജാനു ചിരിയാലേ അവൾടെ കൈക്കിട്ട് തട്ടി…
അല്ല ജാനു… ഇന്നലെ ഹാർഷേട്ടൻ നിന്നോട് എന്തേലും പറഞ്ഞായിരുന്നോ…?
ഒരു കൗതുകത്തിൽ ആര്യ ചോദിച്ചു…
ചോദ്യം കേൾക്കണ്ട താമസം ജാനു ഒരു നോട്ടമായിരുന്നു ആര്യയെ… നോട്ടം കണ്ടപ്പോഴേ ആര്യ നൈസ് ആയി ചിരിച്ചു കൊടുത്ത് നേരെ നോക്കിയിരുന്നു…
ആര്യയെ നോക്കി ജാനു പുറത്തേക്ക് നോട്ടം കൊടുത്തിരുന്നു…
സ്റ്റീരിയലിലൂടെ പാട്ടും ഒഴുകി കേൾക്കുന്നു…
ജാനു പാട്ടിൽ മുഴുകി…
കുറച്ച് കഴിഞ്ഞിട്ടും തൊട്ടടുത്തിരിക്കുന്ന ആര്യയുടെ അനക്കമൊന്നും കേൾക്കാതെ വന്നതും ജാനുവൊന്ന് മുഖം ചരിച് നോക്കിയതും ആര്യക്ക് പകരം അടുത്തിരിക്കുന്ന ഹർഷയെ കണ്ടതും അവൾ ശെരിക്കും ഞെട്ടി… അവൻ അവളെ നോക്കി ചിരിച്ചു…
ജാനു അവനെ തുറിച്ചൊന്ന് നോക്കി ആര്യയെ തിരഞ്ഞപ്പോൾ കണ്ടു തൊട്ടപ്പുറത്തെ സീറ്റിൽ ജാനുനെ നോക്കി ധയനീയമായി നോക്കുന്നവളെ…
എന്റെ ജാനു പെണ്ണിന് പാട്ട് ഒത്തിരി ഇഷ്ട്ടമാണെന്ന് തോന്നുന്നു…
ഞാൻ വന്നതോ നിന്റടുക്കൽ ഇരുന്നത് പോലും അറിഞ്ഞിരുന്നില്ല…
ജാനുന്റെ നോട്ടം കണ്ട് അവൻ കൂട്ടി ചേർത്തു…
ജാനു മറുപടിയൊന്നും കൊടുക്കാതെ ഇരുന്നിടത്തു നിന്നെണീക്കാൻ ഒരുങ്ങേ
അവൾടെ കൈയ്യിൽ അച്ചുന്റെ പിടി വീണു…
എന്റെ മോള് മര്യതയ്ക്ക് ഇവിടെ ഇരിക്കാൻ നോക്ക്… വാശി കാണിക്കാൻ നിന്നാൽ എന്റെ സ്വഭാവം നന്നായി അറിയാവല്ലോ…
അച്ചു ജാനൂന് കേൾക്കെ മാത്രം പറഞ്ഞതും അവൾ സീറ്റിൽ തന്നെ ഇരുന്നു…
അച്ചു അവളോട് മുട്ടിയുരുമി ഇരിന്നിട്ട് അവൾക്ക് വല്ലാതെ അസ്വസ്ഥത തോന്നി… അവൾ മാക്സിമം ചുരുങ്ങി കൂടിയെങ്കിലും അതവൻ മനസിലാക്കി ജാനുനോട് ചേർന്ന് തന്നെ ഇരുന്നു…
എന്റെ ദേഹത്ത് മുട്ടാതെ അങ്ങ് നീങ്ങി ഇരിക്കടോ…
അച്ചു മനപ്പൂർവം തന്നോട് ചേർന്നിരിക്കുന്നത് മനസിലായി ജാനു അവനോട് പറഞ്ഞു…
നിന്നിലെ അവകാശം എനിക്കാ… എന്റെ പെണ്ണാ നീ… അപ്പോ നിന്റെ ദേഹത്ത് മുട്ടിയുരുമ്മി ഇരുന്നെന്ന് വരും…
അത് നിങ്ങൾ മാത്രം പറഞ്ഞാൽ മതിയോ… എനിക്ക് നിങ്…
അച്ചുന്റെ ദഹിപ്പിച്ചുള്ള നോട്ടം കണ്ട് ജാനു ബാക്കി പറഞ്ഞു പൂർത്തിയാക്കാതെ നിർത്തി…
നിന്റെ കാര്യത്തിൽ ഞാൻ മാത്രം തീരുമാനം പറഞ്ഞാൽ മതി…
ജാനു മറുത്തൊന്നും മിണ്ടാൻ പോയില്ല… അച്ചുനെ മൈൻഡ് ചെയ്യാതെ അവൾ പുറത്തേക്ക് നോട്ടം കൊടുത്തു കൊണ്ടങ്ങനെ ഇരുന്നു…
അച്ചു സീറ്റിലേക്ക് ചാഞ്ഞ് ജാനുനെ നോക്കി ഇരുന്നു…
സ്റ്റീരിയലിൽ പാട്ടോടിക്കൊണ്ടിരുന്നു…
🎶yaarai ketu varumo kaadhalin nyabhakam
Ennai paartha piragum yen indha thaamadham
Yen indha thaamadham
Nee eppo solvaai kaadhal sammadham…🎶
പാട്ടിന്റെ വരികൾ കേട്ടതും അച്ചുന്റെ ചുണ്ടിൽ പുഞ്ചിരി തത്തി…
നീ എപ്പോ സോൾവാ കാതൽ സമ്മതം ജാനൂട്ടി…
അച്ചു ജാനുന്റെ കാതോരം മുഖം ചേർത്ത് കൊണ്ട് ചോദിച്ചു…
ജാനു കഴുത്ത് വെട്ടിച്ച് അച്ചുനെ കൂർപ്പിച്ചു നോക്കി…
അച്ചു ഒരു പിരികം പൊക്കി വീണ്ടും ആവർത്തിച്ചു…
കാത്തിരുന്നാൽ മതി… ഹും… അവളതും പറഞ്ഞ് സീറ്റിൽ നിന്ന് എണീറ്റു…
അപ്പോഴേക്കും ജാനൂന് ഇറങ്ങാനുള്ള സ്റ്റോപ്പും എത്തിയിരുന്നു… അവൾ ബസിൽ നിന്നിറങ്ങി… അച്ചുവിന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു… മുന്നോട്ട് നടന്നു നീങ്ങുന്നവളെ പുഞ്ചിരിയോടെ നോക്കിയിരുന്നു… ജാനു ഒന്ന് തിരിഞ്ഞു നോക്കിയതും അച്ചു അവളെ നോക്കി സൈറ്റടിച്ചു… ജാനു കൂർപ്പിച്ചു നോക്കി വേഗം മുഖം തിരിച്ചു…
തുടരും…

by