The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
പാറു വാ പോകാം… ദേ ഇനിയും ഇവിടെ നിന്നാൽ കാർത്തിയേട്ടൻ കൈയ്യോടെ പിടിക്കും കിട്ടോ…
കാർത്തിയുടെ വീടിന്റെ മുന്നിലായുള്ള മാവിൽ നിന്നും മാങ്ങ പൊട്ടിച്ചിടാൻ ശ്രെമിക്കുന്ന പാർവ്വതിയോടായി അഞ്ചു എന്ന കുട്ടി പറഞ്ഞു…
എന്റെ അഞ്ചു നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ… വെറും മാങ്ങയല്ലേ പൊട്ടിക്കാൻ നോക്കുന്നേ… അല്ലാതെ വേറൊന്നുമല്ലല്ലോ… നീ ഒന്ന് നിക്ക് ദേ ഇതും കൂടി പൊട്ടിക്കട്ടെ…
എന്താ ഇവിടെ…?
പാറു പറഞ്ഞു തീർന്നതും കാർത്തിയുടെ ശബ്‌ദം അവിടെ ഉയർന്നു…
അഞ്ചു ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി…
മാങ്ങ എറിഞ്ഞു വീഴ്ത്താൻ കല്ല് ഉന്നം നോക്കി പിടിച്ചു നിന്ന പാറുവും പെട്ടന്ന് തിരിഞ്ഞു…
കൈ നെഞ്ചോട് പിണച്ചു കെട്ടി രണ്ട് പേരെയും നോക്കി നിക്കുവാണ് കാർത്തി…
പാറു കാർത്തിയെ ഇമ ചിമ്മാതെ ഒരു നിമിഷം നോക്കി നിന്നു പോയി…
അത്… കാർത്തിയേട്ടാ ഞാൻ പറഞ്ഞതാ ഇവളോട് പോകാമെന്ന്… അപ്പോ മാങ്ങ പൊട്ടിച്ചേ പറ്റുവുള്ളായിരുന്നു എന്ന് പറഞ്ഞു നിന്ന കൊണ്ടാ… സോറി…
അഞ്ചു അവനെ നോക്കി പറഞ്ഞു…
പാറു അപ്പോഴും അതെ നിപ്പ് തന്നെയായിരുന്നു…
അഞ്ചു പറഞ്ഞത് കേട്ട് കാർത്തിയുടെ നോട്ടം പാറുവിലേക്ക് നീണ്ടു…
ഇമ ചിമ്മാതെ തന്നെ തന്നെ നോക്കി നിക്കുന്ന പാറുവിനെ കണ്ട് അവന്റെ മുഖം ചുളിഞ്ഞു…
ഇവിടെ മുന്നേ കണ്ടിട്ടില്ലല്ലോ…? ആരാ അഞ്ചു ഈ കുട്ടി…?
അവൻ അഞ്ജുവിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു…
അച്ഛൻ പെങ്ങടെ മോളാണ് കാർത്തിയേട്ടാ… പാർവതി… വെക്കേഷന് നിക്കാൻ വന്നതാ…
മമ്…
കാർത്തിയൊന്ന് മൂളി പാറുവിന് നേരെ തിരിഞ്ഞ് അവൾക്കടുക്കലേക്ക് നടന്നു…
കാർത്തി പാറുവിനടുക്കലേക്ക് വന്ന് നിലത്തേക്ക് കുനിഞ്ഞു…
അവന്റെ പ്രവർത്തിയിൽ പാറു ഒന്ന് ഞെട്ടി ഒരു ചുവട് പിന്നിലേക്ക് നീങ്ങി പോയി…
അവൻ നിലത്ത് കിടന്ന ഒരു പഴുത്ത മാങ്ങ കൈയ്യിലെടുത്ത് കൊണ്ട് എണീറ്റ് പാറുവിനെ നോക്കി…
ഈ ശീലം അത്ര നല്ലതല്ല കിട്ടോ…
കാർത്തി പാറുവിനോട് പറഞ്ഞു…
എന്ത്…?
അവൾ ചോദിച്ചു…
മറ്റൊരാളുടെ സാധനം അനുവാധമില്ലാതെ മോഷ്ടിക്കുന്നത്… മമ്… സാരമില്ല… ഇവിടെ പുതിയതായത് കൊണ്ട് ഇത്തവണ ഞാൻ ക്ഷമിച്ചു… ഇനി ഇത് ആവർത്തിക്കരുത്…
ദാ…
അത്രയും പറഞ്ഞു കൊണ്ട് കാർത്തി പാറുവിന് നേരെ കൈയ്യിലെ മാങ്ങ നീട്ടി…
അവൾ കാർത്തിയെയും പിന്നെ കൈയ്യിലെ മാങ്ങയിലേക്കും നോക്കി…
അവന്റെ വർത്തമാനം അവളെ നന്നായി ചോടുപ്പിച്ചിരുന്നു…
ഹും… എനിക്ക് വേണ്ട നിങ്ങടെ മാങ്ങ…
കാർത്തിയെ കൂർപ്പിച്ചു നോക്കി പറഞ്ഞു കൊണ്ട് പാറു അവനെ മറികടന്നു കൊണ്ട് മുന്നോട്ട് നടന്നു…
പെട്ടന്നവൾ നിന്ന് അവന് നേരെ തിരിഞ്ഞ്
അവന്റെ കൈയ്യിലിരുന്ന മാങ്ങ തട്ടി പിടിച്ച് അവൾ കൈക്കലാക്കി…
പാറുവിന്റെ ആ പ്രവർത്തിയിൽ കാർത്തി അന്താളിച്ചു കൊണ്ട് അവളെ നോക്കി…
ഇത് ഞാൻ പൊട്ടിച്ചിട്ട മാങ്ങയല്ലേ… അപ്പോ ഇത് എനിക്കെടുക്കാം… ഹും…
അവനെ നോക്കി പറഞ്ഞു കൊണ്ട് പാറു അഞ്ജുവിനെയും കൂട്ടി നടന്നു നീങ്ങി…
കാർത്തി അവൾ പോകുന്നത് നോക്കി ഒന്ന് നിന്നു… തൊട്ട് മുന്നത്തെ പാറുവിന്റെ പ്രവർത്തി ഓർത്ത് അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി തത്തി…
®®®®®®®®®®®®®®®®®®®®®
അങ്ങേര് ആരാന്നാ അങ്ങേരുടെ വിചാരം…
ഹും… ഒരു മാങ്ങ പൊട്ടിച്ചതിനാണോ അങ്ങേരുടെ താക്കീത്… ഈ നാട്ടിലെങ്ങും മാവും മാങ്ങയും ഇല്ലാത്ത പോലെ വർത്തമാനം…
പാറു കൈയ്യിലെ മാങ്ങ കടിച്ചു വായിലാക്കി കൊണ്ട് പറഞ്ഞു…
കാർത്തിയേട്ടൻ പറഞ്ഞത് ശരിയല്ലേ പാറുവേ… തെറ്റ് നമ്മുടെ ഭാഗത്ത് തന്നെയല്ലേ… അവരുടെ വീട്ടിൽ കേറി അനുവാധമില്ലാതെ മാങ്ങ പൊട്ടിച്ചിട്ടത് നീയല്ലേ… പിന്ന ഞാൻ എത്ര പ്രാവശ്യം പറഞ്ഞു പാറുവേ നിന്നോട് നമുക്ക് പോകാമെന്ന്… കേൾക്കാതിരുന്നത് നീയല്ലേ…
എന്തായാലും കിട്ടാനുള്ളത് കിട്ടി… ഇനി ചുറ്റിതിരിഞ്ഞ് വീട്ടിൽ താമസിച്ചു ചെന്നാൽ അതിന് കിട്ടും… അത് കൊണ്ട് വേഗം വാ…
അഞ്ചു പറഞ്ഞു…
എന്തൊക്കെ പറഞ്ഞാലും അങ്ങേരുടെ പെരുമാറ്റം എനിക്ക് ഇഷ്ട്ടപെട്ടില്ല… അങ്ങേരെ ആ വീട്ടുകാര് എങ്ങനെ സഹിക്കുന്നോ എന്തോ…
പാറു പറഞ്ഞത് കേട്ട് അഞ്ചു അവളെ നോക്കി…
ആ വീട്ടിൽ കാർത്തിയേട്ടൻ മാത്രേയുള്ളു പാറു…
മമ്… ആകും… ഈ സ്വഭാവം ആയത് കൊണ്ട് വീട്ട് കാര് പേടിച് പോയതാകും…
പോടി പെണ്ണേ… കാർത്തിക്കേട്ടന്റെ പേരെന്റ്സ് അഞ്ച് വർഷം മുന്നേ ഒരു ആക്സിടെന്റിൽ മരിച്ചു പോയതാ…
അഞ്ചു പറഞ്ഞത് കേട്ട് പാറു പെട്ടന്ന് നടത്തം നിർത്തി അവളെ നേരെ നോക്കി… അവളുടെ മുഖം വല്ലാതെയായി…
തൊട്ട് മുന്നേ താൻ പറഞ്ഞ വാക്കുകൾ ഓർത്ത് അവൾക്ക് സ്വയം കുറ്റബോതം തോന്നി…
അപ്പോ… സ്വന്തമെന്ന് പറയാൻ ആരും തന്നെയില്ലേ…?
ഉണ്ട്… ഒരു അനിയത്തിയുണ്ട്… പേര് ജനനി… ഇവിടെ ഉള്ളവര് ജാനുവെന്നാ വിളിക്കാ… ഒരു പാവം… കാർത്തിയേട്ടന്റെ ജീവൻ… കൊതി തോന്നിപ്പോകും അവരുടെ സ്നേഹബന്ധം കണ്ടാൽ… കുറച്ച് മാസം മുന്നേ ജാനുവിന്റെ കല്യാണം കഴിഞ്ഞു…
പിന്നെ ഒരു മുത്തശ്ശിയുണ്ട്… ഈ ഇടെ അവർ തിരിച്ച് പോയി… ഇപ്പോ കാർത്തിയേട്ടൻ മാത്രെ ആ വീട്ടിലുള്ളു…
സത്യം പറഞ്ഞാൽ കാർത്തിയേട്ടൻ ഒരു പാവാണ്… ഈ നാട്ടിൽ ഒരു ദുശീലവുമില്ലാത്ത പെർഫെക്ട് മാൻ…
ഇവിടെ മിക്ക പെൺകുട്ടികൾക്കും കക്ഷിയുടെ മേൽ ഒരു കണ്ണുണ്ട്… എന്നാൽ ഒരുത്തിയുടെ മുന്നിലും വീണട്ടില്ല…
അഞ്ചു പറഞ്ഞതെല്ലാം പാറു കേട്ട് നിന്നു…
അവളുടെ മനസിലേക്ക് കാർത്തിയുടെ മുഖം തെളിഞ്ഞു വന്നു…
അവൾ കൈയ്യിലെ മാങ്ങയിലേക്ക് നോക്കി… പയ്യേ ആ ചുണ്ടിന്റെ കോണിൽ പുഞ്ചിരി തത്തി…
®®®®®®®®®®®®®®®®®®®®®®®®®
അച്ചു വീട്ടിൽ ഓഫീസ് റൂമിലിരുന്ന് ലാപ്പിൽ വർക്ക് നോക്കുവാണ്…
അച്ചു ഓഫീസിൽ പോയി കഴിഞ്ഞാൽ ജാനു ഒറ്റക്കാകുമെന്ന കാരണം കൊണ്ട് അവൻ വർക്ക് അറ്റ് ഹോം ആക്കി…
വർക്ക് കഴിഞ്ഞ് അച്ചു ലാപ് അടച്ച് ചെയറിലേക്ക് ചാരി ഇരുന്നു…
ഒരു നിമിഷം അങ്ങനെ ഇരുന്ന ശേഷം അച്ചു എണീറ്റ് റൂമിൽ നിന്നുമിറങ്ങി ഡോർ ലോക് ചെയ്ത് മുകളിലേക്ക് നടന്നു…
റൂമിലേക്ക് വന്ന അച്ചുവിന്റെ കണ്ണുകൾ തേടിയത് ജാനുവിനെയാണ്…
എന്നാൽ അവളെ മുറിയിൽ കണ്ടില്ല…
ബാൽക്കണിഡോർ തുറന്ന് കിടപ്പുണ്ട്…
അവൻ ബാൽക്കണിയിലേക്ക് ചെന്ന് നോക്കുമ്പോൾ അവിടത്തെ കാഴ്ച കണ്ട് അങ്ങനെ നിന്നു പോയി…
ഭൂമിയിലേക്ക് ഇറ്റു വീഴുന്ന ചെറു ചാറ്റൽ മഴയത്ത് ഇരു കൈകൾ വിടർത്തി പിടിച്ചു കൊണ്ട് ആസ്വദിച്ച് നിക്കുന്ന ജാനു… കാറ്റും നന്നായി വീശുന്നുണ്ട്…
കാറ്റിന്റെ ശക്തിയിൽ അവളുടെ സാരിയുടെ മറ നീങ്ങി കൊണ്ടിരുന്നു…
ഒരു നിമിഷം അച്ചുവിന്റെ നോട്ടം അവളുടെ നഗ്നമായ ഇടുപ്പിലേക്ക് ഉടക്കി… ആ ഒരൊറ്റ നിമിഷം കൊണ്ട് അവന്റെ നെഞ്ചകം ശക്തിയിൽ മിടിക്കാൻ തുടങ്ങി…
അവൻ മെല്ലേ ജാനുവിനടുക്കലേക്ക് നടന്ന് ചെന്ന് അവൾക്ക് തൊട്ട് പിന്നിലായി വന്ന് നിന്നു…
തനിക്ക് പിന്നിൽ അച്ചുവിന്റെ സാമിഭ്യം മനസിലാക്കിയ ജാനു പേടിച്ച് കൊണ്ട് അങ്ങനെ നിന്നു…
അവൻ വഴക്കിടുമോ എന്ന ചിന്തയായിരുന്നു അവളിൽ…
എന്നാൽ അവളെ ഞെട്ടിച്ചു കൊണ്ട് അച്ചു അവളിലേക്ക് ഒന്ന് കൂടി ചേർന്ന് നിന്ന് താടി അവളുടെ തോളോരം ഊന്നി നിന്നു…
അവന്റെ കൈ നഗ്നമായ അവിടെ ഇടിപ്പിലൂടെ ഇഴഞ്ഞു അവളെ ചുറ്റിപ്പിടിച്ചു…
ജാനു പിടിഞ്ഞു പോയിരുന്നു… ശ്വാസം പോലും വിടാൻ പറ്റാത്ത കണക്കെ നിന്ന് പോയി…
എന്നെ വഴി തെറ്റിക്കാനാണോ പെണ്ണേ നിന്റെ ഉദ്ദേശം…
അച്ചുവിന്റെ പതിഞ്ഞ ശബ്‌ദം കാതിൽ എത്തിയതും ജാനു വിറച്ചു പോയി…
അപ്പോഴേക്കും മഴ അതിന്റെ ശക്തി പ്രാപിച്ചു… ചാറ്റലിൽ നിന്ന് പെരുമഴയിലേക്ക് വ്യതി ചലിച്ചു…
ഇരുവരെയും നനച്ചു കൊണ്ട് മഴ ആർത്തു പെയ്യുകയാണ്…
ജാനു ഒന്ന് അനങ്ങുക പോലും ചെയ്യാതെ അച്ചുവിനോട് ചേർന്ന് അതെ നിൽപ്പ് തന്നെയാണ്…
ജാനുമ്മേ…
ആർദ്രമായിരുന്നു അവന്റെ ശബ്‌ദം…
എന്നാൽ അവളിൽ നിന്നും ഒരനക്കവിമില്ല…
അവളുടെ ശ്വാസഗതിയിൽ നിന്ന് അച്ചുവിന് കാര്യം മനസിലായി…
ചുണ്ടിൽ തത്തിയ പുഞ്ചിരിയോടെ അവൻ സാരിക്കിടയിലൂടെ കൈ മെല്ലേ മേലേക്ക് ചലിപ്പിച്ചതും ജാനു ഞെട്ടി കൊണ്ട് അവന്റെ കൈയ്യിൽ പിടുത്തമിട്ടു…
എന്തേ… ഇഷ്ട്ടായില്ലേ… എന്നെ ഇപ്പോഴും ഉൾക്കൊള്ളാൻ പ…
അച്ചു പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ജാനു വേഗം അവന് നേരെ തിരിഞ്ഞു കൊണ്ട് അവന്റെ വായ് പൊത്തി തടഞ്ഞു…
അച്ചു അവളെയും അവളുടെ കൈയ്യിലേക്കും നോക്കി…
ഞാൻ… ഞാൻ അങ്ങനെ പറഞ്ഞോ… ഉൾക്കൊള്ളാൻ പറ്റില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോ ഈ താന്തോന്നിയോട് ചേർന്ന് ഇങ്ങനെ നോക്കുവോ… എപ്പോ മുതൽക്കെ ആണ് ഈ മുഖം എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയതെന്ന് അറിയില്ല… ഇപ്പോ ഓരോ നിമിഷവും എന്റെ മനസും ചിന്തകളും ഈ താന്തോന്നിയെ കുറിച്ചാണ്…
ജാനു പറയുന്ന ഓരോ വാക്കുകളും അവന്റെ ഹൃദയത്തിലായിരുന്നു പതിഞ്ഞു കൊണ്ടിരുന്നത്…
ജാനു ഒന്ന് നിർത്തി അച്ചുവിന്റെ കണ്ണുകളിലേക്ക് നോക്കി… ഇമ ചിമ്മാതെ നോക്കി നിക്കുവായിരുന്നു അവൻ…
അവൾ അച്ചുവിന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പെരുവിരൽ ഉയർന്നു പൊങ്ങി അവന്റെ കാതോരം മുഖം അടുപ്പിച്ചു…
I LOVE YOU അച്ചുവേട്ടാ…
ജാനു പറഞ്ഞത് കേട്ട് അച്ചുവിന്റെ ഹൃദയം ആർത്തു മിടിക്കാൻ തുടങ്ങി… താൻ കേൾക്കാൻ കൊതിച്ച വാക്കുകൾ… സന്തോഷം അവന്റെ കണ്ണുകൾ നിറഞ്ഞു…
അച്ചു ജാനുവിനെ ഇരു തോളിലും പിടിച്ച് അവനോട് ചേർത്ത് അവളെ മുഖത്തേക്ക് ഉറ്റു നോക്കി…
ഒരു പ്രാവശ്യം കൂടി… ഒരു പ്രാവശ്യം കൂടി പറഞ്ഞേ എന്റെ ജാനുമ്മ…
കേൾക്കാനുള്ള ആവേശവും കൊതിയും നിറഞ്ഞിരുന്നു അവന്റെ വാക്കുകളിൽ…
ജാനു അച്ചുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന്റെ കണ്ണുകളിൽ നോക്കി വീണ്ടും ആവർത്തിച്ചു…
I Love You താന്തോന്നി…
ജാനു പറഞ്ഞു തീർന്നതും അച്ചു അവളെ ഇടുപ്പിലൂടെ ചേർത്ത് വലിച്ചടുപ്പിച്ച് നിമിഷങ്ങൾ കൊണ്ട് അവളുടെ ചുണ്ടുകളിൽ ചുണ്ട് ചേർത്തു…
മേൽച്ചുണ്ടുകളെ നുണഞ്ഞു കൊണ്ട് അച്ചു പതിയെ കീഴ്ച്ചുണ്ടുകളെയും അവന്റെ ചുണ്ടുകൾക്കുള്ളിലാക്കി നുണയാൻ തുടങ്ങി…
ആദ്യം അവന്റെ ചുമ്പനത്തിൽ അലിഞ്ഞു നിന്ന ജാനു മെല്ലേ തിരിച്ച് ചുമ്പിക്കാൻ തുടങ്ങി…
ഇരുവരുടെയും ഉള്ളിലെ പ്രണയം ചുമ്പനത്തിലൂടെ കൈ മാറികൊണ്ടിരുന്നു…
നിമിഷങ്ങൾ മുന്നേറും തോറും ചുമ്പനത്തിന്റെ വേഗതയും ശക്തിയും കൂടി…
അച്ചു ചുമ്പിച്ചു കീഴ്പ്പെടുത്തുന്നതിനോടൊപ്പം കൈകൾ സാരിക്കിടയിലൂടെ ജാനുവിന്റെ നഗ്നമായ വയറിൽ അമർന്നു…
അവൾ പിടഞ്ഞു കൊണ്ട് അവനിലേക്ക് ഒന്ന് കൂടി ചേർന്നു പോയി…
നാവുകൾ പരസ്പരം പിണഞ്ഞു… ഉമിനീരിനൊപ്പം ഇരുമ്പ് ചുവ കലർന്നിട്ടും ഇരുവരും വിട്ടുമാറിയില്ല…
അവസാനം ശ്വാസം വിലങ്ങി ജാനു ഒന്ന് പിടഞ്ഞതും മനസില്ല മനസോടെ അവൻ അവളുടെ ചുണ്ടുകളെ സ്വാതന്ത്രമാക്കി…
ജാനു ആഞ്ഞു ശ്വാസം എടുത്ത് കൊണ്ട് അച്ചുവിനെ നോക്കി… അവൻ കണ്ണ് ചിമ്മാതെ അവളെ നോക്കി നിക്കുവാണ്…
എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ലടി ജാനുമ്മേ…
അതും പറഞ്ഞു കൊണ്ട് അച്ചു അവളെ വീണ്ടും അവനിലേക്ക് വലിച്ച് ചേർത്ത് കൊണ്ട് അവളെ കണ്ണുകളിലേക്ക് നോക്കി വീണ്ടും ആ ചൊടികളെ അവന്റെ ചുണ്ടുകൾക്കുള്ളിലാക്കി കൊണ്ട് നുണയാൻ തുടങ്ങി…
ജാനു അവന്റെ തോളിലൂടെ ഇരു കൈകളും ചുറ്റിപ്പിടിച്ചു കൊണ്ട് അവളുടെ പ്രാണന്റെ ചുമ്പനത്തിൽ അലിഞ്ഞു നിന്നു…
ദീർഘമായൊരു ചുമ്പനത്തിനോടുവിൽ അച്ചു ജാനുവിന്റെ ചുണ്ടുകളെ മോചിപ്പിച്ചു…
എന്റെ എത്ര നാളത്തെ കാത്തിരിപ്പായിരുന്നറിയോ എന്റെ ജാനുമ്മ പറഞ്ഞ വാക്കുകൾ… ഇന്ന് ഈ ലോകത്ത് മറ്റാരേക്കാളും സന്തോഷവാൻ ഞാനാണ്… നിന്റെ ഈ താന്തോന്നി… അല്ല… നിന്റെ അച്ചുവേട്ടൻ…
എനിക്കറിയില്ലടി ജാനുമ്മേ നെഞ്ച് സന്തോഷം കൊണ്ട് വിങ്ങുവാണ്…
അവളെ കവിളിൽ കൈകൾ ചേർത്തു പിടിച്ചു കൊണ്ട് അച്ചു പറയുന്നത് കേട്ട് ജാനു അവനെ തന്നെ നോക്കി നിന്നു പോയി…
മമ്… എന്താണ് പെണ്ണേ ഇങ്ങനെ നോക്കുന്നേ…
അവൾടെ നോട്ടം കണ്ട് അച്ചു ചോദിച്ചു…
അച്ചു ചോദിച്ചു തീർന്നതും ജാനു അവന്റെ നെഞ്ചിലേക്ക് ചേർന്ന് ഇറുകെ പുണർന്നു…
എന്നെ വിട്ട് ഒരിക്കലും പോകരുത്…
അവൾ പറഞ്ഞത് കേട്ട് ഒരു പുഞ്ചിരിയോടെ അവൻ അവളെ ചേർത്തു പിടിച്ചു…
എന്നിലെ തുടിപ്പും എന്നിലെ ശ്വാസവും എന്റെ ജാനുമ്മയിലല്ലേ… പിന്നെ ഞാൻ എവിടെ പോകാനാ… എന്റെ സന്തോഷവും ജീവനും എന്റെ കാന്താരി പെണ്ണല്ലേ…
അച്ചു പറഞ്ഞത് കേട്ട് ജാനു മുഖമുയർത്തി അവനെ നോക്കി…
അവൻ മെല്ലേ കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് അവളെ ചുണ്ടിൽ അമർത്തി മുത്തി…
ജാനു അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വീണ്ടും അവന്റെ നെഞ്ചിൽ ചേർന്നു…
അതെ ഇപ്പോ തന്നെ നല്ലോണം മഴ കൊണ്ടിട്ടുണ്ട്… വാ അകത്തേക്ക് പോകാം…
മഴയുടെ ശക്തി കുറഞ്ഞിരുന്നു ആ സമയം…
കുറച്ച് നേരം കൂടി ഈ മഴയിൽ നനഞ്ഞു കൊണ്ട് ഈ നെഞ്ചിൽ ചേർന്ന് നിക്കണം എനിക്ക്…
അവൾ പറഞ്ഞത് കേട്ട് അച്ചു മറുത്തൊന്നും പറയാതെ അവളെ അവനിലേക്ക് ഒന്ന് കൂടി ചേർത്ത് അണച്ചു പിടിച്ചു കൊണ്ട് അങ്ങനെ നിന്നു…
തുടരും…