രചന – കൃഷ്ണ
ജാനൂട്ടി അമ്മാമ്മ പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ അല്ലേ…
ഉണ്ടെന്റെ കൗസു… ഞാൻ എല്ലാം ശ്രെദ്ധിച്ചോളാം…
ജാനു പറഞ്ഞു കൊണ്ട് കൗസല്യയെ കെട്ടിപ്പിടിച്ചു…
അവർ അതിയായ വാത്സല്യത്തോടെ അവളെയും ചേർത്തു പിടിച്ചു…
അവരെ നോക്കി ചിരിയോടെ നിന്ന കാർത്തിയെ കൗസല്യ കൈ കൊണ്ട് മാടി വിളിച്ചു… അത് കണ്ട് അവൻ അവർക്കടുക്കലേക്ക് ചെന്ന് ഇരുവരെയും കൈയ്യിൽ ഒതുക്കി കെട്ടിപ്പിടിച്ചു…
കുറച്ച് നിമിഷത്തിന് ശേഷം മൂവരും വിട്ടു മാറി…
ആ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
എന്താ അമ്മാമ്മേ ഇത്… ഞങ്ങളെ കൂടി സങ്കടപ്പെടുത്തുമല്ലോ…?
ജാനൂട്ടിയെ ഒരു നല്ല കുടുംബത്തിലേക്ക് അയച്ചു… അതിൽ നിക്ക് മനസ് നിറഞ്ഞ സന്തോഷമാണ്… ഇനി എന്റെ കാർത്തി മോനും കൂടി ഒരു നല്ല ജീവിതം കിട്ടികഴിഞ്ഞാലേ ഈ വൃദ്ധക്ക് സമാദാനമാകു…
കൗസല്യ പറഞ്ഞത് കേട്ട് കാർത്തിയുടെ മുഖത്തെ ചിരി പെട്ടന്ന് മാഞ്ഞു… ഓർമ്മകൾക്ക് വിട്ടു കൊടുത്ത പലതും മനസിലേക്ക് അലയടിച്ചു…
ആ കാര്യമോർത്ത് കൗസു ടെൻഷനടിക്കേണ്ടതില്ല… എന്റെ ഏട്ടന് പറ്റിയ നല്ലൊരു ഏട്ടത്തിയമ്മയെ ഞാൻ തന്നെ എന്റെ ഏട്ടന് കണ്ടെത്തും…
ജാനു ചിരിയോടെ പറഞ്ഞു കൊണ്ട് കാർത്തിയെ നോക്കി…
ആമ്… ആമ്… അതൊക്കെ പിന്നത്തെ കാര്യം… ജാനൂട്ടി ഹർഷ എവിടെ…?
കാർത്തി വേഗം വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു…
അത് ഏട്ടാ… ജാനു എന്തോ പറയാൻ വരേം അച്ചു ഉമ്മറത്തേക്ക് എത്തി…
മോനെവിടെ എന്ന് ജാനൂറ്റിയോട് ഇപ്പോ ചോദിച്ചതേയുള്ളു…?
കൗസല്യയാണ്…
സോറി അമ്മാമ്മേ… എനിക്ക് ഓഫീസിൽ നിന്ന് ഒരു അർജന്റ് കാൾ വന്നു… മാത്രവുമല്ല എനിക്ക് അത്യാവശ്യമായിട്ട് ഓഫീസിലേക്ക് പോകേം വേണം…
അച്ചു പറഞ്ഞത് കേട്ട് ജാനുവിന്റെ മുഖം മങ്ങി… കൗസല്യയുടെ കൂടെ ഒന്ന് തറവാട്ടു വീട് വരെ പോകാൻ അവൾ ആഗ്രഹിച്ചിരുന്നു…
അത് സാരമില്ല കുട്ടിയെ… വിളിച്ചപ്പോൾ ഈ വൃദ്ധയ്ക്ക് വേണ്ടി മോൾടെ കൂടെ വരിയേം യാത്ര അയക്കാനും കൂടിയല്ലോ കുട്ടി… അമ്മാമ്മയ്ക്ക് സന്തോഷായി…
അവർ സ്നേഹത്തോടെ അച്ചുവിന്റെ കവിളിൽ തലോടി…
ആ സമയം മുറ്റത്ത് ഒരു കാർ വന്ന് നിന്നു… ഏവരുടെയും നോട്ടം വന്ന കാറിന് നേരെ നീണ്ടു…
ടാക്സി ഞാൻ വിളിച്ചതാ… അതാകുമ്പോൾ നിങ്ങൾ മൂന്നാൾക്കും പോകാല്ലോ…
അച്ചു പറഞ്ഞത് കേട്ട് ജാനു അവനെ നോക്കി… അവൾടെ മനസ് മനസിലാക്കിയ കണക്കെ അച്ചുവിന്റെ വാക്കുകൾ കേട്ട് അവക്ക് വല്ലാതെ സന്തോഷം തോന്നി പോയി…
ഒപ്പം മനസ്സിൽ മറ്റൊരു രൂപവും തെളിഞ്ഞു വന്നു… ആ നിമിഷം അവളുടെ കൺകോണിൽ നനവ് പടർന്നു…
അമ്മാമ്മേ… ഞാനും കൂടെ വന്നേനെ… പക്ഷേ ഓഫീസിൽ അർജന്റ് ആയിട്ട് പോകേണ്ടതുണ്ട്…
അതൊന്നും സാരമില്ല മോനെ… കുട്ടി ഓഫീസിലേക്ക് പോയ്ക്കോളൂ…
അവർ പുഞ്ചിരിയോടെ പറഞ്ഞു…
അച്ചു ജാനുവിന് നേരെ തിരിഞ്ഞു… അവൾടെ നോട്ടവും അവനിലായിരുന്നു…
ഇവരുടെ കൂടെ പോയിട്ട് വാ… ഈവെനിംഗ് ഞാൻ ഓഫീസിൽ നിന്നും വന്നിട്ട് നമുക്ക് വീട്ടിലേക്ക് പോകാം…
അച്ചു പറഞ്ഞതിന് അവൾ തലയാട്ടി…
അവൻ അവളെ കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് കാറിലേക്ക് കേറി…
മിററിലൂടെ ജാനുവിനെ ഒന്ന് നോക്കിയ ശേഷം അച്ചു കാർ മുന്നോട്ടെടുത്തു…
®®®®®®®®®®®®®®®®®®®
കൗസല്യയോടൊപ്പം തറവാട്ടിലേക്ക് പോയി കാർത്തിയും ജാനുവും അവിടെ അൽപ്പസമയം ചിലവഴിച്ച് വീട്ടിലേക്ക് തിരിച്ചത്…
തിരികെ വീട്ടിലേക്ക് എത്തിയതും ജാനു നേരെ റൂമിലേക്ക് പോയി ബെഡിലേക്ക് ഒരു കിടപ്പായിരുന്നു… പിന്നെ ഉറക്കം വിട്ടേണീറ്റ് സമയം നോക്കിയപ്പോൾ മണി നാലോടടുക്കാറായി…
വേഗം ചാടി എണീറ്റ് വാഷ് റൂമിലേക്ക് കേറി മുഖം കഴുകി ഉറക്കക്ഷീണം മാറ്റി സ്റ്റാൻഡിൽ കിടന്ന ടവ്വൽ എടുത്ത് മുഖം തുടച്ച് മുറി വിട്ട് നേരെ താഴേക്ക് നടന്നു…
കട്ടനിടാൻ അടുക്കളയിലേക്ക് കേറെ കാണുന്ന കാഴ്ച ഗ്ലാസിലേക്ക് കട്ടൻ പകർത്തുന്ന കാർത്തിയെ ആണ്…
അയ്യോ… ഏട്ടനടുക്കളയിൽ കേറിയോ…?
അവൾ വേഗം അവനടുക്കലേക്ക് വന്ന് കൊണ്ട് ചോദിച്ചു…
അതിനിപ്പോ എന്താ ജാനൂട്ടിയെ…
ചായ പാത്രം സ്ലാബിലേക്ക് വെച്ച് കൊണ്ട് ഒരു ഗ്ലാസ് ജാനുവിന് നേരെ നീട്ടി…
കട്ടൻ ചുണ്ടോടടുപ്പിച്ചു മെല്ലേ ഊതി കുടിക്കെ അവൾക്ക് മുന്നിലേക്ക് കാർത്തി ഒരു പൊതി നീട്ടി…
ദാ ഏട്ടന്റെ മോൾക്ക് ഇഷ്ടപ്പെട്ട പഴംപൊരി…
കാർത്തി പറഞ്ഞു തീർന്നതും ജാനു പൊതിയിൽ നിന്നും ഒരു പഴംപൊരി എടുത്ത് ഒരു മുറി കടിച് വായിലാക്കി…
കാർത്തി ചിരിയോടെ അവളെ നോക്കി…
കടയിലേക്ക് കൊടുക്കാൻ ഒരു ചാക്ക് തേങ്ങ മാറ്റി വെച്ചിരുന്നു… അത് കൊടുത്ത് വരുന്ന വഴി കുമാരേട്ടന്റെ കടയിൽ കേറി മേടിച്ചിട്ട് വന്നതാ…
കാർത്തി പറഞ്ഞു കൊണ്ട് കട്ടൻ ചുണ്ടോടടുപ്പിച്ചു…
ജാനു ഒരു ചിരിയാലെ അവനെ നോക്കി ചെറിയ കഷ്ണം മുറിച്ചെടുത്ത് കാർത്തിയുടെ വായിൽ വെച്ചു കൊടുത്തു…
®®®®®®®®®®®®®®®®®®
കമ്പനിക്ക് കിട്ടിയ പുതിയ ഡാറ്റാ വർക്സ് മെയിലിലേക്ക് വന്നത് നോക്കി കൊണ്ടിരിക്കെയായിരുന്നു അച്ചുവിന് പ്രിയങ്കയുടെ കാൾ വന്നത്…
അച്ചു ലാപ്പിൽ നിന്നും നോട്ടം മാറ്റി തൊട്ടടുത്തിരുന്ന ഫോൺ കൈയ്യിലെടുത്ത് കാൾ അറ്റന്റ് ചെയ്തു…
ടാ ചെക്കാ പ്ലാൻ വർക് ഔട്ട് ആയോ…?
കാൾ അറ്റന്റ് ചെയ്തതും മറു തലയ്ക്കൽ നിന്ന് പ്രിയങ്കയുടെ ചോദ്യമുയർന്നു…
കമ്പനി പ്രൊജക്റ്റിന്റെ ഭാഗമായി Uk പോയിരുന്ന ടൈം യാദൃച്ഛികമായി കണ്ടതാണ് പ്രിയങ്കയെ…
കോളേജ് ഫ്രണ്ട് ആയിരുന്നു… സെയിം ഡിപ്പാർട്മെന്റ്… ആള് അൽപ്പം വായാടിയായിരുന്നു… എല്ലാവരോടും ഫ്രണ്ടിലി മൈൻഡ്…
കോളേജ് കഴിഞ്ഞതും പ്രിയങ്ക uk യ്ക്ക് പറന്നു…
ഇപ്പോ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു…
നിന്റെ പ്ലാൻ പറഞ്ഞ പോലെ ഒക്കെ ആയിരുന്നു…
മമ് മമ്… ഏറെ കുറെ…
ചുണ്ടിൽ തത്തിയ പുഞ്ചിരിയോടെ അച്ചു ചെയറിലേക്ക് ചാരി…
ഓഹോ ആണോ… അങ്ങനെയാണേൽ കുറച്ച് കൂടി പൊലിപ്പിച്ചെടുക്കാം…
വേണ്ട വേണ്ട… കൂടുതൽ പൊലിപ്പിക്കലൊന്നും വേണ്ട ഇനി… നിന്റെ പ്ലാൻ നിർത്തിക്കോ…
ആഹാ… ഇപ്പോ അങ്ങനെ ആയോ… ഇപ്പോ ഞാനും എന്റെ പ്ലാനും പുറത്ത് അല്ലേ… കൊള്ളാല്ലോടാ ചെക്കാ…
ഡി… ഡി… Uk കാരി നിന്റെ പ്ലാൻ കൊണ്ടൊന്നുമല്ല എന്റെ പെണ്ണ് എന്നെ മനസ്സിലാക്കിയത് ഇഷ്ടപ്പെടാൻ തുടങ്ങിയതും…
എന്റെ പൊന്നോ… ഞാൻ ഒന്നും പറഞ്ഞില്ല…
ആമ്… പിന്നെ നെക്സ്റ്റ് മന്ത് ഞാൻ നാട്ടിലേക്ക് വരുന്നുണ്ട്… ആ വഴി കലിപ്പനെയും കലിപ്പന്റെ ജാനു പെണ്ണിനേയും കാണാൻ വരുന്നുണ്ട് ഞാൻ…
മമ്… ആയിക്കോട്ടെ… നമുക്ക് നാട്ടിൽ വെച്ച് കാണാം…
എന്നാ ശരിയാടാ… ഞാൻ വെച്ചേക്കുവാ…
ഒക്കെ…
അച്ചു കാൾ കട്ടാക്കി ചെയറിലേക്ക് ഒന്ന് കൂടി ചാരിയിരുന്നു…
®®®®®®®®®®®®®®®®®®
ഇതെന്താ ജാനൂട്ടിയെ ഇന്നിവിടെ നിക്കാനുള്ള ഉദ്ദേശമാണോ… ആണേൽ ആ ചിന്ത കളഞ്ഞേക്കുട്ടോ…
ഉമ്മറത്തെ പടയിൽ താടിക്ക് കൈയ്യൂന്നി മുറ്റത്തേക്ക് നോക്കി എന്തോ ചിന്തിച്ചെന്ന കണക്കെ ഇരിക്കുന്ന ജാനുവിനടുക്കലേക്ക് വന്നിരുന്നു കൊണ്ട് കാർത്തി ചോദിച്ചു…
അത് പിന്നെ ഏട്ടാ… കൗസു തിരികെ തറവാട്ടിലേക്ക് പോയി… കുറച്ച് മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ ഞാനും… പിന്നെ എന്റെ ഏട്ടൻ മാത്രം തനിച്ച്…
അതിന് ആരാ പറഞ്ഞേ ഏട്ടൻ തനിച്ചാണെന്ന്… നമ്മുടെ അച്…
കാർത്തി പറയാൻ വന്നത് പെട്ടന്ന് നിർത്തി… ജാനുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ മുഖമൊക്കെ ചുമന്നു കണ്ണുകൾ നിറഞ്ഞു… അത് കണ്ടതും കാർത്തി വല്ലാതെയായി… അവന്റെ നെഞ്ച് പിടിഞ്ഞു പോയി…
ഏട്ടനോട് ക്ഷേമിക്കടാ… ഏട്ടൻ… അത്…
അവന് എന്ത് പറയണമെന്ന് അറിയാതെയായി പോയി…
കാർത്തി ജാനുവിനെ ചേർത്തു പിടിച്ചു…
കുറച്ച് നിമിഷം ഇരുവരിലും മൗനം നിറഞ്ഞു…
ജാനൂട്ടി…
ജാനുവിന്റെ മുടിയിഴയിൽ മെല്ലേ തലോടി കൊണ്ട് കാർത്തി വിളിച്ചു…
മമ്…
നേർത്തൊരു മൂളൽ അവളിൽ നിന്നുമുയർന്നു…
ഏട്ടൻ ഒറ്റക്കാണെന്ന ചിന്തയിൽ മനസ് വേദനിപ്പിക്കരുത്… ഏട്ടന്റെ സന്തോഷം നീയാണ്… ഏട്ടന്റെ കുട്ടി അത് കൊണ്ട് വേറൊന്നും ചിന്തിക്കണ്ടാട്ടോ…
കേട്ടോ എന്റെ മോള്…
ഹാമ്… ഏട്ടാ…
കാർത്തിയുടെ നെഞ്ചിലേക്ക് ചേർന്നു കൊണ്ട് ജാനു പറഞ്ഞു…
®®®®®®®®®®®®®®®®®®®®
ഈവിനിംഗ് അച്ചു ജാനുവിനെ കൂട്ടി കൊണ്ട് പോകാനായി വന്നു…
കാർത്തി വീട്ടിൽ ഇപ്പോ തനിയെ ഉള്ളതിന്റെ ഒരു വല്ലായ്മയും സങ്കടവും അവൾടെ മുഖത്ത് ഉണ്ടായിരുന്നു… എങ്കിലും കാർത്തിയുടെ വാക്കുകളിൽ ആശ്വാസം കണ്ടെത്തി അവൾ…
തിരികെയുള്ള യാത്രയിൽ ജാനു പുറത്തേക്ക് നോട്ടം കൊടുത്ത് കൊണ്ട് സെറ്റിലേക്ക് ചാഞ്ഞിരിക്കുവായിരുന്നു… അച്ചു ഇടക്കിടെ അവളിലേക്ക് നോട്ടം കൊടുത്തു കൊണ്ട്
ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുത്തു…
പെട്ടന്ന് അച്ചുവിന്റെ ഫോൺ റിങ് ചെയ്തതും അവൻ കാർ റോഡിന് ഓരം ചേർത്ത് നിർത്തി…
ജാനു മുഖം തിരിച്ച് ഫോണിലേക്കും അച്ചുവിനെയും നോക്കി…
അച്ചു ഫോൺ കൈയ്യിലെടുത്തു… ഡിസ്പ്ലേയിൽ അപ്പ എന്ന് തെളിഞ്ഞു കണ്ടതും അവൻ വേഗം കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചു…
എന്താ അപ്പേ…?
അവൻ ചോദിച്ചു…
അച്ചു അപ്പ വിളിച്ചത് ഞാനും സുധയും വയനാട്ടിലേക്ക് പോകുവാണെന്ന് പറയാൻ വേണ്ടിയാ… അമ്മാമ്മ പ്രഷർ കുറഞ്ഞു തല ചുറ്റി വീണു… വീഴ്ചയിൽ തലയ്ക്ക് ചെറിയ മുറിവുണ്ട്… സുധീവൻ കാര്യം വിളിച്ചു പറഞ്ഞും ഞങ്ങൾ അങ്ങോട്ടേക്ക് തിരിക്കുവാ…
മറു തലയ്ക്കൽ നിന്നും പറഞ്ഞ കാര്യം കേട്ട്
അച്ചുവിന്റെ മുഖം മാറി…
അത് ജാനു ശ്രെദ്ധിക്കുകയും ചെയ്തു…
ഞങ്ങൾ അങ്ങോട്ടേക്ക് വരണോ അപ്പേ…?
പേടിക്കാൻ മാത്രം ഒന്നുമില്ലന്നാ പറഞ്ഞത്… അത് കൊണ്ട് നിങ്ങൾ വരണമെന്നില്ല… പ്രേത്യേകിച് എന്തേലുമുണ്ടെൽ അപ്പ വിളിക്കാം…
ആമ്… അപ്പേ… മമ്… ശരി…
അച്ചു കാൾ കട്ടാക്കി ജാനുവിന് നേരെ തിരിഞ്ഞു…
അവൾ അച്ചുവിൽ നോട്ടം കൊടുത്തിരിക്കുവായിരുന്നു…
അവൾടെ നോട്ടം മനസിലാക്കിയ കണക്കെ അച്ചു ദേവൻ വിളിച്ചതെന്തിനാണെന്ന കാര്യം അവളോട് പറഞ്ഞു…
അയ്യോ… എന്നിട്ട് അമ്മാമ്മയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ…?
കാര്യം കേട്ടതും ജാനു ടെൻഷനോടെ ചോദിച്ചു…
അമ്മാമ്മയ്ക്ക് കുഴപ്പമൊന്നുമില്ലന്നാ അപ്പ പറഞ്ഞത്…
അവൾടെ ടെൻഷൻ നിറഞ്ഞ മുഖത്തേക്ക് നോക്കി കൊണ്ട് അച്ചു പറഞ്ഞു…
ജാനു പെട്ടന്ന് ഇരു കൈകളും കൂപ്പി കണ്ണുകളടച്ചു…
അവൾടെ പ്രേവർത്തി കണ്ട് അച്ചു സംശയത്തോടെ അവളെ നോക്കിയിരുന്നു…
ജാനു കണ്ണുകൾ തുറന്ന ശേഷം അച്ചുവിനെ നോക്കി… അവനാണെൽ അവളെ തന്നെ കണ്ണിമ ചിമ്മാതെ നോക്കിയിരിക്കുവായിരുന്നു…
മമ്… എന്താ…?
ജാനു ചോദിച്ചു…
എന്റെ ജാനുമ്മ എന്താ ഈ കാണിക്കുന്നതെന്ന് നോക്കിയിരുന്നതാ…
അവൾടെ ചോദ്യം കേട്ട് അച്ചു പറഞ്ഞു…
അമ്മാമ്മയ്ക്ക് ഒരു കുഴപ്പവുമുണ്ടാകരുതെന്ന് പ്രാർഥിച്ചതാ… ഒരിക്കെ ഇതുപോലെ ഞാൻ മനസുരുകി പ്രാർത്ഥിച്ചിരുന്നു… പ… പക്ഷേ ദൈ… ദൈവം എ… എന്റെ പ്രാർ… പ്രാർത്ഥന കേ… കേൾക്കാൻ കൂട്ടാക്കിയില്ല…
പറയുന്നതിനോടൊപ്പം അവൾ കരഞ്ഞു പോയിരുന്നു…
അച്ചു വേഗം അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് നെഞ്ചോട് ചേർത്തു…
അവന്റെ നെഞ്ച് വല്ലാതെ പിടഞ്ഞു…
വാശിയും ദേഷ്യവും കുറുമ്പും നിറഞ്ഞിരുന്ന മുഖത്ത് ഇങ്ങനൊരു ഭാവം ആദ്യമായിട്ടാണ്…
അവൾടെ കരച്ചിൽ അവന്റെ ഹൃദയം നുറുക്കുന്ന പോലെ തോന്നിച്ചു…
ജാനു…
അവന്റെ ശബ്‌ദം ഇടറിപ്പോയിരുന്നു…
ജാനു കരച്ചിലോടെ അച്ചുവിന്റെ നെഞ്ചിലേക്ക് അമർന്നു… അവളുടെ കൈകൾ അവനിൽ ചുറ്റി വരിഞ്ഞു…
പുറത്തേക്ക് തികട്ടി വന്ന സങ്കടം അവളെ ആ ഒരു നിമിഷം തളർത്തി കളഞ്ഞു…
അച്ചു പിന്നെ ഒന്നും തന്നെ മിണ്ടിയില്ല… ആ നിമിഷം അച്ചു അവളെ അവനിലേക്ക് ഇറുക്കനെ ചേർത്തു പിടിച്ചു കൊണ്ട് പുറത്ത് മെല്ലേ തട്ടി കൊണ്ടിരുന്നു…
തുടരും…

by