20/04/2026

നെഞ്ചോട് : ഭാഗം 48

രചന – കൃഷ്ണ

പ്രോജെക്ടിന്റെ ഭാഗമായി അച്ചു കുറച്ച് ദിവസം അടുപ്പിച്ച് തിരക്കിലായിരുന്നു… മീറ്റിങ്ങും പ്രസന്റേഷനും അതിൽ നീണ്ടു… അവന് ഒരു സഹായമെന്നോണം ദേവനും ഒപ്പമുണ്ടായിരുന്നു…
ജാനുവിന് അച്ചുനോട് അൽപ്പ സമയം മനസ് തുറന്ന് സംസാരിക്കാൻ പോലും പറ്റാത്ത ദിനങ്ങൾ ആയിരുന്നു…
അതിൽ അവൾക്ക് വലിയ സങ്കടവും ഉണ്ടായിരുന്നു…
ഓഫീസിൽ പോയി വന്നാൽ നേരെ വർക്ക്‌ റൂമിലേക്ക് കേറും പിന്നെ ഒരു നേരത്തായിരിക്കും അതിനുള്ളിൽ നിന്നും ഇറങ്ങുന്നത്…
ആദ്യമൊക്കെ ഉറക്കമൊഴിച്ചു അച്ചുവിന് വേണ്ടി ജാനു കാത്തിരിക്കുമായിരുന്നു… എന്നാൽ അച്ചു തടഞ്ഞു…
എങ്കിലും എത്ര വൈകി റൂമിലേക്ക് വന്നാലും തന്റെ പ്രാണനെ നെഞ്ചോട് ചേർത്ത് പിടിച്ചു കിടക്കുമ്പോൾ എല്ലാ ഫ്രസ്ട്രേഷൻസ് ഇല്ലാതാകും… മനസ് ശാന്തമാകും…
അത് അവന്റെ പെണ്ണിന് മാത്രമേ കഴിയു എന്ന് പുഞ്ചിരിയോടെ ഓർക്കും…

മുടി മുഴുക്കെ ടവ്വൽ കൊണ്ട് ചുറ്റിക്കെട്ടി ജാനു വാഷ് റൂമിൽ നിന്നും ഇറങ്ങി…
അവൾടെ നോട്ടം നേരെ ചെന്നെത്തിയത് ബെഡിൽ പില്ലോയിൽ മുഖം പൂഴ്ത്തി കമിഴ്ന്നു കിടക്കുന്ന അച്ചുവിലേക്കായിരുന്നു…
അവന്റെ കിടപ്പ് കണ്ട് വല്ലാതെ വാത്സല്യം തോന്നി പോയി അവൾക്ക്…

ജാനു അച്ചുവിനടുക്കലേക്ക് ചെന്ന് ബെഡിന് സൈഡിലായി അവനോട് ചേർന്നിരുന്നു…

അച്ചു നല്ല ഉറക്കത്തിലാണ്…

അവന്റെ നെറ്റിയിലേക്ക് വീണു കിടക്കുന്ന കുറുനിരകൾ ജാനു കൈകൾ കൊണ്ട് ഒതുക്കി വെച്ച് മുഖം കുനിച്ചു ഇടം നെറ്റിയിൽ ചുണ്ട് ചേർത്ത് മുത്തി…

താന്തോന്നി…
അച്ചുവിന്റെ കാതോരം മെല്ലേ വിളിച്ചു…

മമ്…
അവനൊന്ന് കുറുകി മൂളി…

എണീക്ക്…
അവൾ പറഞ്ഞു…

കുറച്ച് നേരം കൂടെ കിടക്കട്ടെ ജാനുമ്മേ… പ്ലീസ്…
അച്ചു ഉറക്കച്ചുവയോടെ പറഞ്ഞുകൊണ്ട് ജാനുവിന്റെ മടി തട്ടിലേക്ക് തല വെച്ചു കൊണ്ട് വയറിലേക്ക് മുഖമമർത്തി കിടന്നു…
ജാനു ഒരു പുഞ്ചിരിയോടെ അവന്റെ മുടിയിഴകളിൽ തലോടി…

അതെ ഇന്നത്തെ ദിവസത്തിന്റെ പ്രേത്യേകത എന്തെന്നറിയോ…? എണീക്ക് ചെക്കാ… എണീറ്റ് ഫ്രഷ് ആക്… അമ്പലത്തിൽ പോകാനുള്ളതാണ്…

ഇന്നെന്താ പ്രേത്യേകിച്… പ്ലീസ് ഡി ഞാനൊന്ന് ഉറങ്ങിക്കോട്ടെ…
അച്ചു കൊഞ്ചി കൊണ്ട് പറഞ്ഞു…

പറ്റില്ല താന്തോന്നി… എണീക്കാൻ നോക്ക്… ഇല്ലേൽ ഞാൻ വെള്ളം കൊണ്ട് വന്ന് മുഖത്തൊഴിക്കുവേ…

ശോ… ഈ പെണ്ണിന്റെ കാര്യം…
അവൻ കുറച്ച് മടിയോടെ അവൾടെ മടിയിൽ നിന്നും എണീറ്റു…

നല്ല കുട്ടി… അപ്പോ പേടിയുണ്ട്… ഇനി സമയം കളയാതെ വേഗം പോയി ഫ്രഷ് ആക്… അപ്പോഴേക്കും ഞാൻ ഇടാനുള്ള ഡ്രെസ്സൊക്കെ എടുത്ത് വെക്കാം…
ജാനു അച്ചുവിന്റെ മുടിയിൽ ചിക്കി വിട്ടു കൊണ്ട് പറഞ്ഞ് എണീറ്റു…

നിക്ക്… ഇന്നെന്താ പ്രേത്യേകിച് അമ്പലത്തിൽ പോക്ക്…
അച്ചു ജാനുവിന്റെ കൈയ്യിൽ പിടിച്ച് നിർത്തി കൊണ്ട് അവളെ നോക്കി ചോദിച്ചു…

അതൊക്കെ ഉണ്ട്… കുറച്ച് നേരം വെയിറ്റ് ചെയ്യ്… ഇപ്പോ എന്റെ ചെക്കൻ എണീറ്റ് പോയി ഫ്രഷ് ആക്…
ജാനു അച്ചുവിനെ പിടിച്ച് പൊക്കി എണീപ്പിച്ച് സ്റ്റാന്റിൽ ഇരുന്ന ടവ്വൽ എടുത്ത് അവന്റെ തോളിലേക്ക് വെച്ച് കൊടുത്ത് വാഷ് റൂമിലേക്ക് ഉന്തി വിട്ടു…

അച്ചു വാഷ് റൂമിലേക്ക് കേറി ഡോർ അടച്ചതും ജാനു ഷെൽഫിനടുക്കലേക്ക് ചെന്ന് അതിൽ നിന്നും ഒരു കവർ കൈയ്യിലെടുത്തു…

അച്ചുവിന് ഇടാനുള്ള ഡ്രസ്സ്‌ ആയിരുന്നു…
ലൈറ്റ് ഗ്രീൻ ആൻഡ് വൈറ്റ് ഷെയ്ഡിലുള്ള ഷർട്ടും ഗ്രീൻ കരയിലെ മുണ്ടും…

അച്ചു ഫ്രഷ് ആയി ഇറങ്ങുമ്പോൾ ജാനു റെഡിയായി കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുവായിരുന്നു…

അവൻ അവളെ ഒരു നിമിഷം നോക്കി നിന്നു പോയി… അച്ചുവിന്റെ ഡ്രെസ്സിന് ഇണങ്ങുന്ന അതെ കളറിലെ സാരി…

മുടി കൂളി പിന്നി പിന്നിലേക്കിട്ട ശേഷം കല്ലിന്റെ ഒരു പൊട്ട് തൊട്ട് ജാനു തിരിഞ്ഞതും അച്ചു…

മമ്… എന്താണ് ഇങ്ങനെ നോക്കി നിക്കണേ…?

എന്ത് ക്യൂട്ടാ ജാനുമ്മേ നിന്നെ കാണാൻ… കണ്ണെടുക്കാനെ തോന്നുന്നില്ല… ഇങ്ങനെ അങ്ങ് കടിച്ചു തിന്നാൻ തോന്നുവാ…
അവൾക്കടുക്കലേക്ക് വന്ന് കൊണ്ട് അച്ചു പറഞ്ഞു…

തൽക്കാലം എന്റെ മോന്റെ ആഗ്രഹം മാറ്റി വെക്ക്… എന്നിട്ട് ചെന്ന് റെഡിയാക്…
അതും പറഞ്ഞു കൊണ്ട് ജാനു ബെഡിനടുക്കലേക്ക് നടന്ന് അച്ചുവിനുള്ള ഡ്രസ്സ്‌ കൈയ്യിലെടുത്ത് അവന് നേരെ നീട്ടി…

എന്റെ കൈയ്യിൽ തന്നെ വരും…
അതും പറഞ്ഞു കൊണ്ട് അച്ചു ഡ്രെസ്സുമായി ഡ്രസിങ് റൂമിലേക്ക് പോയി…
ജാനു ചിരിയോടെ അവൻ പോകുന്നത് നോക്കി നിന്നു…

അച്ചു ഡ്രസിങ് റൂമിൽ നിന്നും ഇറങ്ങുമ്പോൾ ജാനു റൂമിൽ ഇല്ലായിരുന്നു…
അവൻ കണ്ണാടിക്ക് മുന്നിൽ വന്ന് മുടി ഒന്ന് ചീകി ഒതുക്കി ടേബിളിൽ ഇരുന്ന വാച്ചെടുത്ത് കൈയ്യിൽ കെട്ടി കാറിന്റെ കീയും എടുത്ത് നേരെ താഴേക്ക് നടന്നു…

അവൻ താഴെ ഹാളിലേക്ക് വരുമ്പോൾ ജാനു സുധയുടെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നതാണ് കാണുന്നത്… സോഫയിലിരുന്നു ന്യൂസ്‌ പേപ്പർ വായിക്കുവാണ് ദേവൻ…

അച്ചുവിനെ കണ്ടതും ജാനു പെട്ടന്ന് സംസാരം നിർത്തി…

എന്താണ് അമ്മയും മോളും കൂടെ സംസാരിച്ചു നിന്നത്…?

അതൊക്കെ ഉണ്ട്… ഇപ്പോ എന്റെ മോൻ മോളെയും കൂട്ടി അമ്പലത്തിൽ പോകാൻ നോക്ക്… സംസാരിച്ചതിന് പിന്നിലുള്ള കാര്യം വരുമ്പോൾ അറിയാം…

ഹേഹ്…
സുധ പറഞ്ഞത് മനസിലാകാതെ അച്ചു മുഖം ചുളിച്ചു കൊണ്ട് രണ്ടാളെയും മാറി മാറി നോക്കി…

കൂടുതൽ നിന്ന് മുഖം ചുളിക്കാൻ നിക്കണ്ട… വാ നമുക്ക് അമ്പലത്തിലേക്ക് പോകാം…
അതും പറഞ്ഞു കൊണ്ട് ജാനു സുധയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ കൈയ്യിൽ പിടിച്ചു…

അപ്പേ പോയിട്ട് വരാം…
ദേവനടുക്കലേക്ക് തിരിഞ്ഞു കൊണ്ട് ജാനു പറഞ്ഞു…

ആയിക്കോട്ടെ… മക്കള് പോയിട്ട് വാ…
ദേവൻ രണ്ടാളെയും നോക്കി പുഞ്ചിരിയോടെ പറഞ്ഞു…

ജാനു അച്ചുവിനെയും കൂട്ടി മുന്നോട്ട് നടക്കുന്നതിനിടെ മെല്ലേ തിരിഞ്ഞു നോക്കി രണ്ട് പേർക്കും കണ്ണ് കൊണ്ട് ഒരു സിഗ്നൽ കൊടുത്തിരുന്നു…
അവർ അത് മനസിലാക്കിയ കണക്കെ തമ്പ്സ് അപ്പ്‌ കാണിച്ചു…

®®®®®®®®®®®®®®®®®®®®®®®®®®

ദേവിയുടെ തിരുനടയിൽ ഇരുവരും മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ച്…
തിരുമേനിയിൽ നിന്നും അർച്ചന മേടിച് ദേക്ഷിണ കൊടുത്ത് രണ്ട് പേരും ഒരിക്കൽ കൂടി ദേവിയെ പ്രാർത്ഥിച്ച് കൊണ്ട് അച്ചു ജാനുവിനെ നോക്കി…
അവൾ നിറഞ്ഞ പുഞ്ചിരിയോടെ ഇലച്ചീന്തിലെ ചന്ദനം തൊടുവിരലിൽ എടുത്ത് അച്ചുവിന്റെ നെറ്റിയിൽ തൊട്ടുകൊടുത്തു…

ഹാപ്പി ബർത്ത് ഡേ അച്ചുവേട്ടാ…
അവന്റെ കവിളൊരം കൈചേർത്തു കൊണ്ട് ജാനു പറഞ്ഞു…

അച്ചുവിന്റെ കണ്ണുകൾ വിടർന്നു…

സത്യം പറഞ്ഞാൽ ഇന്ന് തന്റെ ബർത്ത് ഡേ ആണെന്ന കാര്യം ഓർത്തിരുന്നതേയില്ല…

അവൻ അവളെ നോക്കി…

താങ്ക്സ് ഡി ജാനുമ്മേ…
അവളെ ചേർത്തു പിടിച്ച് കൊണ്ട് അച്ചു പറഞ്ഞു…

അപ്പോ ഇതായിരുന്നല്ലേ രാവിലെ ഇന്നത്തെ ദിവസത്തെ കുറിച്ച് ചോദിച്ചതും അമ്പലത്തിൽ വരാനും കാരണമല്ലേ…

മമ്… അതെ… പിന്നെ ബാക്കി വീട്ടിൽ ചെന്നിട്ട്…

ഹേമ്… സത്യം…

എന്റെ മോൻ ഉദ്ദേശിക്കുന്നതല്ല… വീട്ടിൽ ചെന്നിട്ട് ബർത്ത് ഡേ സെലിബ്രേറ്റ് ചെയ്യുന്ന കാര്യമാണ് പറഞ്ഞത്…

ഓ… അതായിരുന്നോ…?
അച്ചു അവളെ നോക്കി പറഞ്ഞത് കേട്ട് ജാനു അവന്റെ കൈയ്ക്കിട്ട് മെല്ലേ അടിച്ചു…

വായടക്ക് താന്തോന്നി… ദേവിയുടെ നടയിൽ വെച്ചാണോ കുരുത്തക്കേട് പറയുന്നേ…
ജാനു പറഞ്ഞു കൊണ്ട് അച്ചുവിനെയുമായി പുറത്തേക്ക് നടന്നു…

അമ്പല പടി ഇറങ്ങുമ്പോൾ ജാനുവിന് എന്തോ അസ്വസ്ഥത പോലെ തോന്നി… എന്നാൽ അവൾ അത് കാര്യമാക്കിയിരുന്നില്ല…

അമ്പലത്തിൽ നിന്നും ഇരുവരും തിരികെ മാളികയ്ക്കൽ എത്തി…

കാറിൽ നിന്നും ഇറങ്ങി രണ്ടാളും വീടിനകത്തേക്ക് കേറിയതും ഹാളിലെ കാഴ്ച കണ്ട് അച്ചു വണ്ടറടിച്ചു നിന്നു പോയി…

ഹാൾ മുഴുക്കെ ബലൂൺസും ക്രീപ് പേപ്പർസ് കൊണ്ടും അലങ്കരിച്ചിരിക്കുന്നു… ഹാളിന് നടുക്കായി ഗ്ലാസ്‌ ടേബിളിൽ ചോക്ലേറ്റ് കേക്ക് സെറ്റ് ചെയ്ത് വെച്ചിരിക്കുന്നു… തൊട്ടടുക്കൽ തന്നെ knife ഉം…

രണ്ടാളെയും കാത്തെന്ന കണക്കെ സുധയും ദേവനും നിൽപ്പുണ്ടായിരുന്നു…

അച്ചു ഇരുവരെയും നോക്കിയ ശേഷം ജാനുവിന് നേരെ തിരിഞ്ഞു… അവൾ ഒരു പുഞ്ചിരിയോടെ അവനെയും കൂട്ടി ടേബിളിനടുക്കലേക്ക് വന്ന് നിന്നു…

Knife എടുത്ത് അവന് നേരെ നീട്ടി… അച്ചു ഒരു ചിരിയോടെ അവൾടെ കൈയ്യിൽ നിന്ന് knife മേടിച് കേക്ക് കട്ട്‌ ചെയ്തു…

കേക്ക് കട്ടിങ്ങും കൊടുക്കലും കഴിഞ്ഞ് ഗിഫ്റ്റ് കൊടുക്കലായി…
ദേവൻ ഒരു എൻവോലോപ്പ് അച്ചുവിന് നേരെ നീട്ടി…
അവനത് മേടിച് നോക്കി…
ട്രിപ്പ്‌ ടിക്കറ്റ്സ് ആയിരുന്നു…

എന്റെ മക്കടെ ഹണിമൂൺ ട്രിപ്പ്‌ നടന്നിരുന്നില്ലല്ലോ…
ദേവൻ പറഞ്ഞു കൊണ്ട് അച്ചുവിനെ നോക്കി…

എന്റ അപ്പേ…
അവൻ പുഞ്ചിരിയോടെ ദേവന്റെ തോളിലൂടെ കൈയ്യിട്ട് ചേർത്തു പിടിച്ചു…

എന്റെ കൈയ്യിൽ തരാൻ അങ്ങനെ ഗിഫ്റ്റ് ഇല്ല… പകരം ദാ അമ്മേടെ കുറുമ്പന്
അതും പറഞ്ഞു കൊണ്ട് സുധ അച്ചുവിന്റെ നെറുകയിൽ വാത്സല്യത്തോടെ അതിയായ സ്നേഹത്തോടെ മുത്തി…

ഇത് തന്നെ ഏറ്റവും വലിയ ഗിഫ്റ്റ് അല്ലെ എന്റെ സുധക്കുട്ടി…
അച്ചു സുധയുടെ കവിളിൽ പിടിച്ച് വലിച്ച് വിട്ടു കൊണ്ട് പറഞ്ഞു…

മൂവരെയും നോക്കി ജാനു പുഞ്ചിരിയോടെ നിന്നു…

അച്ചുവിന്റെ നോട്ടം ജാനുവിലേക്ക് നീണ്ടു…
അവൾ അവനെ നോക്കി റൂമിന് ഭാഗത്തേക്ക്‌ ചൂണ്ടി…
അവൻ പിന്നെ മതിയെന്ന കണക്കെ കണ്ണ് ചിമ്മി കാട്ടി…

®®®®®®®®®®®®®®®®®®®®®®®®®®®

രാകേഷിന് വരാൻ പറ്റാത്തതിനാൽ വീഡിയോ കാൾ വഴിയായിരുന്നു വിഷ്… ഒപ്പം ബാക്കി ടീമ്സും…
അച്ചു ഫ്രണ്ട്സിനോട്‌ വീഡിയോ കാൾ വഴി സംസാരിച്ചിരിക്കെയാണ് സുധയുടെ ശബ്‌ദം കേട്ടത്…

മോളെ… ജാനു…
ദേവേട്ടാ അച്ചു ഒന്ന് വേഗം വന്നേ…
സുധ വിളിക്കുന്നത് കേട്ട് അച്ചു കാൾ കട്ടാക്കി സോഫയിലേക്കിട്ട് പിടഞ്ഞെണീറ്റു കൊണ്ട് കിച്ചണിലേക്ക് ഓടി…

കിച്ചണിൽ വരുമ്പോൾ കാണുന്ന കാഴ്ച ബോധമറ്റ് നിലത്തത് കിടക്കുന്ന ജാനുവിനെയാണ്… അരികിൽ അവളെ മടിയിൽ കിടത്തി പേടിയോടെ സുധയും…

ജാനു… മോളെ…
അച്ചു അവൾക്കടുക്കലേക്ക് ഇരുന്നു കൊണ്ട് വിളിച്ചു… അവന്റെ നെഞ്ച് ശക്തിയിൽ മിടിക്കാൻ തുടങ്ങി… ശരീരത്തിൽ നിന്ന് ജീവൻ നഷ്ട്ടപ്പെട്ടു പോകും പോലെ തോന്നി അവന്…

അപ്പോഴേക്കും ദേവനും അവർക്കടുക്കലേക്ക് വന്നിരുന്നു…

എന്താ… എന്താ മോൾക്ക് പറ്റിയെ…?
അയ്യാൾ ആകുലതയോടെ ചോദിച്ചു…

എന്റെ അടുക്കൽ നിന്ന് സംസാരിച്ചു കൊണ്ടിരിക്കുവായിരുന്നു മോള്… പെട്ടന്ന് തലകറങ്ങി നിലത്തേക്ക് വീണത്…
സുധ കരഞ്ഞു പോയിരുന്നു…

മോനെ അച്ചു മോളെ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകാം…
ദേവൻ പറഞ്ഞു തീർന്നതും അച്ചു അവളെ ഇരു കൈകളിലും കോരിയെടുത്തു കൊണ്ട് പുറത്തേക്ക് നടന്നു…
തളർച്ചയോടെ തന്റെ കൈയ്യിൽ കിടക്കുന്ന പ്രാണനെ നോക്കി… നെഞ്ചം വല്ലാതെ പിടഞ്ഞു… വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ആ നിമിഷമെല്ലാം അവൻ…

ജാനുവിനെ കാറിലെ പിൻ സീറ്റിലേക്ക് കിടത്തി ഒപ്പം സുധയും കേറിയിരുന്നു… ദേവൻ മുൻ സീറ്റിലേക്ക് കേറിയതും അച്ചു കാർ മുന്നോട്ട് പറപ്പിച്ചു…

തുടരും