17/04/2026

നെഞ്ചോട് : ഭാഗം 52

രചന – കൃഷ്ണ

ദിവസങ്ങൾ മെല്ലേ കടന്നു പോയി കൊണ്ടിരുന്നു…

ആദ്യത്തെ മൂന്ന് മാസം ജാനുവിന് തളർച്ചയും ഛർദിലും അസഹ്യമായിരുന്നു…

ഫുഡ്‌ കഴിക്കാൻ പോയിട്ട് അതിന്റെ മണമടിക്കുമ്പോഴേ ജാനു ഛർദി തുടങ്ങും…
ഛർദി കാരണം ഫുഡ്‌ കഴിക്കാൻ പോലും പേടിച് ജാനു ഒഴിഞ്ഞു മാറാൻ ശ്രെമിക്കുമ്പോൾ അച്ചുവാണ് കുറച്ചെങ്കിലും നിർബന്ധിച്ചു കഴിപ്പിക്കുന്നത്…
അവൾടെ അവസ്ഥ കണ്ട് അച്ചൂന് വല്ലാതെ വേദന തോന്നി… തന്റെ കുഞ്ഞിനു വേണ്ടി തന്റെ പെണ്ണ് സഹിക്കുന്ന യാധനകൾ ഓർക്കെ അവന് അവളോട് ബഹുമാനം തോന്നി…

ഓഫീസിൽ പോക്ക് മുന്നേ മാറ്റി വെച്ചതിനാൽ അച്ചു എപ്പോഴും എന്ത് ആവശ്യത്തിനും അവൾക്കൊപ്പം ഉണ്ടായിരുന്നു…

ഇതിനിടെ ജാനുവിന്റെ വിശേഷം അറിഞ്ഞ് രാകേഷ് വന്നിരുന്നു… അന്ന് തന്നെ ആര്യയും വന്നിരുന്നു…

ആര്യ വന്ന പാടെ ജാനുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് സന്തോഷം പങ്ക് വെച്ചു…

രാകേഷ് അച്ചുവിനെ ഒന്നിരുത്തി കളിയാക്കി… അതിന് അച്ചുവിന്റെ കൈയ്യിൽ നിന്നും കൂമ്പിനു നോക്കി ഒരു കുത്തങ്ങു കൊടുത്തതും ആള് ഒതുങ്ങി…

അന്നത്തെ ദിവസം രണ്ടാളും അച്ചുവിനോപ്പവും ജാവുവിനോപ്പവും കുറെ സംസാരിച്ച് ടൈം സ്പെൻഡ്‌ ചെയ്തിട്ടായിരുന്നു വീട്ടിലേക്ക് തിരിച്ചത്…
വീട്ടിലേക്ക് തിരിക്കുന്നതിനിടെ രാകേഷിന്റെ മനസ്സിൽ ആര്യ കൂടിയേറിയിരുന്നു…
ഇതിന് മുന്നേ കല്യാണത്തിനന്ന് ജാനുവിന്റെ കൂടെ കണ്ടിരുന്നെങ്കിലും ശ്രെദ്ധിച്ചിരുന്നില്ല… ഇന്ന് ആൾടെ കളിയും കിളി പോയ കണക്കെയുള്ള ഓരോ കോപ്രായങ്ങളും മനസിൽ പതിഞ്ഞു…

അച്ചുവിന്റെ ബാക്കി ടീമ്സിന് വരാൻ പറ്റാത്ത അവസ്ഥ ആയി പോയതിനാൽ വീഡിയോ കാൾ ചെയ്ത് കൺഗ്രേറ്റസ് പറഞ്ഞു…

ഈ മാസങ്ങളിൽ പലപ്പോഴായി കാർത്തി ജാനുവിനെ കാണാനായി വരുമായിരുന്നു…
ഏട്ടന്റെ സ്നേഹവലയത്തിൽ ആയിരിക്കും പിന്നെ അവൾ…

പാറു വെക്കേഷൻ തീർന്നതും തിരികെ പോയിരുന്നു… ആൾക്കാണേൽ ഒട്ടും താൽപ്പര്യമില്ലായിരുന്നു… കാർത്തിയെ കാണാതിരിക്കാൻ അവൾക്ക് ആകില്ലായിരുന്നു…

ബാംഗ്ലൂർക്ക് തിരിച്ചു പോകുന്നതിന് തലേന്ന് പാറു കാർത്തിയോട് യാത്ര പറയാൻ വന്നിരുന്നു…

പോണില്ല… കോഴ്സ് നിർത്തി ഇവിടെ നിക്കാം… കാണാതിക്കാൻ പറ്റത്തില്ല എന്നൊക്കെ വലിയ സെന്റിയടിയായിരുന്നു പാറു…

കാർത്തിക്കും വല്ലാത്ത വിഷമമായിരുന്നു പാറു പോകുന്നതിൽ എങ്കിലും അവൻ പുറമേ കാണിച്ചിരുന്നില്ല… അതവൾക്ക് കൂടുതൽ സങ്കടമാക്കുമെന്ന് അവനറിയാമായിരുന്നു…

ഒരു വിധം പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും പാറു കടുംപിടുത്തം പിടിച്ചു തന്നെ നിന്നു… അവസാനം സഹികെട്ട് കാർത്തി രണ്ട് പറഞ്ഞതും കുട്ടി കേട്ടു…
പോകുന്ന ദിവസവും കാർത്തിയെ കണ്ട് ഒരു കിസ്സും അടിച്ചിട്ടാണ് പെണ്ണ് പോയത്…

ജാനുവിനെ പാറു മിക്ക ദിവസങ്ങളിൽ കാൾ ചെയ്യേം വീഡിയോ കാൾ ചെയ്യലുമൊക്കെ ഉണ്ട്…
അവരിൽ നല്ലൊരു ബോണ്ടിങ് തന്നെ ഉടലെടുത്തിരുന്നു…

®®®®®®®®®®®®®®®®®®®®®®®®®®®

ജാനു സോഫയിൽ അച്ചുവിന്റെ തോളിൽ ചാരിയിരുന്നു കൊണ്ട് ടിവി കണ്ട് കൊണ്ടിരിക്കെയായിരുന്നു… അച്ചു ഒരു കൈ കൊണ്ട് അവൾടെ ചെറുതായി ഉന്തിയ വയറോട് ചേർത്ത് പിടിച്ചിട്ടുണ്ട്… മറു കൈ കൈയ് കൊണ്ട് ഫോണിൽ എന്തൊക്കെയോ നോക്കുന്ന തിരക്കിലും…

സുധ കിച്ചണിൽ നിന്നും ഒരു പ്ലേറ്റ് നിറയെ കട്ട് ചെയ്ത ആപ്പിളുമായി അവർക്കടുത്തേക്ക് വന്നു…

ദാ അമ്മേടെ മോള് ഇത് പതിയെ ഇരുന്ന് കഴിക്ക്…
മുന്നിലെ ഗ്ലാസ്‌ ടേബിളിലേക്ക് പ്ലേറ്റ് വെച്ച് സുധ പറഞ്ഞു…

എനിക്കിപ്പോ വേണ്ട അമ്മേ… പ്ലീസ്…
അവൾ പാത്രത്തിലേക്കും സുധയെയും മാറി മാറി നോക്കി ദയനീയമായി പറഞ്ഞു…

ജാനു പറഞ്ഞത് കേട്ട് അച്ചു ഫോണിൽ നിന്ന് നോട്ടം മാറ്റി മുഖം ചരിച്ചു കൊണ്ട് അവളെ നോക്കി…

ആദ്യത്തെ മൂന്ന് മാസം തളർച്ചയും ക്ഷീണവും ഛർദിയും കാരണം പെണ്ണ് നല്ലോണം കോലം കേട്ടിരുന്നു…

നാലാം മാസം കടന്നതും
ചെക്കപ്പിന് കൊണ്ട് പോയപ്പോൾ ഡോക്ടർ പറഞ്ഞത് തന്നെ പെണ്ണിന്റെ ബോഡി വീക്ക് ആണെന്നാണ്…
അച്ചു ഓർത്തു കൊണ്ട് കൈയ്യിലെ ഫോൺ ഓഫ്‌ ചെയ്ത് സോഫയുടെ സൈഡിലേക്ക് വെച്ച് ഫ്രൂട്സ് കട്ട്‌ ചെയ്ത് കൊണ്ട് വെച്ച പ്ലേറ്റ് കൈയ്യെത്തി എടുത്തു…

അത് കണ്ടതും ജാനുവിന്റെ നോട്ടം അവനിലേക്ക് നീണ്ടു…

അപ്പോഴേക്കും ഒരു ആപ്പിൾ പീസ് എടുത്തവൻ അവൾടെ ചുണ്ടോട് അടുപ്പിച്ചിരുന്നു…
ഇനി ഒരു രക്ഷയും ഇല്ലന്നറിയാവുന്നത് കൊണ്ട് തന്നെ ജാനു ചെറിയ മടിയോടെ ആപ്പിൾ കഷ്ണം കടിച്ചെടുത്തു വായിലാക്കി…

എന്റടുത്തെ മടിപിടിക്കുള്ളൂ ല്ലേ…
സുധ പറഞ്ഞത് കേട്ട് ജാനു അവരെ നോക്കി…

അങ്ങനെ അല്ല അമ്മേ… എനിക്ക് ശെരിക്കും വേണ്ടാഞ്ഞിട്ടായിരുന്നു… പിന്നെ അമ്മയോട് പറയുമ്പോൾ അൽപ്പമെങ്കിലും അയയും പക്ഷേ അച്ചുവേട്ടൻ അങ്ങനെയല്ലല്ലോ…
ജാനു പറഞ്ഞു തീർന്നതും അച്ചു പ്ലേറ്റിൽ നിന്നും ഒരു പീസ് കൂടി എടുത്ത് അവൾടെ വായിലേക്ക് വെച്ച് കൊടുത്തു…

അമ്മക്കറിയാം… എന്നിരുന്നാലും ഇപ്പോ മോള് ഒറ്റക്കല്ല ഈ വയറ്റിൽ ഒരു ജീവന്റെ തുടിപ്പും ഉണ്ട്… മുന്നത്തേക്കാൾ കൂടുതൽ കരുതൽ വേണ്ട സമയമാണ്…
ചെക്കപ്പിന് കൊണ്ട് പോയപ്പോൾ ഡോക്ടർ പറഞ്ഞത് അറിയില്ലേ…
മോള് നല്ലോണം ഫുഡ്‌ കഴിച്ചാലേ അത് കുഞ്ഞിനും ഏക്കുവുള്ളു…
മടി പിടിക്കാതെ എന്റെ മോള് ഇതെല്ലാം കഴിക്ക്… അപ്പോഴേക്കും അമ്മ ഒരു ഗ്ലാസ്‌ പാല് കൂടി എടുത്തിട്ട് വരാം…
പുഞ്ചിരിയോടെ പറഞ്ഞ് ജാനുവിന്റെ കവിളിൽ തലോടി സുധ തിരിഞ്ഞ് കിച്ചണിലേക്ക് നടന്നു…

അമ്മ പറഞ്ഞത് കേട്ടല്ലോ… അപ്പോ എന്റെ മോള് ഇത് മുഴുവൻ നല്ല കുട്ടിയായിട്ടിരുന്നു കഴിച്ചേ…
സുധ പോയിടം നോക്കി നിക്കെ അച്ചു പറഞ്ഞത് കേട്ട് അവന് നേരെ തിരിഞ്ഞു…

നമ്മടെ വാവയ്ക്ക് വേണ്ടി അല്ലേടാ…
അത്രമേൽ വാത്സല്യത്തോടെയായിരുന്നു അവൻ പറഞ്ഞത്…

അവൾ അവനെ നോക്കി ചെറു ചിരിയോടെ പ്ലേറ്റിൽ നിന്ന് ആപ്പിൾ എടുത്ത് കഴിക്കാൻ തുടങ്ങി…
അപ്പോഴേക്കും സുധ ജാനുവിനുള്ള പാലുമായി വന്നു… അവൾ മടി കാണിക്കാതെ അത് മുഴുവൻ കുടിച്ചു…

®®®®®®®®®®®®®®®®®®®®®®®®®®®®®®®

മേലൊന്ന് കഴുകി ജാനു വാഷ് റൂമിൽ നിന്നും ഇറങ്ങുമ്പോൾ കാണുന്ന കാഴ്ച ബെഡ് ഷീറ്റ് മാറ്റി വിരിച് സെറ്റ് ചെയ്യുന്നവനെയാണ്…

അവൾ ഒരു ചിരിയോടെ കൈയ്യിലിരുന്ന ടവ്വൽ സ്റ്റാൻഡിലേക്ക് ഇട്ട് ഒരു കൈ വയറിന് മേൽ ചേർത്ത് പിടിച്ചു കൊണ്ട് അവനടുക്കലേക്ക് ചെന്നു…

ആമ്… ഫ്രഷ് ആയി ഇറങ്ങിയോ എന്റെ മോള്…

മമ്…
അവൾ പുഞ്ചിരിയോടെ തലയാട്ടി…

അപ്പോ എന്റെ മോള് ഒരു കാര്യം ചെയ്… ദാ ഇവിടെ ഇരുന്ന് കുറച്ച് നേരം പാട്ട് കേൾക്ക്…
അപ്പോഴേക്കും നിന്റെ താന്തോന്നി പോയി ഒന്ന് ഫ്രഷ് ആയിട്ട് വരാം…

അതും പറഞ്ഞ് അച്ചു ജാനുവിനെ മെല്ലേ ബെഡിന്റെ ഹെഡ് സെറ്റിലേക്ക് ചാരി ഇരുത്തി കൊടുത്ത് നെറുകയിൽ ഒന്ന് മുത്തി അച്ചു ഒരു ചിരിയാലേ അവളെ നോക്കിയ ശേഷം ഷെൽഫിനടുക്കേക്ക് ചെന്ന് ഷോട്സും ടീഷർട്ടും എടുത്ത് വാഷ് റൂമിലേക്ക് നടന്നു…

അച്ചു പഴയതും പുതിയതുമായി കുറെ ബേബി സോങ്ങ് പ്ലേ ലിസ്റ്റിൽ ആഡ് ചെയ്തിട്ടിട്ടുണ്ട്…

ജാനു ഫോണിൽ ഹെഡ് സെറ്റ് കുത്തി ഇയർ കപ്പ്‌ ചെവിയിൽ തിരുകി പാട്ട് പ്ലേ ചെയ്ത് കേൾക്കാൻ തുടങ്ങി…

അച്ചു ഫ്രഷ് ആയി ഇറങ്ങുമ്പോൾ ജാനു കണ്ണുകളടച്ചു കിടക്കുവായിരുന്നു… ചുണ്ടിന്റെ കോണിൽ പുഞ്ചിരിയുണ്ട്… ഒരു കൈ വയറോട് ചേർത്ത് വെച്ച് വിരലുകൾ കൊണ്ട് പതിയെ ഉയർത്തുകയും താത്തുന്നുമുണ്ട്…

അവൻ അവൾക്കടുക്കലേക്ക് വന്നിരുന്നു… അപ്പോഴേക്കും പ്രിയപ്പെട്ടവന്റെ സാമിഭ്യം അറിഞ്ഞ കണക്കെ ജാനു കണ്ണുകൾ തുറന്നു…
അവൾ ഫോൺ ഓഫ്‌ ചെയ്ത് ഹെഡ് സെറ്റ് ഊരി മാറ്റി രണ്ടും ടേബിലേക്ക് എടുത്തു വെച്ചു…

മമ്… എന്തേ… പാട്ട് മതിയാക്കിയോ…?
ജാനുവിന്റെ വയറിൽ മെല്ലേ തഴുകി കൊണ്ട് അച്ചു ചോദിച്ചു…

എന്റെ താന്തോന്നി ചെക്കൻ വന്നില്ലേ… ഇനി എന്റെ ചെക്കന്റെ പാട്ട് കേൾക്കാമെന്ന് കരുതി…
ജാനു പറഞ്ഞത് കേട്ട് അച്ചു ചിരിച്ചു…

അവൾടെ ചെറുതായി ഉന്തിയ വയറിൽ മുഖം താഴ്ത്തി ചുണ്ടമർത്തിയ ശേഷം അച്ചു അവൾക്കടുത്തേക്ക് ചേർന്നിരുന്നു… ജാനു അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വയറിലൂടെ ചുറ്റിപ്പിടിച്ചു…

അച്ചു മെല്ലേ പാടി തുടങ്ങി…

””’ കൺ ചിമ്മിയോ നിൻ ജാലകം
ഏതോ നിഴൽ തുമ്പികൾ തുള്ളിയോ
കാതോർക്കയായ് എൻ രാവുകൾ
കാറ്റായ് വരും നിന്റെ കാൽതാളവും

തങ്ക തിങ്കൾ തേരേരി
വർണ്ണ പൂവിൻ തേൻ തേടി
പീലി തുമ്പിൽ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കൺകോണിൽ
മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നിൽപ്പൂ മുന്നിൽ

മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ
കിനാവു പോലെ
മനമറിയാതെ
പാറിയെൻ മനസരസോരം
പ്രണയനിലാക്കിളി നീ
ശഹാന പാടി ””’

സ്വര മാധൂര്യമേറിയ അവന്റെ പാട്ടിൽ ലയിച്ച് കൊണ്ട് ജാനു മെല്ലേ ഉറക്കത്തിലേക്ക് വീണു…

അച്ചു മുഖം താഴ്ത്തി അവളെ നോക്കി… ആള് നല്ല ഉറക്കത്തിലാണ്…
അവൻ അവൾടെ നെറുകയിൽ അരുമയായി ഒന്ന് മുത്തി ഉറക്കം തടസപ്പെടുത്താതെ പതിയെ അവളെ ബെഡിലേക്ക് കിടത്തി ടേബിൾ ലൈറ്റ് മാത്രം ഇട്ട് അവനും അവരികിലായി കിടന്ന് അവളെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ച് കൊണ്ട് കണ്ണുകളടച്ചു…

പ്രിയപ്പെട്ടവന്റെ ചൂടിൽ ആ ഇട നെഞ്ചിലെ താളത്തിൽ അവൾ ഒന്ന് കൂടി പറ്റി ചേർന്ന്…

തുടരും…