The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
അച്ചു കണ്ണ് തുറക്കുമ്പോൾ കാണുന്ന കാഴ്ച കണ്ണാടിക്ക് മുന്നിൽ നിന്ന് കൊണ്ട് മുടി തുവർത്തുന്ന ജാനുവിനെയാണ്…
അവന്റെ കണ്ണുകൾ വിടർന്നു… ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു…
അച്ചു ബെഡിൽ നിന്നും എണീക്കാതെ തന്നെ ചരിഞ്ഞു കിടന്ന് ഒരു കൈ തലയ്ക്ക് സൈഡിലായി താങ്ങി കുത്തി ജാനുവിനെ നോക്കി…
മുടി തുവർത്തിയ ശേഷം പിന്നിലേക്കിട്ട് ജാനു തിരിഞ്ഞതും തന്നെ തന്നെ നോക്കി നിൽക്കുന്ന അച്ചുവിനെയാണ്…
ഹാമ്… എണീറ്റോ എന്റെ താന്തോന്നി ചെക്കൻ…?
ടവ്വൽ സ്റ്റാൻഡിലേക്ക് ഇട്ട് ജാനു അച്ചുവിനടുക്കലേക്ക് വന്ന് കൊണ്ട് ചോദിച്ചു…
പിന്നെ ഞാൻ എപ്പോഴേ എണീറ്റതാ…
അതും പറഞ്ഞു കൊണ്ട് അച്ചു ജാനുവിന്റെ കൈയ്യിൽ പിടിച്ച് വലിച്ച് അവന്റെ മേലേക്കിട്ടു…
ജാനു അവന്റെ നെഞ്ചിൽ തട്ടി നിന്നു…
ഒന്ന് തുടുത്തിട്ടുണ്ട് എന്റെ ജാനുമ്മ…
അവൾടെ മുഖത്തേക്ക് നോക്കി അച്ചു ഒരു പ്രേത്യേക ചിരിയോട് കൂടി പറഞ്ഞു…
അവൻ പറഞ്ഞത് കേട്ട് ജാനു അവനെ നോക്കി… അവന്റെ നോട്ടത്തിൽ മുഖം ചുമന്നു തുടുത്തു പോയി… അവൾ നാണത്തോടെ മുഖം താഴ്ത്തി…
ഓ ഗോഡ്… എപ്പോ എന്റെ ജാനുമ്മയെ മുഴുവനായി അങ്ങ് കടിച്ചു തിന്നാൻ തോന്നുന്നു…
ശീ… പോ…
അവൾ പറഞ്ഞു കൊണ്ട് അച്ചുവിന്റെ നെഞ്ചിലേക്ക് മുഖമോളിപ്പിച്ചു…
അവൻ ചിരിയോടെ അവളെ ചേർത്തു പിടിച്ചു…
®®®®®®®®®®®®®®®®®®®®®®®®
ബാൽക്കണിയിൽ ഒരു സൈഡിലായി വെച്ചിരിക്കുന്ന റോസ്… പല നിറങ്ങൾ…
ജാനു അവയിൽ വെള്ളം ഒഴിച്ച് കൊടുത്തു കൊണ്ടിരിക്കെയാണ് സ്വിങ് ചായറിൽ വെച്ചിരുന്ന ഫോൺ റിങ് ചെയ്തത്…
ജാനു സ്പ്രൈ ബോട്ടിൽ സൈഡിലെ സ്റ്റാൻഡിലേക്ക് വെച്ച് സ്വിങ്ങിനരികിലേക്ക് വന്ന് ഫോൺ കൈയ്യിലെടുത്തു…
ഡിസ്പ്ലേയിൽ ആര്യയെന്ന് തെളിഞ്ഞു കണ്ടതും ഒരു ചിരിയോടെ അവൾ കാൾ അറ്റന്റ് ചെയ്ത് കാതോരം അടുപ്പിച്ചു…
ജാനുവേ…
മറുവശത്തു നിന്നും നീട്ടിയൊരു വിളിയായിരുന്നു…
എന്താണ് ആര്യമ്മേ ജാനുവേ എന്നുള്ള വിളിയിൽ ഒരു നീട്ടക്കൂടുതൽ…?
ജാനു ചോദിച്ചു…
ഹാമ്… ചില dp കണ്ടതിന്റെ ഒരു ഇതിൽ വിളിച്ചു പോയതാണേ…
ആര്യ കളിയാലേ പറഞ്ഞു…
അച്ചുവിനോപ്പം ഹിഡൻ പ്ലേസിൽ പോയന്ന് ബാൽക്കണിയിൽ നിന്ന് കൊണ്ട് രണ്ടാളും ചേർന്ന് നിന്നെടുത്ത പിക് ആണ് dp ഇട്ടിരിക്കുന്നത്…
ആര്യ പറഞ്ഞത് കേട്ട് ആ നിമിഷവും ആ പിക്കും മനസിലേക്ക് തെളിഞ്ഞു വന്നു…
ആമ്… ഇഷ്ട്ടം തുറന്നു പറഞ്ഞ സ്ഥിതിക്ക് ഇതൊക്കെ സ്വാഭാവികം മാത്രം അല്ലെ എന്റെ ജാനു പെണ്ണേ…
വീണ്ടും ആര്യയുടെ കളിയോടെയുള്ള ചോദ്യം…
പോടീ ആര്യമ്മേ…
ഞാൻ ചുമ്മാ പറഞ്ഞതാ ജാനുവേ… പിന്നെ അവിടെ എന്തൊക്കെ ഉണ്ട് വിശേഷം…? അച്ഛനും അമ്മയും വയനാട്ടിന്ന് തിരികെ വന്നോ…? അവിടത്തെ അമ്മാമ്മ ഒക്കെ ആയോ…?
ആമ്… അപ്പയും അമ്മയും രണ്ട് ദിവസം മുന്നേ വന്നു… പിന്നെ അമ്മാമ്മ ഒക്കെ ആണ്…
മമ്… അല്ല നിന്റെ CEO ഓഫീസിൽ പോയോ…?
അതോ പ്രിയതമയെ പറ്റിച്ചേർന്നു നടക്കുവാണോ…?
പോടീ അവിടന്ന്… എന്റെ താന്തോന്നി ഓഫീസിൽ പോയി…
ഓ… പെണ്ണിന് ദേഷ്യം വന്നു… കേട്ടിയോനെ പറഞ്ഞപ്പോൾ പിടിച്ചില്ല…
പറയുന്നതിനൊപ്പം ചിരിയുമുയർന്നു കേൾക്കുന്നുണ്ട്…
സംസാരം അങ്ങനെ നീണ്ടു… ഇരുവരും ഓരോന്നും പറഞ്ഞങ്ങനെ നിമിഷങ്ങൾ കടന്നു പോയി കൊണ്ടിരുന്നു…
®®®®®®®®®®®®®®®®®®®®®®®®®®
അഞ്ചു പാറുവിനെ കുറിച്ച് പറഞ്ഞു പോയതിനു ശേഷം കാർത്തിയുടെ മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു…
ഒന്ന് ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ തന്നെയായിന്നു പറയാം…
ജീവിതത്തിൽ ഒരു പെണ്ണിനെ മനസറിഞ്ഞു പ്രണയിച്ചു… എന്നാൽ അവൾ ചെയ്തതോ…
തനിക്ക് വേദന മാത്രം സമ്മാനിച്ചു…
അതിനു ശേഷം മനസ് മറ്റൊരു പ്രണയം ചിന്തിച്ചിരുന്നില്ല… ഇപ്പോഴും മനസ് ഒരു തീരുമാനത്തിൽ എത്തിക്കാൻ സാധിക്കുന്നുമില്ല…
താൻ മനസ് കൊണ്ട് പാർവതിയെ പ്രണയിക്കുന്നുണ്ടോ…? മനസ് കൊണ്ട് ഉൾക്കൊള്ളാൻ കഴിയുമോ…?
ഈ കുറച്ച് ദിവസങ്ങൾ അത്രയും അവളെ കുറിച്ച് മാത്രമാണ് മനസ്സിൽ… കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത് അവളാണ്…
കണ്ണുകൾ നിറച്ച് വേദനയോടെ തന്നെ നോക്കി നിന്നവൾ മാത്രം…
പാറുവിനോട് സംസാരിച്ച് ബൈക്ക് മുന്നോട്ട് ഓടിച്ചു പോകെ മിററിലൂടെ താൻ അവളെ നോക്കിയിരുന്നു…
ആ നിൽപ്പ് ഇപ്പോഴും മനസ്സിൽ തെളിഞ്ഞു വരുന്ന പോലെ…
കാർത്തി ഓരോന്നും ചിന്തിച്ചു കൂട്ടി അരമതിലിന് ഭിത്തിയോട് ചാരി ഇരുന്നു…
പാർവതിയെ ഒന്ന് നേരിൽ കാണാൻ അവന്റെ മനസ് വല്ലാതെ ആഗ്രഹിക്കും പോലെ തോന്നി…
അവന്റെ മനസ്സറിഞ്ഞ കണക്കെ പാറു ഗേറ്റ് കടന്നു കൊണ്ട് വരുന്നുണ്ടായിരുന്നു…
കാർത്തിയുടെ ശ്രെദ്ധ ഗേറ്റ് കടന്നു വരുന്നവളിലേക്ക് നീണ്ടു…
ഒരു നിമിഷം കൊണ്ട് ശരീരം മുഴുക്കെ തണുപ്പ് പടർന്ന പ്രതീതി ആയിരുന്നു അവനിൽ…
അവളെ ആ നിമിഷം അവിടെ കണ്ടതിന്റെ സന്തോഷം അവന്റെ ഹൃദയത്തിലും മനസിലും ഉണ്ടായിരുന്നു…
കാർത്തി ഇരുന്നിടത്ത് നിന്നും എണീറ്റ് മുറ്റത്തേക്കിറങ്ങി…
പഴയത് പോലെ കുറുമ്പ് നിറഞ്ഞ മിഖമായിരുന്നില്ല… സന്തോഷമില്ല… തെളിച്ചമില്ല… എങ്കിലും അവന് മുന്നിൽ പാറു ഒരു ചിരി വിടർത്തി…
അവളിലെ വേദന ആ ചിരിയിലൂടെ ഒളിപ്പിക്കുകയാണെന്ന് കാർത്തിക്ക് മനസിലായി…
അകത്തേക്ക് വാ പാർവതി…
അവളെ മുഖത്തേക്ക് നോക്കി കൊണ്ട് കാർത്തി പറഞ്ഞു…
വേണ്ട കാർത്തിയേട്ടാ…
അതെന്താടോ പാർവതി ഞാൻ അന്ന് ദേഷ്യത്തോടെ പുറത്താക്കിയത് കൊണ്ടാണോ… ഞാൻ പിന്നെ പറഞ്ഞിരുന്നില്ലേ ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞു പോയതാണെന്ന്…
അത് പറയുമ്പോഴും അവന്റെ ഉള്ളിൽ ഒരു കുറ്റബോതം നിറഞ്ഞു…
ഏയ്… അത് കൊണ്ടല്ല… അതൊക്കെ ഞാൻ മറന്നു… ഇപ്പോ ഞാൻ വന്നത് ഒരു കാര്യം പറഞ്ഞിട്ട് പോകാൻ വേണ്ടിയാണ്…
പാറു പറയുന്നത് കേട്ട് കാർത്തി സംശയത്തോടെ മുഖം ചുളിച്ചു…
എന്താണ്…? പാർവതി പറഞ്ഞോളൂ…
ഞ… ഞാൻ നാളെ തിരിച്ചു പോകുവാണ്…
പാറുവിന്റെ വാക്കുകൾ ഒരു ഞെട്ടലോടെ കാർത്തി കേട്ടത്…
ഹൃദയം വല്ലാതെ വേദനിക്കും പോലെ… കേൾക്കാൻ പാടില്ലാത്തത് കേട്ടത് പോലെ…
മനസ് അസ്വസ്ഥമായി…
എന്റെ ഭാഗത്ത് നിന്ന് തെറ്റായി വീഴ്ച പറ്റിയതിന് സോ… സോറി…
പിന്നെ എ… എന്റെ ഇഷ്ട്ടം അത് ആത്‍മാർഥമായിരുന്നു… ഉൾക്കൊള്ളാഞ്ഞതിന്റെ പേരിൽ ദേഷ്യമൊന്നുമില്ലട്ടോ…
ഒരിക്കൽ കൂടി ഒന്ന് കണ്ടിട്ട് പോകാൻ വന്നതാണ് ഞാൻ… ഇനി എന്റെ ശല്യം ഉണ്ടാകില്ല… ഈ മുഖം മറക്കാൻ മാത്രം എന്നോട് പറയരുത്… ഹൃദയത്തിൽ ആഴ്ന്നു പതിച്ചു പോയി…
പറഞ്ഞു തീരുമ്പോഴേക്കും ഒരിറ്റു കണ്ണുനീർ കവിളിനെ നനച്ചു കൊണ്ട് ഒഴുകിയിറങ്ങി…
കാർത്തിക്ക് വല്ലാതെ തോന്നി… അവൻ അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു…
അവനെ ഒരിക്കൽ കൂടി നോക്കി ചുണ്ടിൽ പുഞ്ചിരി വരുത്തി…
ശ… ശെരി…
കരച്ചിൽ പിടിച്ചു നിർത്തി പറഞ്ഞ് പാറു തിരിഞ്ഞു നടക്കാനൊരുങ്ങേ അവൾടെ കൈയ്യിൽ കാർത്തിയുടെ പിടി വീണു…
തുടരും…