രചന – കൃഷ്ണ
വെള്ളം നിറച്ച് കൊണ്ട് വന്ന ജഗ് ടേബിളിൻ മേൽ വെച്ച് ജാനു ബെഡ് വിരിച്ചിടാനൊരുങ്ങേ ബെഡിൽ കിടന്ന അച്ചുവിന്റെ ഫോൺ റിങ് ചെയ്തത്…
ഫുഡ് കഴിച്ചു കഴിഞ്ഞ ശേഷം അച്ചുവും ദേവനും കൂടി ബസ്സിനസ് കാര്യങ്ങൾ സംസാരിക്കുവാൻ വേണ്ടി നേരെ ഓഫീസ് റൂമിലേക്ക് കേറിയിരുന്നു…
ജാനു ഓർത്ത് കൊണ്ട് ബെഡിൽ കിടന്നടിക്കുന്ന അച്ചുവിന്റെ ഫോൺ കൈയ്യിലെടുത്തു…
സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് ജാനുവിന്റെ മുഖം ചുളിഞ്ഞു…
‘പ്രിയങ്ക കാളിങ് ‘
പ്രിയങ്കയോ ഇതാരാ… ഈ സമയതെന്തിനാ താന്തോന്നിയെ വിളിക്കുന്നത്…
ഫോണിലേക്ക് നോക്കി ജാനു ചിന്തിച്ചു നിക്കെയാണ് അച്ചു റൂമിലേക്ക് കേറി വന്നത്…
കേറി വന്ന ഉടൻ അച്ചുവിന്റെ നോട്ടം ജാനുവിനെയും കൈയ്യിൽ ഇരിക്കുന്ന അവന്റെ ഫോണിലേക്കും നീണ്ടു…
അവനെ പെട്ടന്ന് കണ്ടതും അവളൊന്ന് ഞെട്ടി… അപ്പോഴേക്കും കാൾ നിന്നിരുന്നു…
അ… അത് പി… പിന്നെ കാൾ വന്നപ്പോ… അതാ… ഞാൻ…
ജാനു അവനെയും ഫോണിലേക്കും നോക്കി കൊണ്ട് പറഞ്ഞു…
അതിന് ഞാൻ ഒന്നും ചോതിച്ചില്ലല്ലോ…
അവൾക്കടുക്കലേക്ക് നടന്നടുത്തു കൊണ്ട് ചോദിച്ചു…
ആ സമയം വീണ്ടും അച്ചുവിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…
ജാനു കൈയ്യിലെ ഫോണിലേക്ക് നോക്കിയപ്പോഴേക്കും അച്ചു അവളിൽ നിന്നും ഫോൺ കൈക്കലാക്കിയിരുന്നു…
എങ്കിലും ജാനു കണ്ടിരുന്നു സ്‌ക്രീനിൽ തെളിഞ്ഞു വന്ന ആ പേര്…
അച്ചു ജാനുവിനെ ഒന്ന് നോക്കിയ ശേഷം ഒരു പുഞ്ചിരിയോടെ സ്ക്രീനിലേക്ക് നോക്കി കാൾ അറ്റന്റ് ചെയ്ത് നേരെ ബാൽക്കാണിയിലേക്ക് നടന്നു…
ഇങ്ങനെ ചിരിച്ചോണ്ട് കാൾ അറ്റന്റെ ചെയ്ത് ബാൽക്കാണിയിലേക്ക് പോയി സംസാരിക്കാൻ മാത്രം ആരാണോ ആ വിളിച്ച പെണ്ണ്…
ജാനുപോലുമറിയാതെ അവളുടെ ഉള്ളിലെ കുശുമ്പ് പുറത്ത് വന്നു…
നോക്കിയിട്ട് തന്നെ കാര്യം… ഈ രാത്രി താന്തോന്നിയെ കാൾ ചെയ്യാൻ മാത്രം ആ പെണ്ണ് ആരാണെന്ന്…
ജാനു സ്വയം പറഞ്ഞു കൊണ്ട് പതിയെ ബാൽക്കാണിക്കടുക്കലേക്ക് നടന്നു…
വെളിയിലേക്ക് മെല്ലേ തലയിട്ട് കൊണ്ടവൾ അച്ചുവിനെ നോക്കി…
കക്ഷിയാണേൽ ചിരിയോടെ നല്ല സംസാരത്തിലാണ്…
അത് കണ്ടതും ജാനുവിന്റെ മുഖം മാറി…
ഈ താന്തോന്നി എന്തിനാ ഇത്ര ചിരിച്ചൊക്കെ സംസാരിക്കുന്നത്… നേരെ ചെന്നിട്ട് ഒരു കുത്ത് കൊടുത്താലോ… അല്ലെങ്കിൽ അടുത്ത് ചെന്നിട്ട് ഫോൺ തട്ടി മേടിച് രണ്ട് പറഞ്ഞാലോ…
ഏയ്… ജാനു നീ സ്വയം നിയന്ത്രിക്ക്…
അവൾ അവളോട് തന്നെ പറഞ്ഞു കൊണ്ട് അച്ചുവിനെ നോക്കി…
അവൻ കാൾ കട്ട് ചെയ്ത് തിരിയുന്നത് കണ്ടതും ജാനു വേഗം ബെഡിൽ വന്നു കിടന്ന് കണ്ണുകളടച്ചു…
എന്നാൽ ജാനു അറിഞ്ഞിരുന്നില്ല അവൾ അവനെ ഒളിഞ്ഞു കൊണ്ട് നിരീക്ഷിക്കുന്നത് കണ്ട കാര്യം…
അച്ചു അവള് കിടക്കുന്നത് നോക്കി ചുണ്ടിൽ ഊരിയ ചിരിയോടെ ബാൽക്കണി ഡോർ അടച്ച് നേരെ ബെഡിന് മറുവശം വന്നിരുന്നു…
എന്താ പെണ്ണിന്റെ ഒരു അഭിനയം… തൊട്ട് മുന്നേ വരെ പാത്തു കൊണ്ട് തന്നെ നോക്കി നിന്ന ആളാണ്…
അച്ചു ഓർത്ത് കൊണ്ട് ഫോൺ ടേബിളിന് മേലേക്ക് വെച്ച് അവൾക്ക് തൊട്ടടുക്കലേക്കായി നീങ്ങി വന്നു…
അച്ചുവിന്റെ സാമിഭ്യം തൊട്ടടുത്തറിഞ്ഞതും ജാനുവിന്റെ ഹൃദയം കൈവിട്ട കണക്കെ മിടിക്കാൻ തുടങ്ങി… എങ്കിലും അവൾ അതെ കിടപ്പ് അനങ്ങാതെ കിടന്നു…
അവന്റെ നിശ്വാസം അവളുടെ കാതോരവും കഴുത്തിടുക്കിലുമായി പതിച്ചു…
പൊള്ളിപ്പിടഞ്ഞു പോയി അവൾ…
കള്ളി…
അവന്റെ ശബ്‌ദം ആർദ്രമായി പ്രേതിധ്വനിച്ചു…
അച്ചു വിളിച്ചത് കേട്ട് ജാനു അവന് നേരെ തിരിഞ്ഞ് അവനെ കൂർപ്പിച്ചു നോക്കി…
ആരാ കള്ളി…
അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ദേഷ്യത്തിൽ ചോദിച്ചു…
അവളുടെ ആ ഭാവം കണ്ട് അവളെ കെട്ടിപ്പിടിച്ചു ചുമ്പിക്കാൻ തോന്നി… അത്രയ്ക്ക് ക്യൂട്ട് ആയിരുന്നു…
വേറെ ആര് എന്റെ ഈ കുറുമ്പി ഭാര്യ തന്നെ…
ജാനുവിനെ നോക്കി ചിരിയോളിപ്പിച്ചു കൊണ്ട് പറഞ്ഞു…
ഞാൻ കള്ളിയൊന്നുമല്ല… കിട്ടോ താന്തോന്നി…
കണ്ട ഏതോ പെണ്ണ് രാത്രി വിളിക്കുമ്പോൾ കിടന്ന് കൊഞ്ചി കുഴഞ്ഞു സംസാരിക്കുന്നതിനു കുഴപ്പമില്ല… എന്നിട്ട് ഒരാവിശ്വാവുമില്ലാതെ എന്നെ കള്ളിയെന്നു വിളിക്കുന്നു… ഹും…
ജാനു പിറുപിറുത്തു…
എന്താടി ഭാര്യേ കിടന്ന് പിറുപിറുക്കുന്നത്…?
എനിക്ക് എന്താ പിറുപിറുക്കാനും പാടില്ലേ… നിങ്ങൾ ലാവിഷായിട്ട് പുറത്ത് പോയി ആരോടാണേലും കളിച്ചും ചിരിച്ചും സംസാരിക്കുന്നതിന് കുഴപ്പമില്ല… ഞാൻ പിറുപിറുത്തതാ കുഴപ്പം… അത് കൊള്ളാല്ലോ…
അതും പറഞ്ഞു കൊണ്ട് ജാനു അച്ചുവിനെ ദേഷിച്ചു നോക്കി തിരിഞ്ഞു കിടന്നു…
അവന് അത്ഭുതവും അതിലുപരി സന്തോഷവും തോന്നിപ്പോയി…
താൻ പ്രിയങ്കയോട് സംസാരിച്ചത് പെണ്ണിനെ നന്നായി കുശുമ്പ് പിടിപ്പിച്ചിട്ടുണ്ടന്ന് അവളുടെ ചാട്ടത്തിൽ നിന്നും മനസിലാക്കി…
അച്ചു അവളെ നോക്കി കൊണ്ട് അങ്ങനെ കിടന്നു…
അവന്റെ ശബ്ദമൊന്നും കേൾക്കാതെ വന്നപ്പോൾ ജാനു മെല്ലേ മുഖം ചെരിച്ചു നോക്കിയപ്പോൾ കണ്ടു തന്നെ തന്നെ നോക്കി കിടക്കുന്നവനെ… അത് കണ്ടതും ജാനു വേഗം തന്നെ മുഖം തിരിച്ചു…
അത് കണ്ട് അച്ചുവിന് ചിരി പൊട്ടി…
കുറെ സമയം നീണ്ടതും അച്ചു ജാനുനടുക്കലേക്ക് നീങ്ങി അവളെ പതിയെ തിരിച്ച് അവന്റെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു…
ഉറക്കത്തിലാണെങ്കിൽ കൂടിയും അവന്റെ നെഞ്ചിലെ ചൂടിൽ ഒന്ന് കൂടി അവനിലേക്ക് പറ്റിച്ചേർന്നു അവൾ…
എനിക്ക് അറിയാടി ജാനുമ്മേ നിന്റെ ഈ കുഞ്ഞി ഹൃദയത്തിനുള്ളിൽ എന്നോട് ഇഷ്ട്ടം മുളപൊട്ടിയെന്ന്…
കുറച്ച് മുന്നെത്തെ ദേഷ്യം പോലും അതിന് ഉദാഹരണമല്ലേ…
നിനക്കറിയില്ലേ പെണ്ണേ എന്റെ ഈ നെഞ്ചിൽ എന്റെ കുറുമ്പി പാറു മാത്രമേയുള്ളു എന്ന്… പിന്നെ എന്തിനാടി കുശുമ്പ് പൊട്ടിയത്…
അത് പറയുന്നതിനോടൊപ്പം അച്ചുവിന്റെ മനസിലേക്ക് തൊട്ടു മുന്നത്തെ കാര്യം തെളിഞ്ഞു വന്നതും ചുണ്ടിൽ പുഞ്ചിരി തത്തി… ഒപ്പം അവളോടുള്ള പ്രണയം ഹൃദയത്തിൽ തിങ്ങി നിറഞ്ഞു…
നിന്റെ താന്തോന്നി നിനക്ക് മാത്രമുള്ളതാണ്… നിനക്ക് മാത്രം…
അതും പറഞ്ഞു കൊണ്ട് അച്ചു അവളുടെ കുഞ്ഞി ചെഞ്ചുണ്ടിൽ മൃദുവായി മുത്തി…
ലവ് യൂ ഡി ഭാര്യേ…
ജാനുവിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ അച്ചു മൊഴിഞ്ഞു…
ഉറക്കിത്തിലാണെൽ കൂടി ആ നിമിഷം ജാനുവിന്റെ ചുണ്ടിന്റെ കോണിൽ ചെറു പുഞ്ചിരി വിരിഞ്ഞു…
അച്ചു അവളെ ചേർത്തു പിടിച്ചു കൊണ്ട് മെല്ലേ ഉറക്കത്തിലേക്ക് വീണു…
®®®®®®®®®®®®®®®®®
രാവിലെ ജാനു കണ്ണ് തുറക്കുമ്പോൾ താൻ അച്ചുവിന്റെ കൈക്കുള്ളിലാണെന്ന തിരിച്ചറിവിൽ അവളൊന്ന് ഞെട്ടി…
ഞാൻ എങ്ങനെ ഈ താന്തോന്നിയുടെ നെഞ്ചോരം വന്നു… ഇനി ഉറക്കത്തിലെങ്ങാനും അറിയാതെ വന്നു കിടന്നതകുവോ ഞാൻ… അതോ ഈ താന്തോന്നി പിടിച്ച് ചേർത്തു കിടത്തിയതാകുവോ…
എന്താണെങ്കിലും ഈ നെഞ്ചോരം പറ്റിച്ചേർന്നു കിടക്കാൻ ഒരു സുഖമൊക്കെ ഉണ്ട്…
അവൾ ഉള്ളാലെ ഓർത്ത് കൊണ്ട് പുഞ്ചിരിച്ചു മെല്ലേ മുഖമുയർത്തി അച്ചുവിനെ നോക്കി…
ആള് നല്ല ഉറക്കത്തിലാണ്… ഉറക്കത്തിൽ പോലും ആ മുഖം കാണാൻ ഒരു വല്ലാത്ത ഭംഗി യാണെന്ന് തോന്നി അവൾക്ക്… നെറ്റിക്ക് കുറുകെ വീണു കിടക്കുന്ന ചെറിയ കുറുനിറകൾ അവൾ മെല്ലേ വിരല് കൊണ്ട് മാടി ഒതുക്കി…
ഈ താന്തോന്നിയെ ഉറങ്ങി കിടക്കുമ്പോൾ കാണാൻ എന്ത് ഭംഗിയാ…
അവൾ അവനെ മുഖത്തേക്ക് നോക്കി കൊണ്ടവൾ പറഞ്ഞു…
ശേ… ജാനു… നിനക്ക് നാണമില്ലേ ഉറങ്ങി കിടക്കുന്ന ഈ താന്തോന്നി ചെക്കനെ വായി നോക്കാൻ…
അവൾ സ്വയം പറഞ്ഞു കൊണ്ട് ചിരിച്ചു…
ഞാൻ നിന്റെ പ്രോപ്പർട്ടി അല്ലേടി ഭാര്യേ… നിനക്ക് ഇഷ്ട്ടമുള്ളപ്പോഴൊക്കെ വായ് നോക്കിക്കൊന്നേ… നോ പ്രോബ്ലം…
അച്ചു പറഞ്ഞത് കേട്ട് ജാനു ഞെട്ടി…
കണ്ണുകൾ അടച്ച് തന്നെയാണ് കിടപ്പ്…
താൻ പറഞ്ഞതൊക്കെ അവൻ കേട്ടതോർക്കേ അവൾക്ക് വല്ലാതെ ജാള്യത തോന്നി…
ജാനു വേഗം അച്ചുവിന്റെ കൈക്കുള്ളിൽ നിന്ന് പിടഞ്ഞെണിക്കാൻ ശ്രെമിച്ചതും അവന്റെ പിടുത്തം മുറുകി… അവൾക്കൊന്ന് അനങ്ങാൻ പോലുമാകാതെ അവന്റെ കൈക്കുള്ളിൽ ഒതുങ്ങി…
എങ്ങോട്ടേക്കാടി ഭാര്യേ ഓടാൻ ശ്രെമിക്കുന്നെ…
കണ്ണുകൾ തുറന്ന് ജാനുവിനെ നോക്കി കൊണ്ട് അച്ചു ചോദിച്ചു… ചുണ്ടിന്റെ കോണിൽ കള്ളച്ചിരി തങ്ങി നിൽപ്പുണ്ട്…
എ… എനിക്ക് പോണം… വിട് എന്നെ…
നോട്ടം തത്തി കൊണ്ട് ജാനു പറഞ്ഞു…
വിടാം പക്ഷേ എനിക്ക് ഒരു കാര്യം അറിയണം…
അച്ചു ചോദിച്ചത് കേട്ട് എന്തെന്ന ഭാവത്തിൽ അവൾ മുഖമുയർത്തി അവനെ നോക്കി…
അച്ചു മുഖം താഴ്ത്തി കൊണ്ട് അവൾക്കടുക്കലേക്ക് നീങ്ങി വന്നതും ജാനു ഒന്ന് പതറി പിന്നിലേക്ക് മുഖം വലിച്ചു…
എ… എന്താ…?
വിക്കി കൊണ്ടവൾ ചോദിച്ചു…
നിന്റെ ഈ കുഞ്ഞി ഹൃദയത്തിൽ ഇപ്പോ എന്നോട് പ്രണയം തോന്നി തുടങ്ങിയോ…?
തന്റെ ഈ ചോദ്യത്തിനുള്ള ഉത്തരം കുറച്ച് ദിവസം മുന്നേ വ്യക്തമായിരുന്നു… എങ്കിലും താൻ ചോദിക്കുമ്പോൾ പെണ്ണിന്റെ മുഖത്തുണ്ടാകുന്ന ആ ഭാവ മാറ്റങ്ങൾ കാണാൻ വല്ലാത്തൊരു ഭംഗി തന്നെയാണ്…
അച്ചുവിന്റെ ആ ചോദ്യം കേട്ടതും ജാനുവിന്റെ ഹൃദയം കുതിച്ചുയരാൻ തുടങ്ങി… അവളിലെ വെപ്രാളം തെളിവായി കാണാം… അത് കാണെ അച്ചുവിന്റെ ചുണ്ടിൽ പുഞ്ചിരി തത്തി…
പറയടി കാന്താരി…
അവളെ ഒന്ന് കൂടി അവനിലേക്ക് ചേർത്തു പിടിച്ച് കൊണ്ട് അവൻ ചോദിച്ചു…
അ… അത്… എ… നിക്ക്… ഇ… ഇഷ്ട്ടം… അങ്ങനെ…
ജാനു വാക്കുകൾക്കായി തപ്പി…
എന്റെ ജാനുമ്മയ്ക്ക് എപ്പോ മുതലാണ് വിക്ക് തുടങ്ങിയത്…?
അത്… പിന്നെ… ദേ
ജാനു എന്തോ പറയാനെന്ന എന്ന പോലെ അവന് പിന്നിലേക്ക് നോക്കി പറഞ്ഞതും ഒരു നിമിഷം അച്ചു മുഖം തിരിച്ചു പിറകിലേക്ക് നോക്കെ ആ ചെറിയ ഗ്യാപ്പിൽ അവൾ പിടഞ്ഞവന്റെ കൈക്കുള്ളിൽ നിന്നുമെണീറ്റ് വേഗം ബാത്ത്റൂമിലേക്ക് ഓടി…
നിന്നെ എന്റെ കൈയ്യിൽ കിട്ടുമെടി കള്ളി…
അവൾ പോയിടം നോക്കി കൊണ്ട് അച്ചു ചിരിയാലെ പറഞ്ഞു…
®®®®®®®®®®®®®®®®®®®®
അച്ചൂന് ഓഫീസിലേക്ക് ഇട്ടിട്ട് പോകാനുള്ള ഡ്രസ്സ് അയൺ ചെയ്ത് കൊണ്ടിരിക്കുവായിരുന്നു ജാനു…
ആ സമയം ടേബിളിൽ ഇരുന്ന അച്ചുവിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…
ജാനു തിരിഞ്ഞ് ആ ഫോണിലേക്കും പിന്നെ നേരെ ബാത്ത് റൂമിലെ ഡോറിലേക്കും നോക്കി…
ജാനു അയൺ ബോക്സ് സ്റ്റേബിൾ വെച്ച് നേരെ ചെന്ന് ഫോൺ എടുത്ത് നോക്കി… സ്ക്രീൻ തെളിഞ്ഞു വന്ന പേര് കണ്ടതും മുഖം ഇരുണ്ടു…
ഈ പെണ്ണല്ലേ ഇന്നലെ രാത്രിയും വിളിച്ചത്…
ജാനു മനസിലോർത്തു കൊണ്ട് കാൾ അറ്റന്റ് ചെയ്ത് കാതോരം വെച്ചു…
ഹേയ് ഹർഷ… എന്താടാ കാൾ എടുക്കാൻ ലേറ്റ് ആയെ…?
എങ്ങോട്ട് ഹലോ പറയും മുന്നേ മറുവശത്ത് നിന്നും ചോദ്യമുയർന്നു…
എസ്ക്യൂസ് മി… ഇത് ഹർഷ അല്ല… ഹർഷയുടെ വൈഫ് ആണ്…
ജാനു മറുപടി പറഞ്ഞു…
ഓ സോറി… ജനനി ആയിരുന്നോ കാൾ എടുത്തേ… ഞാൻ ഹർഷ ആയിരിക്കുമെന്ന് കരുതിയെ…
ഏഹ്… എന്റെ പേര് എങ്ങനെ അറിയാം…?
സംശയത്തോടെ ജാനു ചോദിച്ചു…
ഹർഷ പറഞ്ഞിരുന്നു… കല്യാണ കാര്യവും വൈഫിന്റെ പേര് ജനനി ആണെന്നും ആള് ഒരു കുറുമ്പത്തിയാണെന്നുമൊക്കെ…
പറയുന്നതിനോടൊപ്പം ചിരിയും വ്യക്തമായി കേൾക്കാം…
യൂ നോ സംതിങ് ജനനി… വായ് തുറന്നാൽ അവന് തന്റെ കാര്യം മാത്രം പറയാനേ നേരമുള്ളൂ… എന്റെ ജാനു അങ്ങനെ ആണ് എന്റെ ജാനു ഇങ്ങനെയാണ്… സത്യം പറയാല്ലോ കോളേജിൽ പഠിച്ചിരുന്ന ടൈമിൽ പോലും അവന്റെ വായിൽ നിന്ന് അറിയാതെ പോലും ഒരു പെണ്ണിന്റെ പേര് പോലും ആ തിരു വായിൽ നിന്ന് മൊഴിഞ്ഞിട്ടില്ല… ഇപ്പോ ചെക്കന്റെ വായിൽ നിന്ന് ഒരാളുടെ പേര് മാത്രെ മൊഴിയുന്നുള്ളു ജാനു ജാനു ജാനു…
പറയുന്നതിനോടൊപ്പം ചിരിച്ചു പോയിരുന്നു അവൾ…
ജാനുവാണേൽ പ്രിയങ്ക പറഞ്ഞതെല്ലാം കേട്ട് വല്ലാത്തൊരു അനുഭൂതിയിൽ നിൽക്കുവായിരുന്നു… അവൾ പറഞ്ഞ ഓരോ വാക്കുകളും ജാനുവിന്റെ മനസിനെ ഉലച്ചു…
അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നിപ്പോയി… അവളുടെ താന്തോന്നിയുടെ അതിരു കവിഞ്ഞ പ്രണയം അവൾ മനസിലാക്കുകയായിരുന്നു ആ നിമിഷം…
ഓ ഐ ആം സോറി ഞാൻ പറഞ്ഞു പറഞ്ഞു അങ്ങ് പോയല്ലേ… അല്ല ഹർഷ… അവൻ അവിടെ ഉണ്ടോ…?
താൻ… അല്ല ഹർഷേട്ടൻ വാഷ് റൂമിലാണ്…
ജാനു പറയാൻ വന്നത് വിഴുങ്ങി തിരുത്തി കൊണ്ട് പറഞ്ഞു…
ആണോ എന്ന ഞാൻ വിളിച്ചിരുന്നെന്ന് പറഞ്ഞേക്കട… അപ്പോ ശെരി…
അതും പറഞ്ഞ് മറു തലയ്ക്കൽ കാൾ കട്ടായി…
ജാനു ഒരു പുഞ്ചിരിയോടെ ഫോൺ ടേബിളിൽ മേൽ വെച്ച് തിരിയുമ്പോൾ കാണുന്നത് തന്നെ തന്നെ നോക്കി നിൽക്കുന്ന അച്ചുവിനെയാണ്…
അത് പിന്നെ ഫോൺ… പ്രിയങ്ക ചേച്ചി വിളിച്ച്… നിങ്ങൾ വാഷ് റൂമിൽ ആയത് കൊണ്ട്… ഞാൻ… കാൾ എടുത്തേ…
ജാനു ഒരുവിധം പറഞ്ഞൊപ്പിച്ചു…
അച്ചു ജാനുനെ നോക്കി കൊണ്ട് തന്നെ അവൾക്കടുക്കലേക്ക് വന്നു നിന്നു…
നമുക്ക് നല്ലൊരു ഡോക്ടറെ കൊണ്ട് കാണിക്കണം…
ജാനുനെ നോക്കി കൊണ്ട് അച്ചു പറഞ്ഞു…
ഡോ… ഡോക്ടർനെയോ… കാണിക്കാനോ… ആ.. ആരെ… എ… എന്തിന്…?
വേറെ ആരെ എന്റെ ഭാര്യയെ കാണിക്കാൻ… എന്റടുക്കൽ ചീറിക്കൊണ്ട് സംസാരിച്ചിരുന്ന പെണ്ണായിരുന്നു… ഇപ്പോഴേ മൊത്തത്തിൽ വിക്ക്… നേരുത്തെ കൊണ്ട് കാണിക്കുവാണേൽ മാറ്റിയെടുക്കാല്ലോ…
ചിരിയോടെ അച്ചു പറയുന്നത് കേട്ട് ജാനു അവനെ കൂർപ്പിച്ചു നോക്കി…
ജാനുവിന്റെ കൂർപ്പിച്ചുള്ള നോട്ടവും വീർപ്പിച്ച് കെട്ടിയ മുഖവും കണ്ട് അച്ചുവിന് ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ തോന്നി…
ഹോ… വലിയ കാര്യമായി പോയി…
മുഖം ഒന്ന് കൂടി വീർപ്പിച്ച് കൊണ്ട് ജാനു അവനെ മറികടന്നു പോകാനൊരുങ്ങേ പെട്ടന്ന് അച്ചു അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് അവനിലേക്ക് അടുപ്പിച്ചു…
ജാനു അവന്റെ നെഞ്ചിൽ തട്ടി നിന്നു…
എ… ൻ… പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അച്ചുവിന്റെ ചുണ്ടുകൾ ജാനുവിന്റെ കവിളിൽ പതിഞ്ഞു…
അവന്റെ ആ പ്രവർത്തിയിൽ അവളുടെ കണ്ണുകൾ മിഴുഞ്ഞു വന്നു…
ഇത് എന്നെ കൊതിപ്പിച്ചതിന്…
പറഞ്ഞു തീർന്നതും അവന്റെ പല്ലുകൾ ജാനുവിന്റെ കവിളിൽ ആഴ്ന്നു…
സ്… ആാാാ… വേദന കൊണ്ടവൾ എരിവ് വലിച്ചു പോയി…
ഇത് എന്റെ കണ്ട്രോൾ കളഞ്ഞതിന്…
അച്ചു അത് പറഞ്ഞത് കേട്ട് ജാനു പകപ്പോടെ അവനെ നോക്കി പോയി…
പിന്നെ ഞാൻ ഈ കൊച്ചിടത്തിൽ മുഴുവനായി സ്ഥാനമുറപ്പിച്ചു കഴിയുമ്പോൾ ഈ കവിളിൽ തന്ന കടിയുടെ സ്ഥാനം എനിക്ക് ഇഷ്ട്ടമുള്ളിടത്തൊക്കെ ആക്കും…
ജാനുവിനെ മുഴുവനായി നോട്ടം കൊടുത്തു കൊണ്ട് ഒരു കള്ളച്ചിരിയോടെ പറഞ്ഞു കൊണ്ട് അവളെ നോക്കി സൈറ്റടിച്ചു കൊണ്ട് ഡ്രസിങ് റൂമിലേക്ക് നടന്നു…
അച്ചു പറഞ്ഞത് കേട്ടവൾ പിടഞ്ഞു പോയി… പറഞ്ഞറിയിക്കാൻ പറ്റാത്തെന്തോ അവളിൽ വന്നു മൂടി… മുഖം എന്തന്നില്ലാതെ ചുമന്നു തുടുത്തു… ചുണ്ടുകൾ നാണത്താൽ വിരിഞ്ഞു…
സ്വബോധം വീണ്ട കണക്കെ അവൾ അച്ചു പോയിടം നോക്കി…
താന്തോന്നി…
അവൾ മെല്ലേ മൊഴിഞ്ഞു…
തുടരും…

by