The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
എനിക്ക് ആ കുട്ടിയെ കണ്ടപ്പോഴേ ഇഷ്ട്ടമായി… നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം…
സിന്ധുവായിരുന്നു…
മമ്… എനിക്കും അതേടോ… വെറുതെയല്ല നമ്മടെ ചെക്കൻ വാശി പിടിച്ചത്…
(ദേവൻ )
എന്നാലും ആ കുട്ടിക്ക് ഈ കല്യാണത്തിന് സമ്മതക്കുറവുള്ളത് പോലെ ഒരു തോന്നൽ…
(സിന്ധു )
ഉണ്ടാകും… എന്തൊക്കെ പറഞ്ഞാലും നമ്മടെ ചെക്കന്റെ വാശിയിലല്ലേ അങ്ങ് ചെന്നതും കാര്യങ്ങൾ അവതരിപ്പിച്ചതുമെല്ലാം…
(ദേവൻ )
എന്താണ് അപ്പേയും അമ്മയും കൂടി ഒരു ചർച്ച…?
രണ്ടാളും ബെഡിലിരുന്ന് ഇന്നത്തെ കാര്യം സംസാരിച്ചിരിക്കെയാണ് അച്ചു അവർക്കടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചത്…
ഞങ്ങടെ മരുമോളെ കുറിച്ച് സംസാരിക്കുവായിരുന്നു…
ദേവൻ കളിയാലേ അച്ചുനെ നോക്കി കൊണ്ട് പറഞ്ഞു…
അത് കേട്ടതും അച്ചുന്റെ ചുണ്ടിന്റെ കോണിലും ഒരു പുഞ്ചിരി തത്തി…
മരുമകളെ കുറിച്ച് പറയാൻ മാത്രമെന്താ…?
ചുണ്ടിൽ തത്തിയ ചിരി മായ്ക്കാതെ തന്നെ അച്ചു സിന്ധുവിന്റെ മടിയിലേക്ക് ചാഞ്ഞു കൊണ്ട് ചോദിച്ചു…
ഞങ്ങടെ ഈ താന്തോന്നി ചെക്കന് യോജിച്ച കുട്ടിയാണെന്ന്…
അച്ചുന്റെ കവിളിൽ നുള്ളി വലിച്ചു കൊണ്ട്
സിന്ധു പറഞ്ഞു…
അല്ല അച്ചു മോള് ഇപ്പോ പഠിക്കുവല്ലേ… കോഴ്സ് കംപ്ലീറ്റ് ആക്കിയതിനു ശേഷം കല്യാണം പോരെ… ഇപ്പോ നമുക്ക് എൻഗേജ്‌മെന്റ് നടത്തി വെക്കാം…
പറ്റില്ല അപ്പേ…
ദേവൻ പറഞ്ഞത് കേട്ട് സിന്ധുവിന്റെ മടിയിൽ നിന്ന് അച്ചു ചാടി എണീറ്റ് കൊണ്ട് പറഞ്ഞു…
ഞാൻ അപ്പയോട് പറഞ്ഞതല്ലേ എല്ലാം… എൻഗേജ്‌മെന്റല്ല കല്യാണം… കല്യാണമാണ് നടത്തേണ്ടത്… അതിലൊരു മാറ്റവുമില്ല… പിന്നെ കോഴ്സ് അത് ഒരു പ്രേശ്നമല്ല കല്യാണം കഴിഞ്ഞ് ഞാൻ പഠിപ്പിച്ചോളാം…
അച്ചു തറപ്പിച്ച് പറഞ്ഞ് രണ്ടാളെയും നോക്കി റൂമിൽ നിന്ന് ഇറങ്ങി പോയി…
_______________________________
ഹേ… ഇന്നലെ ഇത്രയൊക്കെ സംഭവിച്ചോ… എന്നാലും ഇങ്ങനൊരു നീക്കം ഒട്ടും പ്രേതീക്ഷിച്ചില്ല…
ഇന്നലെ നടന്ന കാര്യങ്ങൾ കേട്ട് കഴിഞ്ഞതും ആര്യ പറഞ്ഞു…
ഇന്നലെ എന്റെ മനസ് അസ്വസ്ഥമായപ്പോൾ നീ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് പറഞ്ഞെങ്കിലും ഇങ്ങനൊന്ന് ഒട്ടും പ്രേതീക്ഷിച്ചില്ല എന്റെ ആര്യേ…
അതിന് വലുതായിട്ട് ഒന്നും സംഭവിച്ചില്ലല്ലോടി… ജസ്റ്റ് ഒരു പെണ്ണുകാണൽ ചടങ്ങ് അത്രേയല്ലേ നടന്നുള്ളു…
ഇതിൽ കൂടുതൽ എനിക്കിനി എന്ത് സംഭവിക്കാനാ…
എടി ജാനു ഞാൻ പറയുന്നത് കൊണ്ട് നിനക്കൊന്നും തോന്നരുത്… നീ എന്താ ഹർഷേട്ടനെ ഇത്രയ്ക്ക് ഇഷ്ടപ്പെടാതിരിക്കാൻ കാരണം…?
കാരണം കുറെയാണല്ലോ… അത് ഞാൻ പറയാതെ തന്നെ നിനക്ക് അറിയില്ലേ…
പിന്നെ എന്തിനാ ചോദിക്കുന്നേ…
എന്ത് അധികാരത്തോടെയുള്ള സംസാരവും പെരുമാറ്റവുമോ…? അതോ നിന്നെ ആത്‍മർഥമായി പ്രേണയിക്കുന്നതോ…?
ആര്യ പറഞ്ഞത് കേട്ട് ജാനു അവളെ ഒന്ന് നോക്കി…
നീ നോക്കണ്ട… ഞാൻ പറഞ്ഞതിലെന്താ തെറ്റ്… നീ തന്നെ ഒന്ന് ചിന്തിച്ചു നോക്ക്… നിന്റെ കൂടെ നടന്നിട്ട് ഞാൻ പോലും മനസിലാക്കി ഹർഷേട്ടന് നിന്നോടുള്ള ഇഷ്ട്ടം എത്രമാത്രമാണെന്ന്… എന്തിന് നിന്റെ ഏട്ടനും മനസിലാക്കി… എന്നിട്ടും നീ മനസിലാക്കുന്നില്ലല്ലോ…
ആര്യേ നീ…
ഞാൻ നിന്റെ ഫ്രണ്ടാണ്… പിന്നെ ഞാൻ ഈ പറഞ്ഞത് എന്റെ മനസിലുള്ള കാര്യം മാത്രമാണ്… എല്ലാവരുടെയും കാഴ്ചപ്പാടും മനസും ഒരേ പോലെയായിരിക്കണമെന്നില്ലല്ലോ…
ഇനിപ്പോ ഞാൻ പറഞ്ഞതിൽ പിടിച്ചു കേറാൻ നിക്കണ്ട…
ജാനു എന്തോ പറയാൻ വരും മുന്നേ ആര്യ ഇടയ്ക്ക് കേറി പറഞ്ഞു മുഴുവിപ്പിച്ചു…
_________________________________
ഏട്ടൻ കാര്യമായ സംസാരത്തിലായിരുന്നല്ലോ… മമ്… ആരായിരുന്നു…?
ഹർഷന്റെ അച്ഛനായിരുന്നു വിളിച്ചത്… അവര് പറയുന്നത് കല്യാണം അതികം വെച്ച് നീട്ടണ്ടന്നാ…
ആ താന്തോന്നിയുടെ ആയിരിക്കും തീരുമാനം… അല്ല എന്നിട്ട് ഏട്ടൻ എന്ത് പറഞ്ഞു…?
കോഴ്സ് കഴിഞ്ഞിട്ട് പോരെ കല്യാണമെന്ന് ഏട്ടൻ ചോദിച്ചു… പക്ഷേ നിന്റെ താന്തോന്നി സമ്മതിക്കുന്നില്ല… കല്യാണം കഴിഞ്ഞ് പഠിപ്പിക്കാമെന്ന്…
അത് പറയുമ്പോൾ കാർത്തിയുടെ ചുണ്ടിൽ ചെറു പുഞ്ചിരി തത്തി…
എനിക്ക് കോഴ്സ് കഴിഞ്ഞിട്ട് മതി കല്യാണം…
ജാനു തീർത്തു പറഞ്ഞ് എണീറ്റ് പോയി…
കലിച്ചു തുള്ളി മുറിയിലേക്ക് കേറി പോകുന്ന ജാനുനെ കണ്ടാണ് കൗസല്യ കാർത്തിക്കിനടുക്കലേക്ക് വന്നത്…
പെണ്ണ് കലിച്ചു തുള്ളിയാണല്ലോ മുറിയിലേക്ക് പോയത്… എന്തേ നീ എന്തേലും പറഞ്ഞോ…?
മുട്ട് താങ്ങി കാർത്തിക്കിനടുക്കൽ ഇരുന്നു കൊണ്ട് കൗസല്യ ചോദിച്ചു…
ഏയ്… ഞാൻ ഒന്നും പറഞ്ഞില്ല അമ്മാമ്മേ… ഹർഷയുടെ അച്ഛൻ വിളിച്ചിരുന്നു… കല്യാണം അതികം നീട്ടി കൊണ്ട് പോകാതെ നടത്താനാ അവർ പറയുന്നത്… അത് കേട്ടതും കോഴ്സ് കഴിയാതെ എനിക്ക് കല്യാണം വേണ്ടാ എന്ന് പറഞ്ഞ് കലി തുള്ളി പോയതാ…
മോള് പറഞ്ഞതിലും കാര്യമില്ലേ കുഞ്ഞാ… അവളിപ്പോ പഠിക്കെയല്ലേ…
കല്യാണം കഴിഞ്ഞും പഠിപ്പിക്കാന്നാ പറഞ്ഞേ… മാത്രവുമല്ല ജാനുന്റെ കോഴ്സ് രണ്ട് മാസം കൂടി കഴിഞ്ഞാൽ കംപ്ലീറ്റ് ആകും… പിന്നെ എന്താ പ്രശ്നം…
എന്നാ പിന്നെ അവർ പറയുന്ന പോലെ ചെയ്യാം…
നമ്മള് ഒക്കെ പറഞ്ഞിട്ട് കാര്യമില്ലല്ലോ… അകത്തേക്ക് കലി തുള്ളി പോയ കക്ഷിയല്ലേ ഒക്കെ പറയേണ്ടത്…
അകത്തേക്ക് നോട്ടം കൊടുത്ത് കൊണ്ട് കാർത്തി പറഞ്ഞു…
___________________________
ജാനൂട്ടി…
മറുവശം തിരിഞ്ഞു കിടക്കുന്നവളുടെ മുടിയിൽ മെല്ലേ തലോടി കൊണ്ട് കാർത്തി വിളിച്ചു…
ഏട്ടാ… കല്യാണത്തിന്റെ കാര്യം പറയാനാണേൽ വേണ്ടാ… കോഴ്സ് കഴിഞ്ഞേയുള്ളൂ… അതിലൊരു മാറ്റവും ഇല്ല…
ആ താന്തോന്നിക്ക് മാത്രമല്ല വാശി… എനിക്കുമുണ്ട്… ഏട്ടൻ അവരെ വിളിച്ച് കാര്യം പറയ്…
ജാനു കാർത്തിക്ക് നേരെ തിരിഞ്ഞു കിടന്ന് കൊണ്ട് പറഞ്ഞു…
ഏട്ടാ പ്ലീസ്…
ഏട്ടൻ സംസാരിക്കാം…
ജാനു പറഞ്ഞത് തള്ളിക്കളയാനാവാതെ കാർത്തി പറഞ്ഞു…
ജാനൂന് നേരിയ ആശ്വാസം തോന്നി…
…………….
എന്താ അപ്പേ സംസാരിക്കണമെന്ന് പറഞ്ഞത്…?
പുറത്ത് ഗാർഡനിനാലി സെറ്റ് ചെയ്തിരിക്കുന്ന തടി ബെഞ്ചിൽ ഇരിക്കുന്ന ദേവനടുക്കൽ വന്നിരുന്ന് കൊണ്ട് അച്ചു ചോദിച്ചു…
അപ്പ പറയുന്ന കാര്യം മോൻ കേൾക്കണം… നീ ദേഷ്യം പിടിക്കാനോ വാശി പിടിക്കാനോ നിക്കരുത്…
അപ്പ കാര്യം പറയ്…?
ജനനിയുമായിട്ടുള്ള കല്യാണം പെട്ടന്ന് വേണ്ട…
നോ അപ്പ…
ഞാൻ പറയുന്നത് നീ മുഴുവൻ കേൾക്ക്… കല്യാണം നീട്ടി കൊണ്ടു പോകാൻ അവർ ആവിശ്വപ്പെട്ടിട്ടില്ല മറിച്ച് ആ കുട്ടിയുടെ കോഴ്സ് കഴിയുന്നത് വരെ…
അത് വരെ മാത്രം… എന്റെ മോൻ പറ്റില്ലാന്ന് പറയരുത്… അപ്പേടെ വാക്ക് എന്റെ അച്ചു ധിക്കരിക്കില്ലന്ന് ഉറപ്പാ…
ധിക്കരിക്കില്ല അപ്പേ… പക്ഷേ കോഴ്സ് കഴിഞ്ഞാലുടൻ തന്നെ കല്യാണം… അതിൽ മാറ്റമില്ല…
അതും പറഞ്ഞ് അച്ചു എണീറ്റ് ഒറ്റ പോക്കായിരുന്നു…
തുടരും…