19/04/2026

പ്രണയം : ഭാഗം 22

രചന – പൂർണ്ണിമ വിനീത്

അവൻ ഭദ്രയെയും കൊണ്ട് പോയത് അവന്റെ തന്നെ എസ്റ്റേറ്റിലേക് ആയിരുന്നു…. അവളെ വലിച്ചിറക്കി ഒരു റൂമിൽ പൂട്ടിയിട്ടു……….കുറെ നേരം ഭദ്ര ബഹളം വെച്ചെങ്കിലും ശ്രീ തുറക്കാൻ പോയില്ല…… അവൻ അതൊക്കെ കണ്ടില്ല എന്ന് നടിച്ചു……..രാത്രി ആയപോഴേക്കും ഭദ്ര തളർന്നിരുന്നു…..

റൂം തുറക്കുന്ന ശബ്ദം കേട്ട് ഭദ്ര മിഴികൾ ഉയർത്തി നോക്കി…….. കരഞ്ഞു തളർന്നിരുന്നു അവൾ……

പ്ലേറ്റൽ ഫുഡും ആയി ശ്രീ അവളുടെ തോറ്റു മുമ്പിൽ വന്ന് നിന്നു…..

“ധാ ദേവ ഇത് കഴിക്ക്‌ ….. ഉച്ചക്ക് ഒന്നും കഴിച്ചില്ലലോ…..

” എനിക്ക് വേണ്ട…ഭദ്ര മുഖം തിരിച്ചു കൊണ്ട് പറഞ്ഞു….

“ഇതിന്റെ ഒകെ വല്ല ആവശ്യവും ഉണ്ടായിരുന്നു ദേവ….. നീ ഈ വിവാഹത്തിന് സമ്മതിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു…..നിനക്ക് സമ്മതിച്ചൂടെ….
അവൻ അവളെ നോക്കി ചോദിച്ചു….

” ഞാൻ മരിച്ചാലും ഈ വിവാഹത്തിന് സമ്മതിക്കില്ല…… ഭദ്ര പുച്ഛത്തോടെ പറഞ്ഞു…..

” അപ്പോ പിന്നെ എനിക്ക് ഇങ്ങനെ ഒക്കെയേ ചെയ്യാൻ പറ്റു…. എന്തായാലും നീ സമ്മതിക്കില്ല എന്ന് കരുതി എന്റെ പ്രണയം ഉപേക്ഷിക്കാൻ പറ്റുമോ…. ഒരു ചിരിയോടെ അവൻ പറഞ്ഞു…. എനിക്ക് നീ ഭ്രാന്ത് ആണ് ദേവ….. നിന്റെ ഈ മണം എന്നെ പലപ്പോഴും ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ട്… അവൻ അവളുടെ അരികിൽ ചെന്ന് അവളുടെ ഗന്ധം ആഞ്ഞു വലിച്ചു……

ഭദ്ര വെറുപ്പോടെ മുഖം തിരിച്ചു……..

” ഈ വെറുപ്പോകെ മാറും ദേവ… നാളെ നമ്മുടെ വിവാഹം കഴിഞ്ഞാൽ… അവൻ ചിരിയോടെ പറഞ്ഞു…..

” വിവാഹമോ…. !!!, അവൾ അവനെ

തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു…..

അതെ വിവാഹം….. നാളെ നമ്മുടെ വിവാഹമാണ്… നീ സമ്മതിക്കില്ല എന്നറിയാം അത് കൊണ്ട് ഞാൻ നിന്റെ അച്ഛനെയും അമ്മയെയും കൂടെ അങ്ങ് പൊക്കി…..

ഭദ്ര മനസിലാവാതെ അവനെ നോക്കി….

മനസിലായില്ലേ ദേവ… ഞാൻ നിന്റെ അച്ഛനെയും അമ്മയെയും ഇങ്ങോട്ട് കൊണ്ട് വന്നു എന്ന്….വെറുതെ കൊണ്ട് വന്നതല്ല…. നിന്നെ കൊണ്ട്‌ വന്നത് പോലെ ബലം പ്രയോഗിച്ചു തന്നെ…..അവൻ ആ റൂമിലെ വേറെ ഒരു ഡോർ കൂടെ ഉണ്ടായിരുന്നു… അത് തുറന്ന് അവൾക് കാണിച്ചു കൊടുത്തു……

റൂമിനാകത്തേക്ക് നോക്കിയതും ഭദ്ര ഷോക്ക് അടിച്ചത് പോലെ എണീറ്റു….
രണ്ടും കൈകളും പിന്നിലേക്ക് കെട്ടി വായ പ്ലാസ്റ്റർ ഇട്ട് രീതിയിൽ അവളുടെ അച്ഛനെയും അമ്മയെയും ബന്ധിപ്പിച്ചിരിക്കുന്നു……

നിമിഷ നേരം കൊണ്ട് ഭദ്ര അവരുടെ അടുത്ത ഓടി…

“അച്ഛാ…. അമ്മ……”  അവൾ ഉറക്കെ കരഞ്ഞു കൊണ്ട് ആ റൂമിലേക്ക് ഓടാൻ തുടങ്ങിയതും ശ്രീ അവളുടെ കൈയിൽ പിടിച്ചു……..

” ഓടലെ ദേവ…… നീ വീഴും…… ഇപ്പോ മനസ്സിലായോ ഈ ശ്രീറാം ഒരിക്കലും വെറും വാക്ക് പറയില്ല എന്ന്….. ഇവർ എന്റെ കസ്റ്റഡിയിൽ ആണെന്ന് പറഞ്ഞാൽ നീ വിശ്വസിക്കില്ലല്ലോ അതാ നേരിട്ട് കാണിക്കാം എന്ന് തീരുമാനിച്ചത്…… ഇപ്പോ പറ നീ ഈ വിവാഹത്തിന് സമ്മതിക്കില്ലേ …….. പറ ദേവ… പറ…. അവൻ അവളെ കുലുക്കികൊണ്ട് ചോദിച്ചു…..

ഭദ്രക്ക് ആദ്യമായി അവന്റെ ഭാവം പേടി തോന്നി…. ഇത് വരെ അവനെ ഇങ്ങനെ കണ്ടിട്ടില്ലായിരുന്നു…. ഒരു സൈക്കോയെ പോലെ ആയിരുന്നു അവന്റെ പെരുമാറ്റം…..ഭദ്ര പേടിയോടെ പിന്നിലേക്ക് നീങ്ങി……

“പറ ദേവ…. നീ എന്താ മിണ്ടാതെ….. ഇവരെ കൊന്നാൽ നീ സമ്മതിക്കുമോ…….

” നിങ്ങൾക് എന്താ ഭ്രാന്ത് ആണോ… ” ഭദ്ര

ദേഷ്യത്തോടെ ചോദിച്ചു…..

“അതെ……..എനിക്ക് ഭ്രാന്ത് തന്നെയാ…. ദേവ ഭദ്ര എന്ന ഭ്രാന്ത്……..അവൻ വാശിയോട് പറഞ്ഞു….

” എനിക്ക് നിങ്ങളെ വെറുപ്പാ… നിങ്ങക് എന്ത് ചെയ്താലും എനിക്ക് നിങ്ങളോട് പ്രണയം ഇല്ല…….

” വേണ്ട…. പ്രണയിക്കേണ്ട നീ…. പക്ഷെ എനിക്ക് നിന്നോട് പ്രണയം ആണ്…. ഭ്രാന്തമായ പ്രണയം…… നീ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ഇവരെ കൊല്ലും ഞാൻ….. അതും പറഞ്ഞു പോക്കറ്റിലെ റീവോൾവർ എടുത്ത് ലക്ഷ്മിയുടെയും സേതുവിന്റെയും അടുത്തേക്ക് ശ്രീ പാഞ്ഞു……..

” വേണ്ട…. പ്ലീസ് അവരെ ഒന്നും ചെയ്യല്ലേ… പ്ലീസ്… ഭദ്ര കരഞ്ഞു കൊണ്ട് അവന്റെ പിന്നാലെ ഓടി…..

” അപ്പോ നാളെ വിവാഹത്തിന് നീ സമ്മതിക്കുമോ ” അവൻ ചോദിച്ചു

അവൾ പേടിയോടെ അവനെ നോക്കി……

അവളെ നോക്കി അവൻ ഗൺ അവര്ക് നേരെ നീട്ടി പിടിച്ചു……

വേണ്ട… പ്ലീസ്… അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു…..

” നീ എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നതാ ദേവ… നീ സമ്മതിക്കുമോ വിവാഹത്തിന്..? ശ്രീ അവളെ ഉറ്റു നോക്കി കൊണ്ട് ചോദിച്ചു….

” മം അവൾ പേടിയോടെ ഒന്ന് മൂളി…….

നിമിഷ നേരം കൊണ്ട് അവന്റെ ക്രൂരഭാവം മാറി അവിടെ പുഞ്ചിരി വിരിഞ്ഞു….. ഒരു കൈ കൊണ്ട് അവളുടെ കവിളിൽ തട്ടി ഭദ്രയുടെ അച്ഛനും അമ്മയും ഉള്ള റൂം ലോക്ക് ചെയ്തു അവൻ പുറത്തേക് ഇറങ്ങി പോയി……

ഭദ്ര കരഞ്ഞു കൊണ്ട് ചുമര് ചാരി നിന്നു…….

💓💓💓💓💓💓💓💓💓💓💓💓💓💓

ഭദ്ര അവളുടെ അച്ഛന്റേം അമ്മയെയും പൂട്ടിയിട്ട മുറി തുറക്കാൻ ശ്രമിച്ചെങ്കിലും

നടന്നില്ല….. രാത്രി മുഴുവൻ കരഞ്ഞു കരഞ്ഞു എപ്പോഴോ അവൾ മയങ്ങി പോയി…….

മുഖത്ത് എന്തോ അരിക്കുന്നത് പോലെ തോന്നിയതും ഭദ്ര പിടഞ്ഞു എണീറ്റു….

മുന്നിൽ ചിരിയോടെ ശ്രീറാമിനെ കണ്ടതും അവൾ ഇന്നലത്തെ കാര്യങ്ങൾ ഓർമയിൽ വന്നു…. അവൾ പേടിയോടെ പിന്നിലേക്ക് നീങ്ങി ഇരുന്നു…………

” എന്തിനാ ദേവ എന്നെ കാണുമ്പോൾ ഉള്ള ഈ പേടി…… എന്നെ കാണുമ്പോൾ ആ കണ്ണിൽ പ്രണയം മാത്രമേ ഉണ്ടാവാൻ പാടുള്ളു…. മനസ്സിലായോ….. ശ്രീ ചിരിയോടെ പറഞ്ഞു…..

അവൾ അവനെ സൂക്ഷിച്ചു നോക്കി….. കല്യാണ വേഷത്തിൽ ആയിരുന്നു അവൻ…..

അവൾ നോക്കുന്നത് കണ്ട് അവൻ പറഞ്ഞു….

” ഞാൻ റെഡി ആയി ദേവ….. ധാ പോയി ഫ്രഷ് ആയി ഈ സാരീ ഓർണമെൻറ്സ് ഒകെ ഇട്ട് വാ….. ഇവിടെ അടുത്തൊരു

ഭഗവതിയുടെ അമ്പലം ഉണ്ട്… അവിടെ വെച്ഛ് താലി കേട്ട് …. രെജിസ്ട്രേഷൻ ഒകെ അവിടെ വെച്ച് തന്നെ നടക്കും… രജിസ്ട്രാർ അങ്ങോട്ട് വരും…. മ്മ്മ്.. പോയി റെഡി ആയി വാ……. അവൾക് നേരെ ഒരു കവർ നീട്ടി കൊണ്ട് അവൻ പറഞ്ഞു….

അവൾക്ക്‌ ദേഹം തളരുന്നത് പോലെ തോന്നി……. അവൾ അവൻ നീട്ടിയ കവർ വാങ്ങിച്ചില്ല ….

അവൾ കവർ വാങ്ങുന്നില്ല എന്ന് കണ്ടതും ശ്രീ യുടെ കണ്ണുകൾ അവളുടെ അച്ഛന്റേം അമ്മയെയും ബന്ധിപ്പിച്ച റൂമിലേക്ക് നീണ്ടു…..

അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായതും അവൾ പേടിയോടെ കവർ വാങ്ങി…..

ഒരു ചിരിയോടെ ശ്രീ പുറത്തേക്ക് പോയി…….

ഒരു നിമിഷം അവൾ ആ കവറിലേക്ക് നീണ്ടു… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…….. കണ്ണുകൾ അമർത്തി തുടച് അവൾ ആ കവർ എടുത്ത് ഫ്രഷ് അവൻ പോയി……….

 

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അവൻ കൊടുത്ത സാരിയും ഓർണമന്റ്സും ഇട്ട് വരുന്ന ഭദ്രയെ കണ്ട് ശ്രീയുടെ കണ്ണുകൾ തിളങ്ങി….

ഭദ്രയുടെ കണ്ണുകൾ നിറഞ്ഞുകൊണ്ടേ ഇരുന്നു…..

” ഇനി എന്റെ അച്ഛനെയും അമ്മയെയും വെറുതെ വിട്…. പ്ലീസ് അവൾ അവനോട് കെഞ്ചി….

” ഇല്ല ദേവ….. നീ എന്റേതായി എന്ന് ഉറപ്പ് ആവാതെ ഞാൻ അവരെ എവിടേക്കും വിടില്ല…….. നമ്മുടെ മാരെജ് റേജിസ്ട്രേഷൻ കഴിഞ്ഞാൽ ഉടനെ ഞാൻ അവരെ വിട്ടായിക്കാൻ പറയാം…… ഇപ്പോ നമുക്ക് അമ്പലത്തിലേക്ക് പോവാം…

അവൻ അവളുടെ കൈ പിടിച്ചു നടക്കാൻ ഒരുങ്ങിയതും,  അവൾ അവളുടെ കൈ വറുപോടെ പിൻവലിച്ചു……ശ്രീ ഒരു ചിരിയോടെ അവൾക് മുന്നിൽ നടന്നു

നീങ്ങി……

ശ്രീറാം മാത്രം ഉണ്ടാവു എന്നാണ് ഭദ്ര കരുതിയത് പക്ഷെ വേറെ നാലോ അഞ്ചോ പേർ കൂടെ ഉണ്ടായിരുന്നു അവിടെ……. കണ്ടിട്ട് ഗുണ്ടകളെ പോലെ ആണ്….

ശ്രീ ഭദ്രയോട് കാറിൽ കയറി ഇരിക്കാൻ പറഞ്ഞു….അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു……

കാർ നേരെ ഭഗവതി ക്ഷേത്രത്തിന് മുന്നിൽ നിർത്തി…..

ശ്രീ അവളോട് ഇറങ്ങാൻ പറഞ്ഞു…….

ഭദ്ര കണ്ണുകൾ തുടച് കാറിൽ നിന്നും ഇറങ്ങി……

വാ.. അവൻ അവൾക് നേരെ കൈ നീട്ടി….

അവൾ അവനെ തുറിച്ചു നോക്കി….

ശ്രീ ബലം പ്രയോഗിച്ചു അവളുടെ കൈ പിടിച്ചു….

“വിട്… എന്റെ ദേഹത്തു തൊട്ടാൽ… അവൾ ദേഷ്യത്തോടെ പറഞ്ഞു….

“നമ്മൾ ഇന്ന് വിവാഹം കഴിക്കാൻ പോവല്ലെ ദേവ… പിന്നെ ഞാൻ ഒന്ന് തൊട്ടു എന്ന് കരുതി ഒന്നും  സംഭവിക്കില്ല……..അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് ബലമായി തന്നെ അവളെ വലിച്ചു ക്ഷേത്രത്തിലേക്ക് നടന്നു…..

അവർ ക്ഷേത്രത്തിലേക്ക് എത്തിയതും പൂജാരി ശ്രീറാമിനെ മാറ്റി നിർത്തി എന്തൊക്കെ ചോദിക്കുന്നുണ്ട് …. ശ്രീറാം ഭദ്രയെ കാണിച്ച് എന്തൊക്കെയോ പറയുന്നുണ്ട്…

കുറച്ചു കഴിഞ്ഞ് രണ്ട് പേരും അവളുടെ അടുത്തേക്ക് വന്നു….

“രണ്ടാളും നന്നായി പ്രാർത്ഥിച്ചോളു… പൂജാരി രണ്ടു പേരെയും നോക്കി കൊണ്ട് പറഞ്ഞു……

ഭദ്ര സകല ദൈവങ്ങളോടും ഉള്ള് ഉരുകി പ്രാർത്ഥിച്ചു… എങ്ങനെങ്കിലും ഈ വിവാഹം മുടങ്ങനെ എന്ന്…….

ശ്രീറാം സന്തോഷത്തോടെ പ്രാർത്ഥിച്ചു….

കുറച്ചു നേരത്തെ പൂജക്ക്‌ ‌ ശേഷം പൂജാരി താലവുമായി വന്നു…. അതിലെ താലിയിലേക്കാണ് ഭദ്രയുടെ കണ്ണ് നീണ്ടത്……. അവളുടെ അച്ഛന്റെയും അമ്മയുടെയും അവസ്ഥ ആലോചിക്കും തോറും ഭദ്ര യുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി …………..

പൂജാരി താലി ശ്രീറാമിന് നേരെ നീട്ടി….

” കെട്ടിക്കോളൂ ” അയാൾ ശ്രീറാമിനോട് പറഞ്ഞു……

ഭദ്രക്ക് എവിടെയെങ്കിലും ഓടി രക്ഷപെടാൻ തോന്നി…. അവളുടെ ശരീരം തളരുന്നത് പോലെ……

ഒരു ചിരിയോടെ ശ്രീറാം താലി ഭദ്രക്ക് നേരെ നീട്ടി…..

ഭദ്ര പേടിയോടെ കണ്ണുകൾ അവളുടെ അടച്ചു… അവളുടെ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി……അവിടെ തന്നെ മരിച്ചു വീണിരുന്നെങ്കിൽ എന്ന് അവൾ ആത്മാർഥമായി ആഗ്രഹിച്ചു……

എന്തൊക്കെയോ ഒച്ചയും ബഹളവും കേട്ടതും ഭദ്ര പെട്ടന്ന് കണ്ണുകൾ തുറന്നു…..

മുന്നിൽ നിൽക്കുന്നത് ശ്രീറാം അല്ല… അവൾ അയാളെ സൂക്ഷിച്ചു നോക്കി… അവന്റെ കടും കാപ്പി കണ്ണിലേക്കു തന്നെ ഭദ്ര ഒരു നിമിഷം നോക്കി നിന്നു പോയി…. അവന്റെ കൈകൾ അവളുടെ കഴുത്തിൽ ആണെന് അപ്പോഴാണ് അവൾ തിരിച്ചറിഞ്ഞത്… അവൾ പെട്ടന് കഴുത്തിലേക്ക് നോക്കിയതും കണ്ടു മഞ്ഞ ചേരടിൽ ഉള്ള താലി അവളുടെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുന്നത്…. അവൾ ആവിശ്വാസത്തോടെ അവനെ നോക്കി……. ഒരു ചിരിയോടെ അവൻ അവളുടെ സീമന്ത് രേഖ ചുവപ്പിച്ചു……. ഭദ്രയുടെ കണ്ണുകൾ താനേ അടഞ്ഞു പോയി…… അവന്റെ അധരങ്ങൾ അവളുടെ നെറ്റിയിൽ പതിഞ്ഞതും ഭദ്ര ഞെട്ടി കൊണ്ട് അവനെ നോക്കി……

ഒരു ചിരിയോടെ അവൻ വിളിച്ചു…..

കണ്ണാ…….. ❤️

തുടരും……… ❤️