The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
പാറു എന്തായി… കാർത്തിയേട്ടനോട് നീ മനസിലുള്ള ഇഷ്ട്ടം തുറന്നു പറഞ്ഞോ…?
എന്താ പെണ്ണേ… എന്താ നീ ഒന്നും മിണ്ടാതെ…
അഞ്ചു കാര്യമറിയാൻ വേണ്ടി വന്നതാണ്… പാറുവിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമില്ല…
പാറു…
അഞ്ചു വിളിച്ചു കൊണ്ട് പാറുവിനെ അവൾക്ക് നേരെ തിരിച്ചു…
കണ്ണൊക്കെ ചുമന്ന് വീർതിരിക്കുന്നു… കവിളിലൂടെ അപ്പോഴും കണ്ണുനീർ ഒഴുകിയറങ്ങി കൊണ്ടിരുന്നു…
പാറു… എന്താടാ… എന്തിനാ കരയുന്നെ…
അല്ല ഇതെന്താ കവിളിൽ പാട്…
അഞ്ചു ചെറിയ പരിഭ്രമത്തോടെ കവിളിൽ പതിയെ പിടിച്ച് കൊണ്ട് ചോദിച്ചു…
അപ്പോഴേക്കും പാറു പൊട്ടിക്കരഞ്ഞു കൊണ്ട് അഞ്ജുവിന്റെ തോളിലേക്ക് ചാഞ്ഞു…
മോളെ പാറു എന്താടാ പറ്റിയെ… കാര്യം പറയ്…
അവളെ പുറത്ത് മെല്ലേ തലോടി കൊണ്ട് സമാധാനത്തോടെ അഞ്ചു തിരക്കി…
പാറു നടന്നതൊക്കെ അഞ്ജുവിനോട് പറഞ്ഞു…
അറിഞ്ഞു കൊണ്ട് കൊണ്ട് പറഞ്ഞതല്ലായിരുന്നു ഞാൻ… എനിക്ക് അറിയില്ലാരുന്നല്ലോ… കാർത്തിയേട്ടന്റെ പെങ്ങളായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നല്ലോ…
എന്നെ തല്ലിയതിനേക്കാൾ വേദന തോന്നിപ്പിച്ചത് അറിയാതെയാണെങ്കിൽ പോലും സ്വന്തം പെങ്ങളെ വെച്ച് മറ്റൊരു രീതിൽ പറഞ്ഞു പോയതോർത്താണ്…
സാരമില്ല പാറു… കാർത്തിയേട്ടൻ പെട്ടന്ന് അങ്ങനെ നീ പറഞ്ഞു കേട്ടതിന്റെ ദേഷ്യത്തിൽ ചെയ്ത് പോയതായിരിക്കും…
പാറുവിനെ ചേർത്ത് പിടിച്ച് കൊണ്ട് അഞ്ചു സമാധാനിപ്പിച്ചു…
®®®®®®®®®®®®®®®®®®®®®®®®®
കാർത്തിയുടെ മനസ് കുറച്ച് മണിക്കൂറുകൾക്ക് മുന്നേ നടന്ന കാര്യം തന്നെ തികട്ടി വരുവായിരുന്നു…
പാറുവിനെ കൈ വീശി അടിച്ചത് ഓർക്കും തോറും അവന് അവനോട് തന്നെ ദേഷ്യം തോന്നി…
ആദ്യമായിട്ടാണ് ഒരു പെണ്ണിനെ തല്ലുന്നത്… സത്യാവസ്ഥ അറിയാതെ പറഞ്ഞതാണെങ്കിൽ പോലും അവളങ്ങനെ പറഞ്ഞത് കേട്ടപ്പോൾ ദേഷ്യം നിയന്ത്രിക്കാൻ പറ്റിയില്ല…
പെങ്ങളായിരുന്നില്ല തനിക്ക് സ്വന്തം മോള് തന്നെയായിരുന്നു… അങ്ങനെയാ വളർത്തിയത് പോലും…
അവളെ കുറിച്ച് മറ്റൊരു രീതിയിൽ പറഞ്ഞത് കേട്ടപ്പോൾ താങ്ങാനായില്ല…
കാർത്തി അസ്വസ്ഥമായിക്കൊണ്ട് അരമതിലിലേക്ക് ചാഞ്ഞിരുന്നു…
പാറു പറഞ്ഞ മറ്റൊരു കാര്യം കൂടി അവനിൽ വല്ലായ്മ ഉണ്ടാക്കി കൊണ്ടിരുന്നു…
തന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ ആദ്യം ഞെട്ടിയെങ്കിലും തമാശയായിട്ടാണ് എടുത്തത്… എന്നാൽ അവൾ ആവർത്തിച്ചു പറഞ്ഞതും വല്ലാതെയായി…
ആ ഒരു നിമിഷം മനസിന്റെ കോണിൽ മൂടിയിട്ട കുറച്ചൊർമ്മകൾ കൺ മുന്നിൽ തെളിയും പോലെ മിന്നി മാഞ്ഞുപോയി…
ഇല്ല ഇനിയും ഒരു പ്രണയം തന്റെ മനസ്സിൽ ഉണ്ടാകില്ല… അവൾ ചെറുതാണ്… തന്റെ ജാനൂട്ടിയുടെ പ്രായം കാണും…
അവളെ ഇനി നേരിട്ട് കാണുവാണേൽ പറഞ്ഞു മനസിലാക്കി കൊടുക്കണം… പിന്നെ തല്ലിയതിന് ക്ഷമ ചോദിക്കണം…
കാർത്തി മനസിലുറപ്പിച്ചു കൊണ്ട് ഇരുട്ടിലേക്ക് നോട്ടം കൊടുത്തു…
®®®®®®®®®®®®®®®®®®®®®®®®®®®®
പിറ്റേന്ന് കാർത്തി ജംഗ്ഷനിലേക്ക് പോകുന്ന വഴി പാടവരമ്പത്ത് കൂടെ അങ്ങ് കുറച്ചകലേന്ന് നടന്നു വരുന്ന പാറുവിനെ ശ്രെദ്ധയിൽ പെട്ടത്…
കാർത്തി വേഗം ബൈക്ക് നിർത്തി… അവൾ റോട്ടിലേക്ക് എത്താനായി അവിടെ തന്നെ കാത്തു നിന്നു…
ഇതെ സമയം കാർത്തിയുടെ കാര്യം മനസ്സിൽ ചിന്തിച്ചു വരമ്പത് കൂടെ നടന്നു വരുന്ന പാറു മുന്നോട്ട് നോട്ടം കൊടുത്തതും റോട്ടിലായി ബൈക്കിലായി ചാരി തന്നെ നോക്കി നിക്കുന്ന കാർത്തിയെ കണ്ട് കണ്ണുകൾ വിടർന്നു…
മുഖത്തെയും മനസിലെയും തളർച്ച എങ്ങോ പോയി പറഞ്ഞപോലെ…
എന്നാൽ അത് അധിക നിമിഷം നീണ്ടു നിന്നില്ല…
ഇന്നലെ അവൾ പറഞ്ഞ കാര്യം ഓർത്ത് അവൾക്ക് കുറ്റബോതം തോന്നി…
ഒന്ന് ക്ഷേമ പറയാൻ പോലും അനുവദിക്കാതെ പുറത്താക്കി…
എല്ലാം മനസിലേക്ക് തെളിഞ്ഞു വന്നതും അറിയാതെ പാറുവിന്റെ കണ്ണുകൾ നിറഞ്ഞു…
പാറു കാർത്തിക്കടുക്കലേക്ക് വന്നു…
ഒരു നിമിഷം ഇരുവരും എന്ത് പറയണമെന്നറിയാതെ ഒന്ന് നോക്കി…
ഞാൻ പാർവതി വരുന്നത് കണ്ടിരുന്നു അതാ ഇവിടെ നിന്നത്…
കാർത്തി തന്നെ പറഞ്ഞു തുടങ്ങി…
ഇന്നലെ ഞാൻ ചെയ്തത് തെറ്റായിരുന്നു… ദേഷ്യത്തിന്റെ പുറത്ത് അപ്പോൾ ചെയ്ത് പോയതായിരുന്നു… സോറി…
കാർത്തി പറഞ്ഞത് ഒരു അത്ഭുത മെന്ന പോലെയായിരുന്നു അവൾ കേട്ടത്…
ഏയ്… ശെരിക്കും എന്റെ ഭാഗത്താണ് തെറ്റ്… ഞാൻ സത്യാവസ്ഥ അറിയാതെയാണെങ്കിൽ പോലും അങ്ങനെ പറഞ്ഞു പോയില്ലേ… സോറി… ഞാനാണ് പറയേണ്ടത്…
പാറു നിഷ്കളങ്കമായി പറഞ്ഞത് കേട്ട് കാർത്തി ഒരു നിമിഷം അവളെ നോക്കി…
അവന്റെ മനസ്സിൽ ഒരു ആശ്വാസം തോന്നിയെങ്കിലും മറ്റൊരു കാര്യത്തിൽ മനസ് വല്ലാതെയായി…
പാറുവിന്റെ മുഖം വല്ലാത്തൊരു സന്തോഷമായിരുന്നു…
അവൾ കാർത്തിയെ നോക്കി…
കാർത്തിയേട്ടാ… ഞാൻ…
വേണ്ട പാർവതി… എനിക്കറിയാം നീ എന്താണ് പറയാൻ പോകുന്നതെന്ന്… എനിക്ക് നിന്നെ അംഗീകരിക്കാനാവില്ല… നിന്നെയെന്നല്ല ഒരു പെണ്ണിനേയും…
കാർത്തിയേട്ടന്റെ മനസ്സിൽ മറ്റേതെങ്കിലും പെൺകുട്ടി ഉണ്ടോ… അതാണോ എന്റെ ഇഷ്ട്ടം അംഗീകരിക്കാത്തെ…
പാറു വേദനയോടെ ചോദിച്ചു…
നീ കുട്ടിയാണ്… എന്നോടുള്ള ഈ ഇഷ്ട്ടം അതൊരു ഇൻഫാക്ച്ചുവേഷൻ മാത്രമാണ്…
വെക്കേഷൻ കഴിഞ്ഞ് തിരികെ പോയി കുറച്ച് ദിവസം കഴിയുമ്പോൾ അതൊക്കെ മാറും…
അവൻ തുറന്ന് പറയാതെ പറഞ്ഞു തിരുത്താൻ ശ്രെമം നടത്തി…
ഇല്ല… അങ്ങനെ മറക്കാൻ വേണ്ടിയല്ല ഞാൻ ഈ മുഖം എന്റെ ഹൃദയത്തിൽ പതിപ്പിച്ചത്… പ്രണയിച്ചത്…
പറഞ്ഞല്ലോ എനിക്ക് നിങ്ങളോട് തോന്നുന്നത് ഇൻഫാക്ച്ചുവേഷൻ ആണെന്ന്… എന്നാൽ അങ്ങനെയല്ല… പ്രാണനാണ് എനിക്ക് നിങ്ങൾ… ഇഷ്ട്ടമാണ് ഒത്തിരി ഒത്തിരി…
പാറു പറഞ്ഞത് കേട്ട് കാർത്തി അസ്വസ്ഥനായി…
പാർവതി പറയണത് നീ കേൾക്കാൻ നോക്ക്… എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയില്ല…
കാർത്തി പറഞ്ഞു…
കാരണം… അതിനുള്ള കാരണം എനിക്ക് അറിയണം… പറയ്…
പ്രണയമെന്ന വികാരം എനിക്ക് വേദന മാത്രമാണ് പാർവതി… എന്റെ ഹൃദയത്തിൽ ഒരുവൾക്ക് ഞാൻ സ്ഥാനം കൊടുത്തിരുന്നു…
എന്നാൽ അവൾ എന്നിൽ പ്രണയമെന്ന വികാരം പടർത്തി വേദനയാണ് സമ്മാനിച്ചത്…
ഇനിയും ഒരു പ്രണയം എനിക്ക് ആവില്ല…
കാർത്തി പറഞ്ഞ വാക്കുകൾ കേട്ട് പാറു മരവിച്ചു നിന്നു പോയി… തന്റെ പ്രിയപ്പെട്ടവന്റെ മനസിൽ മറ്റൊരു പെണ്ണുണ്ടായിരുന്നു എന്നതായിരുന്നു അതിന് കാരണം…
നീ നല്ല കുട്ടിയാണ്… ഞാൻ പറഞ്ഞത് നിനക്ക് മനസിലാക്കാൻ സാതിക്കും… ഇനി ഈ കാര്യം മനസിലിട്ട് വിഷമിച്ചൊന്നും നടക്കരുത്… പാർവതിയുടെ നല്ലതിന് വേണ്ടിയിട്ട് തന്നെയാ ഞാൻ പറയുന്നത്… എല്ലാം മറന്ന് പടുത്തത്തിൽ ശ്രെദ്ധ കൊടുക്ക്… കിട്ടോ…
കാർത്തി ഒരു ചിരിയോടെ പാറുവിനെ നോക്കി പറഞ്ഞു കൊണ്ട് ബൈക്കിലേക്ക് കേറി…
ആ കുറുമ്പി പാർവതിയാ ഈ മുഖത്തിന് ചേരുന്നത്… പിന്ന ഇപ്പോ എനിക്ക് തന്നോട് യാതൊരു ദേഷ്യവുമില്ല… വീട്ടിൽ വന്ന് ഇഷ്ട്ടമുള്ളത്ര മാങ്ങ പൊട്ടിച്ചെടുക്കാട്ടോ…
കാർത്തി പറഞ്ഞ് ബൈക്ക് സ്റ്റാർട്ട് ആക്കി…
പാറു കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കി നിക്കുവായിരുന്നു… അവൾക്ക് അവന്റെ നെഞ്ചിൽ വീണ് അലറി കരയാൻ തോന്നി… തന്റെ പ്രണയം അംഗീകരിക്കെന്ന് കേണബേക്ഷിക്കാൻ തോന്നി…
കാർത്തി അവളെ ഒരിക്കൽ കൂടി നോക്കിയ ശേഷം ബൈക്ക് മുന്നോട്ടെടുത്തു…
അവൻ പോകുന്നത് നോക്കി അതെ നിൽപ്പ് അവൾ അനങ്ങാതെ അങ്ങനെ നിന്നു…
കണ്ണിൽ നിന്നും അവൻ മാഞ്ഞതും അത്രയും നേരം പിടിച്ച് നിർത്തിയ സങ്കടവും വേദനയും കണ്ണീരായി ഒഴുകിയിറങ്ങാൻ തുടങ്ങി…
അതെ സമയം ആകാശം കാർമേഘം കൊണ്ട് മൂടി നിമിഷ നേരം കൊണ്ട് തന്നെ ഭൂമിയെ നനച്ചു മഴത്തുള്ളികൾ പെയ്തിറങ്ങി തുടങ്ങി…
പാറുവിന്റെ കണ്ണുനീർ ആ മഴയിൽ അലിഞ്ഞു ചേർന്നു കൊണ്ടിരുന്നു…
®®®®®®®®®®®®®®®®®®®®®®®®®®
രണ്ട് ദിവസം കടന്നു പോയി…
അന്നത്തെ ദിവസം കഴിഞ്ഞ് പിന്നെ കാർത്തി പാറുവിനെ നേരിൽ കണ്ടിട്ടില്ല…
തൊടിയിൽ നിന്ന് ശേഖരിച്ച പച്ചക്കറികൾ ചന്തയിൽ കൊണ്ട് കൊടുത്ത് തിരിച്ച് വരുന്ന വഴിക്കെയാണ് അഞ്ചു നടന്നു പോകുന്നത് കണ്ണിൽ പെട്ടത്…
അവൻ വേഗം അവൾക്കടുക്കലേക്ക് ബൈക്ക് അടുപ്പിച്ചു…
കാർത്തിയെ കണ്ടതും അഞ്ചു ഒന്ന് ചിരിച്ചു…
അഞ്ചു എവിടെ പോയി വരുവാ…?
ഞാൻ ലൈബ്രറിയിൽ പോയതായിരുന്നു…
മമ്… പാർവതി കൂടെ വന്നില്ലേ…?
മമ്ഹ്ഹ്… ഇല്ല…
മുന്നത്തെ പോലെ രണ്ടാളെയും വീടിനടുക്കൽ കാണാറില്ല… അത് കൊണ്ട് ചോദിച്ചതാണ്…
അഞ്ജുവിന് സംശയം വരാത്ത കണക്കെ പറഞ്ഞു…
എനിക്ക് എല്ലാം അറിയാം കാർത്തിയേട്ടാ… അവൾ ഒക്കെ ആണോ എന്നറിയാൻ വേണ്ടിയിട്ടാണ് ഈ ചോദ്യമെന്നും എനിക്ക് മനസിലായി…
അഞ്ചു മുഖ വര കൂടാതെ പറഞ്ഞത് കേട്ട് കാർത്തി അവളെ നോക്കി…
ഒരു നിമിഷം എന്ത് പറയണമെന്ന് അറിയാതെ നിന്നു പോയി…
ഞാൻ അവളെ പുകഴ്ത്തി പറയുവല്ല… എന്റെ പാറു ഒരു പാവമാണ്… വായാടിത്തരം കുറച്ച് കൂടുതലാണെങ്കിലും സ്നേഹിക്കാൻ മാത്രെ അറിയൂ…
ആദ്യമായിട്ട അവൾ മനസ് വേദനിച്ച് പൊട്ടിക്കരഞ്ഞു ഞാൻ കാണുന്നത്… അതും കാർത്തിയേട്ടന്റെ കാര്യത്തിൽ… സഹിക്കാൻ പറ്റിയില്ല… അവൾ ആത്‍മർത്ഥമായിട്ടാണ് സ്നേഹിക്കുന്നത്… ആ ഇഷ്ട്ടം കണ്ടില്ലന്നു നടിക്കരുത്…
ഈ ഇഷ്ട്ടമാന്നൊരു കാര്യം നിർബന്തിച്ചു മേടിച്ചെടുക്കാനുള്ളതോ കൊടുക്കാനുള്ളതോ അല്ലന്നറിയാം… എങ്കിലും എന്റെ മനസിലെ സങ്കടം കൊണ്ട് പറഞ്ഞതാണ്… തെറ്റായി പോയെങ്കിൽ ക്ഷെമിക്കണം എന്നോട്…
അഞ്ചു അത്രയും പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു നീങ്ങി…
കാർത്തിയുടെ മനസ് വല്ലാതെ അഞ്ചു പറഞ്ഞ ഓരോ വാക്കിലും കെട്ടി നിന്നു പോയി…
അവന്റെ ഉള്ളം അസ്വസ്ഥതമായി… കുറുമ്പോടെയുള്ള പാറുവിന്റെ മുഖം തെളിഞ്ഞു വന്നു…
കാർത്തി മനസ്സിൽ ഒരു തീരുമാനമെടുത്തു കൊണ്ട് ബൈക്ക് മുന്നോട്ടെടുത്തു…
തുടരും…