രചന – കൃഷ്ണ
ജാനു കണ്ണ് തുറക്കുമ്പോൾ അച്ചുവിന്റെ നെഞ്ചോട് ചേർന്ന് കിടക്കുവായിരുന്നു…
ഉച്ചയൂണിന് ശേഷം കാർത്തിയുടെയും അച്ചുവിന്റെയും അടുക്കലിരുന്ന് ഓരോന്നും സംസാരിച്ചിരുന്ന് എപ്പോഴോ കണ്ണ് മാടി പോയിരുന്നു…
കണ്ണു തുറക്കുമ്പോൾ ദേ തന്റെ താന്തോന്നിയുടെ നെഞ്ചിൽ…
അച്ചുവിന്റെ ഒരു കൈ അവളെ ചേർത്ത് പിടിച്ചും മറു കൈ അവളെ വയറിലായി ചേർത്താണ് വെച്ചിരിക്കുന്നത്…
ജാനു അവന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി കിടന്നു…
ആ കുറ്റി താടിയിലൂടെ വിരലോടിച്ചു കൊണ്ട് അവൾ ഒന്ന് ഏന്തി പൊങ്ങി അവന്റെ നെറുകയിൽ മുത്തി…
അച്ചുവിന്റെ കൈകൾ ഒന്ന് കൂടി അവളിൽ മുറുകി…
പത്തു മാസം ഞാൻ എങ്ങനെ കണ്ട്രോൾ ചെയ്ത് നിക്കുമെന്ന് പോലും അറിയിക്കാതെ നിക്കുവാണേ… എന്നെ പ്രേലോഭിപ്പിക്കരുത് ജാനുമ്മേ…
കണ്ണുകളടച്ചു കൊണ്ട് പറഞ്ഞവനെ അവൾ നോക്കി…
ശീ… ഈ താന്തോന്നി…
ജാനു പറഞ്ഞു കൊണ്ട് അവനിൽ നിന്ന് മാറാൻ നോക്കെ അച്ചു അവനെ പിടിച്ചു അരികിൽ തന്നെ കിടത്തി…
എങ്ങോട്ട് പോണ്… മര്യതക്ക് അടങ്ങി കിടന്നോ ഇവിടെ…
അതും പറഞ്ഞവൻ മുഖം അവൾടെ മാറിലേക്ക് ചേർത്ത് വലം കൈ കൊണ്ട് ഉദരത്തെ മറച്ചിരുന്ന സാരി തലപ്പ് നീക്കി മാറ്റി അവിടം കൈ ചേർത്തു…
ജാനു ഒരു ചിരിയോടെ അവന്റെ മുടിയോട് ചേർത്ത് മുത്തി അവന്റെ കൈക്ക് മേലെ കൈ ചേർത്തു…
®®®®®®®®®®®®®®®®®®®®®®®®®®®
സന്ധ്യയോടടുത്തതും ജാനുവും അച്ചുവും കാർത്തിയും അമ്പലത്തിലേക്ക് തിരിച്ചു…
കറുപ്പ് കരയിലെ സെറ്റും മുണ്ടുമായിരുന്നു ജാനുവിന്റെ വേഷം… അവൾടെ വേഷത്തിന് ഇണങ്ങുന്ന കണക്കെ ബ്ലോക്ക് ഷർട്ടും അതെ കരയിലെ മുണ്ടും…
പിങ്ക് കളർ ഷർട്ടും അതെ കരയിലെ ഷർട്ടുമായിരുന്നു കാർത്തിയുടെ വേഷം…
കാറിൽ പോകണ്ട പാടവരമ്പത് കൂടെ പോയാൽ മതിയെന്ന് ജാനുവിന്റെ നിർബന്ധപ്രേകാരം രണ്ടാളും സമ്മതിച്ചു…
സൂര്യൻ രക്തവർണ്ണം ചാർത്തി പടിഞ്ഞാറ് ലക്ഷ്യം വെച്ച് താണിറങ്ങാൻ തുടങ്ങിയിരുന്നു…
കാർത്തി മുന്നേയും അവന് പിന്നിലായി ജാനുവും അവൾക്ക് പിന്നിലായി അച്ചുവും
അങ്ങനെയായിരുന്നു നടന്നിരുന്നതും…
അവൾടെ ഇരു കൈകളിലായി രണ്ടാളും ചേർത്തു പിടിച്ചാണ് നടക്കുന്നത്…
പാടവരമ്പിൽ നിന്നും റോഡിലേക്ക് കേറിയതും
കേൾക്കാമായിരുന്നു ഭക്തിഗാനം മുഴങ്ങി കേൾക്കുന്നത്…
മൂന്നാളും അമ്പത്തിൽ എത്തിയതും അമ്പല പടിയിൽ അവരെ കാത്തെന്ന പോലെ പാറു നിൽപ്പുണ്ടായിരുന്നു…
പാറു ഒരു ചിരിയോടെ അവരെ നോക്കി നിന്നു…
ജാനൂട്ടി മോൾക്ക് ഇന്നൊരു സർപ്രൈസ് ഉണ്ടന്ന് ഏട്ടൻ പറഞ്ഞിരുന്നില്ലേ…
ആമ്… പറഞ്ഞിരുന്ന്… എവിടെ സർപ്രൈസ്…?
കാർത്തി പറഞ്ഞത് കേട്ട് ജാനു അവനെ നോക്കി കൊണ്ട് ചോദിച്ചു…
മുന്നിലേക്ക് നോക്ക്… ആ അമ്പലപടിയിൽ നിൽക്കുന്ന ആള് തന്നെയാണ്…
അവൻ പറഞ്ഞതും ജാനു മുന്നോട്ട് നോക്കി…
അവരെ നോക്കി നിൽക്കുന്ന പാറുവിനെ കണ്ട് ആദ്യം സംശയത്തിൽ മുഖം ചുളിഞ്ഞെങ്കിലും പെട്ടന്ന് കാര്യം മനസിലായ കണക്കെ കണ്ണുകൾ വിടർന്നു…
കാർത്തിയുടെ ഷർട്ടിന്റെ കളറിന് മാച്ച് ആയ കണക്കെ റെഡ് ആൻഡ് വൈറ്റ് കളർ ചേർന്ന സിംപിൾ ദാവണി ആയിരുന്നു അവളുടെ വേഷം… മുടി മുഴുവൻ മേടഞ്ഞു കെട്ടിയിരിക്കുന്നു… മുഖത്ത് അതികം ചമയങ്ങൾ ഇല്ല… പിരിക കോടികൾക്കിടയിലായി ഒരു പൊട്ടും… ഒന്ന് കൂടെ ഭംഗി കൂട്ടാൻ അവൾടെ ചിരി തന്നെ മതിയായിരുന്നു…
പാറുവും ജാനുവിനെ നോക്കി നിൽക്കുവായിരുന്നു…
ഐശ്വര്യം തുളുമ്പുന്ന മുഖം… ഏട്ടന്റെയും പ്രിയപ്പെട്ടവന്റെയും കൂടെ ചിരിയോടെ നടന്നു വരുന്നവളെ അവൾ പുഞ്ചിരിയോടെ നോക്കി നിന്നു… കിള്ളി പിന്നിയിട്ട മുടി കാറ്റിൽ മുഖത്തേക്ക് വന്നു മുട്ടുമ്പോൾ കരുതലോടെ നീക്കി മാറ്റി കൊടുക്കുന്ന കാർത്തിയെ കണ്ട് ആ മനസിനോട് അവൾക്ക് വല്ലാതെ സ്നേഹം തോന്നി…
ഇന്നലെ ഫോൺ വിളിച്ച് താൻ മാമ ആകാൻ പോകുന്നു എന്ന് ആവേശത്തോടെ പറഞ്ഞത് ആ വാക്കുകളിലെ സന്തോഷം പാറു ഓർത്തു…
അടുത്തറിഞ്ഞ നിമിഷങ്ങളിൽ എപ്പോഴും പെങ്ങളെ കുറിച്ച് മാത്രം സംസാരിക്കുകയുള്ളു… കുഞ്ഞു ജാനുവിൽ നിന്നും ഇപ്പോ വരെയുള്ള ജാനുവിന്റെ എല്ലാ കാര്യങ്ങളും തന്നോട് പറയാനേ നോരമുള്ളൂ…
ഇത്രയും ആത്‍മർഥമായി പെങ്ങളെ സ്നേഹിക്കുന്ന ഏട്ടൻ…
പാറു അവരെ നോക്കി ചിന്തിച്ചു നിൽക്കെ അവർ പാറുവിനടുക്കലേക്ക് വന്നു നിന്നു…
പാറു കാർത്തിയെ നോക്കിയ ശേഷം ഇരുവർക്ക് നേരെ തിരിഞ്ഞു…
അവൾ ഇരുവരെയും നോക്കി പുഞ്ചിരിച്ചു…
ഞാൻ…
പാർവതി… എന്റെ ഏട്ടനെ പ്രൊപ്പോസ് ചെയ്ത് വീഴ്ത്തിക്കളഞ്ഞ എന്റെ നാത്തൂൻ…
ജാനു പറഞ്ഞത് കേട്ട് പാറു കാർത്തിയെ ഒന്ന് പാളി നോക്കി…
കൺഗ്രേറ്റസ് ജാനൂട്ടി…
അവൾടെ കവിളിൽ കൈ ചേർത്തു കൊണ്ട് പാറു പറഞ്ഞു…
ജാനു നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചു…
ജാനൂട്ടി ഇന്ന് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ നേരിട്ട് കാണണം എന്നൊക്കെ പറഞ്ഞു നിൽക്കുവായിരുന്നു പെണ്ണ്…
കാർത്തി പറഞ്ഞു…
അതേയോ… അപ്പോ ഇതായിരുന്നു ഇന്ന് വന്നപ്പോൾ പറഞ്ഞ സർപ്രൈസ്… ല്ലേ…
മമ്… കാർത്തി ചിരിയോടെ തലയാട്ടി…
ആമ്… പാറു ഇത് ഹർഷൻ… ആളെ എടുത്ത് പറയേണ്ടതില്ലല്ലോ…
അച്ചുവിനെ നോക്കി കാർത്തി പറഞ്ഞതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു…
പാർവതി ബാംഗ്ലൂർ സെറ്റിൽഡ് ആണല്ലേ…?
ഹാമ്.. അതെ… വെക്കേഷൻ വന്നതായിരുന്നു…
മമ്…
അച്ചു ഒരു ചിരിയോടെ തലയാട്ടി…
ബാക്കി സംസാരം തൊഴുതിറങ്ങിയിട്ടാവാം… നിങ്ങൾ അകത്തേക്ക് നടന്നോ… ഞാൻ നടത്താനുള്ള വഴിപാട് കുറിച്ചിട്ട് വരാം…
കാർത്തി പറഞ്ഞു കൊണ്ട് കൗണ്ടറിനടുക്കലേക്ക് നടന്നു…
അച്ചുവും ജാനുവും പാറുവും കൂടി ക്ഷേത്രത്തിനുള്ളിലേക്ക് പ്രേവേശിച്ചു…
മനസ് നിറഞ്ഞ് പ്രാർത്ഥിച്ച് വഴിപാടുകൾ നടത്തി നാലാളും പുറത്തേക്കിറങ്ങി…
കുറച്ച് നിമിഷങ്ങൾ കൊണ്ട് പാറുവുമായിട്ട് ജാനു നന്നായി കൂട്ടായി കഴിഞ്ഞിരുന്നു…
തന്റെ ഏട്ടനെ മനസറിഞ്ഞു സ്നേഹിക്കാൻ കഴിയുന്നവൾ തന്നെയാണ് പാറുവെന്ന് ജാനു മനസിലാക്കി… അവൾക്ക് അതിൽ അതിയായ സന്തോഷവും തോന്നി…
സംസാരിച്ചു നിന്ന് സമയം കുറച്ചധികം നീണ്ടു…
ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു…
അച്ചുവിനെയും ജാനുവിനെയും വീട്ടിലേക്ക് വിട്ട് കാർത്തി മാളുവിനെ അവൾടെ വീട്ടിലേക്ക് കൊണ്ടാക്കാൻ പോയി…
റോട്ടിൽ നിന്ന് പാടവരമ്പിനങ്ങോട്ട് തിരിഞ്ഞതും അച്ചു ജാനുവിന്റെ കൈയ്യിൽ പിടിച്ചു നിർത്തി…
അവൾ അവനെ നോക്കി എന്തെന്ന് ചോദിക്കാൻ മുതിരും മുന്നേ അവൻ അവളെ ഇരുകൈകളിൽ കോരിയെടുത്തു…
ഞാൻ നടന്നോളാം അച്ചുവേട്ടാ…
വേണ്ടാ… എന്റെ കൈക്കുള്ളിൽ ഞാൻ പിടിച്ചു നടന്നോളാം… ഇപ്പോ എന്റെ മോള് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് പിടിച്ചു തന്നാൽ മതി…
അച്ചു പറഞ്ഞത് കേട്ട് അവൾ പുഞ്ചിരിച്ചു കൊണ്ട് ഫോൺ എടുത്ത് ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു…
വീടിനടുക്കൽ എത്തിയതിനു ശേഷമായിരുന്നു അച്ചു ജാനുവിനെ താഴെ നിർത്തിയത്…
വീട്ടിലേക്ക് വരുമ്പോൾ ഉമ്മറത്ത് കൗസല്യ കാത്തെന്ന കണക്കെ ഇരുപ്പുണ്ടായിരുന്നു…
അപ്പോഴേക്കും പാറുവിനെ വീട്ടിലാക്കി കാർത്തിയും എത്തി…
®®®®®®®®®®®®®®®®®®®®®®®®®®®®
നിങ്ങൾ നാളെ തന്നെ തിരിക്കുവോ മക്കളെ…
അത്താഴം കഴിച്ച് കൊണ്ടിരിക്കെ കൗസല്യ ചോദിച്ചു…
അവരുടെ ചോദ്യം കേട്ട് ജാനു അച്ചുവിനെ നോക്കി… അവന്റെ നോട്ടവും അവളിലായിരുന്നു…
ഹാമ്… അമ്മാമ്മേ… അവര് നാളെ പോകും…
കാർത്തിയാണ് പറഞ്ഞത്…
മമ്… അമ്മാമ്മ ചോദിച്ചന്നേയുള്ളു… അമ്മാമ്മ എന്തായാലും കുറച്ച് ദിവസം ഇവിടെ ഉണ്ടാകും… കാർത്തി മോന്റെ കാര്യം അറിയാലോ…
ഞങ്ങൾ ഇന്ന് അമ്പലത്തിൽ വെച്ച് കണ്ടിരുന്നു കൗസു… നാത്തൂനെ എനിക്ക് ഇഷ്ട്ടായി… എന്റെ ഏട്ടന് എന്ത് കൊണ്ടും ചേരും…
ജാനു പറഞ്ഞു…
ശെരിയാ… നാത്തൂനും നാത്തൂനും ചേരും… രണ്ടും വായാടികളാ…
കാർത്തി ചിരിയോടെ പറഞ്ഞു…
ഓ… ആയിക്കോട്ടെ…
ജാനു തിരിച്ചും പറഞ്ഞു…
കാർത്തി… അവരുടെ വീട്ട് കാർ സമ്മതിച്ച സ്ഥിതിക്ക് നമുക്ക് ഈ ബന്ധം നീട്ടി കൊണ്ട് പോകണോ…?
അവരും ഇത് തന്നെ ചോദിച്ചിരുന്നു ഹർഷ… പാറു ഇപ്പോ പഠിക്കുവല്ലേ… അവൾടെ കോഴ്സ് കഴിയട്ടെയെന്ന് വിചാരിച്ചു…
മമ്… ഒക്കെ…
അച്ചു പറഞ്ഞു…
®®®®®®®®®®®®®®®®®®®®®®®®®®®®®
അച്ചു റൂമിലേക്ക് വരുമ്പോൾ ജാനു വിരിപ്പ്
മാറ്റി വിരിക്കുന്ന തിരക്കിലായിരുന്നു…
അവൻ ഡോർ ലോക്ക് ചെയ്ത് അവൾക്കടുക്കലേക്ക് ചെന്ന് പിന്നിലൂടെ ചുറ്റിപ്പിടിച്ചു…
ജാനു ഒരു ചിരിയോടെ മുഖം ചെരിച്ചു അവനെ നോക്കി…
വിട് അച്ചുവേട്ടാ ഞാൻ ഇതൊന്ന് വിരിക്കട്ടെ…
കുനിഞ്ഞും പിടിച്ചുമുള്ള പണിയൊന്നും തൽക്കാലം എന്റെ മോള് ചെയ്യണ്ടാ… മാറ് ഞാൻ ചെയ്യാം…
അതും പറഞ്ഞു അവളെ പിടിച്ച് അൽപ്പം മാറ്റി നിർത്തി വിരിപ്പ് വിരിച് പില്ലോ കവറും മാറ്റിയിട്ടു…
ജാനു അവനെ തന്നെ നോക്കി നിക്കുവായിരുന്നു…
ഒക്കെ… കഴിഞ്ഞു…
അതും പറഞ്ഞ് അച്ചു ജാനുവിനെ നോക്കി…
മമ്… എന്താണ്…?
അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചു…
മ്മ്ഹ്ഹ് ഒന്നുല്ല…
അവൾ പറഞ്ഞ് കൊണ്ട് ബെഡിൽ വന്നിരുന്നു…
അച്ചു അവൾക്കടുത്തായി വന്നിരുന്നു…
ജാനു അവനെ നോക്കി കൈ വിടർത്തി അരികിലേക്ക് വിളിച്ചതും ഒരു ചിരിയോടെ അവൻ അവൾടെ മാറിലേക്ക് ചാഞ്ഞു കൊണ്ട് വയറിലൂടെ കൈയ്യിട്ട് ചേർത്തു പിടിച്ചു…
അവൾ അവന്റെ മുടിയിഴകളിൽ മെല്ലേ തലോടി…
എനിക്ക് ഇപ്പോഴാ സന്തോഷമായത് അച്ചുവേട്ടാ…
മമ്… അതെന്തേ…
അവൻ മെല്ലേ മുഖമുയർത്തി കൊണ്ട് അവളോട് ചോദിച്ചു…
എന്റെ ഏട്ടന്റെ കാര്യം… ഏട്ടനെ മനസിലാക്കി ഒരു നല്ല പെണ്ണിനെ തന്നെ ദൈവം കൊടുത്തൂലോ…
പാർവതി കാർത്തിയുടെ ജീവിതത്തിലേക്ക് വരാൻ വേണ്ടിയാകും സഞ്ജന വിട്ട് പോയത്…
സഞ്ജനയോ… അതാരാ…?
ജാനു സംശയത്തോടെ ചോദിച്ചു…
അത്… പിന്നെ…
അച്ചു ഒന്ന് സ്റ്റക്ക് ആയി…
പറ താന്തോന്നി…
അവൾ പറഞ്ഞു…
അച്ചു കാര്യമെല്ലാം ജനുവിനോട് പറഞ്ഞു… കേട്ട് കഴിഞ്ഞപ്പോൾ അവൾക്ക് വല്ലാതെ വേദന തോന്നി… അത് ആ പെൺകുട്ടി കാരണം തന്റെ ഏട്ടന്റെ മനസ് വേദനിച്ചല്ലോ എന്നോർത്ത്…
ഈ കാര്യമൊക്കെ അറിഞ്ഞിട്ട് എന്നോട് എന്താ താന്തോന്നി പറയാതിരുന്നത്…?
അത് ആ സമയത്ത് എന്റെ ജാനുമ്മ എന്നോട് മിണ്ടാൻ പോയിട്ട് ഒന്ന് നോക്കാൻ പോലും ഇഷ്ടപ്പെടാതിരുന്ന ടൈം ആയിരുന്നില്ലേ…
അച്ചു അത് പറഞ്ഞപ്പോൾ അവൾക്ക് സങ്കടം തോന്നി… അവൾ അവനെ നെഞ്ചോട് ഇറുകെ പിടിച്ച് നെറുകയിൽ മുത്തി…
അവൻ പുഞ്ചിരിയോടെ അവൾടെ നെഞ്ചിലെ ചൂടിലേക്ക് പറ്റി ചേർന്നു…
ആമ് പിന്നെ ജാനുമ്മ… ഈ കാര്യത്തെ കുറിച്ച് അളിയനോട് ചോദിക്കാൻ നിക്കണ്ട… എത്രെയൊക്കെ ആയാലും കാർത്തിയുടെ ഉള്ളിന്റെ ഉള്ളിൽ ഒരു വേദന കാണും… ആദ്യം പ്രണയം മറക്കാൻ കുറച്ച് പ്രയാസമായിരിക്കും…
മമ്…
അവൾ ഒന്ന് മൂളി…
ആമ് അതൊക്കെ പോട്ടെ… ഇനി കുറച്ച് നേരം ഞാൻ എന്റെ കൊച്ചിനോട് സംസാരിക്കട്ടെ…
അതും പറഞ്ഞു കൊണ്ട് അച്ചു മുഖം താഴ്ത്തി ജാനുവിന്റെ ഉദരത്തിനെ മറച്ചിരുന്ന സാരി തലപ്പ് നീക്കി മാറ്റി…
അച്ഛേടെ വാവേ…
അവൻ വിളിച്ച് കൊണ്ട് ഉദരത്തിൽ ചുണ്ടുകൾ അമർത്തി മുത്തി…
വീണ്ടും വീണ്ടും ചുണ്ടുകൾ പതിപ്പിച്ചു കൊണ്ട് അവൻ ഉദരത്തിൽ മുഖം ചേർത്തു…
പ്രിയപ്പെട്ടവനിലെ അച്ഛൻ എന്ന വികാരം വളരെ കൗതുകത്തോടെ അവൾ നോക്കി അങ്ങനെ ഇരുന്നു…
തുടരും

by