Karimizhi

The World of Malayalam Stories

തുടർക്കഥകൾ

നീ മാത്രം : ഭാഗം 32

രചന – വൈദേഹി ദേഹി

നിരഞ്ജൻ…

ശിവ ഓർമയിലെന്ന പോലെ ആ പേര് പറഞ്ഞു…

ഡാ… അപ്പൊ നീ എന്നെ മറന്നില്ല അല്ലെ…

അതും പറഞ്ഞു അയാൾ വന്നവനെ കെട്ടിപിടിച്ചു…

എങ്ങനെ മറക്കാനാടാ രഞ്ജു… നീ എന്റെ വലംകൈ അല്ലാരുന്നോ… ഇടക്ക് ഒരു സുപ്രഭാതത്തിൽ നിന്നെ പെട്ടന്ന് കാണാതാവുകയാരുന്നല്ലോ…ഒരു കോൺടാക്റ്റും ഇല്ല…നീ എവിടെ പോയതാരുന്നു…

എന്റെ പൊന്നെടാ… നീ ഇങ്ങനെ ഒറ്റയടിക്കെല്ലാം കൂടെ ചോദിക്കാതെ… ഞാൻ എല്ലാം പറയാം… നീ വാ… നമുക്ക് എവിടേലും പോയിരുന്നു സംസാരിക്കാം…

ആഹ്… നീ കേറൂ… നമുക്കെന്റെ ഹോട്ടലിലേക്ക് പോകാം…

ഓക്കേ…

അതും പറഞ്ഞു ശിവ വണ്ടി അൺലോക്ക് ചെയ്തു ഡോർ തുറന്ന് അകത്തേക്ക് കയറി… കോ-ഡ്രൈവിംഗ് സീറ്റിലേക്ക് നിരഞ്ജനും കയറി…ശിവ കാർ മുന്നോട്ടെടുത്തു…

എന്തായാലും നീ കറക്റ്റ് ടൈമിൽ തന്നെയാ ഇപ്പൊ വീണ്ടും അവതരിച്ചേക്കുന്നെ…

കാർ ഓടിച്ചുകൊണ്ടിരിക്കുന്നതിനിടെക്ക് ശിവ പറഞ്ഞു…

അതെന്താടാ…

അതൊക്കെ ഉണ്ട്… എന്റെ പഴയ ഒരു ശത്രു ഇപ്പൊ വീണ്ടും അവതരിച്ചിട്ടുണ്ട്…

ആര്…വരുണോ…

ശിവ ഒന്ന് ചിരിച്ചു…

അപ്പൊ നിനക്ക് എല്ലാം ഓർമ ഉണ്ടല്ലേ…

പിന്നില്ലാതെ… എന്റെ പൊന്നു ശിവ…നിനക്ക് വരുണിനോടുള്ള വൈരാഗ്യം ഈ എനിക്കല്ലാതെ പാവം അവനു പോലും അറിയില്ലല്ലോ…

അതും പറഞ്ഞു രഞ്ജു പൊട്ടി ചിരിച്ചു…

അതേ… വരുൺ… അവൻ തന്നെ…

ആഹാ… അപ്പൊ ഞാൻ വന്ന ടൈം മോശമല്ല അല്ലേടാ…

അതേ…

വേഗം വിട് മോനെ… എനിക്കെല്ലാം അറിയാഞ്ഞിട്ട് വേണ്ടില്ല…

നിരഞ്ജൻ സീറ്റിൽ ഒന്നുടെ ശെരിക്ക് ഇരുന്നു നേരെ നോക്കി കൊണ്ട് പറഞ്ഞു…ശിവ അവനെ ഒന്ന് നോക്കി ചിരിയോടെ കാർ മഹേശ്വർ ഗ്രൂപ്പിസിന്റെ ഹോട്ടലിലേക്ക് കയറ്റി…

•••••••••••••••••••••••••••••••••••••••••••

എടിയേ… ആ സാവിത്രിയപ്പച്ചി നാളെ കെട്ടിയെടുക്കുവോ…

ആ ആർക്കറിയാം… നാളെ വരുവാണേ കേൾക്കാം രാവിലെ തന്നെ പതംപറച്ചിലും കരച്ചിലും…ഈ അച്ഛമ്മ ഒറ്റ ഒരുത്തിയ അവരെ ഇങ്ങനെ ആക്കിയത്…

അപ്പച്ചി കെട്ടിയെടുക്കുന്നുണ്ടെന്ന് നന്ദുനോട് പറയണ്ടേ…

വേണ്ട… അവൾ കാണുമ്പോ കാണട്ടെ… ഇല്ലേ അത് മതി ഇനി…

മ്മ്മ്…

അതും പറഞ്ഞു രണ്ടൂടെ ഫോണിൽ തോണ്ടാൻ തുടങ്ങി…

•••••••••••••••••••••••••••••••••••••••••••

കുറെ നേരം നവിയോട് സംസാരിച്ചിരുന്ന ശേഷം മാലതി കൊടുത്ത ചായയും കുടിച്ചിട്ടാണ് വരുൺ വീട്ടിലേക്ക് പോകാനായി ഇറങ്ങിയത്…

താഴേക്ക് പോകാനായി ഇറങ്ങാൻ നേരത്താണ് നന്ദുന്റെ റൂമിൽ ലൈറ്റ് കിടക്കുന്നത് വരുൺ ശ്രദ്ധിച്ചത്… അത് കണ്ടതും അവനൊരു കുസൃതി തോന്നി…അവൻ ചുറ്റും ഒന്ന് നോക്കിട്ട് അങ്ങോട്ടേക്ക് നടന്നു…

റൂം ചാരിയിട്ടേ ഉണ്ടാരുന്നുള്ളു… അവൻ അത് ഒന്ന് ചെറുതായി തുറന്നു…അനക്കമൊന്നും കേൾക്കാത്തത് കൊണ്ടു അവൻ പതിയെ ഉള്ളിലേക്ക് തലയിട്ട് നോക്കി…നന്ദു ഒരു ടെഡി ബിയറിനേം കെട്ടി പിടിച്ചു ഒരു കയ്യിൽ ഫോണും പിടിച്ചു കട്ടിലിൽ കുറുകെ കിടന്ന് സുഖായിട്ട് ഉറങ്ങുന്നു…ഫോണിൽ തോണ്ടി തോണ്ടി ഉറങ്ങി പോയതാണെന്ന് അവനു മനസ്സിലായി… അവനാ മുറി ചുറ്റുമൊന്ന് നോക്കി… പിങ്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ കർട്ടൻസ് കൊണ്ടു മനോഹരമാക്കിയ ഒരു മുറി ആരുന്നു അത്… എല്ലാം നല്ല വൃത്തിക്ക് സൂക്ഷിച്ചിട്ടുണ്ട്…അപ്പൊ സ്വഭാവം പോലല്ല… കുറച്ചു അടുക്കും ചിട്ടയും ഒക്കെയുണ്ട്… അവൻ ഒന്ന് ചിരിച്ചു…ഒറ്റ നോട്ടത്തിൽ അവനാ മുറി ഒത്തിരി ഇഷ്ടപ്പെട്ടു…അവൻ പുറത്തേക്കൊന്ന് നോക്കിട്ട് അകത്തേക്ക് കയറി…

കൊച്ചുകുഞ്ഞിനെ പോലെ ഉറങ്ങുന്ന അവളെ കാണെ വരുണിന്റെ മനസ്സിൽ വല്ലാത്തൊരു വാത്സല്യം നിറഞ്ഞു… അവൻ പതിയെ അവളുടെ തലയുടെ ഭാഗത്തേക്ക്‌ മുട്ടിൽ ഇരുന്നു…ഫാനിന്റെ സ്പീഡിൽ അവളുടെ മുഖത്തേക്ക് മുടി പറന്നു വീഴുന്നുണ്ടാരുന്നു… അവൻ പതുക്കെ ഇടത്തെ ചൂണ്ടുവിരൽ കൊണ്ടു ആ മുടി മാടി ചെവിയുടെ പിറകിലേക്ക് ഒതുക്കി…അവൾ ഒന്ന് കുറുകികൊണ്ട് കിടന്നു… അവൻ ഒന്ന് ചിരിച്ചോണ്ട് അവന്റെ ഫോൺ എടുത്ത് അവളുടെ ഒരു ഫോട്ടോ എടുത്തു…അവൻ ഒന്നൂടെ അവളുടെ തലയിൽ പതിയെ ഒന്ന് തഴുകി എണീറ്റു തിരിഞ്ഞു നടന്നു…പെട്ടന്ന് അവനൊന്നു നിന്നു… എന്തോ ഒരു പ്രേരണയിൽ അവൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി പിന്നെയും അവിടേക്ക് തന്നെ ഇരുന്നു പതിയെ അവളുടെ നെറ്റിയിലേക്ക് ചുണ്ട് ചേർത്തു…ഒരു ചിരിയോടെ അവളെ ഒന്നൂടെ നോക്കിട്ട് അവൻ പതിയെ മുറി വിട്ടിറങ്ങി…

നന്ദു അപ്പോഴും ഇതൊന്നും അറിയാതെ സുഖനിദ്രയിലാരുന്നു…

•••••••••••••••••••••••••••••••••••••••••••

അപ്പൊ അങ്ങനെ ഒക്കെയാണ് കാര്യങ്ങൾ…നീ പിന്നേം ആ പെണ്ണിന്റെ പിറകെ ഉള്ള നടപ്പ് തുടങ്ങി അല്ലെ…

ഹോട്ടലിലുള്ള അവന്റെ തന്നെ പ്രൈവറ്റ് സ്യൂട്ടിൽ ഇരുന്നു ഡ്രിങ്ക്സ് കഴിക്കുകയാരുന്നു ശിവയും നിരഞ്ജനും…

മ്മ്മ്…അതേ…

അതും പറഞ്ഞു ശിവ ഗ്ലാസിലുള്ള ബാക്കി കൂടി വായിലേക്കൊഴിച്ചു…

അല്ലേടാ… നിനക്കെന്താ ആ പെണ്ണിനെ തന്നെ വേണോന്ന് ഇത്ര നിർബന്ധം… നിന്നെ ഇഷ്ടമല്ലെന്നും അവനെ…ആ വരുണിനെയാണ് ഇഷ്ടമെന്നും അവൾ നിന്റെ മുഖത്ത് നോക്കിയല്ലേ പറഞ്ഞത്…

ഗ്ലാസ്സിലേക്ക് വീണ്ടും കുപ്പീന്ന് പകർത്തികൊണ്ട് നിരഞ്ജൻ അവനെ നോക്കി ചോദിച്ചു…ശിവ അവനെ ഒന്ന് നോക്കി… എന്നിട്ട് ആ സോഫയിലേക്ക് ചാരി ഇരുന്നു കണ്ണുകൾ അടച്ചുകൊണ്ട് അവന്റെ കൈയിലുള്ള ഗ്ലാസ്സ് നെറ്റിയിലൂടെ ഉരുട്ടി…

നിർബന്ധം അല്ലേടാ…അവളെന്നാൽ എനിക്കൊരു ലഹരിയാണ്… ഒരു മദ്യത്തിനും തരാനാവാത്തത്ര ലഹരി…നിനക്ക് അറിയാലോ അത്…കണ്ട നാൾ മുതൽ…യൂണിഫോമും ഇട്ട് രണ്ടു സൈഡിലും മുടി പൊക്കി കെട്ടി… നവിയുടേം വരുണിന്റേം കയ്യിൽ തൂങ്ങി നടക്കുന്ന പ്രായം മുതൽ നെഞ്ചിൽ കൊണ്ടു നടക്കാൻ തുടങ്ങിയതാ ഞാൻ അവളെ…നവിയുടേം വരുണിന്റേം കൂടെ നടന്നത് പോലും അവളെ കാണാൻ വേണ്ടി ആരുന്നു… അവളോട് അടുക്കാൻ വേണ്ടിയാരുന്നു… പക്ഷെ അവൾ ഒരിക്കൽ പോലും അവരോട് കാണിക്കുന്ന ഒരു അടുപ്പം എന്നോട് കാണിച്ചിട്ടില്ല…എങ്കിലും അവളുടെ ഒരു നിഴലു പോലെ ഞാൻ ഉണ്ടാരുന്നു… എപ്പോഴും…

അവൻ വല്ലാത്തൊരു ആവേശത്തോടെ പറഞ്ഞു…

ഹ്മ്മ് ലഹരി… എന്നിട്ട്?… ആ ലഹരി തേടി പോയിട്ട് എന്തുണ്ടായി… ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും പിന്നെ നീ എന്തിനാ അവളെ ആ സ്കൂളിലെ പഴയ ബിൽഡിങ്ങിലെ സ്റ്റോർ റൂമിൽ ഇട്ട് കയറി പിടിക്കാനും ഉപദ്രവിക്കാനും നോക്കിയത്… ഭാഗ്യത്തിന് ആ സമയത്ത് ആ വിനയും ദേവിയും അവിടെ എത്തി അവളെ രക്ഷിച്ചു… ഇല്ലാരുന്നെങ്കിലോ… നീ അവളെ വെച്ചേക്കുമാരുന്നോ…അത് പോട്ടെ… എന്ത് പ്രായം ഉണ്ടാരുന്നു നിനക്കന്നു… നിന്നെ വിട്…അവളോ…കൂടി പോയാൽ 13 ഓ 14 ഓ… അത്രേമല്ലേ ഉണ്ടാരുന്നുള്ളു…അവൾക്കെന്തെങ്കിലും പറ്റിയിരുന്നേൽ എവിടെ പോയി നിന്നേനേം അത്…ഭാഗ്യത്തിന് അവന്മാർ… ആ നവിയും വരുണും കൂടെ അവന്റെ ഏതോ ബന്ധുവിന്റെ കല്യാണത്തിന് ബാംഗ്ലൂരോ മറ്റോ പോയത് കൊണ്ടു ഇതൊന്നും അറിഞ്ഞില്ല…അറിഞ്ഞിരുന്നേൽ നിന്നേ വെച്ചേക്കുവാരുന്നോ അവന്മാർ…നിന്റെ അച്ഛൻ ആ നന്ദുന്റെ അച്ഛന്റേം പ്രിൻസിപ്പലിന്റേം കാലു പിടിച്ചത് കൊണ്ടു അവർ പിന്നെ അത് വല്യ ഇഷ്യൂ ആക്കാതെ വെറുതെ വിട്ടു… ആ വിനുനേം ദേവിയേം പറഞ്ഞു തണുപ്പിച്ചു…അത് നിന്നോട് ഉള്ള സ്നേഹം കൊണ്ടൊന്നുമല്ലാരുന്നു…പൊടിക്കുപ്പികൾ ആരുന്ന ആ രണ്ടെണ്ണം ഇതിന്റെ പേരിൽ എന്തൊക്കെ പുകിൽ ഉണ്ടാക്കി…നിന്നേ ആ സ്കൂളിന്ന് തന്നെ ടിസി തന്നു പറഞ്ഞു വിടീപ്പിച്ചില്ലേ…ആ സ്ഥാനത്ത് അവന്മാർ ആരുന്നെലോ… നീ സ്കൂൾ മാറി പോയീന്നു മാത്രേ അവർ അറിഞ്ഞുള്ളാരുന്നു…ഭാഗ്യത്തിന് എന്റെ അച്ഛന് ട്രാൻസ്ഫർ ആയി അവന്മാർ വരുന്നേനു മുന്നേ ഞാനും ആ നാട്ടിന്നു തന്നെ പോയി…ഡാ… നീ പറഞ്ഞതൊക്കെ കേട്ടിട്ടു നവിക്കോ വരുണിനോ ഇപ്പോഴും ഇതേ പറ്റി ഒന്നും അറിയില്ല… പിന്നെ നിന്നേ കൊണ്ടു വല്യ ശല്യം ഒന്നുമില്ലാത്തോണ്ടാവാം മറ്റവരും ഇതെപ്പറ്റി അവന്മാരോട് പറഞ്ഞുകാണില്ല…ഇനി വെറുതെ വേണ്ടാത്ത പ്രശ്നത്തിന് പോണോ…

എല്ലാം കേട്ടിട്ടും ഒരക്ഷരം മിണ്ടാതെ കണ്ണുകൾ അടച്ചു ചാരി കിടക്കുവാരുന്നു ശിവ… എങ്കിലും അവന്റെ നെറ്റിയിലെ പിടക്കുന്ന ഞരമ്പുകൾ കണ്ടപ്പോ നിരഞ്ജന് മനസ്സിലായി അവൻ പഴയതെല്ലാം ഓർക്കുകയാണെന്ന്…അവൻ കണ്ണുകൾ തുറന്നു… ഒരു നിമിഷം നിരഞ്ജൻ ഒന്ന് ഭയന്നു… അത്രക്ക് രക്തവർണമാരുന്നു അവന്റെ കണ്ണുകൾ…അവൻ ഒരു പുച്ഛചിരിയോടെ നിരഞ്ജനെ നോക്കി…

അതേ… നീ പറഞ്ഞതെല്ലാം ശെരി ആണ്… അന്ന് ഞാൻ അവളെ ഉപദ്രവിക്കാൻ നോക്കി… ഒരു പക്ഷെ എന്നെ തള്ളിപ്പറഞ്ഞപ്പോഴുള്ള വാശി… അതാകാം എന്നെ കൊണ്ടന്നങ്ങനെ ചെയ്യിച്ചത്…പക്ഷെ അവൾ… നന്ദു… അവളിപ്പോഴും ഈ നെഞ്ചിൽ ഒരു അണയാത്ത തീ ആയി തന്നെ കിടക്കുവാ… അവളെ എനിക്ക് വേണം… എന്റേതായി… നീ അതിനെ വാശിയെന്നോ നിർബന്ധമെന്നോ എന്ത് വേണേലും വിളിച്ചോ… എനിക്കതൊന്നും പ്രശ്നമല്ല… നീ പറഞ്ഞ പോലെ അന്നെന്ത് പ്രായം ഉണ്ടാരുന്നു… പക്ഷെ ഇന്ന് അങ്ങനെ അല്ല… എനിക്കുമതെ അവൾക്കുമതെ…

ഉവ്വ്… അതാകും മോൻ പിന്നേം അവളെ കേറി പിടിക്കാൻ പോയത്…

നിരഞ്ജൻ അവനെ കളിയാക്കികൊണ്ട് ഗ്ലാസ്സിലെ വെള്ളം വായിലേക്ക് കമഴ്ത്തി…

ശിവ ഒന്ന് ചിരിച്ചു… അവനാ ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം പകർത്തികൊണ്ട് എണീറ്റു വിൻഡോയിലൂടെ പുറത്തേക്ക് നോക്കി നിന്നു…

അവളെ നേടാൻ ഞാൻ ഏതറ്റം വരെയും പോകും… എന്തും ചെയ്യും… അതിനു തടസ്സമായി ആര് വന്നാലും… അത് ഒരു പൂ പറിക്കുന്ന ലാഘവത്തോടെ പറിച്ചെറിഞ്ഞിരിക്കും ഞാൻ…അത് വരുൺ ആണേലും നവിയാണേലും ദേവിയാണേലും ആരാണേലും ശെരി…

വല്ലാത്തൊരു ക്രൗര്യതയോടെ പറഞ്ഞു കൊണ്ടവൻ ഗ്ലാസ്സിലെ മദ്യം മുഴുവൻ വായിലേക്ക് കമഴ്ത്തി…

•••••••••••••••••••••••••••••••••••••••••••

വരുൺ പോയ ശേഷം അത്താഴവും കഴിച്ചു ചുമ്മാ ബാൽക്കണിയിലെ ബീൻബാഗിൽ ഇരുന്നു ഫോണിൽ വാട്സാപ്പിൽ നോക്കികൊണ്ടിരിക്കുവാരുന്നു നവി…പെട്ടന്നാണ് ദേവി സ്റ്റാറ്റസ് ചറപറാ ഇടുന്നത് അവൻ കണ്ടത്… അവൻ ഒരു ചിരിയോടെ അത് ഓപ്പൺ ചെയ്തു നോക്കി…നോക്കിയപ്പോൾ കണ്ടു അവളും വിനും നന്ദും കൂടെ ഉച്ചക്ക് വീട്ടിൽ ഇരുന്നു എടുത്ത സെൽഫിസ്… അവൻ പതിയെ അവളുടെ മുഖം സൂം ചെയ്തു നോക്കി ഇരുന്നു…അവളുടെ ഫോട്ടോ കണ്ടതും ഇന്ന് നടന്ന സംഭവങ്ങൾ അവന്റെ മനസ്സിൽ വന്നു… അവനു വല്ലാത്തൊരു സ്നേഹം അവളോട് തോന്നി…

നിന്നെ പോലെ നീ മാത്രേ ഉള്ളൂ പെണ്ണെ… നിന്നെ പോലെ ഒരു കൂട്ടുകാരി എന്റെ നന്ദുന്റെ ഭാഗ്യമാണ്…

നന്ദുനെ കെട്ടിപിടിച്ചിരിക്കുന്ന അവളുടെ ഫോട്ടോ നോക്കി അവൻ പറഞ്ഞു…അവൻ ചുമ്മാ അവളുടെ സ്റ്റാറ്റസിനു റിപ്ലൈ കൊടുത്തു…

“നിനക്കുറക്കമൊന്നും ഇല്ലേ…”

മെസ്സേജ് സെന്റ് ആയി…അവൻ അവളുടെ റിപ്ലൈക്കായി വെയിറ്റ് ചെയ്തു… കുറച്ചു നിമിഷത്തിന് ശേഷം ആ മെസ്സേജിന് ബ്ലൂ ടിക്ക് വീണു ടൈപ്പിങ് എന്നു കാണിച്ചു…അവൻ ഒരു ചിരിയോടെ അത് നോക്കി ഇരുന്നു…പെട്ടന്ന് അവളുടെ റിപ്ലൈ വന്നു… അവൻ അത് ഓപ്പൺ ആക്കി വായിച്ചു…

“ഞാൻ എനിക്ക് സൗകര്യം ഉള്ളപ്പോ ഉറങ്ങും… താൻ തന്റെ കാര്യം നോക്കിയ മതി…”

അവൻ മെസ്സേജ് വായിച്ചു…

അഹങ്കാരി…അവൾ പറഞ്ഞത് കേട്ടില്ലേ… താനെന്നോ… ശെരിയാക്കി തരാടി…നിന്നെ എന്റെ കയ്യിൽ ഒന്ന് കിട്ടട്ടെ…

അവൻ അതും പറഞ്ഞു പുച്ഛത്തിന്റെ ഒരു സ്മൈലി അവൾക്ക് സെന്റ് ചെയ്തു നെറ്റ് ഓഫ്‌ ആക്കി ആ ബീൻ ബാഗിലേക്ക് കൈകൾ കണ്ണിനു കുറുകെ വെച്ചു ചാരി കിടന്നു…അവനു അപ്പൊ തന്നെ അവളെ ഒന്ന് കാണണമെന്ന് തോന്നി… അവൻ എണീറ്റിരുന്ന് സമയം നോക്കി…9.45 കഴിഞ്ഞു… അവൻ പെട്ടന്ന് തന്നെ റൂമിലേക്ക് പോയി ഡ്രസ്സ്‌ മാറി പുറത്തേക്ക് പോയി…

………… തുടരും………..

LEAVE A RESPONSE