രചന – വൈദേഹി ദേഹി
ദേവിയും നന്ദുവും വിനും കൂടെ കുളക്കടവിൽ ചെന്നപ്പോൾ കണ്ടു എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്ന നവിയേം വരുണിനേം… മൂന്നുപേരും മുഖത്തോട് മുഖം ഒന്ന് നോക്കി… ദേവി വിനുനെ നോക്കി എന്തുവാന്നുള്ള രീതിയിൽ തലപൊക്കി… അവൻ അറിയില്ലെന്ന് തലയാട്ടി… ബാ… അതും പറഞ്ഞവർ അങ്ങോട്ടേക്ക് ചെന്നു… വരുണേട്ടാ… ദേവി വിളിച്ചതും അവർ രണ്ടുപേരും തിരിഞ്ഞു നോക്കി… അവൾ അവരെ രണ്ടുപേരെയും മാറി മാറി നോക്കി… എന്തിനാ ഞങ്ങളോട് വരാൻ പറഞ്ഞെ… മ്മ്മ്… ബാ… ഇങ്ങോട്ട് വന്നിരിക്ക് മൂന്നും… നവി പറഞ്ഞതും അവർ മൂന്നുപേരും അവർക്കു താഴെയായുള്ള പടവിൽ വന്നിരുന്നു… വരുൺ നവിയെ ഒന്ന് നോക്കി…എന്നിട്ട് പറഞ്ഞു… ഞങ്ങളിപ്പോ നിങ്ങളോട് വരാൻ പറഞ്ഞത് ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ ആണ്…പ്രത്യേകിച്ച് ദേവൂനോടും നന്ദുനോടും… എന്തുകാര്യം… നന്ദു അവരോട് രണ്ടുപേരോടുമായി ചോദിച്ചു…
നിശ്ചയത്തിന്റെ കാര്യം നിങ്ങൾ തല്ക്കാലം ആരോടും പറയരുത്… ഒരു ഫ്രണ്ട്സിനോടും… നവി അത് പറഞ്ഞതും ദേവിയുടെയും നന്ദുവിന്റെയും മുഖം ചുളിഞ്ഞു… പറയരുതെന്നോ… അതെന്താ… ദേവി ചോദിച്ചു… അത്… ആ ശില്പ ഇന്നലെ വന്നു പറഞ്ഞതൊക്കെ നിങ്ങൾ രണ്ടുപേരും കേട്ടതല്ലേ… നവിയത് പറഞ്ഞതും ദേവി കണ്ണുകൾ കൂർപ്പിച്ചവനെ നോക്കി… അതിനു… അവൾ അറിഞ്ഞാൽ ഇപ്പൊ എന്താ… അ… അതുപിന്നെ… നവിയേട്ടനെന്താ അവൾ അറിയുമോന്നു പേടി ആണോ… നന്ദു ചോദിച്ചതും അതിനു മറുപടി പറഞ്ഞത് വരുൺ ആയിരുന്നു… അവനു പേടി ഉള്ളതുകൊണ്ടൊന്നുമല്ല… എത്രയൊക്കെയായാലും അവൾ ഞങ്ങളുടെ ഫ്രണ്ടിന്റെ അനുജത്തി അല്ലെ… വരുൺ നവിയെ ഒന്ന് നോക്കികൊണ്ട് നന്ദൂനോടായി പറഞ്ഞു…
അവനത് പറഞ്ഞതും നന്ദുവിന്റെ മുഖം വല്ലാണ്ടായി…ദേവിക്കും വിനുനും അത് മനസ്സിലാകുകേം ചെയ്തു… ഫ്രണ്ടിന്റെ അനുജത്തിയാന്നും പറഞ്ഞു?… എന്റെ ജീവിതത്തിൽ ആകെയുള്ളൊരു ഫങ്ക്ഷനാ… അപ്പൊ അത് ഞാൻ ആരെയേലും പേടിച്ചു ഒളിച്ചു വെക്കണോ… ദേവി ദേഷ്യപ്പെട്ടു പറഞ്ഞു… അതിനേക്കാൾ ഉപരി അവൾക്ക് ദേഷ്യം ആയത് അവരത് പറഞ്ഞത് ശിവയെ ഓർത്താണെന്നതുകൊണ്ടാരുന്നു… അതിനു നിന്നോട് നിശ്ചയം കഴിയുന്നത് വരെ ആരോടും പറയരുതന്നല്ലേ ഞങ്ങൾ പറഞ്ഞത്… ഫങ്ക്ഷൻ കഴിഞ്ഞു നിങ്ങൾ ആരോട് വേണേലും പറഞ്ഞോ… പിക്സും ഇട്ടോ… അത് പോരെ… അല്ലേടാ… വരുൺ നവിയെ നോക്കി പറഞ്ഞതും അവൻ അതേയെന്ന് തലയാട്ടി… ദേവിയും നന്ദുവുമൊന്ന് പരസ്പരം നോക്കി…
ഫങ്ക്ഷനൊന്ന് കഴിയുന്നിടം വരെ… അത് വരെ മാത്രം മതി…ഈയൊരു കാര്യം ആരോടും നിങ്ങളായിട്ട് പറയരുത്… ഇത് ഏട്ടന്റെയൊരു റിക്വസ്റ്റ് ആണ്… വരുൺ ദേവിയെ നോക്കി അതു പറഞ്ഞതും അവൾ നന്ദുവിനെ ഒന്ന് നോക്കി… അവൾ സമ്മതിക്കാം എന്നുള്ള രീതിയിൽ അവളെ നോക്കിയൊന്ന് തലയാട്ടി…വിനു അപ്പോഴും നിശബ്ദൻ ആയി തന്നെ ഇരിക്കുവാരുന്നു… മ്മ്മ്… ശെരി… എന്താന്ന് വെച്ചാൽ ആയിക്കോട്ടെ… ഇനി ഞങ്ങളായിട്ട് ആരുടേം ഫ്രണ്ട്ഷിപ്പും ഒന്നും തകർക്കുന്നില്ല പോരെ… നവിയുടെ മുഖത്ത് നോക്കി അതും പറഞ്ഞുകൊണ്ട് അവൾ എഴുന്നേറ്റു മുകളിലേക്ക് പടവുകൾ കയറി… അവരെ ഒന്ന് നോക്കി നന്ദുവും എഴുന്നേറ്റു… നീ വരുന്നില്ലേ… അവൾ വിനുനോട് ചോദിച്ചു… മ്മ്ഹ… ആ…ഞാൻ വന്നേക്കാം… നിങ്ങൾ ചെല്ല്… എന്തോ ഓർത്തുകൊണ്ടിരുന്ന വിനു അവളുടെ ചോദ്യം കേട്ടു പെട്ടന്ന് മറുപടി പറഞ്ഞു… മ്മ്മ്… അതും പറഞ്ഞു നന്ദുവും ദേവിയുടെ പിറകിനു പോയി…
അവർ പോയെന്ന് കണ്ടതും വിനു നവിയേം വരുണിനേം ഒന്ന് നോക്കി… മ്മ്മ്?നീയെന്താ ഞങ്ങളെ ഇങ്ങനെ നോക്കുന്നെ… സത്യം പറഞ്ഞോ രണ്ടാളും… എന്തൊക്കെയാ ഇവിടെ നടക്കുന്നെ… എന്ത് നടക്കുന്നെന്നാ… വരുൺ ചോദിച്ചു… ദേണ്ടെ എന്റടുത്തു വിളച്ചിലെടുക്കല്ല് കേട്ടോ… അവൻ കൈചൂണ്ടി പറഞ്ഞതും അവർ രണ്ടുപേരും പരസ്പരം ഒന്ന് നോക്കി… കുറച്ചു ദിവസങ്ങളായി ഞാൻ എല്ലാം ശ്രദ്ധിക്കുന്നു… നിങ്ങളൊക്കെ എന്താ വിചാരിച്ചേ… ഈ വിനു വെറും പൊട്ടൻ ആന്നോ… എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്… നിനക്കെന്ത് മനസ്സിലായിന്നാ നീയി പറയുന്നേ… വരുൺ ചോദിച്ചതും വിനു അവനു നേരെ കൈകെട്ടി നിന്നു… നിങ്ങൾക്ക് നന്ദുനെ ഇഷ്ടമല്ലേ മനുഷ്യാ… എടുത്തടിച്ച പോലെയുള്ള അവന്റെ ചോദ്യം കേട്ടതും വരുൺ ഒന്ന് ഷോക്കായി… അതേ അവസ്ഥയിൽ തന്നെ ആരുന്നു നവിയും… വരുണെന്തോ പറയാൻ വന്നതും അവൻ കൈയുയർത്തി തടഞ്ഞു…
മ്മ്മ്… വേണ്ട വേണ്ട… കള്ളങ്ങൾ ഒന്നും നിരത്താൻ നോക്കണ്ട… എനിക്കെല്ലാം അറിയാം…ഏട്ടന് അവളെ ഇഷ്ടമാന്നു അങ്ങ് കാനഡയിൽ വെച്ചുതന്നെ ഞാൻ അറിഞ്ഞതാ… അതൊന്ന് ഉറപ്പിക്കാനാ ഞാൻ ഇങ്ങോട്ട് പോന്നെ…ഞാൻ പെട്ടന്നിങ്ങോട്ട് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോഴുള്ള ഏട്ടന്റെ പരവേശം കണ്ടപ്പോഴേ ഞാൻ ഉറപ്പിച്ചതാ…തൊട്ട് പിറകിനു ദാണ്ടേ വന്നേക്കുന്നു… അതിലും അച്ഛമ്മയും ഏട്ടനൂടെ ഒത്തോണ്ടാണോ എന്നെനിക്ക് സംശയം ഉണ്ട്… അത് മാത്രമല്ല രണ്ടുമൂന്നു ദിവസങ്ങളായി നടക്കുന്ന പല കാര്യങ്ങളിലും… അവസാന വരി അവൻ വരുണിനേം നവിയേം നോക്കിക്കൊണ്ടാണ് പറഞ്ഞത്… ദേവൂന്റെ പിറകിനു ആരോ ഉണ്ട്… അത് മനസ്സിലായത് കൊണ്ടാണ് ഏട്ടൻ തന്നെ അവളെ കോളേജിൽ കൊണ്ടു പോയി വിടാനും വിളിക്കാനും ഒക്കെ പോകുന്നേ… ഇന്നലെ എന്താ ശെരിക്കും നടന്നത്… ആരാ അവരൊക്കെ… അവരെന്തിനാ ദേവൂനെ ഇന്നലെ പിടിച്ചുകൊണ്ടു പോകാൻ നോക്കിയേ… വിനു പറഞ്ഞു നിർത്തിയതും വരുൺ ഒന്ന് നവിയെ നോക്കി…
എന്നിട്ട് പതിയെ എണീറ്റു…കൂടെ നവിയും… നിനക്ക് എല്ലാത്തിനുമുള്ള ഉത്തരം ഞങ്ങൾ തരാം… പക്ഷെ അതിനു മുന്നേ നീ ഞങ്ങളോട് മറ്റൊരു കാര്യം പറയണം… വിനു സംശയത്തിൽ അവനെ ഒന്ന് നോക്കി… ശിവയും നന്ദുവുമായി എന്താരുന്നു പ്രശ്നം… തിരിഞ്ഞു നിന്ന് കുളത്തിലോട്ട് നോക്കി വരുൺ ചോദിച്ചതും വിനു ഞെട്ടി അവനെ ഒന്ന് നോക്കി… എ… എന്ത് പ്രശ്നം… ഒളിക്കണ്ട വിനു… എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാ ഞങ്ങളിവിടെ നിൽക്കുന്നത്… നവി അവനെ നോക്കി പറഞ്ഞതും അവർക്കെല്ലാം അറിയാമെന്ന് അവരുടെ മുഖഭാവത്തിന്ന് അവനു മനസ്സിലായി…അവൻ നടന്ന സംഭവങ്ങൾ മുഴുവൻ അവരോടു പറഞ്ഞു… എന്നിട്ട് നീ എന്തുകൊണ്ട് ഞങ്ങളോടൊന്നും പറഞ്ഞില്ല… അതുകൊണ്ടല്ലേ പിന്നെയും അവളെ ഉപദ്രവിക്കാൻ ശ്രെമിക്കാനുള്ള ധൈര്യം അവനുണ്ടായത്…
നവി അത് പറഞ്ഞതും വിനു സംശയത്തിൽ അവനെ നോക്കി… നോക്കണ്ട… നന്ദു തലവേദനയാന്ന് പറഞ്ഞു കോളേജിന്ന് വന്ന ദിവസം അവളെ ആ ***** മോൻ ഒറ്റയ്ക്കാ ക്ലാസ്സ്‌റൂമിലോട്ട് കൊണ്ടുപോയതും ദേവു വന്നു രക്ഷിച്ചതും ഉൾപ്പടെ എല്ലാം… എല്ലാം ഞങ്ങൾക്ക് അറിയാം… കോളേജിലെ സിസി ടിവി വീഡിയോസും ഞങ്ങളുടെ കയ്യിൽ ഉണ്ട്… വരുൺ പറഞ്ഞു… നിനക്കെങ്കിലും ഞങ്ങളോട് എല്ലാം പറഞ്ഞൂടാരുന്നോ വിനു… നവിയേട്ടാ… ഞാൻ… അന്നത്തെ ആ സാഹചര്യത്തിൽ നിങ്ങൾ എല്ലാം അറിഞ്ഞാൽ എങ്ങനാ പ്രതികരിക്കുന്നെന്ന് ഞങ്ങൾക്ക് അറിയില്ലല്ലോ… അത് മാത്രവുമല്ല ഗോപിയങ്കിളാ പറഞ്ഞത് നിങ്ങളെ ഒന്നും അറിയിക്കേണ്ടന്ന്… പിന്നെ അവന്റെ ശല്യവും ഉണ്ടായിട്ടില്ലല്ലോ… പിന്നെ ഇപ്പൊ… ഇപ്രാവശ്യം നിങ്ങളോട് എല്ലാം പറയാൻ തന്നെ തീരുമാനിച്ചതാ ഞാനും ദേവുവും കൂടെ… പക്ഷെ… പക്ഷെ നന്ദു അതിനു സമ്മതിച്ചില്ല… വരുണും നവിയും പരസ്പരം ഒന്ന് നോക്കി…
അതെന്താ… അത്… അത് പിന്നെ… എല്ലാം അറിയുമ്പോ…വ്… വരുണേട്ടൻ അവളെ വെറുക്കുവോ എന്നുള്ള ഭയം കൊണ്ടു… പറഞ്ഞത് മുഴുവിപ്പിക്കാതെ അവൻ വരുണിനെ ഒന്ന് നോക്കി… അവനൊരു പുച്ഛച്ചിരി സ്വയം ചിരിച്ചു…അതിനുള്ളിൽ നിറഞ്ഞ വേദന നവിക്കും വിനുവിനും മനസ്സിലായി… വിനു… ഞങ്ങൾ എല്ലാം പറയാം… പക്ഷെ ഞങ്ങൾ പറയുന്ന കാര്യങ്ങൾ നീ ഒരു കാരണവശാലും നന്ദുനോടോ ദേവൂനോടോ പറയരുത്… നവി പറഞ്ഞതും വിനു സമ്മതമെന്ന് തലയാട്ടി… •• ഈ നവി ഇതെവിടെ പോയി കിടക്കുവാ… നേരം വൈകി… നാളെ ഇനി ഇവർക്ക് കോളേജിൽ പോകേണ്ടതല്ലേ…
മാലതി പറഞ്ഞു…സന്ധ്യയാകാറായപ്പോഴേക്കും തിരികെ ചെമ്പകത്തോട്ട് ഇറങ്ങാൻ നിൽക്കുവാരുന്നു ഗോപിയും മാലതിയും നന്ദുവും ഗോപികയും… ഏട്ടനും നവിയേട്ടനും വിനുവും കൂടെ ആ കുളക്കടവിലേക്ക് പോയതാ മാലതിയമ്മേ… ദേവി പറഞ്ഞതും കണ്ടു നടന്നു വരുന്ന വരുണിനേം നവിയേം വിനുനേം… അല്ല നിങ്ങൾ അവിടെ ഇത് എന്തെടുക്കുവാരുന്നു… ഞങ്ങളെത്ര നേരമായി ഇവിടെ വെയിറ്റ് ചെയ്യുവാ… ആഹ്… അത് മാലതിയമ്മേ… ഞങ്ങൾ ഓരോന്ന് പറഞ്ഞങ്ങനെ ഇരുന്നു… സമയം പോയതറിഞ്ഞില്ല… അല്ലേടാ… വരുൺ അതും പറഞ്ഞു നവിയെ നോക്കി… ആഹ് അതേ അതേ… എന്നാൽ വാ… ഇറങ്ങാം… മ്മ്മ്… അപ്പൊ ശെരി കൃഷ്ണാ… എല്ലാം പറഞ്ഞത് പോലെ… നാളെ തന്നെ നമുക്കെല്ലാർക്കൂടെ പോയി ഡ്രസ്സ് ഒക്കെ എടുക്കാം… ഗോപി കൃഷ്ണനോട് പറഞ്ഞതും അയാൾ ചിരിച്ചുകൊണ്ട് തലയാട്ടി…
അല്ല അച്ഛാ… നാളെയെന്ന് പറയുമ്പോ… കോളേജ് ഉണ്ടല്ലോ… അത് സാരമില്ലെടാ… ഞങ്ങൾ ഷോപ്പിലോട്ട് വരാം… നീ നന്ദുനേം ദേവിയേം കൂട്ടി ഉച്ച കഴിഞ്ഞിങ്ങു ഇറങ്ങിയാൽ മതി… മ്മ്മ്… എന്നാൽ പിന്നെ ഞങ്ങളിറങ്ങട്ടെ… ഇറങ്ങട്ടെ ലക്ഷ്മിയമ്മേ… ശെരി ഗോപി… നവി ഇറങ്ങാൻ നേരം ദേവിയെ ഒന്ന് നോക്കിയെങ്കിലും അവൾ മൈൻഡ് ചെയ്യാൻ പോയില്ല… ഹ്മ്മ്… അങ്ങേർടെ ചില്പമോളാറിഞ്ഞാലോന്ന് വിചാരിച്ചാവും…മാക്രി… കടുവ… രാത്രി അത്താഴം കഴിച്ചു റൂമിൽ വന്നു അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാരുന്നു ദേവി… മ്മ്…അതും ശെരിയാ… ഇപ്പൊ പറയുന്നേനേക്കാൾ ഞാനും നവിയേട്ടനുമായുള്ള ഫോട്ടോ കണ്ടാൽ മതി അവൾ… ഹോ… ആ ഫോട്ടോ കണ്ട് അവൾ വിജ്രംഭിച്ചു നിൽക്കുന്നത് എനിക്കൊന്ന് കാണണം… അത് മനസ്സിൽ കണ്ട് സന്തോഷത്തോടെ അവളാ കട്ടിലിലേക്ക് ഇരുന്നു… അപ്പോഴാണ് ഗായത്രി അങ്ങോട്ട് വന്നത്… ദേവൂ… നീ ആഹാരം കഴിച്ചിട്ടുള്ള മരുന്ന് കഴിച്ചോ… അയ്യോാ…ഇല്ലില്ല… മറന്നു… അതും പറഞ്ഞവൾ ഓടി പോയി ഇടതു കൈകൊണ്ട് ഡ്രോവർ തുറന്നു…
നിനക്കിതൊക്കെ ഒന്ന് ഓർത്തു ചെയ്തൂടെ… എല്ലാം ഇങ്ങനെ ഓർമിപ്പിച്ചു ചെയ്യിപ്പിക്കണം എന്ന് വെച്ചാലെങ്ങനാ കൊച്ചേ… അവളുടെ കയ്യിൽ നിന്നു ആ മരുന്നിന്റെ സ്ട്രിപ്പ് വാങ്ങി അതിൽ നിന്നോരെണ്ണം അവളുടെ കയ്യിലേക്ക് എടുത്തുകൊടുത്തു കൊണ്ടവർ പറഞ്ഞു… അതോർത്തു ചെറിയമ്മ പേടിക്കേ വേണ്ട…എങ്ങനെ ഇവൾടെ ഓർമ കൂട്ടണം എന്നിനി നവിയേട്ടൻ നോക്കിക്കോളും… അല്ലേടി… വിനു അതും പറഞ്ഞു കൊണ്ടങ്ങോട്ട് വന്നു… ഗായത്രി ഒരു ചിരിയോടെ അവളുടെ കയ്യിൽ നിന്നു കുടിച്ച ഗ്ലാസ്സ് വാങ്ങിക്കൊണ്ടു പുറത്തേക്ക് നടന്നു… ആഹ് പിന്നെ… അധികം ഉറക്കമിളക്കാതെ കിടന്നോണം രണ്ടും… കേട്ടല്ലോ… തിരിഞ്ഞു നിന്ന് ഗായത്രി പറഞ്ഞതും അവർ തലയാട്ടി…
ഗായത്രി പോയെന്ന് ഉറപ്പായതും ദേവി വിനുവിന്റെ കൈ പിടിച്ചു അങ്ങോട്ടിരുത്തി… സത്യം പറയെടാ… ഞങ്ങൾ പോയി കഴിഞ്ഞ് നിങ്ങൾ മൂന്നുപേരുടെ എന്തുവാരുന്നു കുളക്കടവിലിരുന്ന് സംസാരിച്ചത്… ഓ… അതോ… അത് പിന്നെ… ദേ… എന്റടുത്തു കള്ളം പറഞ്ഞോണ്ട് വന്ന നിന്റെ തലമണ്ട അടിച്ചു ഞാൻ പൊളിക്കും… മര്യാദക്ക് പറയെടാ… എന്റെ പൊന്നോ… ഞാൻ അവിടെ നിന്നത് നിശ്ചയത്തിന്റെ കാര്യങ്ങൾ തിരക്കാനാ… അല്ലാണ്ട് വേറെന്തുവാ… ഞാനും നിന്റെ ഏട്ടൻ അല്ലേടി… എന്നിട്ടാ വരുൺ സ്വയം എല്ലാം അങ്ങ് ഏറ്റെടുത്ത് വല്യേട്ടൻ ചമയുവാ… എനിക്കത് അങ്ങോട്ട് സഹിക്കുന്നില്ല… മ്മ്മ്? ഉറപ്പാണോ… ദേവി മുഖം ചുളിച്ചു അവനെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് ചോദിച്ചതും അവൻ അവളെ നോക്കി… നിനക്കെന്നെ വിശ്വാസം ഇല്ലേ… ഇല്ല… ചുമ്മാതല്ലെടി നീയാ കടുവേടെ തലയിൽ തന്നെ ലാൻഡ് ആയത്… നിനക്ക് അങ്ങനെ തന്നെ വേണം… അവനതും പറഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി… നിൽക്കെടാ അവിടെ… ഇല്ലെടി മരപ്പട്ടി…
രാത്രി ഫോണിലുള്ള നന്ദുവിന്റെ ഫോട്ടോയിൽ നോക്കി കിടക്കുവാരുന്നു വരുൺ… എന്നാലും നിനക്കെങ്ങനെ തോന്നി പെണ്ണെ…എല്ലാം അറിഞ്ഞാൽ ഞാൻ നിന്നേ ആ കണ്ണുകൊണ്ടേ കാണുള്ളെന്ന്…എന്നെ അത്രയേ നീ മനസ്സിലാക്കിയിട്ടുള്ളോ… അതും പറഞ്ഞവൻ ഫോൺ മാറ്റി വലതു കൈയ്യെടുത്തു കണ്ണിനു കുറുകെ വെച്ചു… ഒരു തുള്ളി കണ്ണുനീർ അവന്റെ രണ്ടു ചെന്നിക്കൂടെയും ഒഴുകി… ……………… തുടരും……………..

by