20/04/2026

നീ മാത്രം : ഭാഗം 68

രചന – വൈദേഹി ദേഹി

ദേവി ആശുപത്രിയിലായ കാരണം വരുണിന്റെയും നന്ദുവിന്റെയും വിവാഹം നീട്ടി വെക്കാമെന്ന് വിജയനും മറ്റും പറഞ്ഞു…പണിക്കരെ കൊണ്ടു നോക്കിച്ചപ്പോൾ രണ്ടാഴ്ച കൂടി കഴിഞ്ഞൊരു മുഹൂർത്തം ഉണ്ടെന്ന് പറഞ്ഞു…ഒരാഴ്ച കംപ്ലീറ്റ് റസ്റ്റ്‌ എടുത്താൽ കല്യാണത്തിന്റെ അന്ന് കുറച്ചൊക്കെ എഴുന്നേറ്റ് നിൽക്കാമെന്ന് ഡോക്ടർ പറഞ്ഞിരുന്നു… ഓപ്പറേഷൻ കഴിഞ്ഞു മൂന്നാല് ദിവസം കഴിഞ്ഞതും ദേവിക്ക് വയറിന്റെ വേദന കുറഞ്ഞ പോലെ തോന്നി…കുറച്ചു ദിവസം കൊണ്ടു തന്നെ ഹോസ്പിറ്റൽ വാസം അവൾ നന്നേ മടുത്തിരുന്നു…വീട്ടിൽ പോകണം എന്നുള്ള അവളുടെ വാശിയും പിന്നെ വീട്ടിൽ ചെന്നാലും ശ്രെദ്ധിച്ചോളമെന്ന വരുണിന്റെ ഉറപ്പിലും നാല് ദിവസങ്ങൾക്കു ശേഷം അവളെ ഡിസ്ചാർജ് ചെയ്തു… വീട്ടിൽ വന്നു താഴത്തെ മുറിയിലാണ് അവളെ കിടത്തിയത്… അതാകുമ്പോ എല്ലാരുടേം ഒരു ശ്രെദ്ധയും കിട്ടുമല്ലോ എന്നാരുന്നു അച്ഛമ്മയുടെ വാദം…അതുകൊണ്ട് പണി കിട്ടിയത് നവിക്കാണ്… വേറൊന്നുമല്ല…രാത്രിയിൽ ഉള്ള വരവ് നടക്കില്ല… അതുതന്നെ…

നീയെന്തിനാ ഈ മോന്തേം കേറ്റി വെച്ചോണ്ട് നടക്കുന്നേ… ഞാൻ അറിഞ്ഞോ ആരു അപ്പൊ അങ്ങോട്ട് വരുമെന്ന്…

തൊട്ട് അപ്പുറത്തിരുന്നു ഒന്നും മിണ്ടാത്തെ ഫോണിൽ കുത്തി ഇരിക്കുന്ന വിനുനെ കണ്ട് ദേവി പറഞ്ഞു…അതായത് രമണാ… നമ്മുടെ കൊച്ചൻ ഒന്ന് വീട്ടിലോട്ട് പോയ സമയത്താണ് ആരു ദേവിയെ കാണാൻ ഹോസ്പിറ്റലിലോട്ട് വന്നത്…അതറിഞ്ഞത് മുതൽ അവനാകെ മൂഡ് ഓഫ്‌ ആണ്…കുറച്ചു ദിവസമായേ നമ്മുടെ ആരുകൊച്ചിനെ കണ്ടിട്ട്…

അവളുടെ പറച്ചിൽ കേട്ടതും അവൻ അവളെ ഒന്ന് നോക്കി… എന്നിട്ട് വീണ്ടും ഫോണിൽ നോക്കാൻ തുടങ്ങി…

ആഹ്… ഇത്രക്ക് ജാഡ ആണേ ഇടക്ക് ഇങ്ങോട്ട് വരണ്ടാന്നു ഞാൻ അവളോട് പറയും നോക്കിക്കോ…

അതു കേട്ടതും അവന്റെ മുഖം 100 വാൾട്ട് ബൾബ് ഇട്ട പോലെ പ്രകാശിച്ചു…അവൻ ഫോൺ മാറ്റി വെച്ച് അവളെ നോക്കി…

ഏഹ്… അവൾ ഇങ്ങോട്ട് വരുവെന്ന് പറഞ്ഞോ…

തെണ്ടി… അവള് വരുവെന്ന് പറഞ്ഞപ്പോഴാണോടാ പൊട്ടാ നിനക്ക് എന്നോട് മിണ്ടാൻ തോന്നുന്നേ…

അതു പിന്നെ അത്രേം നേരോം ഞാൻ അവിടെ ഇരുന്നിട്ട് ഒന്ന് ഇങ്ങോട്ട് വന്ന സമയത്തല്ലേ അവൾ കേറി വന്നേ… അതോർത്തിട്ടാ…സോറി മുത്തേ…

അവൻ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു…

മാറെടാ അങ്ങോട്ട്… അവന്റെ ഒരു ഉണക്ക സോപ്പ്… ആഹ് മോൻ ഒരു കാര്യം ചെയ്യ്‌… ചേച്ചിക്ക് വേഗം അടുക്കളയിൽ ചെന്നു കുറച്ചു ആപ്പിൾ ഇങ്ങ് എടുത്തോണ്ട് വന്നേ…അനങ്ങാണ്ട് കിടന്നിട്ടാന്ന് തോന്നുന്നു… ഭയങ്കര വിശപ്പ്…

അവൾ അതു പറഞ്ഞതും അവൻ അടിമുടി അവളെ ഒന്ന് നോക്കി…

മ്മ്മ്?എന്താ…

അല്ല നിന്റെ വയറു തന്നെയാണോ ലവൻ കുത്തിക്കീറി വെച്ചേക്കുന്നതെന്ന് നോക്കിയതാ… ഉള്ളിലോട്ടുള്ള പോളിംഗിന് മാത്രം ഒരു കുറവും ഇല്ലല്ലോ…

അവൻ അതും പറഞ്ഞോണ്ട് പുറത്തേക്ക് ഓടി…

പോടാ പട്ടി…

•••••••••••••••••••••••••••••••••••••••••••

വൈകുന്നേരം നിരഞ്ജൻ വിളിച്ചതനുസരിച്ചു അങ്ങോട്ട് പോകാൻ റെഡി ആയി ഇറങ്ങിയതാരുന്നു വരുൺ…ഷർട്ടിന്റെ കയ്യും മടക്കി കൊണ്ടു ഉമ്മറത്തേക്ക് ഇറങ്ങിയപ്പോഴാണ് അച്ഛമ്മയും കൃഷ്ണനും വിജയനും കൂടി ഉമ്മറത്തിരിക്കുന്നത് അവൻ കണ്ടത്…

വരുൺ…

എന്താ അച്ഛമ്മേ…

എടാ അത്…സാവിത്രി വിളിച്ചിരുന്നു…

സാവിത്രിയുടെ പേര് കേട്ടതും വരുണിന്റെ മുഖം വലിഞ്ഞു മുറുകി…

മ്മ്മ്? എന്തിനാ…

ശ്രുതിയോട് നമ്മൾ ക്ഷമിക്കണമെന്നും അവളുടെ കാര്യത്തിൽ നമ്മൾ സഹായിക്കണമെന്നും ഒക്കെ പറഞ്ഞു കുറെ കരഞ്ഞു…

ക്ഷമിക്കാൻ പറ്റുന്ന തെറ്റല്ലല്ലോ അവൾ ചെയ്തു കൂട്ടിയത്… പിന്നെ അവളുടെ കാര്യത്തിൽ നമ്മളെന്ത്‌ സഹായിക്കാൻ… അല്ലേൽ തന്നെ നമ്മുടെ കുടുംബത്ത് കേറി നമ്മുടെ കൊച്ചിനോട് ഇമ്മാതിരി പണി ചെയ്യാൻ നോക്കിയവളെ എങ്ങനെ സഹായിക്കാനാ…കിടക്കട്ടെ കുറച്ചു ദിവസം അകത്തു…

എടാ… അതു… അവളും നമ്മുടെ ദേവൂനെ പോലെ…

കൃഷ്ണൻ പറഞ്ഞു…

അവളെങ്ങാനാ നമ്മുടെ ദേവൂനെ പോലെ ആകുന്നേ…അല്ലെന്ന് ഇപ്പൊ തെളിയിച്ചല്ലോ…

വരുൺ എന്തോ പറയാൻ പോയതും അങ്ങോട്ടേക്ക് വന്ന വിനു മറുപടി പറഞ്ഞു…

അച്ഛമ്മ എന്തൊക്കെ പറഞ്ഞാലും ശെരി… നവിയോ ഞാനോ അവളുടെ പേരിൽ കൊടുത്ത പരാതി പിൻവലിക്കാൻ പോണില്ല… ദയവു ചെയ്ത് ഇതും പറഞ്ഞോണ്ട് നവീടെ അടുത്തേക്കെങ്ങും ചെന്നേക്കല്ല്… പറഞ്ഞേക്കാം…

അതും പറഞ്ഞുകൊണ്ടവൻ മുറ്റത്തേക്കിറങ്ങി കാറും എടുത്തുകൊണ്ടു പോയി…അവരെ മൂന്നുപേരേം ഒന്ന് നോക്കികൊണ്ട് വിനുവും അകത്തേക്ക് പോയി…

•••••••••••••••••••••••••••••••••••••••••••

എന്തായെടാ കേസിന്റെ കാര്യം ഒക്കെ…

വരുണും നവിയും കൂടെ നിരഞ്ജന്റെ ഫ്ലാറ്റിലേക്ക് വന്നതാരുന്നു…

അവന്റെ ഡാഡിയുടെ ഓഫീസിൽ നിന്നും അവന്റെ ഹോട്ടൽ റൂമിൽ നിന്നും ലാപ്ടോപ്പിൽ നിന്നുമൊക്കെ കിട്ടിയ തെളിവുകളും എല്ലാം ഞാൻ എന്റെ സീനിയഴ്സിന്റെ മുന്നിൽ എത്തിച്ചിട്ടുണ്ട്…അവനേം അയാളേം നാളെ തന്നെ ഇവിടുത്തെ എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞു മുംബൈയിലേക്ക് എത്തിക്കും…ബാക്കി ഒക്കെ അവിടെ…

ഇനി എന്തായാലും അവൻ ഞങ്ങളുടെ ജീവിതത്തിൽ ഒരു കരടായി വരില്ലല്ലോ അല്ലേ…

വരുൺ ചോദിച്ചു…

ഡാമ് ഷുവർ…അവനും അവന്റെ ഡാഡിയും അടുത്ത കാലത്തെങ്ങും ഇനി പുറംലോകം കാണില്ല… പിന്നെ നമ്മുടെ നാട്ടിൽ എന്തെങ്കിലും കൊല്ലും കൊലയും ചെയ്തു ജാമ്യം കിട്ടി ഈസിയായി പുറത്തിറങ്ങി നടക്കുന്ന പോലെയല്ല മുംബൈയിൽ…പ്രത്യേകിച്ചു ഇവൻ…ദി നൊട്ടോറിയസ് ക്രിമിനൽ ദാദ എന്ന ശിവ മഹേഷ്വർ പിടിയിലായി എന്ന വാർത്ത ഇതിനോടകം തന്നെ അധോലോക താവളങ്ങളിൽ പടർന്നു കഴിഞ്ഞു… ഇവന്റെ തലവട്ടം കണ്ടാൽ കൊല്ലാൻ ആയുധങ്ങളുമായി നിൽക്കുന്നവരാ അവിടെ ചുറ്റും… ശിക്ഷ ഒക്കെ കഴിഞ്ഞു ഏതെങ്കിലും കാലത്ത് അവൻ ജീവനോടെ പുറത്തിറങ്ങിയാലും അവന്റെ കാര്യം ഓർത്തു നിങ്ങൾ പേടിക്കുകേ വേണ്ട… ആ പേരോ അങ്ങനെ ഒരു ആളെയോ ഈ ജീവിതത്തിൽ നിങ്ങളിനി കേൾക്കില്ല…കാണില്ല…

അവന്റെ ആത്‍മവിശ്വാസത്തോടെ ഉള്ള വാക്കുകൾ കേട്ടതും നവിയും വരുണും പരസ്പരം നോക്കി ഒന്നു ചിരിച്ചു…

•••••••••••••••••••••••••••••••••••••••••••

ശോ… ഇനി എത്ര ദിവസം ഇങ്ങനെ ഇരുന്നാലാ ഒന്ന് പുറത്തിറങ്ങാൻ പറ്റുന്നേ…

ഫോണിൽ നോക്കി ഇരുന്നു മടുത്തു കയ്യിലിരുന്ന ഫോൺ മാറ്റിവെച്ചുകൊണ്ട് ദേവി സ്വയം ഒന്നു പറഞ്ഞു…

അപ്പോഴാണ് അവൾ വയറിന്റെ ഭാഗത്തു പതിയെ ഒന്ന് ഞെക്കി നോക്കിയത്…

ആഹ്… പണ്ടാരം വേദന ഉണ്ടല്ലോ… ഇത് ഉണങ്ങത്തുമില്ലേ…

അവൾ അതും പറഞ്ഞുകൊണ്ട് പതിയെ ആ ഭാഗത്തെ ടോപ് ഒന്ന് പൊക്കി…

ശോ… എന്ത് ഭംഗിയായി ഇരുന്ന എന്റെ വയറാ… ആ പണ്ടാരകാലനും കുത്തി… ഓപ്പറേഷനും ചെയ്തു…മത്തി വരഞ്ഞ പോലെ ആക്കി വെച്ചേക്കുവാരിക്കും ഇപ്പൊ…ഇനി ഇത് ഏത് കാലത്ത് പഴയത് പോലെ ആവാനാണോ…

അവൾ ആ കെട്ടിന്റെ മേലെ മെല്ലെ തടവി കൊണ്ട് പറഞ്ഞു…എന്നിട്ട് നെടുവീർപ്പിട്ടോണ്ട് മുന്നിലേക്ക് തലയുയർത്തി നോക്കിയതും കണ്ടു വാതിലിൽ ചാരി കൈയും കെട്ടി അവളെ തന്നെ നോക്കി നിൽക്കുന്ന നവിയെ….

……………….. തുടരും…………………

നാളെ സ്റ്റോറി ഉണ്ടാവില്ലാട്ടോ… എന്റെ ബ്രദറിന്റെ മാര്യേജ് ആണ്… മറ്റന്നാൾ നേരത്തേ ഇടാം 😌