രചന – വൈദേഹി ദേഹി
എല്ലാവരും ഡ്രെസ്സെല്ലാം എടുത്ത് ഇറങ്ങിയപ്പോൾ സന്ധ്യ ആകാറായിരുന്നു…നന്ദുവും നവിയും ഗോപിയും മാലതിയും ഗോപികയും ചെമ്പകത്തോട്ടും ലക്ഷ്മിയമ്മയും ബാക്കി ഉള്ളവരും നന്ദ്യാരത്തേക്കും മടങ്ങി… നന്ദു വന്ന പാടെ ടിവി വെച്ചുകൊണ്ട് സോഫയിലേക്ക് കാലും നീട്ടി ഇരുന്നു… പോയി ഡ്രസ്സ് മാറി മേല്കഴുകീട്ട് വാ പെണ്ണേ… വന്നുടനെ ടിവി യും വെച്ചോണ്ടിരിക്കുവാ…ഇന്നാ ഇതും കൂടെ കൊണ്ടു പോ… ചെല്ല്… അങ്ങോട്ടേക്ക് കയറി വന്ന മാലതി അവളുടെ കയ്യിലേക്ക് ഡ്രെസ്സിന്റെ കവർ കൊടുത്തുകൊണ്ട് പറഞ്ഞതും അവൾ മുഖവും വീർപ്പിച്ചുകൊണ്ട് എണീറ്റ് മുകളിലേക്ക് നടന്നു…റൂമിൽ ചെന്നു കയ്യിലിരുന്ന കവറിൽ നിന്ന് ആ ഡ്രസ്സ് അവൾ കയ്യിലെടുത്തു… അവളുടെ ചുണ്ടിൽ അവൾ പോലുമറിയാതെ ഒരു ചിരി വിരിഞ്ഞു…കണ്ണാടിയുടെ മുന്നിലേക്ക് ചെന്നു നിന്നുകൊണ്ടവൾ ആ ഡ്രസ്സ് ദേഹത്തോട്ട് വെച്ചു നോക്കി…
വരുണത് എടുത്തു തന്നതും പോയി ഇടാൻ പറഞ്ഞതുമെല്ലാം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു… അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്… അവളാ ഡ്രസ്സ് അതുപോലെ മടക്കി കവറിലേക്ക് ആക്കികൊണ്ട് ഫോൺ എടുത്തു… “DEVI CALLING” ആഹ്… പറയെടി… “എന്താണ് നന്ദുമോളെ… എന്റെ ഏട്ടനേം സ്വപ്നം കണ്ടിരിക്കുവാരുന്നോ” അവളുടെ പറച്ചിൽ കേട്ടതും നന്ദുന് ചിരി വന്നു… പിന്നേ… സ്വപ്നം കണ്ടിരിക്കാൻ നിന്റെ ഏട്ടനാരാ വല്ല ഗന്ധർവനും ആണോ… നന്ദു കട്ടിലിലേക്കിരുന്നുകൊണ്ട് ചോദിച്ചു… “ഉവ്വ്… കള്ള പൂച്ചകൾ കട്ട് പാല് കുടിക്കുന്നതൊന്നും ഞാൻ അറിയുന്നില്ലെന്ന് കരുതണ്ട കേട്ടോ…” എന്ത്… ” ഞാനിന്ന് കണ്ടാരുന്നു ഒരാൾ നിനക്ക് ഡ്രസ്സ് സെലക്ട് ചെയ്തു തരാൻ പറ്റാതെ മോന്തേം വീർപ്പിച്ചിരിക്കുന്നത്…
” ആര്… വരുണേട്ടനോ… “പിന്നല്ലാതെ നിനക്ക് വേറെ ആരാ വന്നു ഡ്രസ്സ് സെലക്ട് ചെയ്തു തന്നെ…” ഏഹ്… ആണോ… “അതേടി പൊട്ടി… വരുണേട്ടന് നിന്നേ ഇഷ്ടമൊക്കെയാണ്…നീ ഇനിയെങ്കിലും ഈ പേടിച്ചു നിൽക്കാണ്ട് പോയി അങ്ങേരോട് പറ… ദേ മനുഷ്യാ… എനിക്ക് തന്നെ പെരുത്ത് ഇഷ്ടമാന്ന്… ഇല്ലേ ദേ ആ ശ്രുതി കൊണ്ടുപോകുവേ… പിന്നെ പറഞ്ഞിട്ട് കാര്യമില്ല…” പിന്നേ… കൊണ്ടുപോകാൻ അങ്ങേരെന്താ വല്ല ചക്കയോ മാങ്ങയോ വല്ലോം ആണോ… “ദേ ഞാൻ പറയാൻ ഉള്ളത് പറഞ്ഞു… ഇനി എല്ലാം നിന്റെ ഇഷ്ടം… ഒരു കാര്യം ഉറപ്പാ… വരുണേട്ടന് നിന്നോട് എന്തോ ഒരു ഇത് ഉണ്ട്…ഇനി എല്ലാം നീ തീരുമാനിച്ചോ…” മ്മ്മ്… “എന്നാൽ ശെരിയെടി… ഞാൻ വെക്കുവാ… ഗുഷ് നൈറ്റ് ” ഗുഡ് നൈറ്റ്… അതും പറഞ്ഞു നന്ദു ഫോൺ വെച്ചു…അവൾ ഒരു നിമിഷം ദേവി പറഞ്ഞതെല്ലാം ഒന്ന് ഓർത്തു…അവൾ എഴുന്നേറ്റ് ചെന്നു കണ്ണാടിക്ക് മുന്നിൽ നിന്നു… അപ്പൊ പറയാമല്ലേ… അവൾ കൈ കടിച്ചുകൊണ്ട് കണ്ണാടിയിലുള്ള അവളുടെ പ്രതിബിംബത്തിനോട് തന്നെ ചോദിച്ചു…എന്നിട്ട് കണ്ണടച്ച് ശ്വാസം ഒന്ന് എടുത്തു വിട്ടു ധൈര്യമായി നേരെ നിന്നു… പറയണം… എല്ലാം വരുണേട്ടനോട് പറയണം…ഉടനെ തന്നെ…
എപ്പടി… വിനുന്റെ മുറിയിലെ കട്ടിലിൽ ഇരുന്നുകൊണ്ട് അവൾ അവനോട് ചോദിച്ചു… മ്മ്മ്… മ്മ്… ഇനി അവൾ ധൈര്യമായിട്ട് ചെന്നു വരുണേട്ടനോട് പറഞ്ഞോളും… വിനു പതുക്കെ കട്ടിലിൽ നിന്ന് എണീറ്റു പുറത്തു കൈവെച്ചു… എന്നാലും എന്നാ ഇടിയാടി സാമദ്രോഹി നീ ഈ ഒറ്റ കൈകൊണ്ട് ഇടിച്ചത്… പിന്നല്ലാതെ… നീ ഞാൻ ഇന്നലെ ചോദിച്ചപ്പോ എന്താടാ പറഞ്ഞെ…നിങ്ങൾ നിശ്ചയത്തിന്റെ കാര്യമാ പറഞ്ഞേന്ന് അല്ലെ…അപ്പോഴേ ഞാൻ പറഞ്ഞതാ എന്നോട് കള്ളം പറയല്ലന്നു… അതിനു ഞാൻ അറിഞ്ഞോ നീ നിന്റെ കണവനോട് പോയി എല്ലാം പറയുവെന്ന്… അങ്ങേരോട് എല്ലാം പറയാൻ പോകുവാന്നു നീ എന്നോട് പറഞ്ഞോ… അ… അത് പിന്നെ… അതുപോലാണോ ഇത്… എന്തോ… എങ്ങനേ… മനസ്സിലായില്ല… എടാ… അത്… സത്യം പറഞ്ഞാൽ ഇന്നലെ രാത്രി ഞാൻ ഉറങ്ങിട്ടില്ല… ഇന്നലെ വരുണേട്ടൻ പറഞ്ഞത് നീ കേട്ടതല്ലേ… ആ തെണ്ടി ഫ്രണ്ട് ആണ് പോലും… അപ്പോഴത്തെ നന്ദുന്റെ മുഖം നീ ശ്രെദ്ധിച്ചാരുന്നോ…
ഇനിയെങ്കിലും നവിയേട്ടനോടേലും പറഞ്ഞില്ലേ അവൾക്ക് ഇനിയും സങ്കടം ആവുകേ ഉള്ളൂ… അതാ… നവിയേട്ടൻ മുന്നിൽ വന്നു ചോദിച്ചപ്പോ ഞാൻ ഒന്നും ആലോചിക്കാണ്ട് അങ്ങ് പറഞ്ഞു പോയത്… ദേവി പറഞ്ഞതും വിനു അവളെ ഒന്ന് നോക്കി… എന്നിട്ട് അവളുടെ തൊട്ടപ്പുറത്തോട്ട് ഇരുന്നു അവളെ ചേർത്തു പിടിച്ചു… അത് കുഴപ്പില്ലെടി… നമുക്ക് അറിയില്ലാരുന്നല്ലോ അവർക്കെല്ലാം അറിയാമാരുന്നെന്നു…ഇന്നലെ സത്യത്തിൽ എന്നോട് അവരത് ചോദിച്ചപ്പോ ഞാൻ അങ്ങ് ഷോക്കായി പോയി… വിനു ദേവിയോട് അവർ പറഞ്ഞതെല്ലാം പറഞ്ഞു… അവളെ അപകടപ്പെടുത്താൻ ശ്രെമിച്ചതൊക്കെ ശിവയുടെ ആളുകൾ ആന്നുള്ളതൊഴിച്ചു… ആഹ്… ഇനിയെങ്കിലും അവളൊന്നു ചെന്ന് സംസാരിച്ചാൽ മതിയാരുന്നു… അതോടെ രണ്ടെണ്ണോം സെറ്റ്… അല്ലേടാ… പിന്നല്ല… ആ വരുൺ ജോലിക്ക് പോകാതെ അവളുടെ കൂടെ ഇരുന്നു ഹിന്ദി സീരിയൽ കാണുന്നത് എന്റെയി കണ്ണുകൾ കൊണ്ടെനിക്ക് കാണണം…
അവൻ വലതു കൈയിലെ വിരലുകൾ കണ്ണിനു നേരെ ഉയർത്തി കൊണ്ട് പറഞ്ഞു… അപ്പോഴാണ് ശ്രുതി അങ്ങോട്ട് കേറി വന്നത്… ഏഹ്… ഇവനെന്താ… സ്വന്തം കണ്ണുകുത്തി പൊട്ടിക്കാൻ നോക്കുന്നോ… അവൾ അവനെ നോക്കി അത് പറഞ്ഞതും അവനൊന്നു അവളെ നോക്കി… എന്നിട്ട് കൈ പെട്ടന്ന് താഴ്ത്തി… നിനക്ക് നിന്റെ അമ്മേടെ അതേ സ്വഭാവം ആണല്ലോടി അപശ്രുതി… എല്ലാടത്തും കേറി അഭിപ്രായോം പറഞ്ഞോണ്ട് വന്നോളും … ഉവ്വോ… അത് പിന്നെ ഞാൻ എന്റെ അമ്മയുടെ മോള് തന്നെ അല്ലെ മോനെ… പിന്നെ നീ എന്റെ മുന്നിൽ തന്നെ ഓരോ കോമാളിത്തരോം കാട്ടി വന്നോളുവല്ലോ… കോമാളി നിന്റെ അച്ഛൻ സുരേന്ദ്രൻ… വിനു ശബ്ദം താഴ്ത്തി പറഞ്ഞു… മോൻ വല്ലോം പറഞ്ഞാരുന്നോ… ഏയ്യ്… ആഹ്… ഡീ നിന്നേ ഗായത്രി അമ്മായി വിളിക്കുന്നുണ്ട്…മരുന്നെടുത്തു വെച്ചോണ്ട്… ഓഹ് ഗോഡ്…ഇന്നും കഴിച്ചില്ല… അതും പറഞ്ഞു ദേവി വേഗം താഴേക്ക് ഓടി… പിറകിന് വിനുനെ നോക്കി ഒന്ന് പുച്ഛിച്ചോണ്ട് ശ്രുതിയും ഇറങ്ങി… ഓഹ്…ആ പെണ്ണ് ഇടിച്ചെന്റെ പുറം പള്ളിപ്പുറമാക്കി… ഇനി അച്ഛമ്മയോട് പറഞ്ഞു വല്ല കുഴമ്പും ഇടീക്കണം… വിനു പുറവും തടവികൊണ്ട് താഴേക്ക് പോയി…
കൃഷ്ണാ… നാളെ രാവിലെ തന്നെ നീയും ഗോപിയും കൂടെ പണിക്കരുടെ അടുത്ത് പോണം… ഞാൻ അളിയനെ വിളിച്ചാരുന്നമ്മേ… നാളെ രാവിലെ ഇങ്ങോട്ട് വരാന്നു പറഞ്ഞിട്ടുണ്ട്… ഞങ്ങൾ ഒരുമിച്ച് പൊയ്ക്കോളാം… മ്മ്മ്… രാത്രി അത്താഴം കഴിഞ്ഞു എല്ലാരുടെ ഉമ്മറത്തിരിക്കുവാരുന്നു… അആഹ്… പതുക്കെ… പതുക്കെ… ഹാ…അടങ്ങി ഇരിക്കെടി… ദാ… കഴിഞ്ഞു… ദേവിയുടെ കയ്യിലെ ബാൻഡേജ് മാറ്റി ഓയിന്റ്മെന്റ് തേച്ചു കൊടുക്കുവാരുന്നു വരുൺ… അടങ്ങി ഇരുന്നു കൊടുക്കെന്റെ ദേവൂ… അവനത് ചെയ്യട്ടെ…എത്രയും പെട്ടന്നാ കൈയിലെ ഒന്ന് എടുത്താ മതിയാരുന്നു… ഗായത്രി പറഞ്ഞു… ഇന്നാ… കഴിഞ്ഞു… ബാൻഡേജ് ഇട്ടു കൊടുത്തോണ്ട് വരുൺ പറഞ്ഞു… നമുക്ക് അത്യാവശ്യം ഉള്ളവരെ ഒക്കെ ഫോണിൽ കൂടി വിളിച്ചാൽ പോരെ അമ്മേ… മ്മ്മ്… മതി… അതിന്റെ ഒക്കെ ആവിശ്യമേ ഉള്ളൂ…
എല്ലാരേം വീട്ടിൽ പോയി ക്ഷണിക്കാൻ ഇത് കല്യാണമൊന്നുമല്ലല്ലോ… എന്നാലും ക്ഷണിക്കേണ്ടവരെ ക്ഷണിക്കണ്ടേ വല്യമ്മേ… അത് ചെയ്യാതെ ഇരിക്കുവോ സാവിത്രി… ലക്ഷ്മിയമ്മ പറഞ്ഞു… ആഹ് പിന്നെ കൃഷ്ണാ…സിന്ധുവിന്റെ വീട്ടിൽ ചെന്ന് പറയണം… അവളുടെ ആങ്ങളയും ഭാര്യയുമില്ലേ… അവരേം ക്ഷണിക്കണം… അത് നീ നാളെ വന്നിട്ട് നമ്മൾ രണ്ടുപേരും വരുണും കൂടെ പോകാം…എന്താ… പോകാം അമ്മേ… നീ വരുന്നുണ്ടോ വിനു… ഓഹ്… ഇല്ല… എനിക്ക് നാളെ നല്ല സുഖമില്ല… നാളെ നല്ല സുഖമില്ലെന്ന് നിനക്ക് ഇപ്പോഴേ എങ്ങനെ അറിയാം… ശ്രുതി ചോദിച്ചു… പിന്നെ എനിക്ക് നാളെ സുഖം ഉണ്ടോ ഇല്ലിയോന്ന് എനിക്കല്ലാതെ നിനക്കണോ അറിയാവുന്നെ… ഹ്മ്മ്മ്… ആഹ്… മതി… മതി… ഞങ്ങൾ പൊയ്ക്കോളാം… ഇനി അതും പറഞ്ഞു ഒറ്റയും ഇരട്ടയും പിടിക്കേണ്ട രണ്ടുംകൂടെ… അച്ചമ്മ പറഞ്ഞു…
ഇതൊക്കെ നടക്കുവോ ഏട്ടാ… എനിക്കെന്തോ കേട്ടിട്ട് പേടി ആകുന്നു… ശില്പ പറഞ്ഞു… നീ ഒന്നുകൊണ്ടും പേടിക്കണ്ട… ഇരുചെവി അറിയാതെ നന്ദുനെ നമ്മുടെ വഴിക്ക് കൊണ്ടു വരാനുള്ള ട്രംകാർഡ് ഞാൻ ഇട്ടുകഴിഞ്ഞു… അതോടെ അവൾ എന്റെ കാൽചുവട്ടിൽ വരും… അപ്പൊ നവനീത് സാറോ… ശില്പ ചോദിച്ചതും ശിവ ഒന്നു ചിരിച്ചു… നേരായ വഴിക്ക് അവൻ നിന്നേ കല്യാണം കഴിക്കാൻ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ… പിന്നെ… നന്ദു… അവളെ മുൻനിർത്തി നമ്മൾ കളിക്കും…അവളെ രക്ഷിക്കാൻ അവൻ എന്തിനും സമ്മതിക്കും… എന്തിനും… ………………. തുടരും………………

by