രചന – വൈദേഹി ദേഹി
പിന്നീടുള്ള ദിവസങ്ങൾ ഇരുവീട്ടിലും തിരക്കിന്റെതായിരുന്നു… ഞായറാഴ്ച രാവിലത്തേക്കാരുന്നു മുഹൂർത്തം എടുത്തത്… കൃഷ്ണനും വരുണും വിനുവും ഓരോരോ ഒരുക്കങ്ങൾക്കായി ഓടി നടന്നു…ദേവിയും നന്ദുവുമാണെ രണ്ടു ദിവസമായി കോളേജിൽ പോയിട്ട്… മുടി സ്പാ ചെയ്യണം ഫേഷ്യൽ ചെയ്യണം പെടിക്യൂർ മാനിക്യൂർ എന്നൊക്കെ പറഞ്ഞു ശ്രുതി അവരേം കൊണ്ടു പാർലറിൽ തന്നെ ആരുന്നു… വിളിച്ചോണ്ട് വരുകേം കൊണ്ടു വിടുകേം ചെയ്തു സഹികെട്ടു ഒടുവിൽ നീയൊക്കെ ഇവിടങ്ങു താമസിച്ചോളാൻ വരെ പറഞ്ഞു വിനു…അതിനിടക്ക് ദേവിയുടെ കയ്യിലെ ബാൻഡേജും എടുത്തിരുന്നു…നവിക്കാണേ ലീവ് എടുക്കാനും പറ്റില്ലാരുന്നു… അവൻ കൂടെ വരാതിരുന്നാൽ ശിവക്കത് സംശയം തോന്നും എന്ന് കരുതി അവൻ കോളേജിൽ പോയിരുന്നു…
അങ്ങനെ നാളെ ആണ് നിശ്ചയം… നിനക്ക് പേടി ഉണ്ടോടി… വൈകിട്ട് ദേവിയുടെ കയ്യിൽ മെഹന്ദി ഇട്ടു കൊടുക്കുവാരുന്നു ശ്രുതി… അതിനിടയ്ക്കാണ് അവളത് ചോദിച്ചത്… എന്തിനു… കല്യാണം ഒന്നുമല്ലല്ലോ… അവളത് പറഞ്ഞതും ശ്രുതി മുഖമുയർത്തി അവളെ ഒന്ന് നോക്കി… ശെടാ… കല്യാണം അല്ലേലും നിശ്ചയം അല്ലെ… ഓഹ് പിന്നേ… ഇതിനൊക്കെ ഇത്ര പേടിക്കാൻ എന്തുവാ… നമ്മൾക്ക് സ്റ്റാർ ആകാൻ കിട്ടുന്ന അവസരം അല്ലെ… എനിക്കെങ്ങനെ എങ്കിലും നാളെ ആ ഡ്രസ്സ് ഒക്കെ ഇട്ട് നല്ല അടിപൊളി ആയോന്ന് ഒരുങ്ങി കുറെ ഫോട്ടോസ് എടുക്കണം… ഇനി എന്തായാലും കുറച്ചു നാളത്തേക്ക് ഡിപി ക്ക് ഫോട്ടോ തപ്പി നടക്കണ്ടല്ലോ… ദേവിയുടെ പറച്ചിൽ കേട്ടതും ശ്രുതി അവളെയൊന്ന് നോക്കി… ബെസ്റ്റ്… ഇക്കണക്കിനു നീ കല്യാണം കഴിഞ്ഞു പോകുമ്പോ ചിരിച്ചു കളിച്ചു പോകുവല്ലോടി… അത് പിന്നെ ചോദിക്കാൻ ഉണ്ടോ… ഞാൻ നല്ല ചിരിച്ചു യോ യോ ഒക്കെ പറഞ്ഞെ പോകുള്ളൂ… ഞാൻ കരയുന്ന ഫോട്ടോ എടുക്കാൻ നിൽക്കുന്ന ഫോട്ടോഗ്രാഫർസിനെ എനിക്ക് പറ്റിക്കണം…അല്ലാതെ ഈ കരഞ്ഞു വിളിച്ചു മൂക്കള ഒലിപ്പിച്ചു പോകാൻ ഒന്നും എന്നെ കിട്ടില്ല… മിടുക്കി…ഇപ്പോഴാ എനിക്ക് സമാധാനം ആയത്… കല്യാണം ഉറപ്പിച്ചത് കൊണ്ടു എന്റെ കുഞ്ഞങ്ങു നന്നായോ എന്ന് ഞാൻ പേടിച്ചു…
നോ വേ ബേബി… ദേവി വിൽ ഓൾവേസ് ദി സേം… അപ്പോഴേക്കും മെഹന്ദി ഇട്ടു കഴിഞ്ഞിരുന്നു… എങ്ങനെ ഉണ്ടെടി… വീഡിയോ കാളിൽ നന്ദുനെ കൈയിലെ മെഹന്ദി കാണിച്ചുകൊടുക്കുവാരുന്നു ദേവി… ശ്രുതി ആയിരുന്നു ഫോൺ പിടിച്ചിരുന്നത്… അടിപൊളി… ശോ അവൾക്ക് മെഹന്ദി ഇടാൻ അറിയാമാരുന്നെങ്കിൽ ഞാനും കൂടെ അങ്ങോട്ട് വന്നേനെ മെഹന്ദി ഇടാൻ… അയ്യടി… അത് നീ നിന്റെ നിശ്ചയത്തിന് അങ്ങ് ഇട്ടാ മതി… ഇതെന്റെയാ… ഞാൻ മാത്രം ഇട്ടാൽ മതി… ഓഹ്… ആയിക്കോട്ടെ… ദേവൂ… ശ്രുതീ… വാ വന്നു ആഹാരം കഴിക്ക്… എന്നിട്ട് നേരത്തെ പോയി കിടക്ക്… നാളെ വെളുപ്പിന് എണീറ്റു അമ്പലത്തിൽ പോകാനുള്ളതാ… അങ്ങോട്ട് വന്ന ഗായത്രി പറഞ്ഞു… ആഹ് വരുവാ അമ്മേ… ദേവി അവരോട് പറഞ്ഞു… അപ്പൊ ശെരിയെടി…നാളെ കാണാം…ഗുഡ് നൈറ്റ്… ഗുഡ് നൈറ്റ് നന്ദൂ… ഗുഡ് നൈറ്റ് ഗൂയ്‌സ്… ദേവിയും ശ്രുതിയും നന്ദുനോട് പറഞ്ഞുകൊണ്ട് ഫോൺ വെച്ചു…
അങ്ങനെ രാത്രിയിലത്തെ ഭക്ഷണം എല്ലാരുടെ ഇരുന്നു കഴിച്ചു… ദേവിയുടെ കയ്യിൽ മെഹന്ദി ആയതുകൊണ്ട് ഗായത്രിയാണവൾക്ക് വാരി കൊടുത്തത്…രാവിലെ നേരത്തേ എണീക്കണ്ടത് കൊണ്ടു എല്ലാരും നേരത്തേ തന്നെ പോയി കിടന്നിരുന്നു… ദേവിയും ശ്രുതിയും കൂടി ആരുന്നു കിടന്നത്…ഉറക്കത്തിനിടക്ക് തിരിഞ്ഞു കിടന്ന ദേവി തൊട്ടപ്പുറത്തു കിടന്ന ശ്രുതിയുടെ മേലേക്ക് കൈ വെച്ചതും അവളുടെ മുഖം ചുളിഞ്ഞു… അവൾ കണ്ണുകൾ തുറക്കാതെ തന്നെ അടുത്ത് കിടക്കുന്ന ആളിന്റെ മുഖത്തേക്ക് തപ്പി… ഈശ്വരാ…ഇവൾക്കെന്താ മീശയും താടിയും വെച്ചോ… കയ്യിൽ മുഖത്തെ രോമം തടഞ്ഞതും ദേവി ഞെട്ടി ചാടി എണീറ്റു…തൊട്ടപ്പുറത്തു കിടക്കുന്ന ആളിനെ കണ്ടവളുടെ കണ്ണു തള്ളി… ന… നവിയേട്ടാ… ഏട്ടനിത് എപ്പോ വന്നു…ഇയ്യോ… ഇതെന്താ ഇവിടെ കിടക്കുന്നെ… അവൾ പെട്ടന്ന് എണീറ്റുകൊണ്ട് പറഞ്ഞതും നവി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു… അവൾ കറക്റ്റ് അവന്റെ നെഞ്ചിൽ തന്നെ ലാൻഡ് ചെയ്തു…
അവനൊന്നും മിണ്ടുന്നില്ലെന്ന് കണ്ടതും അവൾ അവന്റെ കൈക്കൊരു പിച്ചു കൊടുത്തു… അആഹ്…പറിച്ചെടുത്തോടി നീ… പിന്നല്ലാതെ… നിങ്ങൾക്കിത് എന്തിന്റെ കേടാ മനുഷ്യാ… പാതിരാത്രി കള്ളനെ പോലെ പതുങ്ങി വരാൻ നാണമില്ലല്ലോ… അതിനു കള്ളനെ പോലെന്നു ആരാ പറഞ്ഞെ… എനിക്ക് വാതിൽ തുറന്നു തന്നു…അത് വഴിയാ കേറിയത്… വാതിൽ തുറന്നു തന്നെന്നോ… ആര്… എന്റെ കുഞ്ഞളിയൻ… ഏഹ്… വിനുവോ… പിന്നല്ലാതെ… അതെങ്ങനെ അവൻ… ഫോൺ ചെയ്തു വിളിച്ചെണീപ്പിച്ചു… വരുൺ പാവം ഓടി നടന്നു ക്ഷീണിച്ചു കാണില്ലേ… ഇവനാകുമ്പോ കുഴപ്പില്ല… അല്ല ഇത്രക്ക് കഷ്ടപ്പെട്ട് ഇപ്പോ ഇങ്ങോട്ട് വന്നെതെന്തിനാ… നിന്നേ കാണാൻ… കുറച്ചു മണിക്കൂറുകൾ കൂടി കഴിഞ്ഞ എന്നെ നന്നായി കാണാമല്ലോ പിന്നെന്തിനാണാവോ… അത് പബ്ലിക് ആയിട്ടല്ലേ… കട്ട് തിന്നുന്നേന്റെ സുഖം ഒന്നും അതിനു കിട്ടില്ല മോളെ… നവി അതു പറഞ്ഞതും ഒന്ന് തിരിഞ്ഞതും അവൾ അവന്റെ കീഴിലായി… അവൾ പിടഞ്ഞുകൊണ്ട് അവനെ ഒന്ന് നോക്കിയതും അവൻ ഒരു കള്ളചിരിയോടെ അവളെ നോക്കി കണ്ണടച്ച് കാണിച്ചു…
ദേ… നവിയേട്ടാ… മാറിയേ… ശ്രുതിയെങ്ങാനും കണ്ടോണ്ട് വന്നാൽ ആകെ നാണക്കേടാകുവേ… അവളിപ്പോ ഒന്നും വരില്ല… അതെന്താ… ആഹ്… അവളാ ബാൽക്കണിയിൽ ഇരുന്നു ഫോണിൽ സൊള്ളിക്കൊണ്ടിരിക്കുവാ…പിന്നെ ഒരു സേഫ്റ്റിക്ക് ഞാൻ വിനുനെ ആ ഡോറിന്റെ അവിടെ നിർത്തിട്ടുണ്ട്… അവന്റെ പറച്ചിൽ കേട്ടതും അവളൊന്ന് മിഴിച്ചു നോക്കി… അവന്റെ മിഴികൾ അവളുടെ മുഖമാകെ ഓടി നടന്നു… അത് കണ്ടതും അവളുടെ മുഖം ചുവന്നു… അവനൊരു ചിരിയോടെ അവളുടെ നെറ്റിയിൽ പതിയെ മുത്തി… അവൾ കണ്ണുകൾ അടച്ചതു സ്വീകരിച്ചു…അവൾ പതിയെ കണ്ണുതുറന്നു നോക്കി…അവന്റെ കണ്ണുകൾ പതിയെ അവളുടെ അധരങ്ങളിലേക്ക് പോയി…അവന്റ നോട്ടം കണ്ടതും അവൾ പെട്ടന്ന് ഇടതു സൈഡിലേക്ക് മുഖം തിരിച്ചു… പക്ഷെ അതിനു മുന്നേ അവനവളുടെ ചുണ്ടുകൾ കവർന്നിരുന്നു… ദേവിയുടെ കണ്ണുകൾ പതിയെ കൂമ്പി അടഞ്ഞു…അവന്റെ അധരങ്ങളുടെ മുറുക്കം കൂടിയതും അവളുടെ കൈകൾ പതിയെ അവന്റെ മുടിക്കുള്ളിൽ മുറുകി…ഇരുവരും മത്സരിച്ചു തങ്ങളുടെ പ്രണയം ആ ചുംബനത്തിലൂടെ പകർന്നു…
നവി പതിയെ മുഖമുയർത്തി അവളെ നോക്കി…അവന്റെ പ്രണയത്തിൽ തളർന്നു കിടക്കുന്നവളെ ഒരു ചിരിയോടെ അവൻ കണ്ടു… അവൻ പതിയെ അവളെ വിളിച്ചു… ദേവാ ❤️ ദേവി പെട്ടന്ന് അവനെ കണ്ണുതുറന്നു നോക്കി…അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു… അവൾ അവനെ കൂർപ്പിച്ചു നോക്കി… ഇങ്ങനെ നോക്കാതെടി ഉണ്ടക്കണ്ണി…ഞാൻ വേറെ വല്ലോം ചെയ്തു പോകുവേ… പിന്നെ പറഞ്ഞിട്ട് കാര്യമില്ല… അവൻ അതും പറഞ്ഞുകൊണ്ട് അവളിൽ നിന്നു മാറി കിടന്നു… അവൾ പെട്ടന്ന് ചാടി എണീറ്റു… നിങ്ങളു പാതിരാത്രി മതില് ചാടി വന്നു മനുഷ്യനെ പീഡിപ്പിക്കാൻ നോക്കുവാണോ… അയ്യടി…മോൾടെ ആഗ്രഹം ഒക്കെ കൊള്ളാല്ലോ…അതൊക്കെ കെട്ട് കഴിഞ്ഞ്…നീ ഇങ്ങനെ ധൃതി കൂട്ടാതെ… അവൻ പറഞ്ഞതും അവൾ അവന്റെ വയറിനിട്ടൊരു ഇടി കൊടുത്തു… ഓഹ്… ഈ പെണ്ണ്… ഇടിച്ചു കലക്കിയാ നിനക്ക് തന്നാ നഷ്ടം… അതോർത്തോ… ഈ മനുഷ്യനെ കൊണ്ടു…എന്റെ പൊന്നു നവിയേട്ടാ… ഒന്ന് പോ… ആരേലും കണ്ടാ എന്ത് വിചാരിക്കും… അവൾ വാതിലിന്റെ അവിടേക്ക് നോക്കികൊണ്ട് അവനോട് പറഞ്ഞു…
എന്ത് വിചാരിക്കാൻ… നാളെ മോതിരം ഇടുന്നേനു പകരം ഒരു താലി അങ്ങ് കെട്ടിക്കും… അത്രേയുള്ളൂ… ഒന്ന് പോ നവിയേട്ടാ… ശ്രുതി വരും ഇപ്പോ… പ്ലീസ് ഒന്ന് പോ… ഹ്മ്മ്മ്… ഒന്ന് മൂളിക്കൊണ്ടവൻ കട്ടിലിൽ നിന്നെണീറ്റു… ഞാൻ പോവാ… അതും പറഞ്ഞവൻ തിരികെ നടന്നു… ദേവി ആണേ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചതും ചെക്കൻ തിരിഞ്ഞു വന്നു കൊടുത്തു ഉഗ്രൻ ഒരു ഫ്രഞ്ച് കിസ്സ്…അവൾ കണ്ണുമിഴിച്ചു ഇരുന്നുപോയി… ഇനി ചേട്ടന്റെ മോളു ചാച്ചിക്കോ ട്ടോ… അതും പറഞ്ഞു അവളെ നോക്കി ഒന്ന് കണ്ണിറുക്കി അവൻ പതിയെ വാതിൽ തുറന്നു പുറത്തേക്ക് പോയി…ദേവി അപ്പോഴും കിട്ടിയതിന്റെ ഹാങ്ങ് ഓവറിൽ തന്നെ ആരുന്നു… നവി പുറത്തിറങ്ങിയതും കണ്ടു ബാൽക്കണി വാതിലിന്റെ അവിടെ ഉറക്കം തൂങ്ങി താടിക്ക് കയ്യും കൊടുത്തു കുത്തിയിരിക്കുന്ന വിനുനെ…
ഈ പൊട്ടൻ ഇവിടെ ഇരുന്നു ഉറക്കം തൂങ്ങാനാണോ ഞാൻ നിർത്തിയത്… ഈശ്വരാ ആ ശ്രുതി എങ്ങാനും വന്നിരുന്നേൽ പണി പാളിയേനെ… നവി അതും പറഞ്ഞു ചെന്ന് വിനുന്റെ ടി ഷർട്ടിന്റെ കോളറിൽ പിടിച്ചു പൊക്കി… ഇയ്യോ… നിന്നേ എന്തൊത്തിനാടാ ഞാനിവിടെ ഇരുത്തിയത്… അവളെങ്ങാനും കേറി വന്നിരുന്നേൽ കൊന്നേനെ നിന്നേ ഞാൻ… അതും പറഞ്ഞു നവി പതിയെ ശ്രുതിയെ നോക്കികൊണ്ട് അവൾ കാണാതെ സ്റ്റെപ്സ് ഇറങ്ങി താഴേക്ക് പോയി… ഹോ… കാലമാടാൻ എന്നാ പിടിയാ പിടിച്ചത്… ബാക്കി ഉള്ളവന്റെ ഉറക്കോം കളഞ്ഞു… വിനു അതും പറഞ്ഞു പുറത്തേക്കൊന്ന് എത്തി നോക്കിയപ്പോ കണ്ടു മതിൽ ചാടി റോഡിൽ ഇറങ്ങി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പോകുന്ന നവിയെ… ഹോ… പോയി… അതും പറഞ്ഞു തിരിഞ്ഞ വിനു ശ്രുതി വരുന്നത് കണ്ടതും മുറിയിലേക്ക് ഓടി… •••••••••••തുടരും•••••••••••••

by