രചന – വൈദേഹി ദേഹി
വൈകിട്ട് പോകുന്നേനു മുന്നേ വിനു വരുൺ വരുന്ന കാര്യം നന്ദുനോട് പറയരുത് എന്ന് ഏൽപ്പിച്ചാണ് പോയത്… ദേവി പിന്നെ നവിയുടെ തലവട്ടം കാണുന്ന ഭാഗത്തൂന്നേ മുങ്ങും… വേറൊന്നും കൊണ്ടല്ല ഇനി അവന്റെ ഒരു ഉമ്മിക്കൽ കൂടെ താങ്ങാൻ ഉള്ള ശേഷി കൊച്ചിനില്ല… നവി…നീ എപ്പോഴാ വരുണിനെ കൊണ്ടുവരാൻ പോണേ… അത്താഴം കഴിച്ച ശേഷം ഉമ്മറത്തേക്കിറങ്ങിയപ്പോഴാണ് ഗോപി നവിയോട് ചോദിച്ചത്… നവി പതിയെ മുണ്ടിന്റെ തുമ്പ് എടുത്ത് മുഖം തുടച്ചുകൊണ്ട് അകത്തേക്ക് നോക്കി… നീ എന്താ ഈ നോക്കുന്നെ… അല്ല ഇവിടുള്ള ഒരുത്തിയോട് വരുൺ വരുന്ന കാര്യം സർപ്രൈസ് ആക്കി വെച്ചേക്കുവാ മറ്റേ രണ്ടെണ്ണം…അത്കൊണ്ട് അവൾ ഉറങ്ങാൻ കിടന്ന ശേഷം വേണം പോകാൻ… ഗോപി ചിരിച്ചു… കൃഷ്ണൻ വിളിച്ചാരുന്നു നീ എപ്പോഴാ പോകുന്നേന്ന് ചോദിച്ചു… മ്മ് അച്ഛൻ മാമയോട് പറഞ്ഞേക്ക് അവൻ അവിടെ എത്തുമ്പോഴേക്കും ഞാൻ അവിടെ ചെല്ലും… മ്മ്മ്…
വരുണേട്ടനെ വിളിക്കാൻ നമുക്കൂടെ പോകാരുന്നു അല്ലെ… രാത്രി ലൂടോ കളിച്ചോണ്ടിരുന്നപ്പോഴാണ് ദേവി വിനുനോട് അത് പറഞ്ഞത്… ഞാൻ വന്നപ്പോ നിനക്ക് വരണോന്ന് ഒന്നും തോന്നിയില്ലാരുന്നല്ലോ… ഈൗ… അല്ലേലും നിനക്കെന്നേക്കാൾ സ്നേഹം ആ ജിമ്മനോട് ആണല്ലോ… അതേ… അത് നിനക്കിപ്പോഴാണോ മനസ്സിലായെ… പ്വോഡി… അതും പറഞ്ഞു വിനു എണീറ്റു പോയി… പോടാ മാക്രി… കളി തോറ്റെന്നു കാണുമ്പോ എന്നും ഉള്ളതാ എന്തേലും പറഞ്ഞു എണീറ്റു പോകുന്നേ… അതും പറഞ്ഞു അവളാ ലൂടോ ബോർഡ് എടുത്ത് അവന്റെ നേരെ എറിഞ്ഞു…
രാത്രി ഭക്ഷണം കഴിച്ചു കുറച്ചു നേരം എല്ലാരുടേം കൂടെ ടി.വി യും കണ്ടിരുന്നിട്ടാണ് നന്ദു റൂമിലേക്ക് വന്നത്…അന്ന് മുഴുവൻ കറക്കം ആയതു കാരണം അവൾക്കു നന്നായി ഉറക്കം വരുന്നുണ്ടാരുന്നു… അത്കൊണ്ട് തന്നെ കയ്യിലിരുന്ന ഫോൺ കട്ടിലിലേക്കിട്ട് അപ്പൊ തന്നെ അവൾ കിടന്നു… ഫോൺ അടിക്കുന്ന സൗണ്ട് കേട്ടാണ് നന്ദു ഉറക്കത്തിൽ നിന്നുമുണർന്നത്…
ശല്യം…ഇതിപ്പോ ആരാ… അതും പറഞ്ഞോണ്ട് കണ്ണുകൾ തിരുമ്മി അവൾ കട്ടിലിൽ കിടന്ന ഫോൺ തപ്പി എടുത്തു…സമയം നോക്കിപ്പോ 11.30 ആയി… അറിയാത്ത നമ്പരാണെന്ന് കണ്ടതും അവൾ അത് കട്ട് ചെയ്തു പിന്നേം കിടന്നു… പക്ഷെ പിന്നേം ഫോൺ റിങ് ചെയ്യാൻ തുടങ്ങി… ഇത് വല്യ കോടാലി ആണല്ലോ ഭഗവാനെ… ഉറങ്ങാനും സമ്മതിക്കില്ലേ… അതും പറഞ്ഞോണ്ട് അവൾ ഫോൺ കട്ട് ചെയ്തു എന്നിട്ട് സ്വിച്ച് ഓഫ് ചെയ്തു കിടന്ന് ഉറങ്ങാൻ തുടങ്ങി… മറുവശം ഫോണിൽ സ്വിച്ച് ഓഫ് എന്ന് കേട്ട് ശിവ തന്റെ ഫോൺ ദേഷ്യത്തിൽ വലിച്ചെറിഞ്ഞു… Damn it…നീ ഫോൺ എടുത്തില്ലെങ്കിൽ നേരിട്ട് അവിടെ… നിന്റെ മുറിയിൽ തന്നെ വരാൻ എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടല്ല നന്ദു… നീ ഇനി എന്നെ കൊണ്ട് അതു ചെയ്യിപ്പിക്കരുത്… അതും പറഞ്ഞോണ്ട് അവൻ മുന്നിലിരിക്കുന്ന ഗ്ലാസിൽ നിന്ന് മദ്യം വായിലേക്കൊഴിച്ചു…
വരുൺ… ബാഗേജുമായി കാത്തുനിന്നപ്പോഴാണ് വരുൺ നവിയുടെ വിളി കേട്ടത്…തിരിഞ്ഞു നോക്കിയതും കണ്ടു ദൂരേന്ന് വരുന്ന നവിയെ…അവൻ ഓടി വന്നു വരുണിനെ കെട്ടിപ്പിടിച്ചു… ഡാ…എത്ര നാളെയെടാ… പിന്നല്ലാതെ… അതും പറഞ്ഞവൻ നവിയുടെ തോളത്തുടെ കയ്യിട്ടു പുറത്ത് രണ്ട് തട്ട് തട്ടി… നീ വാ… ബാക്കി വണ്ടിയിൽ കേറീട്ടു പറയാം… എന്നും പറഞ്ഞു രണ്ടുപേരുടെ ബാഗുകൾ വണ്ടിയിൽ എടുത്തുവെച്ചു വണ്ടിയിൽ കേറി… നീ എന്താ താമസിച്ചേ…ഞാൻ വന്നിട്ട് അര മണിക്കൂർ ആയി…നീ വരുമ്പോ ഞാൻ അവിടെ എത്തിയിരിക്കും എന്നല്ലേടാ പുല്ലേ നീ ഫോണിൽ കൂടെ പറഞ്ഞെ… എന്റെ പൊന്നോ… ഒന്നും പറയണ്ട… നീ വരുന്ന കാര്യം നിന്റെ അനിയനും അനിയത്തിയും നന്ദുനോട് പറഞ്ഞിട്ടില്ല… സർപ്രൈസ് ആണ് പോലും…ഇന്ന് വൈകുന്നേരം വിനു വന്നിട്ട് പറഞ്ഞു അവളോട് പറയരുത് നീ ഇന്ന് വരുന്ന കാര്യം എന്ന്… അവളുറങ്ങി കഴിഞ്ഞേ വീട്ടിന്നു ഇറങ്ങാവുള്ളു… എന്നൊക്കെ… ആഹാ… അത് കൊള്ളാല്ലോ… സർപ്രൈസ് ആണല്ലേ… വരുൺ ഒരു കള്ള ചിരിയോടെ മീശ ഒന്ന് പിരിച്ചോണ്ട് മുന്നോട്ട് നോക്കി പറഞ്ഞു…
അതേ… രണ്ടൂടെ എന്തൊക്കെ ഒപ്പിക്കാനാണോ പ്ലാൻ…ഏറ്റ രണ്ടു കക്ഷികൾ അല്ലെ… ഒന്നും പറയാൻ പറ്റില്ല മോനെ…ഹോ… ആ പെണ്ണ് ആണേ ഉറക്കം വരുന്നു വരുന്നു എന്ന് പറയുന്നതല്ലാതെ ജന്മം ചെയ്‌താൽ കിടക്കാൻ പോണില്ലാരുന്നു…ഒരു വിധത്തിലാ ഞാൻ ഒന്ന് ഇറങ്ങിയത്… വരുണും നവിയും അതും പറഞ്ഞു പൊട്ടിച്ചിരിച്ചു… പിന്നെ… എന്ത് പറയുന്നു നമ്മുടെ പഴയ കൂട്ടുകാരൻ… വരുൺ എന്തോ ഓർമയിലെന്ന വണ്ണം ഗ്ലാസിലൂടെ പുറത്തേക്ക് നോക്കികൊണ്ട് ചോദിച്ചു… അത് ചോദിച്ചപ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകി…നവിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു… കൂട്ടുകാരൻ… കളികൾ തുടങ്ങിയിട്ടില്ല… അവനെ കണ്ടതിന്റെ ഒരു പകപ്പ് മാത്രമേ നന്ദുന് ഉണ്ടാരുന്നുള്ളു…ദേവി കൂടെ ഉള്ളതുകൊണ്ട് ഒരു സമാദാനം ഉണ്ട്… പക്ഷെ പെട്ടന്നുള്ള അവളുടെ ഭാവമാറ്റം എല്ലാരും ശ്രെദ്ധിച്ചു…പിന്നെ അത് തലവേദന എന്നു പറഞ്ഞൊഴിഞ്ഞു…പക്ഷെ ഗോപുവപ്പക്കു അത് മനസ്സിലായി… എന്നോട് ചോദിച്ചു… ഞാൻ പറഞ്ഞു ശിവ പിന്നേം വന്ന കാര്യവും നന്ദു അവനെ കണ്ട കാര്യവും എല്ലാം… ഗോപുവപ്പക്കു ഉള്ളാലെ ഭയം ഉണ്ട്… പറഞ്ഞു അത്… നന്ദുന്റെ കാര്യത്തിൽ മാത്രമല്ല ദേവിയുടേം വിനൂന്റേം കാര്യത്തിലും… അവൻ ഇപ്പോഴൊരു തിരിച്ചു വരവ് നടത്തണമെങ്കിൽ അവന്റെ ലക്ഷ്യം നന്ദു മാത്രമല്ല… വല്ലാത്തൊരു ഭാവത്തോടെ നവി പറഞ്ഞു…
വരുണിന്റെ കണ്ണുകളിൽ അഗ്നി പാറി… അതേ…അവന്റെ ലക്ഷ്യം നന്ദുനെ സ്വന്തമാക്കുക എന്നത് മാത്രമല്ല അതിൽ ദേവിയും വിനും ഉണ്ട് അതുറപ്പാണ്…ശിവ… ശിവ മഹേശ്വർ…അവൻ എന്തൊക്കെ പദ്ധതികൾ മെനഞ്ഞാലും നമ്മൾ ജീവനോടെ ഇരിക്കുമ്പോൾ അവരുടെ ദേഹത്തു ഒരു തരി മണ്ണുപോലും വീഴില്ല… വീഴാൻ സമ്മതിക്കില്ല… അതും പറഞ്ഞു വരുൺ കണ്ണുകളടച്ചു കൊണ്ട് സീറ്റിലേക്ക് ചാരി… വെളുപ്പിന് 5 മണി ആയി അവർ വീട്ടിലെത്തിയപ്പോ… അവർ വന്നപ്പോ കൃഷ്ണനും ഗായത്രിയും ലക്ഷ്മിയമ്മയും അവരെ കാത്തെന്ന പോലെ ഉമ്മറത്തിരിപ്പുണ്ടാരുന്നു…ദേവിയും വിനുവും പിന്നെ സുഖനിദ്രയിലാരുന്നു…വരുൺ വന്നപാടെ അച്ഛമ്മയെ ഓടി ചെന്ന് കെട്ടിപിടിച്ചു… ഹോ… എന്റെ കുഞ്ഞിനെ കണ്ടല്ലോ… ഇനി അച്ഛമ്മക്ക് സമാദാനമായി ഉറങ്ങാം… അതു കേട്ടതും വരുൺ ഒരു കണ്ണാലെ നവിയെ നോക്കി… അവനും ഒരു കള്ളചിരിയോടെ അവനെ നോക്കി തലയാട്ടി… ഗായത്രി വേഗം ചെന്നു അവർക്കു രണ്ടുപേർക്കും കട്ടൻകാപ്പി ഇട്ടു കൊടുത്തു…കോളേജിൽ പോകേണ്ടത് കൊണ്ട് കാപ്പി കുടിച്ച ശേഷം നവി വേഗം വീട്ടിലോട്ട് പോയി… വരുൺ… നീ അകത്തേക്ക് ചെന്നോ… നിന്റെ മുറി വൃത്തിയാക്കി ഇട്ടിട്ടുണ്ട്… പോയി റസ്റ്റ് ചെയ്യ്… ശെരി ചെറിയച്ചാ… അതും പറന്നു അവൻ മുറിയിലേക്ക് പോയി…
പിറ്റേന്ന് ആരും വിളിക്കാതെ തന്നെ വിനുവും ദേവിയും ഉണർന്നു… അമ്മേ… വരുണേട്ടൻ വന്നോ… ദേവി പല്ലുതേച്ച പാടെ ഓടി താഴേക്കു വന്നു… വന്നു… നീ ചെന്ന് അവനെ ഉണർത്തണ്ട… അവൻ ഉറങ്ങിക്കോട്ടെ… ഇത്രേം യാത്ര ചെയ്തത് അല്ലെ… ഓഹ് എന്തോന്നാ ഇത്ര ക്ഷീണം… ഞാനും ഇത് പോലല്ലേ വന്നേ…എന്നിട്ട് എനിക്കില്ലാരുന്നല്ലോ ഇത്രേം ക്ഷീണം… അത് നിനക്ക് വേറെ പണി ഒന്നുല്ലല്ലോ അപ്പൊ പിന്നെ ഇത്തിരി യാത്ര ഒക്കെ ചെയ്താലും നിനക്ക് പ്രശ്നം ഒന്നുല്ല… പക്ഷെ എനിക്കങ്ങനെ അല്ലല്ലോ… ഉണർന്ന് ഒന്ന് ഫ്രഷ് ആയി അങ്ങോട്ടേക്ക് വന്ന വരുൺ വിനുനോടായി പറഞ്ഞു… ഏട്ടാ… ദേവി ഓടി പോയി അവനെ കെട്ടിപിടിച്ചു… വരുൺ ഒരു ചിരിയോടെ അവളെ ചേർത്തുപിടിച്ചു തലമുടിയിൽ തഴുകി… ഡി… ഗുണ്ടുമണി… നീ പിന്നേം വണ്ണം വച്ചല്ലോ… വരുൺ ദേവിയോട് പറഞ്ഞു… ഹ്മ്മ്…അത് തീറ്റ കുറക്കണം…എന്തോ പോളിങ്ങാ ഈ പെണ്ണ്… വിനു അതും പറഞ്ഞു അവളെ പുച്ഛിച്ചു…
നീ പോടാ… വരുണേട്ടാ…ഇവൻ പറയുന്നത് കേട്ടോ…ഈ കോലാപ്പി കഴിക്കുന്നേന്റെ പകുതി പോലും ഞാൻ കഴിക്കുന്നില്ല… എന്നിട്ടാ… അത് കുഴപ്പില്ലെടി… വണ്ണം വെച്ചപ്പോ നീ സുന്ദരിയായില്ലേ…ഇനി നമുക്ക് പതിയെ ഒരു ചെക്കനെ ഒക്കെ തപ്പിയാലോ ചെറിയമ്മേ… വരുൺ ദേവിയേം ചേർത്തുപിടിച്ചുകൊണ്ട് അടുക്കള സ്ലാബിലേക്ക് ചാരി നിന്നു… പിന്നേ… എന്നിട്ട് വേണം ഒരു പാവത്തിന്റെ ജീവിതം കൂടെ തുലയ്ക്കാൻ… വിനു അവളെ നോക്കി പുച്ഛിച്ചു… ഇവനെ ഇന്ന് ഞാൻ… ഡാ… ഡാ… മതി… മതി… നിർത്തിക്കോ… വരുൺ അവനോട് പറഞ്ഞു… ഹ്മ്മ്… ഇയ്യോ… ഞാൻ പോയി നന്ദുനോട് പറയട്ടെ ഇന്ന് രാവിലെ ഇങ്ങോട്ട് വരാൻ… ഏഹ്…ഇന്ന് നിങ്ങൾ കോളേജിൽ പോണില്ലന്നല്ലേ പറഞ്ഞെ… പിന്നെന്തിനാ… അത് പിന്നെ ചെറിയമ്മേ…ഇവൻ വരുന്ന കാര്യം ഞങ്ങൾ സർപ്രൈസ് ആയി വെച്ചേക്കുവാണ്…കോളേജിൽ പോകണ്ടാന്നു പറഞ്ഞ അവൾക്കു ഡൗട്ട് അടിക്കില്ലേ…അതാ ഇങ്ങോട്ട് വരാൻ പറയാന്നു പറഞ്ഞെ… വിനു പറഞ്ഞു…ദേവിയും അത് ശെരിവെച്ചു…
അതുകേട്ടു ഗായത്രി ഒരു ചിരിയോടെ തന്റെ ജോലി തുടർന്നു… വരുൺ ഒരു ചിരിയോടെ തന്റെ മീശ ഒന്ന് പിരിച്ചു… വിനും ദേവിയും ഗായത്രി കൊടുത്ത ചായയുമായി ഉമ്മറത്തേക്ക് നടന്നു… ചെറിയമ്മേ… ഞാൻ നമ്മുടെ കുളത്തിൽ ഒന്ന് മുങ്ങികുളിച്ചു വരാം… എത്ര നാളായി… മ്മ് ശെരി… അതും പറഞ്ഞു വരുൺ കുളത്തിന്റെ ഭാഗത്തേക്ക് നടന്നു… ഉമ്മറത്തിരുന്ന് ദേവി നന്ദുനെ വിളിച്ചു… “ഹലോ… പറയെടി…” ഡീ… നീ ഇന്ന് ഇങ്ങോട്ട് വാ കേട്ടോ… “എന്താടി… നിന്റെ വണ്ടി എന്തിയെ…” അത് വിനു കൊണ്ട് പോയി… ” ഓഹ്… എന്നാൽ ഞാൻ അങ്ങോട്ട് വരാം ” മ്മ് ശെരി… അതും പറഞ്ഞു ദേവി ഫോൺ കട്ട് ചെയ്തു… അങ്ങനെ അത് ഓക്കേ… അതും പറഞ്ഞു വിനും ദേവിയും കൂടെ ഹൈ ഫൈ കൊടുത്തു… ……………. തുടരും……………

by