22/04/2026

നീ മാത്രം : ഭാഗം 19

രചന – വൈദേഹി ദേഹി

എന്താ സംഭവിച്ചതെന്ന് ഒരു നിമിഷം അവൾക് മനസ്സിലായില്ല… വായുവിൽ കൂടെ പറന്നു പോയത് മാത്രം ഓർമ ഉണ്ട്…നടന്നതിനെ പറ്റി ബോധം വന്നപ്പോഴാണ് താൻ നവിയുടെ മുറിയിൽ അവന്റെ കൈക്കുള്ളിലാണെന്ന് അവൾക്കു മനസ്സിലായത്… അവൾ ഒരു നിമിഷം അവന്റെ മുഖത്തേക്കൊന്ന് നോക്കി… ഇപ്പൊ അവളെ ഒരു മിക്സിയിൽ ഇട്ട് ജ്യൂസ്‌ അടിച്ചു കൊണ്ട് കൊടുത്താൽ ഒറ്റ വലിക്കു അവൻ അത് കുടിച്ചു തീർക്കും…ആ പരുവത്തിൽ നിൽക്കുവാണ്… ഓഹ് ഗോഡ്… പെട്ടു… ഈ… അവൾ അവനെ നോക്കി നന്നായൊന്നു ഇളിച്ചു…എവിടെ… ചെക്കന് നോ മൈൻഡ്… ന… നവിയേട്ടനിതെന്താ ഈ കാണിക്കുന്നേ… വിട്ടേ… അതും പറഞ്ഞു അവൾ അവന്റെ കൈക്കുള്ളിൽ കിടന്നു കുതറി… എവിടെ… ചെക്കൻ ഉടുമ്പിന്റെ പിടി അല്ലെ പിടിച്ചേക്കുന്നെ… മ്മ്മ്?കേട്ടില്ല… എന്തുവാ വിളിച്ചേ… നവിയേട്ടൻ… എന്നിട്ട് നീ കുറച്ചു മുന്നേ ഫോണിൽ കൂടെ അതല്ലല്ലോ വിളിച്ചേ… അ… അത്… അതുപിന്നെ… ദേവി നിന്നു പരുങ്ങി… വേറൊന്നും കൊണ്ടല്ല അമ്മാതിരി പിടി ആണേ ചെക്കൻ പിടിച്ചേക്കുന്നെ… മ്മ്മ്?അത്? പിന്നെ? അതും പറഞ്ഞു അവൻ ഒന്നുടെ അവളെ തന്നിലേക്ക് അമർത്തിപിടിച്ചോണ്ട് ഭിത്തിയിലേക്ക് ചേർത്തു…

അതും കൂടെ ആയപ്പോ ലൈൻ കമ്പിയിൽ ഇരുന്ന് ഷോക്ക് അടിച്ച കാക്കയുടെ അവസ്ഥ പോലായി നമ്മുടെ ദേവികൊച്ചു…ആകെ കറന്റ്‌ അടിച്ച മാതിരി… ദേവിയുടെ നെറ്റിത്തടത്തിലും കഴുത്തിലുമൊക്കെ വിയർപ്പുകണങ്ങൾ പൊടിയാൻ തുടങ്ങി…അവൻ ഒരു കൗതുകത്തോടെ അത് നോക്കിനിന്നു… വി… വിട് നവിയേട്ടാ… ഇനി നീ അങ്ങനെ വിളിക്കുവോ? ഇല്ല…പ്ലീസ് ഒന്ന് വിട് നവിയേട്ടാ… എന്താ ഉറപ്പ്? അവൾ അവനെ ഒന്ന് നോക്കി…അവളെ തന്നെ നോക്കികൊണ്ട് നിൽക്കുന്ന നവിയെ കണ്ടപ്പോ അവൾക്ക്‌ മേലാകെ ഒരു തരിപ്പ് പടരുന്നത് പോലെ തോന്നി… പറ… എന്താ ഉറപ്പ്? എന്റെ അമ്മയാണെ സത്യം… ഞാൻ വിളിക്കില്ല… പോരെ… മ്മ്ഹും… പോരാ… പിന്നെ? ദേവി നെറ്റിചുളിച്ചു അവനെ നോക്കി… നോക്കിയപ്പോ മുഖത്തു ഒരു കള്ളചിരി ഒക്കെ വിരിഞ്ഞു വരുന്നുണ്ട്… അവൾക് അപകടം മണത്തു…

ഈ സമയത്താണ് പുറത്ത് വിനുവിന്റെ സൗണ്ട് അവൾ കേട്ടത്…പെട്ടന്ന് തോന്നിയ ബുദ്ധിയിൽ അവൾ വിളിച്ചുകൂവാൻ വാ തുറന്നതും നവി അവളുടെ ചുണ്ടുകളിലേക്ക് അവന്റെ ചുണ്ടുകൾ ചേർത്തു… ദേവി ഞെട്ടിപ്പോയി…ഒരു നിമിഷത്തെ പകപ്പിന് ശേഷം അവൾ കൈവെച്ചു അവനെ തള്ളിമാറ്റാൻ ശ്രെമിച്ചു… എവിടുന്ന്…വീണ്ടും വീണ്ടും അവൻ അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി… അരക്കെട്ടിൽ ചുറ്റി പിടിച്ചിരുന്ന വലതു കൈ പതിയെ മുകളിലേക്ക് കൊണ്ട് വന്നവൻ അവളുടെ മുടിയിൽ കൊരുത്തുപിടിച്ചു…അവളെതിർക്കും തോറും അവന്റെ ബലം കൂടി വന്നു…പതിയെ അവളുടെ എതിർപ്പ് കുറഞ്ഞു… അവൻ ആ ചുണ്ടുകൾ പതിയെ നുണയാൻ തുടങ്ങിയതും അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു…ശ്വാസം കിട്ടാതെ അവൾ പിടഞ്ഞപ്പോഴാണ് അവൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചത്… അവൻ അവളുടെ മുടിയിലും അരയിലും ഉള്ള പിടി വിടാതെ അവളെ നോക്കി…

കണ്ണുകൾ അടച്ചു ആകെ തളർന്നു അവന്റെ കൈക്കുള്ളിൽ കിടക്കുന്ന അവളെ കാണെ അവനു അവളോട്‌ അതിയായ സ്നേഹവും വാത്സല്യവും തോന്നി… അവൻ പതിയെ ഒന്ന് ചിരിച്ചോണ്ട് അവളുടെ ചുണ്ടുകളിലെ രക്‌തതുള്ളികൾ തന്റെ വലതുചൂണ്ടുവിരൽ കൊണ്ട് തുടച്ചു… ശ്ഹ്… അവൾ എരിവ് വലിച്ചോണ്ട് കണ്ണുകൾ തുറന്നവനെ നോക്കി…ചുവന്നു കലങ്ങി നിറഞ്ഞു നിൽക്കുന്ന ആ കണ്ണുകൾ കൊണ്ടുള്ള നോട്ടം തന്നെ കൊല്ലാതെ കൊല്ലുന്ന പോലെ അവനു തോന്നി… പെട്ടന്ന് അവൾ അവനെ പിറകിലേക്ക് തള്ളി… അവൻ ഒന്ന് വേച്ചുപോയി… നോക്കിക്കോ ഞാൻ എല്ലാരോടും പറഞ്ഞു കൊടുക്കും… കരഞ്ഞോണ്ട് അതും പറഞ്ഞു അവൾ വാതിലിന്റെ കുറ്റി എടുക്കാൻ പോയതും അവൻ അവളെ പിറകീന്ന് ചേർത്ത് പിടിച്ചോണ്ട് രണ്ടു കൈകൾ കൊണ്ടും അവളുടെ കൈകളെ ലോക്ക് ചെയ്തു…

എന്നിട്ടവൻ താടി അവളുടെ ഷോൾഡറിൽ മുട്ടിച്ചുനിന്നു… നീ എന്താ പറയാൻ പോണേ… മ്മ്മ്? അ… അത്… പിന്നെ… അപ്പോഴാണ് അവളും അതിനെ പറ്റി ആലോചിച്ചത്… പറയെടി… നീ എന്താ പറയാൻ പോണേ… അവൻ അവളുടെ ചെവിയിൽ ഒന്ന് ഊതികൊണ്ട് ചോദിച്ചു… അവൾ ഒന്നു പുളഞ്ഞുപോയി… അവൾ പെട്ടന്ന് വലതുകൈമുട്ട് വെച്ച് അവന്റെ വയറിനൊരു ഇടി കൊടുത്തു…പ്രതീക്ഷിക്കാതെ ഉള്ള ആക്രമണത്തിൽ അവളുടെ മേലെ ഉള്ള അവന്റെ പിടി അയഞ്ഞതും അവൾ അവനിൽ നിന്നു കുതറി മാറി… താൻ എന്നെ കേറി ഉമ്മിച്ചെന്ന് തന്നെ ഞാൻ പറഞ്ഞു കൊടുക്കും… നോക്കിക്കോ… അതും പറഞ്ഞോണ്ട് അവൾ കുറ്റി എടുക്കാൻ പോയി… അവളുടെ പറച്ചിൽ കേട്ട് അവനൊന്നു അന്തംവിട്ടെങ്കിലും ഓടി പോയി അവളെ പിടിച്ചവൻ ഭിത്തിയിലേക്ക് ലോക്ക് ചെയ്തു… നീ പറയുവോ… മ്മ്മ്… പറയും… എന്നാ ചേട്ടന്റെ മോളു വേഗം പോയി പറയ്‌… പെട്ടന്ന് തന്നെ നമ്മുടെ കല്യാണം നടക്കും… അവന്റെ പറച്ചിൽ കേട്ട ദേവിയുടെ കണ്ണുതള്ളിപ്പോയി…

ക… കല്യാണമോ… മ്മ്മ്… കല്യാണം… അവൻ നിസ്സാരമായി പറഞ്ഞു… പിന്നേ… ഇയാൾ എന്നെ കേറി ഉമ്മിച്ചെന്ന് പറഞ്ഞാലുടനെ എന്നെ അങ്ങ് കെട്ടിച്ചു തരുവല്ലേ… പിന്നല്ലാതെ… അതിലെന്താ ഇത്ര സംശയം… ഞാൻ ആരാ നിന്റെ… നിന്റെ ഒരേ ഒരു അമ്മാവന്റെ ഒരേയൊരു മോൻ… നിന്റെ അച്ഛനും അമ്മേം കണ്ണും പൂട്ടി നിന്നെ എനിക്ക് കെട്ടിച്ചു തരും… കാണണോ നിനക്ക്… പിന്നെ നിന്റെ ചേട്ടന്മാർ… അവന്മാരോട് ഞാൻ ഒന്ന് പറയേണ്ട താമസം കല്യാണം നടത്താൻ പോലും നിൽക്കാണ്ട് നിന്നെ എന്റെ കയ്യിൽ ഏല്പിക്കും… ഏഹ്… അപ്പൊ പിന്നെ എങ്ങനാ… പോയി പറയുവല്ലേ… മ്മ്ച്ചും… ആഹ്… പറയാതിരുന്നാൽ നിനക്കു കൊള്ളാം… എനിക്കൊരു കുഴപ്പോം ഇല്ല… ഇപ്പോ ഈ ചുണ്ടിൽ തന്നതിന്റെ ബാക്കി എന്തൊക്കെയുണ്ടോ… എവിടൊക്കെയുണ്ടോ… അവിടൊക്കെ ഞാൻ തന്ന് തീർക്കും…കല്യാണം കൂടെ കഴിഞ്ഞാ പിന്നെ പറയുകേ വേണ്ട… അവന്റെ പറച്ചിൽ കേട്ട ദേവികൊച്ചിന്റെ ഉള്ള കിളി കൂടെ പറന്നു…

അവൾക്കെങ്ങനെ എങ്കിലും അവിടുന്നൊന്ന് പോയാൽ മതിയെന്നായി…അത് മനസ്സിലായ പോലെ അവൻ അവളുടെ മേലുള്ള പിടി വിട്ടതും അവൾ പെട്ടന്ന് തന്നെ ആ മുറിയിൽ നിന്ന് ഇറങ്ങി ഓടി… അവളുടെ ആ ഓട്ടം നോക്കി ചിരിച്ചോണ്ട് താടിയുഴിഞ്ഞു നിൽക്കുമ്പോഴാണ് അവന്റെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്..അവൻ പെട്ടന്ന് ഫോൺ എടുത്ത് നോക്കി…വരുണിന്റെ മെസ്സേജ് ആന്നു കണ്ടതും അവൻ അത് ഓപ്പൺ ചെയ്തു… “Reached qatar…will arrive on time…” മെസ്സേജ് വായിച്ചു അവൻ വരുണിന് റിപ്ലൈ കൊടുത്തു… “Meet soon at airport👍🏻”

നവിയുടെ മുറിയിൽ നിന്ന് ഓടി വന്ന ദേവി നന്ദുന്റെ റൂമിന്റെ മുന്നിൽ വന്നതും ഒന്ന് നിന്നു… അവൾ പെട്ടന്ന് തന്റെ മുഖം ഒന്ന് തുടച്ചു… ശ്വാസം ഒന്ന് വലിച്ചു വിട്ടു ഒന്നും സംഭവിക്കാത്ത പോലെ അവൾ അകത്തോട്ടു കയറി..നോക്കിയപ്പോ വിനു കട്ടിലിൽ കിടന്ന് ഫോണിൽ കുത്തുന്നു…അകത്തേക്ക് വന്ന അവളെ കണ്ടതും അവൻ എണീറ്റിരുന്ന് അവളെ ഒന്ന് ചൂഴ്ന്നു നോക്കി…അവന്റെ നോട്ടം കണ്ടതും അവൾ മുഖത്ത് ഒന്ന് തപ്പി നോക്കി… എന്നിട്ട് സംശയത്തിൽ അവനോട് ചോദിച്ചു… നീ എന്താ ഇങ്ങനെ നോക്കണേ… നീയിത് ഇത്രേം നേരം എവിടെയാരുന്നു… ഞങ്ങൾ എവിടെല്ലാം നോക്കി…പിന്നെ ആരും തട്ടിക്കൊണ്ടു പോകില്ലെന്ന് ഉറപ്പുള്ളോണ്ട് ആ പേടി ഇല്ലാരുന്നു… ആഹ്… അ… അത് ഞാൻ അപ്പുറത്തെ വീട്ടിൽ… രാജിച്ചേച്ചിടെ വാവേനെ കണ്ട് അങ്ങോട്ട് പോയതാ… രാജിച്ചേച്ചിടെ വീട്ടിലോ… എന്നിട്ട് നീ പോകുന്നത് ഞങ്ങൾ കണ്ടില്ലല്ലോ… അങ്ങോട്ട് വന്ന നന്ദു ചോദിച്ചു… അതന്നെ… വിനു അത് ശെരി വെച്ചു… ശെടാ… നിങ്ങൾ കാണാഞ്ഞത് എന്റെ കുഴപ്പാണോ… നിങ്ങൾ വന്നപ്പോ തന്നെ ഇങ്ങു കേറി പോന്നില്ലേ… അതാ…ഞാൻ പോയി മാമി ചായ ഇട്ടോന്ന് നോക്കട്ടെ…

അതും പറഞ്ഞു ദേവി താഴേക്ക് പോയി… എടിയേ… അവളുടെ പോക്ക് കണ്ടിട്ട് എന്തോ പന്തികേടില്ലേ… വിനു നന്ദുനോട് ചോദിച്ചു… ഉണ്ട്… ആകെ പൂത്തുലഞ്ഞു നിക്കുന്നപോലെ… മ്മ്മ്… കണ്ടുപിടിക്കാം… അതും പറഞ്ഞു വിനു താഴേക്ക് പോയി… അവൻ പറഞ്ഞതും ഓർത്തോണ്ട് ഒരു നിമിഷം നിന്ന ശേഷം നന്ദുവും പിറകെ പോയി… രാത്രി ഒരു സിഗരറ്റും വലിച്ചു മുറ്റത്ത് നിൽക്കുമ്പോഴാണ് ശില്പ വന്നു ശിവയുടെ കയ്യിന്ന് അത് വാങ്ങി എറിഞ്ഞത്… നിനക്കെന്താ ശിൽപാ…ഭ്രാന്തുണ്ടോ… ഈ കണക്കിന് പോയാൽ എനിക്ക് ഭ്രാന്താകും… ഏട്ടനെന്താ പറഞ്ഞത്… ഏട്ടനെ കണ്ടാലേ അവളുമാർ വിരണ്ടോളുമെന്നോ… എന്നിട്ട് കണ്ടില്ലേ ഇന്ന്… മൂന്നെണ്ണം കൂടെ ചിരിച്ചു ഉല്ലസിച്ചു മാളിൽ നടക്കുന്നെ… ശിവ ഒന്ന് ചിരിച്ചു… ഓഹ് അതാണോ… ഏട്ടനെല്ലാം നിസ്സാരമാണ്… പണ്ടും അങ്ങനെ ആരുന്നല്ലോ… എന്നിട്ടെന്തായി… ശിൽപ അവനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു…

ശിവ ചിരിച്ചു… ഏട്ടനെന്താ കളിയാക്കുവാണോ… ഹ്മ്മ് ചിരിച്ചോ… അവസാനം അവളുടെ കൂടെ ആ നടക്കുന്നവൻ അവളെ കൊത്തിക്കൊണ്ട് പോകാതെ നോക്കിക്കോ…ഒരു കാര്യം… ഏട്ടനെ പോലല്ല ഞാൻ…എനിക്കും നവനീത് സാറിനും ഇടയ്ക്ക്‌ വന്നാൽ…അവളെ… ആ ദേവിയെ എന്റെ കൈകൊണ്ട് തന്നെ തീർക്കും ഞാൻ…ആരുടേം സഹായമില്ലാണ്ട് തന്നെ… അതും പറഞ്ഞു കൊണ്ടവൾ അകത്തേക്ക് പോയി… ശിവ ഒന്നും മിണ്ടാണ്ട് അവളെ നോക്കി നിന്ന ശേഷം അവിടെ ഗാർഡൻ ഏരിയയിൽ ഉള്ള ബെഞ്ചിൽ ഇരുന്നു… ശിൽപയുടെ പറച്ചിലും മാളിൽ വെച്ചുള്ള നന്ദുന്റെയും വിനുവിന്റെയും പെരുമാറ്റവും കൂടെ അവനെ ഭ്രാന്തുപിടിപ്പിക്കാൻ തുടങ്ങി… തലമുടിയിൽ കൊരുത്തു പിടിച്ചുകൊണ്ടവൻ അലറി… വിട്ടുകൊടുക്കില്ല നന്ദു നിന്നെ ഞാൻ ആർക്കും…നീ എന്റെയാ… എന്റെ മാത്രം… …………… തുടരും…………..