19/04/2026

നീ മാത്രം : ഭാഗം 07

രചന – വൈദേഹി ദേഹി

എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും മുന്നേ… ഒരു വട്ടം കൂടി കേൾക്കാൻ പാകത്തിൽ കണ്ണീരോട് കൂടി നീയെന്റെ ചെവിയിൽ അടക്കം പറയണം… പ്രിയദേ നീയെന്റെ പ്രാണനായിരുന്നെന്ന്… നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നെന്ന്… കവി എന്താ ഉദേശിച്ചത്… കുന്തം… എടി പൊട്ടി ഇത് മാധവികുട്ടിയുടെ വരികൾ ആണ്… ഓഹ് ആണോ… അല്ല നീയും ഈ വരികളും തമ്മിൽ എന്താ ബന്ധം… എടി ഈ വരികൾ ഞാൻ പണ്ടെങ്ങോ വായിച്ചതാ… അന്നുതൊട്ട് എനിക്കെന്തോ ഭയങ്കര ഇഷ്ടമാ ഈ വരികളോട്… അതൊക്കെ ഓക്കേ… പിന്നെ നീയും ഈ മെസ്സേജും അയച്ച ആളും തമ്മിലുള്ള ബന്ധം… അയച്ച ആൾ എന്റെ അമ്മായിഅച്ഛൻ… ശെരിക്കും… പ്ഫാ… ഓഹ് അപ്പൊ അമ്മായിഅച്ഛൻ അല്ല… ഡി പൊട്ടി ഞാൻ സീരിയസ് ആയ പറയുന്നേ… ഈ വരികൾ എനിക്ക് പണ്ട് മുതലേ ഒരു പ്രാന്ത് പോല… പക്ഷെ അതർക്കും അറിയില്ല… നിനക്ക് പോലും അറിയില്ലല്ലോ… ബുക്കിലോ ഒന്നും ഞാൻ ഇത് എഴുതിവെച്ചിട്ടില്ല… കോട്സ് എവിടേം ഷെയർ ചെയ്‌തിട്ടുമില്ല…

ആർക്കും അറിയാത്ത ഒരു ഇഷ്ടമാണ് എനിക്കി വരികളോട്… ആ വരികൾ തന്നെ ഒരാൾ എനിക്ക് ആയ്ക്കണമെങ്കിൽ… അതിലുപരി ഈ വരികൾ എന്റെ ജീവനാന്നു അയാൾക്കെങ്ങനെ അറിയാം… എന്റെ പൊന്നു നന്ദു… ഒന്നുകിൽ ഇതേതോ ഞരമ്പുരോഗി ആണ്… അയാൾ ചുമ്മാ അയാൾക്കു തോന്നിയ നാലുവരി അയച്ചു അത് നിന്റെ ഫേവറിറ്റ് അന്നൊന്നും ചിലപ്പോ അയാൾക്കറിയില്ല…ഇപ്പോ ഈ മെസ്സേജ് എനിക്കാണ് അയച്ചതെങ്കിലോ…കൂട്ടി വായിക്കാൻ അറിയാം എന്നല്ലാണ്ട് എനിക്കൊരു കുന്തോം മനസിലാകില്ലാരുന്നു… അല്ലെങ്കിൽ… അല്ലെങ്കിൽ…നിന്നെ നീ പോലും അറിയാണ്ട് മനസിലാക്കിയ ഒരാൾ… നീ ഇങ്ങനെ ഒന്നും പറയല്ലേ എന്റെ പൊന്നു ദേവി… എനിക്കാകെ തലക്ക് പ്രാന്ത് പിടിക്കുന്നു… നീയെന്തിനാ ഇതിലിത്ര ടെൻഷൻ ആകുന്നെ… സീരിയസ് ആണേ അയാൾ ഇനിയും വരും… നമുക്ക് അപ്പോ നോക്കാം…

അല്ലെങ്കിൽ ഇതൊരു മെസ്സജ് മാത്രമാകും…നീ തത്കാലം അതങ്ങു വിട്ടേക്… മ്മ്… നീ വാ… നമുക്ക് പോയി ക്ലാസ്സിൽ കേറാം…നെക്സ്റ്റ് ഹവർ നിന്റെ ഏട്ടൻ കാലൻ ആണ്..നിന്നോട് ഇന്നലെ അങ്ങേരു വല്ലോം ചോദിച്ചിരുന്നോ… ഏയ്… ഞാൻ ഇന്നലെ ഈ കാര്യോം ഓർത്തോണ്ട് ഇരുന്നകൊണ്ട് സത്യത്തിൽ ഏട്ടനെ മൈൻഡ് ചെയ്തു കൂടിയില്ല… അത് നന്നായി… എന്നാൽ ബാ… അങ്ങനെ രണ്ട്പേരുടെ ക്ലാസ്സിലേക്ക് കേറി…സീറ്റിൽ പോയി ഇരുന്നതും നവി ക്ലാസ്സിലേക്ക് കയറി വന്നു… ഓഹ് എന്നാ ടൈമിംങാ കാലൻ… ദേവി മനസിലോർത്തൊണ്ടു നവിയെ ഒന്ന് പുച്ഛിച്ചു… So ഗുഡ് മോർണിംഗ് സ്റ്റുഡന്റസ്… ഇന്ന് ഞാൻ പുതുതായി ടോപിക്സ് ഒന്നും എടുക്കാൻ ഉദ്ദേശിക്കുന്നില്ല… അപ്പോ ഇന്ന് സർ ക്ലാസ്സ്‌ എടുക്കുന്നില്ലേ… ദേവി മനസിലുദേശിച്ചത് ക്ലാസ്സിലെ മറ്റൊരു കുട്ടി ചോദിച്ചു… ഇനി എങ്ങാനും ഞാൻ ചോദിച്ചത് കൊണ്ട് പഠിപ്പിക്കണ്ടാന്ന് തീരുമാനിച്ചയാള് പഠിപ്പിച്ചു പോയാലോ…അത്രക്കാണേ രണ്ടുടെ ഉള്ള സ്നേഹം… പഠിപ്പിക്കുന്നില്ല… പകരം എഴുതിപ്പിക്കുന്നുണ്ട്…

കഴിഞ്ഞ ക്ലാസ്സ‌സിൽ ഞാൻ പഠിപ്പിച്ച പ്രോബ്ലം ടോപ്പിക്ക് ഓവർ ആയി… സൊ ആ ടോപിക്കിൽ നിന്ന് ഞാൻ ഒരു പ്രോബ്ലം തരും… You all should solve it… Understand… ഓക്കേ സാർ… പണി പാളി… ദേവിയും നന്ദും മുഖത്തോട് മുഖം നോക്കി… വേറൊന്നുമല്ല എന്തായിരുന്നു ടോപ്പിക്ക് എന്ന് രണ്ടിനും അറിയില്ല… നവി ബോർഡിൽ പ്രോബ്ലം എഴുതിയിട്ടു… And this is the question… I will give 20 minitues to solve this… You all should do it and bring it to me within time… And one more thing…I want to see all the working notes on the paper… Otherwise i will not check it… Understand… ഓക്കേ സാർ… Then start… അതും പറഞ്ഞു നവി ചെയറിൽ ഇരുന്നു കൈയിൽ ഇരുന്ന ബുക്ക്‌ വായിക്കാൻ തുടങ്ങി… ഇടങ്കണ്ണിട്ട് ദേവിടെ ഇരുപ്പു നോക്കിയ നവിക്കു ചിരി വന്നു…

ഈശ്വരാ ഇറങ്ങി ഓടിയാലോ… ഇതൊക്കെ എന്തുവാണോ എന്തോ… ഡി നീ ഇത് എന്താലോചിച്ചോണ്ട് ഇരികുവ… എഴുത്… നീ എഴുതിട്ട് വേണം എനിക്ക് നോക്കി എഴുതാൻ… പ്ഫാ… പൊക്കോണം… എനിക്കൊരു കുന്തോം അറിയില്ല… ഞാൻ ആ ഐശ്വര്യെടെ ഒന്നു നോക്കാൻ പറ്റുമോന്നു നോക്കട്ടെ… എന്നും പറഞ്ഞു ദേവി തൊട്ടു മുന്നിലിരുന്ന കൊച്ചിന്റെ പേപ്പറിലോട് എത്തികുത്തി നോക്കാൻ തുടങ്ങി… Those who want to copy from others can go outside the class… Otherwise i will kick you out… നവിയുടെ ഓർഡർ കേട്ടതും ദേവി നേരെ ഇരുന്നു… ഇനി ഇപ്പോ ഒന്നും നടക്കില്ല… രണ്ടുപേരുടെ അതാ ബോർഡിലെ question അത് പോലെ പകർത്തി എഴുതി വെച്ചു… അല്ലാണ്ട് എന്ത് ചെയ്യാൻ… Ok students… The time is over… Stop writing…Shilpa collect all the papers… ഓഹ് അങ്ങേർടെ ശില്പമോളെ വിളിച്ചില്ലല്ലോന്ന് ഞാൻ ഓർത്തെ ഉള്ളു…

എന്റെ പൊന്നു ദേവി… നിനക്ക് ഏട്ടൻ ശിൽപ്പെനെ വിളിച്ചതിനാണോ…അല്ലാണ്ട് തന്ന question അത്പോലെ എഴുതി കൊടുത്തെന്നു കുഴപ്പൊന്നുമില്ലല്ലേ… എടി പൊട്ടി നിന്റെ ഏട്ടന് നന്നായിട്ട് അറിയാം ഈ ക്ലാസ്സിലെ എല്ലാരും എഴുതിയാലും നമ്മളിത് ചെയ്യില്ലെന്ന്… നാളെ ഇതിന്റെ പേരിൽ നമ്മളെ ക്ലാസിനു പുറത്താക്കാനുള്ള മൂവ് അല്ലെ ഇത്… ദുഷ്ടൻ… ഹ്മ്മ്… ശില്പയെ നോക്കി പേടിപ്പിച്ചോണ്ട് ദേവിയും നന്ദും അതാ പേപ്പർ അവളുടെ കയ്യിൽ കൊടുത്തു… OK i am a bit busy and leaving the class… You can do your other works… Thank you… താങ്ക് യൂ സാർ… അതും പറഞ്ഞു നവി ക്ലാസിനു പുറത്തേക്കിറങ്ങി… ഡി നിന്റെ ഏട്ടൻ ഇവിടെ പോവാ… ആഹ് നീ പറഞ്ഞത് കേട്ടതല്ലേ… Bit busy ആന്നു… ആർക്കറിയാം… ഹ്മ്മ്… എന്ന നീ വാ.. കാന്റീനിലോട് പോകാം… ഓക്കേ… എന്നും പറഞ്ഞു ദേവിയും നന്ദും കൂടി കാന്റീനിലോട് പോയി…

ഇതേ സമയം മറ്റൊരിടത്തു… എന്തായെടാ… അവളുടെ കൊമ്പ് ഒടിക്കുമെന്ന് പറഞ്ഞു നടന്നിട്ട് വല്ലോം നടക്കുവോ… ഉവ്വ്… നിന്റെ അല്ലെ പെങ്ങൾ… ദേണ്ടെ ഞാൻ ഒരു പ്രോബ്ലം ചെയ്യിപ്പിച്ചതിനു അതാ question അത്പോലെ എഴുതി തന്നിട്ടുണ്ട് രണ്ടും… നിനക്കും അത് തന്നെ അല്ലെ വേണ്ടത്… എന്നിട്ട് നാളെ നിനക്ക് അവളെ രണ്ടു പറയണം… അല്ലെ… പിന്നല്ലാതെ… ആഹ് ആഹ് നടക്കട്ടെ നടക്കട്ടെ… ഡാ വരുൺ…വിനയ് ഉടനെ നാട്ടിലേക്ക് വരുന്നന്നൊക്കെ പറയുന്ന കേട്ടല്ലോ… ആഹ് അറിയില്ലെടാ ഇവിടെ പറയുന്ന കേട്ടു ഒത്തിരി നാൾ ആയി നാട്ടിൽ പോയിട്ടു പോകണം എന്നൊക്കെ… ഇവിടെ പ്രത്യേകിച്ചു പണി ഒന്നുല്ലല്ലോ… ഇനി അവിടെ വന്നു വായിനോക്കാൻ ആകും… അതാ… പിന്നല്ലാണ്ട് പിന്നെ നീ വരുന്നുണ്ടോ… ഓഹ് ഞാൻ ഇപ്പോ വന്നിട്ട് എന്തിനാ… നോക്കട്ടെ… ഉറപ്പില്ലെടാ… മ്മ് എന്ന ശെരിയെടാ നിന്റെ പണി നടക്കട്ടെ… ബൈ… ബൈ… എന്നും പറഞ്ഞു നവി ഫോൺ കട്ട്‌ ചെയ്തു കൈയിലുള്ള ദേവിയുടെ പേപ്പറിലോട് നോക്കി ചേട്ടന്റെ ദേവിമോൾക്കുള്ള ബിരിയാണി ഞാൻ നാളെ തരാം…

ഇതൊന്നും അറിയാതെ പാവം നമ്മുടെ ദേവിയും നന്ദും ചായേടേം പരിപ്പുവടേടേം ലോകത്താരുന്നു… മറ്റൊരിടത്തു ഒരാൾ നന്ദുവിന്റെ ഫോട്ടോസ് നോക്കി ഇരിക്കുവാരുന്നു… ചേട്ടന്റെ നന്ദുട്ടൻ ഇപ്പൊ ആകെ ഭ്രാന്ത്‌ പിടിച്ചു ഇരിക്കുവാരികും എന്ന് എനിക്കറിയാം… അങ്ങനെ അങ്ങോട്ട് നിന്റെ മുന്നിൽ വന്നു പറയാൻ എനിക്ക് പറ്റില്ല പെണ്ണെ…പ കരം നീ അറിയും എന്റെ പ്രണയത്തെ…അതിലുടെ എന്നെ… എന്നെ കാണണമെന്ന് നീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സമയത്ത് മാത്രമേ ഞാൻ നിന്റെ മുന്നിൽ വരുള്ളൂ…അന്ന് മാത്രെ നീ എന്നെ അറിയുള്ളു… അന്ന് നീ അറിയും നീ മാത്രം ❤️ ആണ് എന്റെ പ്രണയം എന്ന്…അതിനു വേണ്ടി ഞാൻ വരുവാണ് നിന്റെ അരികിലേക്ക്… അതും പറഞ്ഞു അയാൾ അതാ ഫോട്ടോയിലേക്ക് ചുണ്ട് ചേർത്തു… ……….. തുടരും………