23/04/2026

നീ മാത്രം : ഭാഗം 59 & 60

രചന – വൈദേഹി ദേഹി

പെട്ടന്ന് കല്യാണം നടത്തണമെന്ന് പറഞ്ഞാലെങ്ങനെയാ ഗോപിയേട്ടാ…

മാലതി ഒരു സംശയത്തോടെ ചോദിച്ചു…

അറിയില്ല… ഇവർ വന്നിട്ട് ആലോചിക്കാന്ന് കരുതി… നവീ… നീയെന്ത് പറയുന്നു…

നവി നന്ദുനെ ഒന്ന് നോക്കി… എന്നിട്ട് ഗോപികയേയും… അവർ അവനെ നോക്കി ഒന്ന് ചിരിച്ചു… പതിയെ ആ ചിരി അവനിലേക്കും പടർന്നു… നന്ദു അപ്പോഴും നവി എന്താ പറയാൻ പോകുന്നത് എന്ന ചിന്തയിൽ തന്നെ ആരുന്നു…

നടത്താം അച്ഛാ… അവർക്ക് ഇത്രക്ക് ദൃതി ആണെങ്കിൽ…

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞതും ഗോപിയും അവനെ നോക്കി പുഞ്ചിരിച്ചു…നന്ദു ഒരു ഞെട്ടലോടെ ഗോപികയുടെ കയ്യിൽ പിടി മുറുക്കി…

നന്ദൂ… മോളിങ്ങു വന്നേ…

ആകെ തരിച്ചിരിക്കുന്ന നന്ദുനെ അയാൾ അടുത്തേക്ക് വിളിച്ചു…

അവൾ ഒരു പ്രതിമ പോലെ അയാളുടെ അടുത്തേക്ക് ചെന്നിരുന്നു… അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു…അയാൾ അവളുടെ തലയിൽ ഒന്ന് തലോടി…

മോളൊന്നു കൊണ്ടും പേടിക്കണ്ട… ഈ അച്ഛനും ഏട്ടനുമൊക്കെ മോൾക്ക് ദോഷം വരുന്നത് എന്തെങ്കിലും ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…

അയാളത് ചോദിച്ചതും അവൾ ഇല്ലെന്നു തലയാട്ടി…

അപ്പോ പിന്നെ എന്തിനാ ഈ വിഷമിക്കുന്നെ… ചെല്ല്… പോയി ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ട് വാ…

അയാൾ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞതും അവൾ എഴുന്നേറ്റു അകത്തേക്ക് പോയി…

മാലതീ…ഞാനാ കവല വരെ ഒന്ന് പോയിട്ട് വരാം… നീ ഒരു കട്ടൻ കൂടെ എടുത്തു വെച്ചേക്ക്…

മ്മ്മ്… ശെരി…

അതും പറഞ്ഞയാൾ പുറത്തേക്ക് ഇറങ്ങി…

നവീ… നീ ചെന്ന് ഫ്രഷ് ആയിട്ട് വാ… ഞാൻ ചായ എടുത്തു വെക്കാം…

അതും പറഞ്ഞുകൊണ്ട് മാലതിയും ഗോപികയും കൂടെ അടുക്കളയിലേക്ക് പോയി…നവി എന്തോ ഒന്ന് ആലോചിച്ചു ഫോണിൽ ഒരു നമ്പറിലേക്ക് കാൾ ചെയ്തുകൊണ്ട് അകത്തേക്ക് നടന്നു…

•••••••••••••••••••••••••••••••••••••••••••

തന്റെ മുന്നിൽ വന്നു നിൽക്കുന്ന വിനുവിനെ ആരു അടിമുടി ഒന്ന് നോക്കി…

മ്മ്മ്?

മ്മ്ച്ചും…

എന്ത് മ്മ്ച്ചും… തനിക്കെന്താടോ വായിൽ നാക്കില്ലേ…

ആഹാ പെണ്ണ് നല്ല ഫോമിൽ ആണല്ലോ…

അവളെ നോക്കി മീശ പിരിച്ചോണ്ട് വിനു മനസ്സിൽ ഓർത്തു…

എന്താണ് മോളെ അനുധാരെ… ആർക്കേലും ലവ്ലെറ്റർ കൊടുക്കാൻ ഉള്ള പോക്കാണോ…മ്മ്മ്?

ദാ കിടക്കുന്നു കഞ്ഞിക്കലം…പാവം നമ്മുടെ കൊച്ചു… എന്തൊക്കെയോ പ്രതീക്ഷിച്ചു നിന്നയാ…നശിപ്പിച്ചു…

ആണല്ലോ സേട്ടാ…പോണ വഴിക്ക് ഒരു പത്തുപന്ത്രെണ്ടെണ്ണം കൊടുക്കാൻ ഉണ്ട്… സേട്ടനും എടുക്കട്ടെ ഒന്ന്…

അവനെ നോക്കി കണ്ണുരുട്ടികൊണ്ട് അതും പറഞ്ഞു അവൾ തിരികെ നടന്നു…

വൃത്തികെട്ടവൻ…വേറൊന്നുമില്ല അവനു ചോദിക്കാൻ…

അവൾ മനസ്സിൽ പറഞ്ഞു…

ഹാ… അങ്ങനങ്ങു പോയാലോ… ഒന്ന് നിൽക്കെന്റെ അരുന്ധതി 2. B…

പിറകിൽ നിന്നുള്ള അവന്റെ പറച്ചിൽ കേട്ടതും അവളൊന്നു നിന്നു… എന്നിട്ട് കണ്ണുകൾ ഒന്ന് അമർത്തി അടച്ചു തുറന്നുകൊണ്ട് അവനെ തിരിഞ്ഞു നോക്കി…

ഡോ… എന്റെ പേരിന്റെ കൂടെ 2. B എന്നൊന്നും ഇല്ലാ…കേട്ടല്ലോ…

ഹാ… അങ്ങനെ പറഞ്ഞാലെങ്ങനാ… നീ തന്നല്ലേ പണ്ടെന്നോട് വന്നു പറഞ്ഞെ… ചേട്ടായി… ഞാൻ അരുന്ധതി 2. B എന്ന്…

അതന്നല്ലേ…അത് അറിയാൻ മേലാത്ത പ്രായത്തിൽ അങ്ങനെ ക്ലാസ്സിന്റെ പേരും ചേർത്ത് പറഞ്ഞെന്നു വെച്ച്…

ഓഹോ…എന്നിട്ട് അന്ന് നിന്റെ കൈയിലിരുപ്പ് കണ്ടിട്ട് അറിയാൻ മേലാത്ത പ്രായം ആന്ന് പറയില്ലാരുന്നല്ലോ…

ഇവനെ ഇന്ന് ഞാൻ…

നിനക്കിപ്പോ എന്താ വേണ്ടേ…

നീയോ…

ആഹ്… നീ തന്നെ…എന്തുവാന്ന് വെച്ചാ ഒന്ന് വേഗം പറ…എനിക്ക് അമ്പലത്തിൽ പോകാനുള്ളതാ…

ആഹ്… അത്…പിന്നെ…ഒന്നുല്ല… നീ പൊക്കോ…

അവനത് പറഞ്ഞതും അവൾ അവനെ രൂക്ഷമായൊന്ന് നോക്കി… തിരിഞ്ഞു നടന്നതും അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു…

നിന്നെ ഞാൻ എടുത്തോളാടി കള്ളിപ്പാറു…

അവളുടെ പോക്കും നോക്കി ഒരു ചിരിയോടെ അവൻ മനസ്സിൽ പറഞ്ഞു…

•••••••••••••••••••••••••••••••••••••••••••

വൈകിട്ട് പതിവ് പോലെ ഹോട്ടൽ റൂമിൽ കൂടിയതാരുന്നു ശിവയും നിരഞ്ജനും…

നിന്റെ അച്ഛൻ കല്യാണക്കാര്യം ആ നവിയുടെ അച്ഛനെ വിളിച്ചു പറഞ്ഞിട്ട് എന്തുവായി…

ഗ്ലാസ്സിലെ മദ്യം വായിലേക്ക് കമഴ്ത്തികൊണ്ട് നിരഞ്ജൻ ചോദിച്ചതും ശിവ അവനെ ഒന്ന് നോക്കി…

എന്താവാനാ…അവർ സമ്മതിക്കും… സമ്മതിക്കണം… ഇല്ലേൽ എന്റെ നന്ദുമോൾ സമ്മതിപ്പിക്കും…

ശിവ പറഞ്ഞതും നിരഞ്ജനൊന്ന് ചിരിച്ചു…

കല്യാണം നടന്നിട്ട്… എന്താ നിന്റെ പ്ലാൻ… ഈ കേസിന്റെ കാര്യമൊക്കെ എങ്ങനാ…

നിരഞ്ജനൊരു സംശയത്തോടെ ചോദിച്ചതും ശിവ മുന്നോട്ട് ആഞ്ഞിരുന്നു കൈയിലെ ഗ്ലാസ്സ് നെറ്റിയിൽ ഒന്ന് ഉരുട്ടി…

കല്യാണം നടക്കുന്ന വരെ എങ്ങനെയും പിടിച്ചു നിൽക്കണം…അത് കഴിഞ്ഞാൽ…

അതും പറഞ്ഞവനൊന്ന് ചിരിച്ചു…

കഴിഞ്ഞാൽ…

കഴിഞ്ഞാൽ ഞാനും എന്റെ വൈഫിയും കൂടെ എത്രയും പെട്ടന്ന് മുംബൈയിലേക്ക് പറക്കും…അവിടുത്തെ എന്റെ അടുത്ത ഡീൽ… അത്…മിസ്സിസ്. നന്ദന ശിവ മഹേഷ്വറിന്റേതായിരിക്കും…

ഡാ… നീ… നീ എന്താ പറഞ്ഞെ…

ഹാ…അതേടാ… നീയെന്താ കരുതിയെ എനിക്കവളോട് ദിവ്യ പ്രേമം ആന്നോ… ആരുന്നു… പണ്ട്… പക്ഷെ അവളാ വരുണിനെയാ സ്നേഹിക്കുന്നേന്ന് പറഞ്ഞ ആ നിമിഷം… ആ നിമിഷം തൊട്ട് എനിക്ക് അവളെ നേടണമെന്നത് ഒരു തരം വാശി മാത്രമാണ്…പിന്നെ നിനക്കറിയില്ല… അവളെ പോലൊരു പെണ്ണിന് മുംബൈയിലുള്ള ഡിമാൻഡ്… അവൾ മാത്രമല്ല…മറ്റവളില്ലേ… ആ ദേവി… വേണമെങ്കിൽ അവളേം ഞാൻ ഇതിൽ പെടുത്തും… നീ നോക്കിക്കോ…

ഗ്ലാസ്സിലെ മദ്യം വായിലേക്കൊഴിച്ചു കൊണ്ടവൻ പറഞ്ഞതും നിരഞ്ജൻ അവനെ നോക്കി…

ഇതൊക്കെ നടക്കുവോ… ഭീഷണിപ്പെടുത്തി നന്ദുവിനെ കൊണ്ടു കല്യാണത്തിന് സമ്മതിപ്പിച്ചത് പോലെയാവില്ല മറ്റൊന്നും… പ്രത്യേകിച്ചാ നവിയും വരുണും അടങ്ങി ഇരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ… ഇപ്പോ തന്നെ കണ്ടില്ലേ… പ്രതീക്ഷിക്കാത്ത സമയത്ത് അല്ലാരുന്നോ അവന്മാർ നിനക്കിട്ടു പണി വെച്ചത്…ഇനി അതിൽ നിന്നെങ്ങനെ ഊരിപ്പോകുമെന്ന് ആലോചിക്ക് ആദ്യം…

നിരഞ്ജൻ പറഞ്ഞതും ശിവ അവനെ ഒന്ന് നോക്കി…

ശിവക്ക് നേരെ തിരിയുന്നത് അവന്മാരുടെ നാശത്തിന് ആന്ന് അവർ അറിയുന്നില്ല…ഒന്ന് കാണുന്നുണ്ട് ഞാൻ അവരെ എത്രയും പെട്ടന്ന്…

അതും പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു…

•••••••••••••••••••••••••••••••••••••••••••

ബാൽക്കണിയിലിരുന്നു ഫോണിൽ ലുഡോ കളിക്കുവാരുന്നു ദേവിയും വിനുവും…ഇടക്ക് കണ്ണുകളുയർത്തി വിനു അവളെ ഒന്ന് നോക്കിയതും കണ്ടു അടുത്തത് ഏത് കരു നീക്കണമെന്ന് കാര്യായിട്ട് ആലോചിക്കുന്ന ദേവിയെ…

എടിയേ…

മ്മ്മ്?

അതേ…അതുണ്ടല്ലോ… പിന്നെ…

അവന്റെ വിക്കൽ കേട്ടതും അവൾ തലപൊക്കി ഒന്ന് നോക്കി…

മ്മ്മ്… എന്താണ് സർ നിന്ന് കൊത്തിപെറുക്കുന്നെ…

പുരികങ്ങൾ പൊക്കിയും താഴ്ത്തിയും അവൾ ചോദിച്ചതും അവൻ നന്നായിയൊന്ന് ഇളിച്ചു…

മര്യാദക്ക് കാര്യം പറയെടാ മരപ്പട്ടി ഇളിച്ചോണ്ട് ഇരിക്കാതെ…

നിന്റെ കയ്യിൽ ലവൾടെ നമ്പറുണ്ടോ…

എവൾടെ…

എടി… അരുന്ധതീടെ…

ഓഓ…

ഉണ്ടോ…

അവൻ പ്രതീക്ഷയോടെ അവളെ നോക്കിയതും അവളൊന്നു ചിരിച്ചു…

ഇല്ല…

കള്ളം പറയുന്നോടി…

അയ്യടാ… ഞാൻ കള്ളം പറഞ്ഞതൊന്നും അല്ല…എന്റെ കയ്യിൽ അവളുടെ നമ്പർ ഇല്ല… നന്ദുനോട് ചോദിക്ക്… അവളുടെ കയ്യിൽ ഉണ്ട്…

അവളത് പറഞ്ഞതു വീണ്ടും ലുഡോ ബോർഡിലേക്ക് ശ്രെദ്ധ തിരിച്ചു…വിനു കൈകൾ തമ്മിൽ കൂട്ടിതിരുമ്മി ഒന്ന് ചിരിച്ചു…

മോളെ നന്ദൂ… നീയാണെന്റെ പിടിവള്ളി…

അവൻ മനസ്സിൽ ഓർത്തു…

നീയെന്താ ഒറ്റക്ക് ചിരിക്കുന്നെ…

ആരുടെയോ പറച്ചിൽ കേട്ടതും ദേവിയും വിനുവും അങ്ങോട്ട് നോക്കി…

……………… തുടരും……………….

നീ മാത്രം ❤️ 60

നീയെന്താ ഒറ്റക്ക് ചിരിക്കുന്നേ…

ആരുടെയോ പറച്ചിൽ കേട്ടതും ദേവിയും വിനുവും അങ്ങോട്ടേക്ക് നോക്കി…

ആഹ് നീയോ…

എന്റെ പൊന്ന് അപശ്രുതി… നീയാ ബോബനും മോളിലെ പട്ടിയെ പോലെ എല്ലാ സീനിലും കേറി വന്നോളൂവല്ലോ…

ശെടാ… ഞാനിങ്ങോട്ട് വന്നപ്പോ നിങ്ങൾ ഇവിടിരിക്കുന്നതും കണ്ടു ഇവൻ തന്നിരുന്നു ചിരിക്കുന്നതും കണ്ടു… അത് ഒന്ന് ചോദിച്ചത് ഇത്ര വല്യ തെറ്റായിപ്പോയോ…

ആ പൊട്ടൻ ചുമ്മാ പറയുന്നതല്ലെടി… നീ അത് വിട്… നീ വരുന്നോ… നമുക്ക് ലൂഡോ കളിക്കാം…

ദേവി പറഞ്ഞു…

ആഹ്… ബാ…

അതും പറഞ്ഞു അവിടോട്ട് ഇരിക്കാൻ പോയപ്പോഴാണ് ശ്രുതിയുടെ ഫോൺ റിങ് ചെയ്തത്… അവൾ പെട്ടന്നത് സൈലന്റ് ആക്കി…

നിങ്ങൾ കളിക്ക്…ഞാൻ ഇതൊന്നു അറ്റൻഡ് ചെയ്തിട്ട് വരാം… കോളേജിലെ പ്രൊജക്റ്റ്‌ ഡിസ്കഷൻ ആണ്…

അതും പറഞ്ഞവൾ താഴേക്ക് പോയി…

നിനക്ക് വല്ലോം തോന്നുന്നുണ്ടോ…

അവളുടെ പോക്കും നോക്കി താടി ഒന്നുഴിഞ്ഞു കൊണ്ട് വിനു പറഞ്ഞതും ദേവി അവനെ ഒന്ന് നോക്കി…എന്നിട്ടെന്തോ പറയാൻ വന്നപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്…അവളാ ഫോൺ എടുത്ത് നോക്കി…

“NANDU CALLING”

അവളത് അറ്റൻഡ് ചെയ്തു ചെവിയിലോട്ട് വെച്ചുകൊണ്ട് അടുത്ത ലൂഡോയിലെ അടുത്ത കരു നീക്കി…

ഹാ… പറയെടി…

അവിടുന്ന് പറഞ്ഞ കാര്യങ്ങൾ കേട്ടതും ദേവി ഒന്ന് തലപൊക്കി വിനുവിനെ നോക്കി… അവളുടെ നോട്ടം കണ്ട വിനു എന്താന്ന് പുരികം പൊക്കി ചോദിച്ചു…

ന്…നീ വിഷമിക്കാതെ… ഞാൻ നവിയേട്ടനോടും വരുണേട്ടനോടും ഒന്ന് ചോദിക്കട്ടെ… എന്നിട്ട് നിന്നെ വിളിക്കാം…പോരേ…മ്മ്മ്… വെച്ചോ എന്നാൽ…

അതും പറഞ്ഞവൾ ഫോൺ കട്ട്‌ ചെയ്തു…

എന്താടി… എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ…

അവൻ ചോദിച്ചതും അവൾ നന്ദു പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു…

നീ വന്നേ…

എല്ലാം കേട്ട് കഴിഞ്ഞു വിനു അവളേം വിളിച്ചുകൊണ്ടു താഴേക്ക് പോയി…

വരുണിനെ നോക്കി അവർ റൂമിൽ ചെന്നെങ്കിലും അവനവിടെ ഉണ്ടായിരുന്നില്ല… ഉമ്മറത്തേക്ക് ചെന്നപ്പോ കണ്ടു അച്ഛമ്മയുടെ കൈയിൽ കുഴമ്പു പുരട്ടി കൊടുക്കുന്ന വരുണിനെ… കൃഷ്ണനും ഗായത്രിയും അവിടെ സംസാരിച്ചു ഇരിപ്പുണ്ട്… വിനുവും ദേവിയും പരസ്പരം ഒന്ന് നോക്കി എന്നിട്ട് അവിടേക്ക് ചെന്നിരുന്നു…

എന്താണ് ഇവിടെ ഞങ്ങൾ അറിയാതെ ഒരു ഗൂഡാലോചന… മ്മ്മ്?

വിനു അത് ചോദിച്ചതും അച്ഛമ്മ അവനെ ഒന്ന് നോക്കി…

രണ്ടൂടെ അകത്തു വഴക്കുണ്ടാക്കാൻ പോയേക്കുവല്ലാരുന്നോ… എല്ലാരൂടെ ഇരിക്കുന്നിടത്ത് വന്നിരുന്നാലേ എന്താ പറയുന്നേന്ന് അറിയാൻ പറ്റു…

ഓഹ് ഞങ്ങൾ വന്നില്ലേ എന്റെ അച്ചൂ… ഇനി പറ…

ദേവി പറഞ്ഞു…

ഒന്നുല്ലെടാ… ഏട്ടനും ഏട്ടത്തിയും വരുന്നുണ്ടെന്ന്…അവരുടെ ടിക്കറ്റ് ഒക്കെ കൺഫേം ആയെന്ന് ദാ ഇപ്പോ വരുൺ വന്നു പറഞ്ഞേ ഉള്ളൂ…ഞങ്ങൾ അതെ പറ്റി സംസാരിച്ചുകൊണ്ട് ഇരിക്കുവാരുന്നു…

കൃഷ്ണൻ അത് പറഞ്ഞതും വിനു ഒന്ന് ഞെട്ടി…

എന്നിട്ട് അച്ഛനും അമ്മേം എന്നോടൊന്നും പറഞ്ഞില്ലല്ലോ…

വിനു പറഞ്ഞു…

അല്ല ഇപ്പോ എന്താ വല്യച്ഛനും വല്യമ്മേം പെട്ടന്ന് വരാൻ തീരുമാനിച്ചേ…എന്തെങ്കിലും വിശേഷം ഉണ്ടോ…

വിനുനെ ഒന്ന് നോക്കികൊണ്ടു ദേവി കൃഷ്ണനോട് ചോദിച്ചു…

അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല… കുറെ നാൾ ആയില്ലേ വരണം എന്ന് പറഞ്ഞിരിക്കുന്നു… ഇതിപ്പോ നിങ്ങളും ഇവിടെ ഉണ്ട്… അപ്പോ വരാന്ന് വെച്ചു… അത്രേ ഉള്ളൂ…

അച്ഛമ്മ പറഞ്ഞു…

വിനു വരുണിനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി… അവനപ്പോഴും ഇതൊന്നും കേൾക്കാത്ത പോലെ തിരുമ്മലിൽ കോൺസെൻട്രേറ്റ് ചെയ്‌തിരിക്കുവാരുന്നു…ഇങ്ങേർക്കെന്താ നാളെ തിരുമ്മൽ പരീക്ഷ ഉണ്ടോ… കള്ള ബടുവ…

ആഹ്ഹ… മതിയെടാ…ചെറിയൊരു ആശ്വാസം ഉണ്ട്…

അച്ഛമ്മ അതും പറഞ്ഞുകൊണ്ട് പതുക്കെ എണീറ്റു…

അമ്മ വാ… ഞാൻ ചൂട് പിടിച്ചു തരാം… വെള്ളം വെച്ചിട്ടുണ്ട്…

ആഹ്…

ഗായത്രി പറഞ്ഞു കൊണ്ടു അടുക്കളയിലോട്ട് പോയി…ലക്ഷ്മിയമ്മ പിറകെയും…

നിനക്ക് നാളെ ക്ലാസ്സ്‌ ഉള്ളതല്ലേ ദേവൂട്ടാ… പോയി കിടക്ക്… ചെല്ല്…

കൃഷ്ണൻ പറഞ്ഞു…വരുൺ അവരെ ഒന്ന് നോക്കി അകത്തേക്ക് പോയി…ദേവി കണ്ണുകാണിച്ചതും വിനു ഒന്ന് തലയാട്ടികൊണ്ട് വരുണിന്റെ പിറകെ പോയി…

ഞാൻ കിടക്കാൻ പോകുവാണേ അച്ഛേ… ഗുഡ് നൈറ്റ്‌…

ദേവി കൃഷ്ണന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തുകൊണ്ട് അകത്തേക്ക് ഓടി… അയാളൊരു ചിരിയോടെ അവളെ നോക്കി…

വരുൺ റൂമിലേക്ക് വന്നു ചാർജറിൽ ഇട്ട ഫോൺ എടുത്തു നോക്കികൊണ്ട് നിന്നപ്പോഴാണ് വിനു അകത്തേക്ക് കയറി വന്നത്… തൊട്ട് പിറകിനു ദേവിയും…

മ്മ്മ്?എന്താണ് വാനരപ്പട എന്തോ ഇൻവെസ്റ്റികേഷന് ഇറങ്ങിയതാന്ന് തോന്നുന്നല്ലോ…

അവരെ പ്രതീക്ഷിച്ച പോലെ ആരുന്നു വരുണിന്റെ ഭാവം…

ആണ്… ഞങ്ങൾക്ക് പലതും അറിയാൻ ഉണ്ട്…ഇതെന്തൊക്കെയാ ഏട്ടാ ഇവിടെ നടക്കുന്നെ…

വിനു അത് പറഞ്ഞതും വരുൺ ദേവിയെ ഒന്ന് നോക്കി…

നീയാ ഡോർ ഒന്ന് ലോക്ക് ചെയ്തേക്ക്…

അവനത് പറഞ്ഞതും അവൾ പോയി ഡോർ അടച്ചു…

•••••••••••••••••••••••••••••••••••••••••••

മഹേഷ്വർ വിളിച്ചതനുസരിച്ചു വീട്ടിലേക്ക് വന്നതാരുന്നു ശിവ…അവനെ കാത്തു ലിവിംഗ് റൂമിൽ എല്ലാരുമുണ്ടാരുന്നു…

എന്താ ഡാഡി… എന്താ പെട്ടന്ന് വരാൻ പറഞ്ഞത്…

നീ ഇരിക്ക്… പറയാം…

അയാളത് പറഞ്ഞതും അവൻ എല്ലാരേം ഒന്ന് നോക്കി അവിടേക്ക് ഇരുന്നു…

ഇന്ന് ചെമ്പകത്തൂന്ന് വിളിച്ചിരുന്നു… അവർക്ക് വിവാഹം പെട്ടന്ന് നടത്താൻ താല്പര്യക്കുറവ് ഒന്നുമില്ല…

അത് കേട്ടതും അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു…

എന്താ നിന്റെ അഭിപ്രായം… എന്നത്തേക്ക് നടത്താനാ… നെക്സ്റ്റ് മന്ത് എന്നു പറയുമ്പോ…

നെക്സ്റ്റ് വീക്ക്‌…

മഹേഷ്വർ പറഞ്ഞു പൂർത്തിയാക്കും മുന്നേ ശിവ പറഞ്ഞു…

നീയെന്താ ശിവാ ഈ പറയുന്നേ… നെക്സ്റ്റ് വീക്ക് എന്നു പറഞ്ഞാൽ… ഒരാഴ്ച കൊണ്ടു എങ്ങനെ കല്യാണം നടത്താനാ…

വേണം… വല്യ ആഡംബരമായിട്ടൊന്നും വേണ്ട… അവരുടെ സൗകര്യത്തിന് എവിടാന്ന് വെച്ചാൽ ചെറിയൊരു താലികെട്ട്… അത് മതി…

എന്നാലും ഏട്ടാ…

ശില്പ എന്തോ പറയാൻ വന്നതും മഹേഷ്വർ കൈ ഉയർത്തി അത് തടഞ്ഞു… എന്നിട്ട് ശിവയെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് ഓഫീസ് റൂമിലേക്ക് പോയി…പ്രഭയേയും ശില്പയെയും ഒന്ന് നോക്കിട്ട് ശിവ അയാളുടെ പിറകെ പോയി…

ഡാഡീ… എനിക്ക്…

വേണ്ട ശിവാ… നിന്റെ മാര്യേജ്… അത് ഇങ്ങനെ ഒന്നുമല്ല ഞാൻ പ്ലാൻ ചെയ്തിരുന്നത്… ഒന്നാമതേ ഇതൊരു മിഡിൽ ക്ലാസ്സ്‌ ഫാമിലി… പോരാത്തേന്ന് നമ്മുടെ സ്റ്റാറ്റസിനു അനുസരിച്ചു പോലും ഒരു വിവാഹം നടത്താൻ പറ്റില്ലെന്ന് വെച്ചാൽ…

പറ്റണം ഡാഡീ…

ഫോർ വാട്ട്‌…

കാരണം ഏത് നിമിഷോം എന്നേ തേടി പോലീസ് എത്തും… അതിനു മുന്നേ ഈ വിവാഹം നടക്കണം…

•••••••••••••••••••••••••••••••••••••••••••

രാത്രി നന്ദുവിനെ ഫോണിൽ വിളിച്ചു വരുൺ പറഞ്ഞ കാര്യങ്ങൾ പറയുകയാരുന്നു ദേവി…

“എടീ…ഇത്… ഇതൊക്കെ നടക്കുവോ… എനിക്കെന്തോ പേടി ആകുന്നു…”

എന്റെ നന്ദൂ… നീയിങ്ങനെ പേടിക്കാതെ… നമ്മുടെ കൂടെ എല്ലാരുമില്ലേ… അച്ഛമ്മ… ഗോപിമാമൻ… നവിയേട്ടൻ… വരുണേട്ടൻ… അച്ഛൻ… വിനു… എല്ലാരും ഉണ്ട്… ഒന്നു കൊണ്ടും പേടിക്കണ്ട… ഇതോടെ നിന്റെ ജീവിതത്തിൽ നിന്ന് ശിവ എന്ന ശല്യം എന്നെന്നേക്കുമായി തീരും…

…………….. തുടരും…………….