രചന – വൈദേഹി ദേഹി
പെട്ടന്ന് നിശ്ചയം എന്ന് പറയുമ്പോ എങ്ങനാ കൃഷ്ണന്മാമേ…
പണിക്കരെ കണ്ടു അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എല്ലാവരോടുമായി സംസാരിക്കുകയാരുന്നു ലക്ഷ്മിയമ്മയും കൃഷ്ണനും ഗോപിയും…ദേവിയുടെയും നവിയുടെയും മനസ്സിൽ സന്തോഷം നിറഞ്ഞെങ്കിലും പെട്ടന്ന് തന്നെ നിശ്ചയം എന്ന് കേട്ടപ്പോ രണ്ടുപേർക്കും മനസ്സിൽ ഒരു ആശങ്ക നിറഞ്ഞു…
വല്യ ചടങ്ങായൊന്നും വേണ്ട നവി… നമ്മുടെ ഏറ്റവും അടുത്ത കുറച്ചു ബന്ധുക്കൾ മാത്രം മതി…ഒരു മോതിരം മാറൽ ചടങ്ങ്…ഇവിടെ വെച്ചു തന്നെ…വിവാഹത്തീയതി ഒക്കെ നമുക്ക് പിന്നീട് സൗകര്യം പോലെ തീരുമാനിക്കാം…
നവി ദേവിയെ ഒന്ന് നോക്കി… അവളുടെ മനസ്സിലെ ആശങ്ക അവളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു… അവൻ അവളെ നോക്കി ഒന്ന് കണ്ണടച്ച് കാട്ടി…
എന്താ നവി… നിങ്ങൾക്ക് രണ്ടുപേർക്കും എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടോ… ഉണ്ടെങ്കിൽ പറയണം…
ലക്ഷ്മിയമ്മ ചോദിച്ചതും നവി ദേവിയെ ഒന്ന് നോക്കി…എന്നിട്ട് ലക്ഷ്മിയമ്മയോടായി പറഞ്ഞു…
എനിക്ക് അഭിപ്രായവ്യത്യാസം ഒന്നുല്ല അച്ഛമ്മേ… എന്താന്ന് വെച്ചാൽ നിങ്ങൾ തീരുമാനിച്ചോളൂ…
മ്മ്മ്… ദേവൂ… മോൾടെ അഭിപ്രായം എന്താ…
ലക്ഷ്മിയമ്മ ദേവിയോടായി ചോദിച്ചതും എല്ലാവരുടേയും ശ്രെദ്ധ അവളിലേക്കായി…
അവളൊരു നിമിഷം നവിയെ നോക്കി…എന്നിട്ട് കണ്ണുകൾ അടച്ചു ഒന്ന് ശ്വാസം വിട്ടു…
എനിക്കും പ്രത്യേകിച്ചു അഭിപ്രായവ്യത്യാസം ഒന്നുല്ല… നിങ്ങൾ തീരുമാനിക്കുന്നത് പോലെ…
അതു കേട്ടതും എല്ലാവരുടേയും മുഖത്ത് സന്തോഷം നിറഞ്ഞു… കൃഷ്ണനും ഗോപിയും ലക്ഷ്മിയമ്മയും കൂടെ ഒരു ദിവസം ആലോചിക്കാൻ തുടങ്ങി…
ഹ്മ്മ്… ഇന്നലെ വരെ തലതെറിച്ചു നടന്നവളാ… ഇപ്പൊ കണ്ടില്ലേ… എന്തൊരു ഭവ്യത…കുടുംബിനി ആകാൻ പോകുന്നേന്റെ ആകും… നീയിവിടെ ഹിന്ദി സീരിയലും കണ്ട് നടന്നോ…
വിനു നന്ദുവിന്റെ ചെവിയിൽ പറഞ്ഞതും അവൾ അവനെ ഒന്ന് നോക്കിട്ട് ദേവിയെ നോക്കി ആക്കി ഒന്നു ചിരിച്ചു… ദേവി അവരെ നോക്കി എന്താണെന്നു തല പൊക്കി ചോദിച്ചു…
മ്മ്ച്ചും…
അവർ രണ്ടുപേരും ചുമൽ പൊക്കി ഒന്നുല്ലെന്ന് പറഞ്ഞു…
അല്ല വല്യമ്മേ… ഈ കുടുംബത്തിലെ മൂത്തയാൾ വരുണല്ലേ… അവൻ നിൽക്കുമ്പോ എങ്ങനാ ഏറ്റവും ഇളയാളുടെ വിവാഹം നടത്തുന്നത്…
സാവിത്രി പറഞ്ഞതും ലക്ഷ്മിയമ്മയുടെ മുഖം മാറി… വിനുവാണേ അവരെ എടുത്ത് ആ കിണറ്റിൽ ഇട്ടാലോന്ന് വരെ ആലോചിച്ചു പോയി…വന്നപ്പോ തൊട്ടു തുടങ്ങിയതാണേ തള്ള…
ഇവർ നിനക്കൊരു പാര ആവാനുള്ള എല്ലാ സാധ്യതയുമുണ്ട് മോളെ…
വിനു നന്ദുനോടായി പറഞ്ഞു… അവൾ വരുണിനെ ഒന്ന് നോക്കി…
എന്റെ സാവിത്രി… എന്ത് കാര്യം പറഞ്ഞാലും അതിനിടക്ക് എന്തേലും കൊള്ളി വെക്കണം എന്നെന്താ നിനക്കിത്ര വാശി…
ശെടാ… ഞാനെന്തോ കൊള്ളി വെച്ചന്നാ വല്യമ്മ ഈ പറയുന്നേ… അവനും കല്യാണപ്രായം ആയ ചെക്കൻ അല്ലെ… ജോലിയുമായി… ഈ നവി ആണെ അവന്റെ പ്രായം തന്നെയല്ലേ… അത്കൊണ്ട് ഞാൻ പറഞ്ഞെന്നെ ഉള്ളൂ…
അങ്ങനെ ഇപ്പൊ അപ്പച്ചി എന്റെ കല്യാണം ഉടനെ നടത്താൻ വരണ്ട… എനിക്ക് കല്യാണം കഴിക്കണമെന്ന് തോന്നുമ്പോ ഞാൻ കഴിക്കും… അതിനാരുടേം ഉപദേശം ഒന്നും എനിക്ക് വേണ്ട… അതുകൊണ്ട് അപ്പച്ചി അപ്പച്ചിയുടെ കാര്യം നോക്ക്…
വരുൺ അവരോട് പറഞ്ഞതും അച്ഛമ്മ അവനെ നോക്കി കണ്ണുകാണിച്ചു…പിന്നെയവൻ ഒന്നും മിണ്ടാൻ പോയില്ല…
എല്ലാരുടെയും മുന്നിൽ വെച്ച് വരുൺ അങ്ങനെ പറഞ്ഞത് സാവിത്രിക്ക് നാണക്കേടായി…
എന്റെ സാവിത്രി…ഇവിടിപ്പോ മൂത്തത് ഇളയത് എന്നൊന്നും വെച്ചല്ലല്ലോ ഇങ്ങനൊക്കെ തീരുമാനിച്ചത്… ദേവിയുടെ സമയം വെച്ച് ഇങ്ങനൊക്കെ തീരുമാനിക്കേണ്ടി വന്നു… പിന്നെ വരുണിന്റെ കാര്യം…അവന്റെ തീരുമാനം അവൻ പറഞ്ഞല്ലോ… അതുകൊണ്ട് അതിനെ പറ്റി ഇനിയൊരു സംസാരം വേണ്ട…
ലക്ഷ്മിയമ്മ പറഞ്ഞതും സാവിത്രിയുടെ മുഖം ഒന്നൂടെ കടുത്തു…
അപ്പച്ചി ചോദിച്ചു മേടിച്ചു…
വിനു പറഞ്ഞതും നന്ദുവിന് ചിരി വന്നു…
അപ്പൊ അമ്മേ… നമുക്ക് അടുത്താഴ്ച തന്നെ ഉള്ള ഏതേലും ഒരു ദിവസം എടുത്താലോ…
മ്മ് പറ്റുവാണേ അടുത്ത ഞായറാഴ്ച തന്നെ ആക്കാം…അതാകുമ്പോ എല്ലാർക്കും സൗകര്യം ആകുമല്ലോ…അപ്പോഴുത്തേക്കും ദേവൂന്റെ കയ്യിലെ ബാന്റെജും എടുക്കുമല്ലോ…
ലക്ഷ്മിയമ്മ പറഞ്ഞതും എല്ലാവരും അത് ശെരി വെച്ചു…
എന്നാൽ പിന്നെ കൃഷ്ണനും ഗോപിയും കൂടെ ചെന്ന് നാളെ തന്നെ പണിക്കരെ കാണണം… മുഹൂർത്തം നോക്കിക്കാൻ…
ശെരി അമ്മേ…
അതും പറഞ്ഞു ലക്ഷ്മിയമ്മ അകത്തേക്ക് നടന്നു…
•••••••••••••••••••••••••••••••••••••••••••
ശോ എന്നാലും ഒരാഴ്ച എന്നൊക്കെ പറഞ്ഞാൽ… ദാ ന്നങ്ങു പോകും അല്ലേടാ…
നന്ദു ദേവിയെ ഒന്ന് ഏറുക്കണ്ണിട്ട് നോക്കി വിനുനോട് പറഞ്ഞു…
അയിന്…
അതിനു കുന്തം… ശോ ഒരേയൊരു ഏട്ടന്റെ നിശ്ചയമാ… ഞാൻ അല്ലെ ഷൈൻ ചെയ്യേണ്ട ആൾ… നവിയേട്ടന്റെ നിശ്ചയത്തിന് ഞാൻ ഡ്രസ്സ് ഒക്കെ വല്യ ബൊട്ടീക്കിൽ ഡിസൈൻ ചെയ്യിപ്പിക്കണം എന്നൊക്കെ കരുതി ഇരുന്നതാ… ദാണ്ടെ കിടക്കുന്നു ചട്ടിം കലോം…
നന്ദു താടിക്ക് കൈകൊടുത്തു…
കഴിഞ്ഞോ…
ദേവി അവളെ നോക്കി ചോദിച്ചു…
നീ കൂടുതൽ ഒന്നും പറയണ്ട… ഞങ്ങൾക്ക് കുറച്ചു ദണ്ണം ഉണ്ട് അല്ലേടി…
വിനു പറഞ്ഞു…
പിന്നല്ലാതെ… എങ്ങനൊക്കെ അടിച്ചു പൊളിക്കണമെന്ന് വെച്ചതാ… ഇപ്പോ കണ്ടില്ലേ… ഇത്രക്ക് ഇത്ര സമയത്തിനുള്ളിൽ എങ്ങനാണോ എല്ലാം…ഒന്ന് ബ്യൂട്ടി പാർലറിൽ പോകാൻ ഉള്ള ടൈം കൂടി കിട്ടുവോന്നാ…
അതിനു നീയെന്തിനാ ബ്യൂട്ടിപാർലറിൽ പോണേ… നിശ്ചയം നിന്റെയല്ലല്ലോ… അവൾടെ അല്ലെ…
വിനു പറഞ്ഞതും ദേവി ശെരിയാണല്ലോ എന്നാ മട്ടിൽ അവളെ നോക്കി…
മോനെ വിനു മോനെ… നിശ്ചയം അവളുടേത് തന്നെ… അതുകൊണ്ട് അവൾക്ക് ഏട്ടന്റെ ആ മോന്ത മാത്രമേ വായിനോക്കാൻ പറ്റുള്ളൂ… പക്ഷെ എനിക്കങ്ങനെ അല്ല… വരുന്ന ആൺപിള്ളേരെയെല്ലാം വായിനോക്കാം… ഞാൻ അടിപൊളി ആയി ഒരുങ്ങിയാലല്ലേ അവരെന്നേം നോക്കുള്ളു…ശോ… പൊളിക്കണം…
അതും പറഞ്ഞു നന്ദു തിരിഞ്ഞു നോക്കിയത് വരുണിന്റെ മുഖത്തേക്കാണ്… അവനാണേ ഡോറിൽ ചാരി കയ്യും കെട്ടി അവളെ തന്നെ രൂക്ഷമായി നോക്കികൊണ്ട് നിൽക്കുവാരുന്നു… നന്ദുവിന്റെ മുഖത്തെ ചിരി പെട്ടന്ന് മാഞ്ഞു…
ബെസ്റ്റ്…ഇനി പേരിനു പോലും ഇവളെ ഇങ്ങേരൊന്ന് നോക്കുവെന്ന് എനിക്ക് തോന്നുന്നില്ല…
വിനു ദേവിയോട് പറഞ്ഞു…അവളാണേ ചിരി കടിച്ചു പിടിച്ചിരിക്കുവാരുന്നു…
വ… വരുണേട്ടൻ എപ്പൊ വന്നു…
ആദ്യത്തെ ചമ്മൽ മാറിയതും നന്ദു ചോദിച്ചു…
ഹ്മ്മ്മ്… ഞാൻ വന്നിട്ട് കുറച്ചു നേരമായി… പിന്നെ ഇവിടുത്തെ പ്ലാനിങ് നടക്കട്ടെന്ന് വെച്ചു…
അവളെ ഒന്ന് നോക്കി അവൻ അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു…
സബാഷ്… ഒന്നും വിടാതെ എല്ലാം കേട്ടിട്ടുണ്ട്…
മൂന്നെണ്ണത്തിന്റേം പ്ലാനിങ് ഒക്കെ കഴിഞ്ഞെങ്കിൽ ഒന്ന് കുളക്കടവിലേക്ക് വന്നേ…ഞങ്ങൾക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്…
അതും പറഞ്ഞവൻ നന്ദുനെ ഒന്ന് നോക്കി പുറത്തേക്കിറങ്ങി…
ഡാ… ദുഷ്ടാ… നിനക്കൊന്ന് പറയാൻ വയ്യാരുന്നോ വരുണേട്ടൻ വന്നു ബാക്കിൽ നിൽപ്പുണ്ടെന്ന്…
അതിനു നീ നോക്കണ്ടേ… നീ വായിനോക്കുന്നതും സ്വപ്നം കണ്ട് നിൽക്കുവല്ലാരുന്നോ…
ശോ…
നന്ദു നഖം കടിച്ചു…
എന്തിനാരിക്കും ഏട്ടൻ അങ്ങോട്ട് ചെല്ലാൻ പറഞ്ഞെ…
ദേവി വിനുനോട് ചോദിച്ചു…
ആഹ്… ആർക്കറിയാം… നിശ്ചയത്തിന് എന്ത് ഫുഡ് വേണമെന്ന് ഡിസ്‌കസ് ചെയ്യാൻ ആകും… അല്ലാണ്ട് നമ്മളോടെന്ത് ചോദിക്കാൻ…ബാ പോയി നോക്കാം…
അതും പറഞ്ഞു അവൻ എണീറ്റു നന്ദുന്റെ മുന്നിലേക്ക് ചെന്നു നിന്നു…
എന്തായാലും കേട്ടുന്നേനു മുന്നേ അങ്ങേരു നിന്നേ ഡിവോഴ്സ് ചെയ്‌ത സ്ഥിതിക്ക് എന്റെ മോളു വാ… നമുക്ക് പോയി ഇവളെ കുഴിയിൽ ചാടിക്കുന്ന കാര്യം തീരുമാനം ആക്കിട്ടു വരാം…
അതും പറഞ്ഞു അവൻ അവളേം വലിച്ചോണ്ട് പോയി… പിറകിനു ദേവിയും…
•••••••••••••••••••••••••••••••••••••••••••
ഡാഡി…
വീട്ടിലെ ഓഫീസ് റൂമിൽ ഇരുന്നുകൊണ്ട് എന്തോ ചെയ്യുകയായിരുന്നു മഹേശ്വറിനെ ശിവ വിളിച്ചു…
എന്താ ശിവ…
അയാൾ അത് ചെയ്തുകൊണ്ട് തന്നെ അവനോട് ചോദിച്ചു…
എനിക്ക് ഡാഡിയോട് ഒരു കാര്യം പറയാൻ ഉണ്ടാരുന്നു…സംതിങ് സീരിയസ്…
അയാൾ അവനെ ഒന്ന് നോക്കി…എന്നിട്ട് പതിയെ മുഖത്തുന്നു കണ്ണാടി മാറ്റി പിറകിലേക്ക് ചാരി ഇരുന്നു…
എന്താ നിനക്ക് പറയാൻ ഉള്ളത്…
ഡാഡി ഒന്ന് ലിവിങ് റൂം വരെ വരുമോ… എനിക്ക് ഡാഡിയോടും മമ്മിയോടുമായാണ് പറയാൻ ഉള്ളത്…
മ്മ്മ്… ശെരി…
അതും പറഞ്ഞവർ രണ്ടുപേരും കൂടെ ലിവിങ് ഏരിയയിലേക്ക് ചെന്നു… അവിടെ പ്രഭയും ശില്പയും ഇരിപ്പുണ്ടാരുന്നു… അവൻ ഡാഡിയേം കൂട്ടി വരുന്നത് കണ്ടതും അവർ പരസ്പരം ഒന്ന് നോക്കി…അയാൾ അവിടേക്ക് വന്നിരുന്നു… അവൻ അവർക്ക് എതിർവശത്തായി ഇരുന്നു…
എന്താടാ… നിനക്കെന്താ ഞങ്ങളോട് പറയാൻ ഉണ്ടെന്ന് പറഞ്ഞത്…
ഡാഡി… എനിക്കൊരു കുട്ടിയെ ഇഷ്ടമാണ്… ഐ വാണ്ട് ടു മാരി ഹെർ…
ശിവ ഒരു സങ്കോചവും കൂടാതെ പറഞ്ഞു… മഹേശ്വറും പ്രഭയും പരസ്പരം ഒന്ന് നോക്കി…
വാട്ട്… മാര്യേജോ…
യെസ്… മാര്യേജ്…
ആരെ…
മഹേശ്വർ ചോദിച്ചതും ശിവ അവരെ ഒന്ന് നോക്കി…എന്നിട്ട് പതിയെ എണീറ്റു…
പറഞ്ഞാൽ നിങ്ങൾക്ക് അറിയും… നന്ദു…നന്ദന കൃഷ്ണൻ… എന്റെ പഴയ കൂട്ടുകാരൻ നവനീതിന്റെ സിസ്റ്റർ…
നന്ദന… നന്ദന എന്ന് പറയുമ്പോ നീ പണ്ട്…
മഹേശ്വർ എന്തോ ഓർമയിലെന്ന വണ്ണം പറഞ്ഞതും ശിവ ഒന്ന് മൂളി…
നീയെന്താ ഈ പറയുന്നേ… ആ കുട്ടിയോ… ആർ യൂ ജോക്കിങ് ശിവാ?
മഹേശ്വർ അവിടുന്ന് ചാടി എണീറ്റുകൊണ്ട് പറഞ്ഞു… പ്രഭയും ശില്പയും കൂടെ എണീറ്റു…
എന്റെ സംസാരം കേട്ടിട്ട് ഞാൻ ജോക്ക് പറഞ്ഞതാണെന്ന് ഡാഡിക്ക് തോന്നുന്നുണ്ടോ…
ബട്ട് ശിവ… അവർ… അവരത് സമ്മതിക്കുമോ… പഴയതൊക്കെ… മറന്നോ നീ എല്ലാം…
അതേ മോനെ…അങ്ങനെ ഒക്കെ പ്രശ്നം ഉണ്ടാക്കിയിട്ട്… നമ്മൾ എങ്ങനാ അവരോട് സംസാരിക്കുന്നെ… അത് മാത്രമല്ല ആ കുട്ടി… അവളതിന് സമ്മതിക്കുമോ…
ഇല്ല…
ശിവ കൈകെട്ടികൊണ്ട് അവരെ നോക്കി പറഞ്ഞു…
ദെൻ?
വഴി ഞാൻ ഉണ്ടാക്കിക്കൊള്ളാം… ബാക്കി എല്ലാം നിങ്ങൾ ഞാൻ പറയുന്ന പോലെ അങ്ങ് കേട്ടാൽ മതി…
അതും പറഞ്ഞവൻ മുകളിലേക്ക് പോയി… മഹേശ്വറും പ്രഭയും ശില്പയും ഒന്നും മനസിലാവാതെ മുഖത്തോട് മുഖം നോക്കി…
………….. തുടരും…………..

by