രചന – വൈദേഹി ദേഹി
വാട്ട്…
അതെ ഡാഡി… ഇന്നലെ എന്റെ ഒന്ന് രണ്ടു ആളുകളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്… അവർ ഒരിക്കലും എന്റെ പേര് പറയില്ല… പക്ഷെ തെളിവുകൾ… അത് വെച്ച് അധികം താമസിക്കാതെ അവർ എന്നേ അന്വേഷിച്ചു ഇവിടെയെത്തും… അതിനു മുന്നേ എനിക്ക് മുംബൈക്ക് പോണം… പക്ഷെ പോകുമ്പോ എന്റെ കൂടെ നന്ദുവും വേണം…
അവനതും പറഞ്ഞു മഹേഷ്വറിനെ നോക്കി…
അതാ ഡാഡി ഞാൻ പറഞ്ഞത്… ഒരു ചെറിയ ഫങ്ക്ഷൻ… അത് മതി… അതാ സേഫ്…
മ്മ്മ്…ഓക്കേ… ബട്ട് ശിവ… ബീ കെയർഫുൾ…
അറിയാം ഡാഡി… ഇതിനു പിന്നിൽ കളിച്ചവർ ആരൊക്കെയാന്ന് എനിക്ക് നന്നായി അറിയാം… ഇതൊക്കെ ഒന്ന് സെറ്റിൽ ചെയ്തിട്ട് വേണം എനിക്ക് അവരുടെ കണക്കുകൾ തീർക്കാൻ…
അതും പറഞ്ഞു ശിവ പുറത്തേക്ക് പോയി…
•••••••••••••••••••••••••••••••••••••••••••
പിറ്റേന്ന് തന്നെ മഹേഷ്വർ ഗോപിയെ വിളിച്ചു ശിവക്ക് അത്യാവശ്യമായി ഒരു ബിസിനസ് ട്രിപ്പ് ഉണ്ടെന്നും അതുകൊണ്ട് വിവാഹം അടുത്താഴ്ച തന്നെ നടത്തണമെന്നും ആവിശ്യപ്പെട്ടു… എല്ലാരോടും കൂടി ആലോചിച്ചു പറയാമെന്നു ഗോപി പറഞ്ഞു…അന്ന് വൈകുന്നേരം തന്നെ ഗോപിയും നവിയും നന്ദ്യാരത്ത് ചെന്നു അച്ഛമ്മയോടും വരുണിനോടും കാര്യങ്ങൾ സംസാരിച്ചു… അവർ പറഞ്ഞതനുസരിച്ചു അടുത്താഴ്ച വിവാഹം നടത്തുന്നതിന് തങ്ങൾക്ക് സമ്മതമാണെന്ന് അയാൾ മഹേഷ്വറിനെ വിളിച്ചറിയിച്ചു… വരുൺ എല്ലാ കാര്യങ്ങളും ദേവിയോടും വിനുവിനോടും പറഞ്ഞു… അവർ അവൻ പറഞ്ഞതനുസരിച്ചു കല്യാണക്കാര്യം നന്ദുവിനോട് സംസാരിച്ചു… ആദ്യം ഒന്ന് പകച്ചു പോയെങ്കിലും ദേവിയും വിനുവും കൊടുത്ത ധൈര്യത്തിൽ അവൾ സമ്മതം മൂളി…
ഇതിനിടക്ക് ശിവ കോളേജിൽ നിന്നു റിസൈൻ ചെയ്തു… അതൊരു കണക്കിന് നന്ദുവിന് ആശ്വാസം ആയിരുന്നു…രണ്ടു ദിവസങ്ങൾക്കു ശേഷം വിജയനും സിന്ധുവും കാനഡയിൽ നിന്നുമെത്തി…
വല്യമ്മേ…
അവർ കാറിൽ നിന്നിറങ്ങിയതും ദേവി ഓടിച്ചെന്നു സിന്ധുവിനെ കെട്ടിപ്പിടിച്ചു…
ചുന്ദരി ആയല്ലോ വല്യമ്മയുടെ ദേവൂട്ടി…
സിന്ധുവത് പറഞ്ഞതും ദേവി ഒന്ന് ചിരിച്ചുകൊണ്ട് വിജയനെ നോക്കി…
വല്യച്ചാ…
വേണ്ട വേണ്ടാ… കൂടുതൽ സോപ്പ് ഒന്നും വേണ്ട… നിനക്ക് അല്ലേലും അവളെ മതിയല്ലോ… ഞാൻ പുറമ്പോക്ക് അല്ലേ…
നോക്ക് വല്യമ്മേ… ഈ വല്യച്ഛൻ എന്തോ കുശുമ്പനാന്നേ…
അല്ലേലും നിന്റെ വല്യച്ഛന് അസൂയയാടി… നിനക്ക് എന്നോടാ ഇഷ്ടക്കൂടുതൽ എന്നും പറഞ്ഞു…
എന്റെ പൊന്നു ദേവൂ… അവർ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നേ… നീയവരെ ഒന്ന് അകത്തേക്ക് കയറ്റു…
ഉമ്മറത്തു നിന്നു കൃഷ്ണനത് പറഞ്ഞതും സിന്ധു ഒരു ചിരിയോടെ അവളേം ചേർത്തു പിടിച്ചുകൊണ്ടു അകത്തേക്ക് കയറി… പിറകിനു പെട്ടിയും എല്ലാമായി വിജയനും വരുണും… സിന്ധുവിനു പണ്ട് മുതലേ ദേവിയെ ജീവൻ ആണ്… ഒത്തിരി ആഗ്രഹിച്ചിട്ടും ഒരു പെൺകുഞ്ഞിനെ കിട്ടാത്ത വിഷമം മാറിയത് ദേവി ഉണ്ടായ ശേഷം ആരുന്നു… സിന്ധുവിന്റെ ആങ്ങളക്കും ആൺകുട്ടികൾ തന്നെ ആരുന്നു… അതുകൊണ്ട് ദേവിയെ അവർ തറയിൽ വെക്കില്ലാരുന്നു…ദേവിക്കും തിരിച്ചു വല്യമ്മയെ വല്യ സ്നേഹം ആണ്… അതിന്റെ പേരിൽ ഇടക്ക് ഗായത്രിക്ക് കുശുമ്പ് കുത്താറുമുണ്ട്…
അല്ലേലും അമ്മക്ക് അവളെ കിട്ടി കഴിഞ്ഞാൽ ഞങ്ങളെ പോലും വേണ്ടല്ലോ…
അങ്ങോട്ട് വന്നിരുന്ന വിനു പറഞ്ഞു…അവനത് പറഞ്ഞതും ദേവി അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു… അവൻ തിരിച്ചും…
ഓഹ് ഇനി അതിന്റെ പേരിൽ തുടങ്ങണ്ട രണ്ടും… അവളെ എത്ര വർഷം ആയി കണ്ടിട്ട്… അല്ലിയോടി…
പിന്നല്ലാതെ…
യാത്രയൊക്കെ സുഖായിരുന്നോ വിജയാ…
അതെ അമ്മേ…
ആഹാ ശ്രുതി ഇവിടുണ്ടാരുന്നോ…
വിജയൻ ചോദിച്ചപ്പോഴാണ് സിന്ധുവും അവളെ കണ്ടത്…
ഉണ്ടാരുന്നു വിജയന്മാമാ…ഇപ്പോ സെം ബ്രേക്ക് ആണ്… ഇവിടെ പിന്നെ ഇവരും ഒക്കെ ഉള്ളതുകൊണ്ട് ഞാൻ രണ്ടു ആഴ്ചയായിട്ട് ഇവിടെ ഉണ്ട്…
ആഹ്… അത് നന്നായി… കുരുത്തക്കേട് പഠിക്കാൻ പറ്റിയ കോളേജ് ആണല്ലോ…
വിജയൻ ദേവിയേം വിനുവിനേം നോക്കി പറഞ്ഞതും എല്ലാരും ചിരിച്ചു…
ആഹ്… നിങ്ങൾ എന്നാ ചെന്ന് ഒന്ന് കുളിച് ഫ്രഷ് ഒക്കെ ആയി വാ… ഞാൻ അപ്പോഴേക്ക് കഴിക്കാൻ എടുത്തുവെക്കാം…
ഗായത്രി അത് പറഞ്ഞതും എല്ലാവരും അകത്തേക്ക് പോയി…
അടുത്താഴ്ച കല്യാണം എന്നൊക്കെ പറഞ്ഞാൽ…എല്ലാരേം വിളിക്കേം ഡ്രെസ്സും ആഭരണങ്ങളും ഒക്കെ എടുക്കേം ഒക്കെ വേണ്ടേ… അതൊക്കെ ഈ ഒറ്റ ആഴ്ച കൊണ്ടു നടക്കുവോ ഗോപീ…
വൈകുന്നേരം എല്ലാരും കൂടെ ഇരുന്നു കല്യാണകാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു… ചെമ്പകത്തൂന്നു എല്ലാവരും എത്തിയിട്ടുണ്ടാരുന്നു…നന്ദുവും ദേവിയും വിനുവും ശ്രുതിയും മുകളിലേക്ക് പോയി…
അറിയില്ല വിജയേട്ടാ… ഞാനും നവിയും കൂടെ അത്യാവശ്യം എല്ലാരേം ഫോണിൽ കൂടി വിളിക്കാന്ന് വെച്ചു… പിന്നെ ഡ്രെസ്സ് എടുപ്പും ഒക്കെ ഒരു ദിവസം കൊണ്ടു തീരുമല്ലോ…
മ്മ്മ്…അത് ശെരിയാ…
അതെ… ഇപ്പോഴുത്തെ കാലത്ത് എല്ലാരേം വീട്ടിൽ പോയി വിളിക്കാന്നു വെച്ചാൽ നടക്കുന്ന കാര്യമൊന്നുമല്ല…ഫോണിൽ കൂടി വിളിച്ചാൽ മതിയെന്നേ… അതിന്റെ ഒക്കെ കാര്യമേ ഉള്ളൂ…
സിന്ധു പറഞ്ഞു…
അപ്പോഴാണ് മുറ്റത്ത് ഒരു ഓട്ടോ വന്നു നിൽക്കുന്നത് എല്ലാരും ശ്രദ്ധിച്ചത്… അതിൽ നിന്നിറങ്ങുന്ന ആളെ കണ്ടതും നവിയും വരുണും മുഖത്തോട് മുഖം ഒന്ന് നോക്കി…
സാവിത്രി…
ഇവളെ ഇപ്പൊ ആരാടാ ഇങ്ങോട്ട് ക്ഷണിച്ചേ…
വിജയൻ കൃഷ്ണന്റെ ചെവിയിൽ പറഞ്ഞു…
നിങ്ങൾ വന്നത് മോളു വിളിച്ചു പറഞ്ഞുകാണും…
അയാൾ മറുപടി പറഞ്ഞു…
സാവിത്രി കരഞ്ഞുകൊണ്ട് അകത്തേക്ക് കയറി…സിന്ധുവും ഗായത്രിയും മാലതിയും കാര്യം അറിയാതെ മുഖത്തോട് മുഖം നോക്കി…
അല്ല സാവിത്രി… നീയിത് എന്തിനാ ഈ കരയുന്നെ…
പിന്നെ കരയാതെ… എന്റെ മൂത്ത ആങ്ങളേം ഭാര്യേം വന്നിട്ടുണ്ടെന്ന് എന്നോട് ആരെങ്കിലും ഒന്ന് വിളിച്ചു പറഞ്ഞോ…
സാവിത്രി മൂക്ക് പിഴിഞ്ഞുകൊണ്ട് പറഞ്ഞു…
ഓഹ് എന്റെ സാവിത്രി… നീയിങ്ങനെ കരഞ്ഞു ആ മൂക്കള എല്ലാം പിഴിഞ്ഞ് അവിടൊക്കെ തേച്ചു വെക്കാതെ…
ഇഇഹ്…
നവിയും വരുണും മുഖം ചുളിച്ചു…
ഞങ്ങൾ പെട്ടന്ന് ഇങ്ങ് തീരുമാനിച്ചു വരുവാരുന്നു സാവിത്രീ… ഇവിടെ പിള്ളേർ പോലും അറിഞ്ഞില്ലാരുന്നു…
സിന്ധു പറഞ്ഞു…
അല്ലേലും ഇപ്പൊ എന്നോട് പണ്ടത്തെ പോലെ ആർക്കും സ്നേഹം ഇല്ലാ… പണ്ടീ വിജയേട്ടനും കൃഷ്ണേട്ടനും എന്നേ നിലത്തു വെക്കാതെയാ കൊണ്ടു നടന്നിട്ടുള്ളത്… അറിയോ നിങ്ങൾക്ക്…
അതിപ്പോ അപ്പച്ചി… കൊച്ചിലെ എല്ലാരേം ആരേലുമൊക്കെ എടുത്തോണ്ട് നടന്നിട്ടുണ്ടാകും എന്നും പറഞ്ഞു ഇപ്പോ അത് പോലെ അപ്പച്ചിയെ എടുത്തോണ്ട് നടക്കാൻ പറ്റുവോ അച്ഛനും ചെറിയച്ഛനും…
വരുൺ അത് പറഞ്ഞതും നവിക്കും അച്ഛമ്മക്കും ചിരി പൊട്ടി…
എന്റെ പൊന്നു സാവിത്രീ… നീയി വന്ന കാലിൽ നിൽക്കാണ്ട് അവിടെ എവിടേലും പോയി ഇരിക്ക്… ചെല്ല്…
അച്ഛമ്മ പറഞ്ഞു…
ഹ്മ്മ്…
സാവിത്രി ഒന്നു മൂളിക്കൊണ്ട് അവിടെക്കിരുന്നു…
ഇതേ സമയം മുകളിൽ ഇരുന്നു സാരീ ഡിസൈൻസ് ഒക്കെ നെറ്റിൽ തപ്പുവാരുന്നു ദേവിയും ശ്രുതിയും കൂടെ… നന്ദുവാണേ ഇതിലൊന്നും വല്യ താല്പര്യം ഇല്ലാതെ ഫോണിൽ കുത്തി ഇരിക്കുവാരുന്നു…അപ്പോഴാണ് വിനു അവളുടെ അടുത്തേക്ക് വന്നിരുന്നത്…
എന്തോ കാര്യം സാധിക്കാൻ ഉണ്ടല്ലോ…
നന്ദു മനസ്സിലോർത്തു…
മ്മ്മ്?
അവൾ അവനെ നോക്കിയതും അവൻ നന്നായൊന്ന് ഇളിച്ചു…
എന്താണ്… സാറിനെന്തോ കാര്യം സാധിക്കാൻ ഉണ്ടല്ലോ…
യെസ്… എന്റെ നന്ദുമോൾ ചേട്ടന് ഒരു ഉപകാരം ചെയ്യണം… പ്ലീസ് പ്ലീസ് പ്ലീസ്…
മുഖം വെച്ചു കുഞ്ഞു പിള്ളേരെ പോലെ പറയുന്ന വിനുനെ കണ്ട് അവൾക്ക് ചിരി വന്നു എങ്കിലും അവളത് പുറത്ത് കാണിച്ചില്ല…
മ്മ്മ്… എന്താണാവോ…
അതേ… അതില്ലേ… ആരുന്റെ നമ്പർ ഒന്ന് തരുവോ…
അങ്ങനെ വരട്ടെ… അതാണല്ലേ മോൻ കോഴി മുട്ട ഇടാൻ നിൽക്കുന്ന പോലെ ഇവിടെ നിന്ന് പരുങ്ങിയത്…
ഈൗ…
എങ്കിലേ… അവളുടെ നമ്പർ തരാനിപ്പോ സൗകര്യം ഇല്ലാ… എടാ ആണുങ്ങളായാൽ പ്രേമിക്കുന്ന പെണ്ണിന്റെ നമ്പർ അവളോട് തന്നെ പോയി ചോദിക്കണം… അല്ലാണ്ട് വല്ലോർടേന്നും വാങ്ങി അവൾക്ക് മെസ്സേജ് അയ്ക്കുവല്ല ചെയ്യണ്ടത്… മനസ്സിലായോ…
അവളതും പറഞ്ഞു ദേവിയുടെ അടുത്തേക്ക് പോയി ഇരുന്നു…
പോടീ ദുഷ്ടേ…
ആഹ്… ഇനി ഇവള് പറഞ്ഞപോലെ അവളോട് തന്നെ ചോദിക്കാമല്ലേ…
വിനു സ്വയം പറഞ്ഞു…
ശ്രുതീ… ദാ… അമ്മ വന്നേക്കുന്നു…
താഴെ നിന്നു ഗായത്രി അതു പറഞ്ഞതും ശ്രുതി അവരോട് പറഞ്ഞിട്ട് താഴേക്ക് പോയി…
ഓഹ്… ഇനി അതിനെ കൂടെ സഹിക്കണമല്ലോ…
വിനു പറഞ്ഞതും ദേവിയും നന്ദുവും പരസ്പരം നോക്കി…
താഴേക്ക് ചെന്നപ്പോഴാണ് ഫോൺ ചാർജ് ചെയ്യാൻ ഇടുന്ന കാര്യം ശ്രുതി ഓർത്തത്…അവൾ നേരെ അച്ഛമ്മയുടെ മുറിയിലേക്ക് പോയി…ഇന്നലെ അച്ഛമ്മ അവളുടെ ചാർജർ ഒന്ന് ചോദിച്ചിരുന്നു… അവിടെ ചെന്നു ടേബിളിൽ വെച്ചിരുന്ന ചാർജർ എടുത്ത് കൊണ്ടു ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് താഴെ ഒരു പേപ്പർ കിടക്കുന്നതവൾ കണ്ടത്… അവളത് എടുത്ത് ആ ടേബിളിലേക്ക് വെച്ചതും അറിയാതെ അതിലേക്കവളുടെ കണ്ണുകൾ പോയി… അവൾ ഒരു സംശയത്തോടെ അതെടുത്തു വായിച്ചു… എന്നിട്ട് പഴയത് പോലെ തന്നെ അതവിടേക്ക് വെച്ചു പുറത്തേക്ക് പോയി…
………………. തുടരും…………….
നീ മാത്രം ❤️ 62
വിജയൻ കൂടി വന്നതോടെ എല്ലാവരും കുറച്ചു കൂടി ഉഷാറായി…എല്ലാവരും കൂടി ഡ്രസ്സ് എടുക്കാനും മറ്റും പിറ്റേന്ന് തന്നെ പോകാൻ തീരുമാനിച്ചു… കൃഷ്ണൻ പറഞ്ഞതനുസരിച്ചു ഗോപി സാരിയും മറ്റും എടുക്കാൻ പോകുന്ന വിവരം മഹേഷ്വറിനെ വിളിച്ചറിയിച്ചുവെങ്കിലും അയാളും ശിവയും നാട്ടിൽ ഇല്ലാത്തതു കൊണ്ടു അവർ എത്തില്ലെന്ന് അറിയിച്ചു…അതുകേട്ടപ്പോൾ സത്യം പറഞ്ഞാൽ ഒന്ന് തുള്ളിച്ചാടനാണ് നന്ദുവിന് തോന്നിയത്…
അല്ല നാത്തൂനേ… ഈ കല്യാണസാരി ഒക്കെ എടുക്കാൻ പോകുമ്പോ ചെറുക്കനും ഒന്നും വരില്ലെന്ന് വെച്ചാൽ… അവർക്കെന്താ ഈ കല്യാണത്തിന് വല്യ താല്പര്യം ഒന്നുമില്ലെന്ന് തോന്നുന്നല്ലോ…
പോകാൻ റെഡി ആയിക്കൊണ്ടിരിക്കുന്നതിനിടക്കാണ് ഗായത്രിയോട് സാവിത്രി വന്നത് ചോദിച്ചത്…
എന്റെ സാവിത്രീ…അവർക്കെന്തോ താല്പര്യക്കുറവ് ഉണ്ടാവാനാ… അവരല്ലേ ഈ കല്യാണം നടത്താൻ ഇത്രയും ധൃതി പിടിക്കുന്നേ…
ഗായത്രി എന്തെങ്കിലും പറയും മുന്നേ അങ്ങോട്ടേക്ക് വന്ന സിന്ധു മറുപടി കൊടുത്തു…അത് കേട്ടതും സാവിത്രിയുടെ മുഖം ഇപ്പൊ പൊട്ടും എന്ന മട്ടിലായി…
ഓഹ്… ഞാൻ ചോദിച്ചന്നേ ഉള്ളൂ… അല്ല ഇതെന്താ ഗായത്രിനാത്തൂന്റെ ആങ്ങളയുടെ മോൾക്ക് കല്യാണസാരി എടുക്കാൻ നിങ്ങളൂടെ എന്തിനാ പോണേ…
സാവിത്രി ചോദിച്ചു…
നിനക്കുള്ള മറുപടി ഞാൻ തന്നാൽ മതിയോ…
അങ്ങോട്ടേക്ക് വന്ന വിജയൻ പറഞ്ഞതും സാവിത്രി ഒന്ന് പരുങ്ങി…
സാവിത്രീ…ഇവിടാർക്കും സിന്ധുവിന്റെ വീട്ടുകാർ… ഗായത്രിയുടെ വീട്ടുകാർ… എന്നൊന്നുമുള്ള വേർതിരിവ് ഒന്നും ഇല്ല… ഇവർ രണ്ടുപേരും ഈ വീട്ടിലെ മരുമക്കളാണ്… അവരുടെ കുടുംബം ഞങ്ങൾ എല്ലാവരുടേയും കൂടാണ്…ഈ കുടുംബത്തിലെ ആരുടെ കല്യാണമായാലും മറ്റു എന്ത് വിശേഷങ്ങളായാലും അത് ഞങ്ങൾ എല്ലാവരും കൂടി ആഘോഷിക്കും…ഇനി നിനക്ക് എന്തെങ്കിലും സംശയം ഉണ്ടോ… ഉണ്ടെങ്കിൽ ചോദിക്ക്…ഇന്ന് നിന്റെ എല്ലാ സംശയങ്ങളും തീർത്തിട്ടേ ഉള്ളൂ ബാക്കി കാര്യം…
വിജയനത് പറഞ്ഞതും സിന്ധുവും ഗായത്രിയും പരസ്പരം നോക്കി ചിരിച്ചു…
എന്നിട്ട് ഇവരുടെ കുടുംബത്തിനോട് കാണിക്കുന്ന സ്നേഹം ഒന്നും അനിയത്തിയായ എന്നോട് നിങ്ങൾക്കില്ലല്ലോ…ഞാനും എന്റെ ഭർത്താവും മോളും ജീവനോടെ ഉണ്ടോ… എങ്ങനാ ജീവിക്കുന്നെ എന്നു പോലും ഒന്ന് തിരക്കുന്നില്ലല്ലോ…
സാവി…
ഗായത്രി എന്തോ പറയാൻ വന്നതും വിജയൻ കൈ പൊക്കി അത് തടഞ്ഞു…
നിങ്ങൾ ചെല്ല്…പോയി റെഡി ആയിക്കോ… ഇവളുടെ കാര്യം എനിക്ക് വിട്ടേക്ക്… ചെല്ല്…
വിജയനത് പറഞ്ഞതും സിന്ധുവും ഗായത്രിയും ഒരു ചിരിയോടെ പുറത്തേക്ക് നടന്നു…
അവർ പോയതും വിജയൻ സാവിത്രിയെ നോക്കി…
എടീ… നിന്റെ ഏത് കാര്യമാ ഞങ്ങൾ നോക്കാതിരുന്നേ…പിന്നെ എപ്പോഴും എപ്പോഴും ഭർത്താവിനോട് പിണങ്ങി വല്യമ്മേ എന്നും വിളിച്ചു ഇങ്ങോട്ട് വരുമ്പോ അതിനു ഒത്തുതീർപ്പിന് ഞങ്ങൾ വരുന്നില്ല… അതല്ലേ നീ പറയുന്നത് ഞങ്ങൾ തിരിഞ്ഞു നോക്കില്ലെന്ന്… ഇല്ലാ… ഒന്നുരണ്ട് വട്ടം നോക്കിയതോടെ മതിയായി… അന്നേ ഞാനും കൃഷ്ണനും വിചാരിച്ചതാ ഇനി നിന്റെ കാര്യത്തിൽ ഒന്നും ഇടപെടില്ലെന്ന്…പിന്നെ ഇവിടൊരു മംഗളകർമം നടക്കാൻ പോകുവാ… നീയി എല്ലാത്തിനും കേറി ഉടക്ക് വെക്കുന്ന സ്വഭാവം ദയവ് ചെയ്ത് ഒന്ന്… മാറ്റാൻ ഞാൻ പറയുന്നില്ല…ജന്മനാ ഉള്ളതാ… അത് മാറില്ലെന്ന് എനിക്ക് നന്നായി അറിയാം…തല്ക്കാലം ഒന്ന് അടക്കി വെക്ക്…
അതും പറഞ്ഞു വിജയൻ പുറത്തേക്ക് പോയി…
ഓഹ്… ഇപ്പോ എല്ലാം എന്റെ കുറ്റം… സാവിത്രി എന്തേലും പറഞ്ഞാലും ചെയ്താലും മാത്രം ഉടക്ക്… പാര വെപ്പ്… ഹ്മ്മ്…
വിജയൻ പോയ വഴിയേ നോക്കി പിറുപിറുത്തുകൊണ്ട് സാവിത്രി പറഞ്ഞു…അപ്പോഴാണ് ശ്രുതി അങ്ങോട്ടേക്ക് വന്നത്…
അല്ല അമ്മ ഇവിടെ നിക്കുവാണോ… വരുന്നില്ലേ…
എന്തൊത്തിന്… ഞാനെങ്ങും ഇല്ല…
ഹാ… വാ അമ്മേ…എല്ലാരൂടെ അല്ലേ പോണേ…
ഓഹ്… എനിക്ക് വയ്യ… നീ പൊക്കോ…
ആഹ്… ഞാൻ പറഞ്ഞെന്നെ ഉള്ളൂ… പിന്നെ അവർ വല്ല സാരീം എടുത്തു തന്നിട്ട് എനിക്കത് ഇഷ്ടപ്പെട്ടില്ല… കളർ കൊള്ളില്ല എന്നൊക്കെ പറഞ്ഞോണ്ട് വരല്ല്…പറഞ്ഞേക്കാം…
അതും പറഞ്ഞു ശ്രുതി പുറത്തേക്ക് പോയി…
പറഞ്ഞ പോലെ ശെരിയാണല്ലോ… എനിക്കൊരു സാരി കിട്ടുന്നതല്ലേ… വെറുതെ എന്തിനാ അത് കളയുന്നെ… പോയേക്കാം…
അതും പറഞ്ഞു സാവിത്രി പുറത്തേക്ക് ഓടി…
എല്ലാവരും റെഡി ആയി വന്നപ്പോഴേക്കും സാവിത്രി എത്തിയിരുന്നു… ഒരുങ്ങി വന്ന സാവിത്രിയെ കണ്ടതും സിന്ധുവും ഗായത്രിയും പരസ്പരം നോക്കി ചിരിച്ചു…അവരെല്ലാവരും ടെക്സ്റ്റ്ടൈൽസിൽ എത്തിയപ്പോഴേക്കും ചെമ്പകത്തൂന്ന് എല്ലാരും അവിടെ വന്നിട്ടുണ്ടാരുന്നു…
ആദ്യം നന്ദൂനുള്ള സാരി ആണ് എടുത്തത്… അവൾക്കുള്ള സാരി ദേവിയും ശ്രുതിയും വിനുവും കൂടിയാണ് സെലക്ട് ചെയ്തുകൊണ്ടിരുന്നത്…
ഡീ ഇതെങ്ങനെ ഉണ്ട്…
കടുംപച്ച കളറിൽ ഗോൾഡൻ ബോർഡർ ഉള്ള ഒരു പട്ടുസാരി എടുത്ത് ദേവി ചോദിച്ചതും നന്ദു കൊള്ളാം എന്ന് പറഞ്ഞു…
അയ്യേ… കൊള്ളില്ല… ഡീ… ഇതെങ്ങനെ ഉണ്ട്…
വാടമുല്ല കളറിൽ ഉള്ള പട്ടുസാരി എടുത്ത് വിനു കാണിച്ചതും നന്ദു അതും കൊള്ളാമെന്നു പറഞ്ഞു…
എടീ… ഇതോ…
റോയൽബ്ലൂ കളറിൽ ഗോൾഡൻ ത്രെഡ് വർക്ക് ഉള്ള പട്ടുസാരി കാണിച്ചു ശ്രുതി പറഞ്ഞതും നന്ദു അതും നല്ലതാന്ന് പറഞ്ഞു…
എടീ… നിന്നോട് ജഡ്ജ്മെന്റ് പറയാനല്ല പറഞ്ഞേ… ഇതിലേതാ നിനക്ക് ഇഷ്ടപ്പെട്ടതെന്ന് പറയാനാ…
നന്ദുവെന്തോ പറയാനായി വന്നപ്പോഴാണ് അച്ഛമ്മ ഒരു സാരി എടുത്തുകൊണ്ടു വന്നത്…ഒലിവ് ഗ്രീൻ കളറിൽ റെഡ് കളർ ബോർഡറും ഫുൾ ഗോൾഡൻ ത്രെഡ് വർക്കും ഉള്ള ഒരു കാഞ്ചിപുരം സോഫ്റ്റ്‌സിൽക്ക് സാരി ആരുന്നു അത്… ഒറ്റ നോട്ടത്തിൽ തന്നെ അത് നന്ദുവിന് നന്നായി ഇഷ്ടപ്പെട്ടു… നന്ദുവിന് മാത്രമല്ല അവിടെ ഉള്ള എല്ലാവർക്കും അത് ഇഷ്ടപ്പെട്ടു…
വൗ… അച്ഛമ്മേ…സൂപ്പർ സാരി…ഇതാ ഇപ്പോഴുത്തെ ട്രെൻഡ്… കോൺട്രാസ്‌റ് കളർ…
അത് അറിഞ്ഞിട്ടാണോടി നീ അത് എടുക്കാഞ്ഞേ…
പോടാ പട്ടി… ഞാൻ അത് നോക്കീട്ട് ഇവിടെങ്ങും കണ്ടില്ല… അതാ…
ഓഹ്… ഇനി അതിന്റെ പേരിൽ ഒരു വഴക്ക് വേണ്ട… ഇത് അപ്പുറത്തെ ഭാഗത്തു ഇരിക്കുവാരുന്നു… എനിക്ക് കണ്ടപ്പോ ഇഷ്ടപ്പെട്ടു… എടുത്തു… അത്രേ ഉള്ളൂ…
അച്ഛമ്മ പറഞ്ഞു…
ഇതെനിക്ക് ഇഷ്ടപ്പെട്ടു അച്ഛമ്മേ… ഇത് മതി എനിക്ക്…
നന്ദു ആ സാരി നെഞ്ചോടു ചേർത്തു വെച്ചുകൊണ്ട് പറഞ്ഞു…
എന്നാൽ ആ സാരി ഒന്നുടുത്തു നോക്കിയാലോ…
അവിടെ നിന്ന സെയിൽസ്ഗേൾ പറഞ്ഞു…
വേണ്ട…ഇത് ഞാൻ അന്ന് ഉടുത്തോളാം…അത് മതി…
നന്ദു പറഞ്ഞതും അവർ ചിരിച്ചു…
അപ്പൊ കല്യാണസാരി സെലക്ട് ചെയ്ത സ്ഥിതിക്ക് ഇനി എല്ലാവരും അവരവർക്കുള്ളത് പോയി എടുക്കാം… ചെല്ല്…
അച്ഛമ്മ പറഞ്ഞതും എല്ലാവരും അവരവർക്ക് ഉള്ളത് എടുക്കാനായി പോയി… പോണ വഴിക്ക് അച്ഛമ്മ തിരിഞ്ഞു നിന്ന് വരുണിനെ നോക്കി ഒരു തമ്പ്സ്അപ്പ് കാണിച്ചു… അവൻ തിരിച്ചും…
ദേവിയും നവിയും കൂടെ അവൾക്കുള്ള സാരി തപ്പുവാരുന്നു… അവനൊരെണ്ണം എടുക്കും അതവൾക്ക് ഇഷ്ടപ്പെടില്ല… അവളെടുക്കുന്നതാണെ അവനും ഇഷ്ടമാകില്ല…
ഇത് നല്ലതാ…
വേണ്ട അതെനിക്ക് ഇഷ്ടപ്പെട്ടില്ല…
അതിനു നവിയേട്ടൻ അല്ലല്ലോ ഞാനല്ലേ ഉടുക്കുന്നെ…
ഓഹ്… രണ്ടൂടെ ഏതേലും ഒന്ന് എടുക്ക്… എന്നിട്ട് വേണം ബാക്കി ഉള്ളവർക്ക് എടുക്കാൻ…
ശ്രുതി പറഞ്ഞു…
അപ്പോഴാണ് നവി റോയൽ ബ്ലൂ കളറിൽ ഉള്ള ഒരു സോഫ്റ്റ് സിൽക്ക് പട്ടുസാരി എടുത്തത്… അതവൾക്ക് ഇഷ്ടപ്പെട്ടു…
ഇത് മതി…
അവൾ പറഞ്ഞതും വിനുവും ശ്രുതിയും ഒന്ന് ശ്വാസം വിട്ടു… വരുണും വിനുവും നവിയും കൂടെ അവർക്കുള്ളത് എടുക്കാനായി പോയി…ശ്രുതി ആണേ ദേവിയുടെ സെയിം മോഡൽ ഗ്രീൻ കളർ സാരി ആണെടുത്തത്… പിന്നീട് ദേവിയും നന്ദുവും ശ്രുതിയും തലേന്നത്തേക്കും റിസെപ്ഷനുള്ളതും പിന്നെ നന്ദുവിന് കൊണ്ടു പോകാനായി കുറച്ചു ഡ്രെസ്സും ഒക്കെ എടുത്തു…ഉച്ച കഴിഞ്ഞപ്പോഴേക്ക് എല്ലാവരുടെയും ഡ്രസ്സ് എടുപ്പ് കഴിഞ്ഞു എല്ലാരും പുറത്തിറങ്ങി…
എന്നാ ഇനി ഞങ്ങൾ ഇറങ്ങട്ടെ അളിയാ…നിങ്ങൾ ഇനി എങ്ങോട്ടാ… വീട്ടിലേക്കല്ലേ…
അല്ല കൃഷ്ണാ…എന്തായാലും ഇന്ന് മെനക്കെട്ട് ഇറങ്ങിയതല്ലേ…ആഭരണങ്ങൾ കൂടി എടുത്തിട്ട് പോകാം… അല്ല നിങ്ങൾ വരുന്നുണ്ടോ…
ഇല്ല ഗോപി… നിങ്ങൾ എടുക്ക്… ഞങ്ങൾ ഇറങ്ങട്ടെ…
അതും പറഞ്ഞു നന്ദ്യാരത്തൂന്ന് എല്ലാവരും തിരികെ വീട്ടിലേക്ക് പോയി… നന്ദു പറഞ്ഞതു കൊണ്ടു ദേവി അവളുടെ കൂടെ നിന്നു…ശേഷം അവരെല്ലാവരും കൂടെ ജ്വല്ലറിയിൽ പോയി… നന്ദുവിന് അധികം സ്വർണ്ണം വേണ്ടന്ന് നേരത്തേ തന്നെ അവൾ പറഞ്ഞിരുന്നു… അതുകൊണ്ട് തന്നെ ആന്റിക്കിന്റെ ഒരു നെക്‌ളേസും അതിന്റെ തന്നെ ജിമുക്കിയും ഒരു നഖാസ് ലക്ഷ്മി മാലയും അതിന്റെ രണ്ടു വളകളും മാത്രമാണ് അവർ എടുത്തത്…വൈകുന്നേരം ആയപ്പോഴേക്കും അവർ തിരികെ വീട്ടിൽ എത്തി… വന്നുടനെ തന്നെ നന്ദുവും ദേവിയും കട്ടിലിൽ ചെന്നു വീണു…
എന്റമ്മേ… ഈ കല്യാണ പർചേസ് ഒക്കെ എന്തൊരു മെനക്കെട്ട പരുപാടി ആന്നേ… ഇതൊക്കെ വെച്ച് നോക്കുമ്പോ ഒളിച്ചോടി പോയി കല്യാണം കഴിക്കുന്നതന്നെയാ നല്ലത്…
ദേവിയുടെ പറച്ചിൽ കേട്ടതും നന്ദു ഒന്ന് ചിരിച്ചു… എന്നിട്ട് അവൾക്ക് നേരെ തിരിഞ്ഞു കിടന്നു…
എന്നാ നീയൊരു കാര്യം ചെയ്യ്… എന്റെ ഏട്ടനുമായിട്ടങ്ങ് ഒളിച്ചോട്… അതാകുമ്പോ ഈ കഷ്ടപ്പാടൊന്നും ഇല്ലല്ലോ…
അയ്യടി പുളുസു… അതങ്ങ് പള്ളി പോയി പറഞ്ഞാ മതി… എനിക്കെന്റെ കല്യാണത്തിന് ദാ ഇത്രേം മെഹന്ദി ഒക്കെ ഇടണ്ടതാ…
കൈമുട്ട് വരെ കാട്ടികൊണ്ട് ദേവി പറഞ്ഞതും നന്ദു ചിരിച്ചു… അപ്പോഴേക്കും അവരെ ചായ കുടിക്കാൻ താഴേക്ക് വിളിച്ചു…ചായ കുടിച്ചു കഴിഞ്ഞതും നവി ദേവിയെ തിരികെ വീട്ടിൽ കൊണ്ടു വിട്ടു…
പിന്നീടുള്ള ദിവസങ്ങൾ വിവാഹ ഒരുക്കങ്ങളുമായി നവിയും ഗോപിയും ആകെ തിരക്കിലാരുന്നു…എല്ലാത്തിനും സഹായിക്കാൻ കൂടെ വരുണും വിനുവും കൃഷ്ണനും വിജയനും എല്ലാമുണ്ടാരുന്നു…
ഏട്ടാ…
ആരെയോ ഫോണിൽ വിളിച്ചുകൊണ്ടു നിന്നപ്പോഴാണ് നന്ദുവിന്റെ വിളി കേട്ട് നവി തിരിഞ്ഞു നോക്കിയത്…
എന്താ നന്ദൂ…
ഏട്ടാ… ആരു വിളിച്ചാരുന്നു… ഞാനൊന്ന് അവളുടെ കൂടെ ആ സ്റ്റിച്ചിങ് സെന്ററിലേക്ക് പോയിക്കോട്ടെ…
ഇപ്പൊ…
പെട്ടന്ന് വരാം ഏട്ടാ… അവളിത് വരെ പോയിട്ടില്ല അവിടെ… ഞാനൊന്ന് കൂട്ട് പോകാനാ…
ഹ്മ്മ്… ശെരി പെട്ടന്ന് വരണം…
ഓക്കേ ഏട്ടാ…
അതും പറഞ്ഞവൾ വേഗം പുറത്തേക്ക് ഓടി…ഒരു പാടവരമ്പിലൂടെ വേണമാരുന്നു ആരു നിൽക്കാൻ പറഞ്ഞിടത്തേക്ക് പോകാൻ…ഉച്ച സമയം ആയതു കൊണ്ടു തന്നെ അവിടെങ്ങും ആരും ഉണ്ടായിരുന്നില്ല…നന്ദു ആ വരമ്പു കഴിഞ്ഞ് റോഡിലേക്ക് കയറിയതും പെട്ടന്ന് ഒരു വണ്ടി അവളുടെ മുന്നിൽ കൊണ്ടു വന്നു നിർത്തി… അവൾ ഭയന്ന് പിറകിലോട്ട് വേച്ചു പോയി…പെട്ടന്ന് അതിന്റെ ഡോർ തുറന്ന് ഒന്ന് രണ്ടു പേർ പുറത്തേക്കിറങ്ങി… അവൾ തിരിഞ്ഞോടാൻ ഭാവിച്ചപ്പോഴേക്കും അവർ അവളുടെ വാ പൊത്തി പിടിച്ചുകൊണ്ടു അവളെ ആ വണ്ടിയിലേക്ക് പിടിച്ചു കയറ്റി വേഗം ഓടിച്ചു പോയി…
……………..തുടരും…………..

by