19/04/2026

നീ മാത്രം : ഭാഗം 17

രചന – വൈദേഹി ദേഹി

വൈകിട്ട് ആയപ്പോഴേക്കും നന്ദു ഒന്ന് ഓക്കെ ആയി…ഓക്കേ ആക്കിയെന്ന് വേണം പറയാൻ… രണ്ടെണ്ണം കൂടെ അവളെ ഒരു പരുവം ആക്കി അവസാനം നന്ദുകൊച്ചിന് തനിസ്വഭാവം എടുക്കേണ്ടി വന്നു… പിന്നെ നമ്മുടെ ദേവിക്ക് റസ്റ്റ്‌ ആരുന്നു… ബാക്കി ഒക്കെ നന്ദും വിനും കൂടെ ആയി… ചായേം ഗോപികയുടെ സ്പെഷ്യൽ പരിപ്പുവടേം കഴിച്ചിട്ടാണ് ദേവിയും വിനുവും നന്ദ്യരത്തേക്ക് ഇറങ്ങിയത്… അവർ ഇറങ്ങി കുറച്ചു കഴിഞ്ഞാണ് നവി കോളേജിൽ നിന്നു വന്നത്…അവൻ വരുമ്പോൾ മാലതിയും ഗോപികയും നന്ദുവും ഉമ്മറത്തിരുപ്പുണ്ടാരുന്നു… ഗോപിക അവളുടെ തലമുടി ചീകി കൊടുക്കുന്നതും അവളെന്തോ തമാശ അവരോട് പറഞ്ഞു പൊട്ടിച്ചിരിക്കുന്നതും കണ്ടാണ് അവൻ ബുള്ളറ്റിൽ നിന്നു ഇറങ്ങിയത്… അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോ മനസ്സിൽ ഒരു തണുപ്പ് പടരുന്നതവൻ അറിഞ്ഞു… ആഹ് നീ വന്നോ… ഇന്ന് ക്ലാസ്സില്ലെന്നാരുന്നല്ലോ ഇവർ പറഞ്ഞെ… പിന്നെന്താ നീ ലേറ്റ് ആയത്… ഉമ്മറത്തേക്ക് കയറി വന്ന നവിയെ കണ്ടു മാലതി ചോദിച്ചു…

ഗോപികയും നന്ദുവും അവനെ നോക്കി… അതിവർക്കല്ലേ അമ്മേ ക്ലാസ്സില്ലാണ്ട് ഉള്ളു… ഞങ്ങൾക്ക് കോളേജ് ടൈം മുഴുവൻ അവിടെ ഇരിക്കണം… അമ്മ പോയി ചായ എടുത്തു വെക്ക്… ഞാൻ കുളിച്ചിട്ട് വരാം… അതും പറഞ്ഞു നവി അവരെ ഒന്ന് നോക്കിട്ട് അകത്തേക്ക് പോയി… ഏട്ടന് ഞാൻ ചായ എടുത്ത് കൊടുക്കാമമ്മേ… എന്നും പറഞ്ഞു നന്ദു അടുക്കളയിലേക്ക് ഓടി… ഈ പെണ്ണ്… ഇപ്പൊ കണ്ടോണം എല്ലാം എടുത്ത് അവിടെ നിരത്തി വെക്കും… എനിക്ക് പിന്നെ ഇരട്ടി പണി ആകാനാ… അതും പറഞ്ഞു മാലതിയും അവളുടെ പിറകെ പോയി… ഒരു ചിരിയോടെ അതും കണ്ടോണ്ടിരുന്ന ഗോപിക എന്തോ ആലോചിച്ച ശേഷം നവിയുടെ റൂമിലേക്ക് പോയി… നവി… അവൻ കുളിക്കാൻ വേണ്ടി ഡ്രസ്സ്‌ എടുത്തുകൊണ്ടു നിന്നപ്പോ ആണ് ഗോപിക അങ്ങോട്ട് ചെന്നത്…വിളി കേട്ടു അവൻ തിരിഞ്ഞു നോക്കി… എന്താ അപ്പേ… നിനക്ക് തിരക്കുണ്ടോ… എനിക്കൊരു കാര്യം ചോദിക്കാനുണ്ടാരുന്നു… ഗോപികയുടെ ശബ്ദത്തിലെ ഗൗരവം മനസിലാക്കിയ നവിയുടെ മുഖം ചുളിഞ്ഞു…

എന്താ അപ്പേ… എന്താ കാര്യം…അപ്പ പറഞ്ഞോ… നന്ദുന് എന്താ പറ്റിയത്… ഒന്നുല്ലന്നൊന്നും നീ കള്ളം പറയാൻ നിക്കണ്ട… നിങ്ങളുടെ ഒരു ചെറിയ മാറ്റം പോലും എനിക്ക് മനസ്സിലാക്കാൻ സാധിക്കും… രണ്ടു ദിവസമായി ഞാൻ അവളെ ശ്രദ്ധിക്കുന്നു… നിന്നേം…നീ എന്തൊക്കെയോ ആലോചിച്ചാ ഇരിക്കുന്നതും നടക്കുന്നതും എല്ലാം…നന്ദുവാണേ ഇന്ന് കോളേജിന്ന് ആകെ വല്ലാണ്ടാ വന്നത്…ദേവുനോട് ചോദിച്ചപ്പോ അത് ചൂട് കൊണ്ട് സ്കൂട്ടറിൽ വന്നതിന്റെ ക്ഷീണം ആകുന്നാ അവൾ പറഞ്ഞെ… അത് കള്ളമാന്നു എനിക്ക് നന്നായി അറിയാം…എന്നോട് ഒളിക്കാൻ നോക്കണ്ട… പറ… എന്താ കാര്യം… മ്മ്മ്… ഞാൻ പറയാം അപ്പേ…നന്ദു എന്തെ… അവൾ നിനക്ക് ചായ എടുക്കാൻ അടുക്കളയിലോട്ട് പോയി…ഏട്ടത്തിയും അങ്ങോട്ട് പോയിട്ടുണ്ട്… നീ പറഞ്ഞോ… അവരുടനെ വരില്ല… മ്മ്മ്… അതും പറഞ്ഞു നവി പോയി വാതിൽ അടച്ചു കുറ്റി ഇട്ടു…എന്നിട്ട് അവൻ ഗോപികയെ ഒന്ന് നോക്കിട്ട് കയ്യിലുള്ള ഡ്രസ്സ്‌ എടുത്ത് കട്ടിലിലേക്ക് ഇട്ടിട്ടു അവിടേക്കിരുന്നു… അവന്റെ മനസ്സാകെ അസ്വസ്ഥമാണെന്ന് കണ്ടു ഗോപിക അവന്റെ അടുത്ത് വന്നിരുന്നു തലമുടിയിൽ തഴുകി…

അവൻ അവരുടെ മടിയിലേക്ക് കിടന്നു… എന്താ നവി… എന്താ പറ്റിയെ… അവൻ വീണ്ടും വന്നപ്പേ… ആര്… ശിവ… ആ പേര് കേട്ടതും ഗോപിക ഒന്നു ഞെട്ടി… എന്താ നീ പറഞ്ഞേ… മ്മ്മ്…അതെ…ശിവ… ആ പഴയ ശിവ തന്നെ… എന്നിട്ട് നന്ദു… നന്ദു അവനെ കണ്ടുവല്ലേ… ഗോപികയുടെ ശബ്ദത്തിലെ വ്യത്യാസം നവി ശ്രദ്ധിച്ചു… മ്മ് കണ്ടു…അവൻ കോളേജിൽ പഠിപ്പിക്കാൻ വന്നിട്ടുണ്ട്… ഒരു ലീവ് വേക്കൻസിയിൽ… ഇന്നലെയാണ് വന്നത്… എന്നെ കണ്ടു പഴയ പോലെ ഒക്കെ വന്നു സംസാരിച്ചു… ഞാൻ അവന്റെയാ പഴയ കളിക്കൂട്ടുകാരൻ അല്ലെ… നവിയുടെ ശബ്ദത്തിൽ പുച്ഛം നിറഞ്ഞു… എന്നിട്ട്… എന്തൊക്കെയോ ഓർമയിലെന്നോണം നവിയുടെ തലയിൽ തഴുകിക്കൊണ്ട് ഗോപിക ചോദിച്ചു… ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ സംസാരിച്ചു… എനിക്കൊന്നും അറിയില്ലന്നല്ലേ അവന്റെ വിചാരം… ഞാൻ പഴയ പോലൊക്കെ തന്നെ സംസാരിച്ചപ്പോ അവൻ മനസ്സുകൊണ്ട് സന്തോഷിച്ചിരിക്കണം അവൻ വിചാരിച്ച പോലൊക്കെ നടക്കുന്നുണ്ടെന്ന് കരുതി…

മ്മ്മ്… ഇന്നലെ നന്ദുവും ദേവിയും വന്നില്ലാരുന്നല്ലോ അതാ അവർ അറിയാഞ്ഞത്…ഇന്ന്‌ അവൻ ക്ലാസ്സിൽ വന്നപ്പോഴാ അവർ അവനെ കണ്ടത്… അതിന്റെ ആകും…അല്ല അതിന്റെ ആണ് നന്ദു ആകെ വല്ലാണ്ട് ആയത്… ഇടക്ക്‌ ഞാൻ ദേവിയെ വിളിച്ചപ്പോ അവൾ പറഞ്ഞാരുന്നു വീട്ടിലേക്ക് വന്നെന്ന്… മ്മ്മ്… അതെ… അവർ വന്നു കുറച്ചു കഴിഞ്ഞപ്പോ വിനുവും വന്നു… മൂന്നുപേരുടെ കുറെ നേരം ഇരുന്നപ്പോഴാണ് അവളൊന്നു ഓക്കേ ആയത്…രണ്ടൂടെ ഓക്കേ ആക്കി എടുത്തു… മ്മ്മ്… ദേവി കൂടെ ഉള്ളതുകൊണ്ട് എനിക്ക് അത്രക്ക് പേടി ഇല്ലാരുന്നു…അവൾ നന്ദുനെ നോക്കിക്കൊള്ളും എന്ന് എനിക്കറിയാം… ഗോപിക ഒന്നു ചിരിച്ചു… പിന്നെ അവനെ ഇന്നലെ കണ്ടപ്പോ തന്നെ ഞാൻ വരുണിന് മെസ്സേജ് അയച്ചാരുന്നു… അവൻ അപ്പൊ തന്നെ വിളിച്ചു…ശിവ വന്ന കാര്യം ഞാൻ പറഞ്ഞു… അവൻ അപ്പൊ തന്നെ നാട്ടിലേക്ക് വരാന്നു പറഞ്ഞു… ഞാൻ എതിർക്കാൻ നിന്നില്ല…അവൻ വരട്ടെ… അവനൂടെ ഉണ്ടെങ്കിൽ എനിക്ക് കുറച്ചൂടെ ധൈര്യമാ… പഴയ കുറച്ചു കണക്കുകൾ ഇല്ലേ തീർക്കാൻ… നവിയുടെ കണ്ണിൽ പക ആളി…

പക്ഷെ എന്ത് പറഞ്ഞാ വരുണിപ്പോ വരുന്നത്… എല്ലാർക്കും സംശയം തോന്നില്ലേ… ഗോപിക നവിയെ നോക്കി ചോദിച്ചു…നവി ഒന്ന് ചിരിച്ചു… അതൊക്കെ അച്ഛമ്മ റെഡി ആക്കി… ആര്… ലക്ഷ്മിയമ്മയോ…എങ്ങനെ… ഗോപിക അതിശയത്തോടെ ചോദിച്ചു… അച്ഛമ്മ ആരാ മോൾ… വരുൺ അച്ഛമ്മക്ക് മെസ്സേജ് അയച്ചു…ഫോണിൽ വിളിക്കാൻ പറ്റില്ലല്ലോ… ഒരു cid കാനഡേന്ന് ലാൻഡ് ചെയ്തിട്ടില്ലേ… രാത്രി കിടന്ന് എന്തേലും പറഞ്ഞു നിലവിളിക്കണമെന്നും അവനെ കാണണമെന്ന് പറഞ്ഞു വാശിപിടിക്കണമെന്നും പറഞ്ഞു… ബാക്കി ഒക്കെ അച്ഛമ്മ തകർത്ത് അഭിനയിച്ചു ഓക്കേ ആക്കി…ഇന്നലെ തന്നെ അവൻ ടിക്കറ്റും ഒക്കെ ശെരിയാക്കിയാരുന്നു…നാളെ വെളുപ്പിനാണ് ഫ്ലൈറ്റ്… നവി ചിരിച്ചുകൊണ്ട് പറഞ്ഞു… മ്മ്മ്… സൂക്ഷിക്കണം… വരുണിനെ കൂടെ കണ്ടാൽ അവൻ കുറച്ചൂടെ പതുങ്ങും… എന്നാലല്ലേ അവനു കുതിച്ചുചാടാൻ പറ്റു… മ്മ്മ് അറിയാം അപ്പേ…പിന്നെ ഞങ്ങൾ മാത്രമല്ലല്ലോ…വേറെ രണ്ട് ആറ്റംബോംബുകൾ ഇല്ലേ അവളുടെ അപ്പുറത്തും ഇപ്പുറത്തും…അവരുള്ളപ്പോ ഞങ്ങളുടെ പോലും ആവിശ്യം ഇല്ല… പണ്ടും ആരും അറിയാണ്ട് ഒതുക്കിയതല്ലേ അവനെ രണ്ടുപേരുടെ… നവി ചിരിച്ചു…

അതെ പക്ഷെ നവി… പണ്ടത്തെ പോലല്ല… ഇപ്പൊ അവൻ കുറച്ചൂടെ ശക്തൻ ആരിക്കും… ആരിക്കുമെന്നല്ല ആണ്… ഇത്രയും വർഷങ്ങളായി കാച്ചി പഴുപ്പിച്ച പകയാണ് അവന്റെ…അവനെ നിസ്സാരനായി കാണരുത്…സൂക്ഷിക്കണം…അതുപോലെ ദേവിയേം വിനുനേം… അവരോടും ഉണ്ടല്ലോ അവനു അടങ്ങാത്ത പക… ഗോപികയുടെ കണ്ണുകളിൽ ആശങ്ക നിറഞ്ഞു… നവി വേഗം എണീറ്റിരുന്നു അവരുടെ കൈകൾ കൂട്ടിപിടിച്ചു… അപ്പ ഒന്നുകൊണ്ടും പേടിക്കണ്ട…ആർക്കും ഒന്നും സംഭവിക്കില്ല… ഞാനും വരുണുമുള്ളപ്പോ നന്ദുനേം ദേവിയേം വിനുനേം ഒന്ന് തൊടാൻ പോലും അവനു കഴിയില്ല… എല്ലാം തീരുമാനിച്ചുറപ്പിച്ചു തന്നാ ഞങ്ങളും… നവി എന്തൊക്കെയോ മനസ്സിലുറപ്പിച്ച പോലെ പറഞ്ഞു… ഏട്ടാ… ദേ ഈ വാതിലു ഒന്ന് തുറന്നേ… വാതിലിൽ കൊട്ടികൊണ്ട് പറയുന്ന നന്ദുന്റെ സൗണ്ട് കേട്ടപ്പോഴാണ് ഗോപികയും നവിയും എണീറ്റത്… ഗോപിക ചെന്നു കുറ്റി എടുത്തു വാതിൽ തുറന്നു… ആഹ് അപ്പ ഇതിനകത്തുണ്ടാരുന്നോ… അല്ലാ ഈ ഏട്ടൻ കുളിക്കാനാന്ന് പറഞ്ഞു പോയിട്ട് ഇതെന്താ കേറിയില്ലേ… ചായയുമായി അകത്തേക്ക് വന്ന നന്ദു ചോദിച്ചു… ഇല്ല ചെറിയൊരു തലവേദന പോലെ… അപ്പ ടൈഗർബാം പുരട്ടി തരുവാരുന്നു… നീ ആ ചായ അവിടെ വച്ചേക്കു… ഞാൻ കുളിച്ചിട്ട് വന്നിട്ട് കുടിച്ചോളാം… അതും പറഞ്ഞു അവൻ ഡ്രെസ്സുമെടുത്തു ബാത്‌റൂമിലോട്ട് കയറി… നന്ദു ചായക്കപ്പ് ആ മേശപ്പുറത്തേക്ക് വെച്ചു… നീ വാ… അവൻ കുളിച്ചിട്ട് വന്നു എടുത്തു കുടിച്ചോളും… മ്മ്മ്… അതും പറഞ്ഞു ഗോപിക നന്ദുനേം വിളിച്ചോണ്ട് താഴേക്ക് പോയി…

രാത്രി അത്താഴം കഴിഞ്ഞു ഉമ്മറത്തിരിക്കുവാരുന്നു നന്ദ്യാരത്തുള്ളവർ… വിനും ദേവിയും കൂടെ അച്ഛമ്മയുടെ മടിയിൽ കിടന്ന് ഫോണിൽ സിനിമ കാണുന്നു… അച്ഛമ്മ ആണേ ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ട് ഇരിക്കുന്നു…ഗായത്രി നാളത്തേക്ക് ഉള്ള പച്ചക്കറി എന്തോ അരിഞ്ഞോണ്ട് കൃഷ്ണനോട് കാര്യം പറഞ്ഞു ഇരിക്കുവാരുന്നു… പെട്ടന്നാണ് കൃഷ്ണന്റെ ഫോൺ റിങ് ചെയ്തത്… വരുൺ ആണല്ലോ… കൃഷ്ണൻ പറഞ്ഞത് കേട്ടതും ഫോണിൽ നോക്കിയിരുന്ന ദേവിയും വിനും തലപൊക്കി…ലക്ഷ്മിയമ്മ ഒന്ന് ഇടങ്കണ്ണിട്ട് കൃഷ്ണനെ നോക്കിട്ട് പിന്നേം ഫോണിലേക്ക് തന്നെ ശ്രെദ്ധ കേന്ദ്രീകരിച്ചു… അയാൾ ഫോൺ അറ്റൻഡ് ചെയ്തു… “ഹലോ ചെറിയച്ചാ… എന്തെടുക്കുവാരുന്നു…” ആഹ് മോനെ… ഓഹ് ഞങ്ങൾ ദാ അത്താഴം ഒക്കെ കഴിഞ്ഞു ഇവിടെ ഉമ്മറത്തിങ്ങനെ ഇരിക്കുവാരുന്നു… “ആഹാ… പിന്നെ ചെറിയച്ചാ… അച്ഛമ്മയോട് പറഞ്ഞേക്ക് ഞാൻ മറ്റന്നാൾ രാവിലെ അങ്ങ് എത്തുമെന്ന്…നാളെ വെളുപ്പിനത്തെ ഫ്ലൈറ്റിനു ഞാൻ ഇവിടുന്ന് കേറും…” ആണോ…ആഹ്…ഞാൻ പറഞ്ഞേക്കാം… എന്നും പറഞ്ഞു അയാൾ എല്ലാരേം നോക്കി ഒന്നു ചിരിച്ചു… “എന്നാ ശെരി ചെറിയച്ചാ… മറ്റന്നാൾ കാണാം… എല്ലാരോടും പറഞ്ഞേക്ക്” ശെരിയെടാ… അതും പറഞ്ഞു അയാൾ ഫോൺ കട്ട്‌ ചെയ്തു…

എന്താ അച്ഛാ…എന്തുവാ വരുണേട്ടൻ പറഞ്ഞെ… അച്ഛമ്മയോട് പറഞ്ഞേക്ക് ഇനി പേടിച്ചൊന്നും നിലവിളിക്കണ്ട അവൻ മറ്റന്നാൾ ഇങ്ങു എത്തുമെന്ന്… അതു കേട്ടതും ദേവിയും വിനും പരസ്പരം നോക്കി… പെട്ടന്ന് ദേവി അച്ഛമ്മയുടെ മടീന്ന് ചാടി എണീറ്റു അകത്തേക്ക് ഒറ്റ ഓട്ടം… അവളുടെ ഓട്ടം കണ്ടതും വിനു പെട്ടന്ന് എഴുന്നേറ്റു… ഇവളിതെങ്ങോട്ടാ ഈ ഓടുന്നെ… എടിയേ…ഒന്ന് നിന്നേ… എന്നും പറഞ്ഞു അവനും അവളുടെ പിറകെ ഓടി… ഈ പിള്ളേരിതെന്തോന്നാ ഓട്ടമത്സരത്തിനു പോണോ… രണ്ടിന്റേം ഓട്ടം കണ്ട് ലക്ഷ്മിയമ്മ ചോദിച്ചു… എന്തായാലും അമ്മക്ക് സമാദാനം ആയല്ലോ… വരുൺ ഇങ്ങു വരുവല്ലേ… കൃഷ്ണൻ പറഞ്ഞു… അതെ… ഗായത്രി അത് ചിരിച്ചോണ്ട് ശെരിവെച്ചു… എല്ലാം എന്റെ പാറേക്കുന്നു ദേവിയുടെ അനുഗ്രഹം… അവരെ രണ്ടിനേം ഒന്ന് ഇടങ്കണ്ണിട്ട് നോക്കിട്ട് അവർ തൊഴുതോണ്ട് പറഞ്ഞു… ഡീ ഒന്ന് നിന്നേ… നീയിതെന്തൊത്തിനാ ഈ ഓടിയത്… ദേവിക്ക് പിറകെ ഓടി വന്ന വിനു കണ്ടത് ഫോണിൽ എന്തോ കുത്തികൊണ്ട് നിൽക്കുന്ന അവളെയാണ്… എവിടുന്ന്… അവൻ ചോദിച്ചത് കൊച്ചു കേട്ടത് പോലുമില്ല… ഫുൾ കോൺസെൻട്രെഷൻ… ഡീീ… അവൻ അവളുടെ ചെവിക്കീഴിൽ ചെന്ന് ഉറക്കെ വിളിച്ചു… ആാാാ… എന്താടാ മരപ്പട്ടി എന്റെ ചെവി പോയി… ചെവി പൊത്തികൊണ്ട് അവൾ പറഞ്ഞു…

ആ കണക്കായിപ്പോയി… ഞാൻ ചോദിച്ചത് നീ കേട്ടിരുന്നോ… ആഹ് അതോ… ഞാൻ വരുണേട്ടന് മെസ്സേജ് അയക്കാൻ വന്നതാ… എന്ത്‌… വാങ്ങിക്കൊണ്ടു വരേണ്ട സാധനങ്ങളുടെ ലിസ്റ്റ്… അതിനാരുന്നോടി കോപ്പേ നീ മൂട്ടില് തീ പിടിച്ച പോലെ ഇങ്ങോട്ട് ഓടിയെ… ഹ്മ്മ്… ഹ്മ്മ്… എടിയേ… മ്മ് എന്താ… നിനക്ക് വല്ലോം തോന്നുന്നുണ്ടോ… തോന്നിയതൊക്കെ ഞാൻ അയച്ചിട്ടുണ്ടടാ… ഇനി വേറെ… ഓഹ് ശവം…ആ ഫോണിങ്ങു താ… അതും പറഞ്ഞവൻ അവളുടെ കയ്യിന്ന് ഫോൺ വാങ്ങി കട്ടിലിലേക്ക് എറിഞ്ഞു…എന്നിട്ട് അവിടോട്ടിരുന്നു എന്തോ ആലോചിക്കുന്ന പോലെ താടി ഉഴിഞ്ഞു… നിനക്കെന്താ… ടി പൊട്ടി… ഈ ഡാക്കിട്ടർ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വരുന്നേ… അച്ഛമ്മ വിളിച്ചിട്ടല്ലേ… കുന്തം… അച്ഛമ്മ കിടന്ന് നിലവിളിച്ചതിൽ എന്തോ ഇല്ലേ… അച്ഛമ്മ മനപ്പൂർവം തന്നാ നിലവിളിച്ചത്… ബാക്കി ഫുൾ അഭിനയം ആരുന്നു… ന്റെ പൊന്നോ… Kpsc ലളിത തോറ്റുപോകും… ദേവി അന്തംവിട്ടു അവന്റെ അപ്പുറത്തോട്ടിരുന്നു…

എന്തിനു… കണ്ടുപിടിക്കേണ്ടിയിരിക്കുന്നു… മ്മ്മ് ആഹ് പിന്നെ… ദേവി അവനെ നോക്കി… എന്താ… വരുൺ വരുന്ന കാര്യം തല്ക്കാലം നീ നന്ദുനോട് പറയണ്ട… അതെന്താ… ചുമ്മാ ഒരു സർപ്രൈസ്… അല്ലേലും ഞാൻ പറയില്ലാരുന്നു… അവൾക് ഞാൻ സർപ്രൈസ് കൊടുക്കാൻ തന്നെ ഇരുന്നതാ… ഹ്മ്മ് അങ്ങനെ നീണ്ട ഇടവേളക്ക് ശേഷം ഇന്ദുചൂടൻ ലാൻഡ് ചെയ്യുന്നു…ഇനി എന്തൊക്കെ കാണണോ എന്തോ… അതും പറഞ്ഞു വിനു കട്ടിലിലേക്ക് മലർന്നു കിടന്നു…ദേവി ആണേ അവൻ പറഞ്ഞത് കേട്ടു കിളി പോയി ഇരുന്നു… ഈ സമയം നന്ദു സുഖനിദ്രയിലാരുന്നു… തന്റെ ജീവതത്തിൽ ഇനി എന്തൊക്കെയാ സംഭവിക്കാൻ പോകുന്നതെന്നറിയാതെ… ………………… തുടരും……………….