രചന – വൈദേഹി ദേഹി
രാത്രിയിൽ അത്താഴം കഴിച്ചുകൊണ്ടിരിക്കുവാരുന്നു നന്ദ്യരത്തുള്ളവർ… വിനയ് വരുന്ന കാര്യം വല്ലോം നിന്നോട് പറഞ്ഞാരുന്നോ ദേവൂട്ടാ… കഴിപ്പിൽ കോൺസെൻട്രേറ്റ് ചെയ്തു കൊണ്ടിരുന്ന ദേവി തലപൊക്കി… ഇല്ല… എന്നോടൊന്നും അവൻ പറഞ്ഞില്ലല്ലോ… ഗായത്രി ദേവിയെ രൂക്ഷമായി ഒന്നു നോക്കി… സോറി ചേട്ടൻ… ആഹ് ഇന്ന് ഏട്ടൻ വിളിച്ചാരുന്നു… അപ്പോഴാ പറഞ്ഞെ വിനയ് നാട്ടിലേക്ക് വരണമെന്ന് പറഞ്ഞു കയറു പൊട്ടിക്കുന്നെന്ന്… ഓഹ് ഒരുത്തനെലും നാട്ടിൽ നിക്കണമെന്ന് തോന്നിയല്ലോ എന്റെ ഭഗവതി… ലക്ഷ്മിയമ്മ സമാധാനത്തോടെ ദേവിയെ വിളിച്ചു… നമ്മുടെ കൊച്ചിനെയല്ലാട്ടോ… സാക്ഷാൽ ദേവിയെ… എന്നാലും അതാ പൊട്ടൻ എന്തിനാ ഇപ്പോ വരണമെന്ന് പറയുന്നെ…ഇവിടിപ്പോ വന്നിട്ട് അവന്റെ ഭാര്യ പെറ്റു കിടക്കുന്നോ… ദേവി ആലോചിച്ചു… ആലോചന കൂടിയപ്പോ ഗായത്രി അവളുടെ കയ്യിൽ ഒരു തട്ട് കൊടുത്തു…
ആഹ്… ഇരുന്ന് കുണുകുണാന്ന് ആലോചിച് ഇരിക്കാണ്ട് വല്ലോം കഴിച്ചിട്ട് എണിറ്റു പോടീ… കഴിക്കുവല്ലേ…പിന്നെ അച്ഛാ… വരുണേട്ടനും വരുന്നുണ്ടോ… ഇല്ലെന്നാ പറഞ്ഞെ… ശോ അവനെ കൂടെ വിടാൻ പറയാൻ വയ്യാരുന്നോ നിനക്ക്… എന്റെ അമ്മേ അമ്മക്ക് അറിയില്ലേ വരുണിന്റെ സ്വഭാവം…അവനോട് അങ്ങോട്ട് വല്ലോം പറഞ്ഞാൽ അവൻ കേൾക്കുവോ… അവൻ വരണമെങ്കിൽ അവനു തോന്നണം… വരുണേട്ടനൂടെ ഉണ്ടാരുന്നേൽ നല്ല രസം ആയേനെ… അയ്യടാ… പറ്റിയ കൂട്ടാളി ആണല്ലോ വരാൻ പോണേ… വരുൺ വരുവാരുന്നേലും എനിക്ക് പേടിയില്ലാരുന്നു… ഇതിപ്പോ ഏറ്റ കക്ഷി അല്ലെ വരുന്നേ… ഈ മൂന്നെണ്ണം കൂടെ ഈ നാട് തിരിച്ചു വെക്കുവോന്ന എനിക്ക് പേടി… അതമ്മ പേടിക്കണ്ട… ഞങ്ങൾ മൂന്നു പേരും ഒരുപോലെ ആരുന്നേൽ ചിലപ്പോ അങ്ങനെ ഒകെ നടക്കും…
പക്ഷെ വിനുട്ടനും നമ്മുടെ നന്ദും കീരിം പാമ്പും ആയോണ്ട് കുഴപ്പില്ല… എനിക്കല്ലേ ഉള്ളു കുഴപ്പം രണ്ടിന്റേം ഇടയിൽ കിടന്ന്… ആഹ് ഞാൻ എന്തായാലും പോയി നന്ദുനോട് പറയട്ടെ കരുതി ഇരിക്കാൻ അവളുടെ ആജന്മശത്രു വരുന്നുണ്ടെന്ന്… എന്നും പറഞ്ഞു ദേവി കഴിപ്പ് മതിയാക്കി റൂമിലോട്ട് ഓടി… ഫുഡ് അടി കഴിഞ്ഞു നന്ദു ചുമ്മാ ഫോണിൽ കുത്തി കിടന്നപ്പോഴാണ് ദേവി വിളിച്ചത്… പറ മുത്തേ… നിന്നോട് ഒരു സന്തോഷ വാർത്ത പറയാൻ വിളിച്ചത ഞാൻ… എന്താടി ഏട്ടന്റന്ന് നമ്മുടെ പേപ്പർ കളഞ്ഞു പോയോ… നിന്റെ ഏട്ടന്റെ കയ്യിന്ന് നമ്മുടെ പേപ്പർ കളഞ്ഞു പോയൊന്നു ഇവിടെ ഇരിക്കുന്ന എനിക്ക് ഇങ്ങനെ അറിയാന… ഓഹ് ശെരിയാണല്ലോ… അല്ല പിന്നെന്തുവാ ഇത്ര വല്യ സന്തോഷവാർത്ത… നിന്റെ ആജന്മശത്രു വരാൻ പോണു… ഏഹ്… ഓഹ് എടി പൊട്ടി… വിനയിച്ചേട്ടൻ കാനഡന്ന് വരുന്നുന്നു… അവന്തിനാ ഇപ്പൊ കെട്ടിയെടുക്കുന്നെ… ആഹ് അവിടെ കിടന്നു കയറു പൊട്ടിക്കുവാന്ന് നാട്ടിൽ വരാൻ…
എന്റെ ബലമായ സംശയം ഇനി നിങ്ങൾ തമ്മിൽ വല്ലോം ഉണ്ടോന്ന… ഞങ്ങൾ തമ്മിൽ എന്ത്… അല്ല നമ്മള് ഈ സിനിമയിൽ ഒക്കെ കാണില്ലേ…ചെറുപ്പം മുതൽ ശത്രുക്കൾ ആയിട്ട് വളർന്നു വരുമ്പോ കട്ട പ്രേമം ആകുന്ന… പ്ഫാാ…………… നന്ദുന്റെ ഒറ്റ ആട്ടിനു ദേവിയുടെ ഫോൺ വരെ തെറിച്ചു പോയി… കയ്യിന്നു പോയ ഫോൺ നേരെയാക്കി ദേവി പിടിച്ചു… ഈൗ… അയ്യടാ പ്രേമിക്കാൻ പറ്റിയ ഒരെണ്ണം… ഓഹ് അല്ലേലും നിനക്കെന്തിനാ എന്റെ ഏട്ടൻ… നിനക്ക് നിന്റെ അജ്ഞാതകാമുകൻ ഇല്ലേ… പിന്നെ കുറച്ചു നേരത്തേക്ക് ദേവിക്കു ഒന്നും കേൾക്കുന്നില്ലാരുന്നു… ചെവിയിൽ ഒരു വണ്ട് മൂളുന്ന സൗണ്ട് പോലെ… ഫോൺ കട്ട് ചെയ്തു കട്ടിലിലേക്ക് കിടന്നു ഹോ ഇവിളിത്ര ലേറ്റസ്റ്റ് തെറികൾ എവിടുന്നന്നോ പഠിക്കുന്നെ… ചെവിടെ ഡയഫ്രം അടിച്ചു പോയി… എന്നും പറഞ്ഞു കൊച്ചു തല വഴി പുതപ്പിട്ടു… പണ്ടാരം പിടിക്കാൻ അല്ലേൽ ഒരുത്തന്റെ മെസ്സേജ് കൊണ്ടുള്ള തലവേദന…
അതിനേക്കാൾ വല്യ കോടാലി ആണല്ലോ എന്റെ ഡിങ്ക കെട്ടിയെടുക്കുന്നെ… ഇനി അതാ മൊതലിനെ ഞാൻ എങ്ങനെ ഒതുക്കാനാ… പുതിയ കുറച്ചു പണികൾ പഠിക്കണം… നീ വ മോനെ വിനയ നിനക്കുള്ള പണി ചേച്ചി ലോഡിങ്… എന്നും പറഞ്ഞു നന്ദു കിടന്നു… ഇതേ സമയം അങ്ങ് കാനഡയിൽ… നിനക്കിപ്പോ എന്താ അത്യാവശ്യമായി നാട്ടിൽ പോണോന്ന് തോന്നാൻ… ശെടാ ഏട്ടനിതെന്താ ഒരു മാതിരി പോലീസ്‌കാർ ചോദ്യം ചെയ്യണ പോലെ… പെട്ടന്ന് തോന്നിതൊന്നുമല്ല കുറെ നാൾ ആയി വിചാരിക്കുന്നു… എന്തെ വല്ല കുഴപ്പോം ഉണ്ടോ… എനിക്കെന്ത് കുഴപ്പം… വല്ല പണിയും ഒപ്പിച്ചു വെക്കണ്ടിരുന്ന മതി…എന്ന ശെരി നടക്കട്ടെ നിന്റെ പാക്കിങ് ഒക്കെ…നാളെ വെളുപ്പിനെ അല്ലെ ഫ്ലൈറ്റ്… യെസ് ബ്രോ… അതും പറഞ്ഞു വരുൺ പുറത്തേക്കു പോയി… ഹഹ… എന്റെ പണികൾ തുടങ്ങാൻ പോണല്ലേ ഉള്ളു… എന്നും പറഞ്ഞു ഒരു കള്ളചിരിയോടെ വിനയ് തന്റെ ജോലി തുടർന്നു… ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ കേട്ടാണ് നന്ദു കണ്ണ് തുറന്നത്… നോക്കിയപ്പോ അതാ unknown നമ്പറിൽ നിന്ന്… നന്ദു അത് ഓപ്പൺ ചെയ്തു…
“എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും മുന്നേ… ഒരു വട്ടം കൂടി കേൾക്കാൻ പാകത്തിൽ കണ്ണീരോട് കൂടി നീയെന്റെ ചെവിയിൽ അടക്കം പറയണം… പ്രിയദേ നീയെന്റെ പ്രാണനായിരുന്നെന്ന്… നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നെന്ന്… നിന്റെ പ്രിയപ്പെട്ട വരികൾ നിന്നോളം അറിഞ്ഞ മറ്റൊരാൾ ഉണ്ടാവില്ലെന്നു നീ കരുതി… പക്ഷെ നിന്നോളം ഞാൻ സ്നേഹിക്കുന്ന മറ്റൊരാൾ ഇല്ലാത്തപ്പോ നിന്റെ പ്രിയപ്പെട്ടവ എന്റേം പ്രിയപ്പെട്ടവ തന്നെ പെണ്ണെ…❤️” നന്ദു പെട്ടന്നു ഫോൺ ഓഫ് ചെയ്തു… ഈശ്വരാ ഇതാരാരിക്കും… അപ്പോ ദേവി പറഞ്ഞത് പോലെ ചുമ്മാ അയച്ച വരികൾ അല്ലിത്… എനിക്ക് പ്രിയപ്പെട്ടവ ആന്നു മനസ്സിലാക്കി കൊണ്ട് തന്നെ അയച്ചതാണ്… അതാരാരിക്കും… ഒരു കാര്യം ഉറപ്പാണ്…എനിക്ക് നല്ല പോലെ അറിയാവുന്ന ആരോ ആൾ തന്നെ ആണിത്… എന്നും പറഞ്ഞു നന്ദു കട്ടിലിലേക്ക് കിടന്നു… നിന്റെ മനസ്സാകെ കലങ്ങി കിടക്കുവാന്നു എനിക്കറിയാം പെണ്ണെ…ഞാൻ ഉടനെ നിന്റെ മുന്നിൽ എത്തും അതാ നിമിഷത്തിനായി കാത്തിരിക്കുവാന്നു ഞാൻ… ❤️ എന്നും പറഞ്ഞു അവൻ തന്റെ വീടിന്റെ ഗാർഡൻ ഏരിയയിൽ ഉള്ള പുൽത്തകിടിയിൽ തലവെച്ചോണ്ട് ആകാശത്തേക്ക് നോക്കി കിടന്നു… ………… തുടരും………….

by