രചന – വൈദേഹി ദേഹി
ഓയ്… മക്കളൊന്നു നിന്നെ… വീട്ടിലോട്ട് പോകാൻ ഇറങ്ങുവാരുന്ന ദേവിയും നന്ദും തിരിഞ്ഞു നോക്കി…നോക്കിയപ്പോ കണ്ടു തങ്ങൾക്കു നേരെ ചിരിച്ചോണ്ട് വരുന്ന ശില്പയെ… കന്നാസും കടലാസ്സുടെ വീട്ടിൽ പോകാൻ ഇറങ്ങിയതാരിക്കും… അല്ലല്ലോ ഞങ്ങൾക്ക് നിന്റെ അമ്മായിഅച്ഛന്റെ വീട് വരെ ഒന്ന് പോകേണ്ട ആവിശ്യം ഉണ്ടാരുന്നു… എന്തെ മോൾ വരുന്നുണ്ടോ… ദേവിയുടെ മറുപടി കേട്ട നന്ദു ശില്പയെ നോക്കി ആക്കി ചിരിച്ചു… ഡീ… എന്തടി… അവള് നിന്റെ അമ്മായിഅച്ഛനെ പറഞ്ഞപ്പോ നിനക്ക് പൊള്ളിയോ… ഉവ്വല്ലോ നാത്തൂനേ… അവൾ എന്റെ അമ്മായിഅച്ഛൻ എന്നല്ലേ പറഞ്ഞെ… അപ്പൊ അതാരാ… അവളുടെ അമ്മാവൻ… അതായത് നിന്റെ അച്ഛൻ… സ്വന്തം അച്ഛനെ പറഞ്ഞിട്ട് നിനക്കൊന്നുമില്ലേ മോളെ നന്ദു… പ്ഫാാ… ഏത് വകയിൽ ആടി ഞാൻ നിന്റെ നാത്തൂൻ ആയത്… ഏത് വകയിലാ എന്റെ അച്ഛൻ നിന്റെ അമ്മായിഅച്ഛൻ ആയത്… എന്റെ ഏട്ടൻ ഇവിടെ പഠിപ്പിക്കാൻ വന്നത് മുതൽ അല്ലേടി നിന്റെ ഈ പ്രേമരോഗം തുടങ്ങിത്…
അതെലോ… നിന്റെ ഏട്ടനെ എന്ന് കണ്ടോ അന്ന് മുതൽ നീ എന്റെ നാത്തൂനും നിന്റെ അച്ഛൻ എന്റെ അമ്മായിഅച്ഛനും തന്നാ…പിന്നെ നിന്നെ നാത്തൂനെ എന്ന് വിളിക്കാൻ വേറെയുമില്ലേ നന്ദുമോളെ കാരണം… ച്ച്ഹി… നിർത്തടി… നന്ദു നോക്കിയപ്പോ ദേവി ആകെ കത്തി നിൽക്കുന്നു… നീയെന്താടി വിചാരിച്ചേ… നീ വന്നു എന്തേലുമൊക്കെ പറഞ്ഞ ഞങ്ങൾ അങ്ങ് കേട്ടോണ്ട് നിക്കുമെന്നോ… നിന്നെ പോലെയുള്ളതുങ്ങൾ എല്ലാടത്തും കാണും പെൺപിള്ളേരെ പറയിപ്പിക്കാൻ… നവിയേട്ടൻ നിന്റെ സൗന്ദര്യം കണ്ടു മയങ്ങിയാണ് നിന്നോട് ഒന്നും പറയാത്തെന്ന് നീ കരുതണ്ട… നന്നായി പഠിക്കുന്ന ഒരു കുട്ടിയോടുള്ള സോഫ്റ്റ് കോർണർ… Thats all… പിന്നെ നീ എന്തുവാ പറഞ്ഞെ… വേറൊരു വകയിലാ നീ ഇവളെ നാത്തൂനെന്നു വിളിച്ചതെന്നോ… ആ വക നിന്റെ വീട്ടിൽ ചൊറിയും കുത്തി ഇരുപ്പില്ലേ… നിന്റെ ആ വായിനോക്കി ചേട്ടൻ കുറെ ആയിട്ട് ഇവളുടെ പിന്നാലെ മണപ്പിച്ചു നടന്നപോലെ തന്നെ ആണല്ലോടി നീ ഇപ്പോ ഇവൾടെ ചേട്ടന്റെ പിന്നാലെ നടക്കുന്നെ…
ഈ രോഗം പാരമ്പര്യം ആണോ മോളെ…ചേട്ടന്റെ അനുഭവം കണ്ടല്ലോ… ഇനി നിനക്കും അത് കിട്ടാണ്ട് സൂക്ഷിച്ചോ… നീ ബാ നന്ദു… ദേവി നന്ദുന്റെ കയ്യും പിടിച്ചോണ്ട് വണ്ടിയുടെ അരികിലേക്ക് നടന്നു… പക എരിയുന്ന കണ്ണുകളോടെ ശില്പ അവരുടെ പോക്ക് നോക്കി നിന്നു… വണ്ടിയിൽ ഇരുന്നപ്പോഴും നന്ദു സൈലന്റ് ആയത് ദേവി ശ്രെദ്ധിച്ചു…അവളുടെ മൂഡ് ശെരിയല്ല എന്ന് അറിയാവുന്നത് കൊണ്ട് ദേവി ഒന്നും മിണ്ടാനും പോയില്ല… ഡീ ഇറങ്ങു… വീടെത്തി… ദേവി വിളിച്ചപ്പോഴാണ് നന്ദുന് ബോധം വീണത്… അവൾ പെട്ടന്ന് ഇറങ്ങി… എന്ന ശെരി… ഞാൻ പോകുവ… നാളെ നീ രാവിലെ അങ്ങോട്ട് വന്നേക്ക് കേട്ടോ… അല്ല നീ കേറുന്നില്ലേ… ഇല്ല നീ മാമിയോട് പറഞ്ഞ മതി… മ്മ്… ശെരി… മ്മ്… അതും പറഞ്ഞു ദേവി വണ്ടിയെടുത്തു പോയി… ദേവി പോകുന്നതും നോക്കി നിന്ന നന്ദു വീട്ടിലേക്ക് കേറി… ആഹ് നീ വന്നോ… ദേവിയെന്തെ… അവൾ പോയി…അമ്മയോട് പറഞ്ഞേക്കാൻ പറഞ്ഞു…
അതെന്താ അവൾ കേറാതെ പോയെ… അവൾക്കു ചെന്നിട്ട് ജോലി കാണും… നാളെ അവളുടെ ഏട്ടൻ വരുവല്ലേ… ആഹ് പറഞ്ഞ പോലെ നാളെ അല്ലെ വിനു വരുന്നേ… ദേ പെണ്ണെ… പണ്ടത്തെ പോലെയൊന്നും അവനോട് തല്ലു പിടിക്കാൻ ഒന്നും പോയേക്കല്ല് പറഞ്ഞേക്കാം… മ്മ്…അമ്മേ ഞാൻ ചായ പിന്നെ കുടിച്ചോളാം… ഞാൻ ഒന്ന് കിടക്കട്ടെ… നല്ല തലവേദന… തലവേദന ഉണ്ടോ… അമ്മ കുറച്ചു ചുക്ക് കാപ്പി ഇട്ടു തരട്ടെ മോളെ… വേണ്ടമ്മേ… ഇപ്പോ വേണ്ട… ഒന്ന് ഉറങ്ങിയാ ക്ഷീണം മാറും… അതും പറഞ്ഞു നന്ദു റൂമിലോട്ട് പോയി… ഷവറിന്റെ കീഴിൽ നിന്നപ്പോഴും നന്ദുന്റെ ഉള്ളാകെ ചുട്ടുപൊള്ളുവാരുന്നു…ശില്പ പറഞ്ഞ കാര്യങ്ങൾ മറന്നു കിടന്ന പലതും അവളുടെ ഓർമയിലേക്ക് കൊണ്ട് വന്നു… ആ ഓർമയിൽ അവളൊന്നു വിറച്ചു… കുളി കഴിഞ്ഞു ഇറങ്ങിയപ്പോ നന്ദു കണ്ടു ഫോണിൽ ദേവിയുടെ മിസ്സ്ഡ് കാൾസ്… പാവം… എന്റെ മൈൻഡ് ശെരിയല്ലന്ന് കണ്ട് വിളിക്കുവാ…നന്ദു തിരിച്ചു വിളിച്ചു… ഹലോ എവിടെ പോയി കിടക്കുവാരുന്നെടി… ഡി ഞാൻ കുളിക്കുവാരുന്നു…നല്ല തലവേദന… ഹ്മ്മ്മ്… മോൾടെ തലവേദനക്കുള്ള കാരണം ഒക്കെ എനിക്ക് മനസിലായി…
ദേ നന്ദു… പഴയതും ഓർത്തു ഇരിക്കാനാ നിന്റെ ഭാവമെങ്കിൽ എന്റെ തനി സ്വഭാവം നീ കാണും… പറഞ്ഞേക്കാം… ഇല്ലെടി അതൊന്നുമല്ല… പെട്ടന്ന് അവളെങ്ങനെ ഒക്കെ പറഞ്ഞപ്പോ എന്റെ മൈൻഡ് ഒന്ന് ഡെസ്പ് ആയി അതെ ഉള്ളു… ഒന്ന് ഉറങ്ങി എണീറ്റ ശെരിയാകും… മ്മ്മ് എന്ന നീ കിടന്നോ… പിന്നെ നാളെ രാവിലെ ഇങ് എത്തിയേക്കണം… കേട്ടല്ലോ… ആഹ് ഡി വരാം… ഓക്കേ…ബൈ… ബൈ… ഫോൺ വെച്ചു നന്ദു കട്ടിലിലേക്ക് കിടന്നു… പെട്ടന്ന് എന്തോ ഒരു ഓർമയിൽ നന്ദു വാട്സ്ആപ്പ് ഓപ്പൺ ചെയ്തു ആ unknown ചാറ്റ് ഓപ്പൺ ചെയ്താ വരികൾ വായിച്ചു… “എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും മുന്നേ… ഒരു വട്ടം കൂടി കേൾക്കാൻ പാകത്തിൽ കണ്ണീരോട് കൂടി നീയെന്റെ ചെവിയിൽ അടക്കം പറയണം… പ്രിയദേ നീയെന്റെ പ്രാണനായിരുന്നെന്ന്…
നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നെന്ന്… നിന്റെ പ്രിയപ്പെട്ട വരികൾ നിന്നോളം അറിഞ്ഞ മറ്റൊരാൾ ഉണ്ടാവില്ലെന്നു നീ കരുതി… പക്ഷെ നിന്നോളം ഞാൻ സ്നേഹിക്കുന്ന മറ്റൊരാൾ ഇല്ലാത്തപ്പോ നിന്റെ പ്രിയപ്പെട്ടവ എന്റേം പ്രിയപ്പെട്ടവ തന്നെ പെണ്ണെ…❤️” ആ മെസ്സേജ് വായിച്ചതും ചുട്ട് കിടന്ന മനസിലേക്ക് ഒരു മഴ പെയ്ത പോലത്തെ തണുപ്പ് നന്ദുന് അനുഭവപ്പെട്ടു…ആ മെസ്സേജ് ഒരു വല്ലാത്ത ധൈര്യം തന്നത് പോലെ അവൾക്കു തോന്നി… മനസ്സിൽ വല്ലാത്തൊരു ആശ്വാസം… അറിയില്ല നിങ്ങൾ ആരാന്നു…എനിക്കറിയാവുന്ന ആളാണോ അല്ലിയൊ എന്നൊന്നും എനിക്കറിയില്ല… പക്ഷെ നിങ്ങളുടെ ഈ വാക്കുകൾ എനിക്ക് വല്ലാത്തൊരു സമാധാനവും ആത്‍മവിശ്വാസവും ധൈര്യവും തരുന്നുണ്ട്… നന്ദു മനസ്സിൽ ഓർത്തോണ്ട് കണ്ണുകൾ അടച്ചു കിടന്നു…
കോളേജ് വിട്ട് വന്ന ശില്പ വാതിൽ തള്ളി തുറന്ന് കയ്യിലിരുന്ന ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞു… നിനക്കെന്താടി ഭ്രാന്ത് പിടിച്ചോ… സൗണ്ട് കേട്ട് വന്ന അവളുടെ അമ്മ പ്രഭ ചോദിച്ചു… അതിനു രൂക്ഷമായി അവരെ ഒന്ന് നോക്കിട്ട് ശില്പ മുകളിലേക്ക് കേറിപ്പോയി… ഇന്നിനി എന്ത് ഒപ്പിക്കാനാണാവോ രണ്ടുടെ… എന്നും പറഞ്ഞു അവർ അടുക്കളയിലോട്ട് പോയി… ഏട്ടാ… ലാപ്ടോപ്പിൽ എന്തോ ചെയ്‌തുകൊണ്ടിരുന്ന ശിവ തിരിഞ്ഞു നോക്കി… എന്താടി… നീയെന്താ ഇങ്ങനെ നിന്ന് വിറക്കുന്നെ… എന്നും ചോദിച്ചു ശിവ പിന്നേം ലാപ്ടോപിലേക്കു തന്നെ ശ്രെദ്ധ തിരിച്ചു… ഇന്ന് ഏട്ടന്റെ ആ കാമുകി ഇല്ലേ… അവളും അവളുടെ കൂട്ടുകാരിം കൂടെ എന്നെ എന്താ വിളിച്ചതെന്ന് അറിയുവോ… പ്രേമരോഗിന്ന്…അതും വെറും രോഗമല്ല… ഏട്ടനെ പോലത്തെ പ്രേമരോഗം ആണെന്ന്… ഏട്ടന് കിട്ടിയത് ഓർമ ഉണ്ടല്ലോന്ന്… ശില്പ പറയുന്ന കേട്ടു ടൈപ്പ് ചെയ്‌തുകൊണ്ടിരുന്ന ശിവ ഒന്ന് നിർത്തി…
ആര്… ദേവിയും നന്ദുമോ… ഏട്ടന് പണി തന്നത് പിന്നെ വേറെ ആരാ…ഏട്ടൻ ഇങ്ങനെ അനങ്ങാണ്ട് മിണ്ടാതെ ഇരിക്കുന്നത് അവളെ… ആ ദേവിയെ പേടിച്ചാന്നാണ് അവളുടെ വിചാരം… ഇനിം ഏട്ടൻ ഇങ്ങനെ ഇരിക്കരുത്…അവക്കുടനെ ഒരു പണി കൊടുക്കണം…എന്നാലേ ഏട്ടന് നന്ദുനേം എനിക്ക് നവനീത് സാറിനേം കിട്ടുള്ളു… ശിൽപയുടെ കണ്ണുകളിൽ പക ആളി… അവൾ തല ചരിച്ചു ശിവയെ നോക്കിയപ്പോ അവൻ എന്തോ ആലോചനയിൽ ആരുന്നു… ഏട്ടനെന്താ ആലോചിക്കുന്നത്… മ്മ്ഹും… നീ പറഞ്ഞത് ശെരിയാ… ഇത്രയും നാൾ ഞാൻ അടങ്ങി ഇരുന്നത് അവളുമാർ എനിക്കിട്ട് പണിതത് കൊണ്ടാന്ന അവരുടെ വിചാരം… അവർക്കറിയില്ലല്ലോ ഈ ശിവ പറ്റിയ ഒരു അവസരം നോക്കി ഇരിക്കുവാന്ന്… ഇനി വൈകില്ല… ഞാൻ കളത്തിൽ ഇറങ്ങാൻ പോകുവാ… ആദ്യം അവളെ… ആ ദേവിയെ ഒതുക്കണം… എന്നാലേ എനിക്ക് എന്റെ നന്ദുനെ കിട്ടുള്ളു…എന്നെന്നേക്കുമായി… നന്ദുന്റെ രൂപം മനസിലേക്ക് ആവാഹിച്ചു കൊണ്ട് പറഞ്ഞ ശിവയുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞപ്പോ കേട്ടുകൊണ്ടിരുന്ന ശിൽപയുടെ കണ്ണുകളിൽ ദേവിയോടുള്ള പ്രതികാരത്തിന്റെ കനലാളി…
“ഡാ… നീ എവിടെത്തി…” വിനയുടെ നമ്പറിലേക്ക് ദേവി മെസ്സേജ് അയച്ചു… കുറച്ചു നിമിഷങ്ങൾക്ക് ശേഷം റിപ്ലൈ വന്നു… “ഖത്തറിൽ എത്തി… നെക്സ്റ്റ് ഫ്ലൈറ്റ് ആഫ്റ്റർ 2 അവർസ്…” എന്നും പറഞ്ഞു എയർപോർട്ടിൽ ഇരുന്ന് ബർഗർ തിന്നുന്ന ഒരു സെൽഫി വിനയ് ദേവിക്ക് അയച്ചു കൊടുത്തു… ഓഹ് ശവം… ഇവൻ തിന്നാൻ വേണ്ടി ആണോ അങ്ങോട്ട് കെട്ടിയെടുത്തെ… “ബ്ലാഹ് ” എന്ന് റിപ്ലൈ കൊടുത്തിട് ദേവി നെറ്റ് ഓഫ് ചെയ്തു… അച്ചേ… അവൻ ഖത്തറിൽ എത്തി… രാത്രി അത്താഴം കഴിഞ്ഞു ഉമ്മറത്തു ഇരിക്കുവാരുന്നു കൃഷ്ണനും ഗായത്രിയും ലക്ഷമിയമ്മയും…അപ്പോഴാണ് ദേവി അതും പറഞ്ഞോണ്ട് അങ്ങോട്ട് ചാടിയത്… ഗായത്രി അവളെ രൂക്ഷമായി ഒന്ന് നോക്കി… സോറി ചേട്ടൻ… ആണോ… ഇനി എപ്പോഴാ അവനു ഇങ്ങോട് ഫ്ലൈറ്റ്? 2 മണിക്കൂറുടെ കഴിഞ്ഞാന്ന പറഞ്ഞെ… അതും പറഞ്ഞോണ്ട് ദേവി കൃഷ്ണന്റെ മടിയിലേക്ക് തല ചായ്ച്ചു കിടന്നു… വിനുട്ടനെ വിളിക്കാൻ പോണില്ലേ അച്ചേ… നവി പൊക്കോളാന്നു പറഞ്ഞിട്ടുണ്ടെടാ… കൃഷ്ണൻ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു… മ്മ്… ഇത് കണ്ടു ഗായത്രിയും ലക്ഷ്മിയമ്മയും പരസ്പരം നോക്കി ചിരിച്ചു…
ആരുടെയോ കരസ്പർശം അറിഞ്ഞാണ് നന്ദു കണ്ണ് തുറന്നത്…നവിയാണ്… എന്ത് പറ്റി മോളെ… വയ്യേ… ഒന്നുല്ല ഏട്ടാ… കോളേജിന്ന് വന്നപ്പോ തൊട്ട് ഒരു തലവേദന…ഇപ്പോ കുറവുണ്ട്… നന്ദു പറഞ്ഞു… അല്ല ഏട്ടൻ ഇത് ഇവിടെ പോകാനാ റെഡി ആയി നിക്കുന്നെ… ഞാൻ വിനയിനെ വിളിക്കാൻ എയർപോർട്ടിലേക്ക് പോകുവ… കൃഷ്ണൻമാമ പറഞ്ഞാരുന്നു… മ്മ്… എങ്കിൽ മോളു കിടന്നോ… ഗുഡ് നൈറ്റ്… ഗുഡ് നൈറ്റ് ഏട്ടാ… അതും പറഞ്ഞു നവി അവളുടെ തലയിൽ ഒന്ന് തലോടി ലൈറ്റ് ഓഫ് ചെയ്തു പോയി… അവനെ നോക്കി കിടന്ന നന്ദുന്റെ കണ്ണിന്നു ഏതോ ഓർമയിൽ രണ്ടു തുള്ളി കണ്ണീർ പൊഴിഞ്ഞു… …………….. തുടരും……………..

by