The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – വൈദേഹി ദേഹി
പിറ്റേന്ന് ഉച്ച ആയപ്പോഴേക്കും ദേവിക്ക് ബോധം തെളിഞ്ഞിരുന്നു… അതിനു ശേഷം അവളെ റൂമിലേക്ക് മാറ്റി…ഗായത്രിയുടെയും അച്ഛമ്മയുടെയും സിന്ധുവിന്റെയും കരച്ചിലും ബാക്കി എല്ലാവരുടെയും സ്നേഹപ്രകടനോം ഒക്കെ കഴിഞ്ഞപ്പോ തന്നെ കൊച്ചൊരു വഴിക്കായി… എങ്കിലും ഇടക്കിടക്ക് അവൾ നാവിയെയും നന്ദൂനെയും ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടാരുന്നു… എവിടെ… ഒരുത്തിയാണേ ഇങ്ങോട്ടൊന്ന് നോക്കുന്നു പോലുമില്ല… ശെടാ…ഒന്നുമില്ലേലും ഞാൻ ഒരു പേഷ്യന്റ് അല്ലേ… അല്ലേ?…എന്റെ കെട്ടിയോനാകാൻ പോകുന്ന സാധനത്തിനെ പിന്നെ നോക്കേ വേണ്ട… ഒരു മാതിരി ബാഹുബലിയിലെ രാജമാതയുടെ ലുക്കും വിട്ടോണ്ട് നിക്കുന്നു…കുറെ നാൾ ആയിട്ട് ഇല്ലാതിരിക്കുവാരുന്നു…ഇങ്ങേരു നന്നാവില്ല…കള്ള കടുവ…
അവളൊരു ആശ്രയത്തിനായി വരുണിനെ നോക്കി… അവനു കാര്യം മനസ്സിലായതും മുതിർന്നവരെ എല്ലാവരെയും വൈകിട്ട് വന്നാൽ മതിയെന്നും പറഞ്ഞു അവൻ ഒരു വിധം പറഞ്ഞു വിട്ടു…റൂമിൽ ദേവിയും നന്ദുവും വിനുവും വരുണും നവിയും മാത്രമായി…കേസിന്റെ എന്തോ ആവിശ്യവുമായി ബന്ധപ്പെട്ട് നിരഞ്ജൻ വിളിച്ചതു കൊണ്ടു നവിയും വരുണും പുറത്തേക്ക് ഇറങ്ങി…
ശൂ… ശൂ…
ഈശ്വരാ… ഹോസ്പിറ്റലിൽ പാമ്പോ…
ഓറഞ്ചും കഴിച്ചോണ്ട് ഇരുന്ന വിനു കാലുകൾ പൊക്കി താഴെ ഒക്കെ ഒന്ന് നോക്കി…
അവിടല്ലെടാ പൊട്ടാ… ഇവിടെ… ഇവിടെ…
അപ്പോഴാണ് ബെഡിൽ ചാരി കിടന്നു കൈ കാട്ടി വിളിക്കുന്ന ദേവിയെ വിനു കണ്ടത്…
ഓഹ് കോഴി ആരുന്നോ…
അതും മനസ്സിൽ പറഞ്ഞോണ്ടവൻ അവളുടെ അടുത്തേക്ക് ചെന്നു…
മ്മ്മ്… എന്താ…
അവൾ എന്നോട് മിണ്ടണില്ല…
നന്ദൂനെ കാട്ടികൊണ്ട് ചുണ്ട് പിളർത്തി പറയുന്ന ദേവിയെ കണ്ടതും അവനു ചിരി വന്നു…
അതേ…കണ്ട ഹിന്ദിസീരിയലും കണ്ടു അതിലെ നായികമാരെ പോലെ കുത്താൻ വന്നവന്റെ മുന്നിൽ നെഞ്ചും വിരിച്ച് കുത്തെടാ കത്തി എന്നും പറഞ്ഞു നിന്നപ്പോ ഓർക്കണമാരുന്നു…
ഓഹ്… ഞാൻ കേറി നിന്നില്ലാരുന്നേ അവൾ ഇവിടെ കിടന്നേനെ എനിക്ക് പകരം… അത്രയല്ലേ ഉള്ളൂ… നീ എന്നേ ഉപദേശിക്കാൻ നിക്കാണ്ട് അവളെ ഒന്ന് മെരുക്ക്… ചെല്ല്…പ്ലീസ്… പ്ലീസ്…
ഹ്മ്മ്…
അവനൊന്നു മൂളിക്കൊണ്ട് നന്ദൂന്റെ അടുത്തേക്ക് ചെന്നു…
ഡീ…
അവന്റെ വിളി കേട്ടതും ഫോണിൽ നോക്കി ഇരുന്ന നന്ദു തല പൊക്കി ഒന്നു നോക്കി…
എന്താ…
ദോ… അങ്ങോട്ടൊന്നു നോക്കു…
അതും പറഞ്ഞവൻ ദേവിയെ ചൂണ്ടിയതും നന്ദു അവളെ ഒന്ന് നോക്കി…
ഈൗ…
ദേവി നന്നായൊന്ന് ഇളിച്ചു കാണിച്ചു…
എവിടെ…നന്ദു അവളെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് പിന്നേം ഫോണിലേക്ക് നോക്കി…ദേവിക്ക് ദേഷ്യോം സങ്കടോം ഒക്കെ വന്നു…വിനു ആണേ നൈസ് ആയിട്ട് അവിടുന്ന് മാറി… ലവൾ ദേഷ്യം വന്നു അവിടിരിക്കുന്ന വല്ലതും എടുത്തെറിഞ്ഞാലോ… ഉന്നമില്ലാത്തോണ്ട് കറക്റ്റ് എന്റെ നെഞ്ചത്ത് തന്നെ ലാൻഡ് ആയിക്കോളും…
ഡീ… നീയെന്തിനാ ഈ മോന്തേം വീർപ്പിച്ചിരിക്കുന്നെ…
ദേവി ഉറക്കെ ചോദിച്ചതും നന്ദു മിണ്ടിയില്ല…
നിന്നോടാ ചോദിച്ചേ… നിന്റെ ഇരുപ്പ് കണ്ടാൽ തോന്നുമല്ലോ ഞാൻ ഒരു കത്തി എടുത്ത് സ്വന്തമായി അങ്ങ് കുത്തിയതാന്ന്…
ദേവിയുടെ പറച്ചിൽ കേട്ടതും നന്ദു ദേഷ്യത്തിൽ തല പൊക്കി…
പിന്നെ… ഞാൻ എന്ത് വേണമെന്നാ… വന്നു അപ്രിഷ്യെറ്റ് ചെയ്യേണ്ട കാര്യം ആണല്ലോ കാട്ടി വെച്ചേക്കുന്നേ…
നന്ദു ദേഷ്യത്തിൽ പറഞ്ഞു…
ഉവ്വ്… ഞാൻ വന്നു ചാടിയില്ലാരുന്നെങ്കിൽ കാണാമാരുന്നു… എനിക്ക് പകരം ഇവിടെ കിടക്കുന്നത്…
കിടക്കും… എനിക്കൊരു കുഴപ്പോം ഇല്ല…
എന്നലെനിക്കും ഇവിടെ കിടക്കുന്നതിൽ ഒരു കുഴപ്പോം ഇല്ല… അടുത്താഴ്ച കല്യാണമല്ലേ… ഇവിടെ കിടന്നോണ്ട് കെട്ടണ്ടല്ലോ… വെറുതെ എടുത്ത സാരീം ഗോൾഡും ഒക്കെ വേസ്റ്റ് ആക്കണ്ടല്ലോ എന്നൊക്കെ കരുതി ബാക്കി ഉള്ളവർ ഒരു ഉപകാരം ചെയ്യാൻ നോക്കിയപ്പോ അവൾക്ക് അഹങ്കാരം…
അവളുടെ പറച്ചിൽ കേട്ടതും വിനു ഒന്ന് ഞെട്ടി…
ആ കാലൻ കത്തീം കൊണ്ട് വരുന്നതിനിടക്ക് ഇവളിത്രേമൊക്കെ ചിന്തിച്ചോ…
പെട്ടന്ന് പടക്കം പൊട്ടുന്ന പോലൊരു സൗണ്ട് കേട്ടതും വിനു ഞെട്ടി നോക്കി… നോക്കുമ്പോ ഉണ്ട് ദേവി കവിളും പൊത്തി അന്തംവിട്ട് നന്ദൂനെ നോക്കി ഇരിക്കുന്നു… തിരിഞ്ഞിരിക്കുന്ന കൊണ്ടു ലവൾടെ ഭാവം ഒട്ട് കാണാനും വയ്യ… അവൻ പിന്നെ അങ്ങോട്ട് നോക്കാനേ പോയില്ല…പറഞ്ഞു തീർക്കട്ടെ രണ്ടും… ഇടക്ക് ചെന്നാൽ രണ്ടൂടെ എന്റെ നെഞ്ചത്തോട്ടാകും…
അടി കിട്ടിയ കവിൾ പൊത്തി പിടിച്ചുകൊണ്ടു ദേവി അവളെ നോക്കിയതും നന്ദു കരഞ്ഞുകൊണ്ടവളുടെ കയ്യിൽ പിടിച്ചു കൊണ്ടവിടേക്ക് ഇരുന്നു…
നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ… നിന്നെ കുരുതി കൊടുത്തിട്ട് വേണോടി എനിക്ക് കല്യാണം കഴിക്കാൻ…
അവളുടെ പറച്ചിൽ കേട്ടതും ദേവി ഒന്ന് ചിരിച്ചു…
ഓഹ്… അതു ഞാൻ ചുമ്മാ പറഞ്ഞതല്ലേ… ആക്ച്വലി നിന്നെ തള്ളി ഇടണമെന്ന് മാത്രേ ഞാൻ കരുതിയുള്ളു…ബൈ ദി വേ എനിക്ക് മാറാനുള്ള ടൈം കിട്ടിയില്ല… അപ്പോഴേക്കും ആ പട്ടി കുത്തി കളഞ്ഞു…
അവളുടെ പറച്ചിൽ കേട്ടതും നന്ദുവിന്റെ കരച്ചിൽ സ്വിച്ച് ഇട്ടതു പോലെ നിന്നു…
ആഹ്… അങ്ങനെ പണ…
വിനു മനസ്സിൽ പറഞ്ഞു…
ചുമ്മാതല്ലെടി നീ പഞ്ചറായി കിടക്കുന്നെ… അങ്ങനെ തന്നെ വേണം…
അവളുടെ കൈ ബെഡിലോട്ട് തന്നെ ഇട്ടുകൊണ്ട് നന്ദു എണീറ്റു തിരിഞ്ഞു നടന്നു…
പെട്ടന്നാണ് ഡോക്ടർ വാതിൽ തുറന്നു അകത്തേക്ക് വന്നത്…പിറകിനു വരുണും നവിയും…
ഇപ്പൊ എങ്ങനെ ഉണ്ട് ദേവി… വേദന ഉണ്ടോന്ന് ചോദിക്കുന്നില്ല…മൂന്നാല് ദിവസത്തേക്ക് നല്ല വേദന കാണും…
ഡോക്ടർ പറഞ്ഞു…
ഹേ…മൂന്നാലോ…
ദേവിയുടെ പറച്ചിൽ കേട്ടതും എല്ലാവർക്കും ചിരി വന്നു…
പിന്നല്ലാതെ… ഇത്രേം വല്യ മുറിവും പറ്റി ഓപ്പറേഷനും കഴിഞ്ഞിരിക്കുന്നു അപ്പൊ പെട്ടന്ന് വേദന മാറുവോ…
മ്മ്മ്…
അയാൾ ദേവിയുടെ പൾസ് റേറ്റ് ഒക്കെ ചെക്ക് ചെയ്തു…കൺപോളകൾ താഴ്ത്തി നോക്കി…
ഫ്രൂട്ട്സ് ഒക്കെ ധാരാളം കഴിക്കണം… പ്രത്യേകിച്ച് മാതളനാരങ്ങ ഒക്കെ… രക്തകുറവുണ്ട്… കണ്ണിലൊന്നും ദാ ചോരമയമേ ഇല്ല…
അയാൾ പറഞ്ഞു…
അത് അല്ലേലും അവൾക്ക് കണ്ണിൽ ചോര ഇല്ല ഡോക്ടർ…
വിനു പറഞ്ഞതും അയാൾ ചിരിച്ചുപോയി…ദേവി അവനെ കണ്ണുരുട്ടി നോക്കി…
ഓക്കേ… ടേക്ക് റസ്റ്റ്…
അതും പറഞ്ഞയാൾ അവളുടെ പുറത്തൊന്നു തട്ടീട്ട് വെളിയിലേക്ക് പോയി…
ആർക്കാടാ നാറി കണ്ണിൽചോര ഇല്ലാത്തെ…
നിനക്ക് തന്നെ… കണ്ടോ ഡോക്ടർ വരെ പറഞ്ഞേ… എനിക്കിത് പണ്ടേ തോന്നിയതാ…
ദേവൂ…
അവന്റെ പറച്ചിൽ കേട്ട് അവളെന്തോ പറയാൻ വന്നതും വരുൺ അവളെ വിളിച്ചു…
കേട്ടോ ഏട്ടാ ആ ചട്ടിത്തലയൻ പറയുന്നേ…
ചട്ടിത്തലയൻ നിന്റെ മറ്റ…
വിനു എന്തോ പറയാൻ വന്നതും നവി അവനെ ഒന്ന് നോക്കി…
ഈൗ…
അവൻ എന്തേലും പറയട്ടെ… നീയൊന്ന് അടങ്ങി കിടന്നേ പെണ്ണെ…
വരുൺ പറഞ്ഞു…
ഹ്മ്മ്…
അപ്പോഴാണ് ഇതൊന്നും ശ്രദ്ധിക്കാത്ത പോലെ ഫോണിൽ നോക്കി ഇരിക്കുന്ന നവിയെ വരുൺ ശ്രെദ്ധിച്ചത്…അവൻ ദേവിയേം ഒന്ന് നോക്കി… എന്നിട്ട് വിനുവിനോടും നന്ദൂനോടുമായി പറഞ്ഞു…
നിങ്ങൾ രണ്ടുപേരും ഒന്നും കഴിച്ചില്ലല്ലോ… ബാ എന്റെ കൂടെ… നമുക്ക് ക്യാന്റീനിൽ പോയി വല്ലതും കഴിക്കാം…
എനിക്കൊന്നും ഇപ്പൊ വേണ്ട വരുണേട്ടാ… ഞാൻ…
നന്ദു അതു പറഞ്ഞതും വരുണിന്റെ മുഖം കണ്ട് ബാക്കി പറയാൻ വന്നതവൾ വിഴുങ്ങി…
വാ ഇങ്ങോട്ട്…
അവനെ പേടിച്ച് അവൾ ഒന്നും മിണ്ടാതെ ചെന്നു…
നിന്നെ ഇനി പ്രത്യേകം വിളിക്കണോ…
അല്ല എനിക്കിവിടെ ഫ്രൂട്ട്…സ്…
അതും പറഞ്ഞു കൈയിലിരിക്കുന്ന ഫ്രൂട്ട്സിന്റെ കവർ വിനു ഉയർത്തി കാട്ടിയതും വരുൺ ഇങ്ങോട്ട് വന്നവന്റെ കൈയിന്നാ കവർ ഇങ്ങ് വാങ്ങി…
ഇതിവൾക്ക് കൊണ്ട് വന്നതല്ലേ… ഇതേലെങ്ങാനും നീ തൊട്ടാൽ…പറഞ്ഞേക്കാം… വാടാ ഇങ്ങോട്ട്…
അതും പറഞ്ഞു വിനുന്റെ കോളറിൽ തൂക്കി എടുത്തുകൊണ്ടു വരുൺ പുറത്തേക്ക് പോയി… പിറകിനു ഡോർ അടച്ചുകൊണ്ട് നന്ദുവും…ആ കാഴ്ച കണ്ട് ദേവി ചിരിച്ചു പോയി… ചിരിച്ചു കൊണ്ടു നോക്കിയപ്പോഴുണ്ട് അപ്പുറത്തിരിക്കുന്ന മഹാൻ നോക്കിപേടിപ്പിക്കുന്നു… അവൾ പെട്ടന്ന് ചിരി നിർത്തി…
പെങ്ങളെ ഒക്കെ ആക്കി… ഇനി ആങ്ങളെ എന്തോ ചെയ്യുവെന്നാ എന്റെ ഡിങ്കാ…
അവൾ അവനെ ഒന്ന് നോക്കി… എന്നിട്ട് പതിയെ കൈ എടുത്തു മുറിവിന്റെ ഭാഗത്തേക്ക് വെച്ച്…
അആഹ്ഹ…
അവളുടെ കരച്ചിൽ കേട്ടതും നവി വേഗം അവളുടെ അടുത്തേക്ക് വന്നു…
എന്താ…എന്താടി… വ്… വേദന ഉണ്ടോ… ഞാൻ… ഡോക്ടറെ വിളിക്കട്ടെ… ഏഹ്…
അവളുടെ കൈക്കു മേലെ പതിയെ കൈ വെച്ചുകൊണ്ട് അവൻ വെപ്രാളപ്പെട്ടു ചോദിച്ചു…
വേണ്ട വേണ്ട… ഇപ്പൊ ആശ്വാസമുണ്ട്…
ഒരു കണ്ണിറുക്കി ചിരിച്ചുകൊണ്ടവൾ പറഞ്ഞതും അവന്റെ മുഖം മാറി… അതു കണ്ടതും അവൾ പെട്ടന്ന് കവിളുകൾ രണ്ടും പൊത്തി പിടിച്ചു…
നവിയേട്ടൻ എന്താ എന്നോട് മിണ്ടാത്തെ… അതല്ലേ ഞാൻ കള്ളം പറഞ്ഞേ…
ചുണ്ടുകൾ വിതുമ്പി കണ്ണുനിറച്ചവൾ പറഞ്ഞതും നവി മുഖം ഒന്ന് അമർത്തി തുടച്ചു… എന്നിട്ട് പതിയെ എഴുന്നേറ്റു അവൾക്ക് തൊട്ട് അപ്പുറത്തായി ഇരുന്നവളെ ചേർത്തു പിടിച്ചു മൂർദ്ധാവിൽ ചുണ്ടുകളമർത്തി…
പേടിച്ചു പോയെടി ഞാൻ… ഞാൻ… ഒരു നിമിഷം ഇല്ലാണ്ടായി പോയി… നിനക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ പിന്നെ…
ഓഹ്…എന്റെ കടുവേ… ഇങ്ങനെ സെന്റി ആയാലോ… ഒന്നും പറ്റിയില്ലല്ലോ… ദാ കണ്ടില്ലേ ഞാൻ നല്ല സ്ട്രോങ്ങ് ആയി ഇരിക്കുന്നെ…
ഇടത്തെ കൈയുയർത്തി മസിൽ കാണിക്കുന്ന പോലെ വെച്ചുകൊണ്ടവൾ പറഞ്ഞു…
മോളെന്തുവാ വിളിച്ചേ… മ്മ്?
അപ്പോഴാണ് താൻ എന്തുവാ പറഞ്ഞതെന്ന് അവൾക്ക് ഓർമ വന്നത്…
ഈൗ…
അവളുടെ ചിരി കണ്ടതും അവനും ഒരു ചിരിയോടെ അവളുടെ നെറ്റിയിലേക്ക് അവന്റെ നെറ്റി മുട്ടിച്ചു… എന്നിട്ടവളെ പതിയെ അവന്റെ നെഞ്ചോട് ചേർത്തു പൊതിഞ്ഞു പിടിച്ചു… ആർക്കും വിട്ടു കൊടുക്കില്ലെന്ന പോലെ…
……………… തുടരും……………