രചന – വൈദേഹി ദേഹി
പിറ്റേന്ന് രാവിലെ കുറച്ചു നേരത്തെ ഇറങ്ങി ദേവി… വേറൊന്നുമല്ല എങ്ങനെയെങ്കിലും നവിയുടെ റൂമിന്നു ആ പേപ്പർ അടിച്ചു മാറ്റണം… ഗുഡ് മോർണിംഗ് മാമുസ്… എന്താണ് രാവിലെ തന്നെ പരുപാടി… ഗുഡ് മോർണിംഗ് ദേവൂട്ടാ…രാവിലെ പത്രപാരായണം അല്ലാണ്ടെന്താ… മോൾക്ക് പിന്നെ ശീലം ഇല്ലാത്തോണ്ടാ അറിയത്തെ… ഓഹ് ഈ സ്വഭാവം നിങ്ങൾ ആങ്ങളക്കും പെങ്ങൾക്കും പറഞ്ഞുണ്ടാക്കിയതാണോ… എനിക്കിട്ട് വെക്കാൻ മാത്രമേ രണ്ടും വാ തുറക്കുള്ളല്ലോ… പാവം എന്റെ ഗോപുവമ്മ മാത്രം ഉണ്ട്… ഉവ്വ് ഉവ്വ്… അല്ല നീയെന്താ ഇന്ന് എത്ര നേരത്തെ… അത്.. അതുപിന്നെ ഇന്ന് നേരത്തെ പോണോന്നു അവളാ പറഞ്ഞെ… അവളോ… എന്നിട്ട് അവളിത് വരെ എണിറ്റു പോലും കാണില്ലല്ലോ… അത് കുഴപ്പില്ല ഞാൻ ഇപ്പോ പൊക്കിക്കോളാം… എന്ത്… അല്ല അവളെ ഇപ്പോ പൊക്കി എണീപ്പിച്ചോളാമെന്ന്… ഓഹ് ആയിക്കോട്ടെ… ദേവി നേരെ മാലതിയുടെ അടുത്തേക്ക് ചെന്നു…
മാമി… ആഹ് നീയിതെന്താ ഇത്ര നേരത്തെ… ശൂ… പതുക്കെ… എന്തുവാടി… നീയെന്തു കുരുത്തക്കേട് ഒപ്പിച്ച വന്നേക്കുന്നെ… ഓഹ് അതല്ല മാമി… ഞാൻ ഒരു മേജർ ഓപ്പറേഷൻ നടത്താനാണ് വന്നേക്കുന്നെ… ഓപ്പറേഷനാ… യെസ് മൈ ഗേൾ…നിങ്ങടെ ആ പുന്നാര സീമന്തപുത്രൻ ഇല്ലേ… ആ കാട്ടുകടുവ… അങ്ങേരിന്നല്ലേ ഒരു ടെസ്റ്റ് ഇട്ടു…ഞങ്ങൾ question അതുപോലെ തിരിച്ചെഴുതി കൊടുത്തു… ആ പേപ്പർ ഇന്ന് എങ്ങനെയെങ്കിലും പൊക്കണം… അതിനു അവൻ അത് അവിടെ വെച്ചേക്കുവാരിക്കില്ലേ… ഇല്ല ഞാൻ കണ്ടാരുന്നു ബാഗിൽ എടുത്തു വെക്കുന്നെ… ഓഹ് എന്ന കുഴപ്പില്ല… വേഗം ചെല്ലെന്നാൽ… അവൻ കുളിക്കാൻ കേറിന്നു തോന്നുന്നു… ഇയ്യോ ആണോ… ഞാൻ എന്ന ഓടിപ്പോയി എടുത്തിട്ടു വരാമേ… എന്നും പറഞ്ഞു ദേവി നവിയുടെ മുറിയിലേക്ക് ഓടി… ദൈവമേ അവനാ കൊച്ചിന്റെ പല്ലും നഖോമെങ്കിലും ബാക്കി വെച്ചേക്കണേ… ആമേൻ…
വരുൺ…വിനയുടെ ഫ്ലൈറ്റ് എപ്പോഴാ അങ്ങ് ചെല്ലുന്നേ… ഡയറക്റ്റ് ഫ്ലൈറ്റ് അല്ലല്ലോ അച്ഛാ… രാത്രി ഖത്തർ എത്തും… അവിടുന്ന് കണക്ടിങ് ഫ്ലൈറ്റ് ടു കൊച്ചി… നാളെ വെളുപ്പിന് കൊച്ചിലെത്തും… മ്മ്…അവനെന്തിനാ ഇപ്പോ നാട്ടിലേക്കു പോണോന്ന് പറയാൻ കാരണം… അറിയില്ല അച്ഛാ… എന്നോടൊന്നും പറഞ്ഞില്ല ആരെയോ കാണാൻ ഒക്കെ ഉണ്ടെന്നു മാത്രം പറഞ്ഞു… ആരാന്നു ചോദിച്ചിട് പറഞ്ഞുമില്ല… ഹ്മ്മ്… ആഹ് നിങ്ങടെ അല്ലെ മോൻ… കുറെ ദിവസമായി ഫോണിന്നു അവൻ തല എടുക്കാറില്ലാരുന്നു… വല്ല പെൺപിള്ളേരേം കാണാൻ ആണൊന്ന എന്റെ സംശയം…ദൈവമേ ഇനി അവിടെ ചെന്നു അവനും ദേവും നന്ദും കൂടെ എന്തൊക്കെ പെടുത്തികൂട്ടുമോ ആവോ… ഇതു കേട്ട വിജയനും വരുണും ഒരു ചിരിയോടെ കഴിപ്പ് തുടർന്നു… ഈ സമയം ദേവി ഗംഭീര സെർച്ചിങ്ങിൽ ആരുന്നു…
ശെടാ ആ കാട്ടുപോത്ത് ഇതെവിടാ കൊണ്ട് വെച്ചേക്കുന്നേ… ഇനി എടുത്തു കാണില്ലേ…ഞാൻ കണ്ടതാണല്ലോ എടുത്തു വെക്കുന്നെ…പിന്നിത് എവിടെ പോയി… ദേവി ഒന്നുടെ നവിയുടെ ബാഗും ഡ്രോയറും ഒക്കെ തപ്പാൻ തുടങ്ങി… ഓഹ് ഷിറ്റ്… ഇവിടെങ്ങും ഇല്ല…ഇനി എവിടെ പോയി തപ്പും എന്റെ ഡിങ്കാ… എന്നും പറഞ്ഞു നഖവും കടിച്ചു ദേവി തിരിഞ്ഞു നോക്കിയത് കൈകൾ കെട്ടി അവളെ തന്നെ നോക്കി നിൽക്കുന്ന നവിയുടെ മുഖത്തേക്കാണ്… പെട്ടു… നവി ഒന്നവളെ അടിമുടി നോക്കിട്ട് തിരിഞ്ഞു നിന്ന് റൂമിനു കുറ്റി ഇട്ടു… ഇങ്ങേരെന്തിനാ റൂം അടച്ചേ… ഡോ താനെന്തിനാ റൂം അടക്കുന്നെ…തുറന്നെ… ഞാൻ എന്റെ റൂമിൽ കേറി വാതിലടച്ചു… അതിനിപ്പോ എന്താ… ഞാൻ അതിനകത്തു നിൽപ്പില്ലേ… ഞാൻ ഇറങ്ങിട്ടു ഇയാൾ അടക്കു… മാറങ്ങോട്ട്… എവിടെ… കൊച്ചു തള്ളിട്ടു നവി അനങ്ങിയത് പോലുമില്ല… നീ ഇതിനകത്തു നിക്കുന്നത് എന്നോട് ചോദിച്ചിട്ടാണോ… മ്മ്ച്ചും… ആഹ് അപ്പോ എന്റെ റൂം അടക്കാൻ ഞാൻ നിന്റെ അനുവാദം എന്തിനാ ചോദിക്കുന്നെ…
അത്.. പിന്നെ… പിന്നെ? ഞാൻ വെറുതെ ഇത് വഴി പോയപ്പോ നവിയേട്ടനെ ഒന്നു കാണാൻ… ആഹാ മോളപ്പോ ചേട്ടനെ കാണാൻ വന്നതാണോ…എന്ന ബാ ചോദിക്കട്ടെ… എന്നും പറഞ്ഞു നവി മുന്നോട്ട് നടക്കാൻ തുടങ്ങി… ദേവി പുറകോട്ടും… ഓട് ദേവി ഓട്… ഇല്ലേ പണി പാളും… ദേവികൊച്ചു സ്വന്തമായി ഒന്നു പറഞ്ഞു… നീ ഓടിയ പിന്നെ ഇവിടെ എന്താ നടക്കുന്നെന്ന് നിനക്ക് പോലും മനസിലാവില്ല… വേണോ ദൈവമേ ഇങ്ങേർക്കു മനസു വായിക്കാനും കഴിവുണ്ടോ… വേ…വേണ്ട… മിടുക്കി… നടന്നു നടന്നു ദേവി ഭിത്തിയിൽ പേസ്റ്റ് ആയി… നേരെ നോക്കിയപ്പോ ഒരു ശ്വാസത്തിനപ്പുറം നവി നിൽപ്പുണ്ട്… എന്റെ ഡിങ്ക… മിക്കവാറും ഇന്നെന്റെ കയ്യിന്നു പോകും…എന്നും പറഞ്ഞു ദേവി കണ്ണുകൾ ഇറുകെ പൂട്ടി… നവിയുടെ ചൊടികളിൽ ഒരു കുസൃതി ചിരി വിരിഞ്ഞു…
അവന്റെ കൃഷ്ണമണികൾ അവളുടെ മുഖാമാകെ ഓടി നടന്നു… വീതിയേറിയ ആ നെറ്റിത്തടവും ഭംഗിയാർന്ന പുരികകൊടികളും… അതിനു മാറ്റ് കൂട്ടാനെന്നവണ്ണം നടുവിലായി കുഞ്ഞൊരു കറുത്ത പൊട്ട്…നീണ്ടു തിങ്ങി നിറഞ്ഞ ഭംഗിയുള്ള കൺപീലികളും പിന്നെ വിറയർന്ന ആ ചുമന്ന ചെഞ്ചുണ്ടുകളും…ഇതൊക്കെ ആണേലും അവൾക്കു ഏറ്റവും ഭംഗി കൂട്ടുന്നത് ആ നീണ്ട മൂക്കിൻതുമ്പത്തെ ആ വെള്ളക്കൽ മൂക്കുത്തി❤️ ആണെന്ന് അവനു തോന്നി… ദൈവമേ ഇനിയും നിന്ന എന്റെ കൺട്രോൾ പോകും…നവി ഒന്നു ശ്വാസം എടുത്തു വിട്ടു… ഡീ… ദേവി ഞെട്ടി കണ്ണുതുറന്നു… നീ എന്തിനാ എന്റെ മുറിയിൽ കേറിയത്… ഞാൻ വെറുതെ… കള്ളം പറയാനാ ഉദ്ദേശമെങ്കിൽ അറിയാലോ മോൾക്കെന്നെ… ഞാൻ… ഞാൻ… മര്യാദക്ക് പറയെടി… നവിയുടെ ശബ്ദമുയർന്നു… ഞാനാ ആൻസർ പേപ്പർ നോക്കാൻ കേറീതാ… ദേവി ഒറ്റ ശ്വാസത്തിൽ കണ്ണുമടച്ചു പറഞ്ഞു…
എന്നിട്ട് കിട്ടിയോ… മ്മ്ച്ചും… നിനക്കെന്തിനാ ഇപ്പോ ആൻസർ പേപ്പർ… കോളേജിൽ വന്നാൽ ഞാൻ തരില്ലേ… ഒരു ആകാംഷ…എത്ര മാർക്കുണ്ടെന്ന് അറിയാൻ… ഓഹോ അങ്ങനെ ആന്നോ… യാ… എന്നാൽ നിന്റെ മാർക്ക് ഞാൻ ഇട്ടു വെച്ചിട്ടുണ്ട്… നല്ല മാർക്കിന്നുള്ള സമ്മാനോം… ഏയ്… എന്ന അതെന്റെ ആവില്ല… അപ്പൊ നിനക്ക് അറിയാം നിനക്ക് മാർക്ക് കാണില്ലെന്ന് അല്ലെ… ഈൗ… എന്തായാലും മോളിവിടെ ഇത്രേം കഷ്ടപ്പെട്ട് വന്നതല്ലേ… കയ്യോടെ സമ്മാനം വാങ്ങിട്ടു പോയ മതി… മാത്രമല്ല ഇതെനിക് ക്ലാസ്സിൽ വെച്ചു തരാനും പറ്റില്ല… അതെന്തുവാ… കണ്ണ് അടക്ക്… എന്തിനാ… അടക്കുന്നുണ്ടോ അതോ? അടച്ചു… കണ്ണുമടച്ചു തന്റെ മുന്നിൽ നിൽക്കുന്ന ദേവിയെ ഒന്ന് നോക്കികൊണ്ട് നവി അവളുടെ കവിളിൽ അമർത്തി കടിച്ചു…
ആാാ… ശ്ഹ്… ഒച്ച വെക്കല്ല് കേട്ടല്ലോ… ഇത് നീ ചോദിച്ചു വാങ്ങിയതാ… മേലിൽ ഇനി എന്റെ അനുവാദം ഇല്ലാണ്ട് എന്റെ മുറിയിൽ കേറരുത്… അത്പോലെ പഠിക്കാതെ ആൻസറിനു പകരം ക്വസ്റ്റ്യന് എഴുതി തരല്ല് കേട്ടല്ലോ… മ്മ്.. കണ്ണ് നിറച്ചു ഒരു കവിൾ പൊത്തി പിടിച്ചോണ്ട് ദേവി തലയാട്ടി… മ്മ്മ് എന്ന പൊക്കോ… ദേവി ജീവനും കൊണ്ട് കതകിനടുത്തേക്ക് ഓടി… പിന്നെ… ദേവി സഡൻ ബ്രേക്കിട്ടു നിന്നു… ഇത് വല്ലോം ആരോടേലും പറഞ്ഞെന്ന് ഞാൻ അറിഞ്ഞാൽ…ഇന്ന് കവിളിൽ തന്നത് ഞാൻ എനിക്ക് ഇഷ്ടമുള്ളിടത് തരും… അത് വേണോ… വേണ്ട… എന്ന പൊക്കോ… ദേവി റൂമിന്നു ഇറങ്ങി ഓടിയതും നവി തിരിഞ്ഞു കണ്ണാടിയിലോട്ട് നോക്കി താടി ഉഴിഞ്ഞോന്ന് ചിരിച്ചു… ………… തുടരും……….

by