17/07/2026

നീ മാത്രം : ഭാഗം 35

രചന- വൈദേഹി ദേഹി

ദേവി വണ്ടിയിൽ കയറിയതും വരുൺ കാർ മുന്നോട്ടെടുത്തു…അവൾ അവന്റെ മുഖത്തോട്ട് നോക്കി…അവനെ കാര്യമായി എന്തോ അലട്ടുന്നുണ്ടെന്ന് അവന്റെ മുഖം കണ്ടപ്പോൾ അവൾക്ക് മനസ്സിലായി…

എന്തുപറ്റി ഏട്ടാ…എന്തെങ്കിലും പ്രശ്നം ഉണ്ടോ… ഏട്ടന്റെ മുഖമെന്താ വല്ലാണ്ട് ഇരിക്കുന്നെ…

അവൾ ചോദിച്ചു…

ഏ…ഏയ്… എന്ത് പ്രശ്നം… ഒരു പ്രശ്നോം ഇല്ല… നിനക്ക് വെറുതെ തോന്നുന്നതാ…

അവൻ അവളെ നോക്കി ചിരിച്ചു…

അല്ല ഏട്ടൻ കൊണ്ടു വിടാന്നൊക്കെ പറഞ്ഞോണ്ട് ചോദിച്ചതാ…

ഓഹ് അതോ… എനിക്ക് എന്തായാലും അവിടെ ഒന്നും ചെയ്യാണ്ട് ഇരുന്നാൽ ബോർ അടിക്കും… ഇതാകുമ്പോ ഒരു ഡ്രൈവ് ആകുവല്ലോ…അതാ…

ഓഹ് അതാരുന്നോ…

മ്മ്മ്… അതുകൊണ്ട് നിനക്ക് ഇനി എവിടെ പോണേലും എന്നോട് പറഞ്ഞാൽ മതി… ഞാൻ കൊണ്ടു വിടാം കേട്ടല്ലോ…

അവൻ അവളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു…

ഓക്കേ… ഏട്ടന് കുഴപ്പില്ലേ പിന്നെ എനിക്കണോ കുഴപ്പം…എനിക്കും കാറിൽ പോകാനാ ഇഷ്ടം…ഹെൽമെറ്റ്‌ വെച്ചു മുടി ഉഴപ്പില്ലല്ലോ…

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…

ചെമ്പകത്തെ മുറ്റത്തോട്ട് കാർ കയറ്റിയത്തും കണ്ടു അവിടെ ഉമ്മറത്തു ഗേറ്റിന്റെ അവിടോട്ട് നോക്കി ദേവിയെ കാത്തിരിക്കുന്ന നന്ദുനെ… കാർ കണ്ടപ്പോഴുള്ള അവളുടെ മുഖം കണ്ടപ്പോഴേ ദേവിക്ക് മനസ്സിലായി വരുൺ കൊണ്ടുവിടുമെന്ന് അവളൊട്ടും പ്രതീക്ഷിച്ചില്ലെന്ന്… അവളുടെ മുഖം കണ്ടതും വരുണിന് ചിരി വന്നു…അവൾ ദേവിയെ രൂക്ഷമായി നോക്കി കൊണ്ടു വന്നു കാറിൽ കയറി…

നവി പോയോ…

അവൾ കേറിയതും വരുൺ അവളോട് ചോദിച്ചു കൊണ്ടു വണ്ടി തിരിച്ചു…

മ്മ്… പോയി…

അവൾ അവന്റെ മുഖത്തോട്ട് നോക്കാതെ മറുപടി പറഞ്ഞു… കൊച്ചിന് രാവിലത്തെ കാര്യം ഓർത്തിട്ട് നല്ല ചമ്മൽ ഉണ്ടേ…

മ്മ്മ്…

പതിവില്ലാതെ ദേവി ഒന്നും മിണ്ടാതിരിക്കുന്നത് നന്ദു ശ്രെദ്ധിച്ചു…വല്ലാത്തൊരു നിശബ്ദത കാറിൽ തളം കെട്ടി…മറ്റേത് അവളൊന്നും മിണ്ടിയില്ലെങ്കിലും വരുണും ദേവിയും കൂടെ ഇരുന്നു കല പില സംസാരിക്കുന്നതാരുന്നു… ഇന്നെന്തു പറ്റി രണ്ടിനും…

കോളേജ് ഗേറ്റ് എത്തിയതും നന്ദുവും ദേവിയും ഇറങ്ങി… ദേവി കുനിഞ്ഞു വരുണിനെ നോക്കി…

ക്ലാസ്സ്‌ കഴിയുമ്പോ എന്നെ വിളിച്ചാൽ മതി കേട്ടല്ലോ…

നന്ദുനെ ഒന്ന് നോക്കികൊണ്ട് വരുൺ ദേവിയോട് പറഞ്ഞു…

ശെരി ഏട്ടാ…

അതും പറഞ്ഞു ദേവിയും നന്ദുവും അകത്തോട്ടു നടന്നു… അവര് പോകുന്നതും നോക്കി ഇരുന്ന വരുണിന്റെ മുഖം പെട്ടന്ന് വലിഞ്ഞു മുറുകി… അവൻ ഫോൺ എടുത്ത് ആർക്കോ മെസ്സേജ് അയച്ചിട്ട് വണ്ടി മുന്നോട്ടെടുത്തു…

ഡി… എന്തെങ്കിലും പ്രശ്നം ഉണ്ടോ…

ക്ലാസ്സിലോട്ട് നടക്കുന്നതിനിടക്ക് നന്ദു ദേവിയോട് ചോദിച്ചു… അവളൊന്നു നിന്നു… എന്നിട്ട് നന്ദുനെ നോക്കി…

നീ പതിവില്ലാതെ കാറിൽ കേറി മിണ്ടാതെ ഇരിക്കുവാരുന്നലോ…വരുണേട്ടന്റെ മുഖവും വല്ലാതെ ഇരിക്കുന്നു… അതാ ചോദിച്ചേ…

അറിയില്ലെടി… വരുണേട്ടന്റെ മുഖത്ത് രാവിലെ മുതൽ വല്ലാത്തൊരു ഗൗരവം പോലെ… എന്താന്നൊന്നും അറിയില്ല…

ചിലപ്പോ ഏട്ടനെന്തേലും ടെൻഷൻ കാണുമെടി… അവിടുന്ന് ലീവ് എടുത്തല്ലേ വന്നേക്കുന്നേ… അതിന്റെ വല്ല ടെൻഷനും ആകും…

മ്മ്മ്…ശെരിയാ…

നന്ദു അത് പറഞ്ഞതും ദേവിയുടെ മനസ്സിലും അത് തന്നെ ആരിക്കും ഒരുപക്ഷെ വരുണിന്റെ ഈ ഭാവമാറ്റത്തിന്റെ കാരണം എന്ന് തോന്നി…

ബാ… ക്ലാസ്സിൽ പോകാം…

നന്ദു അതും പറഞ്ഞു മുന്നോട്ട് നടന്നു…

ഡി നിൽക്ക്… HOD യെ പോയി കണ്ട് ആ സോങ്‌സ് ലിസ്റ്റ് കൊടുക്കണം…

എന്ന ബാ…

അതും പറഞ്ഞവർ സ്റ്റാഫ്‌ റൂമിലേക്ക് പോയി…

രാവിലേ സൈൻ ചെയ്തു സ്റ്റാഫ്‌ റൂമിലേക്ക് പോകുവാരുന്നു നവി…

സർ… നവനീത് സർ…

ഒരു വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി… നോക്കുമ്പോ കണ്ടു അവനെ നോക്കി ചിരിച്ചോണ്ട് ഓടി വരുന്ന ശില്പയെ…

അവൻ അവളെ കണ്ടോണ്ട് അങ്ങോട്ടേക്ക് തിരിഞ്ഞു നിന്നു… അവളോടി അവനു മുന്നിൽ വന്നു നിന്നു…

എന്താ ശില്പ… എന്തുപറ്റി…

അ… അത് സർ… എനിക്ക്…

എന്താ… എന്തെങ്കിലും ഡൗട്ട്സ് ഉണ്ടോ…

അതല്ല സർ… എനിക്ക് മറ്റൊരു കാര്യം പറയാൻ ഉണ്ടാരുന്നു…

അവന്റെ മുഖമൊന്നു ചുളിഞ്ഞു… അവൻ സംശയത്തിൽ അവളെ നോക്കി…

സർ… എനിക്ക്… എനിക്ക് സർനേ ഇഷ്ടമാണ്… കണ്ടന്നു മുതൽ…ടൈം പാസ്സോ പ്രായത്തിന്റെ പക്വതയില്ലായ്മയോ ഒന്നുമല്ല… ഞാൻ വളരെ വളരെ ആലോചിച്ച ശേഷമാ…

ഇനഫ്…

അവൾ പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവന്റെ ശബ്ദം ഉയർന്നു… ശില്പ ഒരു നിമിഷം ഞെട്ടികൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി… അവന്റെ മുഖം ദേഷ്യം കൊണ്ടു വല്ലാതെ ചുവന്നിട്ടുണ്ടാരുന്നു…

അവൻ വലത്തേ ചൂണ്ടുവിരൽ ഉയർത്തി അവളോട് എന്തോ പറയാൻ വന്നതും പെട്ടന്ന് അവന്റെ നോട്ടം കുറച്ചു അപ്പുറത്തായി മാറി ഇതെല്ലാം കണ്ടോണ്ട് നിൽക്കുന്ന ദേവിയിലോട്ടും നന്ദുവിലോട്ടും ചെന്നു…

ശില്പയെ നോക്കി കൊണ്ട് നിന്ന നന്ദു ദേഷ്യം കൊണ്ടു വിറക്കുന്നുണ്ടാരുന്നു…അവളുടെ ആ ഭാവത്തിൽ നിന്നും അവനു മനസ്സിലായി ശില്പ പറഞ്ഞതെല്ലാം അവർ കേട്ടിട്ടുണ്ടെന്ന്…അവന്റെ കണ്ണുകൾ ഒന്ന് പിടഞ്ഞു കൊണ്ടു തൊട്ടപ്പുറത്തു നിന്ന ദേവിയിൽ തറച്ചു… അവനെ തന്നെ നോക്കി നിൽക്കുന്ന അവളുടെ നിറയാൻ തുടങ്ങുന്ന കണ്ണുകൾ കണ്ടതും അവന്റെ ഹൃദയത്തിൽ മുള്ളു കൊള്ളുന്നത് പോലെ അവനു തോന്നി…

നന്ദു ശില്പയോട് എന്തോ പറയാനായി മുന്നോട്ട് വന്നതും ദേവി അവളുടെ കയ്യിൽ പിടിച്ചു… നന്ദു അവളുടെ മുഖത്തേക്കും പിടിച്ചിരിക്കുന്ന കയ്യിലേക്കും സംശയത്തോടെ മാറി മാറി നോക്കി…നവി പെട്ടന്ന് അവരുടെ അടുത്തേക്ക് വരുന്നത് കണ്ടതും ദേവി നന്ദുനേം വലിച്ചോണ്ട് തിരിഞ്ഞു നടന്നു… നവി ഒരു നിമിഷം അവിടെ തറഞ്ഞു നിന്നു പോയി…

സ്… സർ… ഞാൻ…

ശില്പ പിന്നെയും എന്തോ പറയാൻ വന്നതും അവൻ അവളെ തിരിഞ്ഞു നോക്കി… ആ നോട്ടത്തിൽ അവൾ ഒന്ന് ഭയന്ന് പോയി… അവൻ അവളുടെ നേർക്ക് തിരിഞ്ഞു…എന്നിട്ട് തിരികെ നടന്നു…പെട്ടന്ന് അവനൊന്നു നിന്നു…അവൻ തിരിഞ്ഞവളെ ഒന്ന് നോക്കി…

ഈ നവനീതിന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഉള്ളൂ…അവൾ മാത്രം…ഇനി മേലിൽ നീ ഇതും പറഞ്ഞു വന്നാൽ…

അവൻ അവളുടെ നേർക്ക് കൈചൂണ്ടി പറഞ്ഞുകൊണ്ടു അവിടെ നിന്നു പോയി…ശില്പ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കിനിന്നു…അവളുടെ ചെവിയിൽ അവൻ പറഞ്ഞ വാക്കുകൾ അലയടിച്ചതും ആ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു…അവളുടെ മനസ്സിലേക്ക് തൊട്ടുമുന്നേ ദേവിയെ കണ്ടപ്പോഴുള്ള നവനീതിന്റെ മുഖം വന്നു…

അപ്പൊ സർ പറഞ്ഞ ആ പെണ്ണ്… അത് ദേവി ആണോ…

അവൾ വല്ലാത്തൊരു ഭാവത്തോടെ ദേവി പോയ വഴിയേ നോക്കി… എന്നിട്ട് എന്തോ മനസ്സിൽ ഉറപ്പിച്ച പോലെ കണ്ണുകളും മുഖവും അമർത്തി തുടച്ചവൾ അവിടുന്ന് പോയി…

••••••••••••••••••••••••••••••••••••••••••

കൈ വിടെടി…എനിക്കവൾടെ മുഖത്ത് നോക്കി രണ്ട് പറയണം…

നന്ദു ദേവിയുടെ കൈ വിടീച്ചു കൊണ്ടു പറഞ്ഞു…

അതിനു നിന്നേ ആണോ അവൾ പ്രൊപ്പോസ് ചെയ്തെ?

ദേവി അവളുടെ നേരെ കൈകെട്ടി നിന്നോണ്ട് ചോദിച്ചു…

എന്നെയല്ല പക്ഷെ എന്റെ ഏട്ടനെയാണ്… അപ്പൊ എനിക്ക് മറുപടി കൊടുക്കാം…

മറുപടി കൊടുക്കേണ്ടത് നീയല്ല… നിന്റെ ഏട്ടനാണ്… അങ്ങേർക്ക് അവളെ ഇഷ്ടമാണെങ്കിലോ…

ഒരിക്കലും ഇല്ല… എന്റെട്ടൻ ഒരിക്കലും അവളെ ഇഷ്ടപ്പെടില്ല… അതെനിക് ഉറപ്പാ…

പിന്നെന്തിനാ നീ മറുപടി കൊടുക്കാൻ നിൽക്കുന്നെ…നീ വന്നേ…ഇനിയിപ്പോ ക്ലാസ്സ്‌ കഴിഞ്ഞു കൊണ്ടു ചെന്നു കൊടുക്കാം മിസ്സിന്…

അതും പറഞ്ഞു ദേവി ക്ലാസ്സിലോട്ട് നടന്നു…നന്ദു ഒരുനിമിഷം അവളുടെ പോക്കും നോക്കി അവിടെ നിന്നു…പിന്നെ അവളുടെ പിറകെ ക്ലാസ്സിലേക്ക് പോയി…

•••••••••••••••••••••••••••••••••••••••••••

നവി സ്റ്റാഫ്റൂമിൽ വന്നപ്പോഴേക്കും ഫസ്റ്റ് ബെൽ അടിച്ചത് കൊണ്ടു അവിടെ ആരുമുണ്ടായിരുന്നില്ല…അവൻ ബാഗ് ടേബിളിലോട്ട് ഇട്ടു… ശിൽപയുടെ വാക്കുകൾ ഓർക്കും തോറും അവന്റെ മുഖം വലിഞ്ഞു മുറുകി…ഫസ്റ്റ് അവർ അവനു അവരുടെ ക്ലാസ്സിൽ ആരുന്നു… അവനു അങ്ങോട്ട് പോകണമെന്ന് തോന്നിയില്ല… പക്ഷെ സബ്സ്റ്റിട്യൂഷന് ആരും ഇല്ലാത്തത് കൊണ്ടു അവനു പോകാതിരിക്കാനാവില്ലാരുന്നു… അവൻ മുഖമൊന്നു അമർത്തി തുടച്ച് മനസില്ലാമനസ്സോടെ ക്ലാസ്സിലേക്ക് പോയി…

അവൻ ക്ലാസ്സിലേക്ക് കയറിയെങ്കിലും ശിൽപയുടെ ഭാഗത്തേക്ക്‌ ശ്രദ്ധിക്കാനേ പോയില്ല… അതവൾക്ക് മനസ്സിലാവുകേം ചെയ്തു… അവൾ തല കുനിച്ചിരുന്നു… അവന്റെ ഭാഗത്തുനിന്നുള്ള അവഗണന അവൾക്ക് താങ്ങാൻ കഴിയുന്നില്ലാരുന്നു…

ക്ലാസ്സിനിടക്ക് പലവട്ടം നവിയുടെ കണ്ണുകൾ ദേവിയെ തേടി ചെന്നെങ്കിലും അറിയാതെ പോലും അവളുടെ ഒരു നോട്ടം അവനിലേക്കെത്തിയില്ല…അവൻ ദേവിയെ നോക്കുന്നത് നന്ദു ശ്രെദ്ധിച്ചിരുന്നു…അവൾ ദേവിയെ ഒന്ന് നോക്കി… അവളീ ലോകത്തേ അല്ലെന്ന പോലെ ബുക്കിൽ എന്തോ കുത്തിവരച്ചിരിക്കുവാരുന്നു…അവനു വല്ലാതെ ശ്വാസം മുട്ടുന്നത് പോലെ തോന്നി… അവൻ ക്ലാസ്സ്‌ മതിയാക്കി പുറത്തേക്ക് പോയി…അവൻ പോയെന്ന് കണ്ടതും ദേവി തല പൊക്കി അവൻ പോയ വഴിയേ ഒന്ന് നോക്കി…എന്നിട്ട് പിന്നേം ബുക്കിൽ വരയ്ക്കാൻ തുടങ്ങി…

പുറത്തേക്കിറങ്ങി അവൻ വരുണിനെ വിളിക്കാനായി ഫോൺ എടുത്തു… അപ്പോഴാണ് അവൻ അതിൽ വന്ന ഒരു മെസ്സേജ് ശ്രദ്ധിച്ചത്…അവന്റെ കണ്ണുകൾ ഒന്ന് കുറുകി… അവൻ പെട്ടന്ന് വരുണിനെ വിളിച്ചു…അപ്പുറത്ത് നിന്നു പറയുന്ന കാര്യങ്ങൾ കേട്ടതും അവന്റെ മുഖം കോപത്താൽ ചുവന്നു… അവൻ ഫോൺ കട്ട്‌ ആക്കി ആ കൈവരിയിൽ ഞെരിച്ചു പിടിച്ചു കണ്ണുകൾ അടച്ചു തന്റെ ദേഷ്യമടക്കാൻ ശ്രെമിച്ചു…പെട്ടന്നവൻ കാറ്റു പോലെ സ്റ്റാഫ്റൂമിലേക്ക് കയറി ബാഗുമെടുത്തു പുറത്തേക്ക് പോയി…

ബെൽ അടിച്ചതും ദേവിയും നന്ദുവും പുറത്തേക്കിറങ്ങി സ്റ്റാഫ്റൂമിലേക്ക് നടന്നു… HOD യെ കണ്ടു ലിസ്റ്റ് കൊടുത്തു ഇറങ്ങിയതും അവർ കണ്ടു താഴെ പാർക്കിംഗ് ഏരിയയിൽ നിന്നു പുറത്തേക്ക് പോകുന്ന നവിയുടെ ബുള്ളറ്റ്… ദേവിയും നന്ദുവും പരസ്പരം ഒന്ന് നോക്കി…

ഉച്ച കഴിഞ്ഞു ഫ്രീ പീരീഡ് ആയതുകൊണ്ട് ദേവി വരുണിനെ വിളിച്ചു കൊണ്ടു പോകാൻ വരാൻ പറഞ്ഞു…ദേവിയും നന്ദുവും സ്റ്റെയർ ഇറങ്ങി താഴോട്ട് ചെല്ലുമ്പോ കണ്ടു മുകളിലേക്ക് കയറി വരുന്ന ശിവയെ… നന്ദു അവനെ കണ്ടെങ്കിലും ഒരു ഭാവവ്യത്യാസവും കൂടാതെ അവനെ മറികടന്നു താഴേക്ക് പോയി…ദേവി അവനെ ഒന്ന് നോക്കി…എന്നിട്ട് നന്ദുവിന്റെ പിറകെ പോയി…അവർ താഴേക്ക് പോയതും ശിവ ഒന്ന് നിന്നു…അവൻ അവർ താഴേക്ക് പോകുന്നത് തിരിഞ്ഞ് ഒന്ന് നോക്കി…എന്നിട്ട് ഒന്ന് ഗൂഢമായി ചിരിച്ചു കൊണ്ടു മുകളിലേക്ക് കയറി…

……………. തുടരും…………..