Karimizhi

The World of Malayalam Stories

തുടർക്കഥകൾ

നീ മാത്രം : ഭാഗം 41

രചന – വൈദേഹി ദേഹി

എന്താ പണിക്കരേ… എന്തേലും കുഴപ്പം?

അച്ഛമ്മ ചോദിച്ചു… ഗായത്രിയുടെയും കൃഷ്ണന്റേം മുഖത്ത് ടെൻഷൻ നിറഞ്ഞു…നവിയും വരുണും പരസ്പരം നോക്കി…

ഇത് അത് തന്നെ…

വിനു പറഞ്ഞു…

എന്തോന്ന്…

ഇതിനു പരിഹാരം ഒന്നുല്ല… ദിസ്‌ ഈസ്‌ ഇൻക്യൂവറബിൾ എന്നാകും മിക്കവാറും പറയാൻ പോകുന്നേ…

എണീറ്റു പോടാ മരപ്പട്ടി… ബാക്കി ഉള്ളവർടെ തലയിൽ ഒരു മുട്ട പൊട്ടിച്ചൊഴിച്ചാ ഇപ്പോ ബുൾസൈ ആകും… ആ പരുവത്തിൽ നിൽക്കുമ്പോഴാ അവന്റെയൊരു…

ദേവി അവനെ നോക്കി പല്ലുകടിച്ചു പറഞ്ഞു…

ശെടാ… ഇതിപ്പോ നിന്റെ ഗ്രഹനില നോക്കിട്ട് അങ്ങേർക്കു കൂടി ഒന്നും മനസ്സിലാവുന്നില്ലന്നാ തോന്നുന്നേ… ആവിശ്യം ഇല്ലാത്തിടത്തു വല്ലോം ശ ശു ഒക്കെ കൊണ്ടു വെച്ചേക്കുവാരിക്കും… നിന്റെയല്ലേ…ഇതിങ്ങനെ ഒക്കെ വരു…

ഇവനെ ഇന്ന് ഞാൻ…

ഓഹ്… ഒന്ന് മിണ്ടാണ്ട് ഇരിക്കുന്നുണ്ടോ രണ്ടും…

ദേവി എന്തോ പറയാൻ വന്നപ്പോഴേക്കും നന്ദു രണ്ടിനേം നോക്കികൊണ്ട് പറഞ്ഞു…

പണിക്കരൊന്നും പറഞ്ഞില്ല…

കൃഷ്ണൻ ചോദിച്ചു…

മ്മ്മ്… ഈ കുട്ടിക്ക് അല്ലെ അപകടം പറ്റിയെ…

അതേ…

അയാൾ ലക്ഷ്മിയമ്മയെ ഒന്ന് നോക്കി… എന്നിട്ട് താടിയുഴിഞ്ഞു കൊണ്ട് പറഞ്ഞു…

ഈ കുട്ടിക്കിപ്പോ അത്യന്തം ഗ്രഹപിഴ സമയം ആണ്…സമയം തീരെ ശെരിയല്ല…

ലക്ഷ്മിയമ്മയും കൃഷ്ണനും പരസ്പരം ഒന്ന് നോക്കി…

ഓഹ്… അതിപ്പോ ഇങ്ങേരു പറഞ്ഞിട്ട് വേണോ അറിയാൻ…അല്ലെ തന്നെ അറിയാലോ ഇവൾടെ സമയം തീരെ ശെരിയല്ലന്ന്…

വിനു പറഞ്ഞതും നന്ദുവും ദേവിയും അവനെ ഒന്ന് നോക്കി…

അത്യന്തം ഗ്രഹപിഴ സമയമാണിത്… അതു വെച്ചു നോക്കുമ്പോ ഈ അപകടം എത്ര നിസ്സാരം… ഈ കുട്ടീടെ ഇപ്പോഴുത്തെ സമയം വെച്ചു ജീവഹാനി വരെ ഉണ്ടായേക്കാം…

അയാൾ പറഞ്ഞതും എല്ലാരുടേം മുഖത്ത് ഭയം നിറഞ്ഞു…നവിയും വരുണും പരസ്പരം ഒന്ന് നോക്കി…
പെട്ടന്ന് അവരുടെ രണ്ടുപേരുടെയും മനസ്സിൽ ശിവയുടെ മുഖം തെളിഞ്ഞു വന്നു…

ഇതിനിപ്പോ എന്താ പണിക്കരെ ചെയ്യുക… എന്തെങ്കിലും വഴിപാടുകളോ മറ്റോ…

ലക്ഷ്മിയമ്മ ചോദിച്ചു…

നോക്കട്ടെ…

അയാൾ ഒന്നുടെ കവടി വെച്ചു ഗണിക്കാൻ തുടങ്ങി…

തമാശ പറഞ്ഞു നിന്നെങ്കിലും അയാൾ പറഞ്ഞതും ഇന്നലെ നടന്ന സംഭവങ്ങളും എല്ലാം കൂടി കൂട്ടി വായിച്ചപ്പോ വിനുവിന്റെ മനസ്സിലും സംശയങ്ങൾ നിറഞ്ഞു… അവൻ നവിയേം വരുണിനേം ശ്രെദ്ധിച്ചു… അവന്റെ സംശയങ്ങൾക്ക് അടിവര ഇടുന്നതായിരുന്നു അവരുടെ മുഖഭാവം…

പരിഹാരം ഉണ്ട്… പക്ഷെ…

അയാൾ കൃഷ്ണനേം ലക്ഷ്മിയമ്മേം മാറി മാറി നോക്കി…

എന്താ പണിക്കരെ…

ഈ കുട്ടിയുടെ വിവാഹം ഉടൻ നടത്തണം…

അയാൾ പറഞ്ഞതും എല്ലാരും ഒന്ന് ഞെട്ടിപ്പോയി…കൃഷ്ണൻ പെട്ടന്ന് ഗായത്രിയെ ഒന്ന് നോക്കി… അവർക്ക് എന്ത് പറയണമെന്ന് അറിയില്ലാരുന്നു…

അതിലും കഷ്ടം ആരുന്നു ദേവിയുടെ അവസ്ഥ… ഒരു നിമിഷം അവൾക്ക് അങ്ങേർടെ സ്ഥാനത്ത് ബാഹുബലിയിലെ കാലകേയനെ ആണ് ഓർമ വന്നത്…

ബെസ്റ്റ്… ഇവൾടെ കാര്യമോ ഇങ്ങനായി…കൂട്ടത്തിൽ ഒരുത്തനെ കൂടെ കുഴിയിൽ ചാടിക്കാനാ ഇങ്ങേരു നോക്കുന്നെ…

വിനു പറഞ്ഞതും ദേവി അവനെ നോക്കി ഒന്ന് കണ്ണുരുട്ടി…അവളുടെ നോട്ടം കണ്ടതും നന്ദു വിനുന്റെ കയ്യിൽ ഒരു തട്ട് കൊടുത്തു…

വിവാഹം എന്നൊക്കെ പറഞ്ഞാൽ… അതിപ്പോ… എങ്ങനാ പെട്ടന്ന്…

ലക്ഷ്മിയമ്മ കൃഷ്ണനെ ഒന്ന് നോക്കികൊണ്ട് പറഞ്ഞു…

വേണം ലക്ഷ്മിയമ്മേ… അതേ ഉള്ളൂ ഈ കുട്ടിക്കൊരു രക്ഷ… അതും ഏതെങ്കിലും ജാതകം പോരാ… ഈ ഗ്രഹനിലയിലെ ദോഷത്തെ മറികടക്കാൻ പറ്റുന്ന ഒരു ജാതകം തന്നെ വേണം…

അതു കേട്ടതും ദേവി നവിയെ ഒന്ന് നോക്കി… അവൻ ആണേ അവളെ ഒന്ന് നോക്കുന്നത് പോലുമില്ലാരുന്നു… അതു കണ്ടതും അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി… വിനുവും നന്ദുവും പരസ്പരം ഒന്ന് നോക്കി…

പെട്ടന്നിപ്പോ ഒരു ആലോചന… അതും ഉടനെ തന്നെ വിവാഹവും നടത്തണമെന്ന് വെച്ചാൽ… പെട്ടന്നൊരാളെ എവിടുന്ന് കണ്ടത്താനാണ് പണിക്കരെ…

കൃഷ്ണന്റെ മനസ്സിൽ ആശങ്ക നിറഞ്ഞു…അതു തന്നെ ആരുന്നു ഗായത്രിയുടെയും ലക്ഷ്മിയമ്മയുടെയും മനസ്സിൽ…

പെട്ടന്നാണ് ഗോപിയുടെ മനസ്സിലേക്ക് രാവിലെ നവി പറഞ്ഞ കാര്യം വന്നത്…

നവി പറഞ്ഞതനുസരിച്ചു മുറ്റത്തേക്ക് ഇറങ്ങി വന്നതാരുന്നു ഗോപി…

എന്താ നവി… നിനക്കെന്താ പറയാൻ ഉള്ളത്…

അച്ഛാ… എനിക്ക്…ഞാൻ ഇപ്പോ പറയാൻ പോകുന്ന കാര്യം അച്ഛൻ മനസ്സിൽ വെച്ചാ മതി…

പതിവില്ലാത്ത പോലെ അവന്റെ മുഖത്തെ പരിഭ്രമം കണ്ടു അയാൾ ചിരിച്ചുകൊണ്ട് അവന്റെ ചുമലിൽ ഒന്ന് തട്ടി…

എന്താടാ… നീ എന്താണെങ്കിലും ധൈര്യമായിട്ട് പറയ്‌… അച്ഛനോടല്ലേ…

അതു കേട്ടതും അവന്റെ മനസ്സിൽ ഒരു തണുപ്പ് പടർന്നു…

അച്ഛാ… എനിക്ക് ദേവൂനെ ഇഷ്ടമാണ്…അതു ഇന്നും ഇന്നലേം തുടങ്ങിയതുമല്ല…ഇത് വരെ തുറന്നു പറഞ്ഞില്ലെങ്കിലും അവൾക്കും എന്നെ ഇഷ്ടമാണ്… അതെനിക്ക് അറിയാം…

അതും പറഞ്ഞവൻ ഗോപിയെ ഒന്ന് നോക്കി… അയാൾ അവനെ തന്നെ നോക്കികൊണ്ട് നിൽക്കുവാരുന്നു…

അച്ഛൻ ഒന്നും പറഞ്ഞില്ലല്ലോ… ഇപ്പൊ എന്തിനാ ഞാൻ ഇത് പറഞ്ഞതെന്നാകും അച്ഛൻ ആലോചിക്കുന്നേ… എന്തോ എനിക്കിപ്പോ ഇതൊന്നു അച്ഛനോട് സൂചിപ്പിക്കണമെന്ന് തോന്നി… അത്രേ ഉള്ളൂ…

അയാളൊന്ന് ചിരിച്ചുകൊണ്ട് അവനെ ചേർത്തു പിടിച്ചു… അവൻ അയാളെ നോക്കി…

നിനക്കും ദേവൂനും തമ്മിൽ ഇഷ്ടമാണെങ്കിൽ ആരെങ്കിലും അതിനു എതിര് പറയുവോടാ…തല്ക്കാലം ഇത് ആരും അറിയണ്ട… സമയം ആവട്ടെ… അവസരം വരുമ്പോ അച്ഛൻ തന്നെ ഇത് കൃഷ്ണനോട് സംസാരിച്ചോളാം… കേട്ടോ…

അവനൊന്നു ചിരിച്ചു… അയാൾ അവന്റെ പുറത്തൊന്നു തട്ടി അകത്തേക്ക് കയറി…

ഗോപി അതു ഓർത്തുകൊണ്ട് നവിയെ ഒന്ന് നോക്കി… അവന്റെ കണ്ണുകൾ അയാളിൽ തന്നെ ആരുന്നു… അയാൾ അവനെ നോക്കി ഒന്ന് ചിരിച്ചു…

എന്നാൽ പിന്നെ ഞാൻ ഇറങ്ങട്ടെ ലക്ഷ്മിയമ്മേ… കുറച്ചു വഴിപാടുകൾ ഞാൻ പറയാം…ഇവിടുത്തെ കുടുംബക്ഷേത്രത്തിൽ തന്നെ ചെയ്താൽ മതി… പിന്നെ വിവാഹകാര്യം എത്രയും പെട്ടന്ന് തീരുമാനം എടുക്കുക…

അതും പറഞ്ഞു കൊണ്ടു അയാൾ എല്ലാം എടുത്തുകൊണ്ടു എണീറ്റു…

ശെരി പണിക്കരെ…

ലക്ഷ്മിയമ്മ അദ്ദേഹത്തിന് ദക്ഷിണ കൊടുത്തു… അയാൾ അതും വാങ്ങി തൊഴുതുകൊണ്ട് പുറത്തേക്കിറങ്ങി…

അയാൾ പോയിട്ടും എല്ലാരുടേം മുഖം മ്ലാനമായി തന്നെ ഇരുന്നു… ഇത്രയും പെട്ടന്ന് ദേവിയുടെ വിവാഹം… അതു ആരും സ്വപ്നത്തിൽ പോലും ആലോചിച്ചിരുന്നില്ല…

കൃഷ്ണാ… പണിക്കര് പറഞ്ഞതിൽ എന്താ നിന്റെ അഭിപ്രായം…

ലക്ഷ്മിയമ്മ കൃഷ്ണനോട് ചോദിച്ചു… എല്ലാരും കൂടെ ഉമ്മറത്തിരിക്കുകയായിരുന്നു…

അത് അമ്മേ…പെട്ടന്നൊരു വിവാഹം എന്നൊക്കെ പറയുമ്പോ…അവളല്ലേ ഒരു തീരുമാനം എടുക്കണ്ടേ…

ഹാ…അതെന്തുവാ ഏട്ടാ അങ്ങനെ പറയുന്നേ… ഇതൊക്കെ നമ്മൾ മുതിർന്നവർ അല്ലെ തീരുമാനിക്കണ്ടേ…അവർ അതു അനുസരിക്കും…

സാവിത്രി പറഞ്ഞു…

അതൊക്കെ പണ്ടല്ലേ സാവിത്രി… ഇപ്പോ വിവാഹകാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വിവാഹം കഴിക്കണ്ടവർ തന്നെയാ… കാരണം ജീവിക്കണ്ടവർ അവരാണ്… നമ്മളല്ല…നമ്മൾ എപ്പോഴും ഉണ്ടാവണമെന്നുണ്ടോ…നമ്മൾ ചൂണ്ടി കാണിക്കുന്നത് എപ്പോഴും ശെരി ആവണമെന്നുമില്ല…നാളെ അതിലൊരു പ്രശ്നം വന്നാലും അത് അനുഭവിക്കണ്ടത് ആരാ…അന്നീ മുതിർന്നവർ ആരും കാണില്ല… അത്കൊണ്ട് എന്റെ മോളുടെ കാര്യം… അതു അവൾ തന്നെ തീരുമാനിക്കും…

കൃഷ്ണൻ അതും പറഞ്ഞു ദേവിയെ ഒന്ന് നോക്കി… അവളുടെ മുഖത്ത് നിറഞ്ഞൊരു പുഞ്ചിരി ഉണ്ടാരുന്നു…

സാവിത്രിയുടെ മുഖം കറുത്തു… അവർ പിന്നെ ഒന്നും പറയാൻ പോയില്ല…

എനിക്ക് എല്ലാരോടും ആയിട്ട് ഒരു കാര്യം പറയാൻ ഉണ്ടാരുന്നു…

ഗോപി അതു പറഞ്ഞതും എല്ലാരുടെയും ശ്രെദ്ധ അയാളിലേക്കായി…

അയാൾ പതിയെ എണീറ്റു ചെന്ന് ദേവിയെ ചേർത്തു പിടിച്ചു…അവൾ ഒന്നും മനസ്സിലാവാണ്ട് അയാളെ നോക്കി… നവിയുടെയും വരുണിന്റെയും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു…വിനുവും നന്ദുവും പരസ്പരം നോക്കി…

എല്ലാർക്കും സമ്മതമാണെങ്കിൽ ഇവളെ ഞങ്ങൾക്ക് തന്നൂടെ…ഞങ്ങളുടെ നവിയുടെ പെണ്ണായി…

അയാളത് പറഞ്ഞതും എല്ലാരുടെയും മുഖത്ത് അമ്പരപ്പ് നിറഞ്ഞു… ദേവി നവിയുടെ മുഖത്തേക്ക് നോക്കിയതും അവൻ അവളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു…

വിനുവും നന്ദുവും ആണേ ആരാ ഇപ്പോ പടക്കം പൊട്ടിച്ചേ… ഇന്ന് വിഷുവാ… എന്നുള്ള ഭാവത്തിൽ നിന്നു…

ഒരു നിമിഷത്തെ ഞെട്ടൽ മാറിയതും കൃഷ്ണന്റെ മുഖത്തൊരു ചിരി വിടർന്നു… അയാൾ ഗായത്രിയെ ഒന്ന് നോക്കി… അവരുടെ മുഖത്തും നിറഞ്ഞൊരു പുഞ്ചിരി ഉണ്ടാരുന്നു… ലക്ഷ്മിയമ്മ ഒരു ചിരിയോടെ നവിയെ ഒന്ന് നോക്കി…

എന്താ ആരും ഒന്നും പറഞ്ഞില്ലല്ലോ… ഞാൻ എന്റെയൊരു അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ… നിങ്ങളും അതിലുപരി ദേവൂട്ടിയും ആണ് ഇതിൽ തീരുമാനം എടുക്കേണ്ടത്…

ഞങ്ങളുടെ സമ്മതം അവിടെ നിൽക്കട്ടെ… ആദ്യം ദേവും നവിയും അവരുടെ അഭിപ്രായം പറയട്ടെ…

ലക്ഷ്മിയമ്മ പറഞ്ഞതും വരുൺ നവിയെ ഒന്ന് തോണ്ടി…

അവൻ വരുണിനെ ഒന്ന് നോക്കി എന്നിട്ട് പതിയെ എണീറ്റു…

എനിക്ക് സമ്മതമാണ് കൃഷ്ണന്മാമേ…

അവൻ ദേവിയുടെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞു… പിന്നെ എല്ലാരുടേം കണ്ണുകൾ ദേവിയിലേക്കായി…

അവൾക്കൊരു നിമിഷം എന്താ പറയേണ്ടതെന്ന് അറിയില്ലാരുന്നു… നാവൊക്കെ വറ്റി വരണ്ടത് പോലെ… അവൾ ഗോപികയെ ഒന്ന് നോക്കി… അവർ ചിരിച്ചുകൊണ്ട് തലപൊക്കി പറയാൻ ആംഗ്യം കാണിച്ചു… അവളൊന്നു ശ്വാസം എടുത്തു…

എ… എനിക്കും സമ്മതമാണ്…

അവൾ താഴെ നോക്കി അതും പറഞ്ഞു നവിയെ കണ്ണുകൾ ഉയർത്തി നോക്കി… അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് കൈകൾ കെട്ടി നിന്നു…

വിനു നന്ദുനെ ഒന്ന് നോക്കി… അവളാണേ ആകെ കണ്ണുതള്ളി നിൽക്കുന്നു…

കണ്ട് പഠിക്ക്…അങ്ങനെ അവളുടെ കാര്യത്തിൽ തീരുമാനം ആയി… നീയൊക്കെ എവിടെ മൂത്ത് നരച്ചു നിൽക്കത്തെ ഉള്ളൂ…

അവൻ അവളുടെ ചെവിയിൽ പറഞ്ഞതും അവൾ ദയനീയമായി അവനെ ഒന്ന് നോക്കി… അവളുടെ കണ്ണുകൾ വരുണിലേക്ക് പോയതും കണ്ടു നവിയെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുന്ന വരുണിനെ…

ഓഹ് ഇങ്ങേരു ഇവിടെ കിണിച്ചോണ്ട് ഇരിക്കത്തെ ഉള്ളൂ… ഇങ്ങനെ പോയാൽ മിക്കവാറും എന്റെ മൂക്കിൽ പല്ലു വരും…

അവൾ മനസ്സിൽ പറഞ്ഞു… പാവം… കൊച്ചിന് നല്ല വിഷമമുണ്ടേ…

പിള്ളേർക്ക് രണ്ടുപേർക്കും സമ്മതം… അപ്പോ ഇനി എങ്ങനാ കൃഷ്ണാ… ഗോപി അവന്റെ തീരുമാനം പറഞ്ഞു… ഇനി നിങ്ങള് രണ്ടുപേരും മാലതിയുമാണ് അഭിപ്രായം പറയണ്ടേ…

ലക്ഷ്മിയമ്മ പറഞ്ഞു…

കൃഷ്ണൻ ചിരിച്ചുകൊണ്ട് ഗായത്രിയെ നോക്കി…

നവി ആണേ ഞങ്ങൾക്ക് വല്ല എതിരഭിപ്രായവും ഉണ്ടോ അമ്മേ… അതിൽപരം സന്തോഷം വേറെന്താ…ഏട്ടത്തി എന്ത് പറയുന്നു…

ഗായത്രി മാലതിയെ നോക്കിചിരിച്ചുകൊണ്ട് ചോദിച്ചു…

നല്ല കാര്യമായി… എന്റെ ദേവൂട്ടി എന്റെ മോളായി അങ്ങോട്ട് വരുന്നതിൽ എനിക്ക് വല്ല എതിരഭിപ്രായവും കാണുവെന്ന് ആർക്കേലും തോന്നുന്നുണ്ടോ…

മാലതി ചിരിച്ചുകൊണ്ട് പറഞ്ഞു…

അല്ല… അങ്ങനെ നിങ്ങടെ ഒക്കെ മാത്രം സമ്മതം മതിയോ… പണിക്കരെ കൊണ്ടു നോക്കിക്കണ്ടേ… അങ്ങേരു പറഞ്ഞത് പോലെ ദേവൂന്റെ ദോഷത്തിനെ മാറ്റുന്ന ജാതകം ആണോ നവിയുടെ എന്ന് അറിയണ്ടേ…

സാവിത്രി പറഞ്ഞതും ദേവിയുടെ മുഖത്തെ ചിരി മാഞ്ഞു… അവൾ പേടിയോടെ നവിയെ ഒന്ന് നോക്കിയതും അവൻ അവളെ നോക്കി ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു…

അതിനെന്താ… ഇന്ന് തന്നെ നോക്കിയേക്കാം… കൃഷ്ണാ ഇപ്പൊ തന്നെ നമുക്ക് അങ്ങോട്ട് പോകാം…എന്റെ ഗോപീ…നീയിത് അയാൾ ഇരുന്നപ്പോൾ തന്നെ പറഞ്ഞാരുന്നേ ഒരു യാത്ര അങ്ങ് ഒഴിവാക്കാരുന്നല്ലോ…

ലക്ഷ്മിയമ്മ അതും പറഞ്ഞു ചിരിച്ചോണ്ട് എഴുന്നേറ്റു…കൂടെ കൃഷ്ണനും ഗായത്രിയും മാലതിയും…

അങ്ങനെ നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി… ഇനി എന്റേം നിന്റെ പെങ്ങടേം കാര്യത്തിൽ കൂടെ വൈകാതെ ഒന്ന് തീരുമാനമാക്കി തരണേ അളിയാ…

വരുൺ ഒരു ചിരിയോടെ നവിയോട് അടക്കം പറഞ്ഞു…നവി അവനെ നോക്കി തംസപ്പ് കാണിച്ചു…അപ്പോഴും അവന്റെ മുഖത്ത് നിറഞ്ഞ സന്തോഷം ആരുന്നു…അവന്റെ കണ്ണുകളിൽ അപ്പോ അവനും അവന്റെ ദേവയും മാത്രമേ ഉള്ളാരുന്നു….

…………. തുടരും………

LEAVE A RESPONSE