16/04/2026

നീ മാത്രം : ഭാഗം 16

രചന – വൈദേഹി ദേഹി

സ്റ്റാഫ്‌ മീറ്റിംഗ് ആയതു കൊണ്ട് ക്ലാസ്സ്‌ ഇല്ലാരുന്നു… അതൊരു കണക്കിന് നന്ദുനും ദേവിക്കും ആശ്വാസം ആരുന്നു… നന്ദുന്റെ മൈൻഡ് ശെരിയല്ലന്നുള്ളത് കൊണ്ട് ദേവിയും നന്ദും കൂടെ ചെമ്പകത്തോട്ട് തിരികെ പോയി… അവർ ചെല്ലുമ്പോ മാലതിയും ഗോപികയും കൂടെ മുറ്റത്ത് മുളക് ഉണക്കാൻ നിരത്തുകയാരിരുന്നു… നിങ്ങളില്ലാതെന്താ പിള്ളേരെ ക്ലാസ്സിലൊന്നും കേറിയില്ലേ… ഇല്ല മാമി… ഫസ്റ്റ് അവർ കഴിഞ്ഞു സ്റ്റാഫ്‌ മീറ്റിംഗ് ആരുന്നോണ്ട് ക്ലാസ്സ്‌ ഇല്ലാരുന്നു… അത്കൊണ്ട് പിന്നെ ഞങ്ങളിങ്ങു പോരുന്നു… ആഹാ അതെന്തു പറ്റി… സാദാരണ അങ്ങനെ വീട്ടിൽ വരണോന്ന വിചാരം ഒന്നും ഇല്ലാത്തതാണല്ലോ രണ്ടിനും… അല്ല ഈ പെണ്ണിതെന്താ ഇങ്ങനെ നിക്കുന്നെ… മാലതി നന്ദുനെ നോക്കികൊണ്ട് ചോദിച്ചപ്പോഴാണ് ഗോപികയും അവളെ ശ്രദ്ധിച്ചത്… അ… അതുപിന്നെ… അവൾക്കൊരു തലവേദന… അതാ പിന്നെ ഞങ്ങൾ ഇങ്ങുപോരുന്നേ… ദേവി നന്ദുനെ നോക്കികൊണ്ട്‌ പറഞ്ഞു…നന്ദു ഒന്നും മിണ്ടാതെ അകത്തേക്ക് കയറി… ശെടാ… ഇതിപ്പോ എപ്പോഴും ഉണ്ടല്ലോ ഇവൾക്കി തലവേദന… മാലതി പറഞ്ഞു…

അത് മാമി ഈ ചൂടിന്റെ ആകും… പോരാത്തേന് സ്കൂട്ടറിൽ ഉള്ള ഈ യാത്രേം… അതിന്റെയാ… ദേവി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചിട്ടു അകത്തേക്ക് പോയി… ആഹ്… ഇനിം ഇങ്ങനെ തലവേദന വരുവാണേൽ ഡോക്ടറിനെ കാണിക്കണം… എന്നും പറഞ്ഞു മാലതി മുളക് നിരത്താൻ തുടങ്ങി… അകത്തേക്ക് നോക്കി നിന്ന ഗോപികക്ക് എന്തുകൊണ്ടോ ദേവി പറഞ്ഞത് വിശ്വാസം വന്നില്ല…ഒരു നിമിഷം എന്തോ ഓർത്തു നിന്നിട്ട് പിന്നേം അവർ മാലതിയെ സഹായിക്കാൻ തുടങ്ങി… അകത്തേക്ക് വന്ന ദേവി കണ്ടു വന്നിട്ട് ഡ്രസ്സ്‌ പോലും മാറാതെ കിടക്കുന്ന നന്ദുനെ…കണ്ണടച്ച് കിടക്കുവാണ് എങ്കിലും അവളുറങ്ങുവല്ലെന്ന് ദേവിക്ക് മനസ്സിലായി… എന്ത് പറഞ്ഞാണ് അവളെ സമാദാനിപ്പിക്കേണ്ടതെന്ന് അറിയാണ്ട് ദേവി നിന്നു… ഒരു നിമിഷം അങ്ങനെ നിന്ന ശേഷം ദേവി ബാൽക്കണിയിലേക്ക് പോയി… അവിടെ ചെന്നു അവൾ ഫോൺ എടുത്ത് വിനയിനെ വിളിച്ചു…

“എന്താടിയെ…നീ പഠിക്കാൻ പോയാലും സമാദാനം തരില്ലേ” ഡാ… നീ പെട്ടന്ന് ചെമ്പകത്തോട്ട് വരണം… “ചെമ്പകത്തോട്ടൊ… അതെന്തിനാ… അല്ല നിങ്ങളിപ്പോ എവിടാ…” ഞങ്ങൾ ചെമ്പകത്തുണ്ട്… ഒരു അത്യാവശ്യ കാര്യം പറയാൻ ഉണ്ട്… നീ എത്രയും പെട്ടന്ന് വരണം… പിന്നേ വന്നിട്ട് ഞാൻ പെട്ടന്ന് വരണോന്ന് പറഞ്ഞു വിളിച്ചതാന്നൊന്നും മാമിയോടോ ഗോപുവമ്മയോടോ പറയരുത്… കേട്ടല്ലോ…ഞങ്ങൾ നന്ദുന്റെ റൂമിൽ കാണും… നീ പെട്ടന്ന് വാ… “ശെരി ” അതും പറഞ്ഞു ദേവി ഫോൺ കട്ട്‌ ചെയ്തു… ഫോൺ വെച്ച വിനയ് ആകെ കൺഫ്യൂസ്ഡ് ആയി… ഇവളുമാർ കോളേജിലോട്ട് പോയതല്ലേ… പിന്നിപ്പോ ഇതെന്താ സംഭവം… ദേവിയുടെ ശബ്ദത്തിലെ ഗൗരവം മനസിലായ വിനയ് കൂട്ടുകാരോട് പറഞ്ഞ ശേഷം വണ്ടിയെടുത്തു ചെമ്പകത്തോട്ട് തിരിച്ചു…

വിനയിനെ വിളിച്ച ശേഷം നന്ദുന്റെ റൂമിലേക്ക് പോകാൻ തിരിഞ്ഞപ്പോഴാണ് തന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു ദേവി നോക്കിയത്… “KADUVA CALLING” ഈശ്വരാ… നവിയേട്ടൻ…ഇതിപ്പോ എന്തിനാ എന്നെ വിളിക്കുന്നത്… എന്നും ഓർത്തോണ്ട് ദേവി കാൾ അറ്റൻഡ് ചെയ്തു… ഹലോ… “ഹലോ… നിങ്ങളിപ്പോ എവിടാ… കോളേജിന്ന് പോയോ?” അ… ആഹ് നവിയേട്ടാ…ഞങ്ങൾ പിന്നെ ക്ലാസ്സ്‌ ഇല്ലാഞ്ഞോണ്ട്…ഇങ്ങു വീട്ടിലേക്കു പോന്നു…അവൾക്കൊരു തലവേദനയെന്നു പറഞ്ഞു… “മ്മ്മ്… ശെരി… ഞാൻ നിങ്ങളെ കാണാഞ്ഞോണ്ട് വിളിച്ചതാ… ശെരി എന്നാൽ… അവളോട് റസ്റ്റ്‌ എടുക്കാൻ പറ…” മ്മ് പറയാം… ” ശെരി” അതും പറഞ്ഞു നവി ഫോൺ വെച്ചു… ശെടാ… ഇതിപ്പോ എന്താ സംഭവം… സാദാരണ ഇങ്ങനെ നവിയേട്ടൻ വിളിക്കാറില്ലല്ലോ… ഇത് ആദ്യായിട്ടൊന്നുമല്ലല്ലോ ക്ലാസ്സ്‌ ഇല്ലാണ്ട് വരുന്നേ… അപ്പോഴൊന്നും പോയോന്നോ അവിടുണ്ടോന്നോ ചോദിച്ച് നവിയേട്ടൻ വിളിച്ചിട്ടുമില്ല…പിന്നെന്താ ഇപ്പൊ… ആലോചിച്ചിട്ട് ദേവിക്കാകെ വട്ടുപിടിക്കുന്ന പോലെ തോന്നി…അവൾ അവിടെ കിടന്ന ബീൻബാഗിലോട്ട് ചാരി കണ്ണടച്ചിരുന്നു…

കുറച്ചു നേരം അങ്ങനെ കിടന്നപ്പോ നന്ദുന് ഒരു ആശ്വാസം തോന്നി… അവൾ എണിറ്റു നോക്കിയപ്പോ ദേവിയെ കണ്ടില്ല…അവൾക്കൊന്നു ഫ്രഷ് ആവണമെന്ന്‌ തോന്നി… മാറാനുള്ള ഡ്രസ്സുമെടുത്തു അവൾ ബാത്‌റൂമിലേക്ക് കയറി… വണ്ടി വരുന്ന സൗണ്ട് കേട്ടാണ് ദേവി കണ്ണുതുറന്നു നോക്കിയത്… വിനു വന്നെന്ന് അവൾക്കു മനസ്സിലായി…അവൾ പെട്ടന്ന് എണീറ്റു താഴേക്ക് നോക്കി… ഗോപികയും മാലതിയും താഴെ ഇല്ലാരുന്നു… വിനു വണ്ടി വെച്ചിട്ട് അകത്തേക്ക് കയറുന്നത് അവൾ കണ്ടു… ആഹ് നീയും പോയിട്ടു ഇങ്ങു വന്നോ പെട്ടന്ന്… അകത്തേക്ക് കയറിയ വിനുനോട് മാലതി ചോദിച്ചു… ആഹ് മാലതിയമ്മേ… ഇടക്ക് ഞാൻ ദേവൂനെ വിളിച്ചപ്പോ അവളാ പറഞ്ഞത് അവരിങ്ങു വന്നൂന്ന്…ഞാനപ്പോ വിചാരിച്ചു അവളെ കൂട്ടികൊണ്ട് പോകാല്ലോന്ന്… അവളുടെ വണ്ടി ഞാൻ എടുത്താരുന്നല്ലോ… ആഹ് അത് ശെരിയാ… മുകളിലേക്ക് ചെല്ല്…നന്ദുന് തലവേദനയാന്നും പറഞ്ഞു രണ്ടൂടെ അങ്ങോട്ട് പോയിട്ടുണ്ട്…

നിനക്ക് കുടിക്കാൻ വെള്ളമോ വല്ലോം വേണോ… ഇപ്പൊ വേണ്ട… ഞാൻ കുടിച്ചിട്ടാ വന്നേ… മ്മ്മ്… അതും പറഞ്ഞു വിനു മുകളിലേക്ക് കയറി… ഡാ… മുകളിലേക്ക് വന്ന വിനുനെ കണ്ട് ബാൽക്കണിയിൽ നിന്നുകൊണ്ട് ദേവി വിളിച്ചു…വിളി കേട്ടു നോക്കിയ വിനു ദേവിയെ കണ്ടോണ്ട് അങ്ങോട്ട് ചെന്നു… നീയെന്താ ഇവിടെ തന്നെയിരിക്കുന്നെ… നന്ദു എവിടെ… അവൾക് തലവേദനയാന്ന് മാലതിയമ്മ പറഞ്ഞല്ലോ… ചുറ്റിനും നോക്കികൊണ്ട് അവൻ ചോദിച്ചു… മ്മ് അതെ…തലവേദനയാണ്… വർഷങ്ങളായുള്ള തലവേദന… എന്തോ ഓർത്തെന്ന പോലെ കൈവരിയിലേക്ക് പിടിച്ചോണ്ട് ദേവി പറഞ്ഞു… വിനു ഒന്നും മനസ്സിലാവാണ്ട് അവളെ നോക്കി… നീയിത് എന്തൊക്കെയാ ഈ പറയുന്നേ… നിനക്ക് മനസ്സിലായില്ലേ… അവളുടെ തലവേദനയുടെ പേര് കേട്ടാൽ ചിലപ്പോ നിനക്ക് മനസിലാവും… ശിവ… ആ പേര് കേട്ടതും വിനു ഒന്ന് ഞെട്ടി…

ശിവയോ… മ്മ് അതെ ആ പഴയ ശിവ തന്നെ…നവിയേട്ടന്റേം വരുണേട്ടന്റേം കൂട്ടുകാരൻ… ശിവ… അവൻ… അവനിപ്പോ… ഹ്മ്മ്… അവനിപ്പോ ആ പഴയ ശിവ അല്ല… ഞങ്ങളുടെ സർ ആണ്…ഞങ്ങളുടെ ക്ലാസ്സിൽ പുതുതായി പഠിപ്പിക്കാൻ വന്ന സർ…ശിവ മഹേശ്വർ… ഏതോ ഓർമയിൽ ദേവി മുഷ്ടിച്ചുരുട്ടി പിടിച്ചോണ്ട് പറഞ്ഞു…കേട്ടു നിന്ന വിനുന്റെ കണ്ണുകളിൽ ചുവപ്പ് രാശി പടർന്നു… എന്നിട്ട് അവൻ നിങ്ങളെ കണ്ടോ… ആ കൈവരിയിലേക്ക് പിടിച്ചുകൊണ്ടു ദൂരേക്ക് നോക്കി അവൻ ചോദിച്ചു… മ്മ്മ്… കണ്ടു… ഞങ്ങളാ ക്ലാസ്സിൽ ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെയാ അവൻ വന്നേക്കുന്നെ… അവനീ വേഷം കെട്ടിയേക്കുന്നത് തന്നെ അതിനു വേണ്ടിയിട്ടാ… ഇന്ന് വന്നേക്കുന്നു… പരിചയപ്പെടാൻ… നന്ദു അവനെ കണ്ടിട്ട്? വിനു ദേവിയെ നോക്കി ചോദിച്ചു… മ്മ്മ്… അവൾ രാവിലെ മുതൽ ആകെ ഡിസ്റ്റർബ്ഡ് ആരുന്നല്ലോ… ക്ലാസ്സിൽ വെച്ചു അവനെ കൂടെ കണ്ടപ്പോ ആകെ തളർന്നു… പക്ഷെ അവൻ ഇൻട്രോഡ്യൂസ് ചെയ്യാൻ പറഞ്ഞപ്പോ അവന്റെ മുഖത്ത് നോക്കി പതറാതെ തന്നെയാ പേര് പറഞ്ഞെ…പക്ഷെ ഡാ… അവന്റെയീ വരവിനു പിന്നിൽ എന്തോ ലക്ഷ്യമുണ്ട്…

ഞാൻ കണ്ടതാ എന്നെ നോക്കിയ അവന്റെ കണ്ണുകളിലെ പക… എന്തോ ലക്ഷ്യമുണ്ടെന്നല്ല… ഒറ്റ ലക്ഷ്യമേ ഉള്ളു… മുന്നിലേക്കാഞ്ഞു എങ്ങോട്ടോ നോക്കികൊണ്ട് വിനു പറഞ്ഞു… ദേവി തിരിഞ്ഞു അവനെ നോക്കി… നന്ദു…നന്ദുവെന്ന ലക്ഷ്യം മാത്രം… മ്മ്മ്… നമ്മളിനി എന്ത് ചെയ്യും… പണ്ടത്തെ പോലല്ല… അവൻ രണ്ടും കല്പിച്ചാ… അതിനു… എനിക്കെന്തോ പേടി തോന്നുന്നെടാ… അവളുടെ മുന്നിൽ ഞാൻ സ്ട്രോങ്ങ്‌ ആയിട്ട് നിൽപ്പുണ്ടെങ്കിലും ആകപ്പാടെ ഒരു ഭയം… വിനു തിരിഞ്ഞു നിന്ന് ദേവിയുടെ കൈപിടിച്ചു അവളെ നേരെ നിർത്തി… ഒരു ഭയോം വേണ്ട… അവൻ പഴയ ശിവ അല്ലെങ്കിൽ നമ്മൾ പഴയ ആ സ്കൂൾപിള്ളേരും അല്ല…15 ഉം 16 റും വയസ്സുള്ള പിള്ളേർ ആയിരുന്നപ്പോ തന്നെ അല്ലാരുന്നോ നമ്മൾ അവനിട്ടു പണി കൊടുത്തത്… പിന്നെയാണോ ഇപ്പൊ…നന്ദുന് പേടി കാണും…അത് മാറ്റിയെടുക്കണം നമ്മൾ… അവൾക്ക് കാവലായി നമ്മൾ ഉള്ളിടത്തോളം അവൻ ഒന്നും ചെയ്യാൻ പോണില്ല… എടാ… നവിയേട്ടൻ… നവിയേട്ടന് ഒന്നും അറിയില്ലല്ലോ… അറിയാത്തപക്ഷം അവനെ ഇപ്പോഴും ഏട്ടന്റെ ആ പഴയ കൂട്ടുകാരൻ ആയിട്ടല്ലേ കാണുന്നത്… മ്മ്മ്… നമുക്ക് നോക്കാം… വേണ്ടിവന്നാൽ ഏട്ടനെ നമ്മളെല്ലാം അറിയിക്കും… മ്മ്മ്… എന്തായാലും നീ വാ… നന്ദുന്റെ അടുത്തേക്ക് പോകാം… അതും പറഞ്ഞു വിനും ദേവിയും കൂടെ നന്ദുന്റെ റൂമിലേക്ക് പോയി…

വരുൺ…നീയെന്ത് തീരുമാനിച്ചു… വിജയനും സിന്ധുവും വരുണും കൂടെ ഇരുന്നപ്പോഴാണ് വിജയൻ വരുണിനോട് ചോദിച്ചത്… മ്മ്മ്… ഞാൻ പോകാം അച്ഛാ…ഞാൻ ലീവിന് കൊടുത്തിട്ടുണ്ട്… നന്നായി… മോനെ… പക്ഷെ പെട്ടന്ന് ടിക്കറ്റ് ഒക്കെ കിട്ടുവോ… അത് കുഴപ്പില്ല അമ്മേ… എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഏജൻസിയിൽ… അവൻ റെഡി ആക്കാന്ന്‌ പറഞ്ഞിട്ടുണ്ട്…ഇന്ന് തന്നെ കൺഫേം ചെയ്തു പറയാന്നാ പറഞ്ഞേക്കുന്നത്…നാളേക്കോ മറ്റന്നാളേക്കോ തന്നെ ടിക്കറ്റ് ഓക്കേ ആകും… അവൻ പറയുന്നത് കേട്ടു വിജയനും സിന്ധും മൂളി… എത്രയും പെട്ടന്ന് തന്നെ എനിക്ക് നാട്ടിൽ എത്തണം… മറ്റെങ്ങോ നോക്കി മുഷ്ഠിച്ചുരുട്ടി പിടിച്ചുകൊണ്ടു അവൻ മനസ്സിൽ പറഞ്ഞു…

ബാത്‌റൂമിന്ന് ഇറങ്ങിയ നന്ദു കണ്ടത് വായുവിൽ കൂടെ പറന്നു പോകുന്ന തന്റെ പില്ലോ ആണ്…നോക്കിയപ്പോ കണ്ടു ബെഡിൽ ഇരുന്ന് തല്ലുകൂടുന്ന ദേവിയേം വിനുനേം…അവൾ ആ മുറി ആകെ ഒന്ന് നോക്കി… ആന കരിമ്പിങ്കാട്ടിൽ കേറിയ പോലെ ആരുന്നു അവസ്ഥ… അവൾ തലക്ക് കൈകൊടുത്തു പോയി… എന്തായിത്… നന്ദുന്റെ ശബ്ദം കേട്ടപ്പോഴാണ് ദേവി വിനുന്റെ തലമുടിയിൽ നിന്നു പിടി വിട്ടത്… മാറെഡി അങ്ങോട്ട്… വിനു ദേവിയെ പിടിച്ചു കട്ടിലിലേക്ക് തള്ളിയിട്ടു… ഡാ മരപ്പട്ടി… ദേവി പിന്നേം എണീറ്റു വന്നതും വിനു ഓടി നന്ദുന്റെ പിറകിൽ ഒളിച്ചു… നന്ദു…ആ താടകേടെ കയ്യിന്ന് എന്നെ രക്ഷിക്കെടി രക്ഷിക്ക്‌… നന്ദു അവനേം ദേവിയേം തറപ്പിച്ചോന്ന് നോക്കി… 10 മിനിറ്റു ഞാൻ തരും… അതിനുള്ളിൽ എന്റെ റൂം പഴേപോലെ ആക്കിയിട്ടേക്കണം രണ്ടും… പറഞ്ഞേക്കാം… എന്നും പറഞ്ഞു നന്ദു താഴേക്ക് പോയി… വിനും ദേവിയും പരസ്പരം നോക്കി… ബാ മോളെ നമുക്ക് വൃത്തിയാക്കാം… ഈൗ… അതും പറഞ്ഞു രണ്ടുപേരുടെ വൃത്തിയാക്കാൻ തുടങ്ങി…

സ്റ്റാഫ്റൂമിൽ നിന്ന് ഇറങ്ങിയതും നവിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി… “VARUN CALLING ” നവി കാൾ അറ്റൻഡ് ചെയ്തു… ഹലോ… പറയെടാ… എന്തായി… “ടിക്കറ്റ് ഞാൻ ഇന്നലെ തന്നെ ഓക്കേ ആക്കിയാരുന്നു… അച്ഛനോടും അമ്മയോടും പറയാൻ പറ്റില്ലല്ലോ… അവരോട് അത് ഇന്ന് കൺഫേം ചെയ്തു പറയുമെന്നാ പറഞ്ഞേക്കുന്നത്…” മ്മ്മ്… എപ്പോഴാ ഫ്ലൈറ്റ്? “നാളെ വെളുപ്പിന്…കണക്ഷൻ ഫ്ലൈറ്റ് ആണ്… വിനയ് വന്നപോലെ… രാത്രി ഖത്തറിൽ എത്തും… അവിടുന്ന് കൊച്ചിക്ക്…” മ്മ്മ് ഓക്കെ… ഞാൻ വെളുപ്പിന് വന്നോളാം കൂട്ടികൊണ്ട് വരാൻ… “മ്മ്മ്… പിന്നെ…എന്തായി അവിടെ… ശി..വ.. സർ എന്ത് പറയുന്നു…” നവി തിരിഞ്ഞൊന്ന് പരിസരം നോക്കി… എന്നിട്ട് പറഞ്ഞു… ശിവസർ രാവിലെ ക്ലാസ്സിൽ കേറി… എന്തായിന്നൊന്നും അറിയില്ല…സ്റ്റാഫ്മീറ്റിങ് ഉണ്ടാരുന്നു… അത്കൊണ്ട് അവരെ വിട്ടു… ഇടക്ക്‌ ഞാൻ ചായ കുടിക്കാൻ ഇറങ്ങിയപ്പോ ദേവിയെ വിളിച്ചാരുന്നു…

അവർ എവിടാന്നും ചോദിച്ച്… അപ്പൊ അവൾ പറഞ്ഞു അവർ വീട്ടിൽ പോയിന്നും നന്ദുന് തലവേദനയാന്നും‌…അവനെ പെട്ടന്ന് കണ്ടതിന്റെ ആകും… “മ്മ്മ്” വരുൺ ഒന്ന് അമർത്തി മൂളി… നീ വരുന്ന കാര്യം വീട്ടിൽ പറയണ്ടേ… “വേണം… രാത്രി ഞാൻ ചെറിയച്ഛനെ വിളിച്ചു പറഞ്ഞോളാം…എന്നാൽ ശെരിയെടാ… നീ വീട്ടിൽ എത്തീട്ടു മെസ്സേജ് ചെയ്യ് ” മ്മ്മ് എന്നാൽ ശെരിയെടാ… “ഓക്കേ…” അതും പറഞ്ഞു വരുൺ ഫോൺ കട്ട്‌ ചെയ്തു…എന്നിട്ട് വാട്സ്ആപ്പ് ഓപ്പൺ ചെയ്തു “ACHAMMA” എന്നു സേവ് ചെയ്‌തെക്കുന്ന നമ്പറിലേക്ക് മെസ്സേജ് അയച്ചു… “താങ്ക്സ് മുത്തു… 😘” ………………….. തുടരും………………….