രചന – വൈദേഹി ദേഹി
എല്ലാ താലങ്ങളിലും എണ്ണ പകർന്നു പാത്രം അപ്പുറത്തോട്ട് വെച്ചു കൈ തുടച്ചു തിരിഞ്ഞു നോക്കിയ വരുൺ കാണുന്നത് താലവും പിടിച്ചുകൊണ്ടു തല ചെരിച്ചു ആരെയോ തിരക്കികൊണ്ട് നിൽക്കുന്ന നന്ദുനെയാണ്…അവന്റെ മുഖമൊന്നു ചുളിഞ്ഞു…അപ്പോഴാണ് അവൻ അവളുടെ തൊട്ടപ്പുറത്തു ദേവി നിന്നിടം ഒഴിഞ്ഞു കിടക്കുന്നത് കണ്ടത്… അവൻ പെട്ടന്ന് അങ്ങോട്ട് ചെന്നു…
നീയാരെയാ ഈ നോക്കുന്നെ… ദേവു എവിടെ…
അങ്ങോട്ട് വന്ന വരുൺ നന്ദുനോട് ചോദിച്ചു…നന്ദു പെട്ടന്ന് അവനെ തിരിഞ്ഞു നോക്കി…
വരുണേട്ടാ… ദേവി… അവളാ കമ്മിറ്റി ഓഫീസിന്റെ അവിടേക്ക് പോയതാ… കാണുന്നില്ല…
അപ്പോഴാണ് നവി അങ്ങോട്ട് വന്നത്… വരുണിന്റെ മുഖത്തെ പരിഭ്രമവും നന്ദുവിന്റെ മുഖത്തെ പേടിയും കണ്ടവൻ പെട്ടന്ന് മുണ്ട് മടക്കികുത്തി കൊണ്ട് അങ്ങോട്ടേക്ക് ചെന്നു…
കമ്മിറ്റി ഓഫീസിലേക്കോ… അവളെന്തിനാ അങ്ങോട്ടേക്ക് പോയെ…
അതും കേട്ടു കൊണ്ടാണ് നവി അങ്ങോട്ട് ചെന്നത്…
എന്താ… എന്താടാ…
നവി ചോദിച്ചു…
ഏട്ടാ… അവളുടെ കൊലുസ് കാണുന്നില്ല… അവൾ അത് നോക്കാൻ അങ്ങോട്ട് പോയതാ…ഇത് വരെ വന്നില്ല…
അവൾ നവിയേം വരുണിനേം മാറി മാറി നോക്കികൊണ്ട് പറഞ്ഞു…വരുണിന്റെ മുഖത്തെ ഭയം കണ്ടതും നവിയ്ക്ക് അപകടം മണത്തു… അവൻ മറ്റൊന്നും ആലോചിക്കാണ്ട് അങ്ങോട്ട് ഓടി… പിറകിനു വരുണും…വരുണിന്റേം നവിയുടേം ഓട്ടം കണ്ടതും നന്ദുവിന് എന്തോ ഭയം തോന്നി… അവളാ താലം അവിടോട്ട് വെച്ചു വിനുന്റെ അടുത്തോട്ടു ഓടി…
•••••••••••••••••••••••••••••••••••••••••••
ആരോ തന്റെ വാ പൊത്തി പിടിച്ചു കൊണ്ടു കാവിന്റെ ഭാഗത്തേക്ക് കൊണ്ടുപോകുന്നതവൾ അറിഞ്ഞു… അവൾ അയാളുടെ കയ്യിൽ കിടന്നു കുതറിയെങ്കിലും ആ കൈക്കരുത്തിൽ അവൾ തളർന്നു പോയി… കാവിന്റെ കുറച്ചപ്പുറത്തോട്ട് മാറി റോഡിലോട്ട് ഇറങ്ങുന്ന വഴിക്കൊരു വണ്ടി കിടക്കുന്നതവൾ കണ്ടു…തന്നെ ആ വണ്ടിയിലേക്കാണ് കൊണ്ടുപോകുന്നതെന്നവൾക്ക് മനസ്സിലായി…അവൾ പതിയെ തലയുയർത്തി പിറകിൽ നിൽക്കുന്ന ആളെ ഒന്ന് നോക്കാൻ ശ്രെമിച്ചു… മുഖം പകുതി തുണി കൊണ്ടു മൂടികെട്ടിയതുകൊണ്ട് അവൾക്ക് ആളുടെ മുഖം തിരിച്ചറിയാൻ കഴിയുന്നുണ്ടാരുന്നില്ല… അയാളുടെ ശ്രെദ്ധ ഒരു നിമിഷം ആ വണ്ടിയിലേക്കായതും അവൾ അയാളുടെ കയ്യിൽ അമർത്തി കടിച്ചു… വേദന കാരണം അയാളുടെ കൈകൾ ഒന്നയഞ്ഞതും അവൾ അയാളെ പിറകിലോട്ട് തള്ളി മാറ്റി മുന്നിലോട്ട് ഓടി…
കണ്ണുകൾ നിറഞ്ഞൊഴുക്കുന്ന കാരണം അവൾക്ക് മുന്നിലൊന്നും വ്യക്തമായി കാണാൻ കഴിയുന്നുണ്ടാരുന്നില്ല… പെട്ടന്ന് ഒരു വേരിൽ തട്ടി അവൾ മുന്നോട്ട് തെറിച്ചു വീണു…വലത്തേ കൈകുത്തി വീണതുകൊണ്ട് അവൾക്ക് കൈ നന്നായി വേദനിച്ചു…അവൾ ഇടതു കൈകൊണ്ട് ആ കൈ താങ്ങി എടുത്തു എണീറ്റിരുന്നു…അപ്പോഴേക്കും അയാൾ അവളുടെ തൊട്ടടുത്തു എത്തിയിരുന്നു… അവൾ പെട്ടന്ന് ഇടതു കൈകൊണ്ട് കുറച്ചു മണ്ണ് വാരി അയാളുടെ മുഖത്തേക്ക് എറിഞ്ഞു… അയാൾ മുഖം പൊത്തി പോയി…അവൾ വേഗം അവിടുന്ന് വേച്ച് എണീറ്റതും കണ്ടു കാറിനടുത്തു നിന്നൊരാൾ ഓടി വരുന്നത്… അവൾ വേഗം അവിടുന്നു ഓടി…പിറകിലേക്ക് നോക്കി ഓടുന്നതിനിടക്ക് അവൾ ആരുടെയോ നെഞ്ചിൽ തട്ടി വീഴാൻ പോയി…അയാൾ അവളെ വീഴാതെ പൊതിഞ്ഞു പിടിച്ചു…തനിക്ക് പരിചിതമായ ആ ഗന്ധം അറിഞ്ഞവൾ അയാളെ മുഖമുയർത്തി നോക്കി…അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
ന..വി..യേട്ടാ…
അവൾ അവനെ ഇറുകെ പുണർന്നു പൊട്ടിക്കരഞ്ഞു…അവന്റെ കൈകൾ അവളിൽ മുറുകി… അപ്പോഴേക്കും വരുൺ ഓടി അങ്ങോട്ടേക്ക് വന്നു… നവിയെ കെട്ടിപ്പിടിച്ചു കരയുന്ന ദേവിയെ കണ്ടതും അവന്റെ മുഖത്ത് ആശ്വാസം നിറഞ്ഞു…അപ്പോഴാണ് അവിടുന്ന് പെട്ടന്ന് ഓടിപ്പോകുന്ന രണ്ട് പേരെ അവൻ കണ്ടത്…അവൻ അവരുടെ പിറകെ ഓടി…
ഏയ്… ഒന്നുല്ലഡാ… ഒന്നുല്ല… നീ കരയാതെ…
നവി അവളുടെ തലമുടിയിൽ തഴുകികൊണ്ട് പറഞ്ഞു…അവളെ വല്ലാതെ വിറക്കുന്നുണ്ടാരുന്നു… അതിൽ നിന്നു അവനു മനസ്സിലായി അവളെത്ര മാത്രം ഭയന്നിട്ടുണ്ടെന്ന്…അപ്പോഴേക്കും നന്ദുവും വിനുവും അങ്ങോട്ട് ഓടിയെത്തി…
ദേവൂ…
നന്ദു വിളിച്ചതും ദേവി നവിയുടെ നെഞ്ചിൽ നിന്നു തലയുയർത്തി… നന്ദു അവളുടെ അരികിലേക്ക് ഓടി വന്നതും ദേവി അവളെ കെട്ടിപിടിച്ചു കരഞ്ഞു…നവി വിനുനെ അവളെ നോക്കാൻ കണ്ണുകാണിച്ചിട്ട് വരുണിന്റെ പിന്നാലെ ഓടി…
വരുൺ പിറകെ ഓടി എത്തിയപ്പോഴേക്കും അവർ ആ വണ്ടിയിൽ കേറി രക്ഷപ്പെട്ടിരുന്നു…
ശേ…
അവരെ കയ്യിൽ കിട്ടാത്ത ദേഷ്യത്തിൽ വരുൺ ഒന്ന് കൈകുടഞ്ഞു…അപ്പോഴേക്കും നവി അവിടേക്ക് ഓടി എത്തി…
ഡാ…കിട്ടിയോ അവന്മാരെ…
അവൻ ചോദിച്ചു…
ഇല്ല…അവന്മാർ രക്ഷപെട്ടു…
വരുൺ പല്ലുകടിച്ചോണ്ട് പറഞ്ഞു…അവൻ നവിയെ ഒന്ന് നോക്കി… അവന്റെ മുഖമാകെ വലിഞ്ഞു മുറുകിയിരുന്നു…അവന്റെ കണ്ണുകൾ ആ വണ്ടി പോയ വഴിയേ തന്നെ ആരുന്നു…
ഡാ… ദേവൂ…
വരുൺ അവനോട് പറഞ്ഞതും നവി പെട്ടന്ന് അവളുടെ അടുത്തേക്ക് ഓടി… പിറകിനു വരുണും…അവർ ചെന്നപ്പോ കണ്ടു നന്ദുവിന്റെ മടിയിൽ കിടന്നു കരയുന്ന ദേവിയെ… വിനും നന്ദുവും അവളെ ആശ്വസിപ്പിക്കുന്നുണ്ട്…നവിയെ കണ്ടതും അവൾ പെട്ടന്ന് കൈ താങ്ങി എണീറ്റു…
നവി അവളെ ഒന്ന് നോക്കി… കുറച്ചു നേരം കൊണ്ട് തന്നെ അവളുടെ മുഖത്തെ ഐശ്വര്യം എല്ലാം പോയി വല്ലാതായിരുന്നു…മുടി എല്ലാം പാറിപറന്നു കിടന്നിരുന്നു… കണ്ണുകൾ കലങ്ങി നിറഞ്ഞൊഴുകുന്നുണ്ടാരുന്നു…ആ കോലത്തിൽ അവളെ കണ്ടതും അവന്റെ നെഞ്ചു വിങ്ങി…
വരുൺ ഓടി അവളുടെ അടുത്തേക്ക് ചെന്നു അവളെ പൊതിഞ്ഞു പിടിച്ചവളുടെ തലമുടി തഴുകി…
ഏട്ടാ…
ഒന്നുല്ലെടാ…ബാ…ഇവിടിരിക്ക്…
വരുൺ അവളെ ചേർത്തു പിടിച്ചു അവിടേക്കിരുന്നു…അവൻ അവളുടെ മുഖം ഉയർത്തി കണ്ണുകൾ തുടച്ചു കൊടുത്തു…
എന്താടാ പറ്റിയെ…ആരാ അത്…
അവന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് വിതുമ്പി പോയി… അതു കണ്ടതും നന്ദുവിന്റേം വിനുന്റേം കണ്ണുകൾ നിറഞ്ഞു വന്നു…
എ… എനിക്ക് അറിയില്ല ഏട്ടാ… ഞ… ഞാൻ…എന്റെ കൊലുസ് നോക്കി ഇങ്ങോട്ട് വന്നപ്പോഴാ…
ആ ഓർമയിൽ പോലും അവളൊന്നു വിറച്ചു… വരുൺ നവിയെ ഒന്ന് നോക്കി… അവന്റെ കണ്ണുകൾ ദേവിയിൽ തന്നെ തറഞ്ഞിരിക്കുവാരുന്നു…
വന്നപ്പോ…?
വിനു അതും ചോദിച്ചുകൊണ്ട് അവളുടെ അപ്പുറത്തേക്കിരുന്നു…
ഇവിടോട്ട് വന്നപ്പോ…പ്… പിറകിൽ ആരുടെയോ…അനക്കം പോലെ തോന്നി… ഞ… ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും ആരോ… എ… എന്റെ വാ പൊത്തി പിടിച്ചുകൊണ്ടു…ആ കാവിനടുത്തേക്ക് കൊണ്ട് പോയി…
വരുണിന്റെ കണ്ണുകൾ കുറുകി… അവന്റെയും വിനുന്റെയും മുഖം വലിഞ്ഞു മുറുകുന്നുണ്ടാരുന്നു… നവി കണ്ണുകൾ അടച്ചു മുഷ്ടി ചുരുട്ടി പിടിച്ചു…
ആ… റോഡിൽ ഒരു വണ്ടി കിടപ്പുണ്ടാരുന്നു ഏട്ടാ… എന്നെ… എന്നെ അങ്ങോട്ടേക്കാ അവൻ കൊണ്ടുപോയെ… ഞാൻ അവന്റെ കയ്യിൽ കടിച്ചപ്പോ അവന്റെ കൈ വിട്ടു… അങ്ങനാ ഞാൻ രക്ഷപ്പെട്ടത്…
ദേവി പറഞ്ഞു… അവൾ വല്ലാണ്ട് കിതക്കുന്നുണ്ടാരുന്നു… അപ്പോഴാണ് നന്ദു അവളുടെ കൈ ശ്രദ്ധിച്ചത്…
ദേവൂ… നിന്റെ കൈ… കൈക്കിത് എന്താ പറ്റിയെ…
നന്ദു ഓടി വന്നവളുടെ കൈ പിടിച്ചുകൊണ്ടു ചോദിച്ചു…
ആഹ്…
അവളൊരു നിമിഷം വേദന കൊണ്ടു കൈ വലിച്ചു… പെട്ടന്ന് എല്ലാരുടേം ശ്രെദ്ധ അവളുടെ കൈയിലേക്കായി…
എടി..ഇതെന്താ പറ്റിയെ…
വിനു അവളുടെ കൈ പതിയെ തടവികൊണ്ട് ചോദിച്ചു…
ഞാൻ അയാളേ തള്ളി മാറ്റി ഓടിയപ്പോ എന്തിലോ തട്ടി മുന്നോട്ട് വീണാരുന്നു…കൈ കുത്തിയ വീണേ…നല്ല വേദന ഉണ്ട്…
അവളൊന്നു മുഖം തുടച്ചു കൊണ്ടു പറഞ്ഞു… വരുൺ പെട്ടന്നവളുടെ കൈ പിടിച്ചു നോക്കി…
ചതവ് ഉണ്ടെന്ന് തോന്നുന്നു… നമുക്കെന്നാ ഹോസ്പിറ്റലിലോട്ട് പോകാം… വാ…
വരുൺ അതും പറഞ്ഞുകൊണ്ട് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു…
ഞാൻ പോയി വണ്ടി എടുത്തുകൊണ്ടു വരാം…
ഡാ… ആ കാവിന്റെ അപ്പുറത്തെ റോഡിലോട്ട് വണ്ടി കൊണ്ട് വാ… ഇപ്പുറത്തൂടെ പോയാൽ ഇപ്പൊ എല്ലാരും അറിയും…
വരുൺ പറഞ്ഞു…
മ്മ്മ് ശെരി…
വിനു അതും പറഞ്ഞുകൊണ്ട് വണ്ടി എടുക്കാൻ ഓടി…
നീ വാ… ഇങ്ങോട്ടിരിക്ക്…
നന്ദു അവളെ അങ്ങോട്ടിരുത്തി… ദേവി അവളുടെ തോളത്തേക്ക് തല വെച്ചു കിടന്നു… അപ്പോഴും അവളുടെ നോട്ടം നവിയിലേക്കാരുന്നു…
നവി വരുണിനെ എന്തോ കണ്ണുകാണിച്ചതും അവൻ ഫോണും എടുത്ത് ആരെയോ ഡയൽ ചെയ്തു കൊണ്ടു അപ്പുറത്തോട്ട് മാറി നിന്നു…
നവി അവളുടെ അടുത്തേക്ക് വന്നിരുന്നു… അവളുടെ ചുമലിൽ പിടിച്ചവളെ അവനോട് ചേർത്തിരുത്തി…അവൾ അവനെ ഒന്ന് നോക്കി… അവൻ ഒന്ന് ചിരിച്ചുകൊണ്ട് അവളുടെ തലമുടിയിൽ തഴുകികൊണ്ടിരുന്നു… അവൾ അവന്റെ നെഞ്ചോട് ചേർന്നിരുന്നു കണ്ണുകൾ അടച്ചു…
വിനു അപ്പോഴേക്കും വണ്ടിയുമായി വന്നിരുന്നു…
ഏട്ടാ… ദാ വിനു വണ്ടിയുമായി വന്നു…
മ്മ്മ്…ദേവൂ… വാ എണീക്ക്…
നവി അവളെ വിളിച്ചുണർത്തി…എന്നിട്ട് പതുക്കെ പിടിച്ചെഴുന്നേൽപ്പിച്ചു…അപ്പോഴേക്കും വരുണും അങ്ങോട്ടേക്കെത്തി…
വരുൺ… നീ ചെന്ന് കൃഷ്ണന്മാമയോട് പറ ഇവളൊന്നു വീണു ഞങ്ങൾ ഹോസ്പിറ്റലിലോട്ട് പോയെന്ന്… മറ്റാരേം തല്ക്കാലം അറിയിക്കണ്ട…വേറൊന്നും പറയേം വേണ്ട…എന്നിട്ട് നീ അങ്ങോട്ട് വന്നേക്ക്…
നവി വരുണിനോട് പറഞ്ഞു…
ശെരിയെടാ… എന്നാൽ നിങ്ങൾ ചെല്ല്…
മ്മ്മ്…
അതും പറഞ്ഞവൻ ദേവിയേം ചേർത്തു പിടിച്ചുകൊണ്ടു കാറിന്റെ അവിടോട്ട് നടന്നു…പിറകിനു നന്ദുവും…
വരുൺ അവരെ ഒന്ന് നോക്കിട്ട് അപ്പുറത്തേക്ക് നടന്നു…
•••••••••••••••••••••••••••••••••••••••••••
ഹോസ്പിറ്റലിൽ ചെന്നവർ ഡ്യൂട്ടി ഡോക്ടറിനെ കണ്ടു… അവർ അവളുടെ കൈ പരിശോധിച്ച് സ്കാനിംഗിന് പറഞ്ഞു… സ്കാനിങ് റിപ്പോർട്ടിൽ പൊട്ടൽ ഒന്നും ഉണ്ടാരുന്നില്ല…പക്ഷെ വലത്തേ കൈയുടെ മുട്ടിനു താഴെ നല്ല ചതവുണ്ടാരുന്നു…അപ്പോഴേക്കും വരുണും എത്തിയിരുന്നു…
മറ്റു കുഴപ്പങ്ങളൊന്നുമില്ല…ചതവുണ്ട്… അതിനു ബാന്റേജ് ഇട്ടിട്ടുണ്ട്..വൺ വീക് അത് കിടക്കട്ടെ…ഇപ്പൊ ഒരു ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട്… അതിനു ചിലപ്പോ ഒരു സെടേഷൻ കാണും… കുറച്ചു കഴിഞ്ഞു പോയാൽ മതി…
ഒക്കെ ഡോക്ടർ…
അതും പറഞ്ഞു ഡോക്ടർ പോയി…നവിയും വരുണും വിനുവും റൂമിലേക്ക് കയറി…ദേവി അവിടെ കട്ടിലിലേക്ക് ചാരി നന്ദുവിന്റെ തോളിൽ തല വെച്ചു കിടക്കുവാരുന്നു…വലത്തേ കയ്യിൽ ബാന്റേജ് ഇട്ടിട്ടുണ്ട്…അവരെ കണ്ടതും അവൾ എണീറ്റിരുന്നു… നവി വന്നു അവളുടെ തലയിൽ ഒന്ന് തഴുകി… അവളൊന്നു ചിരിച്ചു…
നീ കിടന്നോ…കുറച്ചു കഴിഞ്ഞു പോകാം നമുക്ക്…
മ്മ്മ്…
ദേവി നന്ദുവിന്റെ മടിയിലേക്ക് തല വെച്ചു കിടന്നു കണ്ണുകൾ അടച്ചു…അവൾ അത്രക്ക് ക്ഷീണിച്ചിരുന്നു…അവർ മൂന്നുപേരും അവളുടെ അടുത്തായി ഇരുന്നു…
•••••••••••••••••••••••••••••••••••••••••••
ഡാമിറ്റ്…
അതും പറഞ്ഞുക്കൊണ്ട് ശിവ കയ്യിലിരുന്ന ഗ്ലാസ്സ് നിലത്തേക്ക് വലിച്ചെറിഞ്ഞു…അവന്റെ കണ്ണുകളിൽ പക എരിഞ്ഞു…
ഇത്രക്ക് നല്ലൊരവസരം നിനക്കൊക്കെ കിട്ടിട്ടും നീയൊക്കെ അത് കൊണ്ടു തുലച്ചില്ലേ… അതും അവളെ പോലൊരു നരുന്ത് പെണ്ണിനെ…
അവൻ അവർക്കു നേരെ അലറിക്കൊണ്ട് ചോദിച്ചു… അവന്റെ മുന്നിൽ നിന്നവർ തലകുനിച്ചു…
സർ… ആ പെണ്ണ് ഞങ്ങളുടെ കണ്ണിലേക്ക് മണ്ണുവാരി എറിഞ്ഞു ഓടി…അവളുടെ പിറകിനു ഞങ്ങൾ പോയെങ്കിലും അപ്പോഴേക്കും അവിടെ വേറെ ആളുകൾ വന്നു…
അവർ തല താഴ്ത്തികൊണ്ട് പറഞ്ഞു… അതു കേട്ടതും ശിവ പല്ലുഞെരിച്ചു മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ചു…
ഹാ… ശിവാ… നീയെന്താ ഈ കാണിക്കുന്നേ…
നിരഞ്ജൻ വന്നവന്റെ കയ്യിൽ പിടിച്ചു…
നീ കേട്ടില്ലേ ഇവർ പറഞ്ഞത്… ഇത്രേം നല്ലൊരു അവസരം കിട്ടീട്ടും…
നിരഞ്ജൻ അവിടെ നിൽക്കുന്നവരെ കണ്ണുകാണിച്ചു…അവർ പുറത്തേക്കിറങ്ങി…
നീയിങ്ങു വന്നേ… ഇവിടിരിക്ക്…
അവൻ ശിവയെ പിടിച്ചാ സോഫയിൽ ഇരുത്തി…
ഡാ… ഇന്നൊരവസരം നമുക്ക് നഷ്ടപ്പെട്ടു… പോട്ടെ… ഇതു പോലെ നമുക്കിനിയും നല്ലൊരാവസരം കിട്ടും… അന്ന് ഇതിനേക്കാൾ കരുതലോടെ നമുക്ക് കരുക്കൾ നീക്കാം…തുടച്ചു നീക്കാം അവളെ നമുക്ക് ഈ ഭൂമിന്ന് തന്നെ…
നിരഞ്ജൻ തികഞ്ഞ ക്രൗര്യത്തോടെ ശിവയുടെ മുഖത്ത് നോക്കി പറഞ്ഞു…
ദേവീ…ഇനി ഒരിക്കൽ കൂടെ നീ എന്റെ കയ്യിൽ നിന്നു രക്ഷപെടില്ല…
ശിവ കണ്ണുകൾ ഇറുകെ പൂട്ടി മുഷ്ടി ചുരുട്ടികൊണ്ട് പറഞ്ഞു…
…………….. തുടരും……………..

by