രചന – വൈദേഹി ദേഹി
നവിയുടെ റൂമിന്നു ഇറങ്ങി ഓടിയ ദേവി നന്ദുന്റെ മുറിയിൽ വന്നാണ് നിന്നത്… അപ്പോഴും സംഭവിച്ചത് എന്താന്ന് അവൾക്കൊരു ബോധോം ഉണ്ടായില്ല…ആകെ കിളി പോയ അവസ്ഥ…വേറൊന്നുമല്ല നവിയുടെ ഭാഗത്തു നിന്ന് ഇത് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം… വഴക്ക് പറയും എന്നല്ലാണ്ട്…ദൈവമേ… ഇങ്ങേർക്കു എന്തോ കാര്യമായി പറ്റിട്ടുണ്ട്… കവിളിൽ കൈയും പൊത്തി പിടിച്ചു എന്തോ ആലോചിച്ചു നിക്കുന്ന ദേവിയെ കണ്ടാണ് നന്ദു മുഖവും തുടച്ചോണ്ട് ബാത്‌റൂമിന്നു ഇറങ്ങി വന്നത്… ഇവളിതെന്താ ആകെ റിലെ പോയ പോലെ നിക്കുന്നെ… ഡീ… എവിടുന്ന്… കൊച്ചു കിളി പോയി നിക്കുവല്ലേ… ഡീ ദേവീ… നന്ദു പോയി അവളെ ഒന്ന് തട്ടി കൊണ്ട് വിളിച്ചു…
അപ്പോഴാണ് നമ്മുടെ കൊച്ചൊന്നു ഭൂമിലോട്ട് വന്നത്… എന്താടി… നീയിത് എന്ത് ആലോചിച്ച നിക്കുന്നെ… അല്ല നിന്റെ കവിളിൽ ഇത് എന്താ പറ്റിയത്… അപ്പോഴാണ് താൻ ഇപ്പോഴും കവിളും പൊത്തിപിടിച്ചാണ് നിക്കുന്നതെന്ന് പോലും ദേവിക്ക് ബോധം വീണത്… ഏയ്…എന്ത് പറ്റാൻ… ഞാൻ ചുമ്മാ പിടിച്ചതാ… അങ്ങനെ പറയാനാണ് ദേവിക്ക് തോന്നിയത്… വേറൊന്നും കൊണ്ടല്ല എങ്ങാനും ഞാൻ ഈ കാര്യം നന്ദുനോട് പറഞ്ഞെന്നു നവി എങ്ങാനും അറിഞ്ഞാൽ ഇഷ്ടമുള്ളിടത് കടിക്കും എന്നല്ലേ പറഞ്ഞേക്കുന്നെ…അയ്യേ… മ്ലേച്ചൻ… മ്മ്ഹ്ഹ്… നിന്റെ നിൽപ്പ് കണ്ടപ്പോ എനിക്ക് തോന്നി ഇനി ഏട്ടന്റെ കയ്യിന്ന് വല്ലോം മേടിച്ചു കൂട്ടീന്ന്… അമ്പട പുളുസു… നിന്റെ ഏട്ടൻ ഇങ്ങു വാ തല്ലാൻ… എന്റെ ഏട്ടൻ വരുന്നുണ്ട് ചോദിക്കാനും പറയാനും…
ഓഹ് പറഞ്ഞ പോലെ ആ സാധനം കെട്ടിയെടുക്കുന്നുണ്ടല്ലോ… അല്ല എന്നാണാവോ ഇങ്ങു എത്തുന്നേ… എന്താ മോളെ നന്ദു… എന്റെ ഏട്ടനെ കാണാൻ ഇത്ര കൊതിയായോ… പ്ഫാാ… താങ്ക്സ്… പ്രേമിക്കാൻ പറ്റിയ ഒരു സാധനം… എന്താടി എന്റെ ഏട്ടന് ഒരു കുറവ് … ഇയ്യോ ഒരു കുറവും ഇല്ലല്ലോ… എല്ലാം കൂടുതലല്ലേ ഉള്ളു… ഹ്മ്മ്… എന്നും പറഞ്ഞു നന്ദു റെഡി ആകാൻ തുടങ്ങി… ഡി നാളെ നമുക്ക് കോളേജിൽ പോകണ്ട കേട്ടോ… രാവിലെ വിനുട്ടൻ വരും… അയിന്… അതിനെന്താ അവന്റെ ബാഗ് ആദ്യം എനിക്ക് തന്നെ ഓപ്പൺ ചെയ്യണം… ആ മാക്രി കുറച്ചു നേരത്തെ പറഞ്ഞിരുന്നേ ഒരു ലിസ്റ്റ് തന്നെ കൊടുക്കാരുന്നു… ഇതിപ്പോ ലാസ്റ്റ് മോമെന്റിൽ ആയി പോയി… ആഹ് സാരമില്ല ഉള്ളതാട്ടെ… പിന്നെ ഇനി വരുണേട്ടനോട് പറയാം…
വരുണിന്റെ പേര് കേട്ടതും നന്ദു ഒരു നിമിഷം ഒന്നു നിന്നു… വരുണേട്ടനും വരുന്നുണ്ടോ… ആഹ് വരുമാരിക്കും… ഇപ്പോ ഒന്നും പറഞ്ഞില്ല… മ്മ്ഹ്… നന്ദൂ… ദേവീ…ബാ വന്നേ… കഴിക്കാം… രണ്ടുപേരേം താഴേന്നു മാലതി വിളിച്ചു… ദാ വരുന്നു മാമീ… എന്നും പറഞ്ഞു നന്ദും ദേവിയും കൂടെ താഴേക്കു ചെന്നു… താഴെ അവർ രണ്ടുപേരും ഒഴിച്ച് ബാക്കി എല്ലാരും ഉണ്ടാരുന്നു… നവിയെ കണ്ടതും ദേവി അറിയാതെ തന്നെ കവിളിലോട്ട് കൈ പോയി… അത് കണ്ടതും നവിയുടെ മുഖത്ത് ഒരു കുസൃതി ചിരി വിരിഞ്ഞു… നവിയെ കണ്ട ദേവി പെട്ടന്ന് സൈലന്റായതും കവിളത്തു പൊത്തിപിടിച്ചതും അത് കണ്ട നവിയുടെ മുഖത്തെ കള്ളച്ചിരിയും ഒക്കെ ശ്രെദ്ധിച്ചിരുന്ന ഗോപികയുടെ മുഖത്ത് ഒരു നിറഞ്ഞ പുഞ്ചിരി വിടർന്നു… ശു… ശു… സൗണ്ട് കേട്ട് ദേവി അടുത്തിരുന്ന മാലതിയെ നോക്കി… മ്മ്? പോയിട്ടു എന്തായി… വല്ലോം നടന്നോ… എന്ത്… നീ പേപ്പർ എടുക്കാനല്ലേ നവിടെ റൂമിലോട്ട് പോയെ… അത് നടന്നൊന്ന്… ഓഹ് അതോ… ഇല്ല നവി നിന്നെ കണ്ടോ റൂമിൽ കേറുന്നേ… ഇ…ഇല്ല…എന്താ… പെട്ടന്ന് അങ്ങനെ പറയാനാണ് ദേവിക്ക് തോന്നിത്…
അങ്ങനെ വരാൻ വഴി ഇല്ലാലോ… മ്മ്മ്? അല്ല അവൻ നീ പോയെന്റെ പുറകിനു മുകളിലോട്ട് പോണ കണ്ടാരുന്നു… അപ്പോ പിന്നെ നിന്നെ കണ്ടില്ലേ… പല്ല് കടിക്കുന്ന സൗണ്ട് കേട്ട് മാലതി ഒരു വളിച്ച ചിരിയോടെ ദേവിയെ നോക്കി… ഈൗ… ബ്ലഡി മാമീ… എന്നിട്ടാണോ എനിക്കൊരു സിഗ്നൽ പോലും തരാഞ്ഞേ… ഞാൻ വന്നപ്പോഴേക്ക് അവൻ റൂമിൽ കേറിയെടി… സത്യം… ഇതെന്തുവാ രണ്ടു പേരുടെ ഇരുന്ന് കുശുകുശുക്കുന്നെ… നന്ദു ചോദിച്ചു… രണ്ടുടെ ഇത്ര കാര്യമായിട്ട് പറയണേ വല്ലിടത്തും ആറ്റം ബോബ് ഇടുന്ന കാര്യം ആകണം മോളെ… ഗോപി പറഞ്ഞു… ആഹ് മിക്കവാറും ഞാൻ നിങ്ങടെ കൃഷി ആപ്പീസിൽ ഒരു ആറ്റം ബോംബ് ഇടും ഇങ്ങനെ പോയാ… ദേവിക്കും നന്ദുനും കാര്യം പിടി കിട്ടിയൊണ്ട് അവർ ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തു… നവിക്കും ഗോപികക്കും ഒന്നും മനസിലായതുമില്ല… അതിനേക്കാൾ കഷ്ടം ആരുന്നു ഗോപിയുടെ കാര്യം… പുള്ളിക് വല്ലോം അറിയുമോ… ഇനി പറഞ്ഞോണ്ട് ചെന്ന മാലതിടെ വായിന്നു വല്ലോം കേൾക്കുന്നുള്ളൊണ്ട് ഗോപി വാ പൂട്ടി… ഫുഡ് കഴിച്ചു നവി ദേവിയെ ഒന്ന് നോക്കി കൈ കഴുകാൻ പോയി…
സത്യം പറഞ്ഞ ഇപ്പോഴാണ് നമ്മുടെ കൊച്ചിന്റെ ശ്വാസം നേരെ വീണത്… ഞാൻ ഇറങ്ങുവാ… എന്നും പറഞ്ഞു നവി കോളേജിലോട്ട് പോകാൻ ഇറങ്ങി… ഡി നീയിത് എന്താലോചിച്ചു ഇരിക്കുവാ… വാ കഴിച്ചിട്ട്…നമുക്കും ഇറങ്ങാം… ലേറ്റ് ആയി… മ്മ്… അങ്ങനെ കഴിപ്പ് കഴിഞ്ഞു ദേവിയും നന്ദും കൂടെ കോളേജിലോട്ട് ഇറങ്ങി… ഡി ദേവി… നീയും അമ്മേം കൂടെ എന്തുവ അവിടെ ഇരുന്ന് പിറുപിറുക്കന്നത് കേട്ടത്… ഓഹ് ഒന്നും പറയണ്ടെടി… ഞാൻ ഇത്ര രാവിലെ അങ്ങോട്ട് കെട്ടി ഒരുങ്ങി വന്നത് എന്തിനാരുന്നെന്ന് മോളിത് വരെ ചോദിച്ചോ… ഇല്ലാ… എന്തിനാരുന്നു… പേപ്പർ അടിച്ചു മാറ്റാൻ… അടിച്ചു മാറ്റാനോ… യാ ബേബി… എന്നിട്ട് നീ പേപ്പർ മാറ്റിയോ…നീ നിന്റെ മാറ്റിയല്ലേ…നീ എന്റെ മാറ്റിയില്ലല്ലേ… ചതിച്ചി… വഞ്ചകി…അല്ലേലും എനിക്കറിയാം നിനക്ക് എന്നോടൊരു സ്നേഹോം ഇല്ല… അല്ലേലും ഉണ്ടാരുന്നേൽ നീ എന്നെക്കാളും 1 മാർക്ക് കൂടുതൽ അന്ന് വാങ്ങുവാരുന്നോ…
നീ എന്ത് തേങ്ങയൊക്കെ ആടി ഈ പറയുന്നേ… നീ അപ്പോ പേപ്പർ മാറ്റിയോ… കുന്തമാ മാറ്റിയെ… അങ്ങേരു അതെവിടോ കൊണ്ട് പൂഴ്ത്തി വെച്ചേക്കുവാ… പിന്നെ നീ കൊച്ചുവെളുപ്പങ്കാലത്തെ എന്തോ ഉണ്ടാക്കാനാ അങ്ങോട്ട് കെട്ടിയെടുത്തെ… അല്ല എന്നിട്ട് നീ മുറിയിൽ കേറിത് ഏട്ടൻ കണ്ടില്ലേ… ഓഹ് കണ്ടെന്റെ ക്ഷീണം എനിക്കിത് വരെ മാറിയില്ല… പേടിക്കണ്ട കൊച്ചു ഒന്ന് ആത്‍മഗതിച്ചതാ… ഇ…ഇല്ല… ശെരിക്കും എന്റെ പൊന്നു നന്ദു അത് കിട്ടിയാരുന്നേ ഞാൻ ഇങ്ങനെ എന്തോ പോയ എന്തിനെ പോലൊക്കെ നിക്കുവോ… ആഹ്…ഓഹ് ഇനി ക്ലാസ്സിലോട്ട് ചെന്ന ഏട്ടൻെറന്ന് നല്ലത് കിട്ടും… ഓഹ് എല്ലാം കിട്ടി ബോധിച്ചു… എന്ത്… അ…അല്ല… കിട്ടി ബോധിക്കാമെന്ന് പറഞ്ഞതാ… ആഹ് എന്ന നീ ബാ…
നവി ക്ലാസ്സിലേക്ക് കയറി എല്ലാരോടും ഇരിക്കാൻ പറഞ്ഞു… So students… ഇന്നലെ ഞാൻ ഒരു unexpected ടെസ്റ്റ് നടത്തിയിരുന്നു… എല്ലാരും നല്ല രീതിയിൽ തന്നെ അറ്റൻഡ് ചെയ്തിട്ടുണ്ട്… അങ്ങനെ വരാൻ വഴി ഇല്ലല്ലോ… നന്ദു കൊച്ചു ഒന്ന് ആത്‍മഗതിച്ചതാണ്… മാർക്സ് നോക്കി നല്ല നല്ല സമ്മാനങ്ങൾ ഒക്കെ തരമെന്നാണ് ഞാൻ ആദ്യം കരുതിയത്…ഇനിയിപ്പോ അതിന്റെ ആവിശ്യം ഇല്ലല്ലോ… അത് നവി ദേവിയുടെ മുഖത്ത് നോക്കിയാണ് പറഞ്ഞത്… ദേവികൊച്ചാണെ ക്ലാസ്സിലെ ഫാനിന്റെ ഭംഗി നോക്കുവാരുന്നു… അതെന്താ സാർ സമ്മാനം താരത്തെ… ശില്പ ആരുന്നു… ഓഹ് ശവം… പോയി കൊടുക്ക് എനിക്ക് തന്നത് തന്നെ അവൾക്കും കൊടുക്കണം… ദേവി മനസ്സിൽ പറഞ്ഞോണ്ട് ശില്പയെ രൂക്ഷമായി നോക്കി… എല്ലാരും നന്നായി തന്നെ ആണ് അറ്റൻഡ് ചെയ്‌തെക്കുന്നെ… അപ്പോ പിന്നെ അതിന്റെ ആവിശ്യം ഇല്ലാലോ… സൊ നെക്സ്റ്റ് ടെസ്റ്റ് നോക്കാം…ഇനി എല്ലാരും ടെക്സ്റ്റ് എടുത്തോ… ഞാൻ ഇന്ന് പുതിയ ടോപ്പിക്ക് സ്റ്റാർട്ട് ചെയ്യാം… ദേവി ആശ്വാസത്തോടെ നന്ദുനെ നോക്കിപ്പോ കൊച്ചാകെ കിളി പോയി ഇരിക്കുന്നു…
ഡീ… ഡീ അതെന്റെ ഏട്ടൻ അല്ല… എന്റെട്ടൻ ഇങ്ങനെ അല്ല…. അതെന്താ… നമ്മളെ പുറത്താക്കാൻ ഇത്ര നല്ല വടി കയ്യിൽ കൊണ്ട് കൊടുത്തിട്ടും വേണ്ടന്ന് വെക്കണേൽ… അങ്ങേർക്കു മടുത്തു കാണും… എന്നാലും… ഒരു എന്നാലുമില്ല… നീയാ ബുക്കേലോട്ട് എങ്കിലും നോക്കി ഇരിക്ക്… വല്ലപ്പോഴുമൊക്കെ ക്ലാസിനുള്ളിൽ ഇരിക്കുന്നത് നല്ലതാ… ആഹ്… എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്… ഞാൻ കണ്ടു പിടിച്ചോളാം… നന്ദു ദേവിയെ ഒന്നു ചൂഴ്ന്നു നോക്കി കൊണ്ട് പറഞ്ഞു… ക്ലാസ്സ് കഴിഞ്ഞു വൈകിട്ട് ക്യാന്റീനിൽ ഇരുന്നു ചായേം പരിപ്പുവടേം കഴിക്കുവാരുന്നു നന്ദും ദേവിയും… ദേവ്സ്… നാളെ നീ അപ്പോ വരുന്നില്ലേ… നാളെ ഞാൻ മാത്രമല്ല നീയും വരുന്നില്ല… പിന്നേ… ആ ചട്ടിത്തലയനെ സ്വീകരിക്കാൻ ഞാൻ താലപ്പൊലിം കൊണ്ട് വരാം…
എന്റെ പൊന്നു നന്ദു…നീ കൂടെ വാ…അമ്മ പറഞ്ഞു വിട്ടതാ നിന്നെ കൂടെ കൊണ്ട് ചെല്ലണമെന്ന്… ആഹ്… അപ്പ പറഞ്ഞോണ്ട് മാത്രം ഞാൻ വരാം… അല്ലാണ്ട് നിനക്ക് ഒറ്റക് വരാൻ മടി ഉണ്ടായിട്ട് അല്ലല്ലേ… മടി ഒക്കെ ഉണ്ട് പക്ഷെ അതിനേക്കാൾ ആ ഡോങ്കിയെ കാണണമല്ലോന്ന് ഓർക്കുമ്പോഴാ… എന്റെ പൊന്നു നന്ദു… നീയും വിനുട്ടനുടെ ഉള്ള ഈ വഴക്ക് ഏത് കാലത്ത് തീരാനാ…മോട്ടെന്ന് വിരിയാത്ത പ്രായത്തിൽ തുടങ്ങിയതാ… അതവനല്ലേ എന്റടുത്തു എപ്പോഴും വഴക്കിനു വരുന്നേ… നീ പോയി അവനോട് പറ… ഇതുങ്ങൾ ഈ ജന്മം നന്നാവില്ല… ദേവി തലക്ക് കൈ കൊടുത്തിരുന്നു… …………….. തുടരും……………..

by