രചന – കണ്ണന്റെ മാത്രം
അവിടെ നിന്നും ഇറങ്ങിയ അവർ ആമി പോകാൻ സാധ്യത ഉള്ള എല്ലായിടവും അന്വേഷിച്ചു. അന്നത്തെ ദിവസം മുഴുവൻ അവർ ആമിയെ തിരഞ്ഞു അലഞ്ഞു നടന്നു. അവർ ആകെ പേടിച്ചു. ആശ്രമത്തിൽ ചെന്നില്ലെങ്കിൽ അവൾ എവിടെപ്പോയിട്ടുണ്ടാവും. അതും ഇങ്ങനെ ഒരു സമയത്ത്. സിദ്ധു കുറ്റബോധം കൊണ്ട് നീറി. തന്റെ എടുത്തുചാട്ടം ആണ് ഇതിനൊക്കെ കാരണം എന്നാലോചിച്ചിട്ട്.
അവർ പോലീസിൽ കംപ്ലയിന്റ് കൊടുക്കുന്നതിനെ കുറിച്ചു വരെ ചിന്തിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ് അവർക്ക് ആമിക്ക് ജോലി കിട്ടിയ കാര്യം പറഞ്ഞത് ഓർമ വന്നത്. അവർ പിറ്റേദിവസം തന്നെ ആശ്രമത്തിലേക്ക് പിന്നേം പോയി… ആദ്യം ഒന്നും ബാലൻമാഷ് പറയാൻ കൂട്ടാക്കിയില്ലെങ്കിലും അവസാനം അയാളുടെ കാലുവരെ പിടിച്ചപ്പോൾ അയാൾ പറഞ്ഞു അവൾ സേഫ് ആണെന്ന്.. എവിടെയാണെന്നോ എന്താണെന്നോ ഒന്നും പറയാൻ അയാൾ കൂട്ടാക്കിയില്ല. ആമി ഇതൊന്നും അവർ അറിയാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞപ്പോ പിന്നെ സിദ്ധു അയാളെ പറയാൻ നിർബന്ധച്ചില്ല..
എങ്കിലും അവൻ അവന്റെതായ രീതിയിൽ അന്വേഷിച്ചു കൊണ്ടിരുന്നു. പക്ഷേ ഒരു തുമ്പും കിട്ടിയില്ല.
ആമി പോയിട്ട് ഒരാഴ്ച്ച കഴിഞ്ഞു. അന്നത്തെ പ്രഭാതം ഉണർന്നത് പ്രിയയുടെ ആക്‌സിഡന്റ് വാർത്തയും കൊണ്ടായിരുന്നു. ആത്മഹത്യ ശ്രമം ആയിരുന്നു. സ്വയം കാറോടിച്ചു ഒരു ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
പക്ഷേ മരിച്ചില്ല.. കഴുത്തിനു താഴേക്കു തളർന്നുപോയി.. അവള് ചെയ്തുകൂട്ടിയതിനുള്ളത് അവൾക്ക് കിട്ടി. നരകിച്ചു മൂന്നുകൊല്ലം എന്നിട്ടാണ് മരിച്ചത്.
…………………..
Present…..
അജു പറഞ്ഞു നിർത്തി… ഞാൻ സിദ്ധുവിനെ ന്യായികരിക്കയല്ല പക്ഷേ ഈ അഞ്ചു കൊല്ലംകൊണ്ട് അവനൊരുപാട് കരഞ്ഞുകൂട്ടി.. എല്ലാവരും ഉണ്ടായിട്ടും ഓരോ നിമിഷവും നീറി നീറി ആണ് കഴിഞ്ഞത്..അവൻ ചെയ്തത് മുഴവൻ തെറ്റ് തന്നെ ആണ്. അതു ഞാൻ സമ്മതിക്കുന്നു.പക്ഷേ നിനക്ക് കഴിയുമെങ്കിൽ നീയെങ്കിലും ക്ഷമിക്കണം അവനോട്..
ഇതിനുള്ള ഉത്തരം ഞാൻ ഒരിക്കൽ അജുവേട്ടനോട് പറഞ്ഞതാണ്. എനിക്ക് വിഷമം ഉണ്ട് എന്റെ ഏട്ടൻ ഇതുപോലെ വിഷമിക്കുന്നത് കാണുമ്പോൾ പക്ഷേ എന്തോ ഒന്നും ക്ഷമിക്കാൻ കഴിയുന്നില്ല. ആമിയേച്ചിയുടെ കഷ്ടങ്ങൾ മുഴുവൻ നേരിട്ട് കൂടെ നിന്ന് അനുഭവിച്ചത് കൊണ്ടാകാം എനിക്ക് ഒന്നും മറക്കാനും പൊറുക്കാനും കഴിയുന്നില്ല. സിദ്ധുവേട്ടനോട് എന്ന് ആമിയേച്ചി ക്ഷമിക്കൊന്നോ അന്നേ എനിക്കും അതിനു സാധിക്കൂ..മാളു വിഷമത്തോടെ പറഞ്ഞു..
മ്മ്.. ഞാൻ നിര്ബന്ധിക്കില്ല എന്റെ ഒരു ആഗ്രഹം പറഞ്ഞന്നേ ഉള്ളൂ…അജു പറഞ്ഞു
ആ…വായോ നമുക്ക് വീട്ടിലേക്ക് പോകാം. മോൻ ഇന്ന് എന്താക്കിയോ ആവോ. ഇതിന്റെ ഇടയിൽ എനിക്ക് വിളിക്കാനും തോന്നിയില്ല… ഇതും പറഞ്ഞു മാളു അജുവിന്റെ വീട്ടിലേക്ക് പോകാനായി എഴുന്നേറ്റു ഒപ്പം അജുവും..
…………………..
അമ്മുമ്മേ മാനുത്തി ഇന്ന് അത്തയെ കന്തല്ലോ….
അത്തമ്മയെയും അത്താത്തനെയും മിച്ചട്ടന്റെ അത്തനെയും കണ്ടു അപ്പമ്മേം ഉണ്ടായിരുന്നു അസുത്തില്..
മാനുമോള് പറയുന്നത് കേട്ട് ഒരു ഞെട്ടലോടെ ജാനകിയമ്മ ആമിയെ നോക്കി..
ആമിയുടെ മുഖം നിർവികാരം ആയിരുന്നു…
മോളെ മാനുമോള്.. ജാനകിയമ്മ പറഞ്ഞുവരുമ്പോഴേക്കും ആമി പറഞ്ഞു.
അറിഞ്ഞു ജാനകിയമ്മേ.. ഇങ്ങോട്ട് വരുമ്പോൾ എനിക്ക് ഉറപ്പായിരുന്നു ഇതൊക്കെ നടക്കും എന്ന്. പക്ഷേ എന്റെ മോളുടെ ജീവൻ രക്ഷിക്കാൻ വേറെ വഴിയില്ല.. എന്റെ മോൾടെ ഉള്ളിൽ അച്ഛനെ കുറിച്ച് ഇത്ര ആഗ്രഹം ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല ജാനകിയമ്മേ.. പക്ഷേ എനിക്ക് ക്ഷമിക്കാൻ കഴിയുന്നില്ല അമ്മേ.. കണ്ണുനീരോടെ ആമി പറഞ്ഞു..
……………….
ദിവസങ്ങൾ കടന്നു പോയി. ഇതിനിടയിൽ മാളു മിച്ചുട്ടനേയും കൊണ്ട് മാനുമോളെ കാണാൻ പോകും ഇടക്കിടക്ക്. സിദ്ധുവിന് മോളെ കാണാൻ ആഗ്രഹം ഉണ്ടെങ്കിലും അവൻ പോയില്ല. ആമിയുടെ ഇഷ്ടമില്ലാതെ അങ്ങോട്ട് പോകാൻ അവന് താല്പര്യം ഉണ്ടായിരുന്നില്ല. ഇടക്ക് ഒന്ന് രണ്ടു തവണ ലക്ഷ്മിയമ്മയും ശങ്കറും അജുവും അവന്റെ അച്ഛനും അമ്മയും എല്ലാം മാനുമോളെ കാണാൻ പോയി എങ്കിലും സിദ്ധു പോയിരുന്നില്ല…
ആമി അജുവിനോടും അവന്റെ അച്ഛനോടും അമ്മയോടും നല്ല പരിചയത്തിൽ പെരുമാറിയെങ്കിലും ലക്ഷ്മിയമ്മയോടും ശങ്കറിനോടും നിർവികാരമായി ആണ് പെരുമാറിയത്. തങ്ങൾ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ഇതെന്ന് അറിയുന്നത് കൊണ്ട് അവർക്ക് ആമിയോട് വിരോധം ഒന്നും തോന്നിയില്ല….
……………
രണ്ടാഴ്ച കഴിഞ്ഞു നാളെ ആണ് ക്രോസ്സ് മാച്ചിങ് സാമ്പിൾസ് കൊടുത്തതിന്റെ റിസൾട്ട്…..
എന്താ സിദ്ധു.. എന്താ നീ ഇങ്ങനെ ആകെ വല്ലാതെ ഇരിക്കുന്നെ എന്തേലും പ്രോബ്ലം ഉണ്ടോ… രാത്രി മേലേടത് തറവാടിന്റെ പുറത്ത് എന്തോ ചിന്തിച്ചിരിക്കുന്ന സിദ്ധുവിനോട് അജു ചോദിച്ചു…
ഒന്നുമില്ല അജു. ഞാൻ നാളത്തെ കാര്യം ചിന്തിച്ചിരുന്നതാണ്..
സിദ്ധു പറഞ്ഞു
ഓഹ് നാളെ ആണല്ലോ അല്ലെ റിസൾട്ട്.. അജു ചോദിച്ചു.
മ്മ്.. നാളെ ഏതെങ്കിലും ഒരു സാമ്പിൾ പോസിറ്റീവ് ആയില്ലെങ്കിൽ പിന്നെത്തെ ഓപ്ഷൻ നിനക്കറിയാലോ.. അതു ഇപ്പോഴത്തെ കണ്ടിഷനിൽ ശിവക്ക് സങ്കൽപ്പിക്കാൻ പറ്റാത്തതാവും.. അതാലോചിട്ട് ആണ് എന്റെ ടെൻഷൻ.. ഏതേലും മാച്ച് ആയാൽ മതിയായിരുന്നു..
മ്മ്.. നാളെ എപ്പോഴാണ് റിസൾട്ട്.. ആമിയെ വിളിച്ചു പറഞ്ഞിട്ടുണ്ടോ…
ആ നാളെ 10 മണിക്ക് എന്റെ കാബിനിൽ വരാൻ പറഞ്ഞിട്ടുണ്ട്. നീ നാളെ മാളുവിനോടും കൂടി വരാൻ sidhuvinte ഹോസ്പിറ്റലിലേക്ക്.. ശിവക്ക് ഒരു മെന്റൽ സപ്പോർട്ടിന്..
അതു ഞാൻ പറയാം.. നീ ടെൻഷൻ ആവണ്ട എല്ലാം ഒക്കെ ആവും എന്ന് പ്രതീക്ഷിക്കാം. പിന്നെ സിദ്ധു നീ എന്താ മോളെ കാണാൻ പോകാത്തെ.. മോള് ഇന്ന് മാളുനോട് ചോദിച്ചു അച്ഛന് അവളെ ഇഷ്ടം ഇല്ലേ എന്ന്…
ആഗ്രഹം ഇല്ലാതെ അല്ലടാ. പക്ഷേ ഞാൻ അങ്ങോട്ട് ചെല്ലുന്നത് ശിവക്ക് ഇഷ്ടപ്പെടില്ല. ഇനിയും ഞാൻ കാരണം അവൾക്ക് ഒരു ദുഃഖം വേണ്ട എന്നുകരുതിയ എന്റെ മോളെ കാണാനുള്ള ആഗ്രഹം പോലും ഞാൻ ഉള്ളിൽ അടക്കുന്നത്… സിദ്ധു വിഷമത്തോടെ പറഞ്ഞു..
മ്മ്… എന്തായാലും നീ ഇപ്പൊ ചെന്ന് കിടക്കാൻ നോക്ക്.. നാളെ എല്ലാം ശരിയാവും എന്ന് പ്രതീക്ഷിക്കാം.. അജു പറഞ്ഞുകൊണ്ട് എഴുന്നേറ്റു…
നീ കിടന്നോ അജു ഞാൻ കുറച്ച് നേരംകൂടി ഇവിടെ ഇരിക്കട്ടെ.. എന്നും പറഞ്ഞു സിദ്ധു അവിടെ തിണ്ണയിൽ ആയി മലർന്നുകിടന്നു…
…………
ആമി മോളെ നേരം ഇത്രേം ആയില്ലേ.
ദേ മാനുമോളും ഉറങ്ങി. മോളും പോയി കിടക്കാൻ നോക്ക്. ജാനകിയമ്മ പറഞ്ഞു.
ഇന്ന് കിടന്നിട്ടും കാര്യം ഒന്നും ഇല്ല ജാനകിയമ്മേ ഇന്നത്തെ രാത്രി എനിക്ക് ഉറങ്ങാൻ പറ്റില്ല…
എന്തായാലും അഭിമുഖീകരിച്ചല്ലേ പറ്റൂ. അപ്പൊ പിന്നെ ഇങ്ങനെ ഉറക്കം കളഞ്ഞ് വയ്യാതെ ആയിട്ടും കാര്യം ഇല്ലല്ലോ.. മോള് പോയി കുറച്ച് നേരം കിടക്കാൻ നോക്ക്. അല്ല മോളെ നാളെ മാനുമോളെ കൊണ്ടുപോകുന്നുണ്ടോ…
ആ കൊണ്ടുപോകാമെന്നു വിചാരിക്കുന്നു. റിസൾട്ട് എന്തായാലും തുടർചികിത്സ വേണ്ടി വരുമല്ലോ.. അപ്പൊ പിന്നെ വേറെ oru ദിവസം പോകാൻ നിക്കണം അപ്പൊ പിന്നെ അവളേം കൊണ്ട് പോകണം..
മ്മ്.. ശരി മോളെ മോള് പോയി കിടന്നോ.
ശരി ജാനകിയമ്മേ.. ഗുഡ് നൈറ്റ്
…………
പിറ്റേന്ന് പത്തുമണി ആവുമ്പേക്കും മാനുമോളും ആമിയും സിദ്ധുവിന്റെ കാബിനിന്റെ മുന്നിൽ എത്തി. വാതിലിൽ മുട്ടി.
സിദ്ധു അകത്തേക്ക് വരാൻ പറഞ്ഞപ്പോ തന്നെ മാനുവിനേം കൂട്ടി ആമി ഉള്ളിലേക്ക് കയറി. ആമിയെ കണ്ടതും സിദ്ധു നോക്കിയിരുന്ന ഫയൽ അടച്ചിട്ട് ആമിയോട് ഇരിക്കാൻ പറഞ്ഞു.
സിദ്ധുവിനെ കണ്ടതും കുറച്ചുനേരം മാനുമോള് ആമിയുടെ മടിയിൽ തന്നെ ഇരുന്നെങ്കിലും പിന്നെ പതുക്കെ ഇറങ്ങി സിദ്ധുവിന്റെ അടുത്തേക്ക് പോയി എടുക്കാനായി കൈപൊക്കി കാട്ടി..
സിദ്ധു മോളെ എടുത്തു മടിയിൽ വച്ചതും അവൾ സിദ്ധുവിനോടായി ചോദിച്ചു
അത്തക്ക് മാനുത്തിനെ ഇഷ്തമില്ലാത്ത kathano ആനോ അത്ത മാനുത്തിനെ കാനാന് വതാത്തെ..
അല്ലല്ലോ അച്ഛാ പൊന്നിനെ അച്ഛക്ക് നല്ല ഇഷ്ടമാണല്ലോ. ഇതു അച്ഛക്ക് തിരക്കായതുകൊണ്ടല്ലേ വരാത്തെ…
ആനോ അന്നാ കൊയപ്പം ഇല്ല..
ഈ നേരത്തെല്ലാം ആമി വേറേതോ ലോകത്ത് എന്നപോലെ ആയിരുന്നു ഇരുന്നിരുന്നത്. മാനുട്ടിയോടെ സംസാരിക്കുമ്പോഴും സിദ്ധു അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ആ സമയത്ത് ആണ് സിദ്ധുവിന്റെ കാബിനിലെ ഫോൺ ബെല്ലടിച്ചത്. സിദ്ധു വേഗം ഫോൺ എടുത്തു. റിസൾട്ട് ആയിണ്ട് എന്ന് പറയാൻ ലാബിൽ നിന്നും ആയിരുന്നു വിളിച്ചത്. സിദ്ധു റിസൾട്ട് കാബിനിലേക്ക് ആവശ്യപ്പെട്ടു…
റിസൾട്ട് കൊണ്ട് വന്നതും സിദ്ധു അതു തുറന്ന് നോക്കി വായിച്ചു. അതു വായിച്ചുകഴിഞ്ഞ് കുറച്ചുനേരം സിദ്ധു ഒന്നും മിണ്ടിയില്ല. പിന്നെ മുഖം ഒന്ന് അമർത്തിത്തുടച്ചുകൊണ്ട് ആമിയോടായി പറഞ്ഞു..
ശിവ റിസൾട്ട് നെഗറ്റീവ് ആണ്. ഇനി ഇപ്പൊ ആകെ ഒരു വഴിയേ ഉള്ളൂ.. മാനുട്ടിക്ക്….
സിദ്ധുവിനെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ ആമി പറഞ്ഞു..
ഒരു കൂടപ്പിറപ്പ് ഉണ്ടാകണം…..
തുടരും

by