18/04/2026

ഹൃദയസഖി : ഭാഗം 29

രചന – കൃഷ്ണ

റെസ്റ്റൊക്കെ കഴിഞ്ഞ് ഇന്ന് തൊട്ടാണ് സ്കൂളിൽ പോകാൻ പോകുന്നത്. മൂന്ന് നാല് ദിവസം ലീവ് എടുത്തെ. ഇതിനിടക്ക് ശ്യാമ ടീച്ചറു ഞാൻ സ്കൂളിൽ വരാത്തതെന്താന്ന് വിളിച്ച് ചോദിച്ചപ്പോൾ അന്ന് നടന്നതൊക്കെ ഞാൻ പറഞ്ഞു. പറഞ്ഞുന്നു വെച്ചാൽ അവിടന്ന് വീട്ടിലേക്ക് തിരിച്ചു വരുന്ന വഴിക്ക് ചെറിയൊരു ആക്‌സിഡന്റ് പറ്റിന്ന്.പിന്നെ ശ്യാമ ടീച്ചർ കാണാൻ വന്നു കൂടെ ക്യൂട്ടി ബേബിയും ഉണ്ടായിരുന്നു. പിന്നെ വൈകുന്നേരം ആയപ്പോളാ അവർ തിരിച്ചു പോയത്.അന്നത്തെ ദിവസം പെട്ടന്ന് പോയത് പോലെ തോന്നി. കുഞ്ഞുസിന്റെ കളിയും ചിരിയും കണ്ടിരുന്ന് സമയം പോയതറിഞ്ഞില്ലെന്നു വേണം പറയാൻ.എന്റടുക്കൽ നല്ല കൂട്ടായി.evng ശ്യാമ ടീച്ചറിന്റെ ഹസ്ബാൻഡ് കൂട്ടി കൊണ്ടു പോകാൻ വന്നപ്പോൾ കക്ഷി എന്റടുത്തന്ന് പോകുന്നില്ലായിരുന്നു. എന്നെ മുറുകെ കെട്ടിപിടിച്ചിരിക്കുവായിരുന്നു.എന്തോ എനിക്ക് സങ്കടം വന്നു. പിന്നെ അവർ യാത്രയൊക്കെ പറഞ്ഞ് തിരിച്ചു പോയി.ഇന്നിനി സ്കൂളിൽ ചെല്ലുമ്പോൾ അവിടത്തെ കുറെ ചോത്യങ്ങൾ ഉണ്ടാകും. പോർഷൻസ് ആണേ കംപ്ലിറ്റ് ചെയ്യാൻ ഒരുപാടുണ്ട്. അതോർക്കുമ്പോൾ തന്നെ തല പെരുക്കുവാണ്. ഇനിപ്പോ സ്പെഷ്യൽ ക്ലാസ്സ്‌ വെക്കേണ്ടി വരും. അല്ലങ്കിൽ തന്നെ സ്പെഷ്യൽ ക്ലാസ്സിന്റെ കാര്യം പറഞ്ഞാൽ പുള്ളേര് തുടങ്ങും വേണ്ടാ ക്ലാസ്സ്‌ വെക്കണ്ടാ ആകെ കിട്ടുന്ന രണ്ട് ഒഴിവ് ദിവസമാണ് എന്നൊക്കെ പക്ഷേ എനിക്ക് എന്റെ പോർഷൻ തീർക്കേണ്ട… അങ്ങനെ ഓരോന്നും സ്വയം പറഞ്ഞ് റെഡിയായി ഒന്നൂടെ കണ്ണാടിക്ക് മുന്നിൽ വന്നു നോക്കി. നെറ്റിയിലെ മുറിപ്പാടിൽ മേല്ലേ വിരലുകളോടിച്ചു. മമ് ഇപ്പോ മുറിവ് ഏകദെശം വലിഞ്ഞിട്ടുണ്ട്. അതും പറഞ്ഞ് മുടി ഒന്നൂടെ ചീകി ഒതുക്കി താഴേക്ക് ചെന്നു.
ചായ കുടി കഴിഞ്ഞ് സ്കൂളിലേക്ക് വിട്ടു.
______________________________

 

ഇന്ന് ഓഫീസിൽ ചെല്ലുമ്പോൾ അങ്ങേരോട് പറയണം കമ്പനി മീറ്റിങ്ങിനു ഓസ്ട്രേലിയക്ക് കൂടെ വരുന്നുണ്ടന്നു. ഇനിപ്പോ ഞാൻ ഇല്ലന്നു പറഞ്ഞാലും അങ്ങേരെന്നെ കൊണ്ടുപോയിരിക്കും. കാരണം ഞാൻ ഇപ്പോൾ അവിടത്തെ വെറും സ്റ്റാഫ്‌ അല്ലല്ലോ MD ആർദ്ധവ് വിശ്വനാഥന്റെ pa അല്ലേ… അപ്പോ പിന്നെ പറയണ്ടല്ലോ…
ഓഫീസിൽ എത്തിയപ്പോൾ പതിവിലും നേരുത്തെ അങ്ങേര് വന്നിട്ടുണ്ടായിരുന്നു. അങ്ങേരെ കണ്ടപ്പോൾ ഞാൻ പെട്ടന്നെന്റെ വച്ചിലേക്ക് നോക്കി.. ഞാൻ എന്നും വരുന്ന ടൈം ആയിട്ടേയുള്ളു. ഇനിപ്പോ ഇത് തെറ്റി കിടക്കുവാണോ അതും ചിന്തിച്ചു ക്യാബിനിലെ timepiece ലേക്ക് നോക്കി. കറക്ട് ടൈം ആണല്ലോ… അതിപ്പോ എന്ത് പറ്റി നേരുത്തെ വരാൻ.. ഇനിപ്പോ ഇങ്ങേരുടെ വീട്ടിലെ timepiece ചത്തോ… ആ ആർക്കറിയാം…. ഞാൻ എന്തിനാ ഇതൊക്കെ ചിന്തിക്കുന്നേ… അതും ഓർത്ത് ഞാൻ അങ്ങേരുടെ അടുത്തേക്ക് ചെന്നു.

സാർ…. ഞാൻ വിളിച്ചതും അങ്ങേര് ലാപ്പിൽ നിന്നും നോട്ടം മാറ്റി എന്നെ നോക്കി…

സാറിന്ന് നേരുത്തെ ആണല്ലോ??

yes… അതും പറഞ്ഞ് അങ്ങേര് വീണ്ടും ലാപ്പിലേക്ക് ലുക്ക്‌ വിട്ടു.

സാർ…. ഞാൻ ഒന്നൂടെ വിളിച്ചു… അങ്ങേര് എന്താണ് എന്നാ ഭാവത്തിൽ എന്നെ നോക്കി..

അത് പിന്നെ നാളത്തെ കമ്പനി ട്രിപ്പിൽ സാറിന്റെ കൂടെ ഓട്രേലിയക്ക് വരാൻ വീട്ടിൽ എതിർപ്പൊന്നും ഇല്ല… എന്റെ പറച്ചില് കേട്ട് അങ്ങേര് ചെയറിലേക്ക് ചാരി ഇരുന്ന് തടിക്ക് കൈ വെച്ച് എന്നെ നോക്കി. അങ്ങേരുടെ നോട്ടം കണ്ടപ്പോൾ ഇനി ഞാൻ പറഞ്ഞതിൽ വല്ല കുഴപ്പവും സംഭവിച്ചോ എന്നായിരുന്നു എന്റെ മനസ്സിൽ…

അശ്വനി… താൻ ഇവിടെ ജോലി ചെയ്യുന്ന സ്റ്റാഫുകളിൽ ഒരാളെന്നതിൽ ഉപരി ഇപ്പോ താൻ എന്റെ pa അതായത് personal assistant ആണ്. അപ്പോ എന്റെ pa ആയിരിക്കുമ്പോൾ കമ്പനിയുമായി ബന്ധപ്പെട്ട് ഇതു പോലെ പോകേണ്ടി വരും. അതിൽ താൻ എതിർപ്പ് പ്രേകടിപ്പിച്ചാലും കാര്യമൊന്നുമുണ്ടാകില്ല… ആമ് പിന്നെ നാളെ പത്തു മണിക്കാണ് ഫ്‌ളൈറ്റ്. താൻ ഇവിടെ വന്നു നിന്നാൽ മതി ഞാൻ വന്നു പിക് ചെയ്തോളാം… ok..
ഞാൻ എല്ലാം കേട്ട് യന്ത്രികമായി തലയിട്ടി എന്നല്ലാതെ കമന്നൊരാക്ഷരം മിണ്ടില്ല… ഇനി മിണ്ടിട്ടും കാര്യമിന്നും ഇല്ലന്ന് എനിക്ക് നല്ലോണം അറിയാവുന്നത് കൊണ്ടു തന്നെ…

_________________________________

 

അതെ സമയം മറ്റൊരിടത്ത്

നാളെ ആദി കമ്പനി പ്രോൻജെക്ടിന്റെ ഭാഗമായി ഓട്രേലിയക്ക് പോകുവാണ്. ആ പ്രൊജക്റ്റ്‌ സക്സസ് ആയാൽ അത് നമ്മൾക്ക് വലിയൊരു അടിയാകില്ലേ…

നീ എന്തിനാ പേടിക്കുന്നത്… അവൻ പൊട്ടെ… അവന്റെ പിന്നാലെ തന്നെ എന്റ കണ്ണുകൾ ഉണ്ടായിരിക്കും… അവൻ കളത്തിലിറങ്ങിയപ്പോളാ എനിക്കും കളിക്കാൻ ഒരു ഉത്സാഹമൊക്കെ വന്നത്…

അവനെ നമ്മൾ കോച്ചായി കാണരുത്…he is intelligent man. അവൻ പഴയതെല്ലാം മറന്ന് തിരിച്ചു വന്നിട്ടുണ്ടെൽ സൂക്ഷിക്കണം….

shut up…… അയ്യാളുടെ ശബ്‌ദം ആ റൂം മുഴുക്കെ പ്രേതിധോനിച്ചു. നിനക്ക് അവനെ പേടിയാണോ… മമ് ഒരു രൂക്ഷ ഭാവത്തോടെ അയ്യാൾ ചോദിച്ചു.

ഇ… ഇല്ല…

ഹുമ്… അവന്റെ പതനം എനിക്ക് കാണണം. അത് കണ്ട് എനിക്ക് സന്തോഷിക്കണം… അവനിൽ ഉണ്ടാകുന്ന വേദനകൾ എനിക്ക് സന്തോഷമാണ് പകരുന്നത്. ആരോടും മിണ്ടാതെ ആരെയും കാണാതെ ഉള്ള അവന്റെ ആ കറുത്ത ദിനങ്ങൾക്ക് പിന്നിലും ഞാനാണെന്ന് അവനറിയില്ലല്ലോ… അതും പറഞ്ഞ് അവൻ പൊട്ടി ചിരിച്ചു… അവന്റെ ചിരിയിൽ നേരിയ ഭയത്തോടെ ആണ് കൂടെ ഉണ്ടായിരുന്നവൻ നിന്നത്…

സത്യങ്ങളെല്ലാം ഒരിക്കൽ ആദി അറിഞ്ഞാലോ??

എങ്ങനെ അറിയാൻ… ഇതു വരെ അറിയാത്ത അവൻ ഇനി എങ്ങനെ അറിയാനാണ്… ഇനി അവൻ ആ സത്യം അറിയുകയാണെങ്കിൽ അത് അവന്റെ ശ്വാസം നിലയ്ക്കുന്നതിനു തൊട്ട് മുന്നേ ആയിരിക്കും. അതും എന്റെ വായിൽ നിന്നുതന്നെ…അതും പറഞ്ഞ് കൈയ്യിൽ പിടിച്ചിരുന്ന ഗ്ലാസ്സിലെ മദ്യം വലിച്ചു കുടിച്ചു…

________________________________

ഇന്നാണ് ആ അന്യന്റെ കൂടെ ഓട്രേലിയക്ക് പോകുന്നത്… എനിക്കാണേൽ ഇവരുടെ മുഖത്ത് നോക്കും തോറും കണ്ണുകൾ നിറഞ്ഞൊഴുകുവാ.. അമ്മ ഇന്നലെ രാത്രി മുതൽക്കേ എനിക്ക് അവിടെ എത്തുമ്പോൾ കഴിക്കാൻ വേണ്ടി കുറച്ച് സ്നാക്ക്സ് ഉണ്ടാക്കി. ഞാൻ കമ്പനിന്നു ടൂർ പോകുവല്ല എന്നൊക്കെ പറഞ്ഞിട്ട് ആര് കേൾക്കാൻ.. ഇതൊക്കെ ചുമന്നോണ്ട് പോകുന്ന കാര്യം ഓർക്കുമ്പോളാ കഷ്ട്ടം….

ആച്ചിയാണ് എന്നെ ഓഫീസിൽ കൊണ്ടു പോയി ആക്കാമെന്നു പറഞ്ഞത്. അത് കൊണ്ട് ചെക്കൻ അതും പറഞ്ഞ് ലീവ് എടുത്തു. കള്ള പകയൻ.ഞാൻ ഇല്ലാത്തതു കൊണ്ടു എന്റെ വണ്ടിയിൽ അതികം ടച്ചിങ്ങൊന്നും വേണ്ടന്നു ആച്ചിയോട് പ്രേത്യേകം പറഞ്ഞു.അതിനവൻ എങ്ങോട്ടോ നോക്കി ശരിയെന്നൊക്കെ പറഞ്ഞു. എവിടെ നമുക്കറിയില്ലേ ഈ കുരുപ്പിനെ.അപ്പു ഇന്നലെ രാത്രി വിളിച്ച് എനിക്ക് ഓൾ ദി ബെസ്റ്റ് ഒക്കെ പറഞ്ഞു എന്തിനാണാവോ… പിന്നെ അവൾ ലീവായതു കൊണ്ട് പേർസഷൻസ് കുറെ കംപ്ലീറ്റ് ചെയ്യാനുണ്ട് അതുകൊണ്ട് പെണ്ണ് ഫോൺ വിളിച്ച് കുറെ സങ്കടവും അതിന് ഞാൻ വന്നു കഴിയുമ്പോൾ അടിച്ചു പൊളിക്കാം എന്നൊക്കെ പറഞ്ഞു. ഞാനും നിർബന്തിക്കാൻ പോയില്ല… ടീച്ചറമ്മ അല്ലേ… പിന്നെ ips കാരന്റെ കാര്യം ഞാൻ പ്രേത്യേകം പറഞ്ഞു. അവൾ അതിന് ok ഒക്കെ പറഞ്ഞു.. ദിവത്തിനറിയാം അതെന്താകുമെന്ന്…ആമ് വന്നു കഴിയുമ്പോൾ അറിയാം…
പിന്നെ അതികം താമസിപ്പിക്കാതെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി. വണ്ടിയിൽ കയറുമ്പോൾ ഞാൻ അവരെ ഒന്നൂടെ നോക്കി ശേഷം എന്റെ വീടിനെയും… ഒരാഴ്ച… ഞാൻ ഇവിടെ കാണില്ല… ഓർക്കുമ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞു വന്നു… ഇനി ഓരോന്നും ചിന്തിച്ചാൽ ഞാൻ ചിലപ്പോൾ കരഞ്ഞു പോകും.. അതു കൊണ്ട് ഞാൻ ആച്ചിയോട് വേഗം വണ്ടിയെടുക്കാൻ പറഞ്ഞു. വണ്ടി ഗേറ്റ് കടക്കും വരെ ഞാൻ തിരിഞ്ഞു നോക്കി തന്നെ ഇരുന്നു. അമ്മ സാരി തുമ്പ് കൊണ്ട് കണ്ണുകൾ തുടച്ച് വേഗം അകത്തേക്ക് കയറിപ്പോയി. പാവം.. അച്ഛൻ പുഞ്ചിരിയോടെ തന്നെ വാതിക്കൽ നിക്കുന്നുണ്ടായിരുന്നു. വീട് കൺ മുന്നിൽ നിന്നും മറയുന്നത് വരെ ഞാൻ ആ നോട്ടം അങ്ങനെ ഇരുന്നു. ആച്ചി സ്കൂട്ടി ഓടിച്ചത് കൊണ്ട് തന്നെ പെട്ടന്ന് ഓഫീസിനു മുന്നിലെത്തി. ഞാൻ വണ്ടിന്ന് ഇറങ്ങി.

നിചേച്ചി.. നിചേച്ചിടെ ബോസ് എപ്പോഴാ വന്നേ…??
ആള് വന്ന വരെ ഞാൻ കൂടെ നിക്കണോ.?

അങ്ങേര് എന്നോട് ഞാൻ ഓഫീസിൽ വരുന്ന ടൈമിൽ തന്നെ വന്നോളാനാ പറഞ്ഞത്… പിന്നെ പത്തു മണിക്കാ ഫ്‌ളൈറ്റ് എന്നാ പറഞ്ഞത്. എന്നെ ഇവിടെ പോസ്റ്റ്‌ ആക്കാൻ വേണ്ടി അങ്ങേര് ഓഫീസിൽ വരുന്ന ടൈമിൽ വരാൻ പറഞ്ഞതാണോ എന്തോ… അല്ല മോനേ ആച്ചി നീ ഇന്ന് ലീവ് എടുത്തത് എന്തിനാടാ മാക്രി… എന്നെ ഡ്രോപ്പ് ചെയ്യാൻ എന്നാ പേരിലാണോ… എന്നിട്ട് ഇവിടെ കൊണ്ട് ഡ്രോപ്പ് ചെയ്തിട്ട് പൊക്കോട്ടെന്നോ… ഞാൻ ചെറിയ കലിപ്പിൽ പറഞ്ഞപ്പോൾ ചെക്കൻ വളിച്ച ഇളി ഇളിക്കുന്നു…

ഞാൻ ചോദിച്ചന്നെയുള്ളല്ലോ എന്റെ നിചേച്ചി… ഞാൻ പോയില്ലല്ലോ…

ആമ് നീ പോക്കണേൽ നടന്നെ പോകു.. ഞാൻ സ്കൂട്ടി ഓഫീസിൽ വെച്ച് കീ യും കൊണ്ട് പോകും ഓസ്ട്രേലിയക്ക് ആമ്…

ഞാൻ ചുമ്മാ ചോതിച്ചതല്ലേ എന്റ നിച്ചൂട്ടി… അതിന് എത്രയും കടുത്ത തീരുമാനങ്ങൾ എടുക്കല്ലേ… പ്ലീസ്…

മമ് മമ്… അതെ ഒരാഴ്ച ഞാനില്ലന്നും കരുതി മോൻ അതികം ഇതിൽ കിടന്ന് കളിക്കണ്ട കിട്ടല്ലോ…

ഉവ്വേ…. അതും പറഞ്ഞ് ചെക്കൻ എന്റെ മുന്നിൽ കൈ കൂടി നിന്നു.

good boy…

കുറച്ച് കഴിഞ്ഞപ്പോൾ ഒരു ബ്ലാക്ക് ഇന്നോവ കാറ് ഞങ്ങളുടെ മുന്നിൽ വന്നു നിന്നു. ഡോർ ഗ്ലാസ്‌ താഴ്ത്തിയപ്പോളാണ് അതിലിരിക്കുന്ന ആളെ കൊണ്ടത്. കൂളിംഗ് ഗ്ലാസ്സൊക്കെ വെച്ച് നല്ല ടിപ്പ് ടോപ്പിൽ ഇരിക്കുന്ന എന്റെ MD യെ കണ്ട് ഞാൻ അറിയാതെ തന്നെ വാ പൊളിച്ചു പോയി…
ആച്ചി എന്നെ മേല്ലേ തട്ടിയപ്പോൾ ആണ് സ്വബോധത്തിലേക്ക് വന്നത്. നിചേച്ചി ആള് അന്ന് കണ്ടതിനേക്കാൾ പൊളി ആയിട്ടുണ്ടല്ലോ… ഞാൻ കേൾക്കെ പതിയെ പറഞ്ഞു… ഓ പിന്നെ അത് നിനക്ക് തോന്നുന്നതാ എന്നും പറഞ്ഞ് ഞാൻ പുച്ഛിച്ചു തള്ളി… ആച്ചി പറഞ്ഞത് നേരാ… ആള് ഇന്ന് കാണാൻ ഒരു പ്രേത്യേക ഭംഗി ഉണ്ടായിരുന്നു..

മമ് അതായിരിക്കും അങ്ങേരെ കണ്ടപ്പോൾ വായും പൊളിച്ച് നിന്നത്…

ആച്ചിടെ ആ പറച്ചിലിന് എനിക്ക് തിരിച്ചു മറുപടി ഇല്ലായിരുന്നു… അതു കൊണ്ട് ഒന്നും മിണ്ടാൻ പോയില്ല…

ഹലോ…. ചേച്ചിയും അനിയനും ഓരോന്നും പിറുപിറുത്കൊണ്ടിരുന്നാൽ ഫ്‌ളൈറ്റ് പോകും… അതു കൊണ്ട് മാരിയതക്ക് കേറാൻ നോക്ക്…
മുഖത്ത് അൽപ്പം കലിപ്പ് ഫിറ്റ്‌ ചെയ്ത് അങ്ങേര് പറഞ്ഞപ്പോൾ ഞാൻ ആച്ചിയോട് പറഞ്ഞ് അവന്റെ കവിളിൽ തലോടി ഞാൻ ബാക്കിലെ ഡോർ തുറക്കാൻ ആഞ്ഞതും അങ്ങേര് പറയുവാ.. അതെ ഞാൻ നിന്റെ ഡ്രൈവർ ഒന്നുമല്ല മാരിയാതക്ക് ഫ്രണ്ടിൽ കയറടിന്ന്… ഞാൻ കൈ അതെ പടി പിൻവലിച്ച് ഫ്രണ്ട് ഡോർ തുറന്നു കയറി ഇരുന്നു. ആച്ചിയെ നോക്കിയപ്പോൾ അവൻ ചിരി കടിച്ചു പിടിച്ചു നിക്കുവാ കുരുപ്പ്… car സ്റ്റാർട്ട്‌ ആകിയപ്പോൾ എന്തോ എനിക്ക് സങ്കടം തോന്നി ഞാൻ ആച്ചിയെ നോക്കി പോയിട്ട് വരുന്നു പറഞ്ഞ് തലയാട്ടിയപ്പോൾ അവന്റെ മുഖത്തെ ചിരി മേല്ലേ മായുന്നത് ഞാൻ കണ്ടു. എന്റെ കണ്ണുകൾ നിറഞ്ഞു.. അത് അവര് ശ്രെദ്ധിക്കാതെ ഞാൻ തുടച്ചു. കാർ മുന്നോട്ടെടുത്തപ്പോൾ ഞാൻ ആച്ചിയെ നോക്കി തന്നെ ഇരുന്നു.. അവൻ ചിരിയോടെ എനിക്ക് കൈ വീശി ടാറ്റാ തരുന്നുണ്ട്.. car നിമിഷ നേരം കൊണ്ട് അവിടന്ന് പറപ്പിച്ചു വിട്ടു.

അവൾ അനിയനോട്‌ യാത്ര പറയുമ്പോൾ കണ്ണുകൾ നിറഞ്ഞതും ആരും അറിയാതെ തുടക്കുന്നതും ഞാൻ കണ്ടിരുന്ന്. ഒരാഴ്ച്ചത്തെ കാര്യമല്ലേ ഉള്ളു. അതിന് ഇവലിത്രയ്ക്ക് സെന്റി അടിക്കുന്നതെന്തിനാണ് എനിക്ക് മനസിലാകാത്തത്. ആ എന്തേലും ആകട്ടെ അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ…. ഞാൻ ഡ്രൈവിങ്ങിൽ ഫുൾ കോൺസെന്ട്രേഷൻ കൊടുത്തു.

എയർ പോർട്ടിൽ എത്തുന്നത് വരെ ഞങ്ങൾക്കിടയിൽ നിശബ്ദത ആയിരുന്നു. അങ്ങേര് ഡ്രൈവിങ്ങിൽ ആയിരുന്നു കോൺസെന്ട്രേഷൻ. പിന്നെ എനിക്ക് അങ്ങേരോട് മിണ്ടാൻ താൽപ്പര്യം ഇല്ലാത്തത് കൊണ്ട് പുറത്തേക്കും നോക്കിയിരുന്നു.
എയർ പോർട്ടിൽ വന്നപ്പോൾ സമയം ഒമ്പത് കഴിഞ്ഞിരുന്നു.ഞങ്ങൾ രണ്ടാളും അകത്തേക്ക് പ്രേവേശിച്ചു. ചെക്കിങ്ങും മറ്റും കഴിഞ്ഞ് ഫ്‌ളൈറ്റിൽ കയറി. ആദ്യമായിട്ടാണ് ഞാൻ ഫ്‌ളൈറ്റിൽ കയറുന്നത് അതിന്റെ ഇല്ല ടെൻഷനും എനിക്കുണ്ടായിരുന്നു.ഞങ്ങൾക്ക് രണ്ടാൾക്കും തൊട്ടടുത്തുള്ള സീറ്റുകളാണ് കിട്ടിയത്. എനിക്ക് വിൻഡോസ്‌ സീറ്റ്‌ ആണ് കിട്ടിയത്… അങ്ങനെ ഫ്‌ളൈറ്റ് മുന്നോട്ടെടുത്തപ്പോൾ ചെറിയ അനക്കവും കുലുക്കവുമൊക്കെ വന്നപ്പോൾ ഞാൻ കൈ രണ്ടും കൂപ്പി കണ്ണുകൾ ഇറുക്കി അടച്ച് എല്ലാ ദൈവങ്ങളെയും വിളിക്കുവായിരുന്നു… കുറച്ച് കഴിഞ്ഞപ്പോൾ അനക്കം നിന്നു. ഞാൻ മേല്ലേ കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ എന്റെ ചെയ്തികൾ കണ്ട് എന്നെ തന്നെ നോക്കി നിക്കുന്ന അങ്ങേരെയാണ്… ഞാനാണേ ചമ്മി നാണം കെട്ടുന്നു പറഞ്ഞാൽ മതിയല്ലോ… ഞാൻ ഒരു ചുമ്മിയ ചിരി ചിരിച്ചു. അത് കണ്ട് അങ്ങേര് എന്നെ ചെറു ചിരിയാലേ എന്നിൽ നിന്നും നോട്ടം മാറ്റി സീറ്റിലേക്ക് ചാരി കണ്ണടച്ചിരുന്നു.

ഞാൻ സ്വയം തലക്കിട്ടടിച്ച് ശേ… എന്നും പറഞ്ഞ് തിരിഞ്ഞതും വിൻഡോയിലൂടെ പുറത്തെ കാഴ്ചകളാണ് എന്റെ കണ്ണിൽ പെട്ടു. പുറത്തെ കാഴ്ചകൾ കണ്ട് എന്റെ കണ്ണുകൾ വിടർന്നു. അത്രയ്ക്ക് മനോഹരമായിരുന്നു…. ഞാൻ ആ കാഴ്ചകൾ കണ്ട് മയങ്ങി പോയി…

മണിക്കൂറുകൾക്ക് ശേഷം ഫ്‌ളൈറ്റ് ഓസ്ട്രേലിയയിൽ ലാൻഡ് ആയി…

അശ്വനിയെ നോക്കിയപ്പോൾ അവൾ വിൻഡോയിൽ തല ചായ്ച്ച നല്ല ഉറക്കം. അവൾടെ ആ കിടപ്പ് കാണാൻ തന്നെ നല്ല ക്യൂട്ട് ആയിരുന്നു… ഞാൻ പെട്ടന്ന് അവളിൽ നിന്നും നോട്ടം വെട്ടിച്ചു… പിന്നെ അവളികിടപ്പ് കിടന്നാൽ ഇവിടന്നു പോക്ക് നടക്കില്ല.. ഞാൻ അവളെ തട്ടി വിളിക്കാൻ അവൾക്ക് നേരെ കൈ ഞാൻ കൊണ്ടുപോയപ്പോൾ എന്തോ പെട്ടന്ന് തന്നെ കൈ പിൻവലിച്ചു. അവളെ വിളിക്കാതെ പറ്റില്ലല്ലോ എന്നോർത്തു ഞാൻ തട്ടി വിളിച്ചു…

ഞാൻ തട്ടി വിളിച്ചപ്പോളുണ്ട് അവള് പറയുവാ… അമ്മ ഒരു പത്തു മിനിറ്റ് കൂടെ… കിടന്നോട്ടെ പ്ലീസ്… എന്ന്… അത് കേട്ടപ്പോൾ എനിക്ക് കലിച്ചു കയറി… ഞാൻ ആ കലിപ്പിൽ തന്നെ അശ്വനി.. എന്ന് ശബ്‌ദം കുറച്ച് കൂട്ടി വിളിച്ചപ്പോൾ അവള് ഞെട്ടി പിടഞ്ഞെന്നിറ്റു… അവൾടെ ആ ഞെട്ടലും ചുറ്റും നോക്കലും എല്ലാം കണ്ട് എനിക്ക് ചെറിയൊരു ചിരിയൊക്കെ വന്നു പക്ഷേ ഞാനത് അവളിൽ നിന്നും മറച്ചു വെച്ചു.

ഞാൻ നല്ല സുഖായിട്ട് സ്വപ്നമൊക്കെ കണ്ട് കിടന്നപ്പോളാണ് എന്നെ തട്ടി വിളിക്കുന്നത് വീട്ടിൽ കിടക്കുന്ന ചിന്തയിലാണ് ഞാൻ ആദ്യം അങ്ങനെ പറഞ്ഞത്. പിന്നെ അശ്വനിന്നൊരു അലർച്ച കേട്ടപ്പോളാ ബോതം വന്നത്… ഞെട്ടി പിടഞ്ഞെണിറ്റ് ചുറ്റും നോക്കിയപ്പോൾ നല്ല കലിപ്പിൽ എന്നെ നോക്കി നിക്കുവാ… പറയണ്ടല്ലോ രണ്ടാമത്തെയും ചമ്മി നാറി എന്ന് പറയുന്നതാകും നല്ലത്.

കലിപ്പ് മൂഡ് ഫിറ്റ്‌ ചെയ്ത് തന്നെ അങ്ങേര് ഇറങ്ങാൻ പറഞ്ഞ് എണീറ്റു. ഞാൻ തൊട്ടു മുന്നേ നടന്ന കാര്യമോർത്ത് തലയ്ക്ക് സ്വയം മുട്ട് കൊടുത്ത് അങ്ങേരുടെ പിറകെ പോയി…

തുടരും…