രചന – ചിലങ്ക
കിരൺ തിരിഞ്ഞ് നോക്കിയതും സുമുഖനായ ഒരു ചെറുപ്പക്കാരൻ.. അല്പം ഫ്രീക്ക് ആണെങ്കിൽ തന്നെയും കാണാൻ നല്ല ഭംഗിയുണ്ട്… കിരൺ സംശയത്തോടെ അവനെ അടിമുടി നോക്കി…. ഹായ്….ഈ തേർഡ് ഇയർ ഇക്കോണിമിക്സ് പഠിക്കുന്ന പാർവതിയുടെ ക്ലാസ്സ് എവിടെ യാ…??? പാർവതി…… ആര് പാറു വോ…?? കിരൺ സംശയത്തോടെ ചോദിച്ചു…. Ya… പാറു…… ബേബിയെ അറിയോ……. ബേബിയോ….. കിരൺ വാ പുളച്ച് അവനെ നോക്കി…. I’m prem .. Paru Baby’s cousin…………. ഓ…. ഈ തെണ്ടിയായിരുന്നോ അവൻ… കിരൺ പല്ല് ഞരിച്ച് കൊണ്ട് പറഞ്ഞു…. What????? ഏയ് nothing….. അല്ല അവളെ എന്തിനാ കാണുന്നത്…?? ഒരു പിരികം പൊക്കി അവൻ ചോദിച്ചു….. ഏയ്… ചുമ്മാ ഒരു ഷോപ്പിങ്…. അല്ല പാറു ബേബി എവിടെ??? അവൾ…. പ്രേം…………… എന്നും വിളിച്ച് വരാന്തയിലൂടെ ഓടി അവൾ അവനെ കെട്ടി പ്പിടിച്ചു…. അത് കണ്ടതും കിരണിന് അങ്ങോട്ട് എരിഞ്ഞു കേറി….. ഹായ് ബേബി ഷോപ്പിംഗ് പോകണ്ടേ….. Ya പോകാം…. Ha പ്രേം ഇത് എന്റെ സാർ ആണ് കിരൺ…….ഞാൻ പറയാറില്ലേ കാർത്തിയുടെ ബ്രദർ….. പാറു അവനെ പരിചയപ്പെടുത്തി…..
ഹ… ഞാൻ ഓർക്കുന്നു നീ എപ്പോഴും പറയാറുള്ള കിരൺ അല്ലെ…. അതേ…. പരിചയ പ്പെട്ടതിൽ സന്തോഷം…. എന്നാൽ ഞങ്ങൾ പോട്ടെ…. അതും പറഞ്ഞ് പ്രേം അവന് കൈ കൊടുത്തു അവൻ മനസ്സില്ലാമനസ്സോടെ തിരിച്ചും…. കിരണിന്റെ മുഖം കാണുമ്പോൾ പാറുവിന് ചിരി വന്നു… ഞാനായിട്ട് ആരെയും നിർബന്ധിക്കില്ല കിരണേട്ടാ.. എന്നോട് പ്രണയം ഉണ്ടെങ്കിൽ നിങ്ങൾ തന്നെ അതെന്നോട് പറയും… ഇനി ഈ പാറുവായിട്ട് നിങ്ങളുടെ പുറകെ വരില്ല….. അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് അവന്റെ കൈ പിടിച്ച് നടന്നു… അവർ പോകുന്നതും നോക്കി കിരൺ നിന്നും… ദേഷ്യം മാറ്റാനെ അവന് പറ്റിയില്ല… അല്ലെങ്കിൽ തന്നെ താൻ എന്തിനാ ഇത്രയും ദേഷ്യം കാണിക്കുന്നത് .. തന്റെ കല്യാണം ഉറപ്പിച്ച് വെച്ചേക്കുവാ… അതും വേറെ ഒരു പെണ്ണുമായും.. ഇവൾ ആരുടെ കൂടെയും അഴിഞ്ഞാടിയാൽ എനിക്കെന്താ…..?? അവൻ സ്വയം പറഞ്ഞ് സമാധാനിച്ചു……
ഓഹ് രണ്ടെണ്ണം കൂടി കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കുവാ…. പാറു ശില്പയേയും പ്രേമിനേയും നോക്കി പറഞ്ഞു.. ടാ നാറി വാ പോകാം..പാറു അവന്റെ കൈയിൽ അടി കൊടുത്തുകൊണ്ട് പറഞ്ഞു….. പ്ലീസ് പാറു… ഇച്ചിരി നേരം കൂടി ഒന്നുവല്ലെങ്കിൽ നിന്നെ ഹെല്പ് ചെയ്യുന്നതല്ലേ ഇവൻ… ശില്പ കെഞ്ചി…. ഓഹ് പുല്ല് എന്നാൽ നിങ്ങൾ രണ്ടും ഇരുന്ന് കിഞ്ഞരിക്ക്… ഞാൻ പോണ് അതും പറഞ്ഞ് പാറു ബീച്ചിൽ അവർക്ക് റ്റാറ്റാ പറഞ്ഞു നടന്നു…. നിനക്ക് ദേഷ്യം ഉണ്ടോ ശില്പ….. ഞാൻ അവളുടെ കൂടെ….. അവൻ ബാക്കി പറയുന്നതിന് മുന്നേ ശില്പ പ്രണയത്തോടെ അവന്റെ കൈ കളിൽ പിടിച്ചു… സ്നേഹിക്കുന്നവർ തമ്മിൽ ആണ് പ്രേo ഒന്നിക്കേണ്ടത്….. എനിക്ക് നീയും പാറുവിന് കിരണും…… അവൾക്ക് വേണ്ടി നീ എന്ത് ചെയ്താലും എനിക്ക് സന്തോഷമേയുള്ളൂ… എന്നേക്കാൾ മുന്നേ നിനക്കവളെ അറിയാം….. So… നീ അവളുടെ കൂടെ നിൽക്കുന്നതിനിൽ എനിക്ക് ഒരു ദേഷ്യവും ഇല്ല…. Because I trust you so much…….. അവളുടെ വാക്കുകൾ കേട്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…. ( ഇത് നടക്കണ കാര്യം ആണോന്ന് ചോദിക്കുന്നവരോട് സിനിമ,,,,സീരിയലിൽ,, ആകാമെങ്കിൽ എന്ത് കൊണ്ട് കഥയിൽ ആയിക്കൂടാ……😌)
നാളെ ലെച്ചുവും കാർത്തിയും ഹണിമൂൺ പോകുകയാണ് മക്കളെ.അതിന്റെ ഒരുക്കത്തിലാണ് രണ്ടും…. അവർ പോകുന്നത് പ്രമാണിച്ച് സച്ചുവും പാറുവും വീട്ടിൽ ഹാജർ ആണ്…. കിരൺ അവളെ കാണാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടെങ്കിലും അവൾ മൈൻഡ് ചെയ്യാനെ പോയില്ല… അച്ഛൻ ആണെങ്കിൽ ഇവൻ ഇതെവിടെ വരെ പോകും എന്ന രീതിയിൽ നോക്കിയിരിക്കുകയാണ്… മോനെ കിരണേ…… ഹും… എന്താ അച്ഛനെ നോക്കി ചോദിച്ചു…. നിനക്ക് മൂലക്കുരുവിന്റെ അസുഖം ഒന്നുമില്ലല്ലോ കുറേ നേരമായല്ലോ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി യിട്ട്…. അച്ഛൻ പറയുന്നത് കേട്ട് പാറു വാ പൊത്തി ചിരിച്ചു.. കിരൺ കലിപ്പിൽ അച്ഛന്റ്റെ അടുത്തേക്ക് വന്നു…. അതേ കുന്തരിക്കo എനിക്കിഷ്ട്ടാ എന്നുവെച്ച് എന്റെ മൂട്ടിലിട്ട് കത്തിക്കരുത്.. കേട്ടോ……… അതും പറഞ്ഞ് അവൻ റൂമിലേക്ക് പോയ്.. പാറു അച്ഛനെ നോക്കി എന്താണെന്ന് ആഗ്യം കാണിച്ചു… ഒന്നുമില്ലെന്ന് തുമ്മൽ കൂച്ചി… .
ടാ കാർത്തി ഞാനും വരട്ടെ….ഡ്രസ്സ് പാക്ക് ചെയ്യുന്ന കാർത്തിയെ നോക്കി സച്ചു ചോദിച്ചതും അവൻ അത് നിർത്തി സച്ചു വിനെ ഒന്ന് നോക്കി…. ഈ…………. പോയേ പോയേ മൂഡ് കളയാതേ…. കാർത്തി പറഞ്ഞതും തലയിണയ്ക്കിട്ട് ഒറ്റ അടി ആയിരുന്നു സച്ചു….. അഹ്… എന്താടാ….. നിനക്ക് മതിൽ ചാടാൻ ഞാൻ വേണം…. നിന്റെ പെണ്ണുമ്പിള്ളേ വളയ്ക്കാൻ ഞാൻ വേണം… ബുദ്ധി ഉപദേശിക്കാൻ ഞാൻ… വേണം… പക്ഷെ ഹണിമൂണിന് ഞാൻ വേണ്ടാ അല്ലെ……. ടാ ഇത് ഹണിമൂൺ അല്ലെ ഫാമിലി ട്രിപ്പ് അല്ലല്ലോ…. നിനക്ക് ഇച്ചിരി ബുദ്ധി പോലും ഇല്ലേ സച്ചു…. എന്റെ പൊന്ന് തമ്പുരാനെ ഇത് എങനെ എന്തെങ്കിലും മുടക്കം ഉണ്ടാകണേ…. സച്ചു ഇടo കണ്ണിട്ട് അവനെ നോക്കി പറഞ്ഞതും കാർത്തി അവനെ കൂർപ്പിച്ച് നോക്കി… നീ പ്രാകിയിട്ടൊരു കാര്യവും ഇല്ല മോനെ… നിനക്കെന്നല്ല തമ്പുരാന് പോലും ഇത് മുടക്കാൻ പറ്റില്ല….. വോ…. ഞാൻ ചുമ്മാ പറഞ്ഞതാണെ…….
നിനക്കും സച്ചുവിനും ഇവിടെ നിന്നൂടെ പാറു മോളെ അങ്കിൾ എത്രനാളായി നിങ്ങളോട് പറയുന്നു…. അടുക്കളയിൽ ഉപ്പേരി വറത്തുകൊണ്ടിരുന്ന അച്ഛൻ ചോദിച്ചതും പ്ളേറ്റിൽ നിന്നും കുറച്ച് വായിൽ ആക്കി ബാക്കി ലെച്ചു വിന് കൊടുത്ത് അവൾ ചിരിച്ചു…. അതൊന്നും ശരിയാകില്ല അങ്കിൾ…….. അതെന്താ ശരിയാകാത്തെ നിങ്ങൾക്ക് ഞങ്ങൾ അന്യരാണോ മോളെ… ഞങളുടെ മക്കൾ തന്നെയല്ലേ നിങ്ങളും….. (അമ്മ ) അല്ലെന്നിപ്പോൾ ആരാ പറഞ്ഞത്… എനിക്ക് ഇവിടുത്തെ മരുമോൾ ആയി നിങ്ങളുടെ ഒക്കെ മകളായി വരാനാ ആഗ്രഹം.. ഹ… എന്തായാലും അത് നടക്കില്ലല്ലോ നിങ്ങളുടെ മോന് എന്നെ പിടിക്കില്ലലോ… അതുകൊണ്ട് ഞാനും അത് വിട്ടും…… അവളുടെ പറച്ചിൽ കേട്ട് ലെച്ചു ഞെട്ടി അവളെ നോക്കി.. പാറു ഒന്ന് ഇളിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചു…. ഹോ അവൻ ഇങ്ങനെ പാഴായി പോയല്ലോ എന്റെ ഭാനു………… അമ്മയും അത് ശരി വെച്ചു…
ഹാളിൽ ആൻസർ ഷിറ്റ് നോക്കുകയാണ് കിരൺ . കാർത്തിയും സച്ചുവും അവിടെ വന്ന് അവന്റെ അടുത്തിരുന്നു.. അതേ… സച്ചു കിരണിനെ തോണ്ടി വിളിച്ചതും അവൻ പേപ്പറിൽ നിന്നും മുഖം മാറ്റി അവനെ ഒന്ന് നോക്കി… ഹും… എന്താടാ….. ഇങ്ങനെയൊക്കെ നടന്നാൽ മതിയോട കിരണേ… ദോ നിന്റെ അനിയൻ കല്യാണവും കഴിച്ചു.. പെണ്ണുംപിള്ളയുമായി.. ദാ ഇപ്പോൾ ഹണിമൂണിനും പോകുമ്പോൾ നീ ഇവിടെ ഇരുന്ന് പിള്ളേരുടെ പ്രാക്ക് മേടിച്ച് ആൻസർ ഷിറ്റ് നോക്കുവാ . എന്താ അല്ലെ…. സച്ചു ചിരിച്ച് കൊണ്ട് പറഞ്ഞതും കാർത്തിക്കും ചിരി വന്നു.. അവസാനo കിരണിന്റെ നോട്ടം കണ്ടതും രണ്ടും വായടച്ച് അവനെ നോക്കി ഇളിച്ചു…… അധികം ഇളിക്കല്ലേ……… ഈ……… അപ്പോഴേക്കും അടുക്കളയിൽ നിന്നും എല്ലാരും ഹാളിലേക്ക് വന്നു… കാർത്തിയുടെ കണ്ണുകൾ ഇടയ്ക്ക് ലെച്ചു വിലേക്കും കിരണിന്റെ കണ്ണുകൾ പാറു വിലേക്കും പോകുന്നത് സച്ചു കാണുബോൾ തന്റെ കണ്ണുകൾ പോകാൻ ആരുമില്ലല്ലോ എന്ന് അവൻ വിഷമിച്ച് മൂക്കള പിഴിഞ്ഞു……… നാളെ പോകാൻ എല്ലാം പാക്ക് ആക്കിയോ കാർത്തി ( അച്ഛൻ ) അഹ്……. എപ്പോഴാ ഫ്‌ളൈറ്റ്…..??? (അമ്മ ) നാളെ ഉച്ചയ്ക്കാമ്മാ……. അവൻ നിഷ്കു വായി പറഞ്ഞ് വീണ്ടും ലെച്ചു വിനെ നോക്കിയതും അതേ സമയം അവളും അവനെ നോക്കി…
പരസ്പരം കണ്ണുകൾ കോർത്തപ്പോൾ പെട്ടെന്ന് തന്നെ ഇരുവരും നോട്ടം മാറ്റി അറിയാതെ ചിരിച്ചു… . മാധവനും ശാരദയും ദുരെ റിലേറ്റീവിന്റ കല്യാണത്തിലായി പോയ് അല്ലങ്കിൽ അവരും ഇപ്പോൾ കണ്ടേനെ….. ( അമ്മ ) അച്ഛനും അത് ശരി വെച്ചതും ഫോൺ റിങ് ആയതും ഒത്തായിരുന്നു….. പരിചയമില്ലാത്ത നമ്പർ ആണല്ലോ.. എന്നും പറഞ്ഞ് അച്ഛൻ കാൾ അറ്റന്റഡ് ചെയ്ത് വെളിയിലേക്ക് പോയ്… ബാക്കി എല്ലാരും നാളെ പോകുന്നതിന്റെ കാര്യം പറയുന്ന തിരക്കിലായിരുന്നു….. കുറച്ച് കഴിഞ്ഞപ്പോൾ അച്ഛൻ തിരിച്ച് വന്നു… മുഖത്ത് ഇച്ചിരി സങ്കടം ഇല്ലേ… ഇണ്ടല്ലോ….. എല്ലാരും ഇയാൾക്കിത് എന്താ പറ്റിയെ എന്ന ഭാവത്തിൽ എല്ലാരും അച്ഛനെ നോക്കി…… എന്താ പറ്റിയെ……(അമ്മ ) മോനെ കാർത്തി നമ്മൾക്ക് ഈ ഹണിമൂൺ ഒരു ഫാമിലി ട്രിപ്പ് ആയി നെല്ലിമല വരെ പോയാലോ………… എന്താ …… എല്ലാരും ഇരുന്നയിടത്ത് നിന്നും ചാടി എഴുന്നേറ്റ് ഒരേ സ്വരത്തിൽ ഒരേ ഈണത്തിൽ പറഞ്ഞു…… അതേടാ മക്കളെ…..നിങ്ങളുടെ ഒക്കെ അച്ഛമ്മയാ വിളിച്ചത്…… നമ്മടെ കുടുംബാബലത്തിലെ ഉത്സവമാണെന്ന് … തറവാട്ടിൽ എല്ലാരും ഒത്തുകൂടി……. നാളെ നമ്മൾ എല്ലാരും അങ്ങോട്ട് ചെല്ലണമെന്ന്…. ഒരാഴ്ച അവിടെ …… ഇടുത്തി പോലുള്ള അച്ഛന്റ്റെ വാക്കുകൾ കേട്ട് എല്ലാരും പരസ്പരം നോക്കി…. തറവാട്ടിൽ പോകുകയല്ലാതെ വേറെ വഴിയില്ലെന്ന് കാർ ത്തിക്കും എല്ലാർക്കും അറിയായിരുന്നു.. അച്ഛൻ അമ്മേ വിളിച്ചിറക്കി ക്കൊണ്ടു വന്നതിന് ശേഷം അടുപ്പം ഇല്ലാതെയിരുന്നതാണ് അവിടെയുള്ള എല്ലാരും … ഈ അടുത്ത് കാലങ്ങളിൽ ആണ് അച്ഛമ്മയ്ക്ക് അലിവ് തോന്നിയത്… അതും തറവാട്ടിലുള്ളവർ പറഞ്ഞിട്ട്…. ഇപ്പോൾ ഇങ്ങനെ ഒരു കാര്യം അച്ഛമ്മ പറഞ്ഞിട്ട് അത് അനുസരിച്ചില്ലെങ്കിൽ…??പറയേണ്ട കാര്യമില്ലല്ലോ……
ഇതിപ്പോൾ എല്ലാരുമെന്താ ഇങ്ങനെ മരണ വീട് പോലെ ഇരിക്കുന്നേ…. എന്തായാലും നാളെ നമ്മൾക്ക് എല്ലാർക്കും കൂടി തറവാട്ടിൽ പോയ് ഉത്സവമൊക്കെ കണ്ട് അടിച്ചു പൊളിക്കാന്നേ…… നിശബ്ദത ഇല്ലാതാക്കി ലെച്ചു പറഞ്ഞതും എല്ലാരും അവളെ നോക്കി… നിനക്ക് സങ്കടമില്ലേ മോളെ..(അമ്മ) ഏയ്യ് എന്തിനാ തറവാടിനെ പറ്റി അച്ഛൻ പറഞ്ഞുള്ള അറിവേയുള്ളൂ…. എന്തായാലും അച്ഛമ്മേ മുഷിപ്പിക്കണ്ടാ നമ്മൾക്ക് അവിടെ പോയ് അടിച്ചു പൊളിക്കാന്നേ….. അതും പറഞ്ഞ് ലെച്ചു കാർത്തി യെ നോക്കി അവന്റെ മുഖം വല്ലാതെയിതിക്കുകയാണ്… എന്നാ ഞാനും വരും……. സച്ചു ചാടി പറഞ്ഞതും കാർത്തി അവനെ ദഹിപ്പിച്ച് നോക്കി,…. ഈ………. കള്ള പന്നി അവൻറെ യൊരു പ്രാക്ക്…… എന്നാ ഞാനും വരും…….. (പാറു ) അത് കേട്ടതുo കിരണിന്റെ മുഖം ഒന്ന് തെളിഞ്ഞു…… എന്നാൽ നിന്റെ കസിനെ കൂടി വിളിച്ചോ മോളെ….. നമ്മൾക്ക് പൊളിക്കാം… അച്ഛൻ പറയുന്നത് കേട്ട് കിരൺ പല്ല് ഞെരിച്ചു….. ഓക്കെ…. അങ്കിൾ…… ഈ മനുഷ്യൻ എനിക്കൊരു വെല്ലുവിളിയാണ്……… (കിരൺ ആത്മ ) സങ്കടം ഉണ്ടോ മോനെ….. (അച്ഛൻ ) ഏയ് സാരമില്ല അച്ഛാ… അച്ഛമ്മയുടെ സ്വഭാവം അറിയാലോ…… ഹ്മ്മ് അപ്പോൾ നാളെ പോകാൻ എല്ലാരും റെഡിയായിക്കോ……
ലെച്ചു നിനക്ക് വിഷമമില്ലേ ട്രിപ്പ് ക്യാൻസലായതിൽ ??? കിടക്കാൻ ലെച്ചു പോകുമ്പോൾ ആണ് കാർത്തിയുടെ ചോദ്യം..,. അവനെ നോക്കി അവൾ ഇല്ലെന്ന് തലയാട്ടി……. ഒന്ന് സംസാരിച്ചൂടെ ലെച്ചു…. ഹണിമൂണി ന് പോകുമ്പോൾ നിന്റെ പിണക്കം മാറ്റാമെന്നാ ഞാൻ കരുതിയത്….. ഇനി അത് പറ്റില്ലല്ലോ….. സോറി…….,….. പ്ലീസ് ഒന്ന് ക്ഷമിക്ക് ചെവിയിൽ കൈ വെച്ച് കുഞ്ഞ് കുട്ടികളെ പോലെ പറയുന്ന കാർത്തിയെ കണ്ട് അവൾക്ക് ചിരി പൊട്ടി….. അത് മതിയായിരുന്നു അവളെ അവന് ചേർത്തു പിടിക്കാൻ……❣️ ഇനി ഞാൻ അവളുടെ കാര്യം പറയില്ല പ്രോമിസ്…. അവളുടെ തലയിൽ തലോടി അവൻ പറഞ്ഞതും അവളുടെ അവനിലെ പിടിത്തം ഒന്നുംകൂടി മുറുകി.. … അച്ഛൻ എന്ത് പണിയ കാണിച്ചത്…. ലവനെയും കൂട്ടാൻ പറഞ്ഞതെന്തിനാ തറവാട്ടിൽ പോകുന്നതിന്…… കിരൺ ദേഷ്യത്തിൽ കിടക്കാൻ പോകുന്ന അച്ഛനെ തടഞ്ഞ് നിർത്തി ചോദിച്ചതും അരവിന്ദ് കോട്ടുവാ വിട്ട് അവനെ നോക്കി…
ആരുടെ കാര്യവാ കിരണേ നീ പറയുന്നത്…. അവന്റെ പാറു വിന്റെ ഒക്കെ കസിൻ ഇല്ലേ… അവൻ…. അവൻ നമ്മളുടെ കൂടെ വരുന്നതിന് നിനക്കെന്താ കിരണേ……….. എനിക്കിഷ്ടമല്ല…… എന്നാ നീ വരണ്ടാ പോരെ……. ഏഹ്… അതുകൊള്ളാം ഞാൻ വരണ്ടാ പക്ഷെ അവൻ വരണം… എന്റെ തന്ത തന്നെയാണോ…… മോനെ കിരണേ…… എന്റെ കൈയുടെ ചൂട് അറിയെണ്ടെങ്കിൽ പൊയ്ക്കോ….അവനെ കൂടെ കൂട്ടാൻ ഞാൻ പാറു വിനോട് പറഞ്ഞു പോയ്.. ഇനി അത് മാറ്റാൻ പറ്റില്ല….. അതും പറഞ്ഞ് അച്ഛൻ റൂമിന്റെ അകത്തേക്ക് കേറി… കിരൺ ആണെങ്കിൽ ദേഷ്യത്തിൽ റൂമിലേക്ക് കേറി…. എല്ലാരും മിറ്റത്ത് റെഡിയായി നിന്നും…. കാർത്തി , ലെച്ചു, കിരൺ, പാറു, സച്ചു, പ്രേം, അമ്മ, അച്ഛൻ…….. രണ്ട് വണ്ടിയാണ് ഉള്ളത്…… ഒരു വണ്ടിയിൽ അച്ഛൻ, അമ്മ,, സച്ചു,,,, മറ്റേ വണ്ടിയിൽ കാർത്തി, ലെച്ചു, കിരൺ, പാറു, പ്രേം…… കിരൺ ആണ് വണ്ടി ഓടിക്കുന്നത്…… പാറു വന്നപ്പോൾ മുതൽ അവന്റെ നോട്ടം പ്രേമിലും പാറു വിലും തന്നെയാണ്….വണ്ടിയിലും ഒരുമിച്ച് ഇരിക്കുന്ന അവരെ വെടിപ്പായി നോക്കാൻ വേണ്ടി തന്നെയാണ് അവൻ ഡ്രൈവിംഗ് സിറ്റിൽ ഇരുന്നത്…
കാർത്തിയും ലെച്ചുവും പിന്നെ അടുത്തിരുന്ന് റൊമാൻസ്… ഹണിമൂൺ മാത്രമേ റോമാണിസിക്കാൻ പറ്റു ഗുയ്സ്….. മറ്റേ വണ്ടിയിൽ സച്ചു കയ്യും കെട്ടി കിടക്കുകയാണ്….. പാവം കുട്ടി അവിടെ എത്തുന്നത് വരെ അച്ഛന്റെ വെറുപ്പീര് കേൾക്കാതെ യിരിക്കാൻ രണ്ട് ചെവിയിലും പഞ്ഞി കുത്തി കയറ്റി വെച്ചിട്ടുണ്ട്…… അങ്ങനെ രണ്ടു വണ്ടിയും സ്റ്റാർട്ട് ആക്കി മുന്നോട്ട് പോകുകയാണ് ….. ഇനി ഒരാഴ്ച ഉത്സവം കൂടാൻ തറവാട്ടിൽ……. തുടരും….

by