19/04/2026

വേഴാമ്പൽ : ഭാഗം 23

രചന – അനീഷ ആകാശ്

ദേവൻ മുറിയിൽ ചെന്നപ്പോൾ ഭദ്ര ജനലിന്റെ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കിനിൽക്കുകയായിരുന്നു..കണ്ണൊക്കെ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ ദേവന് ചിരി വന്നു…ദേവൻ ഉച്ചത്തിൽ ചിരിച്ചപ്പോൾ ഭദ്ര പെട്ടെന്ന് തിരിഞ്ഞ് നോക്കി…ആ ചിരി കണ്ടാൽ തന്നെ അറിയാം തന്നെ കളിയാക്കുകയാണെന്ന്… “ഇതിനും മാത്രം ചിരിക്കാൻ എന്തുണ്ടായി? “ഭദ്ര ദേഷ്യത്തോടെ ചോദിച്ചു..

“അല്ല തനിക്ക് കരയാൻ അറിയുമോ? ഞാൻ ഓർത്തു അങ്ങനൊരു വികാരമേ ഇല്ലെന്ന്..”ദേവൻ പറഞ്ഞത് കേട്ടപ്പോൾ ഭദ്രക്ക് ദേഷ്യം വന്നു…”അതേ ഞാനും ഒരു മനുഷ്യൻ തന്നെയാ… “”ദേ ആ പറഞ്ഞതാരുന്നു എനിക്ക് സംശയം… ഇപ്പോൾ താൻ പറഞ്ഞത് കൊണ്ട് വിശ്വസിക്കാം…. “ഭദ്രയോട് പറഞ്ഞിട്ട് ദേവൻ കട്ടിലിലേക്ക് കിടന്നു…ഭദ്രക്ക് ദേഷ്യം വന്നെങ്കിലും ഒന്നും പറയാതെ തിരിഞ്ഞു നിന്നു..എന്തോ ഓർത്തിട്ടെന്നവണ്ണം അവൾ പെട്ടെന്ന് ദേവന്റെ അടുത്തേക്ക് വന്നു

“മനുഷ്യ ജന്മം അല്ലെന്ന് ഉറപ്പില്ലെങ്കിൽ പിന്നെ എന്നെ കെട്ടുന്നവൻ ഭാഗ്യവാനാണെന്ന് പറഞ്ഞതോ? ‘ഭദ്രയുടെ ചോദ്യം കേട്ടപ്പോൾ ദേവൻ പതിയെ എഴുന്നേറ്റിരുന്നു…”അതെനിക്ക് പറ്റിയൊരു അബദ്ധമല്ലേ…. ഞാൻ അറിയുന്നില്ലല്ലോ ഇങ്ങനെ ഒരു കാന്താരി ആണെന്ന്… “”എനിക്കും അത് തന്നെയാ പറ്റിയത്.. നിങ്ങൾ ഒരു ദുഷ്ടൻ ആണെന്ന് ഞാൻ അറിഞ്ഞില്ല.. “ഭദ്രയും വിട്ട് കൊടുത്തില്ല,, അവരുടെ തർക്കത്തിനിടയിൽ ദയ വന്നു നിന്നത് അറിഞ്ഞില്ല…”കഴിഞ്ഞോ രണ്ടുപേരുടെയും വഴക്ക്.. “ദയയുടെ ചോദ്യം കേട്ടപ്പോൾ രണ്ടുപേരും ചമ്മി…

“നീ എന്താ വന്നിട്ട് പറയാഞ്ഞത്? ”ദേവൻ ദേഷ്യത്തോടെ ചോദിച്ചു…”നിങ്ങളുടെ വഴക്ക് കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല… അത്ര രസത്തിൽ അല്ലായിരുന്നോ വഴക്ക്… “ദയയുടെ വാക്കുകൾ കേട്ടപ്പോൾ ഭദ്രക്ക് ചിരി വന്നു..”കൂടുതൽ എന്റെ മോള് രസിക്കാൻ നിൽക്കണ്ട… വന്ന കാര്യം പറഞ്ഞിട്ട് പോകാൻ നോക്ക്.. “ദേവൻ ഗൗരവത്തോടെ പറഞ്ഞു…ഓഹ്… ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകാൻ വന്നതല്ല… ഭദ്രേച്ചിയെ അമ്മ വിളിക്കുന്നു… ചേച്ചി വേണം വിളക്ക് കത്തിക്കാൻ എന്ന് പറഞ്ഞു… “ഭദ്രയുടെ അടുത്തേക്ക് വന്നുകൊണ്ട് ദയ പറഞ്ഞു..”എങ്കിൽ വാ നമുക്ക് രണ്ടുപേർക്കും കൂടി വിളക്ക് കത്തിക്കാം… “ദയയോടൊപ്പം ഭദ്രയും താഴേക്ക് പോയി…

രാത്രി എല്ലാവരും ഒരുമിച്ചാണ് കഴിക്കാൻ ഇരുന്നത്…അച്ഛനും മക്കളും തമ്മിൽ കളിയും ചിരിയുമായി ഇരിക്കുന്നത് കണ്ടപ്പോൾ ഭദ്രക്ക് അച്ഛനെയും അമ്മയെയും ഓർമ വന്നു…അവരിപ്പോൾ വിഷമത്തിൽ ആയിരിക്കും… ഓർത്തപ്പോൾ തന്നെ ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു..പെട്ടെന്ന് തന്നെ അവൾ കഴിച്ച് എഴുന്നേറ്റു..ദേവകിക്ക് കാര്യം മനസിലായപ്പോൾ ദേവനെ പതിയെ തോണ്ടി വിളിച്ചു”മോൻ വേഗം കഴിച്ചിട്ട് മുകളിലേക്ക് ചെല്ല്… മോൾക്ക് നല്ല വിഷമം ഉണ്ട്.. വീട്ടിൽ നിന്ന് മാറി നിൽക്കുന്നതല്ലേ..മോൻ ചെന്ന് ആശ്വസിപ്പിക്… “ദേവകി ദേവനോട് പറഞ്ഞു…കഴിച്ച ഉടൻ ദേവൻ റൂമിലേക്ക് ചെന്നു…

അമ്മ പറഞ്ഞത് നേരാണ്… കട്ടിലിൽ കമഴ്ന്നു കിടന്ന് കരയുവായിരുന്നു ഭദ്ര..”തന്റെ കരച്ചിൽ തീർന്നെങ്കിൽ എഴുന്നേറ്റ് മാറി കിടക്കാമോ? എനിക്ക് നല്ല ക്ഷീണം ഉണ്ട് കിടക്കണം”ദേവന്റെ വാക്കുകൾ കേട്ടപ്പോൾ ഭദ്രയുടെ വിഷമം കൂടി..ഒന്നാശ്വസിപ്പിക്കാൻ പോലും ശ്രെമിക്കാതെ അവഗണിക്കുന്നത് കണ്ടപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല…പതിയെ എണീറ്റ് അവൾ മാറി ഇരുന്നു…വീട്ടിലെ കാര്യങ്ങൾ ആലോജിച്ച് ഇരിക്കുമ്പോഴാണ് ദേവൻ അവളുടെ നേർക്ക് ഫോൺ നീട്ടിയത്..”ദാ തനിക്കാ… “ഫോൺ പതിയെ വാങ്ങി അവൾ ചെവിയിൽ വെച്ചു…

“മോള് എന്തിനാ വിഷമിക്കുന്നത്? അച്ഛനും അമ്മയ്ക്കും മോള് വിഷമിക്കുന്നെന്ന് അറിയുമ്പോഴല്ലേ സങ്കടം കൂടുന്നത്… “മറുതലക്കൽ അച്ഛൻ ആണെന്ന് അറിഞ്ഞപ്പോൾ ഭദ്രക്ക് സന്തോഷമായി…”അച്‌ഛാ…. എനിക്ക് സങ്കടമൊന്നും ഇല്ല… പക്ഷേ നിങ്ങൾ രണ്ടുപേരെയും കാണാൻ തോന്നുന്നു… “അതുപറയുമ്പോൾ ഭദ്രയുടെ സൗണ്ട് ഇടറി…”ഞങ്ങൾ രണ്ടുപേരും മനസുകൊണ്ട് മോളുടെ അടുത്തില്ലേ? കഴിഞ്ഞ ദിവസം പറഞ്ഞതൊക്കെ മറന്നോ മോള്.. നിന്റെ വിഷമം കണ്ടിട്ടല്ലേ ദേവൻ ഇപ്പോൾ ഇങ്ങോട്ട് വിളിച്ചത്… “അച്ഛൻ പറയുന്നത് കേട്ട് വിശ്വാസം വരാതെ അവൾ ദേവനെ നോക്കി…

ഞാൻ ഒന്നും ചെയ്തില്ലെന്ന മട്ടിൽ ആള് കട്ടിലിൽ കിടപ്പുണ്ട്…അച്ഛനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് അല്പം ആശ്വാസം തോന്നി…ഫോൺ വെച്ചപ്പോഴേക്കും ദയ അവിടെ എത്തിയിരുന്നു..”ചേച്ചി റെഡിയായി താഴേക്ക് വാ… അമ്മ പാലൊക്കെ എടുത്ത് വെച്ചിട്ടുണ്ട്… “ദയ പറഞ്ഞിട്ട് താഴേക്ക് പോയി..ഭദ്ര കുളിച്ച് ഫ്രഷായി താഴേക്ക് ചെന്നു..ദേവകി ഭദ്രയെ പുതിയൊരു സാരി ഉടുപ്പിച്ചു… മുടിയൊക്കെ കെട്ടി പൂവും വെച്ചു കൊടുത്തു..”മോള് ദാ ഈ ഗ്ലാസിലെ പാല് ദേവന് കൊണ്ടുപോയി കൊടുക്ക്… ”

ദേവകി ഗ്ലാസ്‌ ചൂണ്ടിക്കാണിച്ച് പറഞ്ഞു..ഭദ്ര പതിയെ ഗ്ലാസ്‌ എടുത്ത് നടക്കാൻ തുടങ്ങി..”പിന്നെ മോള് ഇനി ഇങ്ങനെ വിഷമിക്കരുത് കേട്ടോ… മോളുടെ വിഷമം കാണുമ്പോൾ അമ്മക്ക് സങ്കടം വരുന്നുണ്ട്…എന്നെയും മോള് അമ്മയായിട്ട് കാണുന്നില്ലെന്ന് തോന്നിപോകും… “ദേവകി വിഷമത്തോടെ പറഞ്ഞു…”ഇനി ഞാൻ വിഷമിക്കില്ലമ്മേ… ഇപ്പോൾ ഞാൻ അമ്മയുടേം കൂടി മകൾ അല്ലേ… “ഭദ്ര അത് പറഞ്ഞപ്പോൾ ദേവകി സ്നേഹത്തോടെ അവളെ തലോടി…”പിന്നെ ദേവനൊരു ദേഷ്യക്കാരൻ ആണെങ്കിലും ഉള്ള് ശുദ്ധമാ… മോള് അവന്റെ ദേഷ്യം കണ്ട് വിഷമിക്കരുത് കേട്ടോ… ”

ദേവകി ഉപദേശം പോലെ പറഞ്ഞു…”എനിക്കറിയാം അമ്മേ… എങ്കിൽ സമയം കളയണ്ട… മോള് ചെല്ല്.. അവനിപ്പോൾ ഉറങ്ങി കാണും… “ദേവകി പറഞ്ഞപ്പോൾ ഭദ്ര മുറിയിലേക്ക് നടന്നു…മുറിയിൽ എത്തി കതക് അടച്ചിട്ട് ദേവനെ നോക്കിയപ്പോൾ ദേവൻ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു…ആ നോട്ടം കണ്ടപ്പോൾ ഭദ്ര നാണം കൊണ്ട് മുഖം കുനിച്ചു…”താൻ ഇങ്ങനെയാണോ എന്നും ഉറങ്ങാറ്? “ദേവൻ കളിയാക്കികൊണ്ട്ചോദിച്ചു…”മനസിലായില്ല? ””അതേ ഇതുപോലെ ഉടുത്തൊരുങ്ങി ഉറങ്ങുന്ന ശീലമാണോന്ന്? “ദേവൻ കളിയാകുവാണെന്ന് മനസ്സിലായതോടെ ഭദ്രക്ക് ദേഷ്യമായി..

“അതേ …. ഇതുപോലെ സാരിയൊക്കെ ഉടുത്ത് മുല്ലപ്പൂ ചൂടി കിടന്നുറങ്ങുന്നതാ എന്റെ ചെറുപ്പം മുതലേ ഉള്ള ശീലം… “ഭദ്രയുടെ മറുപടി കേട്ട് ദേവന് ചിരി വന്നു…”വിചിത്ര ജീവി ആണെന്ന് കണ്ടപ്പോഴേ തോന്നി……പക്ഷേ ഇത്രയൊക്കെ ഉണ്ടെന്ന് ഇപ്പോഴാ മനസ്സിൽ ആയത്… “ഭദ്രയുടെ മുഖം ചുമന്നു വരുന്നത് കണ്ടപ്പോൾ ദേവൻ വീണ്ടും പറഞ്ഞു…”ഇനിയും ഉണ്ട്… അതൊക്കെ പതുക്കെ പറഞ്ഞു തരാമേ…ആദ്യം ദാ ഇതു കുടിച്ചോ.. “പാൽ ഗ്ലാസ്‌ നീട്ടികൊണ്ട് അവൾ പറഞ്ഞു…ദേവൻ അത് വാങ്ങി മുഴുവനും കുടിച്ചു..”ദുഷ്ടാ….. പകുതി കുടിക്കാനാ തന്നത് …. “ഭദ്ര സങ്കടത്തോടെ പറഞ്ഞു…”അതേ എന്റെ ബാക്കി ആരും കുടിക്കുന്നത് എനിക്ക് ഇഷ്ടമല്ല… “ദേവൻ അതും പറഞ്ഞിട്ട് കട്ടിലിൽ കയറി കിടന്നു…ഭദ്ര സങ്കടത്തോടെ കസേരയിൽ ഇരുന്നു…”താൻ കിടക്കുന്നില്ലേ? “ദേവന്റെ ചോദ്യം കേട്ട് ഭദ്ര കസേരയിൽ നിന്ന് എഴുന്നേറ്റ് കട്ടിലിലേക്ക് കിടന്നു…

****************************

ഭദ്ര അതിരാവിലെ കുളികഴിഞ്ഞു ഇറങ്ങിയപ്പോഴും ദേവൻ നല്ല ഉറക്കമായിരുന്നുതാൻ ഇന്നലെ ഉണ്ടായിരുന്ന പുതപ്പെടുത്ത് യൂസ് ചെയ്‌തത്‌ കൊണ്ട് പാവം തണുത്ത് കിടക്കുവാ…. കിടപ്പുകണ്ടപ്പോൾ അവൾക്ക് സങ്കടം വന്നു…. പതിയെ പുതപ്പെടുത്ത് ദേവനെ പുതപ്പിച്ചു…റെഡിയായിഅടുക്കളയിലേക്ക് പോയി…ദേവൻ എഴുന്നേറ്റപ്പോൾ മുറിയിൽ ഭദ്രയെ കണ്ടില്ല…റെഡിയായി താഴേക്ക് ചെന്നപ്പോൾ കണ്ടു അമ്മയുടെ ഇടം വലം നിൽക്കുന്ന സഹായികളെ…. പട്ടിണി കിടന്നാലും അടുക്കളയിൽ കയറാത്ത ദയയാണ് ഭദ്രയുടെ കൂടെ നിൽക്കുന്നത്…അടുക്കളയിലേക്ക് കയറി ചെന്നപ്പോൾ അമ്മ തിരിഞ്ഞു നോക്കി..”ആഹാ നീ എണീറ്റോ? ഞാൻ മോളോട് പറയുവായിരുന്നു കുടുംബ ക്ഷേത്രത്തിൽ രാവിലെ ഒന്ന് പോയി തൊഴുത്തിട്ട് വരാൻ… “”ഞാനും കൂടി വരട്ടെ ഏട്ടാ…കുറേ നാളായി ഞാനും പോയിട്ട്.. “ദയ കൊഞ്ചിക്കൊണ്ട് ചോദിച്ചു…

“ഉം വേഗം പോയി റെഡിയാക്… “ദയയോട് പറഞ്ഞുകൊണ്ട് ദേവൻ ഭദ്രയെ നോക്കി..ആള് മൈൻഡ് ചെയ്യാതെ ജോലി ചെയ്യുകയാണ്…ദേവനെ കണ്ടിട്ടും നോക്കാതെ നിൽക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി ഇന്നലെ രാത്രിയിൽ നടന്നതിന്റെ പിണക്കം ആണെന്ന്… “അമ്മേ ഞാൻ ദാ ഇപ്പോൾ റെഡിയായി വരും വരുന്നവരൊക്കെ റെഡിയാകാൻ പറ… “ദേവൻ ഭദ്ര കേൾക്കാൻ പറഞ്ഞു…ഭദ്ര പതിയെ റൂമിലോട്ട് പോകുന്നത് കണ്ടപ്പോൾ ദേവന് ചിരി വന്നുഛായയൊക്കെ കുടിച്ചിട്ട് ദേവൻ മുറിയിലേക്ക് കയറി ചെന്നപ്പോൾ ഭദ്ര സാരി ഉടുക്കുവായിരുന്നു…’ഡ്രസ്സ്‌ മാറുമ്പോൾ ഡോർ ക്ലോസ് ചെയ്‌തുടെ? “ദേവൻ ദേഷ്യത്തോടെ ചോദിച്ചു

“ഞാൻ അടച്ചിരുന്നതല്ലേ…. എന്തിനാ തള്ളിക്കയറി വന്നത്? “സാരി കൊണ്ട് മറച്ചുകൊണ്ട് ഭദ്ര ചോദിച്ചു..”ഞാൻ അറിഞ്ഞോ റെഡിയാകാൻ ഇത്രയും നേരം വേണമെന്ന്..വേഗം റെഡിയാക്… “പറഞ്ഞിട്ട് ദേവൻ പുറത്തേക്കിറങ്ങി… ഫോണിൽ മഹിയോട് സംസാരിച്ചു കൊണ്ട് നിന്നു..”ടാ നിന്റെ പെങ്ങളെ സാരിയുടുക്കാൻ പഠിപ്പിച്ചിട്ട് വേണ്ടാരുന്നോ ഇങ്ങോട്ടി വിടാൻ ”

“എന്തുപറ്റി അളിയാ… നിന്നെക്കൊണ്ടാണോ അവൾ സാരി ഉടുപ്പിച്ചത്…? “”അത് നടന്നത് തന്നെ…. അരമണിക്കൂർ ആയി സാരിയുമായി ബ്രഹ്മാണ്ഡ യുദ്ധം തുടങ്ങിയിട്ട്…അമ്പലത്തിൽ അത്താഴ പൂജ കഴിഞ്ഞാലും നിന്റെ പെങ്ങൾ ഒരുങ്ങി ഇറങ്ങുമെന്ന് തോന്നുന്നില്ല… “ദേവൻ തമാശ ആയിട്ട് പറഞ്ഞു…”അതേ നിന്റെ പെങ്ങൾ എന്ന് പറയുന്നതിലും നല്ലത് എന്റെ ഭാര്യ എന്നാണ്…. ആ പദവിയിൽ ആണ് ഇനി അവൾ അറിയുന്നത് . കേട്ടോ അളിയാ… “ദേവനെ കളിയാക്കികൊണ്ട് മഹി പറഞ്ഞു…”അതൊക്കെ വിളിക്കാനും പറയാനും സമയം ആയിട്ടില്ല അളിയാ… ഇനി താമസിച്ചാൽ ശെരിയാവില്ല… ഞാൻ പോയി റെഡി ആയോന്ന് നോക്കട്ടെ… വന്നിട്ട് വിളിക്കടാ… ”

മഹിയോട് പറഞ്ഞിട്ട് ദേവൻ ഫോൺ കട്ട് ആക്കിയിട്ട് റൂമിലേക്ക് ചെന്നു…സാരിയും പിടിച്ചു നിൽക്കുന്ന ഭദ്രയെ കണ്ടപ്പോൾ ദേവന് ചിരി വന്നു…”അതേ ഇതുവരെ ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയില്ലേ? “”അമ്മേനെ ഒന്ന് വിളിക്കാമോ… ഞാൻ ഇത്‌ ഉടുത്തിട്ട് ശെരിയാകുന്നില്ല.. “ഭദ്ര വിഷമത്തോടെ പറഞ്ഞു…ചിരിച്ചുകൊണ്ട് ദേവൻ അമ്മയെ വിളിക്കാൻ താഴേക്ക് പോയി..ദേവകി കയറി വന്നപ്പോൾ സാരിയും പിടിച്ച് നിൽക്കുന്ന ഭദ്രയെ കണ്ടപ്പോൾ ചിരി വന്നു..”മോൾക്ക് ഇതുടുക്കാൻ അറിയില്ലെങ്കിൽ പറയണ്ടായിരുന്നോ…ഇന്നലെ ഉടുത്തു തന്നപ്പോൾ പടിച്ചെന്നാ ഞാൻ കരുതിയത്… “”അത് അമ്മേ…. പ്ലീറ്റ് എടുക്കുമ്പോൾ ശെരിയാകുന്നില്ല.. “ഭദ്ര വിഷമത്തോടെ പറഞ്ഞു…

“സാരമില്ല നിങ്ങളൊക്കെ ചെറിയ കുട്ടികൾ അല്ലേ… പണ്ടത്തെ പോലെ സാരി ഉടുക്കുന്ന പെൺകുട്ടികൾ അല്ലല്ലോ നിങ്ങൾ … ദേവൻ ഉടുപ്പിച്ച് തരുമായിരുന്നു എനിക്ക്… അവന് സാരി ഉടുപ്പിക്കാൻ അറിയാം… ഞാൻ ഉടുക്കുമ്പോൾ എല്ലാം ശെരിയാക്കി തരുന്നത് അവനായിരുന്നു “ദേവകി പറഞ്ഞത് കേട്ടപ്പോൾ ഭദ്ര മുഖം വീർപ്പിച്ചു പുറത്ത് നിൽക്കുന്ന ദേവനെ നോക്കി..ദുഷ്ടൻ ഇതൊക്കെ അറിയാമായിരുന്നിട്ടും എന്നെ ഒന്ന് ഹെല്പ് പോലും ചെയ്തില്ല…ദേവകി ഭദ്രയെ സാരി ഉടുപ്പിച്ചിട്ട് ദേവനെ വിളിച്ചു കാണിച്ചു…”അമ്മ വന്നത് നന്നായി ഇല്ലെങ്കിൽ ഇതും പിടിച്ചു ഇവിടെ നിന്നേനെ ‘”പോടാ… നീ എന്നെ സഹായിക്കുന്ന പോലെ കൊച്ചിനെ സഹായിച്ചിരുന്നേൽ ഇപ്പോൾ നിങ്ങൾ അമ്പലത്തിൽ എത്തിയേനെ…. “ദേവനെ ചെറുതായി അടിച്ചുകൊണ്ട് ദേവകി പറഞ്ഞു… “അതേ റെഡിയായി ഇറങ്ങുന്നുണ്ടോ? ഞാൻ കുറേ നേരമായി നോക്കി നിൽക്കുന്നു… “ദയ ചിണുങ്ങിക്കൊണ്ട് റൂമിന്റെ വാതിൽക്കൽ വന്നു നിന്ന് കൊണ്ട് പറഞ്ഞു”വരുവാടി…. “ദേവൻ പറഞ്ഞിട്ട് റെഡിയാകാൻ റൂമിലേക്ക് കയറി…റെഡിയാകുന്നതിനിടയിൽ കണ്ടു സിന്ദൂരം നെറുകയിൽ ചാർത്തി തന്റെ അടുത്ത് നിൽക്കുന്ന ഭദ്രയെ….