The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുധീ മുട്ടം
എന്നത്തേയും പതിവ് പോലെ പുലർച്ചേ എഴുന്നേറ്റു തണുത്ത വെള്ളത്തിൽ കുളിച്ചു ഒരുങ്ങി ഭഗവതി നടയ്ക്ക് മുമ്പിൽ നിൽക്കുമ്പോൾ മിഴിനീരൊഴുകി കൊണ്ടിരുന്നു…കൈ കൂപ്പിയുള്ള പാർത്ഥനക്കൊപ്പം അശ്രുപൂജയും നടത്തി…
അയാൾ തന്നോട് കാണിച്ച ക്രൂരതയൊക്കെ കാർത്തിക വിസ്മരിച്ചു പോയിരുന്നു…ഡെറിക് സാധുവാണെന്ന് ഹൃദയത്തിന്റെ കോണിലിരുന്നാരോ മന്ത്രിക്കും പോലെ തോന്നിയപ്പോൾ മുതൽ തുടങ്ങിയതാണ് ഉള്ളിലെ പരവേശം..അങ്ങനെയെങ്കിൽ അയാളോട് പറഞ്ഞതൊക്കെ തെറ്റായിപ്പോയല്ലോന്ന് ഓർത്ത് മനസ്സ് മഥിക്കാൻ തുടങ്ങിയതോടെ മനസമാധാനം നശിച്ചു.ക്ലാസ് എടുക്കുമ്പോൾ മനസ് തെറ്റി മറ്റെവിടെയോ മനം സഞ്ചരിച്ച് തുടങ്ങി….
“പറ്റണില്ലല്ലോ ന്റെ ദേവി….
നെഞ്ചിൽ കൈ ചേർത്ത് അശ്രുപൂജ ഒരുക്കി ഭഗവതിയുടെ ചൈതന്യമാർന്ന വിഗ്രഹത്തിലേക്ക് മിഴികൾ അർപ്പിച്ചു നിന്നു…
” ഞാൻ ചെയ്തത് തെറ്റായിപ്പോയോ ദേവി?…
അമ്മയുടെ നടക്കു മുമ്പിൽ നിന്ന് ഒരായിരം വട്ടം ചോദിച്ചു കഴിഞ്ഞിരിക്കുന്നു… എന്നിട്ടും പിന്നെയും പിന്നെയും ആവർത്തിച്ചാവർത്തി ചോദിച്ചു കൊണ്ടിരുന്നു…
പ്രതീക്ഷയോടെ ദേവീ വിഗ്രഹത്തിലേക്ക് ഉറ്റുനോക്കി കൊണ്ട് നിന്നപ്പോൾ ചെയ്തത് തെറ്റായിപ്പോയൊന്ന് മനസ്സ് മന്ത്രിച്ചു….ഒരുവട്ടം കൂടി മിഴിനീര് അർപ്പിച്ചു അമ്മയെ തൊഴുതി ഇറങ്ങുമ്പോൾ ചെയ്ത തെറ്റിന് പ്രായ്ശ്ചിത്തം ചെയ്യണമെന്ന് മനസ്സാൽ ഉറപ്പിച്ചു….
എതിരെ നടന്നു വന്നവർക്കെല്ലാം വിഷാദം കലർതന്നെങ്കിലും ചെറിയൊരു പുഞ്ചിരി സമ്മാനിക്കാൻ മറന്നില്ല.ചുരുങ്ങിയ കാലം കൊണ്ട് ആ ഗ്രാമത്തിലുള്ളവർക്ക് പ്രിയങ്കരിയായി കഴിഞ്ഞിരുന്നു കാർത്തിക ടീച്ചറും കാർത്തിക ദീപം ട്യൂഷൻ സെന്ററും….
💞💞💞💞💞💞💞💞💞💞💞💞💞💞💞
എന്നത്തേയും പോലെ ഒഴിഞ്ഞ മദ്യക്കുമ്പിൽ ഇരിക്കുമ്പോൾ ഡെറിക്കിന് വല്ലാത്ത നിരാശ തോന്നി…ഒരു പീറപ്പെണ്ണ് തന്നെ തോൽപ്പിച്ചിരിക്കുന്നു….ഉള്ളിലെ പകയും നിരാശയും വീണ്ടും കുടിക്കാനായി പ്രേരിപ്പിച്ചതോടെ അടുത്ത മദ്യക്കുപ്പി തിരയാനായി എഴുന്നേറ്റതും നോട്ടം മേശയിൽ ഫ്രയിം ചെയ്തു വെച്ചിരിക്കുന്ന ഫോട്ടോയിലുടക്കി…
പുഞ്ചിരിക്കുന്ന വേണിയുടെ മുഖം…നോട്ടം അതിലേക്ക് പതിയുമ്പോൾ മനസ്സിന്റെ താളമൊന്ന് തെറ്റി ഹൃദയത്തിൽ വേദന നിറഞ്ഞു…
പ്രിയപ്പെട്ടവൾ… പ്രാണൻ നൽകി അത്രയേറെ സ്നേഹിച്ചപ്പോൾ അതിനിരട്ടിയിലേറെ പ്രണയിച്ചവൾ…
വേണിയുടെ ഫോട്ടോ എടുത്ത് അതിലേക്ക് മിഴികൾ നാട്ടുമ്പോൾ അതിലേക്ക് രണ്ടു തുള്ളി മിഴിനീരിറ്റു വീണു…മുഖത്തോട് ചേർത്ത് ചുംബനങ്ങളാൽ പൊതിയുമ്പോൾ മനസ്സ് തണുക്കുന്നത് അറിഞ്ഞു..
ഫോട്ടോയും കെട്ടിപ്പിടിച്ചു കിടക്കയിലേക്ക് മറിയുമ്പോഴും നെഞ്ചിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചിരുന്നു…ഇതെല്ലാം കണ്ടും കേട്ടും ഭിത്തിയിലേക്ക് ചാരി ഡെറിക്കിന്റെ അമ്മ കണ്ണുകളൊപ്പി….
“അറിഞ്ഞിരുന്നില്ല പൊന്നുമോനവൾ ഇത്രയേറെ പ്രിയപ്പെട്ടത് ആയിരുന്നെന്ന്….അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഇത്രയേറെ അവളെ നോവിക്കില്ലായിരുന്നു….
💞💞💞💞💞💞💞💞💞💞💞💞💞💞💞
പതിവുപോലെ രാവിലത്തെ ക്ലാസ് കഴിഞ്ഞതും കാർത്തിക രാമേട്ടനു മുന്നിലെത്തി…
” അച്ഛാ ചെറിയ ഒരു തലവേദന.. ഞാൻ വീട്ടിലേക്ക് പോകുവാ….
ഒരച്ഛന്റെ ആവലാതിയോടെ നോവോടെ മകളുടെ നെറ്റിയിൽ കൈകൾ ചേർത്തു…
“ചെറിയ ചൂടുണ്ടല്ലോ കുട്ടിയേ ഹോസ്പിറ്റലിൽ പോയാലോ?…
” വേണ്ടച്ഛാ ഒന്ന് കിടന്നാൽ മാറാവുന്നതേയുള്ളൂ….
“എങ്കിൽ അച്ഛൻ കൂടി വരാം മോളേ വീട്ടിലേക്ക്”
“കടയിൽ തിരക്കുള്ളതല്ലേ..അച്ഛൻ ഇവിടെ നിന്നോളൂ…എന്തെങ്കിലും ആവശ്യമായാൽ ഇതുണ്ടല്ലോ ഞാൻ വിളിച്ചോളാം….
കയ്യിലുരുന്ന മൊബൈൽ അവൾ ഉയർത്തി കാട്ടി…
” എന്നാൽ ശരി മോളേ….
അച്ഛനോട് യാത്രയും ചോദിച്ചു വീട്ടിലേക്ക് മടങ്ങി…സ്കൂളിനു അടുത്ത് എത്തിയപ്പോൾ പാദങ്ങൾ മന്ദഗതിയിലായി….
“ഇല്ലാ ഡെറിക് വന്നട്ടില്ല…ബുള്ളറ്റ് കാണാനില്ല…
” കുറെ ദിവസങ്ങളായി സാറിങ്ങോട്ട് വന്നിട്ട്…
ഗേറ്റിലെ സെക്യൂരിറ്റികാരന്റെ മറുപടി കേട്ടപ്പോൾ മുഖം വാടി….
“വീട്?…..
അയാൾ വഴി പറഞ്ഞു കൊടുത്തതും കാർത്തികയുടെ മനസ്സിൽ പിടിവലി നടന്നു…
പോകണോ വേണ്ടോ….
രണ്ടു നിമിഷത്തെ ആലോചനക്ക് ശേഷം ഡെറിക്ക് ഡേവിഡിന്റെ വീട്ടിലേക്കവൾ നടന്നു…
💕💕💕💕💕💕💕💕💕💞💞💞💞💞💞.
വിയർപ്പിലൊട്ടിയ മാറിടങ്ങളിൽ ഒരിക്കൽ കൂടി മുഖം പൂഴ്ത്തിയവൻ കിടന്നു…നഗ്മായ അവന്റെ മേനിയെ തന്നിലേക്ക് കൂടുതൽ വലിച്ചടുപ്പിച്ച് വൈശിക അവനെ ഉണർത്താൻ ശ്രമിച്ചു…
” ഒരങ്കം കൂടി ആയാലോ…
മുഖത്ത് ശൃംഗാരങ്ങൾ വരുത്തി കീഴ്ച്ചുണ്ട് പതിയെ കടിച്ചു കൊണ്ട് ചോദിച്ചവൾ…
“അതിനെന്താ പോയേക്കാം…
ആവേശ തിമിർപ്പോടെ അവളുടെ നഗ്നമേനിയിലൂടെ കടിഞ്ഞാണില്ലാത്ത കുതിരയായി അവൻ ഓടിപ്പാഞ്ഞ ശേഷം ഒടുക്കും അവളിലേക്ക് തളർന്നു വീണു…
” കാർത്തികയെ കുറിച്ച് വല്ല വിവരവും ഉണ്ടോ?”
കാർത്തികയെന്ന് കേട്ടതും കാർത്തിക് കടപ്പല്ലുകൾ ഞെരിച്ചു….
“എവിടെ പോയവൾ ഒളിച്ചാലും കണ്ടെത്തി എന്റെ കാൽക്കീഴിൽ കൊണ്ട് വരും…അങ്ങനെ എന്നെ പറ്റിച്ച് അവൾ എവിടെയും സുഖമായി ജീവിക്കാൻ അനുവദിക്കില്ല…
തുടരും..