രചന – കണ്ണന്റെ മാത്രം
എന്റെ ആമിയേച്ചി ബ്ലീഡിങ് കൂടി
ഒന്നര മാസം ആണ് കോമയിൽ കിടന്നത്. ആ ഒന്നരമാസവും മാനുമോള് എന്റെ കൈയിൽ കിടന്ന വളർന്നത്. ഞങ്ങളുടെ ഒക്കെ പ്രാർത്ഥനകൊണ്ടും എന്തൊക്കയോ പുണ്യം കൊണ്ടും ഒന്നര മാസം കഴിഞ്ഞപ്പോ ചേച്ചി കോമയിൽ നിന്നും റിക്കവർ ആയി..പക്ഷേ അവിടംകൊണ്ടും തീർന്നില്ല പരീക്ഷണകാലം. ഇത്രേം ഹെവി ബ്ലഡ് ലോസ് ചേച്ചിയുടെ ചലനശേഷിയെ ബാധിച്ചു. കാലുകൾ തളർന്നു പോയിരുന്നു. പിന്നെയും 3 മാസം കിടപ്പിൽ തന്നെ.. കുഞ്ഞിനെ ഒന്നെടുത്തു നടക്കാനോ എന്തിന് സ്വന്തം കുഞ്ഞൊന്നു കരഞ്ഞാൽ വരെ ആരെങ്കിലും വന്നെടുത്തു കൊടുക്കുന്നത് വരെ നോക്കിയിരിക്കേണ്ടി വരുന്ന ഒരു അമ്മയുടെ അവസ്ഥ മനസിലാക്കാൻ പറ്റുമോ നിങ്ങൾക്ക്. ആ സമയത്തൊക്കെ ആമിയേച്ചിയുടെ കണ്ണിൽ നിന്നും ഒഴുകുന്നത് ചോരയാണെന്ന് തോന്നിയിട്ടുണ്ട് എനിക്ക്..പിന്നെ അങ്ങോട്ട് അതിജീവനത്തിന്റെ നാളുകൾ ആയിരുന്നു. ചേച്ചിയുടെ വിൽപവർ കൊണ്ടുമാത്രം ആണ് അത്രേം പെട്ടന്ന് നടക്കാൻ പറ്റിയത്.. പിന്നെ അങ്ങോട്ട് ഒരു പോരാട്ടം ആയിരുന്നു. ഒരു പെണ്ണ് ഒറ്റക്ക് ഒരു കുഞ്ഞിനേം കൊണ്ട് ജീവിക്കുമ്പോൾ എത്ര പേരുടെ അർത്ഥം വച്ചുള്ള സംസാരങ്ങളും നോട്ടങ്ങളും സഹിക്കേണ്ടി വരും എന്തൊക്കെ പേരുകൾ കേൾക്കേണ്ടി വരും അറിയുമോ നിങ്ങൾക്ക്… എല്ലാം ഒരു ചിരിയോടെ നേരിടുന്നത് കണ്ട ആമിയേച്ചിയോട് ഞാൻ ഒരിക്കൽ ചോദിച്ചു ഇതൊക്കെ എങ്ങനെയാ സഹിക്കാൻ പറ്റുന്നത് ചേച്ചി എന്ന്..
അതിനു ചേച്ചി പറഞ്ഞ മറുപടി എന്താണെന്ന് അറിയോ സിദ്ധുവേട്ടാ..
അവൾ സിദ്ധുവിന്റെ അടുത്ത് പോയി അവന്റെ കോളറിൽ പിടിച്ചുകൊണ്ടു ചോദിച്ചു അറിയണോ അതു..
തൊട്ടുതാലി കെട്ടി എന്നേ എല്ലാ രീതിയിലും അറിഞ്ഞ സ്വന്തം ഭർത്താവ് വിളിച്ചതിലും മേലെ അല്ലല്ലോ എന്നേ അറിയാത്ത നാട്ടുകാർ വിളിക്കുന്നതെന്ന്.. അന്ന് ആ നിമിഷം വെറുത്തുപോയി ഞാൻ നിങ്ങളെ സിദ്ധുവേട്ടാ..ഒരു പെണ്ണായി പിറന്ന ആരും വെറുത്തുപോവും..
അവിടെ നിക്കുന്ന ആർക്കും തന്നെ ശ്വാസം എടുക്കാൻ വരെ പറ്റുന്നണ്ടായില്ല ഓരോന്നും കേട്ടിട്ട്.
ലക്ഷ്മിയമ്മയും ശങ്കറും കുറ്റബോധം കൊണ്ട് ഉരുകിപ്പോയി. തങ്ങൾ അന്ന് സിദ്ധുവിനെ തടഞ്ഞിരുന്നെങ്കിൽ ആ പെണ്ണ് ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. അന്ന് അവൾ യാചിച്ചതാണ് അവളെ ഒന്നു കേൾക്കാൻ. ഒരുവട്ടം ഒന്ന് കെട്ടിരുന്നെങ്കിൽ.. ലക്ഷ്മിയമ്മ കുറ്റബോധത്തോടെ ചിന്തിച്ചു..
വെറും നിലത്തു പടഞ്ഞിരുന്നു പോയി സിദ്ധു. തന്റെ ഒരാളുടെ എടുത്തു ചാട്ടവും മുൻകോപവും കാരണം സഹിച്ചത് മുഴുവൻ എന്റെ ശിവ ആയല്ലോ…
അല്ല എന്റെ ശിവ അല്ല ഇനി എനിക്ക് അങ്ങനെ പറയാനുള്ള യോഗ്യത ഇല്ല. വെറുത്തുപോകുന്നു ഞാൻ ഈ ജീവിതം. സ്വയം എന്നെത്തന്നെ വെറുക്കുന്നു.
എല്ലാം കേട്ട അജുവിന് സിദ്ധു അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാം അറിഞ്ഞിട്ടും ദേഷ്യം തോന്നി പോയി അവനോട് ഒരു നിമിഷം. എങ്കിലും അവന് സിദ്ധുവിനെ അങ്ങനെ ഉപേക്ഷിക്കാൻ ആവില്ലായിരുന്നു. അവൻ പോയി സിദ്ധുവിനെ പിടിച്ച് എഴുനേൽപ്പിച്ചു. സിദ്ധു അജുവിനെ കേട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.
ഞാൻ കാരണം ആണ് അജു.. എല്ലാത്തിനും ഞാൻ മാത്രം ആണ് ഉത്തരവാദി… എനിക്ക് ജീവിക്കാൻ തോന്നുന്നില്ല അജു. എന്റെ എടുത്തുചാട്ടം കൊണ്ട് ശിവ അനുഭവിച്ചുകൂട്ടിയ ഓരോന്നും എന്നേ ജീവനോടെ ഇല്ലാതാക്കുന്നുണ്ട്.
സിദ്ധു ഇനിപ്പോ കരഞ്ഞിട്ടോ നീ മരിച്ചിട്ടോ കാര്യം ഉണ്ടോ അനുഭവിക്കാൻ ഉള്ളതൊക്കെ ആ പെണ്ണ് അനുഭവിച്ചില്ലേ…
അറിയാം അജു എനിക്കറിയാം.. പക്ഷേ സഹിക്കുന്നില്ല അജു…
നിങ്ങൾ കരയണ്ട സിദ്ധുവേട്ടാ നിങ്ങളുടെ കണ്ണുനീർ കൊണ്ട് ആമിയേച്ചിക്ക് ഒരു ഉപകാരവും ഇല്ല. പകരം എന്തു ചെയ്തിട്ടാണെങ്കിലും ആ കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വാ. അതിലും വലുതൊന്നും നിങ്ങൾക്ക് ഇനി ചേച്ചിക്ക് വേണ്ടി ചെയ്യാനില്ല. ഇത്രേം ആമിയേച്ചി അനുഭവിച്ചത് മുഴുവൻ ആ കുഞ്ഞിന് വേണ്ടിയാണ്. അതിനു എന്തെങ്കിലും പറ്റിയാൽ അതോടെ തീരും ശിവാമി എന്ന പെണ്ണും. ആ കുഞ്ഞിനെ ഒരു കുഴപ്പവും ഇല്ലാതെ തിരികെ കൊടുത്ത ചിലപ്പോ ആമിയേച്ചി നിങ്ങൾ ഇതുവരെ ചെയ്യ്തത് മുഴുവൻ ക്ഷമിച്ചെന്നിരിക്കും… മാളു പറഞ്ഞു നിർത്തികൊണ്ട് റൂമിലേക്ക് പോയി….
ലക്ഷമിയമ്മയും ശങ്കറും തകർന്ന മനസ്സും തളർന്ന ശരീരവും ആയി പതുക്കെ അവരുടെ റൂമിലേക്കും പോയി.
സിദ്ധു നീ ചെന്ന് സ്വസ്ഥമായിട്ട് കിടക്ക് കുറച്ചുനേരം.. റസ്റ്റ് എടുക്ക്.. ആകെ വല്ലാതായിട്ടുണ്ട്.. അജു പറഞ്ഞു.
എന്റെ സ്വസ്ഥത അഞ്ചുകൊല്ലം മുൻപ് പോയതല്ലേ അജു. ഇനി ഒരുകാലത്തും എനിക്ക് സ്വസ്ഥമായി ഒന്നു ഉറങ്ങാൻ പോലും പറ്റില്ല. ജീവനുള്ള കാലത്തോളം ഞാൻ കാരണം എന്റെ ശിവ അനുഭവിക്കേണ്ടി വന്നത് എന്നേ കൊല്ലാതെ കൊന്നുകൊണ്ടിരിക്കും..ഇതും പറഞ്ഞ് സിദ്ധു തളർച്ചയോടെ എഴുന്നേറ്റ് റൂമിലേക്ക് പോയി…
അർജുൻ കുറച്ചുനേരം അത് നോക്കിനിന്നു പിന്നെ ഒരു നിശ്വാസത്തോടെ സ്വന്തം റൂമിലേക്ക് പോയി.. അജു റൂമിൽ എത്തുമ്പോൾ കാണുന്നത് സാരി തലപ്പ് കൊണ്ട് വായ മൂടി കരയുന്ന മാളുവിനെ ആണ്. ആ കാഴ്ച്ച അവനെ ഞെട്ടിച്ചു…
എന്താ മോളെ എന്തിനാ നീ കരയുന്നത്..
അന്ന് ആ എല്ലാം അവസാനിച്ച ദിവസം ഞാൻ പറഞ്ഞിട്ടാണ് അജുവേട്ടാ ആമിയേച്ചി ചേച്ചി ആശ്രമത്തിൽ തന്നേ ആണെന്ന് നുണ പറഞ്ഞത്. എല്ലാർക്കും ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടിയല്ലേ ഒരു ചെറിയ നുണ പറയുന്നത് എന്ന കരുതിയെ. അതിങ്ങനെ ഒരു ദുരന്തത്തിൽ ചെന്നവസാനിക്കും എന്നറിഞ്ഞില്ല അജുവേട്ടാ. ഇപ്പോഴും ഞാൻ ആലോചിക്കും അന്ന് അങ്ങനെ ഒരു നുണ പറഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷെ എന്റെ ആമിയേച്ചി ഇത്ര അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന്. ആമിയേച്ചി സമ്മതിക്കില്ല പക്ഷേ ഈ കാര്യം. ഇത്രേം ഒക്കെ അനുഭവിച്ചിട്ടും ഇതുവരെ ആമിയേച്ചി എന്നേ ഒന്ന് കുറ്റപ്പെടുത്തിയിട്ട് ഇല്ല അജുവേട്ടാ. പക്ഷേ എനിക്കറിയാം ചേച്ചിയുടെ ഈ അവസ്ഥക്ക് കുറച്ചൊക്കെ കാരണം ഞാൻ തന്നേ ആണ്. ഉറങ്ങാൻ പറ്റാറില്ല അജുവേട്ടാ ചില ദിവസം എനിക്ക് ഇതൊക്കെ ആലോചിച്ചിട്ട്… ഇതും പറഞ്ഞ് അവൾ വാവിട്ട് കരഞ്ഞു.
അജുവിന്റെ കണ്ണ് നിറഞ്ഞുപോയി മാളുവിന്റെ അവസ്ഥ കണ്ടിട്ട്. അവൻ അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു കരയാതെ മാളു നീ ഒരു നല്ല കാര്യത്തിന് വേണ്ടിയിട്ടല്ലേ ഒരു നുണ പറഞ്ഞത്. പക്ഷേ അതു ഇങ്ങനെ ഒക്കെ ആയിതീരും എന്ന് നമ്മൾ വിചാരിക്കുന്നില്ലല്ലോ. നീ പക്ഷേ ആമിയെ ഒരു ഘട്ടത്തിലും ഒറ്റക്ക് ആക്കിയില്ലല്ലോ. എപ്പോഴും കൂടെ നിന്നല്ലോ എല്ലാത്തിനും സപ്പോർട്ട് ആയിട്ട് അതു തന്നേ വലിയ കാര്യം അല്ലെ.. നീ കരയല്ലേ. നീ കരഞ്ഞ നിന്റെ ആമിയേച്ചിക്കും വിഷമാവും നിന്റെ ഈ പാവം ഭർത്താവിനും വിഷമാവും.. അതും പറഞ്ഞ് കുറച്ചു നേരം അവർ പരസ്പരം പുണർന്നിരുന്നു…
മാളു ഒന്നു ഒക്കെ ആയി എന്ന് തോന്നിയപ്പോ അജു ചോദിച്ചു. അല്ലാ മാളു ഒരു സംശയം. മാനുമോൾക്ക് മിച്ചുട്ടനെ എങ്ങനെയാ പരിചയം. ഓൺലൈൻ മാത്രം കണ്ടുള്ള പരിചയം ആയിട്ട് തോന്നുന്നില്ല…
അതു പിന്നെ ഞാൻ ഇടക്കിടക്ക് എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകാറില്ലേ.
മ്മ്.. ഉവ്വ് കുട്ടികൾ ഇല്ലാത്ത ഫ്രണ്ട് അല്ലെ. അതല്ലേ നീ മിച്ചുട്ടൻ ആയതിനു ശേഷം അവനെയും കൊണ്ട് പോകുന്നത്……
ആ ഫ്രണ്ടിന്റെ പേരാണ് ശിവാമി..
ഏഹ്… അർജുൻ ഞെട്ടിപ്പോയി..
ആ ഞാൻ ആമി ചേച്ചിടെ അടുത്തേക്ക് ആണ് പോകാറ്… അങ്ങനെ മിച്ചുട്ടനും മാനുട്ടിയും തമ്മിൽ കമ്പനി ആയത്.
അമ്പടി വില്ലത്തി എന്നിട്ട് നീ എന്തൊക്കെയാ എന്നോട് പറഞ്ഞത്… അജു മൂക്കിൽ കൈവച് ഇരുന്നുപോയി. അതിനു മാളു ഒരു കള്ള ചിരി ചിരിച്ചു.
അല്ല അജുവേട്ടാ അന്ന് ആമി ചേച്ചി പോയി കഴിഞ്ഞ് എന്താ സത്യത്തിൽ സംഭവിച്ചത്. ഞാൻ പിറ്റേ ദിവസം തന്നേ ഹോസ്റ്റലിലേക്ക് മാറിയല്ലോ പിന്നെ നിങ്ങൾ സിദ്ധുവേട്ടനോട് ക്ഷമിക്കാൻ പറഞ്ഞപ്പോ നമ്മളും തെറ്റിയല്ലോ ആ ടൈമിൽ. പിന്നെ ഞാൻ മോനെ പ്രസവിച്ചു കിടക്കുന്ന ടൈമിൽ അല്ലെ ആ പ്രിയ പിശാച് മരിക്കുന്നത്. അന്ന് എന്തോ ആക്‌സിഡന്റ് ആയി കിടപ്പിൽ ആയിരുന്നു എന്ന് മാത്രേ അറിഞ്ഞുള്ളു. അതിനെ കുറിച്ച് കൂടുതൽ ഞാൻ അന്വേഷിച്ചില്ല…
അതുകേട്ട അർജുൻ പറഞ്ഞ് തുടങ്ങി ആമിയുടെ ഇറങ്ങിപോക്കിന് ശേഷം സംഭവിച്ചതെല്ലാം….
………………….
Past…..
ആമി പോയി പിന്നാലെ തന്നെ സിദ്ധുവും വണ്ടി എടുത്തു പോയി.. എങ്ങോട്ടെന്നില്ലാതെ കുറെ ദൂരം ഓടിച്ചിട്ട് ഒരു ആളൊഴിഞ്ഞ സ്ഥലത്തായി വണ്ടി ഒതുക്കിയിട്ട് സ്റ്റിയറിങ്ങിൽ തല വച്ച് കിടന്നു.. കുറച്ചുനേരം അങ്ങനെയിരുന്ന് അവന്റെ തലയുടെ ചൂടൊക്കെ ഇറങ്ങിയപ്പോഴാണ് എന്താണ് താൻ പറഞ്ഞതും പ്രവർത്തിച്ചതും എന്ന ബോധം വന്നത്. അവൻ തലക്ക് കൈകൊടുത്തു ഇരുന്നുപോയി.
എന്റെ കുഞ്ഞിന്റെ പിതൃത്വം വരെ ഞാൻ ചോദ്യം ചെയ്തോ?? ഇത്രേം തരംത്താഴ്‌ന്നു പോയോ എന്റെ ചിന്താഗതി….
ആ സമയത്താണ് അജു അവനെ വിളിക്കുന്നത് റെയിൽവേ സ്റ്റേഷനിൽ നിന്ന്. അവൻ കോൺഫറൻസ് കഴിഞ്ഞ് വരുന്ന വഴി ആണ്. പിക്ക് ചെയ്യാൻ സിദ്ധു വരാം എന്ന് പറഞ്ഞതുകൊണ്ട് വിളിച്ചതാണ്.
സിദ്ധു വേഗം റെയിൽവേ സ്റ്റേഷനിലേക്ക് പോയി. അജു പുറത്തു തന്നെ വെയിറ്റ് ചെയ്തിരുന്നു. സിദ്ധുവിന്റെ മുഖം വല്ലാതെ കണ്ട അജു ചോദിച്ചു…
എന്താടാ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ… എന്താ കാര്യം….ഉച്ചക്ക് ശേഷം മാളുവിനെ വിളിച്ചിട്ടും കിട്ടിയില്ലല്ലോ.. എന്തേലും പ്രശ്നം ഉണ്ടോ…
പറയാം അജു. നമുക്ക് എവിടേലും ഒഴിഞ്ഞ ഒരിടത്ത് പോയി സംസാരിക്കാം. ഇതും പറഞ്ഞു സിദ്ധു വണ്ടി നേരെ ബീച്ചിലോട്ട് വിട്ടു.
അവിടെ ചെന്ന് കടൽ തീരത്തായി ചെന്നിരുന്നുകൊണ്ട് സിദ്ധു ഇന്ന് നടന്നത് മുഴുവൻ പറഞ്ഞു.
പറഞ്ഞു കഴിഞ്ഞതും കരണം പൊകയുന്ന ഒരു അടിയായിരുന്നു അജുവിന്റെ മറുപടി..
തുടരും…

by