രചന – ആയിഷ അക്ബർ
പിന്നെ പോകാതെ നീ കാത്തിരുന്നത്……
നിന്റെ അച്ഛന്…. അച്ഛന് പറ്റിയൊരു തെറ്റ് മാത്രമായിരുന്നില്ലേ ഈ വിവാഹം………
സഞ്ജു ഉരുകുന്ന ഹൃദയവുമായി അത് പറയുമ്പോൾ വാക്കുകളിൽ ഇടർച്ച വരാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചിരുന്നു……
അവന്റെ വാക്കുകൾ താൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന പോൽ അവൾ പിറകിലേക്ക് വേച്ചു പോയി……
അച്ഛന് പറ്റിയൊരു തെറ്റാണോ ഈ വിവാഹം….
തന്റെ ജീവിതത്തിൽ നടന്ന ഏറ്റവും വലിയൊരു ശെരിയായാണ് താനിതിനെ കാണുന്നത്….
എന്നാൽ അവൻ…..
തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും സ്നേഹിച് പോയത് തന്നെയാണ് താനവനെ…..
പക്ഷെ അവന്റെ അവഗണന തനിക്ക് ജീവൻ വെടിയുന്നത് പോലെ തോന്നുകയാണ്…..
ഞാൻ പോകാതിരുന്നോട്ടെ സഞ്ജുവേട്ടാ…..
അത്ര മേൽ ദുർബലമായ ആ ചോദ്യത്തിലേക്ക് സഞ്ജു പെട്ടെന്നൊന്നു മിഴികൾ തിരിച്ചു……..
അവന്റെ ഉള്ളിൽ നിന്നുമൊരു നീരുറവ പൊടിഞ്ഞു…….
കണ്ണുകൾ നിറച്ചു നിൽക്കുന്ന അവളെ കാൻകെ അവന്റെ ഹൃദയവും ചുട്ട് പൊള്ളി കൊണ്ടിരുന്നു…….
എന്തിന്…..
ആ ചോദ്യം തികച്ചും സ്വാഭാവികമാക്കാൻ അവൻ ശ്രമിച്ചെങ്കിലും എവിടെയോ ഒരു നോവതിൽ പറ്റി പ്പിടിച്ചു തന്നെ നിന്നു…….
എനിക്ക്…. എനിക്ക് സഞ്ജുവേട്ടനെ വിട്ട് പോകാൻ വയ്യ..
അവളത് പറഞ്ഞതും മനസ്സ് അത്രയേറെ ആ വാക്കുകൾക്ക് ആഗ്രഹിച്ചത് കൊണ്ട് തന്നെയാവും ഒരു നിമിഷം അവനും ഒന്നും മിണ്ടാൻ കഴിയാതിരുന്നത്……..
അവനൊരു നിമിഷം ലയയെ ഓർത്തു……
ജീവിതത്തിലെ പ്രാരാബ്ദങ്ങൾക്കിടയിലാണ് തങ്ങൾ പരസ്പരം അടുത്തത്…..
എന്നാൽ അച്ഛന്റെ ഇൻഷുറൻസ് തുക കിട്ടിയപ്പോൾ അവളുടെ ബാധ്യതകൾ ഒഴിയുകയും എന്നോടുള്ള സ്നേഹം അവൾക്കൊരു ബാധ്യതയായി മാറുകയും ചെയ്തു…
അത് പോലെ തന്നെയാണ് നന്ദയും ആരുമില്ലാത്ത ഒറ്റപ്പെടലിൽ തന്നെ അവൾ കൂടെ കൂട്ടി….
ഒരു പക്ഷെ മനസ്സിലും…
അപ്പോൾ തോന്നിയ ഒരു ആകർശണവും കൗതുകവും മാത്രമായിരിക്കും അവൾക്കും…..
നാളെ അവൾക്ക് ചുറ്റും ആളുകളുണ്ടായാൽ താനും തന്റെ സ്നേഹവും അവൾക്ക് മേൽ ബാധ്യതയാവുക തന്നെ ചെയ്യും……
അത് കൊണ്ട് ഇപ്പോൾ അകന്നാൽ അത്രയും സങ്കടങ്ങൾ ഒഴിവാക്കാം….
നോക്ക്…
നിനക്കെന്നോട് തോന്നിയത് ഈ മുറിക്കുള്ളിൽ എന്നെ മാത്രം കണ്ടത് കൊണ്ടുണ്ടായ ഒരു ആകർഷണവും ആരുമില്ലാത്ത പ്പോൾ കിട്ടിയ ആ കൂട്ടും മാത്രമാണ്…..
അത് വെച്ചൊരിക്കലും ജീവിതം കാലം മുഴുവൻ ഞാൻ കൂടെ വേണമെന്ന് കണക്കാക്കാൻ കഴിയില്ല…..
വീട്ടുകാരോട് ചേരുമ്പോൾ നിനക്ക് തന്നെ തൊന്നും തെറ്റ് പറ്റിപ്പോയെന്ന്…..
അത് കൊണ്ട് ഈ സ്നേഹവും സൗഹൃദവും നില നിൽക്കാനെങ്കിലും നീ അവരോടൊപ്പം പോയേ പറ്റു …….
പറ്റിയ തെറ്റിന് പ്രാശ്ചിതം ചെയ്യാനാണ് അവർ നിന്നേ കാത്തിരിക്കുന്നത്…..
കുറച്ചു കഴിയുമ്പോൾ നീ എന്നെയും ഈ മുറിയും… എല്ലാം മറന്നോളും….
അവൻ വേദനയിൽ കുതിർന്ന പുഞ്ചിരിയോടെ അത് പറഞ്ഞതും നിറ കണ്ണുകൾ മിഴിച്ചു നന്ദ അവനേ നോക്കി നിന്നു…..
അവനാൽ തന്റെ മനസ്സിന് മറ്റൊരാളെ പകരം വെക്കാൻ കഴിയില്ലെന്ന് ഇവനോടെങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന് അവൾക്കറിയില്ലായിരുന്നു…….
അവൾ മരവിച്ച അവസ്ഥയിലങ്ങനെ നിന്നു……
എനിക്ക് നിങ്ങളെ വിട്ട് പോകാൻ കഴിയില്ലെന്ന് ഒരിക്കൽ കൂടി ആ നാവിൽ നിന്ന് കേൾക്കാൻ അവനേറേ കൊതിച്ചു……
അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്…….
നന്ദ ഫോൺ എടുത്തില്ല….
സഞ്ജു ഡിസ്പ്ലേയിലേക്ക് ഒന്ന് നോക്കി….
അമ്മുവാണ്…….
അവനും അറ്റൻഡ് ചെയ്തില്ലേങ്കിൽ കൂടി വീണ്ടും വീണ്ടും റിങ് ചെയ്യുന്നത് കണ്ടതും സഞ്ജു അതെടുത്തു നന്ദക്ക് നേരെ നീട്ടി…..
അവൾ ഇടത് കൈയാലതൊരൊറ്റ തട്ടലായിരുന്നു……
ദേഷ്യമോ സങ്കടമോ അവളെ നിയന്ത്രിക്കുന്നയാതെന്ന് അവൾക്കറിയില്ലായ്രിക്കുന്നു…..
തന്റെ ജീവനോളം വിലയുള്ള പ്രണയത്തേ അവനെത്ര ചുരുങ്ങിയ വാക്കുകളിലൊതുക്കിയെന്നോർക്കേ അവൾക്ക് വല്ലാത്തൊരു ദേഷ്യം തോന്നി……
സഞ്ജു താഴെ വീണ ഫോണെടുത്തു മേശ മേൽ വേച്ചു……
അവളെ മനസ്സിലായെന്ന വണ്ണം അവനൊന്നും മിണ്ടിയില്ല….
എന്നാൽ വീണ്ടും അമ്മുവിന്റെ കാൾ വന്നതും അവൻ അറ്റൻഡ് ചെയ്യുകയായിരുന്നു…….
ഹലോ നന്ദ….. മുത്തശ്ശിക്ക് പെട്ടെന്നൊരു നെഞ്ച് വേദന വന്നു
ആശുപത്രിയിലേക്ക് കൊണ്ട് പോയിരിക്കയാണ് …..
നീ വേഗം കാരുണ്യ ഹോസ്പിറ്റലിലേക്ക് വാ….
സഞ്ജു സ്പീക്കർ ഓൺ ആക്കിയിരുന്നത് കൊണ്ട് തന്നെ ഒറ്റ ശബ്ദത്തിൽ അമ്മുവത് പറഞ്ഞു നിർത്തിയപ്പോൾ നന്ദ മിഴികളൊന്നുയർത്തി……
പെട്ടെന്ന് അവളുടെ ചിന്തകൾ മുഴുവൻ മുത്തശ്ശിയിലേക്ക് നീങ്ങി..
സഞ്ജു മറ്റൊന്ന് ചിന്തിക്കാതെ ഓട്ടോ റിക്ഷ വിളിക്കുമ്പോൾ നന്ദയും കയറി യിരുന്നു……
ചുട്ട് പൊള്ളുന്ന നിശബ്ദത അവർക്കിടയിൽ പരന്ന ആ നേരം ഒരിളം കാറ്റ് അവരെ ആശ്വസിപ്പിക്കാനെന്ന വണ്ണം തലോടുന്നുണ്ടായിരുന്നു…..
അവളുടെ മിഴികൾ ആകാശത്തു തെളിഞ്ഞു നിൽക്കുന്ന പൂർണ ചന്ത്രനിലേക്കൊരു നിമിഷം തെന്നി നീങ്ങി……
അതേ….. വണ്ടി മുമ്പോട്ട് നീങ്ങുന്നതിനനുസരിച്ചു ചന്ദ്രൻ പിറകിലേക്ക് പോയി കൊണ്ടിരിക്കുന്നു…
താനെത്ര മാത്രം അതിനെ ആഗ്രഹിക്കുന്നു എന്നത് മനസ്സിലാക്കാത്തതെന്താണ്……
അടുത്തേക്ക് വരണമെന്നില്ല…..
പിറകിലേക്ക് പോകാതിരുന്നു കൂടെ……
താനോടി ചെന്ന് കെട്ടി പുണരുമായിരുന്നല്ലോ…..
അവനുമായുള്ള താരതമ്യപ്പെടാത്തലാണതെന്ന് മനസ്സിലായത് കൊണ്ട് എന്തോ അവളുടെ കണ്ണുകൾ നിറഞ്ഞു….
അത് കാണാൻ കഴിയില്ലെന്ന വണ്ണം ആ ചന്ദ്രൻ മേഘങ്ങൾക്കിടയിലേക്ക് നീങ്ങി നിന്നിരുന്നു…..
ഹോസ്പിറ്റലിലേക്ക് എത്തിയപ്പോൾ തന്നെ കണ്ടിരുന്നു അവിടെ വരാന്തയുടെ അറ്റത്തായി നിൽക്കുന്ന ദിവാകരനെ…..
നന്ദ അവരെ ഒന്ന് നോക്ക് അകത്തേക്ക് കയറുമ്പോൾ ദിവാകരൻ പതിയെ സഞ്ജുവിനരികിലേക്ക് വന്നു….
മുത്തശ്ശിക്ക്……
കുഴപ്പമൊന്നുമില്ല…ചെറിയൊരു നെഞ്ചരിച്ചിൽ….
അമ്മക്ക് ബ്ലോക്ക് കഴിഞ്ഞത് കൊണ്ട് എല്ലാവരും ഒന്ന് പേടിച്ചേന്നു മാത്രം…..
സഞ്ജു വിന്റെ ചോദ്യത്തിന് ദിവാകരൻ വളരേ പതിഞ്ഞു തന്നെ മറുപടി നൽകി……
ഞാൻ…. പറഞ്ഞ കാര്യം….
ദിവാകരൻ തല താഴ്ത്തിയാണത് ചോദിച്ചതെങ്കിലും സഞ്ജു കേട്ടില്ലെന്ന ഭാവം നടിച്ചങ്ങനെ നിന്നു….
എന്റെ തെറ്റ് കൊണ്ടാണ് ഇന്നവൾ തന്റെ കൂടെയുള്ളത്….
അതെനിക്ക് തിരുത്തണം…
അറിയാമല്ലോ……
എനിക്ക് രണ്ട് പെണ്മക്കളേയുള്ളു….
എനിക്കുള്ളതെല്ലാം അവർക്കാണ്…..
ദീപ്തി ചെയ്ത തെറ്റിനാണ് അവളെ ഞാൻ…..
അവളുടെ ഭർത്താവ് ഡോക്ടറാണ്….
അപ്പൊ അതിനേക്കാളേറെ നല്ലൊരു പയ്യനെ നന്ദ അർഹിക്കുന്നില്ലേ…..
ദിവാകരന്റെ ചോദ്യം ഒരു നിമിഷം തന്നോടായിരുന്നു….
അതേ…. എന്ന ഉത്തരമല്ലാതെ തന്റെ കയ്യിലൊന്നുമില്ല……
അവളെ താനർഹിക്കുന്നില്ല എന്നതാണ് ശെരി…..
സഞ്ജു ഒന്നും മിണ്ടിയില്ല….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
എനിക്കൊന്നുമില്ല കുഞ്ഞേ….
നിന്റെ കാര്യം ഓർത്തോർത്തു വയ്യാതായതാണ്….
.
ഇനി നീ എങ്ങും പോകരുത്….
എന്റെ കൂടെ എപ്പോഴും ഉണ്ടാവണം…….
മുത്തശ്ശി തന്ന കണ്ട ഉടനെ അത് പറഞ്ഞപ്പോഴാണ് നന്ദക്ക് ആശ്വാസമായത്….
അവൾ പതിയെ അവരുടെ കയ്യിലൊന്ന് തൊട്ടു…..
ഒരു വട്ടം തന്നെ നിന്നേ വേദനിപ്പിചെന്ന കുറ്റ ബോധത്തിൽ നടക്കുകയാ നിന്റെ അച്ഛൻ…..
അത്രയേറെ വിങ്ങലുണ്ടവന്….
മുത്തശ്ശി അതും കൂടി പറഞ്ഞതും മനസ്സ് വീണ്ടും ആ വിഷയത്തിലേക്കെത്തി നിന്നു……
അതിൽ തെളിഞ്ഞു നിന്നത് അവന്റെ കാടിന്യമേറിയ വാക്കുകളായിരുന്നു……
അത്രയേറെ മനസ്സിനെ കീറി മുറിക്കാൻ പാകത്തിലുള്ളവ…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പറയുന്നതിൽ തെറ്റ് വിചാരിക്കരുത്……
അവിടെ നിന്ന് എന്റെ കൂടെ ഇറങ്ങാൻ അവൾക്ക് പ്രയാസമുണ്ടാകും…..
അത് കൊണ്ട്…..
താൻ അവളെ ഇവിടെ വിട്ടിട്ട് പോകുന്നതാവും നല്ലത്…….
ദിവാകരൻ അത് പറഞ്ഞതും സഞ്ജു ഒരു ഞെട്ടലോടെ അയാളെ നോക്കി…..
പിരിയണം എന്നറിയാമായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അവളെ വിട്ടിട്ട് പോകാൻ ആവശ്യപ്പെടുമെന്ന് കരുതിയതല്ലാ…..
കുറച്ചു കൂടെ സമയം അവളെ കാണാമെന്നും അവൾ കൂടെയുണ്ടാകുമെന്നും മനസ്സ് വിശ്വസിച്ചിരുന്നു…
പിന്നെ…. ഞാനിത് പറഞ്ഞതെന്നൊന്നും അവളോട് പറയേണ്ട…..
അവൻ അകത്തേക്ക് കയറാൻ തുടങ്ങിയതും ദിവാകരൻ അത് കൂട്ടി ചേർത്തപ്പോൾ അവൻ അത് കേൾക്കാത്ത ഭാവത്തിൽ അങ്ങനെ നടന്നു…..
എപ്പോഴും തന്റെ വികാരങ്ങളെ കുറിച് മാത്രം ചിന്തിക്കുന്ന ആ സ്വാർത്ഥതയോട് അവനു പുച്ഛം തോന്നിയിരുന്നു…..
മുത്തശ്ശിക്കരികിലായിരിക്കുന്ന നന്ദയെ അവൻ മിഴികൾ കൊണ്ട് അരികിലേക്ക് വിളിച്ചു….
അവൾക്കെന്തെന്നില്ലാത്തൊരു സന്തോഷം തോന്നി….
അവൾ വേഗം എഴുന്നേറ്റ് അവനടുത്തേക്ക് വന്നു….
എന്തോ അവൻ അവളെ തന്നെ നോക്കി നിൽക്കും പോലെ…..
ഒരിളം ചിരി ആ ചുണ്ടിൽ പറ്റി പ്പിടിച്ചിരിപ്പുണ്ട്…..
നന്ദയുടെ കണ്ണുകളും ഒരുനിമിഷം വിടർന്നു….
ഞാൻ….. ഞാനിറങ്ങുവാണ്…..
അവൻ പെട്ടെന്നത് പറഞ്ഞതും അവൾ സംശയത്തോടെ അവനെ നോക്കി…..
ഒരു യാത്ര പറച്ചിലിനിടം നൽകുന്നില്ല….
എന്നായാലും പിരിയേണ്ടതാണല്ലോ…കുറച്ചു നേരത്തെയായി യെന്ന് മാത്രം…..
ഒരു കണക്കിന് അതാണ് നല്ലത്……
ഹൃദയത്തിൽ ഒരു കരിങ്കല്ലിനെ ചുമന്നു അവനത് പറഞ്ഞു നിർത്തി……
നന്ദയുടെ കണ്ണിലെ തിളക്കം മാഞ്ഞു…..
പെട്ടെന്ന് കേട്ട ആ വാക്കുകൾ അവളെ ദുർ ബലയാക്കി…
സഞ്ജുവേട്ടാ…. ഞാൻ….. ഞാൻ കൂടെ പോന്നോട്ടെ…..
അവനിനിയും വാക്കുകൾ ക്കിടം നൽകുന്നില്ലെന്ന പോൽ തിരിഞ്ഞപ്പോഴാണ് അവൾ വിതുമ്പലോടെ അത് ചോദിച്ചത്……
പോകുമെന്ന് പറഞ്ഞല്ലേ നീ കാത്തിരുന്നത്….
പിന്നെയെന്താ ഇപ്പോളിങ്ങനെ…..
ചുറ്റും വീട്ടുകാർ നിന്നേ ചേർത്ത് പിടിക്കുമ്പോൾ നീയെന്നെ….. മറന്നോളും…..
അവൻ അവളോടത് പറഞ്ഞു നിർത്തുമ്പോൾ
അവളൊന്നും മിണ്ടിയില്ല….
അല്ലെങ്കിലും തന്നെ വേണ്ടെന്ന് പറയുന്ന ആളോട് വീണ്ടും സ്നേഹത്തിനു വേണ്ടി കെഞ്ചാൻ കഴിയില്ലല്ലോ….
അവളങ്ങനെ നിന്നു…..
സഞ്ജു അവളെ ഒന്ന് നോക്കി പുഞ്ചിരിച്ചു ശേഷം പതിയെ നടന്നു തുടങ്ങി…
നന്ദ ഒരു ജീവ ചവമായി അങ്ങനെ നിന്നു….
ഒന്ന് ചലിക്കാൻ പോലും കഴിയാതെ……
ആ ആശുപത്രി വരാന്തയിൽ ഉപേക്ഷിച്ചു പോകുന്ന അവൾക്ക് തന്റെ ജീവനോളം വിലയുണ്ടെന്ന് അവനറിയാമായിരുന്നു…..
ഒരു രാത്രി തനിക്ക് സമ്മാനിച്ച ഒരു നിധി തന്നെയായിരുന്നവൾ….
എന്നാൽ അതേറ്റവും അർഹതയിലുള്ള കൈകളിലിരിക്കട്ടെ എന്നത് തന്നോട് ചെയ്യുന്ന തെറ്റാണെങ്കിൽ കൂടി അതാണ് ശെരി ……
എന്ത് ആവശ്യമുണ്ടെങ്കിലും എന്നേ വിളിക്കണം…..
പിടക്കുന്ന ഹൃദയവുമായി അവിടെ നിന്നിറങ്ങുമ്പോഴാണ് ദിവാകരൻ അത് പറഞ്ഞത്…….
ഇനിയെന്ത് ആവശ്യം….
ജീവിക്കണമെന്ന് തോന്നിയത് അവൾ കൂടെയുള്ളപ്പോഴായിരുന്നു ..
ഇനിയതില്ല…..
സഞ്ജു അയാളോടൊന്നും മിണ്ടിയില്ല……
അവനവിടെ നിന്നും പതിയെ നടന്നു……
(തുടരും)
Aysha Akbar

by