അഗ്നിമിത്ര : ഭാഗം 28

രചന : റിസ്വാന

കോളേജിൽ എത്തിയിട്ടും അവളുടെ മനസ്സിനെ അവൾക്ക് കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചില്ല, ഇന്നലെയും, മിനിയാന്നും ഇന്നുമായി നടന്ന സംഭവങ്ങളിലൂടെ മനസ് ഇപ്പോഴും പോയ്ക്കൊണ്ടിരിക്കുകയാണ്..എന്തൊക്കെയോ ആലോചിച്ച്‌ തന്റെ കയ്യിലുള്ള ചെമ്പകപൂവിന്റെ പൊതിയുമായി അവൾ നേരെ ചെന്നുകയറിയത് സ്റ്റാഫ് റൂമിലേക്ക് ആയിരുന്നു,ആരോ നിയന്ത്രിക്കുന്ന ശക്തിപോലെ നേരെ ചെന്ന്, അൻഷാദിന്റെ ക്യാബിനിൽ ആ പൊതി വെച്ച് തിരിഞ്ഞ് നടന്നു, ആരുടേയോ ഭാഗ്യത്തിന് അപ്പോൾ അവിടെ ടീച്ചേഴ്സ് ആരും ഉണ്ടായിരുന്നില്ല, മോണിംഗ് മീറ്റിംഗിൽ ആയിരുന്നു എല്ലാവരും,

ചുറ്റിലും നടക്കുന്നതൊന്നും അവൾ അറിഞ്ഞില്ല, എന്നാൽ റോഹൻന്റെ ഒരൊറ്റ വിളിയിൽ അവൾ പെട്ടന്ന് തന്നെ യാഥാർത്ഥ്യത്തിലേക്ക്‌ തിരിച്ചെത്തി,
“എന്താ ഫസി ഒരു ലക്കും ഇല്ലാതെ പോവുന്നത്.., ഈ ലോകത്തൊന്നും അല്ലേ..”അതെന്താ റോഹൻ, നീ അങ്ങനെ പറഞ്ഞത്..?””തന്റെ സ്റ്റാഫ് റൂമിൽ നിന്നുള്ള ഇറങ്ങി വരവ് കണ്ടിട്ട് പറഞ്ഞതാണ്.., താനെന്തിനാ സ്റ്റാഫ്റൂമിൽ പോയത്?,””ഞാനോ.. ഞാനെങ്ങും പോയില്ലല്ലോ..””താൻ എന്തോ കയ്യിൽ പിടിച്ച് കയറിപ്പോകുന്നത് കണ്ടു, തിരിച്ച് വന്നപ്പോ അത് കാണുന്നും ഇല്ല..”

“അതിന് എന്റെ കയ്യിൽ ഒന്നും….” പറഞ്ഞ് മുഴുവിപ്പിക്കും മുന്നേ ആണ് അവൾക്ക് ചെമ്പകപൂവിന്റെ കാര്യം ഓർമവന്നത്,എന്റെ പടച്ചോനേ.. എന്റെ ചെമ്പകം…” എന്ന് പറഞ്ഞ് കൊണ്ട് സ്റ്റാഫ്റൂമിലേക്ക് ഓടി..ഫസീ… നിൽക്ക്…” റോഹൻ എന്തെങ്കിലും പറഞ്ഞ് തുടങ്ങും മുന്നേ അവൾ സ്റ്റാഫ്റൂമിലേക്ക്‌ ഓടിയിരുന്നു, ചെമ്പകപൊതി തിരഞ്ഞ് അൻഷാദിന്റെ ക്യാബിനിന്റെ അടുത്ത് എത്തിയപ്പോഴാണ് അവിടെ വെച്ചിരിക്കുന്നത് കാണുന്നത്,ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തി ചെമ്പകപൊതി എടുത്തതും അവൻ വന്നതും ഒരുമിച്ചായിരുന്നു, ഇപ്പൊ ആ കറക്റ്റ് ടൈമിൽ കണ്ടാൽ അവൾ അത് അവിടെ വെക്കുക ആണെന്നെ പറയൂ..

അവനെ കണ്ടതും അത് അവിടെ തന്നെ വെച്ച്, ഒന്നും അറിയാത്ത പോലെ നിന്നു, കുസൃതി ഒളിപ്പിച്ച ചിരിയോടെ അവൻ അടുത്ത് വന്നപ്പോൾ, ആരേയും നോക്കാനും പറയാനും നിൽക്കാതെ തലയും താഴ്ത്തി അവൾ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു,അവൾ പോകേണ്ട താമസം അവൻ അത് എടുത്ത് തുറന്ന് നോക്കി, ആ പൊതി തുറന്നപ്പോൾ അവിടമാകെ ചെമ്പകത്തിന്റെ സുഗന്ധം പരന്നു, ഇരു കൈകളിലും കോരിയെടുത്ത് കണ്ണുകളടച്ച് അതിന്റെ സുഗന്ധം നുകരുമ്പോൾ അവന്റെ മനസ്സിൽ ഫസീലയുടെ മുഖം ഓടിയെത്തി, അറിയാതെ ഉള്ളിലൊരു പുഞ്ചിരി വിടർന്നു..,

ഇതേ സമയം അവൾ ഓടി ക്ലാസ്സിൽ എത്തിയിരുന്നു, കൂട്ടുകാരുടെ ചോദ്യശരങ്ങൾക്ക് വിരാമം കുറിക്കുവാനായി, എല്ലാം ബ്രേക്ക് ടൈമിൽ പറയാം എന്ന ധാരണയിൽ അല്പം വിശ്രമം കൊണ്ടു,ആനുവൽ ഡേയുടെ അന്ന് നടന്നതും കല്യാണാലോചന വന്നതും ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും അവൾ കൂട്ടുകാർക്ക് മുന്നിൽ എറിഞ്ഞ് കൊടുത്തു,ഫസീ.. അപ്പോ അഫ്‌സലിനെ പ്രണയിക്കാൻ ആണോ തന്റെ ഉദ്ദേശം..?””പ്രണയിച്ച് നടക്കാനൊന്നും എന്നെ കൊണ്ട് പറ്റത്തില്ല.., അവർ നടന്ന വഴികളിലൂടെ ജസ്റ്റ് ഒന്ന് നടന്ന്നോക്കും, അത്രതന്നെ..”

“ഫസീ.., നീ ശരിക്കും പെട്ടു..””എന്താ ജീന..?”
“ദാ.. അങ്ങോട്ട് നോക്കൂ മുറ്റത്തൊരു മൈന..”
അപ്പു കാണിച്ചത് പ്രകാരം വരാന്തയിലേക്ക് നോക്കിയപ്പോൾ, അവിടെ അൻഷാദ്‌ വന്ന് നിൽക്കുന്നു,”ഫസീല.. ജസ്റ്റ് എ മിനുട്ട്..”ഡീ ചെല്ല്.. ഇന്നലത്തെ നിന്റെ വീഴ്ചയിൽ സാറും വീണു എന്ന് തോനുന്നു..””റോഹൻ… ഒന്ന് മിണ്ടാതിരിക്കാമോ, ഞാൻ വന്നിട്ട് ഇതിനുള്ള മറുപടി തരാം..” എന്ന് പറഞ്ഞ് അവൾ അൻഷാദിന്റെ അടുത്തേക്ക് നടന്നു..”തന്റെ ഉമ്മയുടെ അടുത്ത് ഒരു കാര്യം അവതരിപ്പിച്ചിരുന്നു.. ഇന്നത്തെ ഗിഫ്റ്റ് ഞാൻ അതിനുള്ളമറുപടിആയികൂട്ടിക്കോട്ടെ..?””ഗിഫ്റ്റൊ..? എന്തിന്..?”

“അപ്പോ, താൻ ഒന്നും അറിഞ്ഞില്ലേ..””എന്ത് അറിയാൻ..”എന്റെ ഖൽബ് കീഴടക്കിയ ഇൗ മൊഞ്ചത്തിയെ ബീവിയാക്കി, പാലോത്ത് തറവാട്ടിലെ മണിമാളികയിലേക്ക്‌ റാണിയാക്കാൻ കൊണ്ട് പൊയ്ക്കോട്ടേ എന്ന് നിന്റെ ഉമ്മയോട് ചോദിച്ചിരുന്നു,
ചെമ്പകം കൊണ്ട് വന്നപ്പോ ഞാൻ കരുതി, നിന്റെ ഖൽബിലും എന്നോടുള്ള മുഹബ്ബത്ത് കയറി കൂടി എന്ന്,എന്ത് പറയുന്നു.. തനിക്ക് സമ്മതമാണോ എന്റെ ബീവി ആവാൻ..”ഇത്രയും അവൻ നേരിട്ട് പറയും എന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.., അപ്രതീക്ഷിതമായ ഇൗ സംഭവത്തിൽ അവൾക്കൊന്നും മറുപടി പറയാൻ കഴിഞ്ഞില്ല,

“അപ്പോ മൗനം സമ്മതമായി കൂട്ടുവാണേ.. ലവ് യു പെണ്ണേ..” എന്ന് പറഞ്ഞ് ഒരു കണ്ണ് ഇറുക്കിയടച്ച്‌ അവൻ തിരിഞ്ഞ് നടന്നു പോകുന്നത് അവൾ അമ്പരപ്പോടെ നോക്കി നിന്നു..”ഫസീ.. അവിടെ എന്താ നോക്കിനിൽക്കുന്നെ.., സർ പോയില്ലേ.. ഇങ്ങ് വാ..”അപ്പുവിന്റെ വിളികേട്ട്‌ അവൾ അവർക്കരികിലേക്കായി നടന്നു..”മ്മ്..? എന്തായിരുന്നു രണ്ടും കൂടി അവിടെ ചർച്ച..”
“ഏയ് അതൊന്നുമില്ല, ഇനി വല്ലാണ്ട് അങ്ങ് പാറി നടക്കണ്ട, വീട്ടിൽ ചെന്ന് പറയും എന്ന് പറയാൻ വന്നതാ..”ആണോ..?””ശരിക്കും..?””ഉം.. അല്ലാതെ എന്ത് പറയാൻ..”

അവരുടെ സംഭാഷണം അവൾ കൂട്ടുകാരിൽ നിന്നും ഒളിപ്പിച്ച് വെച്ചു.., അത് എങ്ങനെ പറയുമെന്നും അവർ എങ്ങനെ സ്വീകരിക്കും എന്നും അവൾക്കറിയില്ലായിരുന്നു.. അന്ന് മുഴുവൻ അവൾ അൻഷാദിൽ നിന്നും ഒളിച്ച് നടന്നു..ആ വർഷത്തെ ഫൈനൽഎക്സാം കഴിഞ്ഞ് ഗിരിയും കൂട്ടരും പടിയിറങ്ങി.. സൂപ്പർ സീനിയേഴ്സ് ആയി വിലസി നടക്കുമ്പോഴും ഇനി തങ്ങളാണ് പടിയിറങ്ങേണ്ടത് എന്നാലോചിക്കുമ്പോൾ ആവേശം കെട്ടടങ്ങും, പിന്നെ മനസ്സിലൊരു വിങ്ങലാണ്..കാലങ്ങളുടെ കടന്ന് പോക്കിൽ അഫ്‌സലിന്റെയും അൻഷാദിന്റെയും പ്രണയങ്ങൾക്ക്‌ നടുവിൽ കിടന്ന് എന്ത് ചെയ്യണമെന്നറിയാതെ അവൾ വീർപ്പ് മുട്ടി.. പരമാവധി രണ്ട് പേരിൽ നിന്നും ഒഴിഞ്ഞ് മാറി നടന്നു.,

എത്ര കാലം ഇങ്ങനെ ഒഴിഞ്ഞ് മാറും, ആരോട് ഞാൻ പറ്റില്ലെന്ന് പറയും.., ആരെയാണ് തനിക്ക് ഇഷ്ടം, അതോ തനിക്ക് ആരോടും അങ്ങനെ ഒരു ഇഷ്ടമില്ലേ.. ഇതിൽ വ്യക്തത വരാതെ ഒന്നും ചെയ്യാൻ കഴിയില്ല, തക്കതായ കാരണങ്ങൾ ഇല്ലാത്തത് കൊണ്ട് ആരോട് എന്ത് പറയണം എന്ന് അവൾക് അറിയില്ലായിരുന്നു,

**********

“എടി അപ്പു..””ആ.. എന്താ റോഹൻ..””ഇന്നലെ ആരുടെ ആയിരുന്നു കല്യാണം..””എന്റെ അമ്മേടെ ചിറ്റയുടെ വീട്ടിൽ.., മ്മ്‌..?””ഓഹ്‌..””അല്ലാ, നീയെന്താ ചോദിച്ചെ..?””ഒന്നുല്ല.., നിന്റെയും ഗിരിയുടേയും പ്രണയം, എന്റെ പൊന്നോ.. ഇട്സ്‌ അൺസഹിക്കബിൾ.. എന്തൊരു ബോർ ആയിരുന്നു..””നീ.. പോടാ.. നിനക്ക് അസൂയ വന്നിട്ടുണ്ടാകും, അതാകും നീ ഇങ്ങനെ പറയുന്നത്..”പിന്നേ.. നിന്റെ ഉണക്ക പ്രേമം കണ്ടിട്ടല്ലേ എനിക്ക് അസൂയ വരുന്നത്..””എന്താണ് രണ്ടും കൂടി.., നിങ്ങൾ രണ്ടാളും പതിവില്ലാത്തതാണല്ലോ.. ഇന്നെന്താ ഫസീല എത്താത്തത് കൊണ്ടാണോ അപ്പുവുമായി വഴക്ക് കൂടുന്നത്..””എന്താണ് എന്നെ പറയുന്നത്..? ഞാൻ ഇവിടെ എത്തിയിട്ടുണ്ട്..”

“നിന്നെ പറഞ്ഞതല്ലാടി.. മിക്കവാറും നീയും റോഹനും ആണല്ലോ അടിപിടി, ഇന്ന് അത് മാറ്റിപ്പിടിച്ച് അപ്പുവുമായിട്ടാണ്, അപ്പോ അത് പറഞ്ഞതാ..””ഞങൾ തമ്മിൽ എന്താ വഴക്ക് കൂടുന്നെ എന്നറിയുമോ?, നീയും അപ്പുവും എപ്പോഴും കാമുകന്മാരുടെ കൂടെ ചാറ്റിംഗ് ആകും, പിന്നെ ഞങൾ രണ്ടാളും ആണ് സംസാരിക്കാൻ ഉള്ളത്, ഒന്ന് പറഞ്ഞ് രണ്ടാമത്തേതിൽ ഞങൾ അടികൂടും, സിംപിൾ..,””എങ്കിൽ റോഹൻ ബാക്കി പറയ്..””അല്ല ജീന, എന്റെ അച്ഛൻ പെങ്ങളെ കൊണ്ടോയിടത്ത് എനിക്ക് കല്യാണം ഉണ്ടായിരുന്നു, അവിടെ രണ്ടും കൂടി ഓരോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നു.. താലികെട്ടിന്റെ സമയത്ത് പരസ്പരം പൂ എറിഞ്ഞ് കളിക്കുക, സദ്യക്ക്‌ വാരി കൊടുക്കുക, കണ്ടിട്ട് എനിക്ക് തന്നെ വല്ലാണ്ടായി..”

“അല്ല അപ്പു, എന്നിട്ട് നീ റോഹനെ കണ്ടില്ലേ..”
“ഗിരിയുടെ അടുത്ത് നിന്ന് മാറിയാലല്ലേ ബാക്കിയുള്ളത് കാണൂ..””അപ്പോ ചുരുക്കി പറഞാൽ നിങ്ങൾ, നിങ്ങള് പോലും അറിയാതെ ബന്ധുക്കളായിരിക്കുന്നു..””അത് ശരിയാണല്ലോ.. റോഹൻ, വാ നമുക്കൊന്ന് വിശദമായി പരിചയപ്പെടാം..””കോളേജ് ലൈഫ് കഴിയാറായി, എന്നിട്ട് ഇപ്പോഴാ പരിചയപ്പെടുന്നത്.., വാ ഫസി നമുക്ക് അവിടെക്കെങ്ങാനും മാറിയിരിക്കാം..”
“ശരിയാ.. ഇനി ആങ്ങളയും പെങ്ങളും ഒന്നായി നമ്മുടെ മെക്കട്ട്‌ കയറാൻ വരണ്ട..”

————-

പുതിയ പരിചയപ്പെടലുകൾ അവർക്ക് പലതും പങ്ക്‌ വെക്കാനുള്ള വേദിയായി, കോളേജിൽ വെച്ചല്ലെങ്കിലും, പല കഥകളും പരസ്പരം പറഞ്ഞ് അറിഞ്ഞു, പണ്ടത്തെ കഥകളും അതിനോട് ചേർന്നുള്ള പുതിയ അറിവുകളും തേടിയുള്ള അവരുടെ കുടുംബങ്ങളുടെ യാത്രയിൽ, അറിയേണ്ടതെല്ലാം അറിയുകയും ചെയ്യേണ്ടതെല്ലാം ചെയ്യുകയും ചെയ്തു,ബാക്കിയുള്ള കർമങ്ങൾക്ക് കൃത്യമായ വിവരങ്ങൾ അറിയേണ്ടത് അത്യാവിശ്യമായിരുന്നു, ഏതോ ഒരു ശക്തി അവരെ അതിൽ നിന്നും പിന്തിരിപ്പിക്കുകയും തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു,

ആ ശക്തിയെ പരാജയപ്പെടുത്താനെന്നവണ്ണം അവസാനം അവർക്ക് കടുംകൈ എന്നോണം കന്യകാഭിചാര്യ പൂജ ചെയ്യേണ്ടി വന്നു, അത് മൂലം ശ്രീജിത്തിനും റോഹന്റെ പെങ്ങൾ അനുരാധക്കും തമ്മിൽ വീട്ടുകാരുടെ സമ്മതത്തോടെ ഒരു ബന്ധം ഉടലെടുത്തു,കന്യകാഭിചാര്യ പൂജക്ക് ശേഷം അവർക്ക് ഒട്ടുമിക്ക കാര്യങ്ങളിലും വ്യക്തത വന്നു, എന്നിരുന്നാലും ഇനി അവസാനമായി ഒരേ ഒരു ആഭിചാര കർമം കൂടി ബാക്കി ഉണ്ട്, അതിന് പലരുടേയും സാമീപ്യം അത്യാവിശ്യമാണ്, ഇനി അതിനുള്ള തയ്യാറെടുപ്പുകളും ഒരുക്കങ്ങളും ആണ്, പല കണക്ക് കൂട്ടലുകളിലൂടെയും വ്രതങ്ങളിലൂടെയും അവസാന വട്ട ആഭിചാരകർമങ്ങൾക്, കൃത്യമായ തയാറെടുപ്പുകളോടെ അവർ വേദിയൊരുക്കി,

::::::::::::::::::

ക്യാമ്പസ് ജീവിതത്തിലെ അവസാന നാളുകളിലേക്ക് അടുക്കുമ്പോൾ, ഫസീലയുടെ ഉള്ളം പിടയുകയായിരുന്നു, കാരണം ഇനിയും താൻ എന്ത് പറഞ്ഞ് ഒഴിയും, ഇത് വരെ പഠനം തുടരുക എന്ന ഉപാധിവെച്ചുകൊണ്ട് കല്യാണകാര്യം പറയുമ്പോൾ ഒഴിഞ്ഞ് മാറിയിരുന്നു, ഇനി അത് പറ്റില്ല,വീടിന് അടുത്തായത് കൊണ്ടും, അവരുടെ കുടുംബത്തെ നന്നായിട്ട് അറിയാമെന്നുള്ളത് കൊണ്ടും, അഫ്‌സലിന്റെ കല്യാണാലോചനയുമായി ഫസീലയുടെ കുടുംബം മുന്നോട്ട് പോയി, എങ്കിലും അവൾക്ക് അൻഷാദിന്റെയും അഫ്‌സലിന്റെയും കാര്യത്തിൽ ഒരു ഉറച്ച തീരുമാനം ആയിട്ടില്ലായിരുന്നു,

തുടരും

Leave a Reply