രചന – സുധീ മുട്ടം
ബുള്ളറ്റ് അകന്നു പോകുന്നതും നോക്കി നിന്ന ശേഷം മുറിക്ക് അകത്തേക്ക് കയറി. വേഷം മാറ്റി അടുക്കളയിൽ കയറി ചപ്പാത്തിയും കിഴങ്ങു കറിയൂം ഉണ്ടാക്കിയ ശേഷം കിണറ്റിൻ കരയിൽ ചെന്നു കുളിച്ച ശേഷം തിരികെയെത്തി. അടുത്ത ഊഴം രാമേട്ടന്റെ ആയിരുന്നു. ആളും കുളി കഴിഞ്ഞു എത്തിയതോടെ മുറ്റത്ത് കസേരയിട്ട് ചപ്പാത്തി കഴിക്കാൻ തുടങ്ങി. “അങ്ങനെ പറയേണ്ടിയിരുന്നില്ല കുഞ്ഞേ..വന്നു കയറിയത് സരസ്വതി ദേവിയാണ്.. ” സാരമില്ല അച്ഛാ…നമുക്ക് ഇങ്ങനെയങ്ങ് ജീവിച്ചാൽ മതി… രാമേട്ടനും കൂടി കഴിച്ച ശേഷം പാത്രവുമെടുത്ത് കഴുകി വെച്ച ശേഷം മുറിയിലേക്ക് പോയി..കട്ടിലിൽ കിടന്നുകൊണ്ട് ഓരോന്നും ആലോചിച്ചു ഉറങ്ങിപ്പോയി… അടുത്ത ദിവസം രാവിലെ ഉണർന്നത് രാമേട്ടന്റെ വിളി കേട്ടാണ്.പതിവില്ലാത്ത വിധം ഉറങ്ങിപ്പോയിരുന്നു.. അച്ഛനു പതിവ് കാപ്പിയും കൊടുത്ത ശേഷം കുളിച്ചിട്ട് വേഗം വന്നൊരുങ്ങി തുടങ്ങി.. “ഇന്നലെ നല്ല ക്ഷീണം ഉണ്ടായിരുന്നു..
അതാ അച്ഛാ ഉണരാൻ വൈകിപ്പോയത്… ” അതിനെന്താ കുഞ്ഞേ സാരമില്ല… പുലർകാല മഞ്ഞിനു ദിവദസങ്ങൾ പിന്നിടുമ്പോൾ തണുപ്പ് കൂടി വരികയാണെന്നവൾ ഓർത്തു..പതിവ് ക്ഷേത്ര ദർശനവും കഴിഞ്ഞു അച്ഛനൊപ്പം കടയിലേക്കെത്തി.ഏഴര ആയതോടെ ക്ലാസും തുടങ്ങി.ഒമ്പത് മണിയോടെ കാപ്പി കുടിയും കഴിഞ്ഞു അച്ഛനൊപ്പം കൂടി… “കാർത്തിക ചേച്ചി വന്നതോടെ ഇപ്പോൾ ഒന്നു ഇരിക്കാൻ കൂടി സമയം ഇല്ലാതായിരിക്കുന്നു…. രമേശൻ പറയുന്നത് കേട്ടു പുഞ്ചിരിച്ചു. ” അങ്ങനെയാടാ എന്റെ മകൾ ഐശ്വര്യമുള്ളവളാ… കൂടെ നിന്നിരുന്ന രാമേട്ടനങ്ങനെ പറയുമ്പോൾ സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു…നനഞ്ഞിറങ്ങിയ മിഴികൾ തിരിഞ്ഞു നിന്നു അമർത്തി തുടച്ചു… ഇപ്പോൾ ജീവിക്കാൻ കൊതി തോന്നുവാ…ആരും ഇല്ലാതായിട്ടും സ്നേഹിക്കാനായി ഒരു അച്ഛനെ കിട്ടിയിരിക്കുന്നു..ആരും അവകാശം പറഞ്ഞു വരികയുമില്ല…
ചുറുചുറുക്കോടെ ഓടി നടന്നു ജോലികൾ ചെയ്തു തീർത്ത ശേഷം ഒന്നിരുന്നു.പന്ത്രണ്ടരയായതും ഊണു കഴിക്കാനും പാഴ്സൽ വാങ്ങാനും ആളുകൾ വന്നു തുടങ്ങി… ദൂരെ നിന്നു പോലും കാർത്തികയുടെ കൈപുണ്യം അറിഞ്ഞ് ആവശ്യക്കാർ വന്നു തുടങ്ങി… “ഇപ്പോൾ നിന്ന് തിരിയാൻ കൂടി സമയം ഇല്ല അല്ലേ അച്ഛാ… ” ന്റെ കുട്ടി വന്നു കയറിയ ഐശ്വര്യമാ…അച്ഛൻ വെറുതെ പറഞ്ഞതല്ല കുഞ്ഞ്യേ… കാർത്തികയുടെ തലയിൽ വാത്സല്യത്തോടെ തഴുകി പറഞ്ഞു… “ഇപ്പോൾ ജീവിക്കാൻ എനിക്കും കൊതി തോന്നുവാ… എന്റെ കുഞ്ഞിനായിട്ട്… ” അച്ഛാ… എന്നു സ്നേഹത്തോടെ വിളിച്ചു രാമേട്ടനെ കെട്ടിപ്പിടിച്ചു വിതുമ്പി… “കരയാതെ… ഒത്തിരി കരഞ്ഞില്ലേ..ഇനിയിത്തിരി സന്തോഷിക്ക്…. മറുപടിയായി കണ്ണുനീരിനു ഇടയിലും പുഞ്ചിരി തൂകി… 💜💜💜
കാർത്തികയുടെ അടുത്ത് നിന്ന് വന്നപ്പോൾ മുതൽ കലിപ്പിലായിരുന്നു ഡെറിക് ഡേവിഡ്.. അവളെ വിലക്ക് എടുക്കാവുന്ന കരുതിയതാണ് തെറ്റിപ്പോയി… സിരികളിൽ മദ്യത്തിന്റെ ലഹരിക്ക് വീര്യം പോരെന്ന് തോന്നിയതോടെ ഗ്ലാസിലേക്ക് വീണ്ടും വീണ്ടും പകർന്നു വായിലേക്ക് കമഴ്ത്തി… ” ഇല്ല… വിടില്ല ഞാനവളെ..ഡെറികിന്റെ ഓഫർ തട്ടി തെറുപ്പിച്ചിട്ട് ഒരുത്തിയും ഇവിടെ വാഴേണ്ടാ… പുലമ്പിക്കൊണ്ട് ഗ്ലാസ് ശക്തിയായി തറയിലേക്ക് എറിഞ്ഞതും ഗ്ലാസ് ഉടഞ്ഞ് ചിതറി ചില്ലിൻ കക്ഷണങ്ങൾ അവിടെവിടെയായി വീണു… “മോനേ.. ഡെറി…. മുറിയിലേക്ക് വന്ന ഡെറിയുടെ മമ്മ റീത്ത ഡേവിഡ് ജോൺ വേദനയോടെ വിളിച്ചതും അവൻ അലറിക്കൊണ്ട് ചാടി എഴുന്നേറ്റു.. ” നിങ്ങൾ… എന്തിനു ഇവിടെ വന്നു…എന്റെ കണ്മുന്നിൽ കാണരുതെന്നല്ലേ പറഞ്ഞിട്ടുള്ളത്…
“മോനേ മമ്മ…. മകന്റെ അവസ്ഥ കണ്ടു അവർ വിലപിച്ചു… ” മിണ്ടരുത് നിങ്ങൾ… നിങ്ങളും നിങ്ങളുടെ ഭർത്താവും കൂടിയാണ് എന്റെ ജീവിതം നശിപ്പിച്ചത്…. ഓരോന്നും ഓർത്തതും ഡെറിക്കിന്റെ മുഖത്തെ മാംസ പേശികൾ വലിഞ്ഞു മുറുകി.പേടിയോടെ റീത്താ ഡേവിഡ് പിറകിലേക്ക് ചുവടുകൾ വെച്ചു… “പാവമായിരുന്നില്ലേ എന്റെ വേണി.. എന്നിട്ടും നിങ്ങൾ എല്ലാവരും കൂടിയവളെ ദ്രോഹിച്ചില്ലേ.അന്തസ്സും ആഭിജാത്യവും നോക്കി…മകന്റെ ജീവിതം നന്നാക്കാൻ പണമെറിഞ്ഞു..എന്നിട്ടെന്തായി പറയ്… മകന്റെ അലർച്ച ഉയർന്നതോടെ ഭയന്നു വിറച്ചു മുറിയിലേക്ക് ഓടിക്കയറി..എല്ലാം കണ്ടും കേട്ടു റൂമിൽ ഡേവിഡ് ജോൺ പാലക്കുന്നേൽ ഉണ്ടായിരുന്നു… അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. ഇരുളിനു കനമേറി വന്നതോടെ ആടിയാടി എഴുന്നേറ്റു..
കൂർത്ത മുനയുള്ള ചില്ലിൻ കക്ഷണം കാലിലേക്ക് തുളച്ചു കയറി രക്തം ചീന്തി ഒഴുകിയത് മദ്യ ലഹരിയിൽ അറിഞ്ഞില്ല.നിണമൊഴുകുന്ന കാലുകളുമായി പുറത്തേക്ക് ഇരുളിലൂടെ തെക്ക് ഭാഗത്തേക്ക് നടന്നു… ” എന്റെ വേണീ… ആർത്തലച്ചു മണ്ണിലേക്ക് വീണു ഹൃദയം പൊട്ടിക്കരഞ്ഞു… “എന്തിനാടീ വേണീ നീ ആത്മഹത്യ ചെയ്തത്….എന്തെങ്കിലും സങ്കടം ഉണ്ടായിരുന്നെങ്കിൽ എന്നോട് പറയാരുന്നില്ലേ…അത്രയേറെ പ്രണയിച്ചു സ്വന്തമാക്കിയതല്ലേ…. ഇരുളിന്റെ നിശബ്തയിൽ പിന്നെയും നിലവിളികൾ ഉയർന്നു…. ” എല്ലാവർക്കും മുമ്പിൽ ഞാൻ കൊലപാതകിയാ വേണി….പ്രിയപ്പെട്ടവളുടെ ഘാതകൻ ആണന്ന്… പ്രിയപ്പെട്ടവളുടെ പട്ടടയെ പുണർന്നങ്ങനെ കിടന്നു…രക്തം വാർന്നൊഴുകി പതിയെ ബോധം മറഞ്ഞു തുടങ്ങി…. തുടരും……

by