രചന – രോഹിണി ആമി
ഭാഗ്യ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ രാഖി അനുവിനെ അന്വേഷിച്ചു……. പക്ഷേ കണ്ടില്ല………. ആന്റി ആകെ ടെൻഷനിൽ ആണെന്ന് മനസ്സിലായി……. അതുകൊണ്ട് തന്നെ എന്തെങ്കിലുമൊരു മറുപടി കൊടുക്കാനില്ലാതെ അങ്ങോട്ട് പോകാനും പറ്റില്ല…………അവളുടെ സ്വഭാവം അനുസരിച്ചു വീണ്ടും ആ വീട്ടിലേക്കോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും വെച്ചോ ഇമ്മുവിനെ കാണാൻ ശ്രമിക്കുമെന്ന് മനസ്സിലായി……….എങ്കിലും എന്തിനാവും അവൾ ഇമ്മുവിനെ കാണണമെന്ന് പറഞ്ഞത്………. ഒന്നു വിളിച്ചു നോക്കിയാലോ………… രണ്ടുംകൽപ്പിച്ചു വിളിക്കാൻ തീരുമാനിച്ചു……….
ഇമ്മുവിന്റെ കാര്യം ചോദിച്ചത് ഇഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല അവളുടെയും ഇമ്മുവിന്റെയും കാര്യത്തിൽ ഇടപെടരുതെന്നും പറഞ്ഞു……….. പറയാനുള്ളത് താൻ നേരിട്ട് പറഞ്ഞോളാമെന്ന്………. എന്നിട്ടൊരു മര്യാദയുമില്ലാതെ കാൾ കട്ട് ചെയ്യുകയും ചെയ്തു……….. രാഖിക്കു വല്ലാത്ത ദേഷ്യം തോന്നി…………. അപ്പോൾ അനു നിർത്തിയിട്ടില്ല ഈ ഗെയിം………. ഇനിയും ഇമ്മുവിനെ വട്ടു തട്ടാനാണ് ഉദ്ദേശം………. ഇനിയും ആ വീട്ടിൽ ആരെയും വേദനിപ്പിച്ചു സന്തോഷിക്കേണ്ട അവൾ………….. അവളുടെ സ്വാർത്ഥതയുടെ ഫലം കിട്ടിയതോ നിരപരാധിയായ ആന്റിക്കും………… പിന്നീട് ക്ലാസ്സിൽ പോകാൻ രാഖിയെക്കൊണ്ട് സാധിച്ചില്ല……….. ഇമ്മുവിനെ വിളിച്ചു ഉടനെ കാണണമെന്ന് പറഞ്ഞു……….. ആദ്യം വരില്ലെന്ന് പറഞ്ഞെങ്കിലും അവളുടെ ശബ്ദത്തിൽ എന്തോ ഒരു വിഷയം ഉണ്ടെന്ന് മനസ്സിലായി………… അനു വീട്ടിൽ വന്ന കാര്യവും ദാസേട്ടനോട് മോശമായി പെരുമാറിയതും കൊച്ചാപ്പ ചൂടായതും ആന്റി ടെൻഷൻ കാരണം തന്നെ വിളിച്ചു പറഞ്ഞതുമെല്ലാം ഇമ്മുവിനോട് പറഞ്ഞു……………. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് മിണ്ടാതിരുന്നവൾ ഇന്നെന്തിനാണ് തന്നെ തേടിവന്നത്……. അനു കാരണം ഭാഗിമ്മ ഇന്ന് അനുഭവിച്ച വിഷമം ഓർത്തപ്പോൾ ദേഷ്യം വന്നു…….. എങ്കിലും അനുവിനെ കാണാൻ ഇനിയാഗ്രഹിക്കുന്നില്ല……… ആ വിഷമം മറക്കാനാ എന്റെ അമ്മയെ ദൈവം എനിക്കായി തന്നത് ………..അനുവിന്റെ സ്വഭാവത്തിന് ഒരു കാര്യം മനസ്സിൽ വിചാരിച്ചാൽ അത് നേടിയെടുക്കാൻ വേണ്ടി പലതും ചെയ്യും….. ഇനിയും അവൾ വീട്ടിൽ വരും…… അമ്മയെ വിഷമിപ്പിക്കും……….. അത് വേണ്ടാ…….
നീയെന്താ ആലോചിക്കുന്നേ……… നേരെ വിട് അനുവിന്റെ അടുത്തേക്ക്………. കയ്യോടെ ഈയൊരു ടെൻഷൻ ഒഴിവാക്കിയേക്കാം……….. അവളുടെ മനസ്സിലെന്താന്ന് അറിയണമല്ലോ………. പിന്നെ നമ്മുടെ ദാസേട്ടൻ സെർവെൻറ് അല്ലെന്നും കൂടി മനസ്സിലാക്കണ്ടേ……… അങ്ങനെ പറഞ്ഞു കുറച്ചു കൂടി എരുവ് കേറ്റി ഇമ്മുന്…………. ഇമ്മു കൂടെ വരേണ്ടതും പോകേണ്ടതും തന്റെ മാത്രം ആവശ്യമാണ്………. ഇമ്മു ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ രാഖിയുടെ മുഖം തെളിഞ്ഞു……….. അവൾ ചാടിക്കേറിയിരുന്നു………….. തോളിൽ പിടിച്ചിരുന്ന അവളുടെ കയ്യിലേക്കും മുഖത്തേക്കും സൂക്ഷിച്ചു നോക്കി…………. എന്റമ്മോ……….നോക്കിക്കൊല്ലണ്ട……..ഞാൻ തൊടുന്നില്ല…….. പോരേ………. തൊട്ടാൽ ഉരുകുമല്ലോ………… കയ്യെടുത്തിട്ട് രാഖി പറഞ്ഞു…………….
അനുവുമായിട്ട് വീണ്ടുമൊരു കൂടിക്കാഴ്ച്ച താൻ ആഗ്രഹിച്ചതല്ല………. ഇത്രയും സ്നേഹമുള്ള അമ്മയെ വേണ്ടെന്ന് വെച്ചവൾ തന്നെയും വേണ്ടാന്ന് വെച്ചതിൽ അത്ഭുതമൊന്നുമില്ല…………. മുറ്റത്തു വണ്ടി നിർത്തി ഹെൽമെറ്റ് ഊരാൻ പോയില്ല………. ചുറ്റുമുള്ളവർക്ക് ഈ മുഖം പരിചയമുണ്ടാവും………. കഴിഞ്ഞതൊന്നും കുത്തിപ്പൊക്കാൻ ആഗ്രഹമില്ല……….. ആ വീട്ടിലേക്ക് കയറാനും……….. രാഖിയെ നോക്കി അവൾ അകത്തേക്ക് കയറാൻ പോകേ അനു പെട്ടെന്ന് ഇറങ്ങി വന്നു…………..
ഇമ്മുവിനെ ആലോചിച്ചിരിക്കുമ്പോഴാണ് ഇമ്മുവിന്റെ ബൈക്കിന്റെ ശബ്ദം കേട്ടത്……….. ഏതുറക്കത്തിലും ആ ശബ്ദം തനിക്കു മനസ്സിലാകും………… മിറ്റത്തേക്ക് വന്നപ്പോൾ കണ്ടത് രാഖി അവന്റെ ബൈക്കിൽ നിന്നും ഇറങ്ങുന്നതാണ്………… മുഖത്തുണ്ടായ സന്തോഷം പെട്ടെന്ന് മാഞ്ഞു……….. ഇമ്മുവിനൊപ്പം വേറൊരു പെണ്ണിനെ കാണുന്ന അത്രയും ദേഷ്യം വേറൊന്നുമില്ല……….. അതും രാഖി……… അവൾ അവനോടെടുക്കുന്ന അമിത സ്വാതന്ത്ര്യം തന്നെയാണ് രാഖിയുമായി ഒരകൽച്ച ഉണ്ടാവാൻ കാരണവും ……….. രാഖിയെ ശ്രദ്ധിക്കാതെ ഇമ്മുവിനടുത്തേക്ക് ചെന്നു…………. അവനെ അടുത്തു കണ്ടപ്പോഴേക്കും കണ്ണുരണ്ടും നിറഞ്ഞൊഴുകി………. കൈ നീട്ടി കവിളിൽ തൊടാൻ നോക്കുമ്പോഴേക്കും ഇമ്മു മാറിക്കളഞ്ഞു……… ഇമ്മൂ………. ദേഷ്യമാണോ എന്നോട്…………. എനിക്കറിയാമായിരുന്നു നീയെന്നെ തേടി വരുമെന്ന്……………ഹാൻഡിലിൽ ഇരുന്ന ഇമ്മുവിന്റെ കയ്യിൽ പിടിച്ചു പറഞ്ഞു…….അവൻ കൈ വിടുവിച്ചു……….. ദേഷ്യമോ…….. എന്തിന്………. ഞാനെന്തിനാ ആരോടെങ്കിലുമൊക്കെ ദേഷ്യപ്പെടുന്നത്……… ഞാൻ വന്നത് പഴയതൊന്നും പുതുക്കാനല്ല…………
ഇമ്മൂ എനിക്ക് നിന്നെ വേണം…… പഴയ പോലെ സ്നേഹിച്ചുകൂടെ നമുക്ക് …….
അനു പറഞ്ഞത് ശ്രദ്ധിക്കാതെ ഇമ്മു ചോദിച്ചു……….എന്തിനാണ് എന്നെ അന്വേഷിച്ചു വീട്ടിൽ വന്നത്……… എന്റെ വീട്ടിൽ ഉള്ളവരോട് മര്യാദയില്ലാതെ സംസാരിക്കാൻ വേണ്ടി ഇനിയങ്ങോട്ട് മേലാൽ വന്നേക്കരുത്…………. നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല ഇനിയെന്നെ തേടി വരരുത്……. അതെനിക്ക് ബുദ്ധിമുട്ടാകും…………
ഞാൻ വരും ഇമ്മു………ഇനീം വരും…….. എനിക്ക് നിന്നെ മറക്കാൻ പറ്റുന്നില്ല…… എനിക്ക് വേണം നിന്നെ………… അനു വാശിയോടെ പറഞ്ഞു………..
എങ്കിൽ അനുവിന്റെ അച്ഛനോടും ചുറ്റുമുള്ള ഈ ആൾക്കാരോടും പറ അന്ന് ഞാൻ വന്നത് അനുനെ കാണാനാണെന്ന്…………. അനു വിളിച്ചിട്ടാണെന്ന് ………… അങ്ങനെ നടന്നാൽ ഞാൻ ആലോചിക്കാം………… അനുവിന്റെ മുഖം കുനിഞ്ഞു………….
എനിക്കറിയാം നല്ലപിള്ളയുടെ മുഖംമൂടി അനു കളയില്ലെന്ന്……….. എന്നെ വെറുതെ വിട്ടേക്ക്…….. ഇപ്പോൾ എനിക്കൊരു ലക്ഷ്യമുണ്ട്………. എനിക്ക് ആരോടും ദേഷ്യമൊന്നുമില്ല……….. ഉണ്ടായിരുന്നെങ്കിൽ എന്റെ അമ്മയെ വിഷമിപ്പിച്ചതിന് അനു ഇന്ന് ജീവനോടെ ഉണ്ടാവില്ലായിരുന്നു………… എന്റെ മനസ്സിൽ ഇപ്പോൾ അനുവില്ല……… അനുവിന്റെ അടുത്തു നിന്നും ബൈക്ക് മുൻപോട്ട് നീക്കി നിർത്തി രാഖിയെ നോക്കി…………
രാഖി അനുവിന്റെ അടുത്തു വന്നു……….. നിറഞ്ഞു നിൽക്കുന്ന കണ്ണുകളിലേക്ക് നോക്കി…………. എനിക്ക് നിന്റെ അവസ്ഥ കണ്ടിട്ട് ശരിക്കും വിഷമമുണ്ട് അനു………. ഇത് നീ സ്വയം വരുത്തിവെച്ചതല്ലേ………. നീ മണ്ടിയാണെന്നേ ഞാൻ പറയൂ അനു……… കാരണം ഇമ്മുനെ പോലൊരാളെ ഏതെങ്കിലും ഒരു പെണ്ണ് വേണ്ടെന്ന് വെയ്ക്കുമോ…………… അറിയുമോ നിനക്ക്……… ഒരിക്കൽ ഞാൻ എന്റെ ഹൃദയത്തിൽ നിന്നും അടർത്തി തന്നതാ ഇമ്മുവിനെ നിനക്ക്…….. അവൻ നിന്നെ സ്നേഹിക്കുന്നത് കണ്ടു വേദനയോടെ സ്വയം ഒഴിഞ്ഞുമാറിയതാ ഞാൻ………… അവന്റെ സന്തോഷം കണ്ടപ്പോൾ എല്ലാം മറന്നു തുടങ്ങിയതാ…………പക്ഷേ………. ഇനി……….. ഇനി ഞാൻ എന്റെ ഇമ്മുവിനെ നിനക്കെന്നല്ല ആർക്കും തരില്ല………… ഇപ്പോൾ ഞാനവന് വെറുമൊരു ഫ്രണ്ട് ആയിരിക്കും………. പക്ഷേ അവനെന്നെ തിരിച്ചു സ്നേഹിക്കുന്ന ഒരു കാലം വരും…………. ഓർമ്മ വെച്ച നാള് മുതൽ ഈ നെഞ്ചിൽ കേറ്റിയതാടീ ഇമ്മുവെന്ന രൂപം…………. അങ്ങനെ ഒന്നും മായില്ല…….. ഇമ്മുവിനെ മാത്രമല്ല ആ വീട്ടിലുള്ള എല്ലാവരെയും അവനെപ്പോലെ സ്നേഹിക്കാൻ എന്നെക്കൊണ്ടേ കഴിയു…………. ഇമ്മുവിന്റെ പിറകെ നടന്നു വെറുതെ ക്ഷീണിക്കണ്ട……….. അവന് സ്നേഹിക്കാനും അവനെ സ്നേഹിക്കാനും ചുറ്റും ഒരുപാട് പേരുണ്ട്………..ഇമ്മുച്ചൻ ഈ രാഖിയുടേതാ……….
ഡീ……… വരുന്നോ നീ……… എനിക്ക് ചെന്നിട്ട് വേറെ പണിയുള്ളതാ……… ഇല്ലെങ്കിൽ ഇവിടെ നിന്നോ……….. ഇമ്മു ദേഷ്യത്തിൽ തിരിഞ്ഞു നോക്കി പറഞ്ഞു……….. എന്നിട്ട് പോകാൻ തയ്യാറായി……….. ദേ വരുന്നെടാ……….. എന്നെ കൊണ്ടുചെല്ലാതെ വീട്ടിൽ കേറാൻ പറ്റുവോ നിനക്ക്……….. പോയാലും നീ ഇവിടെ വന്നെന്നെ എടുത്തോണ്ട് പോകും……… കാണണോ………….. രാഖി അനുവിന്റെ മുന്നിൽ നിന്ന് അവനെ വെല്ലുവിളിച്ചു………ഹല്ല പിന്നെ….. ഈ ചെക്കൻ രണ്ടു ഡയലോഗ് അടിക്കാൻ സമ്മതിക്കില്ലല്ലോ ……….. രാഖിയോട് തിരിച്ചു ഒന്നും മിണ്ടാതെ ക്ഷമയോടെ നിൽക്കുന്ന ഇമ്മുവിനെ കണ്ടപ്പോൾ അനുവിന് വല്ലാത്ത ദേഷ്യം തോന്നി…………….
ഈശ്വരാ ആന്റിയുടെ ബലത്തിലാ ഈ ചെക്കനോട് അവളുടെ മുന്നിൽ വെച്ച് വെല്ലുവിളിച്ചത്………….. അല്ലെങ്കിൽ എപ്പോഴേ ഇട്ടേച്ചു പോയേനെ………. ഓടി വന്ന് ഇമ്മുവിന്റെ തോളിൽ പിടിച്ചു ബൈക്കിൽ കയറി……… പോകാം……… അനുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…………. അത് ഇമ്മുവിന്റെ തോളിൽ വെച്ച രാഖിയുടെ കൈ കണ്ടിട്ടായിരുന്നു……….. എന്തൊക്കെയായിരുന്നു……. ഇമ്മുനോട് മിണ്ടരുത്…….. അടുത്ത് പോകരുത്……… കാണരുത്………. ഇമ്മുവിന്റെ ഇഷ്ടം അനു ആണെന്ന് മനസ്സിലായപ്പോൾ ഒഴിവായതാണ് താൻ……….. ശരീരം കത്തികൊണ്ട് വരയുന്ന വേദന ഉണ്ടായിരുന്നു………… എത്ര കരഞ്ഞിട്ടുണ്ട് അവരെ ഒരുമിച്ചു കാണുമ്പോൾ………… ഇമ്മു അവളുടെ വീട്ടിൽ പോകുമ്പോൾ………. ഉറങ്ങാതെ എത്ര ദിവസം………………… ഇനി ഈ രാഖി ഇമ്മുനെ കാണും…. മിണ്ടും……… അടുത്തും പോകും……….
ഹാവൂ…….. ഇപ്പോൾ എന്തൊരു ആശ്വാസം….. എന്തൊരു സുഖം………. എന്തൊരു കുളിർമ്മ………….. വല്ലാത്തൊരു ഉന്മേഷം…………. ഇമ്മുവിന്റെ തോളിലേക്ക് തല അറിയാതെ ചാഞ്ഞു …….. ഇമ്മു കുടഞ്ഞു മാറ്റിക്കളഞ്ഞു രാഖിയെ……….. ഹോ….. ഈ ചെക്കൻ…………. രാഖി സ്വന്തം തലയിൽ അടിച്ചു………….. എന്റെ പൊന്ന് ആന്റിയമ്മേ ഈ തക്കുടു വാവയെ എനിക്ക് തന്നെ തരണേ…………. ഞാൻ പൊന്നുപോലെ നോക്കിക്കോളാം…….. ഓരോ വർഷവും ഓരോ ഇമ്മിണി വാവയെ കയ്യിലും വെച്ചു തരാം…………. ഭാഗ്യയെ മനസ്സിലോർത്തു രാഖി പറഞ്ഞു………..
അനു ഇപ്പോഴും ആ മുറ്റത്തു തന്നെ നിൽക്കുകയാണ്………… ഇമ്മുവിന്റെ അമ്മയെ ഞാൻ എങ്ങനെ വിഷമിപ്പിച്ചുവെന്നാ അവൻ പറയുന്നത്…………. അനുവിന് മനസ്സിലായില്ല………….. രാഖി തന്നോടുള്ള ദേഷ്യത്തിന് വെറുതെ പറഞ്ഞതാവില്ലേ എല്ലാം………… എന്നെ മറന്ന് അവളെ സ്നേഹിക്കാൻ ഇമ്മൂന് കഴിയുവോ……… ഇല്ല……… അവൻ എന്റെ സ്വന്തം ആണ്……….. ആർക്കും കൊടുക്കില്ല……. ആർക്കും……..
ആരാ ചേച്ചീ അത്………. അല്ലു ചോദിച്ചു…………. ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞു അനു ഒഴിഞ്ഞു മാറി……….. അച്ഛനോട് ഇമ്മുവിനെ വേണമെന്ന് പറഞ്ഞു ഒന്ന് അലറിക്കരയാൻ തോന്നി അനുവിന്……….. ഇമ്മു തന്റേതല്ലാതെയാവുന്നത് ഒന്ന് ചിന്തിക്കാൻ പോലുമാവുന്നില്ല………….
ഇമ്മുവിന്റെ മനസ്സ് മുഴുവൻ അനു പറഞ്ഞ കാര്യങ്ങളായിരുന്നു………. താൻ സ്നേഹിച്ചത് ആത്മാർത്ഥമായിട്ട് തന്നെയാ……. പക്ഷേ……… വേണ്ടാന്ന് വെച്ചത് തന്നെയാണ് ആ സ്നേഹം………. അനുവിന്റെ കണ്ണുനീരിനു മുൻപിൽ ഒന്നു വിറച്ചതാ………. പക്ഷേ അതൊന്നും എന്റെ അമ്മയുടെ ഒരുതുള്ളി കണ്ണുനീരിനു പോലും പകരമാവില്ല……….. ഭാഗ്യയെക്കുറിച്ച് ഓർത്തപ്പോൾ മനസ്സിലെ ടെൻഷൻ മാറി ശാന്തമായി…….. ഇപ്പോൾ വീട്ടിലേക്ക് പോകാൻ തന്നെ വല്ലാത്തൊരിഷ്ടമാണ്………. ആരൊക്കെയോ കാത്തിരിക്കാനുണ്ടെന്നൊരു തോന്നൽ………… ഇതുവരെ അനുഭവിക്കാത്തതും ഏറെ കൊതിച്ചിട്ടുള്ളതുമാണ് ഈ സ്നേഹം……… അച്ഛനും ചെറിയച്ഛനും ദാസേട്ടനും ചുറ്റുമുണ്ടെങ്കിലും ഉറങ്ങാൻ കിടക്കുമ്പോൾ ഒരുപാട് ഓർമ്മയിൽ വരുന്ന സ്നേഹം……….കണ്ണു നനയിക്കുന്ന സ്നേഹം………..
രാഖിയെ വഴിയിൽ ഇറക്കി വിട്ടിട്ട് നേരെ വീട്ടിലേക്ക് പോയി……… റ്റാറ്റാ പറഞ്ഞു നിൽപ്പുണ്ട് അവൾ…….. ഞാൻ ശ്രദ്ധിച്ചില്ല……… അച്ഛന്റെ തലയിൽ കയറുന്നത് പോരാഞ്ഞിട്ടാ ഇനി തന്റെയും കൂടി……… വീട്ടിലേക്ക് കയറുമ്പോഴേ കണ്ടു ഭാഗിമ്മയെ……….. തന്നെ കണ്ടപ്പോൾ അടുത്തേക്ക് വരുന്നുണ്ട്………..
അനുവിന്റെ അച്ഛനെ കല്യാണം കഴിച്ച സമയത്ത് എന്റെ അച്ഛനെയോ കൊച്ചപ്പയെയോ കെട്ടിയാൽ പോരായിരുന്നോ ഭാഗിമ്മയ്ക്ക്…….. ഞാൻ നോക്കില്ലായിരുന്നോ പൊന്നു പോലെ…………. ഇമ്മു ചോദിച്ചതിന് കയ്യിൽ ഒരടി കൊടുത്തു ഭാഗ്യ………. എന്നിട്ട് ചോദിച്ചു…..രാഖി എവിടെ……..
അതിനെ ഈ ബൈക്കിൽ നിന്ന് ഇറക്കിവിട്ടിട്ടു വരുവാ ഞാൻ………. മരയോന്തിനെപ്പോലെ ഒട്ടിയിരുന്നോളും………… ഒന്ന് ഇറക്കി വിടാൻ പെട്ട പെടാപ്പാട്…………. ഭാഗ്യയുടെ മുഖം മങ്ങി…………… ഭാഗിമ്മയ്ക്ക് അറിയേണ്ട കാര്യം ഞാൻ പറഞ്ഞാൽ പോരേ……… വാ…… ചേർത്തുപിടിച്ചു അകത്തേക്ക് നടന്നു…………. അനുവിന് തോന്നുമ്പോൾ വലിച്ചെറിയാനും അവൾ വിളിക്കുമ്പോൾ വീണ്ടും ചെല്ലാനും ഞാൻ അവളുടെ കളിപ്പാവ അല്ലെന്ന് തെളിയിച്ചു കൊടുത്തിട്ടാ വരുന്നേ……….. ഞാൻ ആരെന്ന സത്യം വിളിച്ചു പറയാൻ ധൈര്യം കാണിക്കാത്തവളെ എനിക്ക് വേണ്ടെന്ന് പറഞ്ഞു………..
നിനക്ക് അവളെ ഇപ്പോഴും ഇഷ്ടമല്ലേ ഇമ്മു……… പിന്നെന്തിനാ അങ്ങനെ ഒക്കെ പറഞ്ഞത്……….. അത്രപെട്ടെന്ന് നിനക്ക് അവളെ മറക്കാൻ പറ്റുവോ…………
ഇഷ്ടമല്ല എന്നു ഞാൻ പറഞ്ഞാൽ വിശ്വസിക്കുവോ………… എങ്കിൽ അതാണ് സത്യം………. ഇപ്പോൾ എന്റെ മനസ്സിൽ ഒരേയൊരു പെണ്ണെയുള്ളു……… ഭാഗ്യ സംശയത്തിൽ ഇമ്മുവിനെ ഒന്നു നോക്കി…………
എന്റെ അമ്മക്കിളി മാത്രേയുള്ളു ഈ മനസ്സിൽ………. ഇനി ഉടനെയൊന്നും ഈ മനസ്സിൽ വേറെ പെണ്ണിനെ കേറ്റാൻ ഞാൻ ഉദ്ദേശിക്കുന്നില്ല………കേട്ടോ…… ഭാഗ്യയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു പറഞ്ഞു………….
മഹാദേവനുമായി അച്ഛൻ സംസാരിക്കുന്നതിനിടയിൽ ഭാഗ്യയും ഒരു കേൾവിക്കാരിയായി വന്നിരുന്നു …………
പോകുന്നുവെന്ന് പറയാൻ എളുപ്പമാണ് അച്ഛാ………. ഞാൻ പറയുന്നത് പോകരുതെന്നാണ്……… കാരണം ഭാഗ്യ വെളിയിൽ ഇറങ്ങിയാൽ കടിച്ചു കീറികളയും ആളുകൾ………. ഇന്നലെ തന്നെ കേട്ടില്ലേ ഓരോരുത്തരുടെയും വായിൽ നിന്നും വരുന്നത്………… നമുക്ക് മാത്രമേ അറിയൂ ഇമ്മുവും ഭാഗ്യയും തമ്മിലുള്ള ബന്ധം എന്താണെന്ന്……….. ഇവിടെ നിന്നാലെന്താ………. ബുദ്ധിമുട്ട് വല്ലതുമുണ്ടോ………
അതല്ല മോനേ…….. എത്രനാൾ നിൽക്കും ഇവിടെ……… എല്ലാത്തിനും ഒരു പരിധിയില്ലേ…………
പരിധിയുടെ കാര്യമൊന്നും ആലോചിക്കേണ്ട………. ഡെയ്സി പോയതിനു ശേഷം ഇപ്പോഴാണ് ഈ വീടൊന്നുണർന്നത്……….. അതും ഭാഗ്യ കാരണം……….. നിങ്ങൾ തനിച്ചു താമസിക്കുമ്പോൾ ചിലപ്പോൾ അച്ഛനും മകളും ആണെന്നാവില്ല ആളുകൾ പറയുക……….. കേൾക്കാൻ പാടില്ലാത്തതൊക്കെ കേൾക്കേണ്ടി വരും……. അനുഭവിക്കേണ്ടിയും വരും………… പോകുവാണെന്ന് തന്നെ വെക്ക്……. എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകും…….. എങ്ങനെ ജീവിക്കും ഭാഗ്യയ്ക്ക് ഇനിയൊരു ജോലി കിട്ടുവോ…… അച്ഛന് അവളെ തനിച്ചാക്കി ഒന്നു പുറത്തേക്ക് പോകാൻ ധൈര്യമുണ്ടോ……….. ഇല്ല…… കാലം അതാണ്……….. ജീവിക്കാൻ അനുവദിക്കില്ല ആരും……… അവളെ ഒരപകടത്തിലേക്ക് വിടാൻ എന്നെക്കൊണ്ട് കഴിയില്ല………… അച്ഛൻ എന്നെ ഒരു മകനായി കാണുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം………… പോകരുത് ഇവിടെ നിന്നും രണ്ടാളും………
അച്ഛൻ ഭാഗ്യയുടെ മുഖത്തേക്ക് നോക്കി………. ഭാഗ്യയ്ക്കും അറിയില്ലായിരുന്നു എന്താണ് വേണ്ടതെന്നു……….. കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങൾ ഒക്കെയും മനസ്സിലുണ്ട്…….. കാലുറപ്പിച്ചു നിൽക്കാൻ ശ്രമിച്ചാലും വെട്ടിവീഴ്ത്താൻ ആളുകൾ ഏറെയുണ്ട്………… ഇമ്മു ഒരാളുടെ ബലത്തിലാണ് ഇന്നും നിൽക്കുന്നത്…….. എത്ര നാളിങ്ങനെ……. താൻ സ്വയം ചാടിയത് തിരിച്ചു കയറാൻ കഴിയാത്ത വിധത്തിലുള്ള ഒരു ചെളിക്കുണ്ടിലാണ്………. പലരെയും ഓർത്ത് സത്യം തെളിയിക്കാനും സാധിക്കുന്നില്ല…….. മാന്യരായി ജീവിക്കുന്നവർ അങ്ങനെ തന്നെ ജീവിക്കട്ടെ……….
✨️✨️✨️✨️✨️✨️✨️✨️
ദാസേട്ടനും ഇമ്മുവുമായി കിച്ചണിൽ നിൽക്കുമ്പോഴാണ് ആരോ വന്നത് പോലെ തോന്നിയത്………… രണ്ടാളോടും അവിടെ നിൽക്കാൻ പറഞ്ഞിട്ട് ഭാഗ്യയാണ് വന്നു ഡോർ തുറന്നത്………… മുൻപിൽ നിൽക്കുന്നവരെ കണ്ടപ്പോൾ മുഖത്തുണ്ടായിരുന്ന ഭാഗ്യയുടെ ചിരി മാഞ്ഞു…………..
ഞാൻ ഇവിടുത്തെ സ്റ്റേഷൻ എസ് ഐ……… അയാൾ അകത്തേക്ക് നോക്കി പറഞ്ഞു ………നിങ്ങളുടെ അയൽവാസികൾ കുറച്ചു പേർ തന്ന പരാതിയിൽ കുറേ കാര്യങ്ങൾ അറിയാൻ വന്നതാ……………. ഒരു പോലീസ്കാരൻ മുൻപോട്ട് വന്നു നിന്ന് പറഞ്ഞു………… ഭാഗ്യ ഒരടി പിറകിലേക്ക് മാറി……….. എസ് ഐ ഭാഗ്യയെ ആകെയൊന്നു നോക്കി………… ഭാഗ്യയ്ക്ക് ആ നോട്ടം വല്ലാത്തൊരു വേദനയുണ്ടാക്കി……..
നിങ്ങൾ ആരാണ് ഈ വീട്ടിലെ……….. ഇവിടെ വേറെ ആരെല്ലാം ഉണ്ട്……….. അയാളുടെ ചോദ്യത്തിന് ഭാഗ്യ ഒന്നും മിണ്ടാതെ നിന്നു…………
ഞാൻ പറയാം……… ഇമ്മു വന്നു നിന്ന് ഭാഗ്യയെ മാറ്റി നിർത്തി…………. പുറത്തേക്ക് നോക്കിയപ്പോൾ മതിലിന്റെ പുറത്തു കൂടെയും ഗേറ്റിന് മുകളിലൂടെയും കുറച്ചു തലകൾ കണ്ടു………… കുറച്ചു ദിവസങ്ങളായി തന്റെ വീടിനു മുന്നിൽ ഇങ്ങനെയുള്ള നോട്ടവും നിൽപ്പും ഇമ്മു ശ്രദ്ധിക്കാതിരുന്നില്ല………. അതുകൊണ്ടാണ് അമ്മയെ കൂടെ ആരുമില്ലാതെ അധികനേരം വെളിയിൽ നിർത്താത്തതും…………. ഇതൊന്നും കേൾക്കാനുള്ള ശക്തി ആയിട്ടില്ല
പാവത്തിന് ഇന്നും ……….
പിന്നെ വരാം….

by