19/04/2026

കല്യാണം : ഭാഗം 07

രചന – കാന്താരി

മുന്നിൽ വന്നു നിന്ന കാറിൽ നിന്നും മുഖം മൂടി കെട്ടിയ ഒരാൾ ഇറങ്ങി വന്നു എന്നെ തല്ലാൻ അയാൾ കൈ ഓങ്ങിയതും ഞാനായാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി കൊണ്ട് ബൈക്കിൽ നിന്നിറങ്ങി തെറിച്ചു വീണയാൾ വീണ്ടും എന്റെ അടുത്തേക്ക് വന്നു നിന്നു. കാറിൽ നിന്നും കുറച്ചു പേർ കൂടി ഇറങ്ങി എന്റെ ചുറ്റിനും വന്നു നിന്നു “ഇതെന്ത് ചവിട്ടാഡാ… പന്നി… ” എന്ന് പറഞ്ഞു കൊണ്ടായൾ മുഖത്തെ തുണി മാറ്റി. അയാളെ കണ്ടതും ഞാൻ അന്തം വിട്ടു നിന്നു “അയ്യോ… അളിയാ അജു നീയായിരുന്നോ.. ” “അതെ.. ഞാൻ തന്നെ ” നെഞ്ച് ഉഴിഞ്ഞു കൊണ്ട് അവൻ പറഞ്ഞു. ഞാനവനെ കെട്ടിപിടിച്ചു “ഇതെവിടെ നിന്നാ നിന്റെ വരവ്… ഇവരോക്കെ ആരാ.. ” “ചെന്നൈയിൽ ആയിരുന്നു അവിടുന്ന് വരുന്ന വരവാ…ഇവരൊക്കെ എന്റെ ഫ്രണ്ട്സ് ആണ് കുറച്ചു ദിവസം എന്റെ കൂടെ കാണും… പെട്ടന്ന് നിന്നെ കണ്ടപ്പോൾ ഒന്ന് പേടിപ്പിക്കമെന്ന് തോന്നി ഫോളോ ചെയ്തു വന്നതാ… പക്ഷേ എന്റെളിയാ… എന്റെ നെഞ്ച് തകർന്നു പോയി.. ” “സോറി…ഞാൻ കരുതി വല്ല കൊള്ളക്കാരും ആണോന് ഇനി എന്താ പരുപാടി.. വീട്ടില്ലേക്കാണോ.. ” “അതെ… പോയിട്ട് ഒന്ന് റസ്റ്റ്‌ എടുക്കട്ടേ… ഇവരൊക്കെ തിരിച്ചു പോയിട്ട് ടൈം കിട്ടുമ്പോൾ ഞാൻ നിന്റെ അടുത്തേക്ക് വരാം… എന്നാ പോട്ടെ… ” “മ്മ്മ് ശരി.. ”

റൂമിൽ തുണി മടക്കി വെച്ചോണ്ടിരിക്കുന്ന ദേവുവിന്റെ അടുത്തേക്ക് അശ്വന്ത് ചെന്നു “ദേവു…” “മ്മ്മ്… എന്താ.. ” ” രാവിലെ നീ ശ്രെദ്ധിച്ചോ ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഐശു സിദ്ധു വിനെ നോക്കി നിൽകുവായിരുന്നു… ” “ആണോ… ഞാൻ കണ്ടില്ല.. ” “നീ കാണില്ല… നല്ല തട്ടല്ലായിരുന്നല്ലോ.. അപ്പൊ ” “ദേ…. ഏട്ടാ.. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് കേട്ടോ… ” “ഓ… നിന്നോട് ഇതൊക്കെ പറയാൻ വന്ന എന്നെ വേണം തല്ലാൻ ” “നിങ്ങളെന്താ പറഞ്ഞു വരുന്നേ…അത് പറ ” “എടി… ഐശു വിന് സിദ്ധു വിനെ ഇഷ്ടമാണോ ന്ന് എനിക്കൊരു ഡൌട്ട്… ” “അവൾക് അങ്ങനെ ഉണ്ടെങ്കിൽ…? ” “അങ്ങനെ ഉണ്ടെങ്കിൽ നമുക്കാവരുടെ കല്യാണം നടത്താമായിരുന്നു.. ” (അപ്പോഴാണ് മീനു അവർക്കിടയില്ലേക്ക് ചെന്നത് ) “എന്താ… രണ്ടാളും കൂടി ഒരു സ്വകാര്യം.. ” “ആ മീനു വാ.. ഞങ്ങൾ നിന്റെ ഏട്ടനോരു പെണ്ണിനെ കണ്ടു വെച്ചിട്ടുണ്ട് അവളെ പറ്റി പറയുകയായിരുന്നു.. ”

അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ പുറത്തു നിന്ന് ഇതെല്ലാം കേട്ടു കൊണ്ട് അനു നിൽപ്പുണ്ടയിരുന്നു. അതൊക്കെ കേട്ടപ്പോൾ അവൾക് ദേഷ്യം വരാൻ തുടങ്ങി അവൾ തിരിച്ചു പോകാൻ തിരിഞ്ഞതും അവളുടെ പിന്നിൽ നിന്ന സിദ്ധുവിനെ തട്ടി അവൾ നിന്നു “നീയെന്താ ഒളിഞ്ഞു നോക്കുനെ… ” ദേഷ്യത്തിൽ ചുവന്ന കണ്ണുകളോടെ അവൾ അവനെ നോക്കി “അവിടെ നിനക്ക് വേണ്ടി പെണ്ണിനെ നോക്കി വെച്ച കാര്യം ഡിസ്‌കസ് ചെയുവാ മൂന്നാളും… ആരാണെന്നു അറിയണ്ടേ എന്നും വലിഞ്ഞു കേറി വരുന്ന ആ പെണ്ണിനെയാ അവർ നിനക് വേണ്ടി കണ്ടെത്തിയത് ” അവൾ അത്രയും പറഞ്ഞതും സിദ്ധുവിന്റെ കൈ അവളുടെ മുഖത്തു പതിഞ്ഞു “ഇനിയോരക്ഷരം മിണ്ടി പോവരുത്… ഐശു നെ പറ്റി ഇങ്ങനൊക്കെ പറയാൻ നിനക്കൊരു അധികാരവും ഇല്ല. വലിഞ്ഞു കേറി വരുന്നതേ അവളല്ല നീയാണ്.. ”

“അവളെ പറ്റി പറഞ്ഞപ്പോൾ നിനക് പൊള്ളുന്നുണ്ടല്ലേ… അവളാരാ നിന്റെ ഭാര്യയോ… ” സിദ്ധുവിന്റെ ഷിർട്ടിൽ കുത്തി പിടിച്ചു കൊണ്ട് അവൾ ചോദിച്ചു “നീ അങ്ങനെ വിചാരിക്കുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ വിചാരിച്ചോ… ഞാനവളെ കെട്ടാൻ പോവുവാ… നീയെന്ത്‌ ചെയ്യും ” അവളുടെ കൈ തട്ടിമാറ്റി കൊണ്ട് അവൻ പറഞ്ഞു കൊണ്ട് തിരിഞ്ഞതും എല്ലാം കേട്ടു കൊണ്ട് ഐശു നിൽക്കുന്നുണ്ടായിരുന്നു… ക്ലാസ്സിൽ പോയിയിരുന്നു ഏകദേശം രണ്ടു പീരിയഡ് കഴിഞ്ഞപ്പോൾ സ്ട്രൈക്ക് കാരണം ക്ലാസ്സ്‌ വിട്ടു അപ്പൊ പിന്നെ വീണ്ടും ദേവു ചേച്ചിയുടെ അടുത്തേക്ക് തന്നെ പോന്നു ഇവിടെ വന്നപ്പോൾ എന്റെ പേരും പറഞ്ഞു കൊണ്ട് അനു വും സിദ്ധുവെട്ടാനും കൂടി തർക്കിക്കുകയായിരുന്നു എല്ലാം കേട്ടപ്പോൾ ഞാനാകെ തളർന്നു പോയി പിന്നെ അവിടെ നില്കാൻ തോന്നിയില്ല ഞാനവിടെ നിന്നിറങ്ങി വീട്ടില്ലേക്ക് നടന്നു

❇ ഐശു നെ കണ്ടതും ഞാൻ പതറി പോയി ഇവിടെ നടന്നതൊക്കെ അവൾ കണ്ടിരുന്നുവെന്ന് അവളുടെ കണ്ണു നിറഞ്ഞോഴുക്കുന്നത് കണ്ടപ്പോൾ മനസിലായി ഒന്നും തന്നെ മിണ്ടാതെ അവൾ ഇറങ്ങി പോയപ്പോൾ നെഞ്ചില്ലോരു കത്തി കുത്തി കയറുന്ന പോലെ തോന്നി ആ സങ്കടവും അനുനോടുള്ള ദേഷ്യവും കാരണം ഞാൻ വണ്ടിയെടുതു പുറത്തേക്കു പോയി….. സിദ്ധുവിന്റെ ഉള്ളിലുള്ള ദേഷ്യവും സങ്കടവും അവൻ തീർത്തത് വണ്ടിയുടെ സ്പീഡ് കൂട്ടിയായിരുന്നു ഒടുവിൽ നിയന്ത്രണം കിട്ടാതെ വണ്ടി പോയികൊണ്ടിരുന്നു അത് ചെന്നു പിന്നീട് എതിരെ വന്ന ലോറിയിൽ പോയി ഇടിച്ചു ബൈക്കിൽ നിന്നും തെറിച്ചു വീണ സിദ്ധു റോഡിൽ തലയടിച്ചു വീണു. ആളുകൾ ഓടി വന്നു രക്തത്തിൽ കുളിച്ചു കിടന്നവനെ ആരൊക്കെയോ ഹോസ്പിറ്റലിൽ എത്തിച്ചു. രാത്രിയായിട്ടും സിദ്ധുവിനെ കാണാതെ എല്ലാവരും വിഷമിച്ചിരുന്നപ്പോൾ അശ്വന്തിന് സിദ്ധുവിന്റെ വിവരമറിയിച്ചു കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് കാൾ വന്നു. പിന്നെ എല്ലാവരും ഹോസ്പിറ്റലില്ലേക്ക് പോയി

“സിസ്റ്റർ ഇവിടെ ആക്‌സിഡന്റ് കേസയി വന്ന സിദ്ധാർഥ്.. ” “ആാ… അയാളെ icu വിൽ കേറ്റിയിട്ടുണ്ട്… ” അത് കേട്ടു അമ്മയുടെ കരച്ചിൽ കൂടി ദേവുവും മീനുവും കൂടി സമാധാനിപ്പിച്ചു കൊണ്ട് ചെയറിൽ ഇരുത്തി. Icu വിൽ നിന്ന് ഡോക്ടർ ഇറങ്ങി വന്നപ്പോൾ അശ്വന്തും അച്ഛനും അടുത്തേക്ക് ചെന്നു “ഡോക്ടർ… അവനിപ്പോ എങ്ങനുണ്ട്… ” “ഒന്നും പറയാനായിട്ടില്ല. തലയ്ക്കു നല്ല പരിക്ക് ഉണ്ട് പിന്നെ വലതു കൈയുടെ എല്ല് പൊട്ടി പിന്നെ ചെറിയ മുറിവുകൾ ഉണ്ട്.. പേടിക്കണ്ട… നാളെ കൈനു ഒരു ഓപ്പറേഷൻ ചെയ്യുണം അതിനു കൌണ്ടറിൽ പോയി പൈസ അടക്കണം, മരുന്നുകൾ വാങ്ങാനുണ്ട് അതൊക്കെ ചെയ്യു… പിന്നെ എല്ലാവരും കൂടി ഇവിടെ നിൽക്കണ്ട ആരെങ്കിലും രണ്ടാളുകൾ നിന്നാൽ മതി… ” ഡോക്ടർ വിവരങ്ങൾ പറഞ്ഞു പോയപ്പോൾ അച്ഛനെ icu ന്റെ മുന്നിൽ നിർത്തി അശ്വന്ത് അമ്മയുടെ അടുത്തേക്ക് ചെന്നു “പേടിക്കനോനുമില്ല അമ്മായി…. കരയാതെ… ദേവു നിങ്ങൾ എല്ലാംവരും വീട്ടിൽ പൊയ്ക്കോ… ഇവിടെ രണ്ടാൾ നിന്നാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു… ”

“എന്റെ മോനെ ഈ അവസ്ഥയിൽ ഇവിടെ വിട്ടിട്ടു ഞാൻ പോവില്ല.. ” “അമ്മായി… ഞാൻ പറഞ്ഞില്ലേ പേടിക്കാൻ ഒന്നുമില്ലന്നു… നിങ്ങൾ വീട്ടിലേക്ക് പോയിക്കോ… രാവിലെ വന്നാൽ മതി… ദേവു.. ചെല്ല് വണ്ടിഎടുത്തോ ചെല്ല്… ” അവരെ പറഞ്ഞു വിട്ടു അശ്വന്ത് അച്ഛന്റെ അടുത്തേക്ക് ചെന്നു. ഇടക്ക് നേഴ്സ് വാതിൽ തുറന്നു വരുമ്പോൾ പ്രേതീക്ഷയോടെ അച്ഛൻ അവരുടെ അടുത്തേക്ക് ചെല്ലും ഓരോ കാര്യങ്ങൾക്ക് വേണ്ടി അശ്വന്ത് ഹോസ്പിറ്റലിൽ ഓടി നടന്നു (തുടരും )