17/04/2026

ഹൃദയതാളം : ഭാഗം 08

രചന – ചിലങ്ക

അങ്ങനെ ഒരു ഞയറാഴ്ച ….. നേരം പര പരാന്ന് വെളുത്തു.. അന്ന് പ്രൊപോസ്സ് ചെയ്യാൻ പറ്റാത്തതുകൊണ്ട് പിന്നെ കാർത്തി അവളോട് പറയാതെ ഇരിക്കാൻ നോക്കിയില്ല… ഒന്ന് lub u പറയാൻ ചെല്ലുമ്പോൾ ഒന്നെങ്കിൽ ഉടക്കാൻ വരും അല്ലെങ്കിൽ വയറ്റാട്ടി വിളി അവസാന പ്രൊപ്പോസ് ചെയ്യാൻ പോകുന്നവൻ അവളുടെ തന്തയേ വിളിച്ചായിരിക്കും തിരിച്ചു പോകുന്നത്.. പാവം മാധവനച്ഛൻ വീട്ടിൽ ഇരുന്ന് തുമ്മി തുമ്മി ആ പാവത്തിന്റ മൂക്ക് പോയ്‌.. അല്ലെങ്കിൽ തന്നെ മിക്ക ഭർത്താക്കന്മാർക്കും തന്തയേ വിളി ഇച്ചിരി കൂടുതലാണ്… ഈ സമൂഹത്തിന്റ ഒരു പോക്കേ…. സച്ചുവും കിരണും ഇത് കേട്ട് ചിരിച്ച് ചിരിച്ച് അവസാനം കാർത്തിയുടെ കൈയിൽ നിന്നും അടികിട്ടിയപ്പോൾ അത് നിന്നും.. പതിവ് പോലെ കോട്ടുവായിട്ടുംകൊണ്ട് കിരൺ ഹാളിലേക്ക് വന്ന് അച്ഛന്റ്റെ അടുത്തേക്ക് വന്നിരുന്നു….. അച്ഛനെ ഒന്ന് നോക്കി… പുള്ളി പത്രo വായിപ്പിൽ ആണ്… ഇതെന്താ ഇത്രയും ഗഹനമായി വായിക്കാൻ എന്നും പറഞ്ഞ് അവൻ ഒന്ന് എത്തി നോക്കി ..

ഓഹ് ചരമ കോളമാണല്ലേ.. അവൻ മെല്ലെ പറഞ്ഞു….. ഓയ് കിളവൻസ്.. ഇങ്ങനെ ഒക്കെ ഇരുന്നാൽ മതിയോ.. നമ്മക്ക് ഇങ്ങനെ ഫോട്ടോ ഒക്കെ വെയ്ക്കണ്ടേ…… അച്ഛനെ തട്ടി അവൻ പറഞ്ഞതും അദ്ദേഹം കണ്ണാടി നേരെയാക്കി അവനെ ഒന്ന് അടിമുടി നോക്കി .. കിരൺ ഒന്ന് ഇളിച്ച് കൊടുത്തു… നമ്മക്ക് അല്ല നിനക്ക്…. നിന്റെ കൈയിലിരുപ്പ് വെച്ച് നിന്നെ ആരെങ്കിലും പാഷാണം കലക്കി തരും.. നോക്കിക്കോ… അങ്ങനെ ആണെങ്കിൽ നിങ്ങൾക്ക് ഞാൻ എന്നെ തന്നേനെ… കിരണിന് ചായയുമായി വന്ന അമ്മ പറഞ്ഞതും അരവിന്ദ് ദയനീയ മായി അമ്മയെ നോക്കി.. നീ എന്താടി ഇങ്ങനെ… എന്നെ ട്രോളി.. ട്രോളി ഒരു ട്രോളിച്ചി ആകുവാണല്ലോ…… ഈ………. ഹോ ഇതിനെ ഒക്കെ ഏത് സമയത്താണോ തലയിൽ കയറ്റാൻ തോന്നിയത്… കയറ്റിയതല്ലല്ലോ കയറ്റിച്ചതല്ലേ…സത്യം പറ പാതിരാത്രി മതിൽ ചാടിയ നിങ്ങളെ നാട്ടുകാര് പിടിച്ച് കെട്ടിച്ചതല്ലേ അച്ഛാ….. ഫ നാറി………. അയാൾ ദയനീയ മായി അമ്മയെ നോക്കി.. അവർ കൈ മലർത്തി കാണിച്ചു…

– അതേ അവിടെയും ഇവിടെയും മസ്സിൽ ഉരുട്ടി കയറ്റിയിട്ട് ഒരു കാര്യവും ഇല്ല…. കുറേ നേരമായി കുളിച്ച് കഴിഞ്ഞ് ഒരു ടൗവ്വലും ചുറ്റി കണ്ണിടിയിൽ നോക്കി കോക്രി കാണിക്കാൻ തുടങ്ങിയിട്ട്… എന്റെ ക്ഷമ നശിച്ചു കേറി പീടിപ്പിക്കും ഞാൻ….. കാർത്തിയുടെ കാട്ടിക്കൂട്ടൽ കണ്ട് ലെച്ചു പറയുന്നത് കേട്ട് അവൻ അവളെ നോക്കി… അത്രയ്ക്ക് ഹോട്ട് ആണോ ഞാൻ…. കോപ്പാണ്…… വിശന്നിരിക്കുന്നവന്റെ മുന്നിൽ പഴകഞ്ഞി കണ്ടാലും അവൻ ആർത്തിയോടെ ബിരിയാണിയെന്നും ഓർത്ത്‌ കഴിക്കും.. അപ്പോഴാ ഈ പഴകിയ ബർഗർ…. എടി……….. ഇത്രയും നല്ല ഒരുത്തനെ നിനക്ക് എവിടെയും കിട്ടില്ല ഓർത്തോ… അവളുടെ അടുത്തേക്ക് ചാടി തുള്ളി അവൻ വന്നുകൊണ്ട് പറഞ്ഞു…. എത്ര യും നല്ല ആള്…പ്ലസ് ടു വിൽ ഗോവയിൽ ടൂർ പോകാൻ മിസ്സിനോട്‌ പറഞ്ഞവൻ അല്ലെ നീ…… അ… അത്….സൺസ്റ്റ് കാണാൻ വേണ്ടിയല്ലേ.. അവൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു..

അയ്യാ അഴിക്കൽ ബീച്ചിൽ പോയ്‌ സൺസെറ്റ് കണ്ടാൽ എന്താ പുളിക്കുവോ..ഇത് വള്ളി നിക്കൽ ഇട്ട മദാമ്മ മാരെ കാണാൻ വേണ്ടിയല്ലേ …… അതേടി അങ്ങനെതന്നെയാ ഒരു കാര്യം ചെയ്യ് നീ അങ്ങനെ നിൽക്ക്.. ഞാൻ ഇവിടെ ഇരുന്ന് സീൻ പിടിക്കാം അതും പറഞ്ഞ് കാർത്തി ബെഡിൽ കേറിയിരുന്നു…. ആഹാ നിന്റെ പ്ലാൻ കൊള്ളാം വയറ്റാട്ടി വാശി കേറ്റി നിനക്ക് സീൻ പിടിക്കാനല്ലേ… നടക്കില്ലടാ……. എടി.. അളിയാ…..കാർത്തി എന്തോ പറയാൻ വന്നതും മുറിക്ക് വെളിയിൽ നിന്നുമുള്ള വിളി കേട്ട് രണ്ടും അങ്ങോട്ട് നോക്കി.. അതാ ഇളിച്ച് കൊണ്ട് നിൽക്കുന്നു സച്ചു……. ഓ വന്നല്ലോ ഞരമ്പ് രോഗി….. സച്ചു വിനെ കണ്ട് ലെച്ചു പറഞ്ഞതും അവൻ ഞെട്ടി അവളെ നോക്കി…. പിന്നെ ദേഷ്യത്തോടെ കാർത്തിയുടെ അടുത്തേക്ക് തുള്ളി വന്നു…. സത്യം പറ എന്റെ എല്ലാ കാര്യവുo നീ ഇവളോട് പറഞ്ഞോ.. സത്യമായിട്ടും ഇല്ലടാ.. കാർത്തി നിഷ്കുവായി പറഞ്ഞു കള്ളം… ബസ്സിൽ ലെ പെണ്ണിനെ തോണ്ടിയപ്പോൾ അവളുടെ ഭർത്താവ് എന്നെ കൂമ്പിനിട്ടടിച്ചത് നീ ഇവളോട് പറഞ്ഞോ…???

ഞാനോ ഇല്ലടാ….. കൊച്ചിയിൽ സണ്ണി അക്ക വരുന്നതറിഞ്ഞ് രണ്ടു ദിവസം മുന്നേ ഹോട്ടലിൽ റൂം എടുത്ത് അവസാനം തിരക്കിൽ പെട്ട് കയ്യും കാലും ഒടിഞ്ഞ കാര്യം നീ ഇവളോട് പറഞ്ഞോ…. എന്റെ പൊന്ന് സച്ചു ഞാൻ ഒന്നും പറഞ്ഞില്ല…. പിന്നെ നീ എന്തിനാടി എന്നെ ഞരമ്പ് രോഗി എന്ന് വിളിച്ചത് നീ ന്യൂറോളജിസ്റ് അല്ലെ… അതായത് ഞരബിന്റെ ഡോക്ടർ…. അ ഡോക്ടർ മാറി രോഗി ആയതാ… അതുകൊണ്ട് ഉപകാരം ഉണ്ടായി നിന്റെ വായിൽ നിന്നും എല്ലാം എനിക്ക് കേൾക്കാൻ പറ്റിയല്ലോ… കഷ്ട്ടം തന്നേ… ഈ…. ആരോടും പറയല്ലേ മുത്തേ…. പോടെയ്… പോടെയ്……..അതും പറഞ്ഞ് അവൾ അവിടെ നിന്നും പോയ്‌…. നീ എന്താടാ രാവിലെ ഇങ്ങോട്ട്……… എന്റെ കാർത്തി നീ ആദ്യം ഒരു ഷർട്ട് എങ്കിലും ഇട്… നിന്റെ ഈ ഉരുട്ടി വെച്ചേക്കുന്നത് കണ്ടിട്ട് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.. എന്തൊരു സ്‌ട്രക്ച്ചർ എന്റെ അമ്മച്ചി… കിഴ്ച്ചുണ്ട് കടിച്ച് കൊണ്ട് സച്ചു പറഞ്ഞതും കാർത്തി ന്റെ വയറ്റിൽ ഒറ്റയിടി കൊടുത്തു എന്റെ അമ്മച്ചി ഈ കാലൻ….. അവൻ വയർ തടകിക്കൊണ്ട് പറഞ്ഞു..

നിനക്കറിയോ ഇപ്പോൾ പോയവളുടെ മുന്നിൽ ഇങ്ങനെ നിന്ന് ഞാൻ കാണിക്കാത്ത കോപ്രായം ഇല്ല.. എന്നിട്ട് ഇവൾക്ക് ഒരിതുമില്ല…. എന്താണോ ഇങ്ങനെ….. ഓഹോ രാവിലെ തന്നെ പെണ്ണുമ്പിള്ളേ വശീകരിക്കാൻ നോക്കിയതാ അല്ലെ കൊച്ചു ഗള്ളൻ…. ഹാ… നീ നോക്കിക്കോ അവളെ ഞാൻ വളച്ച് കുപ്പിയിലാക്കും…. അല്ല പിന്നെ…. നീ ഇച്ചിരി പുളുത്തു….നീ ആദ്യം അവളുടെ വീക്ക് പോയിന്റിൽ പിടിക്കണം.. പുല്ല് നേരെ ചൊവ്വേ ഞാൻ ഒന്നും കണ്ടിട്ടില്ല … പിന്നെയല്ലേ പിടിക്കാൻ… നീ രാവിലെ തന്നെ എന്റെ മൂഡ് കളയാതെ…… എടാ മണ്ടാ ആ പിടിത്തം അല്ല.. അവൾക്ക് എന്താ ഇഷ്ടം…എന്നൊക്കെ മനസ്സിലാക്കി അവളുടെ മനസ്സിൽ കേറാൻ…. നീ കേട്ടിട്ടില്ലേ പയ്യേ തിന്നാൽ പനയും തിന്നാം അതെങ്ങനെ അർത്തിമൂത്ത് നിൽക്കുന്ന വനോട് പറഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ… നീ ഡ്രസ്സ്‌ ഇട്ട് വന്നേ എനിക്ക് നല്ല വിശപ്പ്.. ഉം.. ***** ഇഡലി ഇഡലി ഇഡലി… എനിക്ക് വേണ്ടാ പുല്ല്….. അതും പറഞ്ഞ് കിരൺ സാമ്പാറിൽ മുക്കി പെരട്ടി ഒരു ഉരുള വായിലാക്കി ലെച്ചു വും അമ്മയും കണ്ണും മിഴിച്ച് നിന്നും.. അച്ഛൻ പിന്നെ നെവർ മൈൻഡ്… സച്ചു കാർത്തിയേ നോക്കി അവനും നെവർ മൈൻഡ്…

അയ്യേ ഉളുപ്പില്ലാത്ത കിളവൻ… വേണ്ടെങ്കിൽ എന്തിനാ ഇരുന്ന് തിന്നുന്നെ…. എഴുന്നേറ്റ് പോകാൻ പാടില്ലേ?? സച്ചു കിരണിനോട്‌ ചോദിച്ചു. എന്റെ പൊന്ന് സച്ചു ഈ വെളിവില്ലാത്തവൻ പലതും പറയും മൈൻഡ് ആക്കാനെ പോകരുത്….. (അച്ഛൻ ) സത്യം അതുകൊണ്ടാണല്ലോ ഈ കിളവൻ എന്തെങ്കിലും പറയുമ്പോൾ ഒരു അഡ്ജസ്റ്റ്മെന്റിൽ ഞാൻ ഇങ്ങനെ മൈൻഡ് ചെയ്യാതെ നിൽക്കുന്നത് ….. എന്താടാ പറഞ്ഞെ…. ബ്ലാ… ബ്ലാ… ബ്ലാ… പിന്നെ രണ്ടും കൂടി അടിയായി… ചൂലെടുക്കണോ ഞാൻ…. അമ്മയുടെ പറച്ചിൽ കേട്ടതും രണ്ടും നിർത്തി വീണ്ടും തീറ്റി ആരംഭിച്ചു… ഡാ കിരണേ പാറു നിന്നെ തിരക്കി കേട്ടോ. ഖോ.. ഖോ. ഖോ അത് കേട്ടതും കഴിച്ചത് തലമണ്ടയിൽ കേറി അവൻ കിടന്ന് കുരയ്ക്കാൻ തുടങ്ങി ഹോ ആ വെള്ളം എടുത്ത് അവന്റെ അണ്ണാക്കിൽ കമഴ്ത്ത് എന്റെ മോളെ. (അച്ഛൻ ) ലെച്ചു വെള്ളം കൊടുത്തതും അവൻ അത് ആർത്തിയോടെ കുടിച്ചു….

തിന്നുമ്പോഴെങ്കിലും സമാധാനം താടാ നാറി….. കിരൺ കൈ കൂപ്പി പറഞ്ഞു…. ഈ…….. ****** നിനക്ക് കാർത്തിയെ പറ്റി എന്താ അഭിപ്രായം…സച്ചു ചോദിച്ചതും ലെച്ചു അവനെ എന്തെന്ന രീതിയിൽ അവനെ നോക്കി . എന്താ ഇപ്പോൾ അങ്ങനെ ചോദിക്കാൻ ഓ അവനെ അനുകൂലിച്ച് പറയാൻ ആകും… ഏയ്‌ ഞാനോ നിനക്ക് അറിയാത്ത കാര്യം ഞാൻ പറയാം.. അവനും അമ്മുവും ഇപ്പോഴും പ്രേമത്തിലാ…. വല്യ കാര്യത്തിൽ സച്ചു അങ്ങനെ പറഞ്ഞതും അവൾ അവനെ നോക്കി.. അയിന്?? അയിനൊ… നിനക്ക് ഒരു വിഷമവും ഇല്ലേ നിന്റെ ഭർത്താവ് പിഴയ്ക്കുന്നതിന് ?? തീരെയില്ല…..അതും പറഞ്ഞ് അവൾ അവനെ പുച്ഛിച്ച് നടന്നു… അയ്യോ ഇങ്ങനെ ഒന്നുമല്ല….. എന്ന എക്സ്പ്രഷൻ ഇട്ട് തിരിഞ്ഞതും അതാ കലിപ്പിൽ നിൽക്കുന്നു കാർത്തി…. തുടരും..