19/04/2026

ലയനം : ഭാഗം 05

രചന – നിള നന്ദ

” ഇവിടെ അടുത്ത് ഒരു ക്ലിനിക് ഉണ്ട് നമുക്ക് അങ്ങോട്ട് കൊണ്ട് പോവാം.. ബ്ലഡ്‌ നിക്കുന്നില്ലല്ലോ.. ” മുക്തയുടെ വല്യച്ഛൻ ദേവൻ പറഞ്ഞു.. സാരംഗ് ലനയെ കയ്യിൽ എടുത്ത് ദൃതിയിൽ പുറത്തേക്ക് ഇറങ്ങി.. നിഖിൽ വേഗം ചെന്ന് അവന് ഡോർ തുറന്ന് കൊടുത്തു.. ദേവനും അവരുടെ ഒപ്പം കയറി.. ” ഞാനും വരാം വല്യച്ഛ.. ” ” വേണ്ട മുമ്മു.. ഇവിടെ അടുത്ത് അല്ലേ.. എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം.. ” ദേവൻ മുക്തയോട് പറഞ്ഞുകൊണ്ട് ഡോർ അടച്ചു.. നിമിഷങ്ങൾക്കുള്ളിൽ കാർ ഗേറ്റ് കടന്ന് പാഞ്ഞു പോയി.. പുറത്ത് നിന്ന് ഓരോരുത്തരായി അകത്തേക്ക് കയറി പോയി.. ഒടുവിൽ രോഹിണിയും സനയും മാത്രം അവിടെ അവശേഷിച്ചു.. ” ലന ചേച്ചി കാല് തെന്നി വീണതാണല്ലേ..? ” രോഹിണി സനയെ ദേഷ്യത്തിൽ നോക്കി.. ” എങ്ങനെ വീണതാണെന്ന് നീ കണ്ടതല്ലേ പിന്നെന്തിനാ ചോദിക്കുന്നത്..? ” സന പുച്ഛത്തിൽ മുഖം തിരിച്ചു..

” എന്തിനാ ആ പാവവത്തിനെ തള്ളിയിട്ടത്.. അങ്ങനെ ചെയ്തിട്ട് ചേച്ചിക്ക് എന്താ കിട്ടിയത്..? ” ” രണ്ടിനും എന്റെ കയ്യിൽ ഉത്തരം ഉണ്ട്.. പക്ഷേ അത് നിന്നോട് പറയണ്ട ആവശ്യം തൽക്കാലം ഇല്ല. മോള് പോയി കിടന്ന് ഉറങ്ങാൻ നോക്ക്.. ” സന മുന്നോട്ട് രണ്ടടി നടന്നതും രോഹിണി അവളെ വിളിച്ചു.. ” എന്നോട് പറഞ്ഞില്ലെങ്കിൽ വേണ്ടാ.. സാരംഗ് ചേട്ടൻ ചോദിച്ചാൽ പറയണ്ടേ.. ലന ചേച്ചിയെ തള്ളിയിട്ടത് നിങ്ങൾ ആണെന്ന് ഞാൻ ചേട്ടനോട് പറയും.. ” രോഹിണി പറഞ്ഞത് കേട്ട് സന അവളെ നോക്കി പൊട്ടിച്ചിരിച്ചു.. ” നീ പറഞ്ഞാൽ അവൻ വിശ്വസിച്ചിട്ട് വേണ്ടേ.. ഒരു ദിവസത്തെ പരിചയം ഉള്ള അവളെ ഞാൻ എന്തിന് തള്ളിയിടണം.. മ്മ്.. ” സന രോഹിണിയെ നോക്കി പുരികം പൊക്കി.. ” ഞാൻ പറഞ്ഞാൽ വിശ്വസിക്കില്ലായിരിക്കും.. വേണ്ടാ.. പക്ഷേ ലന ചേച്ചി പറഞ്ഞാൽ വിശ്വസിക്കുമല്ലോ.. തള്ളിയിട്ടത് ആരാണെന്ന് ചേച്ചി കണ്ടിട്ടുണ്ട്.. ” രോഹിണി അവളെ ആകെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി പോയി.. സനയുടെ മുഖത്ത് നേരിയ ഭയം നിറഞ്ഞു..

” മോള് ഞങ്ങളെയൊക്കെ പേടിപ്പിച്ച് കളഞ്ഞല്ലോ.. ഒന്നും ഇല്ലെന്ന് അറിഞ്ഞപ്പോഴാ സമാധാനം ആയത്.. ” ക്ലിനിക്കിലെ വാർഡിൽ കിടക്കുന്ന. ലനയുടെ അരികിൽ നിന്ന് ദേവൻ പറഞ്ഞു.. മറുപടിയായി അവൾ ചിരിക്കാൻ ശ്രെമിച്ചു.. ” ലന എങ്ങനെയാ അതിന്റെ മുകളിൽ നിന്ന് വീണത്..? ” നിഖിലിന്റെ ചോദ്യം കേട്ടതും ലന പെട്ടന്ന് അവന്റെ അരികിൽ നിൽക്കുന്ന സാരംഗിനെ നോക്കി.. ” അത്.. ഞാൻ.. ഞാൻ ചുരിദാറിന്റെ ഷാളിൽ തട്ടി വീണതാ.. ” ഒരുനിമിഷം അവന്റെ മുഖത്ത് നിന്ന് കണ്ണെടുത്ത് ലന പറഞ്ഞു.. ” മോള് റസ്റ്റ്‌ എടുത്തോ.. ഞാൻ ഡോക്ടറെ ഒന്ന് കണ്ടിട്ട് വരാം.. ” ” ഞാനും വരുന്നു അങ്കിൾ.. ” ദേവന് പുറകെ നിഖിലും നടന്നു.. സാരംഗ് ബെഡിന്റെ ഓരത്തായി അവൾക്കരികിൽ ഇരുന്നു.. ” നടക്കുമ്പോൾ ശ്രെദ്ധിക്കണ്ടേ.. മ്മ്.. അല്ലെങ്കിലേ വയ്യാത്തത് അല്ലേ നിനക്ക്.. ” വാത്സല്യത്തോടെയുള്ള അവന്റെ വാക്കുകൾ കേട്ട് അവൾക്ക് മനസ്സിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ടു..

” ഞാൻ.. പിന്നെയും ബുദ്ധിമുട്ട് ആയി അല്ലേ.. ” ” ഇങ്ങനെ ഉള്ള വാക്കുകൾ പറയരുതെന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്.. എത്ര പറഞ്ഞാലും മനസിലാവില്ല..” ദേഷ്യത്തിൽ അവൻ മുഖം തിരിച്ചു.. ” പിണങ്ങല്ലേടാ.. സോറി.. പെട്ടന്ന് പറഞ്ഞ് പോയതാ.. ” അവൾ പറഞ്ഞിട്ടും ശ്രെദ്ധിക്കാതെ അവൻ മുഖം തിരിച്ച് ഇരുന്നു.. ” സോറി ടാ.. മിണ്ടെന്നേ.. ഇനി പറയൂലാ.. ” അവൾ അവന്റെ കയ്യിൽ തോണ്ടി.. അവളോട് അധികം നേരം പിണങ്ങാൻ കഴിയാതെ ചിരിയോടെ അവൻ മുഖം തിരിച്ചു.. ” ഉം.. വേദന എങ്ങാനും തോന്നുന്നുണ്ടോ.. തല ഇടിച്ച് വീണതല്ലേ.. ” ” മ്മ് ചെറുതായി.. കാലിലും വേദന തോന്നുന്നുണ്ട്.. ” ” മരുന്ന് കഴിച്ചതല്ലേ പെട്ടന്ന് മാറും.. കുറച്ച് ഉറങ്ങിക്കോ.. എന്തായാലും രാവിലെയേ പോവാൻ പറ്റൂ.. ” അവൻ അവളുടെ തലയിൽ മെല്ലെ തലോടി.. ഒന്ന് മൂളികൊണ്ട് അവൾ കണ്ണുകൾ അടച്ചു.. അൽപ്പം കഴിഞ്ഞതും ഭയത്തോടെ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി.. ” സാരംഗ്.. ” അവൾ ഉറക്കെ വിളിച്ചതും അവൻ പുറത്ത് നിന്ന് ഓടി വന്നു.. ” നീ എവിടെയാ പോയത്.. എനിക്ക് പേടി ആവുന്നു.. ” അവൾ അവന്റെ വയറിൽ കൈ ചുറ്റി ഇറുക്കി കെട്ടിപിടിച്ചു.. ” എന്തിനാ പേടിക്കുന്നെ.. ഞാൻ ഇല്ലേ ഇവിടെ.. ഞാൻ എവിടെയും പോവില്ല.. ഇവിടെ തന്റെ അടുത്ത് തന്നെ ഉണ്ട്.. ” അരുമയായി അവൻ അവളുടെ തലയിൽ തലോടി. ” ഞാൻ ഇവിടെ അടുത്ത് തന്നെ ഉണ്ട്.. ഉറങ്ങിക്കോ.. ” ബെഡിലേക്ക് അവളെ കിടത്തി അടുത്തുള്ള ചെയറിൽ ഇരുന്ന് അവൻ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു.. അവന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് അവൾ മെല്ലെ ഉറക്കത്തിലേക്ക് വീണു..

രാവിലെ മുറ്റത്ത് കാർ വന്ന് നിൽക്കുന്ന ശബ്‌ദം കേട്ട് എല്ലാവരും ഇറങ്ങി വന്നു.. ഡ്രൈവിംഗ് സീറ്റിൽ നിന്ന് നിഖിലും കോഡ്രൈവർ സീറ്റിൽ നിന്ന് ദേവനും ഇറങ്ങി.. പുറകിൽ നിന്ന് സാരംഗും അവന്റെ കൈ പിടിച്ച് ലനയും.. ഇടത്തേ കാൽ നിലത്തേക്ക് വെച്ചതും വേദനകൊണ്ട് അവൾ സാരംഗിന്റെ കയ്യിൽ മുറുക്കെ പിടിച്ചു.. ” അവളെ കയ്യിൽ എടുത്തുകൊണ്ട് സാരംഗ് അകത്തേക്ക് കയറി.. ഹാളിലെ സോഫയിൽ അവളെ ഇരുത്തുമ്പോൾ അവർക്കരികിൽ നിന്ന് സന ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.. കുറച്ച് മാറി രോഹിണിയും സനയുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ നോക്കി നിൽപ്പുണ്ടായിരുന്നു.. ” ഇപ്പോ എങ്ങനെ ഉണ്ട് മോളെ..? ” മുത്തശ്ശി ലനയ്ക്ക് അരികിൽ ഇരുന്ന് ചോദിച്ചു.. ” മേലൊക്കെ ചെറിയ വേദന ഉണ്ട്.. വേറെ കുഴപ്പം ഒന്നില്ല മുത്തശ്ശി.. ” ” മോള് എങ്ങനെയാ വീണത്.. ” ലത അവൾക്കരികിൽ നിന്ന് ചോദിച്ചു.. ലനയുടെ കണ്ണുകൾ മുക്തയുടെ അടുത്ത് നിൽക്കുന്ന സനയിലേക്ക് നീങ്ങി.. ” അവള് ഷാൾ തട്ടി വീണതാ ആന്റി.. ” സാരംഗ് ആണ് മറുപടി പറഞ്ഞത്.. സന ഒരു ചിരിയോടെ രോഹിണിയെ നോക്കി..

ദേഷ്യത്തിൽ സനയെ തിരിച്ച് നോക്കി അവൾ മുകളിലേക്ക് പോയി.. ” മോള് പോയി കിടന്നോ.. വേദന ഉണ്ടെന്ന് അല്ലേ പറഞ്ഞത്.. ചെറിയമ്മ കഴിക്കാൻ എടുക്കാം.. ” സുമ പറഞ്ഞതും ലന സാരംഗിനെ നോക്കി.. അതിന്റെ അർത്ഥം മനസിലാക്കി അവൻ അവളെ എടുത്ത് മുകളിലേക്ക് കയറി.. റൂമിൽ ദേഷ്യത്തിൽ ഇരിക്കുകയായിരുന്നു രോഹിണി.. ലനയെ എടുത്തുകൊണ്ട് സാരംഗ് വരുന്നത് കണ്ടതും അവൾ ഒരു സൈഡിലേക്ക് മാറി നിന്നു.. ” താനിവിടെ ഒതുങ്ങി കിടന്നോ.. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.. ” സാരംഗ് ലനയെ ബെഡിൽ കിടത്തി പുറത്തേക്ക് പോയി.. ” എന്താടോ മിണ്ടാതെ മാറി നിൽക്കുന്നേ.. ” സന മുഖം വീർപ്പിച്ച് നിൽക്കുന്ന രോഹിണിയെ നോക്കി.. ” ചേച്ചി എന്തിനാ ഷാൾ തട്ടി വീണത് ആണെന്ന് കള്ളം പറഞ്ഞത്..? ” പെട്ടന്ന് ആ ചോദ്യം കേട്ടതും അവളൊന്ന് ഞെട്ടി.. ” കള്ളാമോ.. ഞാൻ.. ” ” വേണ്ടാ.. എന്നോടും ആ കള്ളം പറയണ്ട.. ഞാൻ കണ്ടതാ സന ചേച്ചി ചേച്ചീനെ തള്ളി ഇടുന്നത്.. ” ” മോളെ ഒന്ന് പതുക്കെ പറ.. ” ” എന്തിനാ പതുക്കെ ആക്കുന്നത്.. എല്ലാരും കേൾക്കട്ടെ.. അവര് എന്തിനാ ഇത് ചെയ്തത് എന്ന് അറിയണമല്ലോ.. ” ” മോളെ പ്ലീസ്.. ചേച്ചി പറയുന്നത് ഒന്ന് കേൾക്ക്.. ആ കുട്ടിക്ക് ഒരു അബദ്ധം പറ്റിയത് ആണെങ്കിലോ.വെറുതെ ഒരു പ്രശ്നം ഉണ്ടാക്കാണോ.. പിന്നെ സാരംഗ് എങ്ങാനും അറിഞ്ഞാൽ.. ആ കുട്ടി അവന്റെ ഫ്രണ്ട് അല്ലേ.. ഒരു അബദ്ധം പറ്റിയത് ആവും.. ”

” അത് അബദ്ധം ഒന്നും അല്ല.. വേണമെന്ന് വെച്ചിട്ട് തന്നെയാ.. ” രോഹിണിക്ക് നന്നേ ദേഷ്യം വന്നു.. ” സാരമില്ല.. എനിക്ക് ഒന്നും പറ്റിയില്ലല്ലോ.. മോള് ഈ കാര്യം ആരോടും പറയരുത്.. ” മനസില്ല മനസോടെ അവളൊന്ന് മൂളി.. ” ചേച്ചി റസ്റ്റ് എടുത്തോ.. ഞാൻ താഴെ ഉണ്ടാവും.. ” രോഹിണി പുറത്തേക്ക് പോയതും ഒരു നെടുവീർപ്പോടെ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി കിടന്നു.. സന എന്തിനായിരിക്കും ഇത് ചെയ്തത് എന്ന ചിന്ത ആയിരുന്നു അവളുടെ മനസ്സിൽ.. ” എന്താണ് ഇത്ര വലിയ ആലോചന.. ” സാരംഗിന്റെ ശബ്‌ദം കേട്ടതും അവൾ മുഖം ഉയർത്തി നോക്കി.. ” ഒന്നുല്ല.. വെറുതെ.. ” ” എന്നാ ബാക്കി ആലോചന ഒക്കെ ഈ ടാബ്ലറ്റ് കഴിച്ചിട്ട് ആവാം.. ഭക്ഷണത്തിനു മുൻപ് ഉള്ളതാ.. ” അവളെ പിടിച്ച് എഴുനേൽപ്പിച്ച് ചാരി ഇരുത്തി അവൻ ടാബ്ലറ്റ് കൊടുത്തു.. അത് വാങ്ങി കഴിച്ച് അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി..

അവന്റെ സ്നേഹവും കരുതലും ഓർത്തപ്പോൾ അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു.. ” എന്താടാ.. വേദന ഉണ്ടോ.. ” വേവലാതിയോടെ ഉള്ള അവന്റെ ചോദ്യം കേട്ട് അവൾ ഇല്ലെന്ന് തലയാട്ടി.. “കൂട്ടിന് ആളുണ്ടെന്ന് അറിയുമ്പോൾ കുറയുന്നതാണ് സാരംഗ് പല വേദനകളും.. ശരീരത്തിന്റെയും മനസിന്റെയും.. ” ലന അവന്റെ കയ്യിൽ സ്നേഹത്തോടെ ചേർത്ത് പിടിച്ചു.. മുഖം കുനിച്ച് വാത്സല്യത്തോടെ അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.. എല്ലാം കണ്ട് വാതിൽക്കൽ സന ദേഷ്യത്തോടെ നിൽക്കുന്നുണ്ടായിരുന്നു .. ‘ നാശം പിടിച്ചവൾ.. ‘ ലനയെ നോക്കി അവൾ പിറുപിറുത്തു.. ( കാത്തിരിക്കുമല്ലോ.. )