The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – റോസാ തോമസ്
കുഞ്ഞിനെ ഉറക്കി കട്ടിലിന്റെ സൈഡിൽ തലയണയും വെച്ച് മുടി വാരികെട്ടി പോവാനായി എണീറ്റപ്പോൾ പുറകിൽ വാതിൽ അടയുന്ന ശബ്ദം കേട്ട് അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. മുൻപിൽ നിൽക്കുന്ന ആളെ കണ്ട് തലയ്ക്കകത്ത് ഒരു സ്ഫോടനം നടന്നു”ആലത്തറ ഭദ്രൻ.”ഒന്നും മനസ്സിലാകാതെ അവൾ നിന്നപ്പോൾ ഞൊടിയിടയിൽ അയാൾ ക്രൂരമായ ഭാവത്തോടെ അവളുടെ അടുത്തേക്ക് അടുത്തതും അവൾ അലറി കരയാൻ തുടങ്ങിയതും അയാൾ പെട്ടെന്ന് അവളുടെ വായയിൽ മുറുകെ പൊത്തിപ്പിടിച്ചു. അവൾക്ക് ആ കൈക്ക് കടിക്കാൻ പോലും അവൾക്ക് പറ്റിയില്ല. അത്ര ശക്തിയുണ്ടായിരുന്നു അയാളുടെ കൈകൾക്ക്. മറ്റേ കൈകൊണ്ട് അയാൾ അവളെ ശക്തമായി അമർത്തി പിടിച്ചിരിക്കുകയാണ്. അതിനാൽ അവൾക്ക് അനങ്ങാൻ പോലും പറ്റിയില്ല എങ്കിലും അവൾ ശക്തമായി കുതറാൻ ശ്രമിച്ചു. അങ്ങോട്ടുമിങ്ങോട്ടും അനങ്ങുന്നത് അല്ലാതെ ഒന്നും നടന്നില്ല.
അയാൾ അവളെ പിടിച്ചിട്ട് മുഖം അമർത്താൻ നോക്കിയപ്പോൾ അവൾ ഒന്നുകൂടി ശക്തമായി കുതറി. പിടിയും വലിയും ശക്തമായിട്ട് നടന്നെങ്കിലും ഒന്നും ചെയ്യാനാവാതെ അവൾ തളർന്നു തുടങ്ങി… തളർന്നു വീഴും എന്നായപ്പോൾ അവളുടെ കണ്ണിൽ നിന്നും ചുടുകണ്ണീർ ഒഴുകി… അവൾ കുഴഞ്ഞു വീഴാൻ തുടങ്ങി…. കണ്ണുകൾ മുറുക്കി അടച്ച് അവൾ ദൈവത്തെ വിളിച്ചു. അവസാനശ്രമം ആയിട്ട് ഒരുകാൽ പൊക്കി കട്ടിലിൽ അടിച്ചു. അയാൾ കാണാതെ ഷീറ്റ് കാലുകൊണ്ട് വലിക്കാൻ നോക്കി…സൈഡിൽ ഇരുന്ന തലയിണ കാലുകൊണ്ട് തട്ടി തട്ടി കൊച്ചിനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അതിൽ അവൾ വിജയിച്ചു.. കുഞ്ഞ് പെട്ടെന്ന് ഞെട്ടി എണീറ്റ് കരയാൻതുടങ്ങി. കുഞ്ഞിന്റെ കരച്ചിൽ കേട്ടതും അയാൾ അപകടം മണത്തു… എന്നിട്ടും പിടിവിട്ടില്ല.. കുഞ്ഞിന്റെ കരച്ചില് ശബ്ദം ഉച്ചത്തിലായി.. അയാൾക്ക് അടക്കാനാവാത്ത ദേഷ്യം വന്നു…നാശം ഏതു സമയത്താണോ ഇതിന് എഴുന്നേൽക്കാൻ തോന്നിയത്.. അയാൾ എന്നിട്ടും അവളെ പിടിച്ചു വലിച്ചു കൊണ്ടിരുന്നു..
കുഞ്ഞിന്റെ കരച്ചിൽ ഉച്ചത്തിലായി..പെട്ടെന്ന് വാതിലിൽ ആരോ മുട്ടി തുടങ്ങി. ഭദ്ര ന്റെ കണ്ണുകൾ ദേഷ്യത്താൽ ജ്വലിച്ചു.തന്റെ പദ്ധതികളും പ്രതീക്ഷകളും നാളുകളായുള്ള പ്ലാനും പൊളിഞ്ഞതിന്റെ ദേഷ്യം…. വാതിൽന്റെ മുട്ട ശക്തമായി തുടങ്ങി.. പെട്ടെന്ന് വാതിൽ തുറക്കപ്പെടുന്ന ശബ്ദം കേട്ടു.. ഭദ്രന്റെ കൈകൾ താനെ അഴിഞ്ഞു… അവൾ താഴേക്ക് വീണു.ദേഹം മുഴുവൻ നല്ല വേദനയുണ്ടെങ്കിലും കുഞ്ഞിന്റെ കരച്ചിൽ അവളെ എഴുന്നേൽക്കാൻ പ്രേരിപ്പിച്ചു. അയാളുമായി യുദ്ധത്തിനിടയിൽ ചെറുതായി കീറിയ നൈറ്റിയും നേരെയാക്കി അവൾ കുഞ്ഞിനെ എടുത്തു മാറോടണച്ച് തല ഉയർത്തി നോക്കിയതും ഒരു വിളി കേട്ടു.. ” ആനി “…..മുന്നിൽ ദേഷ്യത്തോടെ ടോമിച്ചായൻ.. ….”തന്റെ ഭർത്താവ്”… പുറകിലായി വീട്ടുകാരും.
തന്റെ അമ്മച്ചി അവളുടെ അടുത്തേക്ക് ഓടി പാഞ്ഞു ചെല്ലുന്നതും അവളെ അടിക്കുന്നതും കണ്ടു ടോമിച്ചൻ ഭദ്രന്റെ കണ്ണുകളിലേക്ക് നോക്കി സംതൃപ്തിയോടെ..താഴേക്ക് വീഴാൻ മടിച്ചുനിന്ന കണ്ണുനീർ തുള്ളികളെ അമർത്തി തുടച്ചു കൊണ്ട് അവൾ ഓർമകളിൽ നിന്ന് എണീറ്റു.. “ആനി തോമസ്”….. ഇനി ഒരിക്കൽ കൂടി ഈ കണ്ണുകളിൽ നിന്ന് കണ്ണുനീർ വീഴുകയില്ല എന്ന വീണ്ടും വീണ്ടും ഉള്ള ദൃഢനിശ്ചയത്തോടെ.. നീണ്ട ഇരുപത്തിമൂന്ന് വർഷങ്ങൾ.. തന്റെ ജീവിതത്തിലെ ഏറ്റവും നശിച്ച ആ ദിവസം കഴിഞ്ഞിട്ട് എത്രയോ വർഷങ്ങൾ ആയിരിക്കുന്നു.. ഇന്ന് നടന്നത് പോലെ തോന്നുന്നു.. ഒരിക്കലും ഓർമ്മയ്ക്കരുതെന്ന് ആഗ്രഹിച്ചാലും ഇടയ്ക്ക് ആ ഓർമ്മകൾ വിരുന്നു വരും.. പിന്നെ തലയ്ക്കകത്ത് ഒരു മൂടൽ ആണ്..ആ ഓർമയിൽ അവളുടെ കണ്ണുകൾ ചുവന്നു.. തലയ്ക്കകത്ത് അഗ്നി സ്ഫോടനം നടന്നു.. ശരീരം വിറച്ചു.. മനസ്സ് പ്രതികാരത്തിനായികൊതിച്ചു..കണ്ണുകളിൽ നിന്ന് അഗ്നി ഇറങ്ങി..പൊടുന്നനെ അവൾ മുറി വിട്ടിറങ്ങി.
മുറിയുടെ പുറത്ത് അവരെയും കാത്തു നിന്ന പോലെ മാലിനി നിൽപ്പുണ്ടായിരുന്നു.. ആനിയുടെ അസിസ്റ്റന്റ്. മുറിയുടെ വാതിൽ തുറന്നതും മുഖം കണ്ടപ്പോഴേ മനസ്സിലായി മാഡം എന്തോ നല്ല ദേഷ്യത്തിൽ ആണെന്ന് … മാലിനി ആ മുഖത്തേക്ക് ഒന്നുകൂടെ നോക്കി.. ഗാംഭീര്യമുള്ള ഗൗരവമാർന്ന മുഖം.. വല്ലപ്പോഴും മാത്രമേ മുഖത്ത് പുഞ്ചിരി കാണൂ. എപ്പോഴും മുഖത്ത് ഗൗരവമാണ്. എങ്കിലും ആ ഗൗരവമുള്ള മുഖം കാണാൻ പോലും അത്രയ്ക്ക് ഭംഗിയാണ്. അമ്പതുകളിൽ കയറിയിട്ടും മുപ്പത്തിയഞ്ച് നോട് അടുത്ത് പ്രായം തോന്നിപ്പിക്കുന്ന അത്ര ഭംഗി ആണ് അവർക്ക്.നീല കളർ ഉള്ള കോട്ടൺ സിൽക്ക് സാരിയിൽ ഇടയ്ക്കിടയ്ക്ക് കുഞ്ഞു വെള്ളപൂക്കൾ.. വെള്ളയും നീലയും കളർ കോമ്പിനേഷൻ ഉള്ള ചെറിയ കോളറുള്ള ബ്ലൗസ്… ബ്ലൗസ്ന്റെ കയ്യിൽ ചെറിയ മുത്തുകൾ ഉള്ള എംബ്രോയ്ഡറി വർക്ക്. കഴുത്തിൽ സാരിക്ക് മാച്ചായ കറുപ്പും ഗോള്ഡന് മുത്ത് ഉള്ള മാല.. അതിനു ചേരുന്ന ഗോൾഡൻ സ്റ്റഡ് കമ്മൽ.. നെറ്റിയിൽ വട്ടപൊട്ട്.. മുടി പുറകിലേക്ക് ഒതുക്കി കെട്ടി വച്ചിരിക്കുന്നു. എത്ര ഭംഗി ആണെങ്കിലും ആ മുഖത്തേക്ക് പേടിയോടെയും വിനയത്തോടെയും മാത്രമേ ആരും നോക്കൂ.. അത്ര തലയെടുപ്പ് ആണ് അവർക്ക്.
” മാലിനി ഏത് ലോകത്താണ് “.. കനത്തിലുള്ള ശബ്ദം കേട്ടതും അവൾ ഞെട്ടി ചിന്തകളിൽ നിന്നുണർന്നു. തല ഉയർത്തി നോക്കിയതും മാഡം നടന്നുകഴിഞ്ഞു.ഹോ… നല്ല മൂഡിൽ ആണെന്ന് തോന്നുന്നല്ലോ.. ഇന്നത്തെ ഇര ആരാണാവോ..” ചിന്തിച്ചുകൊണ്ട് മാലിനി പുറകെ നടന്നു. രാവിലെ ടെക്സ്റ്റൈൽസ്ലേക്ക് വന്നതായിരുന്നു രണ്ടുപേരുംകൂടി. നാലുനില വലിപ്പമുള്ള ടെക്സ്റ്റൈൽസ് ആണ്. മാഡത്തിന് സ്വന്തമായിട്ട് ഒരു പ്രൈവറ്റ് റൂം ഉണ്ട്. ഫ്രഷ് ആവാൻ ഒന്ന് കയറിയതാണ്. അതിനിടയിൽ എങ്ങനെയാണാവോ മൂഡ് മാറിയത്. ആലോചിച്ചുകൊണ്ട് മാഡത്തിന് പുറകെ മാലിനിയും കാബിനിലേക്ക് നടന്നു.
” മാലിനി, മാനേജരോട് വരാൻ പറയൂ..” ക്യാബിനിൽ കയറിയ ഉടനെ ഓർഡർ വന്നു. മാനേജർ കോശി സാറിനെ വിളിച്ചു കഴിഞ്ഞതും കോശി നിമിഷങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ഹാജരായി ഭവ്യതയോടെ നിന്നു . അറുപത് വയസ്സിനു അടുത്ത് പ്രായം വരുന്ന ഇരു കളർ ഉള്ള ഒരു മനുഷ്യൻ.. മുഖത്ത് ഒരു കണ്ണാടിയും ഉണ്ട്. വർഷങ്ങളായി ഇവിടുത്തെ മാനേജരാണ്.” കോശി…. ഇന്ന് മുപ്പത്തിയൊന്നാം തീയതി അല്ലേ.. സാലറി യുടെ കാര്യം ഒക്കെ ആണോ…”” അത് മാഡം.. ഏറെക്കുറെ ഒക്കെയാണ്.”” വാട്ട് നോൺസെൻസ് ആർ യു ടോക്കിങ് കോശി… “അവരുടെ ശബ്ദം ഉയർന്നു.” അത് അതൊന്നുമില്ല മാഡം… ഈ മാസത്തെ കണക്കിൽ ചെറിയ ഒരു പ്രോബ്ലം.. ഇനിയും കുറച്ചു സമയം കൂടി ഉണ്ടല്ലോ മാഡം… ഉച്ച ആകുമ്പോഴേക്കും റെഡി ആകും എന്നാണ് അക്കൗണ്ടന്റ് മനോജ് പറഞ്ഞത്. ഇന്നു വൈകിട്ട് 7 മണിക്ക് മുൻപ് എല്ലാവരുടെ അക്കൗണ്ടിൽ സാലറി ചെന്നിരിക്കും മാഡം. ” ഉറപ്പിച്ചുപറഞ്ഞു കോശി ആനിയുടെ മുഖത്തേക്ക് നോക്കിയതും ആ മുഖത്തെ തീക്ഷ്ണത കണ്ടു പതറി.
” മനോജിനോട് വരാൻ പറയൂ”.. അത് കേൾക്കേണ്ട താമസം, സിംഹത്തിനെ മടയിൽ നിന്ന് രക്ഷപ്പെട്ട പോലെ നെഞ്ചും തടവി കോശി പുറത്തേക്ക് പാഞ്ഞു.അപ്പോൾ കോശി സാർ രക്ഷപ്പെട്ടു. അപ്പോൾ മനോജ് ആണ് ആ ഭാഗ്യദോഷി… കണ്ടുകൊണ്ടു നിന്ന മാലിനി ഉറപ്പിച്ചു. അല്ലെങ്കിലും ആനി മാഡം കോശി സാറിനോട് പെട്ടെന്നൊന്നും ദേഷ്യപ്പെടില്ല.. കോശി സാറിനോട് ആ കടയിൽ എല്ലാവരും ബഹുമാനത്തോടെ പെരുമാറുക ഉള്ളൂ.. മാലിനി ഓർത്തു.കോശി പോയതിനു പുറകെ മനോജ് ക്യാമ്പിലേക്ക് അനുവാദം ചോദിച്ചിട്ട് കയറി.മാലിനി ഒരു ദീർഘശ്വാസം എടുത്തു.. കണ്ണുകൾ അടച്ചു പിടിച്ചു. പിന്നെ കുറെ നേരത്തേക്ക് വെടിയും പുകയും മാത്രം.. കുറച്ചുകഴിഞ്ഞ് മാലിനി കണ്ണുതുറന്ന് നോക്കിയപ്പോൾ മനോജ് പുറത്തേക്ക് പോകുന്നത് കണ്ടു.
“മാലിനി പ്ലീസ് കം..”എന്നുപറഞ്ഞ് മാഡം പുറത്തേക്ക് ഇറങ്ങി നടന്നു. പുറകെ മാലിനിയും.. എങ്ങോട്ടാണ് മാഡം എന്ന് ചോദിച്ചപ്പോൾ കണ്ണുരുട്ടി നോക്കുന്ന കണ്ട് മാലിനി വാ അടച്ചു.കാറിൽ കയറിയതും ഡ്രൈവറോട് റസ്റ്റോറന്റ് എന്ന് പറഞ്ഞപ്പോൾ ആണ് എങ്ങോട്ടാണെന്ന് മാലിനിക്ക് മനസ്സിലായത്.
🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋
“അന്നാ…. അന്നൂസ്……എത്രനേരമായി ബാത്റൂമിൽ കയറിയിട്ട് ഇങ്ങോട്ട് ഇറങ്ങുന്നുണ്ടോ ഒന്ന്….””ഡീ ജീനാ.. നീയാ ഡോർ തല്ലിപ്പൊളികൂലോ… ഒന്ന് പതിയെ കൊട്ടടി.. ശ്രുതി വിളിച്ചുപറഞ്ഞു.” നീയൊന്നു പോയേ എനിക്ക് ഇന്ന് നേരത്തെ പോണംജീന.എന്തിനാണാവോ.. ശ്രുതി പുച്ഛിച്ചു.”ഒന്ന് പോയേ സുഹൃത്തേ”..ജീന വീണ്ടും കൊടുത്തു തുടങ്ങി. അല്ല ഞങ്ങളൊക്കെ രാവിലെ ഒമ്പതിനാണ് ഡ്യൂട്ടിക്ക് കയറുന്നത്… സാധാരണ എല്ലാ ദിവസവും നമ്മൾ ഒരുമിച്ചാണ്. ഇനി ഇന്നു മാത്രം നീ നേരത്തെ കേറുന്നതിനു ഉദ്ദേശം എന്താണ് ജീന”….. ശ്രുതി ഈണത്തിൽ നീട്ടി ചോദിച്ചു.” ഓ…. നിനക്ക് അറിയാത്ത പോലെ….അധികം കളിയാക്കല്ലേ ” അപ്പോ വീട്ടിൽ പോക്ക് തന്നെയാണ് പ്രശ്നം… ഇന്ന് ശനിയാഴ്ച ആണല്ലോ അല്ലേ…”
“ഞങ്ങളും വൈകിട്ട് ഇവിടുന്ന് ഇറങ്ങിയിട്ട് വീട്ടിലേക്ക് തന്നെയാണ് പോകുന്നത്.”എന്തായാലും ഡ്യൂട്ടി കഴിഞ്ഞിട്ട് അല്ലേ പോവുള്ളൂ…പിന്നെ എന്തിനാ ഇത്ര ബഹളം..”ഒന്ന് പോടീ നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല…എന്റെ അപ്പച്ചൻ അമ്മച്ചി അവിടെ കണ്ണിലെണ്ണയൊഴിച്ച് നോക്കിയിരിക്കുകയാണ്.. വീട്ടിൽ ചെന്നിട്ട് വേണം അമ്മച്ചിയുടെ കൈകൊണ്ട് ഇച്ചിരെ പോത്ത് ഉലർത്തിയത് കൂട്ടി ചോറ് കഴിക്കാൻ…” അതും പറഞ്ഞ് അവൾ നേരെ നോക്കിയത് ബാത്റൂമിലെ വാതിൽ തുറന്ന് നിൽക്കുന്ന അന്നയെയാണ്..അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.”ഡി.. അന്നേ…ഞങ്ങൾ വെറുതെ തമാശയ്ക്ക്…. ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല… അവർ രണ്ടും കൂടി അവളുടെ അടുത്തേക്ക് ഓടിച്ചെന്നു.
“പിന്നെ ഞാനെന്താ പൊട്ടി അല്ലേ.. ചുമ്മാ കേറി ഫീലിംഗ്സ് അടിക്കാൻ…എനിക്ക് അറിയാ ടി ഇന്ന് ശനിയാഴ്ച ആണെന്ന.. നിങ്ങൾ പോയിട്ട് സന്തോഷത്തോടെ തിരിച്ചു വാ…. പിന്നെ എനിക്കുള്ള ബീഫ് ഉലർത്തിയത് മറക്കണ്ട ജീന…” അല്ല സന്ധ്യ എവിടെ..” അവൾ ആ മൂലയിൽ എങ്ങാനും ഇരുന്ന് കുറുകുന്നുണ്ടായിരിക്കും.. “അത് പറഞ്ഞ ജീന അവളുടെ കൈയ്യിലിരുന്ന ബോട്ടിൽ എടുത്ത് കട്ടിലിൽ ചാരി ഇരുന്നസന്ധ്യയുടെ മേലേക്ക് എറിഞ്ഞു…..തുടരും….