രചന – കൃഷ്ണ
ആറും ഒരുമിച്ച് തിരിഞ്ഞു നോക്കിയതും കൈയ്യും കെട്ടി നിക്കുന്നു രണ്ട് പേര്… അവരെ കണ്ടതും പണി പാളി എന്ന കണക്കെ വിഷ്ണുവും ബാക്കി മൂന്നും നിക്കെ ആയിരുന്നേൽ ആതി അതികം എക്സ്പ്രഷൻസ് ഇടാതെ നിക്കുവാണ്… എന്നാൽ ആകെ ഷോക്കടിച്ചു നിന്നത് മാധുവായിരുന്നു… ഇതേതവതാരങ്ങളാ വിഷ്ണുവേട്ടാ… (ആതി) ഇതുങ്ങൾ ഒരൊന്നൊന്നര അവതാരങ്ങളാണ് മക്കളെ… DK യും ജിത്തുവേട്ടനും… വൈറ്റ് ഷർട്ടിട്ടതാണ് DK. DK യെന്ന് കേട്ടതും ആതി അങ്ങോട്ടേക്ക് നോക്കി… അത്യാവശ്യം നല്ല പൊക്കം അതിനൊത്ത ബോഡിയും… വെളുത്തിട്ടാണ്… കുറ്റി താടിയും മീശയും നിറഞ്ഞ മുഖം… വെട്ടിയൊതുക്കിയ മുടി… ഒറ്റനോട്ടത്തിൽ തന്നെ ആരും കണ്ണിമ വെട്ടത്തെ നോക്കി നിന്നു പോകും… ശെരിക്കും ആയുഷ് ഷർമ്മേയെ കൂട്ട്… *ദിക്ഷിക്ക് * DK യെന്ന് ചുരുക്കി വിളിക്കുന്നു വെന്ന് മാത്രം…
കോളേജിൽ പൊതുവേ എല്ലാവരും DK എന്നാ വിളിക്കാറ്… പിന്നെ റെഡ് ഷർട്ടിട്ടത് *അഭിജിത്ത് * ജിത്തുവേട്ടൻ… ആറാടി പൊക്കം അതിനൊത്ത വണ്ണം… വെളുത്തിട്ടാണ്… ക്ലീൻ ഷേവ്… കുറച്ച് നീട്ടി വളർത്തിയ മുടി… കാണാൻ ഉണ്ണിമുകുന്ദനെ കൂട്ട്… *** ജിത്തുവേട്ടാ അത് പിന്നെ ഇവൾ അറിയാതെ… വിഷ്ണു ഒരുവിധം പറഞ്ഞൊപ്പിച്ചു… നിങ്ങടെ ജിപ്സി ആയിരുന്നോ… ഞാൻ അറിഞ്ഞോണ്ട് ഇടിച്ചു കേറ്റിയതല്ല… ജസ്റ്റ് ഒന്ന് ബാലൻസ് തെറ്റി… ഇവരാണെൽ ഞാൻ എന്തോ വലിയ തെറ്റ് ചെയ്തത് പോലെയാ ഓരോന്നും പറഞ്ഞോണ്ടിരുന്നെ… ആതി യാതൊരു മുഖവരയും കൂടാതെ പറഞ്ഞു… ആതി പറഞ്ഞത് കേട്ട് വിഷ്ണുവും ടീംമും അവളെ ഒരു നോട്ടം നോക്കി ആ നോട്ടം നേരെ അവരിലേക്ക് ചെന്ന് നിന്നു… വിഷ്ണുവും ടീമും പൊയ്ക്കോ… ജിത്തു പറഞ്ഞത് കേട്ട് ടീമ്സ് രണ്ടിനെയും അവിടന്ന് പോയി… ഇതെന്താടി മാധു അവരെ മാത്രം പറഞ്ഞ് വിട്ടത്… ആതി മാധുന് കേൾക്കാൻ മാത്രം പറഞ്ഞു…
വേറെ എന്തിന് പ്രതികാരം തീർക്കാൻ വേണ്ടി തന്നെ… പ്രതികാരമോ… എന്തിന്…? മാധു പറഞ്ഞത് കേട്ട് ആതി മുഖം ചരിച്ചവളെ നോക്കി ചോദിച്ചു… അന്ന് റോട്ടിൽ വെച്ച് ഇങ്ങേരോട് വായിൽ തോന്നിയത് വിളിച്ചു പറഞ്ഞതിന്… അല്ലാതെ എന്തിന്…? റോട്ടിൽ വെച്ച്… ഓ….. അത്… അല്ല ഇതിലാരാ കക്ഷി…? ആ റെഡ് ഷർട്ട്… ആ തെണ്ടിയാ അന്ന് എന്റടുക്കൽ അന്യൻ കളിച്ചത്… ആതിയുടെ കണ്ണുകൾ റെഡ് ഷർട്ട് ഇട്ട ജിത്തുവിലേക്ക് നീണ്ടു… പക്ഷേ അന്ന് ചെറുതായി താടിയും മീശയുമൊക്കെ ഉണ്ടായിരുന്നു… ആഹാ അപ്പോ ആ ഗ്യാപ്പിൽ വായി നോട്ടം നടന്നിരുന്നല്ലേ… മാധു പറഞ്ഞത് കേട്ട് ആതി ചോദിച്ചു… രണ്ടും അവർക്ക് മാത്രം കേൾക്കെയാട്ടോ സംസാരം… രണ്ടും തകൃതിയിൽ പറഞ്ഞു കൊണ്ടിരിക്കെയാണ്… നേരിട്ട് നോക്കുന്നില്ലേലും ഒളിഞ്ഞും മറഞ്ഞു മൊക്കെ ഒക്കെണ്ണവും അവരെ വീക്ഷിക്കുവാണ്… ഇതുങ്ങളുണ്ടോ ശ്രെദ്ധിക്കുന്നു… വിഷ്ണുവും ടീമ്സും കുറച്ച് മാറി ഒരു മരത്തിന് പിറകിൽ നിന്ന് കൊണ്ട് അവരെ നോക്കുന്നുണ്ടായിരുന്നു… ടാ വിഷ്ണു… അതുങ്ങൾ രണ്ടും പെട്ടിരിക്കുന്നത് പുലി മടയിലാ…
രണ്ടിന്റെയും നാക്ക് വെച്ച് എന്തും സംഭവിക്കാം… (അനന്തു ) ശെരിയാ… രണ്ടും നിക്കണ നിപ്പ് നോക്കിയേ… (മനു ) ടാ… DK യും ജിത്തുവേട്ടനും അവരോട് എന്തേലും ചോദിക്കാൻ വേണ്ടിയായിരിക്കും… (വിഷ്ണു ) നോക്കാം… (ചന്തു ) നാലും പറഞ്ഞ് അവരിൽ ഫോക്കസ് ചെയ്തു… ആതി എനിക്ക് ഇങ്ങേർക്കിട്ട് പണി കൊടുക്കണം… എടി മാധു പണിയൊക്കെ കൊടുക്കാം… ആദ്യം ഇവരുടെ അടക്കൽ നിന്നൂരി പോകണ്ടേ… രണ്ടിന്റെയും പിറുപിറുപ്പ് കഴിഞ്ഞോ…? ജിത്തുവായിരുന്നു ചോദിച്ചത്… ചോത്യം കേട്ട് പിറുപിറുത്തോണ്ടിരുന്ന രണ്ടും അവരെ നോക്കി… അതെ ജിത്തൂവേട്ടാ… ഞാൻ പറഞ്ഞല്ലോ അറിയാതെ പറ്റിയതാണെന്ന്… ആതി പറഞ്ഞത് കേട്ട് മാധു കണ്ണും മിഴിച്ചു നോക്കിപ്പോയി… അവൾടെ നോട്ടം കണ്ട് ആതി അവളെ പാളി നോക്കി കണ്ണിറുക്കി… മമ്… സാരമില്ല… അറിയാതെയല്ലേ… ഇവിടെ വേറെ ചിലരൊക്കെ ഉണ്ട് നാക്കിന് നീളം വെച്ചതുങ്ങൾ… ഒന്നിന് നാലായി ചാടി കീറുന്നതുങ്ങൾ… മാധുവിനെ ഒന്നിരുത്തി നോക്കി കൊണ്ട് ജിത്തു പറഞ്ഞു… ഇങ്ങേരെ ഞാൻ… ജിത്തു പറഞ്ഞത് കേട്ട് മാധു പിറുപിറുത്തു… അതിരിക്കട്ടെ എന്താ നിങ്ങടെ പേര്…? എന്റെ പേര് ആധ്വിക. ഇവൾടെ പേര് മാധുരി… അതെന്താ അവൾടെ പേര് അവൾക്ക് പറയാനറിയില്ലേ… ദിക്ഷിക്കായിരുന്നു ചോദിച്ചത്… നിന്നോട് ചോദിക്കുന്ന കാര്യം മാത്രം നീ പറഞ്ഞാൽ മതി… ദിക്ഷിക്കിന്റെ സംസാരം കേട്ട് ആതി അവനെയൊന്ന് ഇരുത്തി നോക്കി… ചോദ്യം എന്നോടാണെങ്കിലും ഇവളോടാണെങ്കിലും മറുപടി കിട്ടിയാൽ പോരെ…
ആതി വിട്ടുകൊടുക്കാതെ പറഞ്ഞു… പോരല്ലോ… നിന്നോട് ചോദിക്കുന്നത് മാത്രം നീ പറഞ്ഞാൽ മതി… ഇവളോട് ചോദിക്കുന്നത് ഇവള് പറഞ്ഞോളും… മനസിലായോ ആധ്വിക… ആതി തുറിച്ചൊരു നോട്ടം നോക്കി… DK… പിറകിൽ നിന്നും ആരോ വിളിച്ചതും നാല് പേരുടെയും നോട്ടം അങ്ങോട്ട് നീണ്ടു… Dk നെ പ്രീതി മിസ്സ് അന്വേഷിക്കുന്നു… മമ് ശെരി… ദിക്ഷിക്ക് പറഞ്ഞു… മിസ്സ് വിളിച്ചാൽ പൊയ്ക്കൂടേ പിന്നേം ഇവിടെ തന്നെ നിക്കണതെന്തിനാണാവോ… ആതി പറഞ്ഞത് സൗണ്ട് കുറച്ചാണെങ്കിലും കേൾക്കണ്ട ആള് വെക്തമായി അത് കേട്ടു… തൽക്കാലം മറുപടിയൊന്നും പറയാതെ ആതിയെ അടിമുടിയൊന്ന് നോക്കി ദിക്ഷിക്ക് പോയി… ആ പോയതിനെ ചേട്ടൻ എങ്ങനെ സഹിക്കുന്നു… ചൂടൻ… മോള് ഈ നിക്കുന്നതിനെ എങ്ങനെ സഹിക്കുന്നോ അത് പോലെ… ജിത്തു പറഞ്ഞു… എന്നാ രണ്ടും ചെല്ല്… നമുക്ക് പിന്നെ വിശതമായി പരിചയപ്പെടാം… മാധുനെ ഇരുത്തി നോക്കി പറഞ്ഞ് കൊണ്ട് ജിത്തുവും അവിടന്ന് പോയി… രണ്ടും കണക്കാ… ചക്കിക്കൊത്ത ചങ്കരൻ കണക്കെ… മാധുവായിരുന്നു… നമ്മളോട് ആഞ്ജപിക്കാൻ മാത്രമായിരിക്കുന്നു… കാണിച്ചു കൊടുക്കാം… രണ്ടും കൂടി പറഞ്ഞു നിക്കെ അവർക്കടുക്കലേക്ക് വിഷ്ണുവും ടീമും വന്നു… മമ്…
എന്താ…? നാലിനെയും കണ്ട് ആതിയും മാധുവും ഒരുമിച്ച് ചോദിച്ചു… അവരെന്താ പറഞ്ഞേ നിങ്ങളോട്…? (മനു) രണ്ടും നടന്നത് പറഞ്ഞു കൊടുത്തു… നിങ്ങടെ സ്വഭാവത്തിന് ഇതുക്കും മേലെയാ ഞങ്ങൾ കരുതിയത്… (ചന്തു ) ചന്തു പറഞ്ഞത് കേട്ട് ആതിയും മാധുവും നോക്കിയതും അവൻ ചിരിച്ചു കൊടുത്തു… നിങ്ങൾക്ക് ക്ലാസ്സില്ലേ… ഗോ ടു യുവർ ക്ലാസ്സസ്… മമ് പൊക്കോ… അതും പറഞ്ഞ് രണ്ടും മുന്നോട്ട് നടന്നു… നിങ്ങൾ ഹോസ്റ്റലിലേക്കാ… (വിഷ്ണു ) ക്യാന്റീനിലേക്ക്… അതും പറഞ്ഞ് രണ്ടും അങ്ങോട്ട് നടന്നു… രണ്ടും പോകുന്നതും നോക്കി നാലും നിന്നുപോയി… _____________________ ഇന്ന് രണ്ടിനെയും DK യും ജിത്തുവേട്ടനും പൊക്കിയല്ലേ…? നിമിഷ ചോദിച്ചത് കേട്ട് രണ്ടും ഫോണിൽ നിന്ന് നോട്ടം മാറ്റി നിമിഷയെ നോക്കി… നോക്കണ്ട എന്നോട് വിഷ്‌ണു പറഞ്ഞു കാര്യം… രണ്ടിന്റെയും നോട്ടം കണ്ട് നിമിഷ കൂട്ടി ചേർത്തു… തൊട്ടാൽ പൊട്ടിത്തെറിക്കുന്ന ഐറ്റംസ് ആണോ ഇതുങ്ങൾ… എനിക്ക് സംശയമില്ലാതെയില്ല… അത് മാത്രമല്ല കോളേജിലെ എല്ലാണ്ണത്തുങ്ങൾക്കും ഈ രണ്ടണ്ണത്തിന്റെയും നിഴൽ വെട്ടം കണ്ടാലേ മുട്ടിടിക്കലും… ആതി പറഞ്ഞത് കേട്ട് നിമിഷ ചിരിച്ചു… ചേച്ചി എന്താ ചിരിക്കൂന്നേ…?
നിങ്ങള് വിചാരിക്കും പോലെ DK യും ജിത്തുവേട്ടനും അത്ര വലിയ പൊട്ടിത്തെറി കാരൊന്നുമല്ല… നിങ്ങൾ ഇന്നല്ലേ അവരെ കണ്ടത് തന്നെ… അതിന്റെയാ… അവരെ കുറിച്ച് നിങ്ങൾ ശേരിയായി മനസിലാക്കാത്തതിന്റെയാ… ഞാൻ ഫസ്റ്റ് ഇയർ ആയിരുന്നപ്പോൾ ഞങ്ങടെ സൂപ്പർ സീനിയർസ് ആയിരുന്നു ഇവർ…അന്ന് ഇവരുടെ കൂട്ടത്തിൽ മൂന്നാമൻ ഉണ്ടായിരുന്നു… ത്രീ കിങ്‌സ് എന്നാ അറിയപ്പെട്ടിരുന്നത് തന്നെ… ജിത്തുവേട്ടനായിരുന്നു അന്ന് കോളേജ് ചെയർമാൻ… ഞാൻ കോളേജിൽ വന്ന് തുടങ്ങി രണ്ട് ദിവസം കൊണ്ട് തന്നെ ഇവരുടെ ലവൽ എത്രത്തോളമാണെന്ന് എനിക്ക് മനസിലായി… ആർക്ക് എന്ത് പ്രശ്നം ഉണ്ടങ്കിലും അതൊക്കെ പരിഹരിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു… നമുക്ക് ധൈര്യമായിട്ട് ചെന്ന് പറയാൻ പറ്റുമായിരുന്നു… ചുരുക്കി പറഞ്ഞാൽ കോളേജ് ഹീറോസ് ആയിരുന്നു… ഇപ്പോഴും മാറ്റമൊന്നുമില്ല…
സത്യം പറഞ്ഞാൽ പാസ് ഔട്ട് ആയി പോയപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് ഞങ്ങൾ ഗേൾസ് ആയിരുന്നു… എന്നാൽ പിജി ക്ക് ഈ കോളേജിൽ തന്നെ അവർ ചേർന്നു… അത് കുറച്ചൊന്നുമല്ലായിരുന്നു ഒക്കണ്ണത്തിനെയും സന്തോഷിപ്പിച്ചത്… പ്രേമം മൂത്ത് എത്ര പേരാ ഇവരുടെ പുറകെ നടക്കുന്നത് തന്നെ… എന്നാൽ പേടി കാരണം ഒറ്റണ്ണവും അവരുടെ അടുത്ത് പോകില്ല… നിമിഷ പറയുന്നത് കേട്ട് രണ്ടും താടിക്ക് കൈ കൊടുത്തിരിക്കുവാണ്… എന്നിട്ട് അതിൽ ഒന്നിനെ അവരുടെ കൂട്ടത്തിൽ കണ്ടില്ലല്ലോ…? മാധു ചോദിച്ചു… മൂന്നും ഉണ്ട്… പിന്നെ കൂട്ടത്തിൽ ഒരാളെ ഇന്ന് കാണാഞ്ഞതെന്താണെന്ന് എനിക്കറിയില്ല… അതും പറഞ്ഞ് നിമിഷ വീണ്ടും തുടർന്നു… പിന്നെ വേറൊരു കാര്യം എന്താണന്നറിയോ… അവരുടെ ഡാൻസ്… ഒരു രക്ഷയുമില്ല… അവര് സ്റ്റേജിൽ കേറി കഴിഞ്ഞാൽ… ഹോ… ഡാൻസിന്റെ കാര്യത്തിൽ ഞാൻ അവർ മൂന്ന് പേരുടെയും വലിയൊരു ഫാനാ… ഡാൻസോ… അവര് ഡാൻസർ ആണോ… ആതിയായിരുന്നു… ആണാന്നോ… നിക്ക് ഒരു മിനിറ്റ്… അതും പറഞ്ഞ് നിമിഷ ടേബിളിൽ നിന്ന് കൈ എത്തിച്ച് ഫോൺ എടുത്ത് ഒരു വീഡിയോ പ്ലേ ചെയ്ത് രണ്ടിനും നേർക്ക് നീട്ടി… വീഡിയോയിൽ നാല് പേരുണ്ട്… നാലിനും ഫേസ് മാസ്ക് വെച്ചിരുന്നു… അതിൽ ഒരാൾ ഗേൾ ആയിരുന്നു… ഡാൻസ് ആണേൽ പൊളി… പക്കാ എനെർജിയിലാ കളി… വീഡിയോ കണ്ട് രണ്ടും കണ്ണും മിഴിച്ചിരുന്നു പോയി… അല്ല ചേച്ചി ഈ വീഡിയോയിൽ എക്സ്ട്രാ ഒരു പെണ്ണ് കൂടി ഉണ്ടല്ലോ… അതാരാ…?
(മാധു ) ഓ… അതോ അതിന്റെ പേര് ടീന… ഒടുക്കത്ത ജാടയും അതിനൊത്തഹങ്കാരവും… ഈ സാധനം തേർഡ് ഇയർ ആണ്… ഇവൾടെ കാട്ടയത്തിന് ആരും ഒന്നും പറയില്ല… ഇവളെ പേടിച്ചിട്ടല്ല ത്രീ കിങ്സിനെ ഓർത്തിട്ടാ… പറഞ്ഞിരുന്ന് സമയം നീണ്ടു… കൃത്യം ഒമ്പത് മണിയായതും ഫുഡ് കഴിക്കാനുള്ള ബെൽ മുഴങ്ങി… മൂന്നും മെസ്സിലേക്ക് ചെന്ന് ഫുഡ് കഴിച്ച് തിരിച്ചു റൂമിലേക്ക് വന്നു… ആതി ഫോൺ എടുത്ത് നേരെ അജുനെ വിളിച്ചു… ഇന്നത്തെ സംഭവങ്ങൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു വീഡിയോ കാൾ ചെയ്ത് ആ തിരുമോന്ത കണ്ട് കാൾ കട്ടാക്കി… …………. രണ്ടും പുലികള് തന്നെയാ… നിങ്ങളോട് ഞാൻ പറഞ്ഞില്ലേ അന്ന് റോട്ടിൽ വെച്ചുണ്ടായ സംഭവം… ആ നാക്കാലിയാ ഒന്ന്… അതും പറഞ്ഞ് ജിത്തു ബീയർ ചുണ്ടോടാടുപ്പിച്ചു… ആഹാ… നിന്നെക്കെ പേടിക്കാത്ത ആ രണ്ടിനെയും എനിക്കൊന്ന് കാണണം… എന്റെ കാലൊന്നു സെറ്റ് ആവട്ടെ… പ്ലാസ്റ്റർ ഇട്ട കാലിലേക്ക് നോക്കി അവൻ പറഞ്ഞു… മമ്… മമ്… നീ കാണേണ്ട ടീമ്സ് തന്നെയാ രണ്ടും… അല്ല ഇന്ന് ഹോസ്പിറ്റലിൽ പോയിട്ട് എന്തായി..? നിന്റെ കാലിലെ പ്ലാസ്റ്റർ എന്നങ്ങാനും അഴിക്കുവേ… ജിത്തു ചോദിച്ചു… ഒരാഴ്ച കഴിഞ്ഞ് അഴിക്കാമെന്ന് ഡോക്ടർ പറഞ്ഞു… ദിക്ഷിക്ക് ബിയർ കുപ്പി കൈയ്യിൽ പിടിച്ച് ബെൻ ബാഗിൽ ഇരിക്കുവാണ്… ത്രീ മൂർത്തികളിൽ മൂന്നാമന്റെ വീടിന്റെ ബാൽക്കാണിയിലാണ് രണ്ടും… ഇന്നത്തെ കോളേജ് സംഭവമാണ് ചർച്ച വിഷയം…
ടാ DK നീ എന്താ സൈലന്റ് ആയിട്ടിരിക്കുന്നെ…? (മൂന്നാമൻ) ഇവന് സംസാരം കുറവല്ലേ… ആക്ഷൻ അല്ലേ കൂടുതൽ… ജിത്തു കളിയാലെ പറഞ്ഞു… പോടാ പോടാ… ബെൻ ബാഗിലെക്ക് ഒന്ന് കൂടെ ചാഞ്ഞിരുന്ന് കൊണ്ട് ദിക്ഷിക്ക് പറഞ്ഞു… ഹാടാ നിച്ചു നിന്നോട് ഒന്ന് ചോദിക്കാൻ മറന്നു… നീയും മാളുവും തമ്മിൽ എന്തേലും പ്രേശ്നമുണ്ടോ…? ജിത്തു ചോദിച്ചത് കേട്ട് ദിക്ഷിക്കും നിച്ചുവിനെ നോക്കി… അവന്റെ മുഖത്തെ മാറ്റം ദിക്ഷിക്ക് ശ്രെദ്ധിച്ചിരുന്നു… ഏയ്… ഒരു പ്രേശ്നവും ഇല്ല… എന്താടാ ജിത്തു ചോദിക്കാൻ…? അവള് രണ്ട് ദിവസമായി മൂഡ് ഓഫ് ആണ്… ചോദിച്ചോട്ടാണെൽ എനിക്ക് തോന്നുന്നതാണെന്ന്… ഒന്നില്ലേലും ഞാൻ അവൾടെ ചേട്ടനല്ലേ… എനിക്ക് മനസിലാകും അവൾടെ മാറ്റം… ഞാൻ ദൈഷ്യപ്പെട്ടൻ പോലും അവൾ ഇങ്ങനെ മൂഡ് ഓഫായിരിക്കില്ല…
അങ്ങനെ ഉണ്ടേൽ അതിന് പിന്നിൽ നീ ആയിരുക്കുവുള്ളു… അതാ ഞാൻ ചോദിച്ചേ… ഏയ്… ഞാനുമായിട്ട് ഒരു പ്രോബ്ളവും ഇല്ല… അവന്റെ സംസാരത്തിൽ എന്തോ മറയ്ക്കുന്ന പോലെ ദിക്ഷിക്കിന് തോന്നി… ഞാൻ നിന്നോട് ചോദിച്ചന്നേയുള്ളു… എന്നാ ശേരിടാ ഇന്നത്തെ കൊട്ട ഞാൻ നിർത്തി… അതും പറഞ്ഞ് ജിത്തു കുപ്പിയിലുണ്ടായിരുന്ന ബാക്കി ബിയർ കൂടി കുടിച്ച് എണീറ്റു… ടാ ദിക്ഷി നീ വരുന്നോ…? ആമ്… ഞാനും വരുവാ… അതും പറഞ്ഞ് ദിക്ഷിക്കും എണീറ്റു… അപ്പോ ഗുഡ് നൈറ്റ്… രാത്രി വിടയില്ല…
അതും പറഞ്ഞ് ദിക്ഷിക്കും ജിത്തുവും തിരിച്ചു… അവർ പോയതും നിച്ചുവിന്റെ മനസിലേക്ക് ജിത്തുവിന്റെ ചോദ്യം അലതല്ലി… ഒപ്പം മാളു പറഞ്ഞ കാര്യങ്ങളും… അവന്റെ മനസ് അസ്വസ്ഥമായി… തുടരും…

by